Sunday, May 20, 2012

എന്താ സഖാവേ നന്നാവത്തത്?അണ്ടി കളഞ്ഞു പോയ അണ്ണാന്റെ അവസ്ഥയല്ല നേതാവേ താങ്കള്‍ക്കും പാര്‍ട്ടിക്കും ഇപ്പോള്‍, ശരിക്കും പറഞ്ഞാല്‍ അണ്ടിക്ക്‌ തീ പിടിച്ചവന്റെ അവസ്ഥയാണ്‌. 
സഖാവ്‌ ചന്ദ്രശേഖരനെ കൊല്ലിക്കുന്നതിന്റെ മുന്‍പും പിന്‍പും അങ്ങദ്ദേഹത്തെ കുലം കുത്തി എന്നായിരുന്നു വിളിച്ചിരുന്നത്‌. എകെജിയും ഇഎംഎസും നായനാരുമൊക്കെ പടുത്തുയര്‍ത്തിക്കൊണ്ടു വന്ന പാര്‍ട്ടിയെ കുളം കുത്തിക്കൊണ്ടിരിക്കുന്ന അങ്ങേയ്ക്ക്‌ അങ്ങിനെ വിളിക്കാനല്ലെ ആവൂ. ഇപ്പോള്‍ അങ്ങും അങ്ങയുടെ പിടിച്ചു വെപ്പുകാരും, പിന്നെ ചിന്തിക്കാനറിയാത്ത അണികളും കൂടി അദ്ദേഹത്തിന്‌ പുതിയ ചില സ്ഥാനങ്ങള്‍ കൂടി കല്‍പ്പിച്ചു നല്‍കിയിട്ടുണ്ടല്ലോ? അധികാര മോഹി, അഴിമതിക്കാരന്‍ എന്നെല്ലാം. ഓര്‍ക്കുക സഖാവേ, ചരിത്ര പരമായ മണ്ടത്തരങ്ങള്‍ മാത്രമേ അങ്ങയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും ഉണ്ടാവൂ എന്ന്‌ അങ്ങും പാര്‍ട്ടിയും പിന്നെയും പിന്നെയും തെളിയിച്ച്‌ കൊണ്ടിരിക്കുക. പാര്‍ട്ടിക്കാവുമ്പോള്‍ അത്‌ വിപ്ലവകരമായ കള്ളങ്ങളാണല്ലോ. 
കൊലപാതകം നടന്നു കഴിഞ്ഞപ്പോള്‍ താങ്കളുടെ പത്രസമ്മേളണത്തില്‍ പറഞ്ഞതെന്താണ്‌. ക്വട്ടേഷന്‍ സംഘമാണ്‌ കൊല നടത്തിയത്‌, തീവ്രവാദികള്‍ക്കും പങ്കുണ്ടാവാം എന്ന്‌. ആ തീവ്രവാദികള്‍ മുസ്ലിം തീവ്രവാദികളാവട്ടെ എന്ന ഉദ്ധ്യേശത്തിലാണല്ലോ താങ്കളും അണികളും ക്വട്ടേഷന്‍ ഏല്‍പ്പിച്ചവരോട്‌ വണ്ടിയില്‍ അറബി അക്ഷരങ്ങളൊട്ടിക്കാന്‍ പറഞ്ഞത്‌. പാര്‍ട്ടി ചാനല്‍ അതേറ്റു പാടി നോക്കി. പക്ഷെ ആ പാണന്‍ പാട്ട്‌ തൂറ്റിപ്പോയി. 
സാരമില്ല സഖാവേ. ഇനിയുമുണ്ടല്ലോ നിങ്ങളൊക്കെ പുള്ളി കുത്തി വച്ചിരിക്കുന്ന ഇരകള്‍. അടുത്ത പ്രാവിശ്യം നമുക്കൊരു ഖുര്‍ആനും തസ്ബീഹ്‌ മാലയും കൂടി വച്ചു നോക്കാം. ഒറ്റക്ക്‌ പോകുന്ന ഇരയെ വട്ടം ചേര്‍ന്ന്‌ വെട്ടിക്കൊന്ന ശേഷം, അല്ലെങ്കില്‍ ഇരയെ പിടിച്ച്‌ കൊണ്ടു പോയി പാടത്ത്‌ വച്ച്‌ പാര്‍ട്ടി വിചാരണ നടത്തി വധശിക്ഷ വിധിച്ച്‌ വെട്ടിക്കൊന്നതിന്റെ ശേഷം, ഇങ്ക്വിലാബിന്‌ പകരം നാല്‌ തക്ക്ബീര്‍ വിളിച്ചാല്‍ തീവ്രവാദി നാടകം ചിലപ്പോള്‍ ക്ളച്ചു പിടിച്ചെന്ന്‌ വരും. ആര്‍എസ്‌എസുകാരൊക്കെ അങ്ങിനെയാണ്‌ ചെയ്യുന്നത്‌. 
ജനങ്ങളില്‍ നിന്ന്‌ പാര്‍ട്ടിയിലേക്കും പാര്‍ട്ടിയില്‍ നിന്ന്‌ സെക്ക്രട്ടറിയിലേക്കും വളര്‍ന്ന പാര്‍ട്ടി, സംഘം ബലം കാണിച്ച്‌ ജനങ്ങളുടെ നെഞ്ചില്‍ പന്തം കത്തിച്ചിട്ടുണ്ട്‌, പലപ്പോഴായി, പലയിടങ്ങളിലായി. ഇപ്പോള്‍ അങ്ങ്‌ തന്നെ പറയുന്നു, പാര്‍ട്ടി പന്തമാവുമെന്ന്‌. എങ്കിലാ പന്തം സ്വന്തം ആസനത്തില്‍ കുത്തിയിറക്കി ഒന്നു വളഞ്ഞു നിന്ന്‌ നോക്കൂ സഖാവേ, ജനങ്ങള്‍ക്കിത്തിരി വെളിച്ചമെങ്കിലും കിട്ടട്ടെ. 
കൊല്ലിക്കാന്‍ വേണ്ടി കൊല്ലുന്നവരെ വളര്‍ത്തുന്ന പാര്‍ട്ടിക്ക്‌ ഇനിയും ഇരകളെ കിട്ടും. വേട്ടക്കാരെയും കിട്ടും. അംഹങ്കാരത്തിന്‌ കയ്യും കാലും വച്ച ശുംഭന്‍മാരായ രാജവിരാജവിജയന്‍മാരായ നേതാക്കന്‍മാരെയും കിട്ടും. പകരം കിട്ടാതിരിക്കുക, ജനങ്ങളുടെ ഹൃദയം മാത്രമാണ്‌. വരട്ടു വാദത്തില്‍ നിന്നും വെരട്ടു വാദത്തിലേക്ക്‌ പരിണമിച്ച ഈ പാര്‍ട്ടിയും മാവോയിസ്റ്റ്‌ തീവ്രവാദികളും തമ്മില്‍ ഒരു ഇരുട്ടിന്റെ മറവിന്റെ വിത്യാസമെ ഉള്ളൂ എന്നു പറയാതെ വയ്യ. 

5 comments:

 1. രാഷ്ട്രീയം സ്വാര്‍ഥ ലാഭങ്ങള്‍ക്ക് വേണ്ടി മാത്രം ആവുമ്പോള്‍
  ആശയങ്ങള്‍ അധികാര സംരക്ഷണത്തിന് മാത്രം മുന്‍തൂക്കം
  കൊടുക്കും..അവിടെ ജനം വിഡ്ഢികള്‍ ആക്കപ്പെടും...
  ഇതു പാര്‍ടിക്കും ഇത് ബാധകം ആണ്...

  പക്ഷെ ആളെ കൊല്ലുന്ന രാഷ്ട്രീയം ജനാധിപത്യം അല്ല പ്രാകൃതം
  ആണ്...ജനം ഒറ്റപ്പെടുതെന്ടവ ആണ്..കൊട്ടെഷന് സംഘങ്ങള്‍
  എന്ന ചിന്ത പോലും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഒരു രാഷ്ട്രീയ പാര്‍ടിയെയും സ്വാധീനിക്കരുത്..അത് സാംസ്കാരിക കേരളിതിന്റെ
  കൊലപാതകം ആണ്...അന്ത്യം ആണ്... ‍

  ReplyDelete
 2. നോ പൊളിറ്റിക്സ്, നോ കമന്റ്സ്

  ReplyDelete
 3. ശരിക്കുള്ള സഖാക്കളെല്ലാം നന്നാ’കുന്നുണ്ടല്ലോ ..!
  പാർട്ടിക്കത് .. മതി

  ReplyDelete
 4. കൊക്കെത്ര കുളം കണ്ടതാ.. കുളം എത്ര കുണ്ടി കണ്ടതാ.. ഇതിങ്ങനെ സംഭവിച്ചു കൊണ്ടേ ഇരിക്കും.. ഇപ്പോള്‍ വെട്ടാനും കുത്താനും പൈതങ്ങളെ കിട്ടാനില്ല. അതാണ്‌ കൊട്ടേഷന്‍ കൊടുക്കുന്നത്.. അതും സമ്മതിക്കില്ലെന്ന് വന്നാല്‍.. പന്തം കത്തിക്കാനും കൊട്ടേഷന്‍ കൊടുക്കും.. ഹല്ല പിന്നെ...

  ReplyDelete