Sunday, May 27, 2012

മന്‍മോഹന്‍ ജീ,,,, താങ്കളാനൊരു ജീ.


സര്‍ , പെട്രോളിന്‌ പിന്നെയും വില കൂട്ടി.. ?
കൂട്ടട്ടെ... ഇനിയും കൂട്ടണം. 
ഡീസലിനും കൂട്ടാന്‍ പോകുന്നു.. 
ആയിക്കോട്ടെ.. നിങ്ങള്‍ക്ക്‌ ചേതമൊന്നുമില്ലല്ലൊ? 
പൊതു ജനങ്ങള്‍ ....? 
പൊതു ജനങ്ങളെ മറന്നേക്കൂ.. 
കാരണം?
അടുത്ത ഇലക്ഷന്‍ നമ്മള്‍ തല കുത്തി നിന്നാലും ജയിക്കാന്‍ പോകുന്നില്ല. പിന്നെ നാമെന്തിന്‌ അവരെ ഭയക്കണം?
സര്‍ , ജനങ്ങളൊക്കെ പ്രതിഷേധത്തിനിറങ്ങിയാല്‍.. ?
എടോ.. ഇത്‌ ഇന്ത്യയാണ്‌. അടിമത്വമാണ്‌ നമ്മുടെ മുഖമുദ്ര. വിധേയത്വമാണ്‌ നമ്മുടെ ശക്‌തി.
ജനങ്ങളൊക്കെ കാറും ജീപ്പും ഉപേഷിച്ച്‌ കാളവണ്ടിയാക്കും.. !
പേടിക്കേണ്ട.. കേരളമുണ്ടല്ലോ.. ലോകത്തിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ പിരാന്തന്‍മാര്‍ അവിടെയുള്ളിടത്തോളം കാലം ഈ ലോകത്തൊരു മോട്ടോര്‍ കമ്പനിയും പൊളിഞ്ഞു പോവില്ല.
അതെന്താ സര്‍ അങ്ങിനെ....? 
കേരളീയര്‍ അങ്ങിനെയാണെടോ? പാണ്ടിപ്പലിശക്ക്‌ കടമെടുത്തായാലും അവരീ പണ്ടാരങ്ങളൊക്കെ വാങ്ങി വെക്കും. വിമാനവും തീവണ്ടിയുമൊക്കെ കടയില്‍ കിട്ടാഞ്ഞിട്ടാ.. അല്ലെങ്കില്‍ അതും ഓരോന്ന്‌ വാങ്ങി വീട്ടുമുറ്റത്ത്‌ വച്ചേന്നെ.... 
അപ്പോള്‍ പെട്രോളിന്‌ ഇനിയും കൂട്ടാമല്ലെ.. 
പിന്നെ... ധാരാളം കൂട്ടാം. 
മാഡത്തിനോട്‌ ചോദിക്കണ്ടെ.....?
മാഡം ഇറ്റാലിയന്‍ പട്ടാളക്കാരെ വിട്ടു കൊടുക്കാനുള്ള വഴിയന്വേഷിച്ച്‌ ബുദ്ധിമുട്ടുകയാണ്‌. ഇപ്പോളുപദ്രവിക്കണ്ട... മാത്രമല്ല, മാഡം ഇക്കണോമിക്സ്‌ പഠിച്ചിട്ടുമില്ല. 
പുത്രന്‍ജിയോട്‌ ചോദിക്കാം സര്‍ .. ഒന്നുമില്ലെങ്കിലും അടുത്ത പ്രധാന മന്ത്രിയല്ലെ.. 
എന്നിട്ടു വേണം കോന്തന്‍ കൊല്ലത്തു പോയ പോലെ ചെക്കന്‍ ചെന്ന്‌ വല്ല പമ്പിലും കിടന്നുറങ്ങാന്‍ .. തല്‍ക്കാലം ആ ചെക്കന്‍ വല്ല ആദിവാസി കുടിലിലും കൂടട്ടെ.. 
അല്ല സര്‍ , ഡീസലിന്‌ എത്ര രൂപ കൂട്ടണം...?  
ഒരു കാര്യം ചെയ്യ്‌.. ആ കാണുന്ന ഗ്രൌണ്ടില്‍ ചെന്ന്‌ തന്റെ കഴിവിന്റെ പരമാവധി ശക്‌തിയില്‍ ഒരു പന്ത്‌ ആകാശത്തേക്കടിച്ചു വിട്‌. ആ പന്ത്‌ താഴെ മണ്ണിലേക്കെത്തുന്നതിന്റെ മുന്‍പ്‌ തനിക്കെത്ര പ്രാവിശ്യം ഒന്നെ രണ്ടെ മൂന്നെ എന്നിങ്ങനെ എണ്ണാനാവുമോ അത്രയും രൂപ കൂട്ടിക്കൊ.. 

(ചിത്രം ഗൂഗിള്‍ അമ്മച്ചി തന്നത്)

6 comments:

 1. മാഡം ഇറ്റാലിയന്‍ പട്ടാളക്കാരെ വിട്ടു കൊടുക്കാനുള്ള വഴിയന്വേഷിച്ച്‌ ബുദ്ധിമുട്ടുകയാണ്‌. ഇപ്പോളുപദ്രവിക്കണ്ട... മാത്രമല്ല, മാഡം ഇക്കണോമിക്സ്‌ പഠിച്ചിട്ടുമില്ല.

  ReplyDelete
 2. ഹ..ഹ..അത് തന്നെ കേരളത്തിലെ പ്രാന്തന്മാര്
  എന്ത് പണ്ടാരം അടങ്ങിയാലും ഇതിന്റെ പുറത്തു
  നിന്ന് ഇറങ്ങില്ല...കൊള്ളാം...

  ReplyDelete
 3. സത്യത്തില്‍ നമ്മുടെ മനോമോഹന സിംഗത്തിന്റെ ഇക്കണോമിക്സ് സപ്രിട്ടിക്കറ്റൊക്കെ ഒറിജിനലാണോ? അതോ കാസര്‍ഗോഡ് യൂനിവെഴ്സിറ്റീന്ന് ഒപ്പിച്ചതാന്നോ? അങ്ങേരുടെ ചില ഭരണപരിഷ്കാരങ്ങള്‍ കണ്ടിട്ട് സംശയിച്ചു പോകുന്നതാ...

  ReplyDelete
 4. ജനങ്ങളൊക്കെ കാറും ജീപ്പും ഉപേഷിച്ച്‌ കാളവണ്ടിയാക്കും.. !
  പേടിക്കേണ്ട.. കേരളമുണ്ടല്ലോ.. ലോകത്തിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ പിരാന്തന്‍മാര്‍ അവിടെയുള്ളിടത്തോളം കാലം ഈ ലോകത്തൊരു മോട്ടോര്‍ കമ്പനിയും പൊളിഞ്ഞു പോവില്ല.
  അതെന്താ സര്‍ അങ്ങിനെ....?
  കേരളീയര്‍ അങ്ങിനെയാണെടോ? പാണ്ടിപ്പലിശക്ക്‌ കടമെടുത്തായാലും അവരീ പണ്ടാരങ്ങളൊക്കെ വാങ്ങി വെക്കും. വിമാനവും തീവണ്ടിയുമൊക്കെ കടയില്‍ കിട്ടാഞ്ഞിട്ടാ.. അല്ലെങ്കില്‍ അതും ഓരോന്ന്‌ വാങ്ങി വീട്ടുമുറ്റത്ത്‌ വച്ചേന്നെ....
  അപ്പോള്‍ പെട്രോളിന്‌ ഇനിയും കൂട്ടാമല്ലെ..
  പിന്നെ... ധാരാളം കൂട്ടാം.

  പിന്നെ മാഷേ എനിക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും ഇതിൽ താങ്കളെഴുതിയിട്ടുണ്ട്. അതുകൊണ്ട് എനിക്കിനി പ്രത്യേകിച്ചൊന്നും പറയാനില്ല. നല്ല എഴുത്ത്, ആശംസകൾ.

  ReplyDelete
 5. ഇന്നത്തെ ലേറ്റസ്റ്റ് ന്യൂസ്: ഇന്‍ഡ്യന്‍ ഓയിലിന്റെ ത്രൈമാസക്കണക്ക്-12640 കോടി രൂപ ലാഭം. കഴിഞ്ഞ വര്‍ഷകാലയളവിനെക്കാള്‍ 224 ശതമാനം വര്‍ദ്ധനവ്. എല്ലാ എണ്ണക്കമ്പനികളും കൊള്ളലാഭത്തിലാണോടുന്നത്. ആര്‍ക്ക് എവിടെയാണ് നഷ്ടം. പറയൂ പറയൂ സര്‍ക്കാരേ...

  ReplyDelete
 6. ആക്ഷേപ ഹാസ്യം കൊള്ളാം..

  ReplyDelete