Monday, June 11, 2012

ഗംഗയും ഗ്രേസിയും ഓണ്‍ലൈന്‍ സംഘികളും!


മുടിയാന്‍ കാലത്ത്‌ മുച്ചീര്‍പ്പന്‍ കുലച്ചു എന്നു പറഞ്ഞ പോലെ, പണ്ടാറടങ്ങാനായി അബ്ദു റബ്ബ്‌ തനിക്ക്‌ താമസിക്കാന്‍ കിട്ടിയ വീടിന്റെ പേരു മാറ്റിയതു കാരണം, ഇന്ത്യയുടേ മതേതരത്വത്തിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചു കയറ്റപ്പെട്ടിരിക്കുന്നു. ഇത്‌ ഞാന്‍ പറയുന്നതല്ല, അഭിനവ മതേതരത്വവാദികളും, അവരുടെ പൃഷ്ടം താങ്ങി നടക്കുന്ന പരമ കൂതറകളായ ചില ഫെയ്സ്‌ ബുക്ക്‌ ബ്ളോഗ്‌ ഓണ്‍ലൈന്‍ ഗുണ്ടകളും കൂടി പാടിപ്പറഞ്ഞു നടക്കുന്ന കാര്യമാണ്‌. 
അബ്ദു റബ്ബ്‌ ഒരു മന്ത്രിയാണ്‌. കേരളത്തിന്റെ വിദ്യഭാസ മന്ത്രി. മന്ത്രിക്ക്‌ സര്‍ക്കാര്‍ നല്‍കുന്ന ഭവനത്തിന്‌ ടൂറിസം വകുപ്പ്‌ പേരിട്ടിരുന്നത്‌ ഗംഗ എന്നായിരുന്നു. ആക്ച്വലീ, ഈ ഗംഗ എന്നത്‌ ഇന്ത്യയിലെ ഒരു നദിയാണ്‌. ഹൈന്ദവ മതവിശ്വാസ പ്രകാരം ത്രിമൂര്‍ത്തികളില്‍ ഒരാളായ പരമ ശിവന്റെ ജഢയില്‍ നിന്നും ഉത്ഭവിക്കുന്ന ദേവാംശമുള്ള നീരുറവ. ഗംഗ ദേവിയാണ്‌, സംഗതി ഇതൊക്കെ കൊണ്ടാണോ, അതോ ഇനി മറ്റു വല്ല ബേജാറും കൊണ്ടാണോ എന്നറിയില്ല, അബ്ദു റബ്ബ്‌ ഗംഗ എന്ന പേരു മാറ്റി താന്‍ താമസിക്കുന്ന വീടിന്‌ ഗ്രേസ്‌ എന്ന്‌ പേരിട്ടു. 
സംഗതിയിപ്പോള്‍ കലിപ്പിളകിയ അഭിനവ മതേതര കുഞ്ഞാടുകളും, പിന്നെ കുറേ ഓണ്‍ലൈന്‍ കൂത്താടികളും കൂടി, കോണത്തിലേപ്പം കുടുങ്ങിയ പോലെ മൂടും മാന്തിച്ചൊറിഞ്ഞ്‌ തേരാപേരാ നടക്കുകയാണ്‌. ഈ തലതിരിഞ്ഞ വര്‍ഗീയവാദികളായ മതേതരവാദികളുടെ ആസനത്തിലൂടെ ഉലക്ക കേറ്റേണ്ട നേരം അധിക്രമിച്ചിരിക്കുന്നു എന്നു പറയാതെ വയ്യ. 
ഒരു മന്ത്രി, അവന്റെ ജാതിയോ മതമോ എന്തെങ്കിലുമാവട്ടെ, അവന്‍ തന്റെ കാറിനെന്ത്‌ പേരിട്ടു, വീടിനെന്ത്‌ പേരിട്ടു, വീട്ടിലെ പട്ടിക്കെന്ത്‌ പേരിട്ടു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണോ ഇന്ത്യയുടെ മതേതരത്വം തകരുന്നതും, തകരാതിരിക്കുന്നതും? എങ്കില്‍ പിന്നെ അതെന്തൊരു മതേതരത്വമാണ്‌? മത മൌലീകതയാണ്‌? പറയുന്നതില്‍ ഒരല്‍പ്പം കാര്യമുണ്ടായിരുന്നു. അബ്ദു റബ്ബ്‌ ഒരു കക്കൂസ്‌ പണിത്‌ അതിന്‌ ഗംഗയെന്ന്‌ പേരിട്ടിരുന്നെങ്കില്‍ . അപ്പോള്‍ , പിന്നെ ഗംഗാ ദേവിയെ അപമാനിച്ചു എന്നെങ്കിലും പറയാമായിരുന്നു. പക്ഷെ അതൊക്കെ ഈ കൂപമണ്‍ഢൂകങ്ങളായ 'മ' വാദികളുടെ അവിഞ്ഞ തലയിലോട്ട്‌ കേറുമൊ?
മതേതരത്വം, മതമൌലിക വാദം, മതസഹിഷ്ണുത എന്നൊക്കെ പറയുന്നത്‌ ഇവരീ പറയുന്നതൊന്നും അല്ല. ഇവരിപ്പോള്‍ പറയുന്നത്‌, അബ്ദു റബ്ബ്‌ ഭാരത സംസ്ക്കാരത്തെ അപമാനിച്ചു എന്നാണ്‌. ഇതിനാണ്‌ സത്യത്തില്‍ ക്രിമി കടി എന്നു പറയുന്നത്‌. അബ്ദു റബ്‌ തനിക്ക്‌ കിട്ടിയ ഔദ്യോഗിക ഭവനത്തിന്റെ നാമം ഗംഗ എന്നതില്‍ നിന്നും ഗ്രേസ്‌ എന്നാക്കിയപ്പോള്‍ ഏത്‌ ആര്‍ഷ ഭാരത സംസ്ക്കാരമാണ്‌ ലജ്ജിച്ച്‌ തലതാഴ്ത്തിയത്‌? ഈ സംഭവത്തിന്റെ മറപിടിച്ച്‌ മുസ്ലിം ലീഗിന്റെ ചില മന്ത്രിമാര്‍ ഉത്ഘാടനത്തിന്‌ നിലവിളക്ക്‌ കത്തിക്കാത്തതിനെ ചൊല്ലിയും ചര്‍ച്ച പൊടിപൊടിക്കുന്നു. നിലവിളക്ക്‌ കത്തിക്കുന്നതിലൂടെ ഇസ്ലാമില്‍ നിന്ന്‌ പുറത്തു പോകും എന്നു പറയുന്ന ഒരു കിത്താബും ഞാന്‍ കണ്ടിട്ടില്ല. കത്തിക്കാന്‍ സൌകര്യമുള്ളവര്‍ കത്തിക്കട്ടെ. ഇല്ലാത്തവര്‍ നാട മുറിക്കട്ടെ. രണ്ടായാലും ഈ രാജ്യത്തിനും ഈ രാജ്യത്തിന്റെ ജനങ്ങള്‍ക്കും പ്രത്യേകിച്ചൊരു നേട്ടമോ കോട്ടമോ ഇല്ല. ഇനി നിലവിളക്ക്‌ ഒരു ആരാധ്യ വസ്‌തുവായി ഹിന്ദുക്കള്‍ കാണുന്നുണ്ടോ? എനിക്കറിയില്ല എന്നു മാത്രമല്ല, എനിക്കങ്ങിനെ തോന്നുന്നുമില്ല. 
ഇതൊരു ഇമ്മിണി വലിയ ചര്‍ച്ചാ വിഷയമൊന്നുമല്ല. പക്ഷെ, കിട്ടിയ സന്ദര്‍ഭത്തില്‍ ചില ജാരജന്‍മങ്ങള്‍ ഇസ്ലാമിനും മുസ്ലിം സമുദായത്തിന്‌ മൊത്തത്തിലും കൊട്ടുന്നത്‌ കണ്ടപ്പോള്‍ പറഞ്ഞു പോയതാണ്‌. അല്ലാതെ മുസ്ലിം ലീഗിലെ മന്ത്രിമാര് വല്ല്യ കൊണാട്ടിലെ സായിപന്മാരായിട്ടോന്നും അല്ല. പറയേണ്ട കാര്യങ്ങള്‍ പറയാതിരിക്കാനാവില്ലല്ലൊ? ഒരു വിഭാഗം വര്‍ഗീയ വാദി എന്നു വിളിക്കുമെന്നു ഭയന്നോ, മറ്റൊരു കൂട്ടര്‍ തീവ്രവാദി എന്നു വിളിക്കുമെന്നു ഭയന്നോ, വായിലൊരു കല്ലിട്ട്‌ വനവാസത്തിന്‌ പോകാനാവില്ല. അതു കൊണ്ട്‌ പറഞ്ഞു എന്നേ ഉള്ളൂ. മുസ്ലിമിന് മുസ്ലിമായും, ഹിന്ദുവിന്‌ ഹിന്ദുവായും, ക്രിസ്‌ത്യാനിക്ക്‌ ക്രിസ്‌ത്യാനിയായും അങ്ങിനെ ഓരോരുത്തര്‍ക്കും തന്റെ വിശ്വാസമനുസരിച്ച്‌ ജീവിക്കാനുള്ള സൌകര്യം ഇന്ത്യയില്‍ യഥേഷ്ടം ലഭ്യമാകുമ്പോഴാണ്‌ ഇന്ത്യ ഒരു മതേതരത്വരാഷ്ട്രമാവുന്നത്‌. അങ്ങിനെ ഒരുമിച്ച്‌ ഇടകലര്‍ന്ന്‌ ജീവിക്കുമ്പോള്‍ , തന്റെ വിശ്വാസമനുസരിച്ച്‌ തനിക്ക്‌ ജീവിക്കാനുള്ള അവകാശം പോലെ ഇതര മതസ്ഥര്‍ക്കും ഇവിടെ അവകാശങ്ങളുണ്ടെന്ന്‌ മനസ്സിലാക്കി ആ അവകാശങ്ങള്‍ അംഗീകരിച്ച്‌ കൊടുക്കുന്നതിനെയാണ്‌ മതസഹിഷ്ണുത എന്ന്‌ പറയുന്നത്‌. അങ്ങിനെ ആളുകള്‍ക്ക്‌ ജീവിക്കാനുള്ള സൌകര്യമൊരുക്കുന്നതിനെയാണ്‌ മതമൈത്രി എന്നു പറയുന്നത്‌. അല്ലാതെ എല്ലാ വിശ്വാസങ്ങളേയും അംഗീകരിക്കുക എന്നല്ല, വിശ്വാസത്തിന്റെ പേരില്‍ മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുക എന്നതാണ്‌. മറ്റുള്ളവരുടെ വിശ്വാസങ്ങളെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യാതിരിക്കുക എന്നതാണ്‌. വര്‍ഗീയ വിഷം തീണ്ടിയ കോമരങ്ങള്‍ ഒരു ചെറിയ പേരു മാറ്റത്തിന്റെ പേരില്‍ വാളെടുത്ത്‌ തുള്ളുമ്പോള്‍ , അത്‌ കണ്ടു നില്‍ക്കുന്നവര്‍ക്കൊരു കൌതുകം മാത്രമെ ഉള്ളൂ എന്നു പറയാതെ വയ്യ. വര്‍ഗീയ വാദികള്‍ അവനവനായി കൊട്ടിയടച്ച മനസ്സിന്റെ വാതില്‍ മലര്‍ക്കെ തുറക്കുക. ഒരിത്തിരി കാറ്റും വെളിച്ചവും കേറട്ടെ.  

8 comments:

 1. ഇതൊരു ഇമ്മിണി വലിയ ചര്‍ച്ചാ വിഷയമൊന്നുമല്ല. പക്ഷെ, കിട്ടിയ സന്ദര്‍ഭത്തില്‍ ചില ജാരജന്‍മങ്ങള്‍ ഇസ്ലാമിനും മുസ്ലിം സമുദായത്തിന്‌ മൊത്തത്തിലും കൊട്ടുന്നത്‌ കണ്ടപ്പോള്‍ പറഞ്ഞു പോയതാണ്‌. അല്ലാതെ മുസ്ലിം ലീഗിലെ മന്ത്രിമാര് വല്ല്യ കൊണാട്ടിലെ സായിപന്മാരായിട്ടോന്നും അല്ല.

  ReplyDelete
 2. അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന് പറഞ്ഞ പോലെയാണ് ഈ വക കാര്യങ്ങള്‍ .. ഇതേ കുറിച്ച് പടന്നക്കാരന്‍ ഷബീറും ഒരു പോസ്റ്റ്‌ എഴുതിയിരുന്നു. അവിടെ രേഖപ്പെടുത്തിയ അതെ അഭിപ്രായം ഇവിടെയും രേഖപ്പെടുത്തുന്നു..


  മുസ്ലിം മത വിശ്വാസ പ്രകാരം നിലവിളക്ക് കത്തിക്കാന്‍ പാടില്ല എന്ന നിയമം ഉണ്ടെങ്കില്‍ മന്ത്രി ചെയ്തതിനെ കുറ്റം പറയാന്‍ പറ്റില്ല. അയാള്‍ അയാളുടെ വിശ്വാസത്തില്‍ ജീവിക്കട്ടെ. തെറ്റ് പറയരുത്. പക്ഷെ അങ്ങനെ ഏതെങ്കിലും മതഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ടോ എന്നാണു അറിയേണ്ടത്..

  പിന്നെ, എന്നെ (വിശാസി ആണെങ്കിലും ഒരു മതത്തിന്റെയും കടുത്ത വിശ്വാസി അല്ലാത്തത് കൊണ്ട് ) സംബന്ധിച്ചിടത്തോളം ഒരു പൊതു പരിപാടിയില്‍ വച്ച് , വിളക്ക് കത്തിച്ചെന്നോ കെടുത്തിയെന്നോ വച്ച് ഒന്നും സംഭവിക്കാനില്ല. അവിടെ പൊതു താല്‍പ്പര്യത്തിന് ഒപ്പം കൂടുക എന്നത് മാത്രമാണ് ചിന്തിക്കെണ്ടിയിരുന്നത്.

  ഇവിടെ ആദ്യം പറഞ്ഞ പ്രകാരം നിലവിളക്ക് കൊളുത്തുന്നത് തൊട്ടു നാളികേരം
  ഉടക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹൈന്ദവ ആചാരങ്ങളുടെ
  ഭാഗമാണ്..ഹൈന്ദവികത ഒരു മതമല്ലെങ്കില്‍ മറ്റ് മതക്കാര്‍ ആ സംസ്ക്കാരത്തില്‍
  പങ്കെടുക്കുന്നതിനും ഭാഗമാകുന്നതിനും തടസ്സമാകുന്നത് എന്ത് ?

  ഇന്തോനേഷ്യ ഏറ്റവും കൂടുതല്‍ മുസ്ലിംസ് ഉള്ള മുസ്ലിം രാഷ്ട്രമാണ്. പക്ഷെ
  അവര്‍ അവരുടെ പൂര്‍വികര്‍ ആചരിച്ചു വന്നിരുന്ന ഹൈന്ദവ ആചാരത്തെ (എന്ന് പറയപ്പെടുന്ന ) ഇപ്പോഴും
  ആചരിക്കുന്നു. അപ്പോള്‍ പിന്നെ ഇന്ത്യയില്‍ മാത്രം എന്താണ് ഇത്ര മാത്രം മത
  വിലക്ക്?

  ലോകത്ത് ഇപ്പോള്‍ പല തരം ആചാരങ്ങള്‍ നിലവിലുണ്ട്..അതില്‍ നല്ലതും ചീത്തയും
  തീര്‍ച്ചയായും കാണും..അത് തിരസ്ക്കരിക്കാം
  തിരസ്ക്കരിക്കതിരിക്കാം..മതങ്ങളില്‍ പറയുന്ന പോലെ അതില്‍ ശരികളും തെറ്റുകളും
  ആധികാരികമായി ചൂണ്ടി കാണിക്കാന്‍ നമുക്ക് പലപ്പോഴും സാധിച്ചെന്നു വരില്ല.
  ഈശ്വരന്‍ ഉണ്ടെന്നും ഇല്ലെന്നും ഉള്ള വാദം പോലെ തന്നെയല്ലേ ഇതെല്ലാം ?

  ഒരു മതം അത്തരം പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പറയുന്നത്
  പ്രകാരമാണ് ബഹു മന്ത്രി ഇതൊക്കെ ചെയ്യുന്നത് എങ്കില്‍ അതിനെ വര്‍ഗീയത എന്ന്
  ഞാന്‍ വിളിക്കില്ല. അതെല്ലാം അദ്ദേഹത്തിന്‍റെ വ്യക്തിപരമായ മത
  കാര്യങ്ങള്‍..ആരും നിര്‍ബന്ധിക്കെണ്ടാതില്ല . പക്ഷെ അതെ സമയത്ത് എന്‍റെ
  അറിവില്‍ ഇസ്ലാം മതം ഒരിടത്തും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നില്ല. പലതും
  പലരും വളച്ചൊടിച്ചു കാണുമ്പോള്‍ ഉണ്ടാകുന്ന ചിന്താഗതികള്‍ ആണ് ഇത്തരം
  വിശ്വാസങ്ങള്‍ ഉണ്ടാകാന്‍ ഉള്ള കാരണങ്ങള്‍ എന്ന് തോന്നുന്നു.

  മറ്റ് മതസ്ഥന്റെ ശവം ദൂരെ കൊണ്ട് പോകുന്നത് കണ്ടു എഴുന്നേറ്റു നിന്നു ആ ശവത്തെ
  വരെ ബഹുമാനിച്ച ആളാണ്‌ പ്രവാചകന്‍. ലക്കും ദീനുക്കും വലിയ ദീന്‍ എന്ന് മാത്രമേ
  അദ്ദേഹം പറഞ്ഞിട്ടുള്ളൂ..അത് പോലെ മറ്റ് മതങ്ങളെ ആചരിക്കാതെ ബഹുമാനിക്കാനാണ്
  ആദേഹം പറഞ്ഞിരിക്കുന്നത്. ഇതൊന്നും കേള്‍ക്കാതെ ഒരു നിലവിളക്കിലും, ഗംഗ എന്ന
  പേരിലും ഒളിഞ്ഞിരിക്കുന്ന അന്യ മതത്തിന്റെ മണം കണ്ടു പിടിക്കുന്നവരോട് നമ്മള്‍
  എന്ത് പറഞ്ഞിട്ടും കാര്യമില്ല.

  ഭാരതീയ സംസ്കാരത്തിന്റെ മഹിമ അറിയണമെങ്കില്‍ ഭാരതത്തിന്‌ പുറത്തു പോകണം.
  ഹിന്ദു എന്ന മതം ആരൊക്കെയോ ചേര്‍ത്തു ഉണ്ടാകിയിരുന്നില്ലെങ്കില്‍ ഇന്നും ആ പഴയ
  സംസ്ക്കാരത്തിന്റെ ഭാഗമായി മാത്രമേ ഓരോ ഭാരതീയനും അറിയപ്പെടുന്നിരുന്നുള്ളൂ..

  പൂര്‍വികരെയും പൂര്‍വിക സംസ്ക്കാരത്തെയും മറന്നവന്‍ പിതാവിനെ മറക്കുന്നതിനു തുല്യമാണ്. ഞാന്‍ നേരത്തെ ഇന്തോനേഷ്യ യെ കുറിച്ച് സൂചിപ്പിച്ചിരുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്ലിംസ് ഉള്ള മുസ്ലിം രാഷ്ട്രമാണ് ഇന്തോനേഷ്യ. അവരുടെ പൂര്‍വിക സംസ്ക്കാരം ഇസ്ലാം മതത്തില്‍ നിന്നും വളരെയധികം വേറിട്ട്‌ നില്‍ക്കുന്ന ഒന്നാണ് എങ്കില്‍ കൂടി അവരത് അവരുടെ സംസ്കാരത്തിന്റെ ഭാഗമായി ആചരിക്കാന്‍ മടി കാണിക്കുന്നില്ല. അവര്‍ ആ പൈതൃകത്തില്‍ ബഹുമാനിക്കുന്നു എന്നതിന്റെ തെളിവ് പ്രകടമാകുന്ന കാര്യങ്ങളാണ് അവിടത്തെ എയര്‍ ലൈന്‍സിന്റെ "ഗരുഡ " എന്ന പേര്, അവിടത്തെ കറന്‍സിയില്‍ പതിക്കുന്ന ഗണപതിയുടെ ചിത്രം , രാമായണ മാസത്തിലെ പ്രത്യേക കലാപരിപാടികള്‍ രാമന്റെയും രാവന്റെയും കഥകള്‍ രൂപേണ അവര്‍ അവിടെ അവതരിപ്പിക്കുന്നു. അത് കരുതി അവര്‍ ഇസ്ലാം ആകാതിരിക്കുന്നില്ല. അഞ്ചു നേരം നിസ്ക്കരിക്കുകയും ഇസ്ലാം മത വിശ്വാസ പ്രകാരം ജീവിക്കുകയും ചെയ്യുന്ന മുസ്ലിംസ് തന്നെയാണ് അവരും.
  ഒന്ന് മാത്രമേ ഇതിലൊക്കെ പറയാനുള്ളൂ.. ലക്കും ദീനുക്കും വലിയ ദീന്‍ എന്ന പ്രാവാചക വചനം മാത്രം ഓര്‍ത്താല്‍ മതി..

  ReplyDelete
  Replies
  1. ഇത്തരം കാര്യങ്ങളില്‍ അമിതമായ ശ്രദ്ധ കൊടുത്ത് കൊണ്ട് ഇല്ലാത്ത മത സൌഹാര്‍ദം ഉണ്ടെന്നു കാണിക്കുന്നവനാണ് യഥാര്‍ഥത്തില്‍ മതമൌലിക വാദിയും വര്‍ഗീയവാദി യും. അല്ലെങ്കില്‍ തന്നെ മറ്റ് മതങ്ങളില്‍ പങ്കു ചേര്‍ന്നുകൊണ്ട് തന്നെ വേണം മതേതരത്വം സ്ഥാപിച്ചെടുക്കാന്‍ എന്ന ആശയം തന്നെ തെറ്റാണു. അതെല്ലാം വെറും പ്രഹസനങ്ങള്‍ മാത്രം .

   Delete
  2. nice comment Mr. praveen

   "lakkum deenukkum valiya deen" it is Quran, not hadith.. :)

   Delete
 3. Praveen, +1 to your comment.Sunil

  ReplyDelete
 4. ഭ്രാന്താലയം...

  ReplyDelete
 5. നിലവിളക്ക് കത്തിക്കുന്നത് ഒരാളുടെ മതാചാര പ്രകാരം നിഷിധമാനെങ്കില്‍ അതില്‍ നിന്നൊഴിഞ്ഞു നില്‍ക്കാനുല്ല്ല എല്ലാ സ്വാതന്ത്ര്യവും ഭാരതത്തില്‍ ഇന്ന് നില നില്‍ക്കുന്നുണ്ട്. ഈ വിവാദത്തില്‍ പ്രതികരിച്ച ഭൂരിപക്ഷവും ഇത് അംഗീകരിക്കുകയും ചെയ്യും. ഞാനും അതിനോട് യോജിക്കുന്നു.

  പക്ഷെ വീടിന്റെ പേര് മാറ്റത്തില്‍ മന്ത്രി കാട്ടിയത് അല്‍പ്പം കടന്ന കൈ ആയിപ്പോയി. അതിനു നിരത്തിയ ന്യായവും നിലനില്‍ക്കുന്നതല്ല. കാരണം മന്ത്രി ആയി കഴിഞ്ഞാല്‍ ഒരാള്‍ അയാള്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെയോ മതത്തിന്റെയോ പ്രതിനിധി അല്ലാതെ, സംസ്ഥാനത്തിന്റെ പ്രതിനിധിയും, മറ്റുള്ളവര്‍ക്ക് മാതൃകയും ആവേണ്ട ആളാണ്‌. നാല് വര്ഷം (ഭരിക്കാന്‍ പറ്റിയാല്‍ ) മാത്രം താമസിക്കേണ്ട ഒരു താല്‍ക്കാലിക ( അതെ താല്‍ക്കാലികം തന്നെ ) വീടിന്റെ പേര് മാറ്റുന്നതെന്തിനാണ് ? ഗംഗ എന്നാ പേരുള്ള വീട്ടില്‍ താമസിച്ചു പോയി എന്നത് കൊണ്ട് എന്ത് മത വിശ്വാസതിനാണ് ഇളക്കം തട്ടുക. ഇവിടെ മന്ത്രിയാണ് മറ്റുള്ളവരുടെ മനസ്സില്‍ വര്‍ഗീയമായി ചിന്തിക്കുന്നതിനു വിത്തിട്ടു കൊടുത്തത്. സംസ്ഥാനത്തിന്റെ മറ്റേ അറ്റത്തുള്ള സ്വന്തം വീടിന്റെ പേര് തന്നെ ഔദ്യോഗിക വസതിക്ക് കൊടുക്കാനാണ് പേര് മാറ്റിയതെന്ന് പറയുന്നത് വെറും ബാലിശമായ കാര്യമാണ്. വാടകയ്ക്ക് എടുക്കുന്ന വീട് ഒരാള്‍ വീടിന്റെ പേര് മാറ്റാന്‍ ഉടമ സമ്മതിക്കുമോ ?

  താങ്കള്‍ സമ്മതിച്ചാലും ഇല്ലെങ്കിലും, കേരളത്തിലെ ജനങ്ങളെ വര്‍ഗീയമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ലീഗിനും, കൊണ്ഗ്രസിന്നും ഒരിക്കലും ഒഴിയാന്‍ പറ്റില്ല. അഞ്ചാം മന്ത്രി എന്നത് ലീഗിന് അര്‍ഹതപ്പെട്ടതാനെങ്കില്‍ കൂടിയും, അത് നേടി എടുക്കാന്‍ എടുത്ത സമ്മര്‍ദ തന്ത്രങ്ങള്‍ മറ്റു സമുടായങ്ങള്‍ക്കിടയില്‍ ഒരു വലിയ വിടവുണ്ടാക്കി എന്നത് എല്ലാവരും സമ്മതിക്കും. നാല് മന്ത്രിമാരുടെ ചുമതല അഞ്ചു പേര്‍ക്കായി വീതിച്ചു കൊടുത്തതുകൊണ്ട്‌ സംസ്ഥാനത്തിന് മുപ്പതു പേര്‍സണല്‍ സ്റാഫിന്റെ കൂടി അധിക ഭാരമാല്ലാതെ ജനത്തിന് എന്ത് കിട്ടി ?


  ഈ ചിന്തകള്‍ ഉള്ള ഭൂരിപക്ഷ മത വിഭാഗങ്ങള്‍ എല്ലാം സംഖികള്‍ അല്ല..അവരുടെ വിശ്വാസ പ്രമാനങ്ങളോട് അനുഭാവം ഉള്ളവരും അല്ല..എല്ലാ മുസ്ലീങ്ങളും മുസ്ലീം ലീഗുകാര്‍ എന്ന് പറയുന്നതുപോലെ ഉള്ള വെറും അബദ്ധ ധാരണ മാത്രമാണ് അത്..

  താങ്കളുടെ പോസ്റ്റ്‌ വളരെ ശ്രദ്ധയോടെ വായിച്ചു. നിക്ഷ്പക്ഷമായി ചിന്തിക്കുന്ന ഒരാളായി തോന്നിയില്ല എന്ന് പറയുന്നതില്‍ വേദനയുണ്ട്..
  ഉപയോഗിച്ചിരിക്കുന്ന ഭാഷ അല്‍പ്പം മാറ്റിയാലും താങ്കളുടെ ആശയങ്ങള്‍ അതേപോലെ തന്നെ അവതരിപ്പിക്കാമായിരുന്നു .

  താങ്കള്‍ പറഞ്ഞത് തന്നെ മന്ത്രിയോടും അയാളുടെ കൂടെ ഭരണം കൈയാലുന്നവരോടും എനിക്കും പറയാനുള്ളത്..

  >>വര്‍ഗീയ വാദികള്‍ അവനവനായി കൊട്ടിയടച്ച മനസ്സിന്റെ വാതില്‍ മലര്‍ക്കെ തുറക്കുക. ഒരിത്തിരി കാറ്റും വെളിച്ചവും കേറട്ടെ<<

  ReplyDelete
 6. ശരിയായി പറഞ്ഞു...
  വിവേകം വികാരത്തെ ഭരിക്കട്ടെ

  ReplyDelete