Saturday, June 30, 2012

മന്‍മോഹന്‍ജിക്കൊരു തൊരപ്പന്‍ കത്ത്‌.എന്റെ പൊന്നു സിംഗേ; 

സിംഗിന് മലയാളം വായിക്കാനറിയില്ല എന്നറിയാം. ആ അന്തോണിച്ചന്റെ കയ്യില്‍ കൊടുത്താല്‍ മൂപ്പരിത്‌ പൈശാചികമായും മൃഗീയമായും വായിച്ചു തന്നോളും. വായിക്കുമ്പോള്‍ കൂട്ടത്തില്‍ നമ്മുടെ മാഡത്തിനേയും വിളിക്കാന്‍ മറക്കരുത്‌. അവരാണല്ലോ അങ്ങയെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കി "ഫ"രിച്ചോണ്ടിരിക്കുന്നത്‌. ദൈവമേ, മാഡത്തിന്റെ പുന്നാര മോനൊരു പെണ്ണു കെട്ടുമ്പോള്‍ അമ്മായിയമ്മയുടെ കണ്ണില്‍ മുളക്‌ പൊടിയിടുന്ന ജാതി വല്ല ഭദ്രകാളിയേയും ആയിരിക്കണേ കിട്ടുന്നത്‌. (ആമേന്‍ ) ഞങ്ങളോട്‌ ചെയ്‌ത ചതിക്ക്‌ ഈ പ്രാക്കൊന്നും പോര

എനിക്കറിയാമ്മെലാഞ്ഞിട്ട്‌ ചോദിക്കുവാണൈന്റെ സിംഗേ; താനെന്ത്‌ കോപ്പിലെ പണിയാടോ ഈ കാണിക്കുന്നത്‌? ഒരു മനുഷ്യന്‍ ഇക്കണോമിക്സ്‌ പഠിച്ചു പോയി എന്നു വച്ച്‌, ജനങ്ങളെ ഇങ്ങിനെ ദ്രോഹിക്കാമ്പാടുണ്ടോ? ഈ ഇക്കണോമിക്സ്‌ എന്ന സാധനം ഇത്രേം വല്ല്യ മുസീബത്താണെങ്കില്‍ പിന്നെ താനെന്തിനാ ഈ ജാതി ഹലാക്കൊകെ പഠിക്കാന്‍ പോയത്‌? ഒന്നുമില്ലെങ്കിലും നമുക്കാ ചെക്കനെ നാളെ പ്രധാനമന്ത്രിയാക്കാനുള്ളതല്ലെ? പ്രധാനമന്ത്രിയാകാനായി കണ്ണില്‍ കണ്ട ആദിവാസി കോളനിയിലൂടെയൊക്കെ കയറിയിറങ്ങി അട്ടക്കടി കൊണ്ടു നടക്കുന്ന ആ ചെക്കന്റെ നിക്കറെന്തിനാ ഇങ്ങിനെ കീറുന്നത്‌? സത്യം പറ.. തനിക്ക്‌ മാഡത്തിനോടും ചെക്കനോടുമെന്താ ഇത്ര ദേഷ്യം?

ഭരിച്ചുഭരിച്ച്‌ താങ്കളെന്തായാലും എയര്‍ ഇന്ത്യയെ ഒരു വഴിക്കാക്കി. പെട്രോളിയം വില നിയന്ത്രണം എടുത്തു കളഞ്ഞതില്‍ പിന്നെ പന്ന കൂതറക്കമ്പനികളെല്ലാം കൂടി പുട്ടിന്‌ തേങ്ങയിടുന്നത്‌ പോലെയാണ്‌ വില കൂട്ടിക്കൊണ്ടിരിക്കുന്നത്‌. പത്തു രൂപ കൂട്ടിയിട്ട്‌ രണ്ട്‌ രൂപ കുറക്കുന്ന ഇക്കണോമിക്സന്‍ എഞ്ചുവടി തന്ത്രം പാവം ജനങ്ങള്‍ക്ക്‌ ഇനിയും തിരിഞ്ഞിട്ടില്ല. അവശ്യസാധനങ്ങളുടെ വിലയുയരുന്നത്‌ പുലിപിടിക്കാന്‍ വരുന്നവനോടുന്നതിനെക്കാള്‍ സ്പീഡിലാണ്‌. ഇതൊന്നും പറഞ്ഞാല്‍ അങ്ങേയ്ക്ക്‌ മനസ്സിലാവില്ല. അങ്ങ്‌ ഇക്കണോമിക്സ്‌ പഠിച്ചവനാണല്ലോ.. ഒരു പണ്ടാറടങ്ങിയ ഇക്കണോമിക്സ്‌.. ദൈവമേ.. ഈ ഇക്കണോമിസ്ക്‌ കണ്ടുപിടിച്ചവന്റെ തലയില്‍ ഇടിത്തീ വെട്ടണേ.. (ആമേന്‍)

നാടൊക്കെ ഒരു വിധം കുട്ടിച്ചോറാക്കിയിട്ടും അസുഖത്തിന്‌ കുറവൊന്നും വരാത്തതോണ്ടാണോ താങ്കള്‍ ഇനിയീ പാവങ്ങളായ പ്രവാസികളുടെ നെഞ്ചത്തോട്ട്‌ ചിന്തേരു തള്ളാന്‍ വരുന്നത്‌. ഉള്ളതു പറയാമല്ലോ സിംഗേ, ഞങ്ങള്‍ പ്രവാസികളായി ഇവിടെ ഉള്ളതില്‍ പകുതിയും പേടാണ്‌. ഷുഗറും പ്രഷറും കൊളസ്റ്റ്രോളും നരയും കഷണ്ടിയും മാത്രം സമ്പാദ്യമായുള്ളോര്‍. കൊച്ചുങ്ങള്‍ക്കരിവാങ്ങിക്കാനായി മാസം കിട്ടുന്നതില്‍ നിന്നും ഞങ്ങളയച്ചു കൊടുക്കുന്നതിനും വേണോ മുടിയാന്‍ കാലത്തെ ഈ സേവന നികുതി? സംഗതിവശാല്‍ ഞങ്ങള്‍ പ്രവാസികള്‍ക്ക്‌ കേന്ദ്രത്തില്‍ നിന്നോ സംസ്ഥാനത്തു നിന്നോ യാതൊരു സേവനവും കിട്ടുന്നില്ലല്ലോ? വല്ല സംശയവുമുണ്ടെങ്കില്‍ ആ വയലാര്‍ മാമനോടൊന്ന്‌ ചോദിച്ചു നോക്കിക്കേ. പ്രവാസികള്‍ക്കായി വല്ലതും കൊണാപ്പിച്ചോ എന്ന്‌. "ഓ പിണ്ണാക്ക്‌" എന്നേ ആയാള്‍ക്കും പറയാന്‍ കാണൂ. ഇനിയിപ്പോള്‍ ഈ പിച്ചച്ചട്ടിയില്‍ കൂടി കയ്യിട്ട്‌ വാരാന്‍, ഉളുപ്പില്ലേ? ചോദിക്കുന്നത്‌ കൊണ്ടൊന്നും തോന്നരുത്‌. ആക്രാന്തം പിടിച്ച വല്ല നക്ഷത്രത്തിലുമാണോ താങ്കളുടെ ജനനം? വല്ല മൂലമോ, പൂരാടമോ മറ്റോ.. ?

അങ്ങ്‌ ഇക്കണോമിക്സ്‌ പഠിച്ചത്‌ കൊണ്ടും, ഞങ്ങള്‍ പ്രവാസികളത്‌ പഠിക്കാത്തത്‌ കൊണ്ടും, നിങ്ങളയക്കുന്ന പണത്തിന്‌ നല്‍കുന്ന ചാര്‍ജിനാണ്‌ സേവന നികുതി എന്നൊക്കെ പറഞ്ഞ്‌ ഇപ്പോള്‍ ഞങ്ങളെ താങ്കള്‍ക്ക്‌ പറ്റിക്കാം. നാളെ ഈ ധനകാര്യസ്ഥാപനങ്ങളൊക്കെ ചേര്‍ന്ന്‌ അങ്ങേയ്ക്കൊരു ഹരിജി തരും. സേവന നികുതി അടക്കുന്ന കാരണം ഞങ്ങളൊക്കെ ഭയങ്കര നഷ്ട്ടത്തിലാണ്‌, അതിനാല്‍ സര്‍വീസ്‌ ചാര്‍ജ്‌ ഞങ്ങള്‍ക്ക്‌ തോന്നിയ പടിയാക്കാന്‍ അങ്ങൊന്ന്‌ സമ്മതിക്കണം എന്ന്‌. അങ്ങയെ ഞങ്ങള്‍ക്കറിയില്ലെ. അങ്ങത്‌ സമ്മതിക്കും. അങ്ങ്‌ സമ്മതിച്ചില്ലെങ്കില്‍ മാഡമത്‌ തല്ലി സമ്മതിപ്പിക്കും. അങ്ങിനെ വരുമ്പോള്‍ ഞങ്ങളെന്തായി? ഇതിനൊക്കെ തന്നോട്‌ ദൈവം ചോദിക്കുമെടാ. ഒന്നേ തന്നോട്‌ പറയാനുള്ളൂ.. താനാരോ തന്നാരോ തന താനാരോ തന്നാരോ... (അര്‍ത്ഥം കൊടുങ്ങല്ലൂര്‍ ഭാഗത്തുള്ള ആരോടെങ്കിലും ചോദിക്കുക) അല്ല പിന്നെ.. 

എന്ന്‌
ഒരു പ്രയാ(വാ)സി. 

10 comments:

 1. ദൈവമേ, മാഡത്തിന്റെ പുന്നാര മോനൊരു പെണ്ണു കെട്ടുമ്പോള്‍ അമ്മായിയമ്മയുടെ കണ്ണില്‍ മുളക്‌ പൊടിയിടുന്ന ജാതി വല്ല ഭദ്രകാളിയേയും ആയിരിക്കണേ കിട്ടുന്നത്‌.

  ReplyDelete
 2. സത്യായും എനിക്കീ സാധനത്തെ അറിയില്ല.
  അല്ല. ആരാ ഈ മോന്ജി?

  ReplyDelete
 3. kannoraan.. sahib paranja pole aaraa ee man moham Gee... namukkaake RKG maathrame ariyooo

  ReplyDelete
 4. ഇനി എന്നാണാവോ ഇവര്‍ നമ്മുടെ സ്വന്തം കക്കൂസിന്റെയും,കുളുമുറിയുടെയും മുന്നില്‍ സേവന നികുതിപിരിക്കാന്‍ ആളെ നിര്‍ത്തുന്നത്??? കലികാലം.....

  ReplyDelete
 5. കാട്ടിലെ തടി തേവരുടെ ആന....
  വലിയടാ വലി....

  വീരപ്പനെ പ്രധാന മന്ത്രി ആക്കിയാല്‍ മോഷണം ചന്ദന തടിയില്‍ ഒതുങ്ങിയിയിരുന്നു....
  ഇതിപ്പോ പ്രവാസികളുടെ പിച്ചച്ചട്ടിയില്‍ വരെ കയ്യിട്ടു വാരുകയാണ്..........

  ReplyDelete
 6. ഇനിയിപ്പോള്‍ ഈ പിച്ചച്ചട്ടിയില്‍ കൂടി കയ്യിട്ട്‌ വാരാന്‍, ഉളുപ്പില്ലേ? ചോദിക്കുന്നത്‌ കൊണ്ടൊന്നും തോന്നരുത്‌. ആക്രാന്തം പിടിച്ച വല്ല നക്ഷത്രത്തിലുമാണോ താങ്കളുടെ ജനനം? വല്ല മൂലമോ, പൂരാടമോ മറ്റോ.. ? “എല്ലാ പ്രവാസികളും ഉള്ളില്‍ ചോദിക്കുന്ന ചോദ്യം”

  ReplyDelete
 7. ചിലപ്പോഴൊക്കെ തോന്നാറുണ്ട്. ആ ബ്രിട്ടീഷുകാര്‍ പോകേണ്ടിയിരുന്നില്ല എന്ന്. ജനാധിപത്യം ഒരു ശാപമാണെന്നും. ജനിച്ചു പോയത് കൊണ്ട് ജീവിച്ചല്ലേ മതിയാകൂ

  ReplyDelete
 8. ചോദിക്കുന്നത്‌ കൊണ്ടൊന്നും തോന്നരുത്‌. ആക്രാന്തം പിടിച്ച വല്ല നക്ഷത്രത്തിലുമാണോ താങ്കളുടെ ജനനം? വല്ല മൂലമോ, പൂരാടമോ മറ്റോ.. ?

  അടിപൊളി ചോദ്യം ...

  ReplyDelete
 9. ചോദിക്കുന്നത്‌ കൊണ്ടൊന്നും തോന്നരുത്‌. ആക്രാന്തം പിടിച്ച വല്ല നക്ഷത്രത്തിലുമാണോ താങ്കളുടെ ജനനം? വല്ല മൂലമോ, പൂരാടമോ മറ്റോ.. ?

  അടിപൊളി ചോദ്യം ...

  ReplyDelete
 10. കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
  കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍...

  ReplyDelete