Wednesday, May 30, 2012

ആയിഷയോടുള്ള സ്നേഹം പ്രവാചകനോടുള്ള വിദ്വേഷം.

സത്യവിശ്വാസികളുടെ പ്രിയമാതാവും പ്രവാചകന്റെ  പ്രിയപത്നിയുമായിരുന്ന ഹസ്രത്‌ ആയിഷയുടെ ജീവചരിത്രം തിരിച്ചും മറിച്ചും വായിച്ചാലും നമുക്ക്‌ കണ്ടെത്താനാവാത്ത ഒരു കാര്യമാണ്‌ പ്രവാചകന്‍ തന്നെ വിവാഹം കഴിച്ചതില്‍ ഏതെങ്കിലും തരത്തിലുള്ള വിഷമം ആയിഷക്കുണ്ടായിരുന്നു എന്നത്‌. എന്നാല്‍ ഇന്ന്‌ ഒരു വിഭാഗം ആളുകള്‍ക്ക്‌ അതൊരു വലിയ കാര്യമാണ്‌. അവര്‍ക്കതില്‍ വളരെ വലിയ വിഷമമുണ്ട്‌. ആയിഷയോട്‌ ദീനാനുകമ്പയുണ്ട്‌.  പ്രവാചകനോട്‌ ദേഷ്യമുണ്ട്‌. ആ പ്രവാചകനെ സ്നേഹിക്കുന്ന ഈ മുസ്ലിം ഉമ്മത്തിനോട്‌ തീര്‍ത്താല്‍ തീരാത്ത ദേഷ്യമുണ്ട്‌. 
മലയാളം ബ്ലോഗര്‍മാരില്‍ ചിലരുടെ ജന്‍മ ലക്ഷ്യം തന്നെ പ്രവാചകനെ പരിഹസിക്കുക എന്നതാണ്‌. പ്രവാചകന്റെ ജീവചരിത്രത്തില്‍ ചില സംഭവങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന്‌, അതിനെ വളച്ചൊടിച്ച്‌ തെറ്റായി വ്യാഖ്യാനിച്ച്‌ അവര്‍ വിളംബി വെക്കും. വിമര്‍ശിക്കപ്പെടുന്നത്‌ ഇസ്ലാമോ ഖുര്‍ആനോ പ്രവാചകനോ ആണെങ്കില്‍ അത്‌ ഇഷ്ടപ്പെടുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ ഇസ്ലാമിന്റെ തുടക്കം മുതല്‍ ഉണ്ട്‌. അത്തരക്കാരെ പറഞ്ഞു മനസ്സിലാക്കി നന്നാക്കുക എന്ന ഉദ്ധ്യേശമൊന്നും എനിക്കില്ല. താങ്കളവരോട്‌ പ്രബോധനം നടത്തിയാലും ഇല്ലെങ്കിലും അവര്‍ വിശ്വസിക്കുകയില്ല എന്നൊരു കൂട്ടരെ കുറിച്ച്‌ പറഞ്ഞിട്ടുണ്ട്‌. ഈ കൂട്ടരുടെ ഭാഷയും രീതിയും ഇസ്ലാമിക ചിഹ്നങ്ങളോടുള്ള വിദ്വേഷവും കണ്ടാല്‍ തന്നെ അറിയാം, ഇക്കൂട്ടര്‍ ആ ഗണത്തിലേ പെടൂ എന്ന്‌. 
പ്രവാചകന്‍ വിവാഹം കഴിച്ചപ്പോള്‍ ആയിഷയുടെ വയസ്സ്‌ ആറായിരുന്നു എന്നും കേവലം ആറു വയസ്സുള്ള ആയിഷയെ വിവാഹം ചെയ്‌തതിലൂടെ മുഹമ്മദ്‌ ഒരു ശിശുഭോഗിയാണെന്നും ജല്‍പിച്ച്‌ നടക്കുന്ന രോഗാതുരരായ ഹൃദയങ്ങള്‍ നമുക്ക്‌ ചുറ്റിലും എമ്പാടുമുണ്ട്‌. വിവാഹം എന്നത്‌ ലൈംഗീകതക്ക്‌ വേണ്ടി മാത്രമല്ല ഇസ്ലാമിന്റെ കാഴ്ച്ചപാടില്‍ . ആയിരുന്നെങ്കില്‍ പ്രവാചകന്‍ ആയിഷയെ വിവാഹം കഴിക്കുന്നതിന്റെ മുമ്പ്‌ അറുപത്‌ വയസ്സുള്ള സൌദയെ വിവാഹം ചെയ്യില്ലായിരുന്നു. ആയിഷക്ക്‌ പ്രവചകന്‍ അവരെ അദ്ദേഹത്തിന്റെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോകുമ്പോള്‍ ഒന്‍പതോ പത്തോ പതിനൊന്നോ വയസ്സായിരുന്നു ഉണ്ടായിരുന്നത്‌. ഈ ഒരു കാര്യത്തില്‍ തൂങ്ങിപ്പിടിച്ച്‌ പടിഞ്ഞാറിന്റെ അങ്ങേ തലമുതല്‍ കിഴക്കിന്റെ ഇങ്ങേ അതിരു വരെയുള്ള ഒരു കൂട്ടം ആളുകള്‍ പ്രവാചകനെ നിന്ദിക്കുന്ന പരാമര്‍ശങ്ങള്‍ നടത്താന്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തുടങ്ങിയതാണ്‌. 
പ്രവാചകന്‍ ആക്രമിക്കപ്പെടുന്നതോ നിന്ദിക്കപ്പെടുന്നതോ ഇപ്പോള്‍ തുടങ്ങിയ ഒരു പ്രതിഭാസമൊന്നുമല്ല. അത്‌ പ്രവാചകന്‍ എന്ന്‌ തന്റെ പ്രബോധനമാരംഭിച്ചുവോ അന്ന്‌ തൊട്ട്‌ തുടങ്ങിയതാണ്‌. കാലം കഴിയുന്തോറും അതിന്റെ രൂപവും ഭാവവും മാറി മാറി വന്നു. പുതിയ പുതിയ പേരുകള്‍ പ്രവാചകന്‌ ചാര്‍ത്തപ്പെട്ടു. പ്രവാചകനെ നിന്ദിക്കുവാനും കുറ്റം പറയാനും പുതിയ പുതിയ സംഭവങ്ങള്‍ കണ്ടെത്തി. ഈ വിഷയത്തേയും ബുദ്ധിമാന്‍മാര്‍ക്ക്‌ അങ്ങിനെ കാണാനെ കഴിയുന്നുള്ളൂ. മുസ്ലിമീങ്ങളെ സത്യത്തില്‍ അത്‌ വിഷമിപിക്കേണ്ടതല്ല. അത്തരം ബോധപൂര്‍വമായ പ്രചാരണങ്ങളെ ചരിത്രപരമായ അറിവുകള്‍ കൊണ്ട്‌ ഖണ്ഡിക്കുക എന്നതാണ്‌ മുസ്ലിം ധര്‍മം. തീര്‍ച്ചയായും ഈ പോസ്റ്റിന്റെ ലക്ഷ്യവും മറ്റൊന്നല്ല.
ഇസ്ലാമില്‍ ആയിഷക്കുള്ള സ്ഥാനം വളരെ ഉയര്‍ന്നതാണ്‌. ഇസ്ലാമിക ശരീഅത്തിലെ പല പ്രമുഖ വിധികള്‍ക്കും ഇസ്ലാമിക കര്‍മശാസ്‌ത്ര രംഗത്തെ പണ്ഡിതന്‍മാര്‍ അടിസ്ഥാനമാക്കപ്പെട്ടിരിക്കുന്നത്‌ ആയിഷയില്‍ നിന്നുള്ള അദ്ധ്യാപനങ്ങളാണ്‌. ആയിഷയോടൊപ്പമെത്താന്‍ പ്രവാചകന്റെ മരണസമയത്ത്‌ ജീവിച്ചിരിപ്പുണ്ടായിരുന്ന മറ്റൊരു ഭാര്യക്കും ആയില്ല. അതിന്റെ കാരണം ആയിഷയുടെ പ്രായവും ബുദ്ധി വൈഭവവും ആയിരുന്നു. 
ഈ ആയിഷയെ ആണ്‌ പ്രവാചകന്‍ തന്റെ ഭാര്യമാരില്‍ ഖദീജയെ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്നേഹിച്ചത്‌. പ്രവാചകന്റെ ഓരോ ഭാര്യമാരുടെ ചരിത്രമെടുത്ത്‌ നോക്കിയാലും അവര്‍ക്കെല്ലാം ഇസ്ലാമിന്റെ ചരിത്രത്തില്‍ നിസ്‌തുല്ല്യമായ ഓരോ ഇടമുണ്ടായിരിക്കും. പ്രവാചകന്‍ ആയിഷയെ വിവാഹം കഴിക്കുമ്പോഴോ, അവരെ തന്റെ ഭവനത്തിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോകുന്ന സമയത്തോ, ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇസ്ലാമിന്റെ ശത്രുക്കള്‍ക്ക്‌ പോലും ഒരു വിരോധവും ഉണ്ടായിരുന്നില്ല. അറേബ്യയില്‍ അന്നു നിലന്നിരുന്ന സമ്പ്രദായമനുസരിച്ച്‌ ആയിഷയെ പ്രവാചകന്‍ വിവാഹം ചെയ്‌തു. പ്രവാചകന്റെ ഭാര്യയായി തന്റെ മകള്‍ മാറുന്നതില്‍ അങ്ങേയറ്റം സന്തോഷിച്ച വ്യക്‌തിയാണ്‌ ആയിഷയുടെ പിതാവ്‌. 
ആയിഷ തന്നെ പറയുന്നു. പ്രവാചകന്റെ ഭവനത്തില്‍ വച്ച്‌ പ്രവാചകന്റെ സാനിധ്യത്തില്‍ വച്ച്‌ ഞാന്‍ എന്റെ കളിപ്പാട്ടങ്ങളുമായി കളിക്കാറുണ്ടായിരുന്നു. എന്റെ കൂട്ടുകാരികളോടൊത്ത്‌ ഞാന്‍ കളിക്കും. അപ്പോള്‍ പ്രവാചകന്‍ അങ്ങോട്ടു കടന്നു വന്നാല്‍ എന്റെ കൂട്ടുകാരികള്‍ പല ഭാഗങ്ങളിലും ഒളിക്കും. അപ്പോള്‍ പ്രവാചകന്‍ അവരെ വിളിച്ച്‌ എന്റെ കൂടെ കളിച്ചു കൊള്ളാന്‍ ആവിശ്യപ്പെടും. തന്റെ ഭാര്യയായി വന്ന ആയിഷ ഒരു കൊച്ചു പെണ്‍ക്കുട്ടിയാണ്‌ എന്നു തിരിച്ചറിയാന്‍ പറ്റാത്ത ഒരാളായിരുന്നില്ല പ്രവാചകന്‍ . കളിപ്പാട്ടങ്ങള്‍ കൊണ്ട്‌ കളിക്കേണ്ടുന്ന പ്രായമുള്ള ഒരു പെണ്‍ക്കുട്ടിയാണ്‌ എന്നും, അവളവളുടെ കൂട്ടികാരികളോടൊത്ത്‌ കളിക്കേണ്ടുന്ന പ്രായമാണെന്നും പ്രവാചകന്‌ നന്നായി അറിയാമായിരുന്നു. എന്നാല്‍ പ്രവാചകനേയോ ഇസ്ലാമിനേയോ നിന്ദിക്കുന്നവര്‍ക്ക്‌ ഇതൊന്നും മനസ്സിലാവില്ല. 
തന്നെ വളരെ ചെറുപ്പത്തിലേ തന്റെ ഭാര്യയാക്കിയതിന്‌ ആയിഷക്ക്‌ വല്ല പ്രശ്നവുമുണ്ടായിരുന്നതായി ആ മഹതിയുടെ ജീവചരിത്രത്തിലെവിടെയും കാണാന്‍ കഴിയില്ല. പ്രവാചകന്‍ ആയിഷക്ക്‌ വേണ്ടി പണിത വീടിന്റെ രൂപം ഇതായിരുന്നു. ഇഷ്ടികയും ഈത്തപ്പനത്തടി കൊണ്ടുമുണ്ടാക്കിയ ഒരു ഒറ്റമുറി. ആ ഒറ്റമുറി ഭവനത്തിലുണ്ടായിരുന്നത്‌ ഒരു പായയും ഈത്തപ്പനനാരു നിറച്ച ഒരു കിടക്കയും. വാതില്‍ മറക്ക്‌ ഒരു രോമവിരിയുമുണ്ടായിരുന്നു. ശുഷ്ക്കമായ പാത്രങ്ങളും ഭക്ഷണ വിഭവങ്ങളും. ഒരിക്കല്‍ പ്രവാചക പത്നിമാരെല്ലാവരും കൂടി പ്രവാചകനോട്‌ തങ്ങളുടെ കഷ്ടപ്പാടുകളെ കുറിച്ച്‌ പരാതിപ്പെട്ടു. മെച്ചപ്പെട്ട ജീവിത സൌകര്യം നല്‍കണമെന്നാവിശ്യപ്പെട്ടു. ഇത്‌ പ്രവാചകനെ വിഷമത്തിലാക്കി. ഈ അവസരത്തിലാണ്‌ പരിശുദ്ധ ഖുര്‍ആനിലെ അഹ്സാബ്‌ എന്ന അദ്ധ്യായത്തിലെ ഇരുപത്തെട്ടും ഇരുപത്തൊന്‍പതും വചനങ്ങള്‍ ഇറങ്ങിയത്‌. ഐഹിക ജീവിതമാഗ്രഹിക്കുന്ന പ്രവചക പത്നിമാര്‍ക്ക്‌ വേണമെങ്കില്‍ പ്രവാചകനില്‍ നിന്നും മോചനം നേടി പോകാമെന്നും അല്ലാത്തവര്‍ക്ക്‌ അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും തൃപ്‌തിയില്‍ ജീവിക്കാമെന്നുമായിരുന്നു സാരം. പ്രവാചകന്‍ ആയിഷയുടെ അടുത്തേക്കാണ്‌ നേരെ പോയത്‌. അദ്ദേഹം പറഞ്ഞു.
ആയിഷ, എനിക്കൊരു കാര്യം പറയാനുണ്ട്‌. പെട്ടെന്നൊരു തീരുമാനമെടുക്കാതെ ഈ വിഷയത്തില്‍ നീ നിന്റെ മാതാ പിതാക്കളുമായി കൂടിയാലോചിച്ച്‌ ഒരു തീരുമാനത്തിലെത്തുക. 
ആയിഷ ചോദിച്ചു. 
അല്ലാഹുവിന്റെ ദൂതരെ.. എന്താണാ കാര്യം?
പ്രവാചകന്‍ അവതരിക്കപ്പെട്ട വചനങ്ങള്‍ അവരെ ഓതിക്കേള്‍പ്പിച്ചു. ആയിഷ ചോദിച്ചു. 
ഇതിലെന്താണ്‌ പ്രവാചകരേ മാതാപിതാക്കളോട്‌ കൂടിയാലോചിക്കാന്‍? ഞാന്‍ അല്ലാഹുവിനേയും അവന്റെ പ്രവാചകനെയും തിരഞ്ഞെടുത്തിരിക്കുന്നു. 
ഇതായിരുന്നു ആയിഷ. ആ ആയിഷയെ ഓര്‍ത്താണ്‌ ഇന്ന്‌ ചിലര്‍ മുതലക്കണ്ണീരൊഴുക്കുന്നത്‌. ഇങ്ങിനെ ഒഴുക്കുന്നവര്‍ അവരവരുടെ സ്‌ത്രീകളോട്‌ പെരുമാറിയതിനെക്കാള്‍ എത്രയോ നന്നായി മഹാനായ പ്രവാചകന്‍ തന്റെ ഭാര്യ ആയിഷയോട്‌ പെരുമാറി. നിങ്ങളില്‍ നിന്നും ഏറ്റവും വലിയ മാന്യന്‍ നിങ്ങളുടെ സ്‌ത്രീകളോട്‌ ഏറ്റവും നന്നായി പെരുമാറുന്നവനാണ്‌. ഞാന്‍ എന്റെ കുടുംബത്തോട്‌ നല്ല നിലയില്‍ വര്‍ത്തിക്കുന്നവനാണ്‌ എന്നാണ്‌ പ്രവാചകന്‍ പറഞ്ഞത്‌. അവര്‍ ജീവിച്ചു. നല്ല ഭാര്യയും ഭര്‍ത്താവും. സന്തോഷവും സുഖവും ദുഃഖവും പ്രശ്നങ്ങളും പങ്കിട്ടു തന്നെ അവര്‍ ജീവിച്ചു. ആ മടിയില്‍ തലവച്ച്‌ പ്രവാചകന്‍ വിടവാങ്ങി. പ്രവാചക പത്നി എന്ന നിലയില്‍ വലിയ അഭിമാനത്തോടെ അവര്‍ പ്രവാചകാനുയായികള്‍ക്കിടയില്‍ ജീവിച്ചു. ഇതിലൊന്നും ഒരിക്കലെങ്കിലും അവര്‍ക്ക്‌ സങ്കടമോ വിഷമമോ തോന്നിയില്ല. പ്രവാചകനുണ്ടായിരുന്ന ഇതര ഭാര്യമാരുമായി ചിലപ്പോഴൊക്കെ ആയിഷക്കും പ്രശ്നങ്ങളുണ്ടാകാറുണ്ടായിരുന്നു. മനുഷ്യരായിരുന്നു അവരെല്ലാവരും. മനുഷ്യര്‍ക്കിടയിലുണ്ടാകുന്ന  പ്രശ്നങ്ങളില്‍ ചിലതും, മനുഷ്യരില്‍ നിന്നുണ്ടാകുന്ന സംസാരങ്ങളില്‍ ചിലതും പൊക്കിപ്പിടിച്ച്‌ കൊണ്ടു വന്ന്‌ പ്രവാചകനെ അവഹേളിക്കാന്‍ ഇന്നൊരു കൂട്ടര്‍ക്ക്‌ വലിയ ഉത്സാഹമാണ്‌. പ്രവാചകന്‍ തന്റെ പത്നിമാരെ അടിക്കാറുണ്ടായിരുന്നു എന്നു വരെ അവര്‍ വ്യാജം പറഞ്ഞു നടക്കുന്നത്‌ കാണാം. എന്തു ചെയ്യാം. അല്ലാഹുവിനെ കണ്ടുമുട്ടുമെന്ന്‌ യാതൊരു പേടിയുമില്ലാത്തവരെയുണ്ടോ നമുക്ക്‌ തിരുത്താനാവുന്നു. 
ഇന്നൊരു വിഭാഗം വലിയ വിഷമത്തിലും സങ്കടത്തിലുമാണ്‌. ചെറു പ്രായത്തില്‍ ആയിഷയെ പ്രവാചകന്‍ വിവാഹം കഴിച്ചു. ഇതാണ്‌ അവരുടെ പ്രശ്ണം. ആയിഷയുടെ പിതാവിനോ മാതാവിനോ സഹോദരനോ ഇല്ലാതിരുന്ന ദുഃഖം, ആയിഷക്കില്ലാതിരുന്ന ദുഃഖം, ഇക്കൂട്ടര്‍ കാണിക്കുന്നു. എന്നാല്‍ ഇത്‌ കപട ദുഃഖമല്ലാതെ മറ്റൊന്നുമല്ല. ഒരേ ഒരു ലക്ഷ്യമേ ഇവര്‍ക്കുള്ളൂ. പ്രവചകനെ ഇകഴ്ത്തുക. അതു മൂലം ഇസ്ലാമിനെന്തെങ്കിലും കോട്ടം സംഭവിക്കുമെന്ന്‌ ഇക്കൂട്ടര്‍ വ്യാമോഹിക്കുന്നു. അവരുടെ പ്രവര്‍ത്തികളെ പിശാച്‌ അവര്‍ക്ക്‌ മനോഹരമായിക്കാണിച്ച്‌ കൊടുക്കുന്നതിനാല്‍ അവര്‍ അതില്‍ നിന്നും പിന്‍വാങ്ങില്ല. ഓരോ മുസ്ലിമിനും ഈ വിഷയത്തില്‍ ഒരു ധര്‍മമുണ്ട്‌. പ്രവാചകനോടൊരു കടമയുണ്ട്‌. അത്‌ സത്യം സത്യമായി പറയുക എന്നതാണ്‌. ഹൃദയത്തില്‍ നന്‍മയുള്ളവരോട്‌ നിങ്ങള്‍ സത്യം പറയുക. തീര്‍ച്ചയായും അതവര്‍ക്കും നിങ്ങള്‍ക്കും ഗുണം ചെയ്യും. അല്ലാഹു ഇരുട്ടിലാക്കിയവരെ വെളിച്ചത്തിലേക്ക്‌ കൊണ്ടുവരാന്‍ ആകാശഭൂമികളിലുള്ള ഒരു ജീവികളെ കൊണ്ടും സാധ്യമല്ല തന്നെ. 

6 comments:

  1. ഇന്നൊരു വിഭാഗം വലിയ വിഷമത്തിലും സങ്കടത്തിലുമാണ്‌. ചെറു പ്രായത്തില്‍ ആയിഷയെ പ്രവാചകന്‍ വിവാഹം കഴിച്ചു. ഇതാണ്‌ അവരുടെ പ്രശ്ണം. ആയിഷയുടെ പിതാവിനോ മാതാവിനോ സഹോദരനോ ഇല്ലാതിരുന്ന ദുഃഖം, ആയിഷക്കില്ലാതിരുന്ന ദുഃഖം, ഇക്കൂട്ടര്‍ കാണിക്കുന്നു.

    ReplyDelete
  2. വളരെ ചിന്താ പ്രസക്തമായ ഒരു ലേഖനം ..പക്ഷെ സമൂഹത്തിലെ കപട ബുദ്ധികള്‍ക്ക് ഇത് എത്രത്തോളം ഗ്രാഹ്യമാകും എന്ന സംശയം എനിക്കുണ്ട്. പണ്ടത്തെ കാലത്ത് , വിവാഹത്തിലൂടെ അബലര്‍ക്ക് അഭയം കൊടുക്കുക എന്ന ഒരു അര്‍ത്ഥം കൂടി ഉണ്ടെന്നുപലരും മനസിലാക്കുന്നില്ല. അവരുടെ മനസ്സില്‍ കാമം എന്ന ചിന്ത മാത്രമേ ഉള്ളൂ.. കൃഷ്ണനെക്കാള്‍ അഞ്ചു വയസ്സ് കൂടുതലായിരുന്നു രാധക്ക് എന്ന് കേട്ടിട്ടുണ്ട് . പ്രവാചക പത്നിയെ ദുര്‍ വ്യാഖ്യാനം ചെയ്തവര്‍ രാധയെയും വെറുതെ വിട്ടു എന്ന് എനിക്ക് തോന്നുന്നില്ല.

    ഇവിടെ പ്രവാചക പത്നിയെ സംശയിച്ചവര്‍ , ശ്രീ കൃഷ്ണനെ പതിനായിരത്തെട്ടു ഭാര്യമാരുള്ള ഒരു കാമ വെറിയനായി ചിത്രീകരിക്കുകയുണ്ടായി. പിന്നെ അവര്‍ യേശു മാതാവിനെയും പിതാവിനെയും കുറ്റപ്പെടുത്തി. ദൈവം ഒരു മനുഷ്യ സ്ത്രീയില്‍ ആകൃഷ്ടനാകുന്നതിലൂടെ മനുഷ്യ സദാചാര ബോധങ്ങള്‍ക്ക് ഭംഗം സംഭവിച്ചെന്നും പറഞ്ഞു. പിന്നെ, അവര്‍ ബുദ്ധനു നേരെ ചെന്ന്, ബുദ്ധന്‍ ഒളിച്ചോട്ടക്കാരനും , ഒരു മനുഷ്യ ജന്മത്തിലെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ മടി കാണിച്ച നികൃഷ്ടനാനെന്നും പറഞ്ഞു..അങ്ങനെ ഇവരെല്ലാം കൂടി എന്തൊക്കെ പറഞ്ഞിരിക്കുന്നു.

    ഒരു കാര്യം ഉറപ്പ്, ഇത്തരം കാര്യങ്ങള്‍ക്ക് പിന്നിലുള്ള തത്വ ദൈവീക ചിന്തകളെ മനസ്സിലാക്കിയെടുക്കാനുള്ള ഒരു മനസ്സും പരിശ്രമവും ഇവരില്‍ ഉണ്ടാകില്ല. അവരെ ഉദ്ബോധിപ്പിക്കാന്‍ ഇനിയും പ്രവാചകന്മാര്‍ ജനിക്കെണ്ടിയിരിക്കുന്നു.

    ചിന്താ പ്രസക്തമായ ഈ ലേഖനത്തിനു അഭിനന്ദനങ്ങള്‍..ആശംസകള്‍.

    ReplyDelete
  3. <>

    ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍.

    ReplyDelete
  4. പ്രവാചകന്മാര്‍ കല്ലെറിയപ്പെടാനും കൂടി ത്യാഗമനസ്സുള്ളവരാണ്. അവര്‍ അതിന് നിയോഗിക്കപ്പെട്ടവരും ആണ്. ആരും കല്ലെറിയുന്നില്ലെങ്കില്‍ അവര്‍ വ്യാജപ്രവാചകരാണ്.

    ReplyDelete
  5. പ്രവാചകന്മാര്‍ സ്വന്തം നാട്ടില്‍

    ബഹുമാനിക്കപ്പെടാറില്ല എന്ന്

    ബൈബിള്‍ പറയുന്നുണ്ട്..

    അതായതു എത്ര നല്ല കാര്യങ്ങള്‍ ചെയ്യുമ്പോളും

    ഇവന്‍ ആരാണ് ഇതൊക്കെ പറയാന്‍ അല്ലെങ്കില്‍ ചെയ്യാന്‍

    എന്ന ഒരു ചോദ്യം..അത് കൊണ്ടു തന്നെ നല്ലതിനെ മറന്നു

    എന്തെങ്കിലും ഒക്കെ കുറ്റങ്ങള്‍ കണ്ടു പിടിക്കാന്‍ ജനം അലഞ്ഞു

    കൊണ്ടേയിരിക്കും..

    അത് നന്മ ചെയ്യുന്ന ഏതൊരു ആളും പ്രസ്ഥാനവും കാലാ കാലം അഭിമുഖീകരിക്കുന്ന ഒരു സമസ്യ തന്നെ ആണ്‌..മാറില്ല... തീരില്ല..ഒരിക്കലും.


    .എന്ന് വെച്ച് നന്മക്കു അവസാനം ഉണ്ടാവുമോ? അങ്ങനെ

    വിശ്വസിക്കാന് ആണ്‌ എനിക്ക് ഇഷ്ടം..നന്നായി ചിന്തിപ്പിച്ച എഴുത്ത്..

    ആശംസകള്‍..

    ReplyDelete