Saturday, June 2, 2012

ആത്മബലിയുടെ തേട്ടം

രാത്രി, ദീര്‍ഘമാം രാത്രി,
പോകനീയിനിയണയട്ടെ 
ഉണ്മയാം പ്രഭാതം
കറുത്ത യവനികക്കപ്പുറം
നീയിത്രനാള്‍
പാത്തുവച്ചോരാ
നേരിന്‍ പ്രഭാതം.
നിന്നിരുട്ടെങ്ങോ ചോര്‍ത്തിയ 
കണ്ണിന്‍ പ്രകാശവും
അകക്കന്നിന്‍റെ കാഴ്ചയും
അണയട്ടെ ജീവനില്‍ വീണ്ടും
തെളിയട്ടെ പാരില്‍
നേരിന്‍റെ കൈത്തിരികള്‍
ആത്മബലി നല്‍കുവാനിനിയൊരു 
ജീവന്‍ കൂടി തരില്ല ഞങ്ങള്‍
നീ കുടിച്ചുതീര്‍ത്ത
രക്തത്തിന്നവകാശികള്‍
ഇപ്പോഴും നീറുന്നു
നീ തന്ന നോവിന്‍റെ ചൂളയില്‍

2 comments:

  1. ഇനിയൊരു ജീവന്‍ കൂടി തരില്ല ഞങ്ങള്‍....അതെയതെ ഇനി തരില്ല. നന്നായി എഴുതി കേട്ടോ

    ReplyDelete
  2. നീയിത്രനാള്‍
    പാത്തുവച്ചോരാ
    നേരിന്‍ പ്രഭാതം.

    എന്തിന്റേയും അപ്പുറം ഒരു നേരിന്റെ പ്രഭാതം ഉണ്ടാകുമെന്ന പ്രതീക്ഷയുള്ളപ്പോൾ ഇനിയൊരു ജീവൻ കൂടി തരില്ല എന്ന് നമ്മൾക്ക് വളരെ ശക്തമായി പറയാം. ആശംസകൾ.

    ReplyDelete