Sunday, June 17, 2012

നെയ്യാറ്റിന്‍ കരയിലെ എട്ടുകാലി മംമൂഞ്ഞുമാര്‍


നാടാര്‌ നായര്‌ നമ്പൂരി നസ്രാണി എന്നു വേണ്ട, സകലകുലാവി സംഘങ്ങളും ഇറങ്ങിയിരിക്കുന്നത്‌ നെയ്യാറ്റിന്‍ കരയില്‍  ശെല്‍വരാജ്‌ ജയിച്ചത്‌ ഞങ്ങളുടെ വോട്ടു കൊണ്ട്‌ ജയിച്ചതെന്നു പറയാനും, ആ വകയില്‍ ഞങ്ങളുടെ സംഘത്തില്‍ പെട്ട ഒരാളെ മന്ത്രിയാക്കണം എന്നും പറയാനാണ്‌. മുസ്ലിം ലീഗ്‌ കണ്ണുരുട്ടിക്കാണിച്ചാപ്പോള്‍ ഒരു അഞ്ചാം മന്ത്രിസ്ഥാനം കിട്ടുകയും, ഉടുമുണ്ട്‌ പൊക്കിക്കാണിക്കും എന്നു പറഞ്ഞപ്പോള്‍ കുഞ്ഞാലിക്കുട്ടി രണ്ടാം സ്ഥാനക്കാരനാവുകയുമൊക്കെ ചെയ്യുന്നത്‌ കണ്ടപ്പോള്‍ ; പിന്നെ, ഈ മരത്തിലിട്ടൊന്ന്‌ കുലുക്കിയാല്‍ വല്ലതുമൊക്കെ തടഞ്ഞേക്കുമെന്ന്‌ നാട്ടിലെ സംഘങ്ങള്‍ക്ക്‌ തോണിയാല്‍ അവരെ കുറ്റം പറയാനൊന്നും പറ്റില്ല. 
പ്രതിപക്ഷത്തിരിക്കുമ്പോള്‍ നിര്‍ഗുണന്‍മാരായ കുറേ എമ്മല്ലെമാരെയും, ഭരണപക്ഷത്താവുമ്പോള്‍ സ്വന്തം ഉദരപൂരണത്തില്‍ അതീവ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുന്ന മന്ത്രിമാരെയും ഉണ്ടാക്കി തിരിവനന്തപുരത്തോട്ട്‌ വിടുക എന്നതില്‍ കവിഞ്ഞ്‌, കേരള രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടിക്ക്‌ ഇപ്പോള്‍ മറ്റൊന്നും ചെയ്യാനില്ല. അണികള്‍ക്കാണെങ്കില്‍ തമ്മില്‍ തല്ലിയുണ്ടാക്കുന്ന കേസില്‍ നിന്നും, തത്സ്വഭാവ ഗുണം കൊണ്ട്‌ വന്നു ഭവിക്കുന്ന പെറ്റി കേസുകളില്‍ നിന്നും, നല്ല നല്ല കാശുള്ള വീട്ടിലെ സന്തതികളായ കുണ്ടന്‍മാര്‍ കള്ളടിച്ചുണ്ടാക്കുന്ന അലമ്പില്‍ നിന്നുമൊക്കെ ഊരിക്കിട്ടാന്‍ ഒരു അഭയ കേന്ദ്രം. അതാണ്‌ മുസ്ലിം ലീഗ്‌. 
നീര്‍ക്കോലി കടിച്ചാലും അത്തായം മുടങ്ങുമെന്ന്‌ നല്ല പോലെ അറിയാവുന്ന പോലീസുകാര്‍ക്ക്‌, തങ്ങളോട്‌ ചൊറിയാന്‍ വരുന്ന രാഷ്ട്രീയ നപുംസകം മാര്‍ക്കിസ്റ്റുകാരനാണോ, ലീഗുകാരനാണോ, കോണ്‍ഗ്രസുകാരനാണോ, ബിജെപികാരനാണോ എന്നൊന്നും നോക്കാന്‍ പറ്റില്ലല്ലോ. കഷ്ടകാലത്തിന്‌ ഈ ഹിജഡയാവും നാളത്തെ ഒരു മന്ത്രി. അവന്‍മാരു പറഞ്ഞതു കേട്ടില്ലെങ്കില്‍ ചിലപ്പോള്‍ , തൂറ്റലുള്ള ചെക്കനെ എളിയില്‍ വച്ച പോലെയാവും കാര്യങ്ങളുടെ കിടപ്പ്. 
യുഡിഎഫില്‍ ചേരുന്നതിനെക്കാള്‍ നല്ലത്‌ ആത്മഹത്യ ചെയ്യുകയാണെന്നു പറഞ്ഞ ശെല്‍വനെ പിടിച്ച്‌ സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസ്‌ എന്തു കൂടോത്രം ചെയ്‌തിട്ടാണോ എന്തോ, ടിപിയെ കൊല്ലാനുള്ള വിവരക്കേട്‌ സിപിഎമ്മിന്‌ തോന്നിയത്‌. അല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ  നെയ്യാറ്റിന്‍ കരയുടെ വിധി തന്നെ മാറിപ്പോയേന്നെ. സത്യത്തില്‍ സിപിഎമ്മിന്റെ ശത്രു ആ പാര്‍ട്ടിക്കകത്തുള്ള ചില കുത്സിതനേതാക്കന്‍മാരാണെന്നുള്ളതില്‍ കേരളത്തില്‍ അഞ്ചാം ക്ലാസില്‍  പഠിക്കുന്ന കുട്ടികള്‍ക്ക്‌ പോലും സംശയമുണ്ടാവില്ല. 
എന്നാലിപ്പോള്‍ ശെല്‍വന്‍ ജയിച്ചിരിക്കുന്നു. ഓരോരോ സംഘടനകള്‍ വന്ന്‌ പറയുന്നു, ഞങ്ങളുടെ വോട്ടോണ്ടാ ജയിച്ചതെന്ന്‌. തിരഞ്ഞെടുപ്പ്‌ ഫലം വരുന്നതിന്റെ മുന്‍പ്‌ ഈ സംഘടനകളൊക്കെ ഏതു മ്യൂസിയത്തില്‍ പോയി പെറ്റു കിടക്കുകയായിരുന്നു എന്നറിയത്തുമില്ല. അങ്ങ്‌ കോഴിക്കോട്ട്‌, കാന്താപുരം ഉസ്‌താദിന്റെ ഒരു മയഞ്ഞില്‍ പ്രയോഗമുണ്ട്‌. തിരഞ്ഞെടുപ്പിന്റെ മുമ്പ്‌ തന്റെ നിലപാട്‌ വെളിവാക്കി പറയാതെ ഒരുമാതിരി വളവളാന്ന്‌ കളിക്കും. ശേഷം, ജയിക്കുന്ന പക്ഷത്തിനായിരുന്നു എന്റെ പിന്തുണ എന്നു പറയും. ഏത്‌! ഞമ്മളെ പിന്തുണ കൊണ്ടാണ്‌ ഓന്‍ ജയിച്ചതെന്ന്‌. മനസ്സിലായില്ലെ? സഖാഫിമാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ ജയിക്കാറില്ലാത്തത്‌ കാരണം അദ്ദേഹം ഇതുവരെ മന്ത്രിസ്ഥാനം ആവിശ്യപ്പെട്ടിട്ടില്ല. നാളെ അത്‌ സംഭവിച്ചു കൂടായികയില്ല. ഭാഗ്യത്തിന്‌ നെയ്യാറ്റിന്‍ കരയില്‍  മുസ്ലിം ലീഗിന്‌ വോട്ട്‌ കുറവായി. അല്ലായിരുന്നെങ്കില്‍ അവര്‍ ചിലപ്പോള്‍ ആറാം മന്ത്രിക്ക്‌ വേണ്ടി മുറവിളി കൂട്ടിയേന്നെ. ഇപ്പോഴാണെങ്കില്‍ ബഷീറിന്‌ നല്ല ചാന്‍സുമുണ്ട്‌. 
തണ്ടെല്ലിന്‌ ബലമില്ലാത്ത കോന്‍ഗ്രസുകാര്‍ക്ക്‌ ഇങ്ങിനെ തന്നെ വരണം. ഈ അണകുണ ചവണകളേയും, മുള്ള് മുരിക്ക്‌ മൂര്‍ഖന്മാരെയും കൊണ്ട്‌ നാടു ഭരിക്കുന്നതിനെക്കാള്‍ തോട്ടിപ്പണിയല്ലേ നല്ലതെന്റെ കോണ്‍ഗ്രസേ???

5 comments:

 1. എന്നാലിപ്പോള്‍ ശെല്‍വന്‍ ജയിച്ചിരിക്കുന്നു. ഓരോരോ സംഘടനകള്‍ വന്ന്‌ പറയുന്നു, ഞങ്ങളുടെ വോട്ടോണ്ടാ ജയിച്ചതെന്ന്‌. തിരഞ്ഞെടുപ്പ്‌ ഫലം വരുന്നതിന്റെ മുന്‍പ്‌ ഈ സംഘടനകളൊക്കെ ഏതു മ്യൂസിയത്തില്‍ പോയി പെറ്റു കിടക്കുകയായിരുന്നു എന്നറിയത്തുമില്ല.

  ReplyDelete
 2. സംഗതിയൊക്കെ ശര്യാ..മാഷേ.!
  തൊട്ടും,തലോടിയും, കാലുമാറിയും,കാലുവാരിയും,എങ്ങനേയും ജയിച്ചുവരാനല്ലേ ഏതു “രാജ്”മാരും നോക്കൂ.
  നാണംകെട്ടും പണം നേടിയാല്‍ ,നാണക്കേട് ആ പണം മാറ്റിടും എന്നല്ലേ..!

  പിന്നെ, പിറവം എന്നത് “നെയ്യാറ്റിന്‍ കര” എന്നു തിരുത്തി എഴുതൂ, അവിടല്ലേ ശല്‍ വം ജയിച്ചത്..!!
  ആശംസകളോടെ..പുലരി

  ReplyDelete
 3. പ്രഭന്‍ പറഞ്ഞ പോലെ ഹെഡിംഗ് നെയ്യാറ്റിന്‍കരയിലെ എട്ടുകാലി മംമൂഞ്ഞുമാര്‍ എന്നാക്കെണ്ടേ ???
  അസംബ്ലി സീറ്റ്‌ ലക്ഷങ്ങള്‍ക്ക് മറിച്ചു വിറ്റ് മറുകണ്ടം ചാടി കോടികളുടെ ഇലക്ഷന്‍ ചെലവ് സാധാരണക്കാരന്റെ തലയിലേക്ക് അടിചെല്പ്പിച്ച ഇത്തരം ഒരുത്തനെ വീണ്ടും കുത്തി ജയിപ്പിച്ച നെയ്യാറ്റിന്‍കരയിലെ ജനത പ്രബുദ്ധരോ ????

  ReplyDelete
 4. തൂറ്റലുള്ള ചെക്കനെ എളിയില്‍ വച്ച പോലെയാവും കാര്യങ്ങളുടെ കിടപ്പ്. ഹ ഹ ഹ. ഇത് കലക്കി

  ReplyDelete
 5. vimarshikkanam vimarshanathil ninnum aarum akalunnilla pakshe oru prathyekha raashtreeya partiye maathram boost cheythu kndulla vimarshanam ningalude vikalamaaya chinthayil ninnum undaayathaaan,ezhuthukaark chila maryaadhakalokke aaavaaam,keralathil league maathrame prashnakkaaaraayittullu ennundo?

  ReplyDelete