Tuesday, June 12, 2012

ലീഗിന്റെ മാഫി കാലം യാ നഹീ നയം

ഓരോ പാര്‍ട്ടിക്കും ഓരോ മൂലക്കുരുകളുണ്ടാവും. സമയാ സമയങ്ങളില്‍ അവ പഴുത്ത്‌ പൊട്ടും. ഇടുക്കിയില്‍ സഖാവ്‌ മണി സിപിഎമ്മിന് മൂലക്കുരുവായെങ്കില്‍ മലപ്പുറത്ത്‌ ബഷീര്‍ ലീഗിനാണ്‌ നല്ല പഴുത്ത്‌ പാകമായ മൂലക്കുരുവായി മാറിയത്‌. ഇനിയിപ്പോള്‍ ഈ കുരു കൊണ്ടു നടക്കണോ, അതല്ല ചെത്തിക്കളയണോ എന്നൊക്കെ തീരുമാനിക്കേണ്ടത്‌ ലീഗാണ്‌. 
അത്ര വലിയ ഒരു രാഷ്ട്രീയ നിലപാടുകളൊന്നുമില്ലാത്ത, പച്ച വെള്ളവും, പച്ചച്ചോറും, പച്ചപ്പായസവും, പച്ചമസാലയില്‍ മുക്കിപ്പൊരിച്ച ചിക്കനും മാത്രം ഭുജിച്ച്‌ ജീവിക്കുന്ന ലീഗന്‍മാര്‍ക്കിപ്പോള്‍ ഈ കാര്യം തീരുമാനിക്കാന്‍ ഹൈകമാന്റോ, കേന്ദ്രസംസ്ഥാന കമ്മറ്റികളോ ഒന്നുമില്ലാത്തതിനാല്‍ , തല്‍ക്കാലം പാണക്കാട്ടെ തങ്ങളൊരു കമ്മ്യൂണിസ്റ്റ്‌ അപ്പയുടെ ഇലയെടുത്ത്‌,  "മാഫീ കലാം യാ നഹീ"  എന്നുമ്പറഞ്ഞ്‌ നിലത്തേക്കിട്ടു നോക്കും. അത്‌ മലര്‍ന്നു വീണാല്‍ ബഷീറിനെ വിളിച്ചൊന്ന്‌ മന്ത്രിച്ചൂതും. അതോടു കൂടി "കുണ്ടന്റെ" പിരാന്ത്‌ മാറും. കമഴ്ന്നാണ്‌ വീണതെങ്കില്‍ , ബഷീറിനും ലീഗിനുമെതിരെ റഷ്യയില്‍ നിന്നും കാശി ഹരിദ്ദ്വാര്‍ വഴി വന്ന ഗൂഡാലോചനയെ കുറിച്ച്‌ പത്ര സമ്മേളണം നടത്തി രാഷ്ട്രീയ പ്രമേയമിറക്കും. ഇനി ഇതൊന്നുമല്ല വല്ല കാറ്റും വന്നാ ഇലയെങ്ങാനും പാറിപ്പോയാല്‍ , ഇപ്പോള്‍ പൊന്തി വരുന്ന ഈ കിടുതാപ്പ്‌, മുസ്ലിം സമുദായത്തിന്റെ നേരെയുള്ള ഒടുക്കത്തെ ദജ്ജാലിന്റെ വരവാണെന്നും, അമേരിക്ക, ഇസ്രായേല്‍ മുതല്‍ പേരായവരുടെ ഗൂഡാലോചനയുടെ ഫലമാണെന്നും പറയും. അതു കൊണ്ട്‌ സമുദായം ഒറ്റക്കെട്ടായി ബഷീറിനേയും ലീഗിനേയും സംരക്ഷിച്ചു കൊള്ളണം. മാഫീ കലം യാ നഹീ എന്നു വച്ചാല്‍ ; അണികളൊന്നും മിണ്ടിപ്പോകരുതെന്നാണ്‌ സാരം. 
സീതി സാഹിബിനെ കുറിച്ച്‌ പലജാതി കഥകള്‍ കേട്ടിട്ടുണ്ട്‌. എ സര്‍ട്ടിഫിക്കറ്റുള്ളതും ഇല്ലാത്തതും. പക്ഷെ എല്ലാത്തിനും ഒരു ഹാസ്യരസമുണ്ടായിരുന്നു. ഉദാഹരണത്തിന്‌, സീതി സാഹിബിന്‌ എയിഡ്സാണെന്നു പറഞ്ഞു നടന്ന ഒരുത്തനെ വിളിച്ച്‌ സീതി ഹാജി പറഞ്ഞത്രെ. എനിക്ക്‌ എയിഡ്സാണെങ്കില്‍ നിന്റെ പെങ്ങള്‍ക്ക്‌ എന്തായാലുമുണ്ടാകും. ഓള്‍ക്കുണ്ടെങ്കി അന്റെ ഉമ്മാക്കുമുണ്ടാകും. അന്റെ ഉമ്മാക്കുണ്ടെങ്കില്‍ പിന്നെ ഈ നാട്ടിലാര്‍ക്കാ ഇല്ലാതിരിക്കുക? ഇതായിരുന്നു സീതി ഹാജി. ഏതെങ്കിലുമൊന്ന്‌ പറയാന്‍ മുട്ടിയാല്‍ പിന്നെ, ആരോടാ എപ്പോഴാ എന്നൊന്നും നോക്കാന്‍ മൂപ്പരെ കിട്ടില്ലായിരുന്നു. ഈ സീതി ഹാജിയുടെ പുത്രനാണ്‌ ബഷീര്‍ . വെറുതെയിരിക്കുന്നിടത്ത്‌ വിറച്ചു നില്‍ക്കുക എന്നു പറഞ്ഞ കൂട്ട്‌, മൈക്ക്‌ കയ്യില്‍ കിട്ടിയപ്പോള്‍ , പൊട്ടന്‍ കടിച്ച കാള കണ്ണില്‍ കണ്ടതിലൂടെയൊക്കെ ഓടുന്ന കൂട്ട്‌ ടിയാനെന്തൊക്കെയോ വിളിച്ചു കൂവി. കൂട്ടത്തില്‍ അതില്‍ ഒരു ലീഗനുഭാവിയെ കൊന്ന കൊലപാതകികളെ കൈകാര്യം ചെയ്യുമെന്നോ, മൂക്കിലൂടെ കേറ്റി മൂലത്തിലൂടെ പുറത്തേക്കെടുക്കുമെന്നോ ഒക്കെ ഉണ്ടായിരുന്നത്രെ. കഷ്ടകാലത്തിന്‌ കയ്യും കാലും മുളക്കുന്ന നേരത്താണ്‌ ഇഷ്ടനത്‌ പറയാന്‍ തോണിയത്‌. ഉത്തേജിത പ്രജകളാരൊക്കെയോ ചേര്‍ന്ന്‌ മേപ്പടി വിദ്ദ്വാന്‍മാരെ മൂക്കില്‍ പഞ്ഞിയും വച്ച്‌ മേല്‍പ്പോട്ടു വിട്ടെന്നു പറഞ്ഞാല്‍ മതിയല്ലൊ. പോലീസ്‌ ചീട്ടെഴുതിയപ്പോള്‍ ബഷീറ്‌ ആറാം പ്രതി. അതിനും വേണമൊരു യോഗം. കോലുമിഠായി കേസില്‍ ഒന്നാം പ്രതിക്ക്‌ മന്ത്രിസ്ഥാനം കൊടുത്ത പാര്‍ട്ടിയാണ്‌ ലീഗെന്നോര്‍ക്കണം. ബഷീറിന്‌ യോഗമുണ്ടെങ്കില്‍ ലീഗിനൊരാറാം മന്ത്രിയെ കൂടി കിട്ടും. 
ആരു പറഞ്ഞു കേരളം പുരോഗമിക്കുന്നില്ലെന്ന്‌? കൊലപാതകികളും, ബലാത്സംഘവീരന്‍മാരും, കള്ളപ്പണക്കാരും കൂടി കേന്ദ്രം ഭരിക്കുമ്പോള്‍ നമ്മുടെ കേരളത്തിനിന്ന്‌ എന്തന്റെ കുറവാണ്‌? നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യം തന്നെ ഇന്ത്യയെക്കാള്‍ പുരോഗമിച്ച ഒരു കേരളത്തെ വാര്‍ത്തെടുക്കലല്ലെ? ഇങ്ങിനെയൊക്കെ അല്ലെ നാട്‌ പുരോഗമിക്കുകയാണ്‌ എന്നു മനസ്സിലാക്കുന്നത്‌. ഒന്നേ പറയാനുള്ളൂ. പുരോഗമിച്ച്‌ പുരോഗമിച്ച്‌ നാട്‌ നന്നായി കഴിയുമ്പോള്‍ കേരളത്തിന്റെ അവസ്ഥ കുരുക്ഷേത്ര യുദ്ധം കഴിഞ്ഞു പാണ്ഡവര്‍ കയ്യടക്കിയ ഹസ്‌തിനപുരയുടെ ഗതിയാകാഞ്ഞാല്‍ മതി. ആകെ മൊത്തത്തില്‍ വിധവകളുടേയും അനാഥകളുടേയും വൃദ്ധരുടെയും നാട്‌. ഇങ്ങിനെ വായില്‍ തോണിയത്‌ പറഞ്ഞ്‌ നടക്കുന്ന രാഷ്ട്രീയ നേതാക്കന്‍മാരെയും, മതനേതാക്കന്‍മാരെയും (വെള്ളാപള്ളിയെ പ്രത്യേകിച്ചും) പിടിച്ച്‌ കുനിച്ച്‌ നിര്‍ത്തി, പൃഷ്ടഭാഗം നഗ്നമാക്കി, എണ്ണയില്‍ മുക്കി വെയിലത്തു വച്ച്‌ ചൂടാക്കിയ ചൂരലു കൊണ്ട്‌, ചള്‍ക്കേ പള്‍ക്കേ എന്ന്‌ നാല്‌ പൂശു പൂശുകയാണ്‌ വേണ്ടത്‌. ശിഷ്ട കാലം ചിലപ്പോള്‍ അവര്‍ നന്നായിക്കൊള്ളും.

അടിക്കുറുപ്പ്‌:
ഈ വിഷയത്തില്‍ സിപിഎമ്മിന്റെ ബഹളം കാണുമ്പോള്‍ വേശ്യ തന്റെ അയാള്‍വാസിക്ക്   അവിഹിത ബന്ധമുണ്ടെന്നു ആക്ഷേപിക്കുന്നത് പോലെ തോന്നുന്നു 

3 comments:

 1. ആരു പറഞ്ഞു കേരളം പുരോഗമിക്കുന്നില്ലെന്ന്‌? കൊലപാതകികളും, ബലാത്സംഘവീരന്‍മാരും, കള്ളപ്പണക്കാരും കൂടി കേന്ദ്രം ഭരിക്കുമ്പോള്‍ നമ്മുടെ കേരളത്തിനിന്ന്‌ എന്തന്റെ കുറവാണ്‌? നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യം തന്നെ ഇന്ത്യയെക്കാള്‍ പുരോഗമിച്ച ഒരു കേരളത്തെ വാര്‍ത്തെടുക്കലല്ലെ?

  ReplyDelete
 2. സിപിഎമ്മിന്റെ ബഹളം കാണുമ്പോള്‍ വേശ്യ തന്റെ അയാള്‍വാസിക്ക് അവിഹിത ബന്ധമുണ്ടെന്നു ആക്ഷേപിക്കുന്നത് പോലെ തോന്നുന്നു

  നല്ല രസകരമായി കാര്യങ്ങളെല്ലാം വിശദീകരിച്ചു.അടിക്കുറിപ്പ് കൊള്ളാം നന്നായിട്ടുണ്ട്.! ആശംസകൾ.

  ReplyDelete
 3. മണിമണിയായി കാര്യം പറയാന്‍ സഖാക്കന്മാര്‍ക്ക് മാത്രമല്ല എല്ലാര്‍ക്കും കഴിയുമെന്ന് മനസ്സിലായില്ലേ?

  ReplyDelete