Monday, May 28, 2012

പിന്നെയും ലവ്ജിഹാദ്‌

ആറായിരത്തി എഴുനൂറ്റി പതിമൂന്ന്‌ ഹിന്ദു ക്രിസ്‌ത്യന്‍ പെണ്‍ക്കുട്ടികളെ പ്രണയം നടിച്ച്‌ വശത്താക്കി അവരെ ബലം പ്രയോഗിച്ച്‌ ഇസ്ളാമിലേക്ക്‌ മതം മാറ്റിച്ചു. ഈ ആറായിരത്തി എഴുനൂറ്റി പതിമൂന്ന്‌ പെന്‍ക്കുട്ടികളും ഇപ്പോള്‍ എവിടെയാണെന്ന്‌ ലോകത്താര്‍ക്കും അറിവില്ല തന്നെ. ഇതൊന്നും വെറുതെ പറയുന്നതല്ല. എല്ലാം പോലീസു പറയുന്നതാണ്‌ എന്ന്‌ ശ്രീ വെള്ളാപള്ളി പറഞ്ഞാല്‍ പിന്നെ സംഗതി സത്യമാണോ എന്ന്‌ നമ്മള്‍ മഷിയിട്ടു നോക്കേണ്ട കാര്യം തീരെയില്ല. 
ലവ്‌ ജിഹാദ്‌ എന്നൊരു പദം കേള്‍ക്കാന്‍ ഇശ്ശി രസമുള്ള ഒരു പദം തന്നെയാണ്‌. കേരളത്തിലെ മുസ്ളിം ചെറുപ്പക്കാരില്‍ ഒരു വിഭാഗത്തിന്‌ പ്രത്യേകിച്ച്‌ പണിയൊന്നുമില്ലാത്തതിനാല്‍ അയല്‍പക്കത്തുള്ള അമുസ്ളിം സ്‌ത്രീകളെ വളച്ചു വശത്താക്കി തണ്റ്റെ കാര്യം സാധിച്ചെടുക്കുക മാത്രമല്ല, അവരെ ഇസ്ളാമിലേക്ക്‌ ചേര്‍ക്കുക കൂടി ചെയ്യുന്നു. ശേഷം ഇവരെ പാക്കിസ്ഥാനിലേക്കോ അഫ്ഗാനിസ്ത്ഥാനിലേക്കോ കയറ്റി അയക്കുന്നു. ശേഷ്യം ചിന്ത്യം. 
ഇതാണ്‌ കഴിഞ്ഞ കുറേ കാലങ്ങളായിട്ട്‌ കേരളത്തിലെ ചില കുത്സിത കൊണാപ്പന്‍മാര്‍ പറഞ്ഞു പരത്തിക്കൊണ്ടിരിക്കുന്ന, ശരിക്കും തന്തയില്ലായിമത്തരം എന്ന്‌ പറയാവുന്ന ഒരു വ്യാജ വാര്‍ത്ത. എന്നാല്‍ പിന്നെ അങ്ങിനെ പോയ ഒരു പത്ത്‌ പെണ്‍ക്കുട്ടികളുടെ മാതാപിതാക്കളെ എങ്കിലും പൊതു വേദിയില്‍ കൊണ്ടു വരൂ, ഇനിയുമുണ്ടായേക്കാവുന്ന ഈ വന്‍ചതിയില്‍ നിന്നും നിങ്ങളുടെ പെണ്‍ക്കുട്ടികളെ രക്ഷിക്കാന്‍ അതൊരു നല്ല മാര്‍ഗമല്ലേ എന്നൊക്കെ ഈ ശപ്പന്‍മാരോട്‌ പറഞ്ഞാല്‍ കാണാം അവര്‍ ഇങ്ങിനെ ഒരു വൃത്താന്തം അറിഞ്ഞിട്ടെ ഇല്ല എന്ന മട്ടില്‍ എങ്ങോട്ടെങ്കിലും പോകുന്നത്‌. 
ഉള്ളത്‌ പറയാമല്ലൊ. പ്രണയ പരവശരായി താന്‍ ജീവിക്കുന്ന ചുറ്റുപാടുകള്‍ വലിച്ചെറിഞ്ഞ്‌ ഓടിപ്പോകുന്ന പെണ്‍ക്കുട്ടികള്‍ എല്ലാ മതത്തിലും എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്‌. ഒളിച്ചോടിപ്പോകുന്ന പെണ്‍ക്കുട്ടികളില്‍ മഹാഭൂരുപക്ഷവും പുരുഷണ്റ്റെ മതത്തിലേക്ക്‌ കണ്‍വര്‍ട്ട്‌ ചെയ്യപ്പെടുന്നു. അതവരുടെ ഇഷ്ടത്തോടെയാണെങ്കിലും ശരി, അല്ലെങ്കിലും ശരി. മറിച്ചുള്ള സംഭവങ്ങളും തീരെ ഇല്ലാതില്ല. അപൂര്‍വം ചിലര്‍ മതം മാറാതെ അങ്ങിനെ ജീവിക്കുന്നു. ഇനി ഇങ്ങിനെ പ്രണയിച്ച്‌ മതം മാറുന്നവരുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഇസ്ളാമിലേക്ക്‌ വരുന്നവരാണ്‌ എന്നാണെങ്കില്‍ അതെന്ത്‌ കൊണ്ടാണ്‌ എന്ന്‌ സമൂഹം പഠിക്കേണ്ടിയിരിക്കുന്നു. അല്ലാതെ നട്ടാല്‍ മുളക്കാത്ത ഇത്തരം കള്ളങ്ങള്‍ പറയുകയല്ല വേണ്ടത്‌. 
എന്നാല്‍ ജിഹാദ്‌ എന്ന വാക്ക്‌ മാധ്യമ രംഗത്ത്‌ ഏറ്റവും ചിലവുള്ള പദമായി മാറിയതിണ്റ്റെ ശേഷം, ഇത്തരത്തില്‍ നടന്ന ഒന്നോ രണ്ടോ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ ചില സ്ഥാപിത താല്‍പര്യക്കാര്‍ പടച്ചു വിട്ട പെരു നുണയല്ലാതെ ലവ്‌ ജിഹാദ്‌ എന്നത്‌ മറ്റൊന്നുമല്ല. ഒരു കാര്യം ചോദിച്ചോട്ടെ, ഈ ആറായിരത്തി എഴുനൂറ്റി പതിമൂന്ന്‌ പെണ്‍ക്കുട്ടികള്‍ക്കൊന്നും വീട്ടുകാരില്ലെ? ആരും ഈ പെണ്‍ക്കുട്ടികളെ അന്വേഷിച്ചില്ലെ? കേരള പോലീസില്‍ ഇത്രയും കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടൊ? ഇവരെ കടത്തിക്കൊണ്ടു പോയ മുസ്ളിം ചെറുപ്പക്കാര്‍ ഇപ്പോള്‍ എവിടെയാണ്‌? സ്വാഭാവികമായും അവരേയും കാണാതെ വരേണ്ടതാണല്ലോ? ഇതു വരെ സമുദായത്തില്‍ നിന്നും അങ്ങിനെ ഒരു പരാതി ഉയര്‍ന്നു വന്നതായി കേട്ടിട്ടെ ഇല്ല. സാമുദായിക സ്പര്‍ദ വളര്‍ത്തിയെടുത്ത്‌ സ്വന്തം ലാഭം നേടുന്ന നികൃഷ്ട ജന്‍മങ്ങളെ തിരിച്ചറിയുക. അത്‌ ഓരോ മനുഷ്യണ്റ്റെയും കടമയാണ്‌.  

8 comments:

 1. ഈ ആറായിരത്തി എഴുനൂറ്റി പതിമൂന്ന്‌ പെണ്‍ക്കുട്ടികള്‍ക്കൊന്നും വീട്ടുകാരില്ലെ? ആരും ഈ പെണ്‍ക്കുട്ടികളെ അന്വേഷിച്ചില്ലെ? കേരള പോലീസില്‍ ഇത്രയും കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ടൊ? ഇവരെ കടത്തിക്കൊണ്ടു പോയ മുസ്ളിം ചെറുപ്പക്കാര്‍ ഇപ്പോള്‍ എവിടെയാണ്‌?

  ReplyDelete
 2. ഈ ലൌജിഹാദ് മൂലം സാമുദായിക സന്തുലനമാണ് തകരുന്നത്....അതിനാല്‍ പ്രണയം സംവരണാടിസ്ഥാനത്തില്‍ നീതി പരമായി നടപ്പിലാക്കേണ്ടതാണ്..
  ഇതിനെ കുറിച്ച് എന്റെ ഒരു പഴയ പോസ്റ്റിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

  http://jwalayay.blogspot.com/2010/09/blog-post_20.html

  ReplyDelete
 3. എന്തുവാടെ പഴയ നാറ്റ കേസ്സെല്ലാം പിന്നെയും ചര്‍ധിക്കുന്നത്. ഉള്ളിലുള്ള വര്‍ഗീയന്‍ വിഷ വിഷയങ്ങളൊന്നും കിട്ടാതെ ഇരുന്നു തികട്ടുകയാണെന്നു തോന്നുന്നു.

  ReplyDelete
  Replies
  1. Dear Anonymous.. please see the link.

   http://malayalam.oneindia.in/news/2012/05/26/kerala-vellappally-against-love-jihad-101812.html

   Delete
 4. If a muslim girl happen to love a Hindu boy, that hidu boy will be killed by the barbaric (islam) saitans. [Because the very basis of their religion (!) is reproduction. The most fundamental sign of a Muslim..you need to look at his cut!..]Even the recent muder of a hindu boy who was working in the mobilefone shop of a Muslim, was because he fell in love with a muslim girl. (kasargode)..What is the point in telling..CAn they change..they cant. They are fundamentally slaves of priests/mullahs..thay are afraid of mullahs

  ReplyDelete
  Replies
  1. കേരളത്തില്‍ അങ്ങിനെ കൊല്ലപ്പെട്ട എത്ര ഹിന്ദുക്കള്‍/ക്രിസ്ത്യാനികള്‍ ഉണ്ട്..

   Delete
 5. But the league has a more progressive approach. They will not agree for a fanatic act of killing, the kind elamarams and madanis advocate. The league bulls suggests another method. Pretend to be friends and supporters, lure the girl, and use the girL..if possible by as many bulls as you can arrange. Thoroughly destroy the girl. In the eyes of the society she should be a "bad' one and the hindu boy who marry her should be known as the one who eats echchil!
  This is what Kunjnjaalikkutti and co. did with a girl who was in love with a Hindu boy. I asked that hindu boy who still take care of his wife who became infamous in icecream parlour case, are you ashamed of your wifes past? He said, very calmly, like a filosopher, Sir, why are you talking always about the vlnerability of a lamb? Why the cruelty of the wolves are not an issue for the public?

  ReplyDelete
 6. വിവാദവിഷയമാണല്ലോ. നോ കമന്റ്സ്

  ReplyDelete