Tuesday, July 3, 2012

ദത്തുപുത്രന്റെ ഭാര്യ


യുവാവായ സൈദ്‌ പ്രവാചകന്റെ ദത്തുപുത്രനായിരുന്നു. തന്റെ അടിമയായിരുന്ന സൈദിനെ പ്രവാചകന്‌ സമ്മാനിച്ചത്‌ പ്രവാചകന്റെ ഭാര്യയായിരുന്ന ഖദീജയായിരുന്നു. സൈദിനെ പ്രവാചകന്‍ സ്വതന്ത്രനാക്കി. ബാലനായിരുന്ന സൈദിനെ തന്റെ സംരക്ഷണയില്‍ വളര്‍ത്തി വലുതാക്കുകയും ചെയ്‌തു. ഒരിക്കല്‍ അടിമയായിരുന്നവര്‍ പിന്നീട്‌ സ്വതന്ത്രരാക്കപ്പെട്ടാല്‍ അത്തരക്കാരെ വിളിച്ചിരുന്നത്‌ "മവാലികള്‍" എന്നായിരുന്നു. സമൂഹത്തിലെ നാലാംകിട പൌരന്‍മാര്‍. അവര്‍ അടിമകളാണോ എന്നു ചോദിച്ചാല്‍ അല്ല. എന്നാല്‍ സമൂഹത്തില്‍ അവര്‍ക്ക്‌ വല്ല സ്ഥാനവുമുണ്ടോ എന്നു ചോദിച്ചാല്‍ അതുമില്ലായിരുന്നു. 

മക്കയില്‍ നിന്നും പലായനം ചെയ്‌തു മുസ്ലിമീങ്ങള്‍ മദീനയിലെത്തി. മദീനയാണ്‌ ലോകം കണ്ട ഏറ്റവും വലിയ വിപ്ലവത്തിന്റെ സിരാ കേന്ദ്രം. അവിടെ നിന്നാണ്‌ പ്രവാചകന്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു ജനവിഭാഗത്തിന്റെ കൈപിടിച്ച്‌, സമൂഹത്തിലെ ഉന്നതരെന്ന്‌ നടിച്ചിരുന്നവരുടെ മുന്നേ നടന്നു പോയത്‌. അവിടെ വച്ചാണ്‌ പ്രവാചകന്‍ അടിമത്വത്തില്‍ നിന്നും മോചിതനായ കറുത്ത നീഗ്രോയായ ബിലാലിനെ തന്റെ ഒരു കൈ കൊണ്ടും, വെളുത്ത്‌ തുടുത്ത, സ്വര്‍ണവര്‍ണമുള്ള തലമുടിയുള്ള സല്‍മാനുല്‍ ഫാരിസിയെ തന്റെ മറ്റേ കൈകൊണ്ടും തന്നിലേക്ക്‌ ചേര്‍ത്ത്‌ പിടിച്ച്‌, ഇവര്‍ രണ്ടു പേരും എന്റെ സ്വന്തക്കാര്‍ തന്നെയാണെന്ന പ്രഖ്യാപനം നടത്തിയത്‌. 

അറേബ്യ എല്ലാ വിധ ഉച്ചനീചത്വങ്ങളുടേയും ഈറ്റില്ലമായിരുന്നു. ഉച്ചനീചത്വങ്ങളില്‍ ഏറ്റവും കടുത്തത്‌, ഗോത്രത്തിന്റെയും തറവാടിന്റെയും നിറത്തിന്റെയും ഭാഷയുടെയുമൊക്കെ പേരില്‍ മനുഷ്യര്‍ പരസ്പരം മേനി നടിക്കുന്നതാണ്‌. ഒരു മനുഷ്യന്‍ തന്റെ രക്ഷിതാവായ ദൈവത്തിന്റെ മുമ്പില്‍ അവന്റെ ഭക്‌തി കൊണ്ടല്ലാതെ തരം തിരിക്കപ്പെടുന്നില്ല. ഒരൊറ്റ മനുഷ്യന്‍ പോലും ദൈവത്തിന്റെ മുമ്പില്‍ ഇന്നാലിന്ന മാതാപിതാക്കള്‍ക്ക്‌ ജനിച്ചവന്‍ എന്നതു കൊണ്ട്‌ പ്രത്യേകം മേന്‍മ നേടുന്നില്ല. എല്ലാ മനുഷ്യനും ശുദ്ധ പ്രകൃതിയില്‍ ജനിക്കുന്നു. അവന്റെ മാതാപിതാക്കള്‍ അവനെ മുസ്ലിമും ഹിന്ദുവും ക്രിസ്‌ത്യാനിയും യാഹുദിയുമൊക്കെ ആക്കുന്നു. ചിലര്‍ മാത്രം മാതാപിതാക്കളുടെ മാര്‍ഗം വെടിഞ്ഞ്‌ തങ്ങള്‍ക്ക്‌ സത്യമെന്ന്‌ തോന്നിയതിലേക്ക്‌ തിരിയുന്നു. 


ഇസ്ലാമിക കാഴ്ച്ചപ്പാട്‌ പ്രകാരം ഓരോ മുസ്ലിമും ഒരു ചീര്‍പ്പിന്റെ പല്ലുകളെന്ന പോലെ സമന്‍മാരാണ്‌. ഒരാളും മറ്റൊരാളെക്കാള്‍ തന്റെ ഭക്‌തിയും നന്‍മയും കൊണ്ടല്ലാതെ അല്ലാഹുവിങ്കല്‍ മേന്‍മപ്പെട്ടിട്ടില്ല. തന്റെ തിന്‍മയും നിഷേധവും കൊണ്ടല്ലാതെ ഇകഴ്ത്തപ്പെട്ടിട്ടുമില്ല. ഇതാണ്‌ ഇസ്ലാമിന്റെ  പ്രാധമികാധ്യാപനങ്ങളില്‍ ഒന്ന്‌. ഇത്‌ ജനങ്ങളിലേക്കെത്തണം. തന്റെ കുടുംബത്തില്‍ നിന്നു തന്നെ ആവട്ടെ അതിന്റെ തുടക്കം എന്ന്‌ പ്രവാചകനുറച്ചു. സൈദ്‌ എന്ന തന്റെ വളര്‍ത്തു പുത്രന്, അടിമത്വത്തില്‍ നിന്നും മോചിപ്പിക്കപ്പെട്ട സൈദിന്, പ്രവാചകന്‍ വിവാഹമാലോചിച്ചത്‌ സ്വന്തം പിതാവിന്റെ സഹോദരിയുടെ പുത്രിയും സുന്ദരിയുമായ സൈനബിനെ ആയിരുന്നു. 


സൈദിനെ വിവാഹം കഴിക്കണം എന്ന്‌ പ്രവാചകന്‍ പറഞ്ഞപ്പോള്‍ സൈനബ്‌ അമ്പരന്നു പോയി. അവര്‍ക്കത്‌ ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. മവാലിയായ സൈദ്‌ തന്റെ ഭര്‍ത്താവാകുകയോ? ബനൂഹാഷിം കുടുംബത്തില്‍ പിറന്ന, പ്രവാചകന്റെ കുടുംബക്കാരിയായ താനെവിടെ, അടിമച്ചന്തയില്‍ ലേലം ചെയ്‌ത്‌ വില്‍ക്കപ്പെടുകയും, പ്രവാചകന്റെ കാരുണ്യം കൊണ്ട്‌ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്‌ത സൈദെവിടെ? അവര്‍ തന്റെ മനസ്സ്‌ പ്രവാചകന്റെ മുമ്പില്‍ അവതരിപ്പിച്ചു. 


അല്ലാഹുവിന്റെ റസൂലേ, അങ്ങ്‌ എന്നെ അതിനു നിര്‍ബന്ധിക്കരുത്‌. എനിക്കദ്ദേഹത്തെ സ്വീകരിക്കാന്‍ പ്രയാസമുണ്ട്‌. 


മറുപടി പ്രവാചകന്‍ മുന്‍ക്കൂട്ടി കണ്ടതു തന്നെ. കുടുംബ മഹാത്മ്യത്തിന്റെ മുള്‍മുരിക്കുകളില്‍ ദുരഭിമാനത്തിന്റെ മൂക്കുകയര്‍ കുടുങ്ങിപ്പോയ ഒരു ജനതയാണ്‌ തന്റേത്‌ എന്ന്‌ അദ്ദേഹത്തോളം മറ്റാര്‍ക്കുമറിയില്ലല്ലോ. അല്ലാഹുവിങ്കല്‍ നിന്നുള്ള നിലപാടുകള്‍ കര്‍ശനമാക്കിയില്ലായിരുന്നെങ്കില്‍ മനുഷ്യനെ മനുഷ്യനായി നിലനിര്‍ത്താനാവുമായിരുന്നില്ല. പ്രവാചകനോ അല്ലാഹുവോ ഒരു തീരുമാനമെടുത്താല്‍ , പിന്നെ വ്യക്‌തിപരമായ വിവേചനാധികാരത്തിനു പ്രസക്‌തിയില്ല എന്ന ഖുര്‍ആന്‍ വചനം കണ്‍മുമ്പില്‍ തെളിഞ്ഞപ്പോള്‍ സൈനബ്‌ ഒന്നഴഞ്ഞു. അവര്‍ ചോദിച്ചു. 


അല്ലാഹുവിന്റെ പ്രവാചകരേ, അങ്ങ്‌ സൈദിനെ എന്റെ ഭര്‍ത്താവായി തൃപ്‌തിപ്പെട്ടിട്ടുണ്ടോ?


ഉണ്ട്‌ എന്നായിരുന്നു പ്രവാചകന്റെ മറുപടി. സൈനബിന്റെ മച്ചുണന്‍ കൂടിയാണ്‌ പ്രവാചകന്‍ . സൈനബിന്റെ ജീവിത വിഷയങ്ങളില്‍ ഇടപെടാന്‍ അധികാരമുള്ള ഒരാള്‍ തന്നെ. കുടുംബത്തിലെ ഉത്തരവാദിത്വപ്പെട്ട വ്യക്‌തിത്വം. സൈനബ്‌ അല്ലാഹിന്റെ പ്രവാചകന്റെ തൃപ്‌തിയും അതിലൂടെ അല്ലാഹുവിന്റെ പൊരുത്തവും ആഗ്രഹിച്ച്‌ സൈദുമായുള്ള വിവാഹത്തിന്‌ സമ്മതം മൂളി. അങ്ങിനെ സൈനബ എന്ന കുലീനയായ യുവതി സൈദ്‌ എന്ന മവാലിയുടെ ഭാര്യയായി. മദീനയില്‍ പിന്നെയും വിവാഹങ്ങള്‍ നടന്നു. പലതും ഉയര്‍ന്ന കുടുംബങ്ങളില്‍ നിന്നും താഴേ തട്ടിലുള്ള കുടുംബങ്ങളിലേക്കു തന്നെ. മാറ്റം പ്രവാചകന്‍ തന്റെ കുടുംബത്തില്‍ നിന്നാണ്‌ കാണിച്ചു കൊടുത്തത്‌. പക്ഷെ, സൈദും സൈനബും തമ്മിലുള്ള ബന്ധം ഏച്ചു  കെട്ടിയ കയറുകള്‍ പോലെ മുഴച്ചു നില്‍ക്കുക തന്നെ ചെയ്‌തു. അതു പ്രവാചകന്‌ ഒരു സൊല്ലയാകാതെ ഇരുന്നതുമില്ല. വിവാഹം കഴിഞ്ഞ നാളുകള്‍ കഴിഞ്ഞിട്ടും സൈദിനെ പൊരുത്തപ്പെടാന്‍ സൈനബിനായില്ല. അവരിലെ ആ ആഢിത്യഭാവം പാവപ്പെട്ട സൈദിനെ വല്ലാതെ പ്രയാസത്തിലാക്കി. സഹിക്കാന്‍ വയ്യാത്ത വിധമായപ്പോള്‍ പ്രവാചക സന്നിധിയില്‍ വന്ന്‌ സൈദ്‌ പരാതി പറഞ്ഞു. വിവാഹ മോചനത്തിന്‌ അനുവാദം നല്‍കണം എന്നപേഷിച്ചു. അപ്പോഴെല്ലാം പ്രവാചകന്റെ മറുപടി. ക്ഷമിക്കുക, സഹിക്കുക. അല്ലാഹുവിനെ സൂക്ഷിക്കുക എന്നായിരുന്നു. 


എങ്കിലും പ്രവാചകന്‌ അറിയാമായിരുന്നു പൊട്ടാന്‍ നില്‍ക്കുന്ന ഒരു നീര്‍കുമിള മാത്രമാണ്‌ ആ ബന്ധമെന്ന്‌. അവസാനം, അത്‌ സംഭവിക്കുക തന്നെ ചൈതു. അവര്‍ വേര്‍ പിരിഞ്ഞു. അത്‌ പ്രവാചകനെ അങ്ങെയറ്റം ദുഃഖത്തിലാഴ്ത്തിയ ഒരു സംഭവമായിരുന്നു. അതിന്നിടയിലാണ്‌ ദത്തു പുത്രന്‍മാരുടെ കാര്യത്തില്‍ അറബികള്‍ക്കിടയില്‍ അന്നു നിലവിലുണ്ടായിരുന്ന ചില ആചാരങ്ങളും കീഴ്‌വഴക്കങ്ങളും പാടേ നിഷേധിച്ചു കൊണ്ടും, ഭാര്യമാരെ "ദിഹാര്‍" ചെയ്യുന്നത്‌ നിരോധിച്ചു കൊണ്ടും ഖുര്‍ആന്‍ വചനങ്ങളിറങ്ങി. 


ഒരു മനുഷ്യന്റെ ഉള്ളിലും അവന്‌ അല്ലാഹു രണ്ട്‌ ഹൃദയങ്ങള്‍ സൃഷ്ടിച്ചിട്ടില്ല. നിങ്ങള്‍ നിങ്ങളുടെ മാതാക്കളെ പോലെയായി പ്രഖ്യാപിക്കുന്ന നിങ്ങളുടെ ഭാര്യമാരെ അവന്‍ നിങ്ങള്‍ക്ക്‌ മാതാക്കളാക്കിയിട്ടുമില്ല. നിങ്ങള്‍ നിങ്ങളിലേക്ക്‌ ചേര്‍ത്തു വിളിക്കപ്പെടുന്ന ദത്തുപുത്രന്‍മാരെ അവന്‍ നിങ്ങളുടെ മക്കളുമാക്കിയിട്ടില്ല. അവയെല്ലാം നിങ്ങള്‍ നിങ്ങളുടെ വായ കൊണ്ട്‌ പറയുന്ന ചില വാക്കുകള്‍ മാത്രമാകുന്നു. അല്ലാഹു സത്യം പറയുന്നു. അവന്‍ നിങ്ങള്‍ക്ക്‌ നേര്‍വഴി കാണിച്ചു തരികയും ചെയ്യുന്നു. നിങ്ങളവരെ (ദത്തുപുത്രന്‍മാരെ) അവരുടെ പിതാക്കളിലേക്ക്‌ ചേര്‍ത്തു വിളിക്കുക. അതാണ്‌ അല്ലാഹുവിങ്കല്‍ ഏറ്റവും നീതിപൂര്‍വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ക്കറിയില്ലെങ്കില്‍, മതത്തില്‍ അവര്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അറിയാതെ ചെയ്‌തതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. എന്നാല്‍ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞു കൊണ്ട്‌ ചെയ്‌തത്‌ കുറ്റകരമാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമാകുന്നു


അത്രയും കാലം സെദ്‌ ഇബ്നു മുഹമ്മദ്‌ (മഹമ്മദിന്റെ പുത്രന്‍ സൈദ്‌) എന്നു വിളിക്കപ്പെട്ടിരുന്ന സൈദ്‌ അന്നു മുതല്‍ സൈദ്‌ ഇബ്നു ഹാരിസ്‌ (ഹാരിസിന്റെ പുത്രന്‍ സൈദ്‌) എന്ന്‌ വിളിക്കപ്പെട്ടു. സമൂഹത്തില്‍ ദത്തെടുക്കലുമായി ധാരാളം മാമൂലുകള്‍ നിലനില്‍ക്കുന്നുണ്ട്‌. ആ മാമൂലുകള്‍ മുഴുവനും മാറ്റപ്പെടേണ്ടതാണ്‌. അവയെല്ലാം ജനമനസ്സുകളില്‍ ആഴത്തില്‍ വേരോടിയവയും നാട്ടില്‍ യഥേഷ്ടം നടപ്പുല്ലതുമാണ്. പ്രവാചകന്‌ മുന്‍ക്കൂട്ടി അറിയാമായിരുന്ന ഒരു കര്യമാണ്‌, സൈദ്‌ സൈനബിനെ വിവാഹമോചനം ചെയ്യുമെന്നും, അതിന്റെ ശേഷം അവരെ താന്‍ സ്വീകരിക്കേണ്ടി വരുമെന്നും. പക്ഷെ ആ വിവാഹം ഉണ്ടാക്കിയേക്കാവുന്ന കോലാഹലങ്ങളെ കുറിച്ചദ്ദേഹത്തിനു വേവലാധിയുണ്ടായിരുന്നു. ദത്തുപുത്രന്‍മാരെ സ്വപുത്രന്‍മാരായിട്ട്‌ കണ്ടിരുന്നവരാണ്‌ അറബികള്‍. അവരുടെ ഭാര്യമാര്‍ സ്വപുത്രന്‍മാരുടെ ഭാര്യമാരെ പോലെയും. സ്വപുത്രന്‍മാരുടെ ഭാര്യമാരെ വിവാഹം കഴിക്കല്‍ എല്ലാ നിലക്കും ഇസ്ലാമില്‍ വിരുദ്ധവുമാണ്‌. 


ദത്തുപുത്രന്‍മാരെ സ്വപുത്രന്‍മാരെ കാണരുതെന്നും, അവര്‍ക്ക്‌ അനന്തരാവകാശമില്ലെന്നുമൊക്കെ നിയമങ്ങള്‍ പുതുതായി വന്നെങ്കിലും ജനങ്ങള്‍ ഇപ്പോഴും പഴയ ചില മാമൂലുകളില്‍ കുടുങ്ങിക്കിടക്കുകയാണ്‌. പ്രവാചകന്‍ ജനങ്ങള്‍ എന്തു പറയുമെന്ന്‌ ഭയന്നത്‌ സ്വാഭാവികം മത്രമായിരുന്നു. സൈനബയെ പ്രവാചകന് നേരത്തെ അറിയാം. അവര്‍ സുന്ദരിയാണെന്നറിയാം. എന്നാല്‍ അവരെ വിവാഹം കഴിക്കാന്‍ പ്രവാചകന്‍ ആഗ്രഹിച്ചിരുന്നേ ഇല്ല. ഉണ്ടായിരുന്നെങ്കില്‍ സൈദിനു വേണ്ടി വിവാഹമാലോചിക്കില്ലായിരുന്നു. നിര്‍ബന്ധിച്ച്‌ കല്ല്യാണം നടത്തിക്കില്ലായിരുന്നു. കന്യകയായിരിക്കുന്ന അവസ്ഥയില്‍ തന്നെ അവരെ സ്വന്തമാക്കാന്‍ പ്രവാചകന്‌ അന്ന്‌ യാതൊരു തടസ്സവുമില്ലായിരുന്നു. 


പക്ഷെ, സൈദ്‌ വിവാഹമോചനം നടത്തിയപ്പോള്‍ അല്ലാഹുവിന്റെ ഹിതപ്രകാരം പ്രവാചകന്‍ സൈനബിനെ വിവാഹമാലോചിക്കാന്‍ നിര്‍ബന്ധിതനായി. അന്നാ വിവാഹാലോചനയുമായി പ്രവാചകന്‍ സൈനബിന്റെ അടുത്തേക്ക്‌ അയച്ചതാവട്ടെ അവരടെ മുന്‍ഭര്‍ത്താവ്‌ സൈദിനെ തന്നെ ആയിരുന്നു. പ്രവാചകന്റെ ദത്തു പുത്രനെ. 


അദ്ദേഹം ചെല്ലുമ്പോള്‍ സൈനബ്‌ ഗോതമ്പു മാവ്‌ കുഴച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന്‌ അവരെ കണ്ടപ്പോള്‍ സൈദിന്‌ എന്തോ ഒരു പ്രയാസം തോന്നി. അവര്‍ക്ക്‌ പുറം തിരിഞ്ഞു നിന്നു കൊണ്ടാണ്‌ അദ്ദേഹം തന്റെ ആഗമനോദ്ധ്യേശം അറിയിച്ചത്‌. 


സൈനബ്‌, സന്തോക്കുക. അങ്ങേയറ്റം സന്തോഷിക്കുക. അല്ലാഹുവിന്റെ പ്രവാചകന്റെ ഭാര്യയായിരിക്കാന്‍ നിങ്ങള്‍ക്ക്‌ സമ്മതമാണോ എന്ന്‌ പ്രവാചകന്‍ അന്വേഷിക്കുന്നു. 


എന്നാല്‍ സൈനബ്‌ പറഞ്ഞത്‌, അല്ലാഹുവിന്റെ കല്‍പ്പന കിട്ടാതെ എനിക്കൊന്നും പറയാനാവില്ല എന്നായിരുന്നു. സംഗതിവശാല്‍ , ദത്തുപുത്രന്‍മാരെ അവരുടെ പിതാക്കന്‍മാരിലേക്ക്‌ ചേര്‍ത്തു വേണം പേരുകള്‍ വിളിക്കാന്‍ എന്നൊക്കെ നിയമമായെങ്കിലും, അവരുടെ വിധവകളേയോ, അവരില്‍ നിന്നും വിവാഹമോചനമായവരേയോ വിവാഹം കഴിക്കാമെന്ന പ്രത്യക്ഷ നിയമങ്ങളൊന്നും ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ അപ്പോള്‍ നിലവിലില്ല. ആ നിലക്ക്‌, തന്റെ മുന്‍ഭര്‍ത്താവ്‌ പ്രവാചകന്റെ ദത്തുപുത്രനാകയാല്‍ ഈ വിവാഹം സമൂഹത്തിലുണ്ടാക്കിയേക്കാവുന്ന കോലിളക്കങ്ങളെ കുറിച്ച്‌ അവരും ചിന്തിച്ചിരിക്കാം. സൈനബ്‌ ഇങ്ങിനെ പറഞ്ഞപ്പോള്‍ തന്നെ ആ വിവാഹത്തെ സാധൂകരിച്ചു കൊണ്ടും, ആ വിവാഹം നടത്തിക്കൊടുത്തു കൊണ്ടും ഖുര്‍ആന്‍ വചനങ്ങള്‍ അവതീര്‍ണമായി. ആ വചനങ്ങളുടെ അവതീര്‍ണത്തോടെ സൈനബ എന്ന മഹിള പ്രവാചകന്റെ ഭാര്യആവുകയായിരുന്നു. 


അല്ലാഹു അനുഗ്രഹം ചെയ്യുകയും താങ്കള്‍ അനുഗ്രഹിക്കുകയും ചെയ്‌തവനോട്‌ നിന്റെ ഭാര്യയെ നിനക്കായി വച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക എന്ന്‌ താങ്കള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക). അല്ലാഹു വെളിവാക്കാന്‍ പോകുന്ന കാര്യം താങ്കള്‍ മനസ്സില്‍ മറച്ചു വെക്കുകയും ജനങ്ങളെ ഭയക്കുകയും ചെയ്യുന്നു. അല്ലാഹുവാണ്‌ താങ്കള്‍ക്ക്‌ ഭയക്കുവാന്‍ അവകാശപ്പെട്ടവന്‍. അങ്ങിനെ സൈദ്‌ അവളെ വിവാഹമോചനം ചെയ്‌തപ്പോള്‍ അവളെ നാം താങ്കള്‍ക്ക്‌ വിവാഹം ചെയ്‌തു തരുന്നു. വിശ്വാസികള്‍ക്ക്‌ അവരുടെ ദത്തുപുത്രന്‍മാരുടെ ഭാര്യമാരെ അവര്‍ അവരില്‍ നിന്നും വിവാഹമോചനം നേടിക്കഴിഞ്ഞാല്‍ ; അവരുടെ കാര്യത്തില്‍ വിഷമമില്ലാതിരിക്കാന്‍ വേണ്ടിയാകുന്നു (ഈ നടപടി). അല്ലാഹുവിന്റെ കല്‍പന നടപ്പില്‍ വരിക തന്നെ ചെയ്യും. 


പ്രവാചകന്‍ ഭയന്നത്‌ സംഭവിക്കുക തന്നെ ചെയ്‌തു. ഇത്‌ ഒച്ചപ്പാടായി. മുഹമ്മദ്‌ മകന്റെ ഭാര്യയെ വിവാഹം കഴിച്ചിരിക്കുന്നെന്നും, മുഹമ്മദ്‌ തന്റെ ഇഷ്ടത്തിനനുസരിച്ച്‌ ഖുര്‍ആന്‍ ചമക്കുകയാണെന്നും കപട വിശ്വാസികളും, പ്രവാചക വിരോധികളും പറഞ്ഞു നടക്കാന്‍ തുടങ്ങി. അവരുടെ പിന്‍ഗാമികള്‍ ഇന്നും അതെല്ലാം പറഞ്ഞു നടക്കുന്നുമുണ്ട്‌. അവരുടെ വായടപ്പിക്കാന്‍ പടച്ച തമ്പുരാനെ ആവൂ. 


കണ്ണടച്ച്‌ ഇരുട്ടാക്കുകയാണവര്‍ . കാരണം പ്രവാചകന്‍ ഒരിക്കലും ദത്തുപുത്രന്റെ ഭാര്യയെ സ്വന്തമാക്കിയിട്ടില്ല. അവര്‍ അപ്പോള്‍ വിവാഹ മോചിതയായിരുന്നു. ഭര്‍ത്താവ്‌ മരിക്കുകയോ ഉപേഷിക്കുകയോ ചെയ്‌താല്‍ ആ സ്‌ത്രീയെ മറ്റൊരാള്‍ പുനര്‍വിവാഹം ചെയ്യുക എന്നത്‌ നാട്ടുനടപ്പാണ്‌. അറബികള്‍ക്കിടയില്‍ ദത്തുപുത്രന്‍മാര്‍ക്ക്‌ നല്‍കിയിരുന്ന അനാവിശ്യമായ സ്ഥാനം നിര്‍ത്തലാക്കേണ്ടത്‌ ഇസ്ലാമിക ശരീഅത്തിന്റെ ഒരു ഭാഗമാണ്‌. ഒരാള്‍ക്ക്‌ തന്റെ സഹോദരന്റെ ഭാര്യയെ സഹോദരന്റെ മരണ ശേഷമോ, സഹോദരനില്‍ നിന്നും വിവാഹമോചനം നേടിയാലോ വിവാഹം കഴിക്കുന്നതിന്‌ ഇസ്ലാമിക വിധിപ്രകാരം വിരോധമൊന്നുമില്ല. അതു പോലെ ഭാര്യയുടെ സഹോദരിയെ ഭാര്യയുടെ മരണശേഷമോ ഭാര്യയില്‍ നിന്നും വിവാഹ മോചനം നേടിയോ വിവാഹം കഴിക്കാം. എന്നാല്‍ ഒരേ സമയം സഹോദരിമാരെ വിവാഹം കഴിക്കല്‍ നിഷിദ്ധമാകുന്നു. ഇത്തരം ബന്ധങ്ങളൊന്നും തന്നെ ഇണകള്‍ക്ക്‌ മാനസികപ്രശ്ണങ്ങള്‍ ഉണ്ടാക്കുന്നതല്ല. മനുഷ്യനെ സൃഷ്ടിച്ച അല്ലാഹുവാണ്‌ നിങ്ങള്‍ ഇന്നവരെയെല്ലാം വിവാഹം ചെയ്‌തോളൂ ഇന്നവരെയെല്ലാം ചെയ്യരുത്‌ എന്ന്‌ പറഞ്ഞത്‌. സത്യത്തില്‍ ഈ കാര്യത്തില്‍ പ്രവാചകനെ കുറ്റപ്പെടുത്തേണ്ട ആവിശ്യമൊന്നും ഇല്ലെങ്കിലും, പഴുതുകള്‍ അന്വേഷിച്ചു നടക്കുന്നവരോട്‌ നമ്മള്‍ ന്യായം പറഞ്ഞിട്ടൊന്നും കാര്യമില്ല. 


മറ്റേതൊരു സ്‌ത്രീയേയും പോലെ, ഭാര്യയേയും പോലെ പ്രവാചകന്റെ പ്രിയഭാര്യയായിരുന്ന ആയിഷ റദിയല്ലാഹു അന്‍ഹയും പ്രതികരിച്ചു. വൈകാരികമായി തന്നെ. "അങ്ങയുടെ ആഗ്രഹങ്ങള്‍ അങ്ങയുടെ നാഥന്‍ എത്ര വേഗമാണ്‌ സമ്മതിച്ചു തരുന്നത്‌" എന്നൊരു ചോദ്യത്തോടെയായിരുന്നു പ്രവാചകനെ ബഹുമാനപ്പെട്ട ആയിഷ നേരിട്ടത്‌. ആയിഷയുടെ മുമ്പിലെപ്പോഴും പ്രവാചകന്‍ ചിരിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത മനോഹരമായ പുഞ്ചിരി. സ്വന്തം ഭര്‍ത്താവ്‌ മറ്റൊരു സ്‌ത്രീയെ കൂടി വിവാഹം ചെയ്യുന്നതില്‍ , അത്‌ എത്രയൊക്കെ നാട്ടുനടപ്പായാലും ഏതൊരു സ്‌ത്രീക്കും നീരസമുണ്ടാവുക സ്വാഭാവികമാണ്‌. അതും പുതുതായി വരുന്നവള്‍ സുന്ദരിയും ചെറുപ്പക്കാരിയുമാണെങ്കില്‍ പ്രത്യേകിച്ചും. പക്ഷെ, ആയിഷയുടെ സ്‌ത്രീ സഹജമായ ഈ സംസാരം ആധുനിക പ്രവാചക വിരോധികള്‍ പ്രവാചകനെതിരെ എടുത്തുപയോഗിക്കാറുണ്ട്‌. പക്ഷെ, സത്യത്തിന്റെ മുമ്പില്‍ അവയ്ക്കൊന്നും യാതൊരു വിലയുമില്ല. 


ബഹുമാനപ്പെട്ട സൈനബ്‌ റദിയല്ലാഹു അന്‍ഹ വളരെയധികം ദാനശീലമുള്ള ഒരു മഹിളയായിരുന്നു. ഊറക്കിട്ട മൃഗത്തോലു കൊണ്ട്‌ കരകൌശല സാധനങ്ങളുണ്ടാക്കി അവര്‍ വില്‍ക്കാറുണ്ടായിരുന്നു. ആ വഴിക്ക്‌ അവര്‍ക്ക്‌ വരുമാനവുമുണ്ടായിരുന്നു. എന്നാല്‍ ഇങ്ങിനെ കിട്ടുന്ന വരുമാനമെല്ലാം അവര്‍ സാധുക്കള്‍ക്ക്‌ നല്‍കാറായിരുന്നു പതിവ്‌. പ്രവാചകന്‍ പറഞ്ഞതായി ഹസ്രത്ത്‌ ആയിഷ പറയുന്നു. 


പ്രവാചകന്‍ ഞങ്ങളോട്‌ പറയാറുണ്ടായിരുന്നു. നിങ്ങളില്‍ നിന്നും കൈക്ക്‌ നീളം കൂടിയ ആളായിരിക്കും എന്റെ മരണശേഷം ആദ്യമായി എന്നോട്‌ ചേരുക എന്ന്. പ്രവാചകന്റെ വഫാത്തിനട്ട് ശേഷം ഞങ്ങള്‍ പ്രവാചക പത്നിമാരെല്ലാവരും ഒത്തു കൂടിയാല്‍ പരസ്പരം കയ്യിന്റെ നീളം പരിശോധിക്കുമായിരുന്നു. സൈനബ്‌ മരിക്കുന്നതു വരെ ഞങ്ങള്‍ അത്‌ തുടര്‍ന്നു കൊണ്ടേ ഇരുന്നു. കയ്യയച്ച്‌ ദാനധര്‍മങ്ങള്‍ ചെയ്യുന്ന ആള്‍ എന്നാണ്‌ നീളമുള്ള കൈ എന്നതു കൊണ്ട്‌ പ്രവാചകന്‍ ഉദ്ധ്യേശിച്ചത്‌ എന്ന്‌ അപ്പോഴാണ്‌ ഞങ്ങള്‍ക്ക്‌ മനസ്സിലായത്‌. 

19 comments:

 1. എല്ലാ മനുഷ്യനും ശുദ്ധ പ്രകൃതിയില്‍ ജനിക്കുന്നു. അവന്റെ മാതാപിതാക്കള്‍ അവനെ മുസ്ലിമും ഹിന്ദുവും ക്രിസ്‌ത്യാനിയും യാഹുദിയുമൊക്കെ ആക്കുന്നു.

  ReplyDelete
 2. ഇന്നും ഈ വിഷയം വിമര്‍ശിക്കാന്‍ വേണ്ടി എടുത്ത്തുപയോഗിക്കുന്നുണ്ട് ചിലരെല്ലാം. വിമര്‍ശനത്തിനും അപ്പുറം അതിന്റെ മൌലികത പരിശോധിക്കാന്‍ തയ്യാറാകാത്തതല്ലേ പ്രശ്നം.. അര്‍ഹിക്കുന്ന അവഗണന നല്‍കുന്നത് കൊണ്ട് തന്നെ എവെടെയും ഏശാതെ പോകുന്നു. നല്ല പോസ്റ്റ്‌, ആശംസകള്‍..

  ReplyDelete
 3. ആദ്യമായി കേള്‍ക്കുന്നു

  ReplyDelete
 4. ഏറെ പഠനാര്‍ഹാമായ ലേഖനം.

  ReplyDelete
 5. ഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............

  ReplyDelete
 6. നല്ല പോസ്റ്റ്‌ ആശംസകള്‍

  ReplyDelete
 7. നബി ചരിതത്തിലെ ചില സംഭവങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ചിത്രീകരിച്ച് വിമർശനത്തിനും വ്യക്തിഹത്യക്കും വിഷയമാക്കാറുണ്ട് ചിലർ. അതിൽ ഒരു വിഷയം അദ്ദേഹം സൈനബിനെ വിവാഹം കഴിച്ചത് തന്നെ. ആ വിവാഹത്തിനു അദ്ദേഹം നിർബ്ബന്ധിതനായ സാഹചര്യം വിശദമാക്കുന്ന ഈ പോസ്റ്റ് നേരറിയാൻ കൊതിക്കുന്നവർക്ക് ഉപകാരപ്രദമായ ഒരു നല്ല ഉദ്യമമാണ്. എങ്കിലും ചില വാചകങ്ങൾ വിശദീകരണം ആവശ്യമുള്ള വിധം അപൂർണ്ണമായിപ്പോയി എന്നു പറയേണ്ടിയിരിക്കുന്നു.( ഉദാ: " പ്രവാചകന്‌ മുന്‍ക്കൂട്ടി അറിയാമായിരുന്ന ഒരു കര്യമാണ്‌, സൈദ്‌ സൈനബിനെ വിവാഹമോചനം ചെയ്യുമെന്നും, അതിന്റെ ശേഷം അവരെ താന്‍ സ്വീകരിക്കേണ്ടി വരുമെന്നും."). ഈ വാചകം വേണ്ടത്ര വിശദീകരണത്തിന്റെ അഭാവത്തിൽ വിമർശകർക്ക് വീണ്ടും അടിക്കാനുള്ള വടി കയ്യിൽ കൊടുക്കലായിപ്പോയി.

  ReplyDelete
 8. വളരെ നന്ദി ഇക്കാ, ഇത്രയും വിശദമായ ഒരു കമന്റ് ഇട്ടതിനു.
  ശരിക്കും പ്രസക്തമായ ഒരു കാര്യമാണ് അങ്ങ് പറഞ്ഞിരിക്കുന്നത്. പ്രവാചകന്‍ എന്നാ നിലയില്‍, അല്ലാഹു അറിയിച്ച പ്രകാരം പ്രവാചകന്‍ സെഇനബ് (റ അ) ബീവിയെ സെഇദ് (റ അ) വിവാഹ മോചനം ചെയ്യുന്നതിന്റെ മുന്‍പേ അവര്‍ തന്റെ ഭാര്യയായി തീരും, താന്‍ അവരെ വിവാഹം കഴിക്കേണ്ടി വരും എന്ന് പ്രവാചകന്‍ (സ അ) അറിഞ്ഞിരുന്നു. അത് ഖുറാന്‍ വചനത്തില്‍ സൂചിപ്പിക്കുന്നും ഉണ്ട്..

  വളരെ നന്ദി, ഈ ഒരു തെറ്റ് ചൂണ്ടി കാണിച്ചു തന്നതിന്.. ഞാന്‍ അത് കുറച്ചു കൂടി ശ്രദ്ടിക്കേണ്ടി ഇരുന്നു. താങ്കളെ പോലിരിക്കുന്നവര്‍ വായനക്കരായുള്ളത് എനിക്കൊരു ഭാഗ്യം തന്നെ ആണ്..

  ReplyDelete
 9. അബൂതി ... ഞാന്‍ ഇസ്ലാമിക വായനയുടെ ബ്ലോഗുകള്‍ തിരയുകയായിരുന്നു അപ്പോള്‍ ആണ് നിങ്ങളെ പരിച്ചയപെട്ടത്‌ ... അള്ളാഹു ദീര്‍ഗായുസ് നല്‍കട്ടെ...

  ReplyDelete
 10. അബൂത്തിക്കാക്കാ ചില സംശയങൾ
  സൈനബ് പ്രവാചകൻടെ നിർദേശം അനുസരിച്ചാണല്ലോ സൈദിനെ വിവാഹം കഴിച്ചത്.പ്രവാചകരാകട്ടെ ദൈവതിൻടെ നിർദേശപ്രകാരം ആണു സൈനബിനെ നിർബന്ധിച്ചതും. അല്ലാഹു എല്ലാം അറിയുന്നവനാണല്ലോ. അപ്പോൾ അല്ലാഹുവിനു മുൻകൂട്ടി അറിയില്ലയിരുന്നോ അഹൻകാരിയായ സൈനബ് സൈദ്നെ ഒരിക്കലും അങീകരിക്കില്ല എന്നതു അങനെ അരിഞിട്ടും പാവപ്പെട്ട പ്രവാചകരെ അതിനു പ്രേരിപ്പിച്ച അല്ലാഹുവല്ലേ യധാർത കുറ്റവാളി?
  സൈനബ് പ്രവാചകരുടെ വാക്കു അനുസരിച്ചു സൈദിനെ വിവാഹം ചെയ്തിട്ടു അവനെ മനസ്സാ സ്വീകരിച്ചില്ല എന്നു പയുംബോൾ അവൾ യധാർധ ദൈവ നിഷേധി അല്ലേ? അങനെ ഒരുവളെ അല്ലാഹുവിന്റെ ദൂതർ സ്വീകരിക്കുക എന്നാൽ ദൈവനിഷേധതിന്നു കൂട്ടു നില്കലല്ലേ?

  ദത്തു പുത്രനെ സ്വന്തം പുത്രനായിക്കാണുന്നതിൽ എന്താണിത്ര അനാചാരം?

  കുർ ആനിൽ അല്ലാഹു മാറ്റിത്തീർക്കാൻ സ്രമിക്കുന്നതിലേരെയും അറബികലുടെ വിസിഷ്യാ ഖുറൈസികലുടെ അക്കാലത്തു നിലനിന്ന ചില ആചാരങലും സമ്പ്രദായങലും ആണു എന്നു കാണാം. ഇസ്ലാം അവിർഭവിക്കുന്ന കാലതു അറേബ്യക്കു പുറത്തു സംസ്കാര സമ്പന്നമായ എത്രയോ ജനതകൾ ഉന്ദായിരുന്നു . അവരെ സംബന്ധിച്ചിദതോളം ഇവ ഒന്നും പ്രസക്തമേ അല്ല എന്നു കാണാം .
  അപ്പോൾ ഖുർ ആൻ അറബികൾക്കു വേൻടി മാത്രം അല്ലാഹു അവതരിപ്പിചതാണോ?

  ReplyDelete
 11. ((സൈനബ് പ്രവാചകൻടെ നിർദേശം അനുസരിച്ചാണല്ലോ സൈദിനെ വിവാഹം കഴിച്ചത്.പ്രവാചകരാകട്ടെ ദൈവതിൻടെ നിർദേശപ്രകാരം ആണു സൈനബിനെ നിർബന്ധിച്ചതും. അല്ലാഹു എല്ലാം അറിയുന്നവനാണല്ലോ. അപ്പോൾ അല്ലാഹുവിനു മുൻകൂട്ടി അറിയില്ലയിരുന്നോ അഹൻകാരിയായ സൈനബ് സൈദ്നെ ഒരിക്കലും അങീകരിക്കില്ല എന്നതു അങനെ അരിഞിട്ടും പാവപ്പെട്ട പ്രവാചകരെ അതിനു പ്രേരിപ്പിച്ച അല്ലാഹുവല്ലേ യധാർത കുറ്റവാളി?))
  സൈനബ് അഹങ്കാരിയാണെന്ന് ഞാന്‍ പറഞ്ഞില്ല. ഒരു ഇസ്ലാമിക ചരിത്രകാരനും അങ്ങിനെ പറഞ്ഞിട്ടില്ല അവര്‍ക്ക് സൈട്നിനെ ഭര്‍ത്താവായി അംഗീകരിക്കാന്‍ ആയില്ല. അതൊക്കെ അവരുടെ മനോനിലകള്‍ ആണ്. സമൂഹത്തില്‍ വിവാഹത്തില്‍ നിലനിന്നിരുന്ന മൂല്യച്യുതികള്‍ പോളിചെഴുതുക എന്നാ ഉദ്ധ്യേഷം ആണും ആ വിവാഹം കൊണ്ട് ലക്സ്യം വെച്ചത്. അതിന്റെ ശേഷവും പ്രവാചകനില്‍ നിന്നും അത്തരം കല്പനകള്‍ മറ്റു ചില പ്രവാച്കാനുയായികളോട് ഉണ്ടായിട്ടുണ്ട്.. വിവാഹം കഴിച്ചു സുഖമായി ജീവിച്ചിട്ടും ഉണ്ട്. സൈദ് തന്റെ
  ഇനി അല്ലാഹുവിന്റെ പ്രഹിസ്ഥാനം.. അങ്ങിനെ നോക്കുമ്പോള്‍ ഈ ലോകത്ത് നടക്കുന്ന എല്ലാ കാര്യത്തിനും പടച്ചോനെ പറയേണ്ടി വരും. ഗോവിണ്ടാചാമി സൗമ്യയെ കൊല്ലും എന്ന് അറിഞ്ഞിട്ടും പടച്ചോന്‍ എന്തിനാ അവനെ പടച്ചത്.. അതിന്റെ പിന്നില്‍ അവനറിയുന്ന ഒരു രഹസ്യം ഉണ്ട്.. ഈ പ്രപഞ്ചത്തില്‍ നടക്കുന്ന ഓരോ കാര്യത്തിനും ഒരു കാര്യകാരണം ഉണ്ടാവണം..
  ദത്തു പുത്രന്റെ ഭാര്യമാരെ സ്വന്തം രക്തത്തില്‍ പിറന്ന മക്കളുടെ ഭാര്യമാരെ പോലെ ആയിരുന്നു അറബികള്‍ കണ്ടിരുന്നത്. അതൊരിക്കലും ഇസ്ലാമികമല്ല കാരണം രക്തത്തില്‍ പിറന്ന പുത്രന്റെ ഭാര്യ സ്വന്തം രക്തത്തില്‍ പിറന്ന മകളെ പോലെയാണ് ഇസ്ലാം കാണുന്നത്. അതിനി മകന്‍ മരിച്ചാലും, മകന്‍ ഭാര്യയില്‍ നിന്നും വിവാഹ മോചനം നേടിയാലും. എന്നാല്‍ ദത്തു പുത്രത്തെ ഭാര്യ അത് പോലെ അല്ല. അവളെ ഒരു അന്യ സ്ത്രീയെ കാണുന്നത് പോലെ വേണം കാണാന്‍.. അത് കൊണ്ടാണ് ദത്തു പുത്രന്‍ അവളെ വിവാഹ മോചനം ചെയ്താലോ ദത്തു പുത്രന്‍ മരിച്ചാലോ ഒരാള്‍ക്ക്‌ വിവാഹം ചെയ്യാന്‍ പറ്റുന്നത്. അത് മനുഷ്യ ജീവിതത്തില്‍ കൂടി മുസ്ലിം സമൂഹത്തെ പഠിപ്പിക്കുക എന്നൊരു ദൌത്യം ഈ വിവാഹത്തിന്റെ പിന്നില്‍ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

  ReplyDelete
 12. ((സൈനബ് പ്രവാചകരുടെ വാക്കു അനുസരിച്ചു സൈദിനെ വിവാഹം ചെയ്തിട്ടു അവനെ മനസ്സാ സ്വീകരിച്ചില്ല എന്നു പയുംബോൾ അവൾ യധാർധ ദൈവ നിഷേധി അല്ലേ? അങനെ ഒരുവളെ അല്ലാഹുവിന്റെ ദൂതർ സ്വീകരിക്കുക എന്നാൽ ദൈവനിഷേധതിന്നു കൂട്ടു നില്കലല്ലേ?))

  പ്രവാചകനെയും അല്ലാഹുവിനെയും അനുസരിക്കുക എന്ന നിലക്കാണ് അവര്‍ സൈദിനെ വിവാഹം ചെയ്തത്. പക്ഷെ, അവര്‍ എത്ര ശ്രമിച്ചിട്ടും അദ്ദേഹത്തെ ഉള്‍കൊള്ളാന്‍ ആയില്ല. അത് അവരുടെ തെറ്റും അല്ല.

  ReplyDelete
 13. ((ദത്തു പുത്രനെ സ്വന്തം പുത്രനായിക്കാണുന്നതിൽ എന്താണിത്ര അനാചാരം?))

  രക്തത്തില്‍ പിറന്ന സന്തതികള്‍ക്ക് ജന്മാവകാശമായി കിട്ടുന്ന അനന്തരം, ദത്തെടുത്ത സന്തതികള്‍ക്ക് അവകാശപ്പെടാനാവില്ല.. അങ്ങിനെ അവകാശപ്പെടുമ്പോള്‍ അത് യഥാര്‍ത്ഥ അവകാശിയുടെ അവകാശത്തെ ഹനിക്കുന്നു. അത് തന്നെ ആണ് അതിന്റെ പ്രശനവും. മാത്രമല്ല, ദത്തു സന്തതി ഇപ്പോഴും ദത്തു തന്നെ അല്ലെ. കാക കുഴിലിന്റെ മുട്ടയ്ക്ക് അടയിരിക്കുന്ന പോലെ അല്ലെ അത്..

  ReplyDelete
  Replies
  1. കാക്കയുടെ കൂട്ടിൽ കുയിൽ മുട്ടയിടുന്നത് കാക്ക അറിയാതെ കുയിൽ ചെയ്യുന്നതാണ് . ഒരാൾ മനസ്സറിഞ്ഞ് സ്വന്തം പുത്രനായി ഒരു കുഞ്ഞിനെ ദത്തെടുക്കുന്നത് എങ്ങനെ അത് പോലെയാകും? ദത്തു പുത്രനെയും സ്വന്തം സന്തതികളെയും ഒരു പോലെ കാണാനാകുന്നതാണ് മനുഷ്യത്വം . താങ്കളുടെ ബുദ്ധി എവിടെയോ പണയം വെച്ചിട്ടു സ്വന്തം മതകാര്യത്തെ അന്ധമായി ന്യായീകരിക്കുന്നു . നിങ്ങൾ വേറെ എന്ത് ന്യായം പറഞ്ഞാലും ഈയൊരു കാര്യത്തിൽ മനുഷ്യത്വത്തിന്റെ ഭാഗത്ത്‌ നിന്ന് നോക്കിയാൽ ദത്തു പുത്രനെ സ്വന്തം പുത്രനായിക്കാണുന്നതിൽ ഒരു അനാചാരവും ഇല്ല.

   Delete
 14. ((കുർ ആനിൽ അല്ലാഹു മാറ്റിത്തീർക്കാൻ സ്രമിക്കുന്നതിലേരെയും അറബികലുടെ വിസിഷ്യാ ഖുറൈസികലുടെ അക്കാലത്തു നിലനിന്ന ചില ആചാരങലും സമ്പ്രദായങലും ആണു എന്നു കാണാം. ഇസ്ലാം അവിർഭവിക്കുന്ന കാലതു അറേബ്യക്കു പുറത്തു സംസ്കാര സമ്പന്നമായ എത്രയോ ജനതകൾ ഉന്ദായിരുന്നു . അവരെ സംബന്ധിച്ചിദതോളം ഇവ ഒന്നും പ്രസക്തമേ അല്ല എന്നു കാണാം .
  അപ്പോൾ ഖുർ ആൻ അറബികൾക്കു വേൻടി മാത്രം അല്ലാഹു അവതരിപ്പിചതാണോ?))

  1400 വര്ഷം മുമ്പ് ആരായിരുന്നു അത്രയു, വലിയ സംസ്കാര സമ്പന്നര്‍..? വെറുതെ വാദിക്കാന്‍ വേണ്ടി എന്തെങ്കിലും പറയണോ?
  ഖുറാന്‍ വെടിയാന്‍ പറഞ്ഞത് ഈ ലോകത്ത് അന്നും ഇന്നും ഏറെ കുറെ എല്ലാ ആളുകള്‍ക്കിടയില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന തിന്മാകലാണ്.. അല്ലെന്നു പറയാന്‍ പറ്റുമോ?
  ഇസ്ലാമികമായ് ഒരു നിയമവും ഒരു കാലഘട്ടത്തിലും അപ്രസക്തവുമല്ല. അതനുസരിച്ച് ഒരു മനുഷ്യന് മനുഷ്യനായി ജീവിക്കാന്‍ ഒരു പ്രയാസവും ഇല്ല.. അത് കൊണ്ട് തന്നെ തറപ്പിച്ചു പറയാന്‍ കഴിയും ഖുറാന്‍ അന്നത്തേക്കും ഇന്നത്തെകും നാല്‍ത്തെക്കും, ഏതൊരു ദേശത്തേക്കും യോജിച്ചത് തന്നെ ആണ്..

  ReplyDelete
 15. """1400 വര്ഷം മുമ്പ് ആരായിരുന്നു അത്രയു, വലിയ സംസ്കാര സമ്പന്നര്‍..? വെറുതെ വാദിക്കാന്‍ വേണ്ടി എന്തെങ്കിലും പറയണോ?"""

  നിങ്ങളും ചെയ്യുന്നത് അത് തന്നെയല്ലേ? ഗൂഗിളിൽ or wikipediaൽ old civilizations ഒന്ന് വെറുതെ search ചെയ്യൂ .

  അപ്പോൾകാണാം 1400വര്ഷങ്ങള്ക്ക് മുൻപ് ഏതൊക്കെ സംസ്കാരങ്ങൾ നിലനിന്നിരുന്നു എന്ന്. വെറുതെ ഇത് വഴി വന്നപ്പോൾ എഴുതിയ മറുപടിയാണ് എങ്ങനെയോ ലിങ്കിൽ ക്ലിക്കി എത്തിപ്പോയതാണ് . ഇനി വരുമോന്നുമറിയില്ല . അതിനാൽ നെടുനീളൻ തൊടുന്യായങ്ങൾ എഴുതിവിടാൻ ബദ്ധപ്പെടണ്ട.

  ReplyDelete
 16. നിഷ്പക്ഷന്റെ അത്ര നിഷ്പക്ഷമാല്ലാത്ത കമന്റിൻ മറുപടി വേണ്ടെന്ന ടി ദേഹം തന്നെ പറഞ്ഞതിനാൽ പറയുന്നില്ല എന്ന് പറയാൻ വേണ്ടി കമന്റുന്നു...

  ReplyDelete
 17. മനുഷ്യത്വത്തിന്റെ ഭാഗത്ത്‌ നിന്ന് നോക്കിയാൽ ദത്തു പുത്രനെ സ്വന്തം പുത്രനായിക്കാണുന്നതിൽ ഒരു അനാചാരവും ഇല്ല എന്നാണ് എന്റെ അഭിപ്രായം. ദത്തുപുത്രനെ സ്വതം പുത്രനായി കാണാൻ കഴിയാത്തവർ ദത്തുപുത്രിയായിരുന്നെങ്കിൽ ദത്തെടുത്തയാൾക്ക് വിവാഹം കഴിക്കാമെന്നും വാദിച്ചേക്കുമല്ലോ...
  afsal_aryadan

  ReplyDelete
 18. അഫ്സൽ,
  താങ്കളുടെ അഭിപ്രായത്തിൽ ലേശം മനുഷ്യത്വം പുരട്ടിയാൽ അത് കിടിലം ആവും. ആയിട്ടുണ്ട്‌...
  താങ്കൾ പറഞ്ഞ പോലെ വാദിക്കാം..

  ReplyDelete