Wednesday, September 26, 2012

തിരുവനന്തപുരം ലോഡ്ജ്. (ഒരു "A" പോസ്റ്റ്)


ഈശ്വരാ... മലയാള നാട്ടില്‍ ഇങ്ങിനെ ഒരു ലോഡ്ജോ??????? 

കണ്ടവര്‍ കണ്ടവര്‍ തലയില്‍ കൈ വച്ചു ചോദിക്കുന്നത്‌ ഒരേ ഒരു ചോദ്യം!

ഇങ്ങിനെ ഒരു ലോഡ്ജുണ്ടായിട്ടാണോ ഞങ്ങളീ കണ്ട കാലമത്രയും വെറും സെക്ഷ്വല്‍ ഫാന്റസിയുടെ മേച്ചില്‍ പുറങ്ങളില്‍ ഇളവെയില്‍ കാഞ്ഞിരുന്നത്‌ എന്ന്‌ ചോദിക്കുന്ന കന്യകന്‍മാരും കന്യകമാരും. 

ചോദ്യത്തില്‍ മുക്കാല്‍ കിലോ നിരാശ. കാല്‍ കിലോ അരിശവും. 

സംഗതി മനസ്സിലാകാത്ത നിശ്കളങ്കരായ മഹാന്‍മാരോട്‌ പറയട്ടെ. മലയാളത്തിലൊരു പുതിയ സിനിമാ കളി റിലീസായിട്ടുണ്ട്‌. ഓന്റെ പേരാണ്‌ തിരോന്തരം ലോഡ്ജ്‌. ശരിക്കും പറഞ്ഞാല്‍ കടി മൂത്ത അണ്ണന്‍മാര്‍ക്കും അണ്ണിമാര്‍ക്കും കൂടി തൂശിമെ കൂന്താരോ പാടാനൊരു സ്ഥലം.. !

പറയുമ്പോള്‍ എല്ലാം പറയണമല്ലോ. രതിനിര്‍വേദം ക്ലാസിക്കാണെന്ന്‌ പറയുന്നവര്‍ നാളെ ഈ സിനിമയെ ക്ലാസ്സിക്ക് എന്നല്ല വിളിക്കാന്‍ പോകുന്നത്‌. ലെജന്റ് എന്നാണ്‌. കാരണം, ഇതില്‍ അതിനെക്കാള്‍ കൂടുതല്‍ സെക്സുണ്ട്‌. പോരാത്തതിന്‌ സെക്സിനെക്കാള്‍ മുഴുത്ത പദപ്രയോഗങ്ങളുമുണ്ട്‌. 

ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ ഒരു നിഘണ്ടുവായിരുന്ന മായാമോഹിനി എന്ന സിനിമയെ വമ്പിച്ച വിജയമാക്കിക്കൊടുത്ത മലയാളി പ്രേക്ഷകര്‍ ഈ സിനിമയേയും വിജയിപ്പിക്കും. വിജയിപ്പിക്കണം. കേരളത്തിലെ ജനങ്ങള്‍ ഇങ്ങിനെയൊക്കെയാണെന്ന്‌ ഇത്തരം A പടങ്ങള്‍ പടച്ചു വിടുന്ന മണകൊണാഞ്ചന്‍മാര്‍ക്ക്‌ ഉറപ്പാകണമെങ്കില്‍ ഇതെല്ലാം ഇവിടെ വിജയിക്കണം. 

കേരളത്തില്‍ കാര്യങ്ങളെല്ലാം കീഴ്പ്പോട്ടാണ്‌ വളരുന്നത്‌. അപ്പോള്‍ പിന്നെ സിനിമാ മേഖല മാത്രം നന്നാവണം എന്ന്‌ വാശി പിടിക്കനാവില്ലല്ലൊ. നീലചിത്രങ്ങള്‍ എന്നു പറയുന്നില്ല, നല്ല മുഴുത്ത A പടങ്ങള്‍ ഒരു കാലത്ത്‌ മലയാളത്തില്‍ ഇറങ്ങിയിരുന്നത്‌ മലവെള്ളപ്പാച്ചില്‍ പോലെയാണ്‌. തീരെ സഹിക്ക വയ്യാതായപ്പോള്‍ ഏതോ സൂപ്പര്‍ A ക്ലാസ് സൂപ്പര്‍ ഹീറോയിനിനോട്‌ മുല ചെത്തുമെന്നോ മൂക്ക്‌ ചെത്തുമൊന്നോ ഒക്കെ ഭീക്ഷണിപ്പെടുത്തിയപ്പോഴാണ്‌ അതൊന്ന്‌ നിന്നത്‌. പിന്നീട്‌ ആ തരംഗം, വീണ്ടും വന്നപ്പോള്‍ ജാഡകളായ ബുജി പിശാചുകള്‍ അത്തരം സെക്ഷ്വല്‍ ഇല്ല്യൂഷന്‍ ചിത്രങ്ങള്‍ക്ക്‌ കനിഞ്ഞനുഗ്രഹിച്ച്‌ നല്‍കിയ പേരാണ്‌ ന്യൂജനറേഷന്‍ സിനിമകളെന്ന്‌. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഇക്കിളി പടം. പാതിരാ പടമെന്നും പറയാം. 

മലയാളം ടിവി സീരിയലുകളില്ലേ? ആക്രോശിക്കുകയും കാറിക്കരയുകയും ഒരുമിച്ച്‌ ചെയ്യുന്ന സ്‌ത്രീ കഥാപാത്രങ്ങളുള്ള സീരിയലുകള്‍ ? ഒരുവനെ സ്നേഹിച്ച്‌, മറ്റൊരുവനെ വിവാഹം കഴിച്ച്‌, ഇവര്‍ രണ്ടു പേരുടേയുമല്ലാത്തൊരുത്തന്റെ കൊച്ചിനെ പ്രസവിച്ച്‌, താനൊന്ന്‌ പെറ്റതാണെന്ന്‌ പോലും തിരിച്ചറിയാതെ നടക്കുന്ന സ്‌ത്രീ കഥാപാത്രങ്ങളുള്ള ഓഞ്ഞ മലയാളം സീരിയലുകള്‍ ? അത്തരം സീരിയലുകളുടെ നട്ടെല്ല്‌ എന്നു പറയുന്നത്‌ തന്നെ, അവിഹിത ബന്ധങ്ങളാണ്‌. എത്ര കണ്ട്‌ കോമ്പ്ലിക്കെഷനായ അവിഹിതമാണോ സീരിയലിലുള്ളത്‌ അത്രയും അത്‌ ഹിറ്റാണ്‌. 

ഇത്തരം സീരിയലുകളുടെ സിനിമാ വേര്‍ഷ്യനുകളാണ്‌ (വിതൌട്ട്‌ കണ്ണീര്‍) പുതിയ തലമുറ പടങ്ങള്‍. ലൈംഗീക അരാജകത്വത്തെ മഹത്വ വത്ക്കരിക്കാനായി ഓരോരോ അവിഹിത ജന്‍മങ്ങള്‍ അരയും തലയും മുറുക്കി ഇറങ്ങിക്കൊള്ളും. അതിനെ ഹോയ്‌ പൂയ്‌ എന്നു പറഞ്ഞ്‌ പ്രോത്സാഹിപ്പിക്കന്‍ ഓരോ പാഴ്ജന്‍മങ്ങളും. ജുഗുപ്സാവഹം എന്നല്ലാതെ എന്തു പറയാന്‍ 

തിരുവനന്തരം പുരം ലോഡ്ജിലെ കഥാപാത്രങ്ങളെ നോക്കൂ. ഞരമ്പിന്റെ അറ്റത്തെ കെട്ടഴിഞ്ഞു പോയ മഹാഞ്ഞരമ്പന്‍ അബ്ദു. (തിരക്കഥാകൃതിന്റെ ഇസ്ലാമിക വിരോധം കണ്ടില്ലേ? ഞരമ്പന്‌ മുസ്ലിം പേര്‌. വ്യാജജിഹാദികള്‍ അരിവാളും കൊണ്ടിറങ്ങിയിട്ടുണ്ടെന്നാണ്‌ കേട്ടത്‌. ലവനിപ്പോ ജീവിച്ചിരിപ്പുണ്ടോ ആവോ). 999  സ്‌ത്രികളെ മദിച്ചിട്ടും മതിവരാതെ ഇനിയൊരു പോലീസുകാരിയെ കൂടി പൂശണം എന്ന്‌ വാശി പിടിച്ച്‌ നടക്കുന്ന വക്കീലു ചേട്ടായി. (പോലീസുകാരിക്കെന്താ പ്രത്യേകത എന്നാലോചിച്ചിട്ടൊരു എത്തും പിടിയും കിട്ടുന്നില്ല, അവയവയങ്ങള്‍ക്ക്‌ എണ്ണക്കൂടുതലോ മറ്റോ ഉണ്ടോ? ആ.. ആര്‍ക്കറിയാം!!??). സംഗതിക്ക്‌ ഇന്നതു തന്നെ വേണമെന്നൊന്നും നിര്‍ബന്ധമില്ലാത്ത മാധ്യമ പ്രവര്‍ത്തകന്‍ (പുള്ളിക്ക്‌ ഒരു മരപ്പൊത്തായാലും മതി, സംഗതി നടക്കണം. മാധ്യമ പ്രവര്‍ത്തകര്‍ക്കൊക്കെ ഇവിടെ എന്തുമാവാമല്ലൊ) ഇവരൊക്കെയാണ്‌ പ്രധാനികള്‍ . 

പോരാത്തതിന്‌ ഇവരുടെ കൂട്ടത്തിലേക്ക്‌ വരുന്ന, സ്വന്തം ജീവിതത്തില്‍ നിന്നും കെട്ട്യോനെ കട്ടു ചെയ്‌തൊരു സാഹിത്യകാരിയും. അവള്‍ക്ക്‌ രണ്ടാഗ്രഹം. ഒരു കൊച്ചുപുസ്‌തകമെഴുതണം. ഒരു തനി തറ ആണിന്റെ കൂടെ ആര്‍മാദിക്കണം. 

ഭേഷ്‌, ബലേ ഭേഷ്‌, എന്തൊരുത്കൃഷ്ട്ടം.. എന്തൊരുദാത്തം... എന്തൊരു പുരോഗമന ചിന്ത... 

ഇവരെ കൂടാതെ ഒരു വേശ്യ. പേര്‌ കന്യക!??? ഭര്‍ത്തവിന്റെ അതിലൈംഗീക മനോരോഗത്തില്‍ അഭിമാനിക്കുന്ന ഒരു ഭാര്യ. (വല്ല ചൊവ്വാ ഗ്രഹത്തില്‍ നിന്നും വന്നതാവും. ഒരു ടിപ്പിക്കല്‍ മലയാളിയായ ഭാര്യയോട്‌ ഭര്‍ത്താവൊരല്‍പ്പം ശൃംഗാരം പറഞ്ഞാല്‍ , ഈ മനുഷ്യന്‌ ഇതല്ലാതെ മറ്റൊരു ചിന്തയുമില്ലേ എന്നൊരു പരാതിയല്ലേ കേള്‍ക്കാന്‍ പറ്റൂ.) ഭാര്യയുടെ അവിഹിതത്തില്‍ മനം നൊന്ത്‌ ഇറങ്ങിപ്പുറപ്പെട്ട ഭര്‍ത്താവ്‌. (അങ്ങിനെ പിഴകളായ ഭാര്യമാരുടെ ഭര്‍ത്താക്കന്‍മാരൊക്കെ ലോഡ്ജില്‍ വന്നു താമസിക്കാന്‍ തുടങ്ങിയാല്‍ , കേരളത്തിലെവിടെയാ അതിനുമ്മാത്രം ലോഡ്ജ്‌?). 

ഇവരെല്ലാമാണ്‌ ഈ ലോഡ്ജിലെ കഥാപാത്രങ്ങള്‍. പടത്തിന്റെ നിലവാരത്തെ കുറിച്ചിനി വല്ല ചര്‍ച്ചയും ആവിശ്യമുണ്ടോ? ഒന്നേ പറയേണ്ടൂ.. തൃപ്‌തിയായി മേനോനേ... തൃപ്‌തിയായി... കേരളത്തിന്റെ ബസ് സ്ടാന്റുകള്‍ക്ക്‌ പിറകു വശത്തുള്ളെ പെട്ടിക്കടകളില്‍ വാങ്ങിക്കാന്‍ കിട്ടുന്ന അശ്ലീല പുസ്‌തകങ്ങളാല്‍ നല്ല ജ്ഞനിയാണ്‌ തിരക്കഥാകൃതെന്ന്‌ മനസ്സിലായി. 

അകെ മൊത്തത്തില്‍ , അമേരിക്കയിലെ അമ്മമാര്‍ സ്ക്കൂളില്‍ പോകുന്ന പെണ്‍ക്കിടാങ്ങള്‍ക്ക്‌ ഓരോ കോണ്ഡം കൊടുക്കുന്ന പോലെ, കേരളത്തിലെ അമ്മമാര്‍ അവരുടെ ഒന്‍പതാം ക്ലാസിലേക്കു പോകുന്ന പെണ്‍ക്കിടാങ്ങള്‍ക്ക്‌ കോണ്ഡവും സെക്സ്‌ ബുക്കും കൊടുക്കാത്തതില്‍ , കുണ്ഡിതപ്പെട്ടു നടക്കുന്ന, ആധുനിക ലൈംഗിക ഉദാരവത്കരണവാദികളുടെ ഭാഷയില്‍ പറഞ്ഞാല്‍ , സ്‌ത്രീ പുരുഷ ബന്ധങ്ങളുടെ നേരേ നീട്ടിയ പൊട്ടിയ കണ്ണാടി. അതിന്റെ ഓരോ പൊട്ടിലും ഓരോ ചിത്രങ്ങള്‍ തെളിയുന്നു. ഓരോ ചിത്രത്തിനും സെക്സിന്റെ നിറക്കൂട്ടുകളും. 

എന്തു കൊണ്ടും മലയാളികള്‍ക്ക്‌ പരമ യോഗ്യമായ ഒരു ഉല്‍പന്നം . അതു കൊണ്ട്‌ യോഗ്യന്‍മാരായ നിരൂപകരൊക്കെ കഞ്ചാവടിച്ചവന്‍ കവിതയെഴുതിയ പോലെ പച്ചയായ മനുഷ്യ ബന്ധങ്ങളുടെ ആന്ദോളനങ്ങളില്‍ പൊട്ടി വിടര്‍ന്ന പുഷ്പ്പം പോലെ മനോഹരമായ ഒരു ചലചിത്ര കാവ്യാവിഷ്ക്കാരത്തിന്റെ നേരവരച്ച കുറുകെയുള്ള വര, ധീരമായ ചുവടു വെപ്പ്‌ എന്നൊക്കെ എഴുതി വച്ചിരിക്കുന്നത്‌ കണ്ടു. സംഗതി സത്യം പറഞ്ഞാല്‍ ആഫ്രിക്കന്‍ പായലിന്റെ ഗുണം പോലുമില്ല എന്നത്‌ പരമാര്‍ത്ഥം. 

കേരളത്തില്‍ സെന്‍സര്‍ ബോര്‍ഡെന്നൊരു കൊസറാകൊള്ളിയുണ്ട്‌. ആ കൂട്ടര്‍ ഈ പടത്തിന്‌ കൊടുത്തിരിക്കുന്നത്‌ U/A  സര്‍ട്ടിഫിക്കറ്റാണ്‌. എന്നു വച്ചാല്‍ ആര്‍ക്കും കാണാം. ഈ അടിസ്ഥാനത്തില്‍ ഒരു കുടുംബം ഈ സിനിമ വീട്ടില്‍ വച്ച്‌ ഡിവിഡി ഇട്ടു കണ്ടാല്‍ നല്ല ശേലായിരിക്കും. നായികയുടെ വക നായനോടൊരു ചോദ്യം. എന്റെ ഏതു ഭാഗമാണ്‌ നിനക്കിഷ്ടം? നായകന്‍.. കുണ്ടി എന്നുത്തരം പറയുമ്പോള്‍ രതിമൂര്ച്ചയുണ്ടാകുന്ന നായികയുടെ മുഖം ക്ലോസപ്പില്‍ കാണാം. ഈ രംഗമെത്തുമ്പോള്‍ എന്താവും ആ വീട്ടിലെ അവസ്ഥ? 

മുത്തശ്ശനും മുത്തശ്ശിയും മുഖത്തോട്‌ മുഖം നോക്കും. മരുമകള്‍ അട്ടത്തെ ചിലന്തികളെ നോക്കും. മകന്‍ ജനല്‍ വഴി മുറ്റത്തേക്ക്‌ നോക്കും. സംഗതി കിണ്ടിയെന്താണെന്നും കുണ്ടിയെന്താണെന്നും തിരിച്ചറിയാന്‍ മേലാത്ത കൊച്ചു കുഞ്ഞുങ്ങള്‍ ഹഹഹ എന്നാര്‍ത്തു ചിരിക്കും. ഈ സെന്‍സര്‍ ബോര്‍ഡുകാരെയല്ലേ ദിവസവും മൂന്നു നേരം മുരിക്കിന്‍ മരത്തിന്‍മേല്‍ കേറ്റേണ്ടത്‌?

19 comments:

 1. ഞരമ്പിന്റെ അറ്റത്തെ കെട്ടഴിഞ്ഞു പോയ മഹാഞ്ഞരമ്പന്‍ അബ്ദു.
  999 സ്‌ത്രികളെ മദിച്ചിട്ടും മതിവരാതെ ഇനിയൊരു പോലീസുകാരിയെ കൂടി പൂശണം എന്ന്‌ വാശി പിടിച്ച്‌ നടക്കുന്ന വക്കീലു ചേട്ടായി
  സംഗതിക്ക്‌ ഇന്നതു തന്നെ വേണമെന്നൊന്നും നിര്‍ബന്ധമില്ലാത്ത മാധ്യമ പ്രവര്‍ത്തകന്‍

  ReplyDelete
 2. ഹോ...വായിച്ചു വന്നപ്പോള്‍ തന്നെ മനസ്സ് വെറുത്തു പോയി. അബൂതി പറയും പോലെ ഇതിനോക്കെയാണ്‌ ചിലര്‍ ഇന്ന് ന്യൂ ജനറേഷന്‍ സിനിമ എന്ന് പറയുന്നത് എന്ന് തോന്നി പോകുന്നു. ഈ ലേബലില്‍ വന്ന സിനിമകളെല്ലാം ഒന്ന് ശ്രദ്ധിച്ചു നോക്കൂ അതിലെല്ലാം മുഴച്ചു നില്‍ക്കുന്നത് പെണ്ണ് പിടിത്തവും , കള്ള് കുടിയും , അവിഹിതവും , തെറിയും , ലൈംഗികതയും ആണ്.. എല്ലാം ഹിറ്റ് സിനിമകളും ആണ് ...

  പക്ഷെ ഒന്നുറപ്പ് ഇത്തരം വിവാദങ്ങള്‍ ഈ സിനിമയെ വിജയിപ്പിക്കുക മാത്രമേ ചെയ്യൂ .. എന്തായാലും ബാക്കി നിരീക്ഷണങ്ങള്‍ സിനിമ കണ്ട ശേഷമേ ഞാന്‍ പറയൂ .

  പിന്നെ ഒരു കാര്യത്തോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു. കഥാപാത്രങ്ങളുടെ പേരും മതവുമായി കൂട്ടി കുഴക്കുന്നത് ശരിയായ ഒരു നിലപാടല്ല. അതൊരു മതവിരോധത്തില്‍ നിന്നും വരുന്നതല്ല എന്ന് കരുതാനേ കഴിയുന്നുള്ളൂ ... ഇനി അങ്ങിനെയാണ് എങ്കില്‍ ഇതിനു മുന്നേയുള്ള എത്രയോ സിനിമകളില്‍ ഈ പ്രതിഷേധം ആളിക്കാത്തെണ്ടാതായിരുന്നു. എല്ലാ മതക്കാരും ഇങ്ങിനെ ചിന്തിച്ചാല്‍ പേരില്ലാത്ത കഥാപാത്രങ്ങള്‍ സിനിമയില്‍ വരേണ്ടി വരും...

  ഈ എഴുത്തിനു ആശംസകള്‍ അബൂതി.

  ReplyDelete
 3. കേട്ടിടത്തോളം ഒരു (കൂ)തറ സിനിമകൂടി...പിന്നെ കഥാപാത്രങ്ങള്‍ക്ക് മതപരമായ ലേബല്‍ കൊടുക്കാന്‍ പോയാല്‍ വിമര്‍ശനം ശരിയായ വഴിയില്‍ വരുമോ അബൂതീ??!! അതില്‍ മറ്റു സമുദായ നാമ ധാരികളും ഉണ്ടാല്ലോ.

  ReplyDelete
 4. ഉഗ്രന്‍ പോസ്റ്റ്‌ അബൂതി... ഇന്നത്തെ കാലത്തെ സിനിമകള്‍ പഴയ സെന്‍സര്‍ ബോര്‍ഡിനെക്കൊണ്ട് ഒന്നുകൂടി പരിശോധിപ്പിച്ചാല്‍ പലതും വെളിച്ചം കാണില്ല. രതിനിര്‍വേദം പുതിയത് (U/A സര്‍ട്ടിഫിക്കറ്റ്) കണ്ടപ്പോള്‍ പഴയതും (A സര്‍ട്ടിഫിക്കറ്റ്) ഒന്ന് കാണണം എന്ന് തോന്നി. കാര്യമായ ഒരു വ്യത്യാസവും തോന്നിയില്ല. പിന്നെ എന്തുകൊണ്ട് ഈ സര്‍ട്ടിഫിക്കറ്റ് മാറിപ്പോയി എന്നത് ആരോട് ചോദിയ്ക്കാന്‍?? പിന്നെ അവളുടെ രാവുകള്‍ എന്ന സിനിമയും ഈ അടുത്ത് കണ്ടു. ഇപ്പോള്‍ ഇറങ്ങിയിരുന്നെങ്കില്‍ ഒന്നോ രണ്ടോ സീന്‍ മുറിച്ചു കളഞ്ഞാല്‍ U സര്‍ട്ടിഫിക്കറ്റ് തന്നെ കിട്ടും എന്നെനിക്കു തോന്നി. കഥയില്‍ ചെറിയ ചേര്‍ച്ചയില്ലായ്മകള്‍ ഉണ്ടെങ്കിലും ചില നല്ല സന്ദേശങ്ങളും ആ സിനിമ തരുന്നുണ്ട്. പിന്നെ "ചിലര്‍" പഴയ A സര്‍ട്ടിഫിക്കറ്റ് പടങ്ങള്‍ തേടിപ്പിടിച്ചു റീമേക്ക് ചെയ്യുന്നതില്‍ ഒരു അത്ഭുതവും ഇല്ല.

  ReplyDelete
 5. അപ്പൊ കാണാൻ പോണ്ട് അല്ലേ

  ReplyDelete
 6. "ഞരമ്പിന്റെ അറ്റത്തെ കെട്ടഴിഞ്ഞു പോയ മഹാഞ്ഞരമ്പന്‍ അബ്ദു. (തിരക്കഥാകൃതിന്റെ ഇസ്ലാമിക വിരോധം കണ്ടില്ലേ? ഞരമ്പന്‌ മുസ്ലിം പേര്‌. വ്യാജജിഹാദികള്‍ അരിവാളും കൊണ്ടിറങ്ങിയിട്ടുണ്ടെന്നാണ്‌ കേട്ടത്‌. ലവനിപ്പോ ജീവിച്ചിരിപ്പുണ്ടോ ആവോ.).

  ഈ വരികളിലെ ആക്ഷേപഹാസ്യം മുകളില്‍ കമന്ടിട്ടവര്ക്ക്ട മനസ്സിലായില്ല എന്ന് തോന്നുന്നു, വേണുന്നതിനും വേണ്ടാത്തതിനും വിവാദ മുണ്ടാക്കുന്ന റ്റീമുകളേ ഉദ്ദേശിച്ചാണ് ഈ കൊട്ട്. എല്ലാ മത വിഭാഗങ്ങളിലും ഇത്തരത്തിലുള്ളവര്‍ ഉണ്ട്. എങ്കില്‍ കൂടി ബ്ലോഗ്ഗര്‍ കൂടി ഉള്പെട്ട സമുദായത്തിലെ അത്തരം പ്രവണതകള്ക്ക് എതിരെ എഴുതിയെന്നേ ഉള്ളൂ.

  ഇപ്പൊ ഈ എഴുത്തിലൂടെ പടം ഹിറ്റാകും.. ഇപ്പോള്‍ നെഗറ്റിവ് പബ്ലിസിറ്റി യുടെ കാലമല്ലേ.

  ReplyDelete
 7. കഷ്ടം മാഷേ, തന്റെയീ ഓഞ്ഞ നിരൂപണത്തിലെ ഭാഷയേക്കാള്‍ മാന്യതയുണ്ട് ആ സിനിമയിലെ സംഭാഷണങ്ങള്‍ക്ക്, ത്ഫൂ‍ൂ‍ൂ‍ൂ

  ReplyDelete
 8. അമ്ബൂതി പോസ്റ്റു കലക്കി
  ഇപ്പോള്‍ അവിഹിതം ആണ് നല്ല വിലയുള്ള സാധനം ,എവിടെ എടുത്തു വെച്ചാലും വിറ്റുപോകും

  ReplyDelete
 9. ഈ ചിത്രം നിങ്ങള്‍ കണ്ടു വിലയിരുത്തണം എന്ന് കഴിഞ്ഞ ദിവസം ഇതില്‍ അഭിനയിച്ച ഒരു നടി ഏതോ ടീവിയില്‍ പറയുന്നത് കേട്ടപ്പോള്‍ നല്ല ചിത്രം ആയിരിക്കും എന്നാണു ഞാന്‍ കരുതിയത്‌.

  എന്തായാലും വിവരങ്ങള്‍ മനസ്സിലായല്ലോ.

  ReplyDelete
 10. ആവിഷ്കാര സ്വാതന്ത്ര്യമല്ലേ, അര്‍മാദിക്കട്ടെ.

  ReplyDelete
 11. ഇപ്പത്തെ കാലത്ത് അവിഹിത ബന്ധങ്ങൾക്കാ‍ാണ് മാർക്കറ്റ് എന്നറിയുന്നവരാണിവർ... മാർക്കറ്ററിഞ്ഞ് പ്രൊഡ്ക്റ്റ് ഇറക്കുയ്ന്നതിൽ നാ കുറ്റപ്പെടുത്തേണ്ടത് മാറിയ സാഹചര്യങ്ങ്ങളെ തന്നെയാണ്..

  സിനിമാ വിചാരണ നന്നായി... ആശംസകൾ

  എന്റെ പുതിയ ബ്ലോഗിലേക്ക് ക്ഷണിക്കുന്നു അബൂതി, പഴയത് സ്വാഹയായി

  ReplyDelete
 12. അവിഹിത ബന്ധങ്ങളില്‍ റിസര്‍ച്ച് നടത്തുന്നയാലാണോ അനൂപ്‌ മേനന്‍ എന്നൊരു സംഷയം...

  ReplyDelete
 13. അബൂതി. നല്ല നിരീക്ഷണങ്ങള്‍ . പക്ഷെ ഭാഷ ശ്രദ്ധിക്കണം. കാരണം സിനിമ മോശം എന്ന് നമ്മള്‍ പറയുന്നത് അതിലെ ഏതൊക്കെ അധാര്‍മികതയുടെ പേരില്‍ ആണോ അതെ പോലെയാണ് ഒരു ലേഖനത്തിലെ ഭാഷയും.. സ്നേഹത്തോടെ

  ReplyDelete
 14. എനിക്കും തിരുപ്പതിയായി മോനെ..തിരുപ്പതിയായി !!

  ReplyDelete
 15. ഇത്രയും വിമര്‍ശിക്കാന്‍ വേണ്ടുന്ന തരത്തില്‍ തരാം താണതാണ് എന്ന് തോന്നുനില്ല, മറ്റുള്ള റിവ്യുകളില്‍ നിന്നും കിട്ടിയ അറിവാണ്. പിന്നെ അമേരിക്കന്‍ പൈ ഓകെ ഡൌണ്‍ലോഡ് ചെയ്തു കാണുന്നവരാണ് ഇന്നത്തെ പുതു തലമുറ. അവര്‍ക്കെന്തോന്നു ലോഡ്ജ്. കാലം മാറി മാഷെ.

  ReplyDelete
 16. "കഷ്ടം മാഷേ, തന്റെയീ ഓഞ്ഞ നിരൂപണത്തിലെ ഭാഷയേക്കാള്‍ മാന്യതയുണ്ട് ആ സിനിമയിലെ സംഭാഷണങ്ങള്‍ക്ക്, ത്ഫൂ‍ൂ‍ൂ‍ൂ " ഹ..ഹ!!

  ReplyDelete
 17. ഞാനീ സാധനം കണ്ടിട്ടില്ലാ...

  ന്നാലും എല്ലാരും പറഞ്ഞു കേട്ടത് വച്ച് ഇതൊരു വളിപ്പ് പടമാണെന്ന് തോന്നുന്നു..
  സംഗതി അന്യ നാട്ടീന്നു കട്ട് കൊണ്ട് വന്നു വള്ളി പുള്ളി വിടാതെ പേസ്റ്റു ചെയ്യുന്ന പുതു തലമുറ സിനിമാക്കാര്‍ എന്ത് തെറ്റ് ചെയ്തൂന്നാ പറയാ..ഇനി ആ നാട്ടുകാരോട് നല്ല ഭാഷയുള്ള പടങ്ങള്‍ എടുക്കാന്‍ പറയേണ്ടി വരും..!!

  wElcOme tO mY wOrLd!

  ReplyDelete
 18. ennathe kuttykalodu chothychal ihylim kuduthal parju tharum thnoru viddy ano മൂവി കണ്ടാല്‍ ആരെങ്കിലും നന്നാക്കുമോ

  ReplyDelete