Tuesday, September 18, 2012

പ്രിയപ്പെട്ട മോഹന്‍ജിക്ക്‌

പ്രിയപ്പെട്ട മോഹന്‍ജിക്ക്‌

സത്യം പറഞ്ഞാല്‍ അങ്ങൊരു മഹാനാണ്‌. മഹോന്നതനാണ്‌. മഹാ തന്ത്രശാലിയും, മഹാമൌനിയുമാണ്‌. സര്‍വോപരി അങ്ങൊരു മഹാമണകുണാഞ്ചനാണ്‌. ആക്രാന്തത്തിന്‌ കയ്യും കാലും വച്ചതാണ്‌ താങ്കള്‍ എന്നു പറഞ്ഞാല്‍, ക്ഷമിക്കണം, താങ്കള്‍ക്ക്‌ ദേഷ്യമൊന്നും തോന്നില്ല എന്നു കരുതുന്നു. അങ്ങയുടെ ഇപ്പോഴത്തെ ഉത്കൃഷ്ട ഭരണം കാണുമ്പോള്‍, കോഴിക്കോട്ടെ കടപ്പുറത്ത്‌ ഉപ്പും മുളകും തേച്ച്‌ ഉണക്കാനിട്ട, തിരണ്ടിയുടെ വാലെടുത്ത്‌ ആ ചന്തിക്ക്‌ ചള്‍ക്കെ പള്‍ക്കെ എന്ന്‌ നാലെണ്ണം തരാനാണ്‌ തോന്നുന്നത്‌! 

എന്തു ചെയ്യാം, അങ്ങൊരു രാജ്യത്തിന്റെ പ്രധാന മന്ത്രിയും ഞങ്ങള്‍ വെറും ജനങ്ങളും ആയിപ്പോയില്ലെ. എന്നാലുമെന്റെ പുന്നാര മോനേ, ഈ കോലം ഞങ്ങളെ ഭരിക്കാന്‍ അങ്ങെത്ര കഷ്ടപ്പെടുന്നുണ്ടാവും? ഓഞ്ഞ കുഞ്ഞയ്മ്മത്‌ കാഞ്ഞ അമ്പഴങ്ങ തിന്നാന്നെടങ്ങാറായ പോലായീന്നല്ലാതെ തെന്താപ്പൊ പറ്യ..... ? 

ശരിയാണ്‌. വിലക്കയറ്റം ഒരു ആഗോള പ്രതിഭാസം തന്നെയാണ്‌. ഇന്ത്യയില്‍ മാത്രം അതില്ലാതാവുകയൊന്നും ഇല്ല. എന്നാലും, ഇതിനെല്ലാം ഒരു മര്യാദയില്ലെ? ഇന്ത്യയില്‍ ഡീസലിന്റെയും പെട്രോളിന്റെയും വിലക്കയറ്റത്തിന്റെ കാര്യവും, വയറ്റിളക്കം പിടിച്ച കൊച്ചിന്‌ ആവണക്കണ്ണ കുടിക്കാന്‍ കൊടുത്ത കാര്യവും ഇരട്ട പെറ്റ മക്കളെ പോലെ സമം! 

ഓരോ ദിവസവും നിത്യരോഗി മരുന്ന്‌ കഴിക്കുന്ന പോലെയല്ലെ പന്ന കൂതറ കമ്പനിക്കാര്‍ വിലകയറ്റുന്നത്‌. പെട്രോളിയം കമ്പനി മേധാവികള്‍ക്ക്‌ അച്ചിമാരോട്‌ ദേഷ്യം തോന്നുമ്പോഴൊക്കെ കയറ്റാനുള്ളതാണോ ഈ പെട്രോളിന്റെ വില?? 

ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ഉദ്ധരിപ്പിക്കാന്‍ അങ്ങീ നല്‍കിക്കൊണ്ടിരിക്കുന്ന വയാഗ്രയുടെ  ശക്തിയേല്‍ക്കാന്‍ ഇന്ത്യയിലെ മുക്കാല്‍ ശതമാനം ദരിദ്രനാരായണന്‍മാര്‍ക്കും യാതൊരു പാങ്ങുമില്ല സിംഗേ. പട്ടിണി കിടക്കുന്നവന്റെ അണ്ണാക്കിലേക്ക്‌ മൊബൈല്‍ ഫോണ്‍ തള്ളിക്കൊടുത്തു കൊണ്ടിരിക്കുന്ന അങ്ങയുടെ ജന്‍മത്തിന്റെ മൂല കാരണം, വല്ല തുഗ്ലാക്കാന്‍ ബീജവാപത്തിന്റെയും തുടര്‍ സ്ഖലനങ്ങളാണോ എന്നു ന്യായമായും സംശയിക്കാവുന്നതാണ്‌.

ഇന്ത്യയെ ലോക സാമ്പത്തിക ഭൂപടത്തില്‍ ഒന്നാമതെത്തിക്കുക എന്ന ഇമ്മിണി ബല്ല്യ സ്വപ്നമാണോ താങ്കള്‍ക്കുള്ളത്‌? അതോ, കച്ചവട തിമിംഗലങ്ങളുടെ വായിലേക്ക്‌ ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളെ എറിഞ്ഞു കൊടുത്ത്‌, തിമിംഗലങ്ങളുടെ പശിയടക്കുക എന്നതോ? ഒരിക്കല്‍ താങ്കളെ കുറിച്ച്‌ കൊള്ളാവുന്ന പ്രധാനമന്ത്രി എന്നു പറഞ്ഞവര്‍ പോലും ഇപ്പോള്‍ പറയുന്നത്‌, കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയ പോലെയായി എന്നാണ്‌. 

കോണ്‍ഗ്രസ്സിനറിയാം, അതിനെക്കാള്‍ കൂടുതല്‍ താങ്കള്‍ക്കുമറിയാം. അടുത്ത ഇലക്ഷനില്‍ ഗോവിന്ദയാണെന്ന്‌. അപ്പോള്‍ പിന്നെ കത്തുന്ന വീടിന്റെ ഊരിയ കഴുക്കോല്‌ ലാഭം എന്നു പറഞ്ഞ പോലെ, മാക്സിമം ജനങ്ങളുടെ നെഞ്ചത്തോട്ട്‌ പണിതിട്ട്‌ വേണമല്ലോ താങ്കള്‍ക്കൊന്ന്‌ പടിയിറങ്ങാന്‍. ഇതിനാണ്‌ പറയുന്നത്‌, അല്‍പ്പന്‌ ഐശ്വര്യാ റായിയെ കിട്ടിയാലഞ്ചു നേരവും മുസ്ലിപവറടിക്കുമെന്ന്‌. 

എന്റെ പൊന്നു ചങ്ങാതീ, ഇനിയും ഇന്ത്യയിലെ ജങ്ങള്‍ക്കിട്ട്‌ ഇങ്ങിനെ ചെരക്കാന്‍ നില്‍ക്കാതെ, ഒന്ന്‌ പടിയിറങ്ങിപ്പൊയ്ക്കൂടെ! മാഡത്തിന്റെ പാവാടയും ബ്ലൌസുമൊക്കെ അലക്കിക്കൊടുത്ത്‌ ശിഷ്ടകാലം കഴിച്ചു കൂട്ടാം. ഞങ്ങള്‍ ജനങ്ങാള്‍ക്ക്‌ അതാ നല്ലത്‌. ആ ചെക്കനൊരു പ്രധാനമന്ത്രി കസേര സ്വപ്നം കണ്ടതായിരുന്നു. അതിന്റെ കാര്യമിപ്പോള്‍..... 

ഗണപതിക്ക്‌ വച്ചത്.. കാക്ക കൊണ്ട് പോയീന്ന്‍ ......

11 comments:

 1. ഓരോ ദിവസവും നിത്യരോഗി മരുന്ന്‌ കഴിക്കുന്ന പോലെയല്ലെ പന്ന കൂതറ കമ്പനിക്കാര്‍ വിലകയറ്റുന്നത്‌. പെട്രോളിയം കമ്പനി മേധാവികള്‍ക്ക്‌ അച്ചിമാരോട്‌ ദേഷ്യം തോന്നുമ്പോഴൊക്കെ കയറ്റാനുള്ളതാണോ ഈ പെട്രോളിന്റെ വില??

  ReplyDelete
 2. കുടിവെള്ളത്തിന് പൊന്നുവില പാവം മനുഷ്യന് പുല്ലുവില.....!!!?

  ReplyDelete
 3. ആത്മരോഷം അണപൊട്ടുമ്പോള്‍ ഇതിനെക്കാള്‍ മയത്തില്‍ പറയാന്‍ കഴിയില്ല.

  ReplyDelete
 4. അബൂതി കലക്കി ,ഇവനെ ഒന്നും ഇങ്ങനെ വിമര്‍ശിച്ചാല്‍ പോര നല്ല പച്ച തെറി തന്നെ വിളിക്കണം
  നാണമില്ലാത്തവന് ആലെവിടായാലും തണലല്ലേ
  നമ്മുടെ വിധി

  ആശംസകള്‍
  http://admadalangal.blogspot.com/

  ReplyDelete
 5. ആ കാര്‍ട്ടൂണിനു 100 മാര്‍ക്ക്!!

  ReplyDelete
 6. ഒരു ഇന്ത്യന്‍ പ്രജയുടെ രോദനം അല്ലെ :-)

  ReplyDelete
 7. അല്ലപിന്നെ.
  എല്ലാത്തിനുമില്ലേ ഒരു മര്യാദ.

  ReplyDelete
 8. ഗണപതിക്ക്‌ വച്ചത്.. കാക്ക കൊണ്ട് പോയീന്ന്‍ ......അല്ല പിന്നെ ഹി ഹി ...:))

  ReplyDelete
 9. അതേയ്, പ്രധാനമന്ത്രിയെ ചീത്ത പറയാനോ കളിയാക്കാനോ ഒന്നും പാടില്ല. അടുത്ത തെരഞ്ഞെടുപ്പ് വരും വരെ മിണ്ടാതിരുന്നില്ലെങ്കില്‍ ....ങാ..കപില്‍ സിബലു കേള്‍ക്കണ്ടാ...

  ReplyDelete
 10. മന്മോന്‍ജിക്ക് ഇതൊന്നും പോര.. ചേര്‍ത്തല, കൊടുങ്ങല്ലൂര്‍ വഴി ഒരു യാത്ര കഴിഞ്ഞു ആ യാത്രാക്ഷീണം മാറുന്നതിനു മുന്പായി ഒന്നെഴുതി നോക്കൂ.

  ReplyDelete
 11. ഈ വഴി വരാന്‍ ഞാനല്‍പം വൈകി, ബുക്ക്‌ മാര്‍ക്ക്‌ ചെയ്തവ വായിച്ച്‌ പോകുന്നതിനിടെ ഇവിടെ എത്തി..

  "എന്റെ പൊന്നു ചങ്ങാതീ, ഇനിയും ഇന്ത്യയിലെ ജങ്ങള്‍ക്കിട്ട്‌ ഇങ്ങിനെ ചെരക്കാന്‍ നില്‍ക്കാതെ, ഒന്ന്‌ പടിയിറങ്ങിപ്പൊയ്ക്കൂടെ! മാഡത്തിന്റെ പാവാടയും ബ്ലൌസുമൊക്കെ അലക്കിക്കൊടുത്ത്‌ ശിഷ്ടകാലം കഴിച്ചു കൂട്ടാം."


  ഇത്‌ തന്നെയാണ്‌ എനിക്കും പറയാനുള്ളത്‌, അബൂതിയുടെ വാക്കുകള്‍ക്ക്‌ ഒരു ബെര്‍ളി ടച്ചുണ്‌ട്‌. നന്നായി എഴുതൂ.. മുന്നോട്ട്‌ വരാന്‍ കഴിയും. ഉറപ്പ്‌ ആശംസകള്‍

  ReplyDelete