Monday, June 18, 2012

ഗോസ്റ്റായ സ്പിരിറ്റ്‌പ്രിയപ്പെട്ട രഞ്ജിത്‌ സാറിന്‌, 

സാറിന്റെ പടത്തില്‍ പണ്ട്‌ ചാന്‍സ്‌ ചോദിച്ച്‌ വന്നിട്ട്‌ തരാത്തതിന്റെ കൊതിക്കൊറവോണ്ട്‌ പറയുകാന്ന്‌ തെറ്റ്ധരിക്കരുത്‌. ഇതതൊന്നുമല്ല. ഇത്‌ വെറുമൊരു സംശയം മാത്രമാണ്‌. വെറുമൊരു  പൊട്ടാസ്‌ പൊട്ടുമ്പോലൊരു സംശയം. 

താങ്കള്‍ക്കെന്ത്‌ ധൈര്യമുണ്ടാവണം!? കള്ളുകുടി ഒരു തെറ്റല്ലെന്നു മാത്രമല്ല, അതൊരു പുണ്യപ്രവര്‍ത്തിയാണെന്ന്‌ വിശ്വസിക്കുന്ന, ജാഡാസുരന്‍മാരായ മലയാളീസിന്റെ മുമ്പിലോട്ട്‌ സ്പിരിറ്റ്‌ എന്ന പേരിലൊരു സിനിമയുമായി വന്ന്‌, നാളെ മുതല്‍ കര്‍ത്താവിന്റെ കുഞ്ഞാടുകളേ നിങ്ങളൊന്നും കള്ളടിക്കരുത്‌ എന്ന്‌ പള്ളീലച്ചന്‍ സ്റ്റൈലിലൊരു സാരോപദേശം നല്‍കാന്‍? സമ്മതിച്ചിരിക്കുന്നു ചങ്ങായീ. ഇങ്ങളാളൊരു മഹാസംഭവം തന്നെയണ്‌. പറയാതിരിക്കാന്‍ വയ്യ. 

കുറേ വര്‍ഷങ്ങള്‍ പിറകിലോട്ട്‌ പോയാല്‍ , നായകന്‍മാര്‍ സംഹാര താണ്ഡവമാടിയ സുരാസുര സിനിമകളില്‍ കൂടി അങ്ങായിരുന്നു, എങ്ങിനെയാണ്‌ കള്ളടിക്കേണ്ടതെന്ന്‌ കേരളത്തിലെ വാട്ടീസാരാധകന്‍മാരെ പഠിപ്പിച്ചു കൊണ്ടിരുന്നത്‌. എന്തൊക്കെ രീതികളായിരുന്നു. പച്ചച്ചാരായത്തില്‍ ചുക്കുകാപ്പി, ഇളനീര്‍, ഗോമൂത്രം ഇത്യാദികളൊക്കെ കലക്കിക്കൂടിക്കാന്‍ അങ്ങായിരുന്നു നമ്മുടെ കള്ളുകുടി മുത്തപ്പന്‍മാര്‍ക്ക്‌ ഗുരുസ്ഥാനീയന്‍. ഇപ്പോള്‍ തന്നെ സ്പിരിറ്റില്‍ ആദ്യപകുതി ഈ കോക്ക്ടയില്‍ മിക്സിന്റെ ഊണിവേയ്സല്‍ ക്ലാസാണല്ലോ? മോണിക്കാലവന്‍സി പണ്ട്‌ ക്ളിണ്റ്റന്‌ കാച്ചി കൊടുത്ത സാധനം പോലെ ഉഗ്രന്‍ സാധനങ്ങള്‍ , നമ്മുടെ നാടന്‍ കട്ടന്‍കാപ്പിയിലൊഴിച്ച്‌ പൂശുന്നതെങ്ങിനെ എന്നു വരെ പഠിപ്പിച്ച്‌ കൊടുക്കുന്നു. എന്നിട്ടവസാനം ഒരു ഉപദേശവും, ഗുളിക രൂപത്തില്‍ , ജനങ്ങളെ ലിവറു കത്തി പോകണ്ടെങ്കില്‍ കള്ളടിക്കാതിരുതേ എന്ന്‌. അതു കൊള്ളാം ചങ്ങായീ. പത്തു ബലാത്സംഘങ്ങളും, പന്ത്രണ്ട്‌ കുളിസ്സീനും, രണ്ട്‌ ബെഡ്‌ റൂം ഗുസ്‌തിയുമുള്ള സിനിമക്കൊടുവില്‍ "എ" പടത്തിനെ പരിഹസിക്കുന്ന ഒരു ഒറ്റവരി ഡയലോഗ്‌. താങ്കളുടെ തൊലിക്കട്ടിയുടെ രഹസ്യമന്വേഷിച്ച്‌ നാളെ ആഫ്രിക്കയില്‍ നിന്നൊരു കാണ്ടാമൃഗം അങ്ങയെ തേടി വന്നാല്‍ ഈ ചര്‍മ ബലത്തിന്റെ സീക്രട്ട്‌ അങ്ങൊരു രഹസ്യമാക്കിവെക്കരുതേ എന്നൊരപേക്ഷ ആ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കുന്നു. 
മുഴുക്കുടിയനും മഹാതെമ്മാടിയും സര്‍വോപരി പരമ ആഭാസകനുമായ കഥാപാത്രങ്ങളെ പളുപളുത്ത കുപ്പായത്തിന്റെ അകത്തു കേറ്റി, അവരെ നാട്ടുകാരെകൊണ്ട്‌ പുകഴ്ത്തിച്ച അങ്ങയുടെ ക്രീഡകള്‍ എത്രയോ സിനിമകളില്‍ മലയാളികള്‍ കണ്ടതാണ്‌. താങ്കളുടെ വ്യക്‌തിത്വ വീക്ഷണങ്ങള്‍ സിനിമകളിലെ നായക കഥാപാത്രങ്ങള്‍ക്ക്‌ നല്‍കി ഇവിടെ അതിമാനുഷിക നായകന്‍മാരെ വാര്‍ത്തുകൊണ്ടു വന്നതില്‍ അങ്ങേയ്ക്കുള്ള പങ്കിനെ അങ്ങയുടെ ചെകുത്താന്‌ പോലും നിഷേധിക്കാനാവില്ല. അങ്ങയുടെ അമാനുഷിക കഥാപാത്രങ്ങള്‍ കണ്ടതില്‍ പിന്നെ എത്രയെത്ര തിരക്കഥാ പേനയുന്തികള്‍ അമാനുഷികരെ ഉണ്ടാക്കാന്‍ നോക്കി. അങ്ങയുടെ അത്രയും ഭാവന വികസിച്ചില്ലാട്ടതിനാല്‍ എല്ലാവരും പിണ്ടിയിട്ട്‌ മൂലം പൊളിഞ്ഞത്‌ മിച്ചം. നമിച്ചിരിക്കുന്നച്ചോ, നമിച്ചിരിക്കുന്നു. 

സസ്നേഹം 
പങ്കപ്പന്‍ ഫ്രം ഗുളികന്‍ മുക്ക്‌ 

ലേറ്റസ്റ്റ്‌ ന്യൂസ്‌. രഞ്ജിതിന്റെ വീടിന്റെ ഇടത്തേ ഭാഗത്ത്‌ ഓള്‍ കേരളാ കുടിയന്‍സ്‌ അസോഷിയേഷന്‍ പടത്തിന്റെ രണ്ടാം പകുതിയുടെ പേരിലും, വലത്തേ ഭാഗത്ത്‌ മദ്യവിരുദ്ധ സമിതി പടത്തിന്റെ ഒന്നാം പകുതിയുടെ പേരിലും കുടില്‍ കെട്ടി സമരം ചെയ്യാനൊരുങ്ങുന്നു. ഒന്നാം പകുതി കുടിയുത്സവവും, രണ്ടാം പകുതി ഉപദേശക പ്രസംഗവുമാണല്ലോ. 

6 comments:

 1. കുറേ വര്‍ഷങ്ങള്‍ പിറകിലോട്ട്‌ പോയാല്‍ , നായകന്‍മാര്‍ സംഹാര താണ്ഡവമാടിയ സുരാസുര സിനിമകളില്‍ കൂടി അങ്ങായിരുന്നു, എങ്ങിനെയാണ്‌ കള്ളടിക്കേണ്ടതെന്ന്‌ കേരളത്തിലെ വാട്ടീസാരാധകന്‍മാരെ പഠിപ്പിച്ചു കൊണ്ടിരുന്നത്‌

  ReplyDelete
 2. അപ്പോ അതിനു പോകണ്ട എന്നാണോ....പൈസ പോകുമോ....ഹഹഹ....ആശംസകള്‍...

  ReplyDelete
 3. എഴുതാന്‍ ഒന്നും ഇല്ലാതെ വരുമ്പോള്‍ ഇതും ഇതിന് അപ്പുറവും സഹിക്കേണ്ടി വരും നമ്മള്‍.. ഹോളീവുഡ് ല്‍ നിന്നും പഴയത് പോലെ ഒന്നും വരുന്നില്ല , അടിച്ചു മാറ്റാന്‍.. അപ്പോള്‍ ഇത് തന്നെ രക്ഷ.. ഇപ്പോള്‍ സ്പിരിറ്റ്‌ വന്നു.. ഇനി പീഡനവും വരും..

  ReplyDelete
 4. ഗോസ്റ്റായ സ്പിരിറ്റ് വേസ്റ്റ് ആണല്ലേ...?

  ReplyDelete
 5. ഇതൊന്നും(പെട്ടെന്ന്) കാണാനുള്ള ഭാഗ്യം ഞങ്ങള്‍ക്കില്ലാത്തതിനാല്‍ കാശ് ലാഭം!

  ReplyDelete