Wednesday, July 11, 2012

തട്ടത്തിന്‍ മറയത്തെ ഇസ്ലാമിക വിരോധം



എന്തേ ഇത്ര വൈകിയത്‌ എന്നാണ്‌ ഞാനാലോചിക്കുന്നത്‌. ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച്‌ അവളെ മതം മാറ്റി കാഫിറാക്കുന്ന നായരു ചെക്കന്റെ കഥയുമായി വിനീത്‌ എന്ന കൊടിയ ആര്‍ എസ്‌ എസുകാരന്‍ വന്നിട്ടും നമ്മുടെ ഫേസ്ബുക്ക്‌ ദീനീ കാവല്‍കാരാരും എന്തേ ഒന്നും പറഞ്ഞു കണ്ടില്ല എന്നോര്‍ത്ത്‌ കുണ്ഡിതപ്പെട്ടിരിക്കുകയായിരുന്നു. ഇന്നലെ ഫേസ്ബുക്കില്‍ ആ പോസ്റ്റ്‌ കണ്ടതോടെ സംഗതി സലാമത്തായി എന്നു പറഞ്ഞാല്‍ മതിയല്ലോ? ഏതോ ഒരു യഥാര്‍ത്ഥ മുസ്ലിം, ക്ഷമിക്കണം, ലോകത്തിലെ ഒരേ ഒരു യഥാര്‍ത്ഥ മുസ്ലിം, തട്ടത്തില്‍ മറയത്ത്‌ എന്ന ഒരു സാദാ പൈങ്കിളി പ്രണയ സിനിമയ്ക്കെതിരെ ജിഹാദ്‌ മുഴക്കിക്കഴിഞ്ഞു. അറിയില്ല. മുസ്ലിം പെണ്ണിനെ പ്രേമിച്ചതിന്റെ പേരില്‍ നായരു ചെക്കന്റെ സുന്നത്ത്‌ കഴിക്കാന്‍ ആള്‍ക്കാരു പുറപ്പെട്ടിട്ടുണ്ടോ ആവോ? അപ്പുറത്ത്‌ ത്രിശൂല വകുപ്പ്‌ ലൌജിഹാദിന്റെ കോണകം കഴുകി ഉണക്കാനിട്ടിരിക്കുകയായിരുന്നു. അതൊന്ന്‌ ശരിക്ക്‌ ഉണങ്ങിയില്ലെങ്കില്‍ ഒരു നേരം പോക്കിന്‌ വേണമെങ്കില്‍ വിനീത്‌ ശ്രീനിവാസന്റെ വീടിന്‌ കല്ലെറിയാനോ ബോംബെറിയാനോ ഒക്കെ അവര്‍ക്കും പോകാവുന്നതാണ്‌. 

ഒരാളുടെ വേവലാതി ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരു ചെക്കന്റെ കഥ എന്ന പരസ്യവാചകത്തിനാണെങ്കില്‍ മറ്റൊരു ജിഹാദിയുടെ മുറവിളി പര്‍ദയിട്ട പെണ്ണിന്റെ വീര്‍പ്പുമുട്ടല്‍ പറഞ്ഞതിനാണ്‌. ഈ പര്‍ദയിലെ വീര്‍പ്പു മുട്ടല്‍ പര്‍ദയിടാത്ത ഈ ലോകത്തെ സകലമാന അവന്‍മാര്‍ക്കും അവളുമാര്‍ക്കും ഉള്ള ഒരു രോഗമാണ്‌, അതിന്‌ പ്രത്യേകിച്ച്‌ മരുന്നൊന്നും ഇല്ല. ഇക്കണ്ട കാലമായിട്ടും നിങ്ങളെന്താ കൂട്ടരേ അത് മനസ്സിലാകാത്തത്‌? ഇതേ ഡയലോഗ്‌ ക്ലാസ് മേറ്റ്സില്‍ പറയുന്നുണ്ട്‌. അത്‌ കേള്‍ക്കുമ്പോള്‍ ഒരു വിഷമം തോന്നും. അത്‌ പര്‍ദയെ സ്നേഹിക്കുന്നവര്‍ക്ക്‌. അല്ലാത്തവര്‍ക്ക്‌ അങ്ങിനെ തോണേണ്ട കാര്യമില്ലല്ലൊ. മലയാളം സിനിമയില്‍ ഇതാദ്യമല്ല മതം മാറി പ്രേമിക്കുന്നതും കെട്ടുന്നതും. ഇവിടെ മതം മാറി അവിഹിത ഗര്‍ഭം വരെ ഉണ്ടാകുന്നു. അപോഴാ ഒരു ഒലക്കമ്മലെ പ്രേമം. 

എന്റെ പൊന്നു കൂട്ടരെ. പാഠം ഒന്ന്‌ ഒരു വിലാപം എന്നൊരു പടമെടുത്തത്‌ ആര്യാടന്‍ നായരായിരുന്നു. ആ പടത്തിലുള്ളത്രയും ഇസ്ലാമിക വിരോധമൊന്നും അതിന്റെ ശേഷമിറങ്ങിയ മറ്റൊരു പടത്തിലും കണ്ടെത്താനായിട്ടില്ല. അതിന്റെ കാരണം, ഇസ്ലാമിക നിയമമായ "ഇദ്ധയെ" ഒക്കെ ആ പഠത്തില്‍ നന്നായി പരിഹസിക്കുകയും, അതിനെ കുറിച്ച്‌ ഒരു യഥാര്‍ത്ഥ ചിത്രം പോലും നല്‍കാതെ (മൊല്ലാക്ക ആയത്തോതുക പോലും ചെയ്‌തു) പോവുകയും ചെയ്‌ത ആ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ ഒരു മുസ്ലിം നാമധാരി ആണെന്നതാണ്‌. അന്നൊന്നും കാമാന്ന്‌ മിണ്ടാന്‍ ചങ്കുറപ്പ്‌ കാണിക്കാത്ത മഹാന്‍മാര്‍ തല്‍ക്കാലം ഈ നായരു ചെക്കനെ ആ തട്ടത്തിന്‍ മറയത്ത്‌ പ്രേമിക്കാന്‍ വിടുക. അത്രയേ പറയാനുള്ളു. സിനിമയെ സിനിമയായി കാണുക. മതത്തെ മതമായി കാണുക. 

ഇനി മാപ്പിള സ്‌ത്രീകളൊന്നും ഈ സിനിമ കാണാതെ നാം സൂക്ഷിക്കുക. എങ്ങാനും കണ്ടാല്‍ ഓലെല്ലാവരും കണ്ണീ കണ്ട നായരു ചെക്കന്‍മാരെ പ്രേമിക്കാന്‍ നടന്നാല്‍, പടച്ചോനാണേ ഈ നാട്ടിലെ നായരു ചെക്കന്‍മാരും മാപ്പിള ചെക്കന്‍മാരും ഒരുമിച്ചു എടങ്ങേറിന്റെ ബല്ല്യ ഔലും കഞ്ഞി മോന്തി നടക്കേണ്ടി വരും. മാപ്പിള ചെക്കന്‍മാര്‍ക്കൊന്നും കെട്ടാന്‍ മാപ്പിള കുട്ട്യാളെ കിട്ടൂല. പെണ്ണു കെട്ടാന്‍ കിട്ടാതാവുന്നതിനെക്കാള്‍ വല്ല്യ മുസീബത്ത്‌ ഈ ദുനിയാവില്‌ മറ്റെന്തെങ്കിലുമുണ്ടോ? അപ്പോള്‍ പിന്നെ മാപ്പിള ചെക്കന്‍മാരൊക്കെ ലൌജിഹാദില്‍ ഡിഗ്രിയും ഡിഗ്രിമ്മലെ ഡിഗ്രിയുമൊക്കെ എടുക്കുകയേ നിവര്‍ത്തിയുള്ളൂ. മാത്രമല്ല, ഈ പടം കണ്ട്‌ ഇനി നാട്ടിലെ മുസ്ലിം സ്‌ത്രീകളെങ്ങാനും പര്‍ദ ഉപേഷിച്ചാല്‍ അതതിനെക്കാള്‍ വല്ല്യ എടങ്ങാറാണ്‌. ഒരു സിനിമ കണ്ടാ ഉരുകിയൊലിച്ച്‌ പോകുന്നതാണല്ലോ കേരളത്തിലെ മുസ്ലിം സ്‌ത്രീകളുടെ ഈമാന്‍.. 

സിനിമയില്‍ മുസ്ലിം കഥാപാത്രം എന്തു ചെയ്‌താലും അത്‌ ഇസ്ലാമിക വിരോധമാണെന്നു മുസ്ലിമീങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ എന്താ കഥ? ഒരു മുസ്ലിം സ്‌ത്രീ വേശ്യാ കഥാപാത്രമുണ്ടെങ്കില്‍ എന്തായി? ഓര്‍ത്തു നോക്കിക്കേ. നാളെ മോശം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെല്ലാം ആ കഥാപാത്രത്തിന്റെ മതങ്ങളെ അപമാനിക്കാനാണെന്ന്‌ പറഞ്ഞ്‌ സകല മതങ്ങളും കൂടി ഇറങ്ങിയാല്‍, സിനിമയെന്ന കച്ചോടം പൂട്ടിപ്പോവുകയെ ഉള്ളൂ. നിങ്ങള്‍ക്കിഷ്ടമില്ലെങ്കില്‍ നിങ്ങള്‍ കാണാതിരിക്കുക. അല്ലാതെ നിങ്ങളുടെ ഇമ്മിണി ബല്ല്യ സമുദായ സ്നേഹം ദയവു ചെയ്‌ത്‌ ഇങ്ങോട്ട്‌ വിളംബരുത്‌. 

ഇതില്‍ മതമൈത്രിയും മറ്റേ തേങ്ങാ കുലയുമൊന്നും ഇല്ല. അതും കൂടി പറഞ്ഞു വച്ചില്ലെങ്കില്‍ ചിലപ്പോള്‍ ഞാനാവും നാളത്തെ ഏറ്റവും വല്ല്യ മുനാഫിഖും പുത്തന്‍ വാദിയും ഒടുക്കത്തെ ദജ്ജാലും. മുസ്ലിമായി ജീവിക്കുന്നതില്‍ നല്ല അഭിമാനവും, അന്തസും മനസ്സില്‍ കൊണ്ട്നടക്കുകയും, എന്റെ മതം ഇസ്ലാമാനെന്നു പറയാന്‍ യാതൊരു ലജ്ജയും ഇല്ലാത്തവനും, ഇസ്ലാമെന്ന മതത്തില്‍ പരിപൂര്‍ണ്ണ തൃപ്‌തനുമായ ഒരാള്‍ തന്നെയാണ്‌ ഞാനും. അപ്പോള്‍ എല്ലാവര്ക്കും എന്റെ വക ഓരോ സലാം..

(ഇത് സിനിമ കാണാനുള്ള ഒരു പ്രോത്സാഹനമല്ല.)

16 comments:

  1. ഇനി മാപ്പിള സ്‌ത്രീകളൊന്നും ഈ സിനിമ കാണാതെ നാം സൂക്ഷിക്കുക. എങ്ങാനും കണ്ടാല്‍ ഓലെല്ലാവരും കണ്ണീ കണ്ട നായരു ചെക്കന്‍മാരെ പ്രേമിക്കാന്‍ നടന്നാല്‍, പടച്ചോനാണേ ഈ നാട്ടിലെ നായരു ചെക്കന്‍മാരും മാപ്പിള ചെക്കന്‍മാരും ഒരുമിച്ചു എടങ്ങേറിന്റെ ബല്ല്യ ഔലും കഞ്ഞി മോന്തി നടക്കേണ്ടി വരും.

    ReplyDelete
  2. ഞാന്‍ പറയണം എന്ന് കരുതിയ വാക്കുകള്‍ അത് പോലെ പുറത്തു വന്നിരിക്കുന്നു.. തീര്‍ച്ചയായും അഭിനന്ദനം അറിയിക്കുന്നു സഹോദരാ..
    എന്നാ ഇരിക്കട്ടെ ഒരു സലാം അങ്ങോട്ട്‌.. വ അലൈകുമുസ്സലാം..:)

    എന്‍റെ ബ്ലോഗ്ഗില്‍ സ്വപ്നയുടെ കഥ ഇറങ്ങിയിട്ടുണ്ട്,, സ്വാഗതം,
    http://kannurpassenger.blogspot.in/2012/07/blog-post.html

    ReplyDelete
  3. നൂറു ശതമാനം യോജിക്കുന്നു. ഒരു പാട് നല്ല സിനിമകള്‍ പല നല്ലതും പറഞ്ഞു തന്നു. അതൊന്നും ജീവിതത്തില്‍ സ്വീകരിക്കുവാന്‍ മനസ്സില്ലാത്തവര്‍ ഇതും സ്വീകരിക്കേണ്ട. ഇതിന്റെ പേരില്‍ തമ്മില്‍ തല്ലാന്‍ ആഗ്രഹമുള്ളവര്‍ അത് മുന്‍കൂട്ടി അറിയിച്ചു മറ്റുള്ളോര്‍ക്ക് ആലോസരമുണ്ടാക്കാത്ത തരത്തില്‍ ആളൊഴിഞ്ഞ എവിടെയെങ്കിലും പോയി തല്ലി തീര്‍ക്കുക.

    ReplyDelete
  4. ഒരു സിനിമ ഇറങ്ങിയത് കണ്ടിട്ട് ആരെങ്കിലും ലവ് ജിഹാദ് നടത്തുമെന്നോ അല്ലെങ്കില്‍ മതം മാറി ഹിന്ദു ആകുമെന്നോ കരുതാമോ? സിനിമ അതിന്റെ അര്‍ത്ഥത്തില്‍ കാണുക. പിന്നെ മലയാള സിനിമ സവര്‍ണ്ണ ആധിപത്യത്തില്‍ അധിഷ്ടിതമാനെന്നു ഹിറ്റ് സിനിമകളിലെ നായകന്മാരുടെ പേരുകളും അതിലുള്ള ജാതി വാലുകളും കണ്ടാല്‍ മനസ്സിലാക്കാവുന്നതാണ്.

    ReplyDelete
  5. നല്ല പ്രൊമോഷന്‍

    ReplyDelete
  6. വാക്കുകള്‍ കടമെടുക്കുന്നു...

    ഇതില്‍ മതമൈത്രിയും മറ്റേ തേങ്ങാ കുലയുമൊന്നും ഇല്ല. അതും കൂടി പറഞ്ഞു വച്ചില്ലെങ്കില്‍ ചിലപ്പോള്‍ ഞാനാവും നാളത്തെ ഏറ്റവും വല്ല്യ മുനാഫിഖും പുത്തന്‍ വാദിയും ഒടുക്കത്തെ ദജ്ജാലും. മുസ്ലിമായി ജീവിക്കുന്നതില്‍ നല്ല അഭിമാനവും, അന്തസും മനസ്സില്‍ കൊണ്ട്നടക്കുകയും, എന്റെ മതം ഇസ്ലാമാനെന്നു പറയാന്‍ യാതൊരു ലജ്ജയും ഇല്ലാത്തവനും, ഇസ്ലാമെന്ന മതത്തില്‍ പരിപൂര്‍ണ്ണ തൃപ്‌തനുമായ ഒരാള്‍ തന്നെയാണ്‌ ഞാനും. അപ്പോള്‍ എല്ലാവര്ക്കും എന്റെ വക ഓരോ സലാം..

    ReplyDelete
  7. keralathile pothubotham muslim virudhamaan enna abiprayamaan enikullath ath sinimayilum prathiphalikunnu ennu matram athin vineethine kuttam paranchitt karymilla.

    ReplyDelete
  8. അഭിപ്രായം എഴുതേണ്ട കാര്യമില്ല. എല്ലാം പോസ്റ്റില്‍ തന്നെ പറഞ്ഞിരിക്കുന്നു.
    ഇത്രയേയുള്ളു കാര്യം.
    എനിക്ക് ഈ പോസ്റ്റ്‌ കൂടുതല്‍ ഇഷ്ടം തോന്നിയത്‌, ഈ വിഷയത്തിന് കൊടുക്കേണ്ട ഗൌരവം എന്താണോ അതേ വികാരത്തോടെ വളരെ നിസ്സാരമായി സരസമായി അവതരിപ്പിച്ച രീതിയാണ്.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  9. എല്ലാം പറഞു.... അബൂത്തി ഇതിനെ കുറിച്ച് ഞാനും ഒന്നു എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്.

    ReplyDelete
  10. " അത്രയേ പറയാനുള്ളു. സിനിമയെ സിനിമയായി കാണുക. മതത്തെ മതമായി കാണുക." - അത്ര തന്നെ!

    ReplyDelete
  11. "സിനിമയെ സിനിമയായി കാണുക. മതത്തെ മതമായി കാണുക." - അത്ര തന്നെ!

    ReplyDelete
  12. E noottandilum ithu pole matham kotham ennu paranju dakkunnavarumundallo padachone

    ReplyDelete
  13. അന്നോന്നീ.. പേര് പറയാനുള്ള ഉര്‍ജമില്ല അല്ലെ..
    നൂറ്റാണ്ടും മതവും തമ്മിലെന്താ മാഷെ ബന്ധം.. മതം നൂറ്റാണ്ടിനെയോ നൂറ്റാണ്ട് മതത്തെയോ പിടിച്ചു കടിച്ചോ?

    ReplyDelete
  14. എനിക്കും ഇതൊക്കെ തന്നെ പറയാന്‍ ഉള്ളൂ.പിന്നെ ഇതൊന്നു വായിക്ക്യ സമയം ഉണ്ടെങ്കില്‍ ന്തേ ..?
    http://spandhanm.blogspot.com/2012/09/blog-post.html

    ReplyDelete
  15. ജനങ്ങളുടെ മേല്‍ പ്രബോധനത്തിന് ഉത്തരവാദിത്വമുള്ളവരാണ് പണ്ഡിതര്‍ മറ്റേത് നാട്ടിലേക്കാളും കേരളത്തില്‍ അവര്‍ ജോലി നിര്‍വഹിക്കുന്നുണ്ട്താനും .. പക്ഷെ ഈ അടുത്തകേലത്ത് ഇറങ്ങിയ സിനിമാ രീതികള്‍ ഒരു വേദിക്കു മുന്നില്‍ അവതരിപ്പിക്കാന്‍ അവര്‍ക്കാറ്റിട്ടില്ല..കാരണം അവര്‍ അത് കാണാറില്ല.എന്നാ പിന്നെ അവര്‍ കാണട്ടെ പ്രതികരിക്കട്ടെ എന്നല്ല പറയുന്നത്.മറിച്ച് അത് ഹറാമാണെന്ന് അറിയിച്ചു തന്നതനുസരിച്ച് സിനിയോട് വിമുഖത കാണിക്കുക തന്നെയേ നിവ്രത്തി ഉള്ളു

    ReplyDelete
  16. അതൊരു സിനിമ മാത്രമല്ലേ?
    മതം എത്രയോ ഉയരത്തില്‍ നില്‍ക്കുന്നതും!
    അത് പക്ഷെ എല്ലാവരും മനസ്സിലാക്കണമെന്നില്ല.അല്ലെ?

    ReplyDelete