Monday, October 1, 2012

മുസ്ലിം തീവ്രവാദി നൂറ്റൊന്നു ഹിന്ദുക്കളുടെ തല വെട്ടി!?

സര്‍ .......   സര്‍

എന്താടാ..

നമ്മളുടെ പത്രത്തില്‍ വന്ന വാര്‍ത്തക്കെതിരെ ഫേസ്‌ബുക്കില്‍ തീവ്രവാദികള്‍ ചലപിലാന്ന്‌ ചിലക്കുന്നു.. ചിലരൊക്കെ ഇതെല്ലാം ഹിന്ദുത്വ തീവ്രവാദമെന്നു പറയുന്നു... നമുക്ക്‌ തീവ്രവാദമുണ്ടോ സര്‍ ?

തീവ്രവാദമോ? നമുക്കോ? അതെങ്ങിനെ ശരിയാവും? തീവ്രവാദമെന്നു പറയുന്നത്‌ മേത്തന്‍മാരുടെ കുത്തകയല്ലേ? നമ്മള്‍ ചെയ്യുന്നതെല്ലാം രാജ്യ സ്നേഹം മാത്രമാണ്‌. കറകളഞ്ഞ രാജ്യ സ്നേഹം. കണ്ടോ കണ്ടോ.. രാജ്യ സ്നേഹത്തെ കുറിച്ചു പറഞ്ഞപ്പോള്‍ എന്റെ രോമം എഴുനേറ്റു നില്‍ക്കുന്നത്‌...

ശരിയാ... എന്റെ രോമവും എഴുനേറ്റു നില്‍ക്കുന്നുണ്ട്‌.  ഹൌ.. ഞാനൊന്നു പേടിച്ചു പോയി.. നമ്മള്‍ക്കെങ്ങാനും തീവ്രവാദമുണ്ടോന്ന്‌? ചില തീവണ്ടികളുടേയും മസ്ജിദുകളുടേയുമൊക്കെ പേരില്‍ ചില മണ്ഡൂകങ്ങള്‍ നമ്മളെ നോക്കി കോക്കിരി കാട്ടാറുണ്ടല്ലോ..

എടോ.. അതിന്റെയെല്ലാം പിന്നില്‍ പാക്കിസ്ഥാനിന്റെ കൈകളാണ്‌. ഇന്ത്യയിലെ മുസ്ലിമീങ്ങള്‍ പീഢിപ്പിക്കപ്പെടുന്നുണ്ട്‌ എന്ന വ്യാജവാര്‍ത്ത അവരാണല്ലോ പറഞ്ഞുണ്ടാക്കുന്നത്‌. സത്യത്തില്‍ ഇവിടെ നമ്മളവര്‍ക്ക്‌ മൂന്നു നേരവും പാല്‍ക്കഞ്ഞിയല്ലേ കൊടുക്കുന്നത്‌?

ഒക്കെ ശരിയാ.. ന്നാലും.. ഗുജറാത്ത്‌....

ഗുജറാത്തിനെ കുറിച്ച്‌ ഒരക്ഷരം മിണ്ടിപ്പോകരുത്‌.. അത്‌ സംഘത്തില്‍ അച്ചടക്ക ലംഘനമാണ്‌.

എന്നാലും സര്‍, നമ്മള്‍ കൊടുത്ത വാര്‍ത്തയ്ക്ക്‌ നേര്‍ വിപരീതമായാണ്‌ മറ്റെല്ലാ പത്രങ്ങളും വാര്‍ത്ത കൊടുത്തത്‌. അതു കൊണ്ടാണെന്ന്‌ തോന്നുന്നു.. ചില ഫേസ്ബുക്ക്‌ തീവ്രവാദികള്‍ , ഈ വാര്‍ത്ത പിതൃശൂന്യവാര്‍ത്തയാണെന്നു മാത്രമല്ല, കൊടുത്തവനും ഒരു പിതൃശൂന്യനാണെന്ന്‌ പറഞ്ഞു കളഞ്ഞു.. എനിക്ക്‌ സങ്കടം സഹിക്കാന്‍ വയ്യ... നമ്മുടേതല്ലാം ലോല ഹൃദയമല്ലേ..

ഈ നാട്ടിലെ മറ്റെല്ലാ പത്രങ്ങളും പാക്കിസ്ഥാനോ ഗള്‍ഫു രാജ്യങ്ങള്‍ക്കോ വേണ്ടി വിടു പണി ചെയ്യുന്ന മൂശേട്ടന്‍ പിന്തിരിപ്പന്‍മാരാണ്‌. നമ്മള്‍ മാത്രമാണ്‌ സത്യസന്ധമായി കാര്യങ്ങള്‍ പറയുന്നത്‌.

അതെങ്ങിനെ ശരിയാവും സര്‍.. ഇപ്പോള്‍ തന്നെ നമ്മള്‍ കൊടുത്ത ഈ വാര്‍ത്ത വാസ്‌തവാ വിരുദ്ധമല്ലേ.. ?

എടോ തനിക്ക്‌ ബുദ്ധിയുണ്ടോ?

സംശയമാണു സര്‍ .. കാരണം, ഇടക്കിടക്ക്‌ കെട്ട്യോളും ഈ ചോദ്യം ചോദിക്കാറുണ്ട്‌...

വെറുതയല്ല... എടോ, മേത്തച്ചിയെ നമ്മുടെ ചെക്കന്‍ പ്രേമിച്ചോ... ?

പിന്നേ.. അതിഭയങ്കരമായി പ്രേമിച്ചു..... തട്ടത്തിന്‍ മറയത്തിന്റെ ഉത്തേജനമായിരിക്കുമോ? സംഗതി ലൌ ജിഹാദാനോ സാര്‍ .

ലൌ ജിഹാദാണെന്നതില്‍ ഒരു സംശയവുമില്ലല്ലോ.. അത് പോട്ടെ.. അതിനെ കുറിച്ച് നമുക്ക് വേറൊരു ലേഖനമിടാം. ഇവിടെ പ്രശ്നം, പ്രേമിച്ച ചെക്കന്റെ മേലേ പെട്രോളൊഴിച്ച്‌ തീയിട്ടോ എന്നതാണ്....

അല്ല.. സാര്‍ .. അത്‌ അവന്‍ സ്വയം ചെയ്‌തതല്ലെ...

സ്വന്തമാണെങ്കില്ലും അല്ലെങ്കിലും പെട്രോളൊഴിച്ചല്ലേ കത്തിച്ചത്‌?

അതെ സര്‍ ..

അപ്പോള്‍ പിന്നെ ഈ വാര്‍ത്തയില്‍ എന്താടോ വാസ്‌തവ വിരുദ്ധം...

അങ്ങിനെയാവുമ്പോള്‍ വാര്‍ത്ത മുസ്ലിം പെണ്‍ക്കുട്ടിയെ പ്രേമിച്ച യുവാവ്‌ സ്വയം തീകൊളുത്തി എന്നല്ലേ കൊടുക്കേണ്ടത്‌ സര്‍ ?

ആരായാലും കൊളുത്തിയതല്ലേടോ..

ഉവ്വു സാര്‍ ..

എന്നാ പിന്നെ ഒന്നു മിണ്ടാതിരി...

അവനെ തീയിട്ടത്‌ മതം മാറ്റാനാണെന്ന്‌ ഇന്ന്‌ അപ്ഡയ്റ്റ്‌ കൊടുത്തിട്ടുണ്ടല്ലോ സര്‍ ..

ഉണ്ട്‌.. അതിനെന്തു ചേനയാ... ?

അല്ല,, പ്രേമിച്ച്‌ മതം മാറ്റല്‍ പിന്നെയും മനസ്സിലാക്കാം.. ഈ തീയിട്ടു മതം മാറ്റല്‍ ഒരു പുതിയ പരിപാടിയാ.. നല്ല പുതുമയുള്ള ഒരു പരിപാടി.. അല്ലെ സാര്‍ ...

എടോ മൈ... നീയിന്ന്‌ കുരു പൊട്ടിക്കാനായി ഇറങ്ങിയതാണോ?

അല്ല സര്‍ .. ഞാന്‍ വെറുതെ.. ഞാനൊരു വെറും അണിയല്ലെ... ബുദ്ധി ഇല്ലല്ലൊ...

ഊം.. ശരി..

സര്‍ .. ഇന്നൊരു വാര്‍ത്തയുണ്ട്‌.. അതെങ്ങിനെ കൊടുക്കണം..

എന്താടോ വാര്‍ത്ത.. ?

മതമൈത്രിയുടെ പേരു പറഞ്ഞൊരു മേത്തന്‍ ബാര്‍ബര്‍ ഏതോ നാട്ടില്‌ സൌജന്യമായി നൂറ്റൊന്നു ഹിന്ദുക്കളുടെ മുടി വെട്ടി കൊടുത്തത്രെ...

എന്താനിത്ര ആലോചിക്കാന്‍.. എഴുതെടോ.. മുസ്ലിം തീവ്രവാദി നൂറ്റൊന്നു ഹിന്ദുക്കളുടെ തല വെട്ടിയെന്ന്‌. അമേരിക്കക്കാരന്‍ എന്പതു പട്ടിയെ തിന്നെന്നു മറ്റേ പാര്‍ട്ടിക്കാരന്റെ പത്രത്തില്‍ എഴുതിയത് വച്ച് നോക്കുമ്പോള്‍ ഇതാനെടാ പരമ സത്യം...

12 comments:

 1. തീവ്രവാദമോ? നമുക്കോ? അതെങ്ങിനെ ശരിയാവും? തീവ്രവാദമെന്നു പറയുന്നത്‌ മേത്തന്‍മാരുടെ കുത്തകയല്ലേ? നമ്മള്‍ ചെയ്യുന്നതെല്ലാം രാജ്യ സ്നേഹം മാത്രമാണ്‌. കറകളഞ്ഞ രാജ്യ സ്നേഹം. കണ്ടോ കണ്ടോ.. രാജ്യ സ്നേഹത്തെ കുറിച്ചു പറഞ്ഞപ്പോള്‍ എന്റെ രോമം എഴുനേറ്റു നില്‍ക്കുന്നത്‌...

  ReplyDelete
 2. അപ്പ്പോ അടുത്ത ലിസ്ടിലെക്കുള്ള ആളായി

  ReplyDelete
 3. E boomiyil oru samadhanvum
  thararudhu janmaboomikara

  ReplyDelete
 4. http://24hrsnewslive.blogspot.com/2012/09/blog-post_29.html

  is this true?

  ReplyDelete
 5. പ്രിയപ്പെട്ട അന്നോണി ചേട്ടാ... ജന്‍മഭൂമി എന്ന ആര്‍ എസ്‌ എസിണ്റ്റെ സ്വന്തം പത്രത്തില്‍ അച്ചടിച്ചു വന്ന ഒരു വാര്‍ത്തയാണതു.. ഇതേ സംഭവം മലയാളത്തിലും ഇംഗ്ളീഷിലും ഉള്ള പത്രങ്ങളെല്ലാം റിപ്പോറ്‍ട്ട്‌ ചൈതത്‌ എ യുവാവ്‌ സ്വയം പെട്രോളൊഴിച്ചു കത്തിച്ചു എന്നാണ്‌. വാര്‍ത്തകളില്‍ എല്ലാ മാധ്യമങ്ങളും അവരുടേതായ വ്യാഖ്യാനങ്ങള്‍ വരച്ചു വെക്കാറുണ്ട്‌. എന്നാലും ഇതൊരുമാതിരി വല്ലാത്ത വിഷം ചീറ്റലായി പോയി...

  ReplyDelete
 6. ഫെയ്സ് ബുക്കില്‍ ഇത്തരം കുബുദ്ധികളെ ഇടയ്ക്കു കാണാറുണ്ട്‌ ... മതവും രാജ്യസ്നേഹവും തമ്മില്‍ കൂട്ടി കുഴച്ചു അനാവശ്യ നിഗമനങ്ങള്‍ നടത്തലാണ്‌ ഇവരുടെ പ്രധാന ഹോബി...അതിലേക്കു വിരല്‍ ചൂണ്ടുന്ന കാലിക പ്രസ്കത്മായ ഹാസ്യവിമര്‍ശനം രസകരമായി...ആശംസകള്‍ അബൂതി...

  ReplyDelete
 7. ഉഷാര്‍ ഉഷാര്‍ തീവ്രവാദം മറ്റാര്‍ക്കെങ്കിലും കൊടുത്തേക്കുമോ എന്ന് പേടിച്ചു പോയി, ഭാഗ്യം.

  ReplyDelete
 8. നര്‍മ്മ മാണേലും പറഞ്ഞതൊക്കെ ഇന്ന് നമുക്ക് ചുറ്റും നടക്കുന്നത് തന്നെ ,,ഏന്‍ഡ് പന്ജ് കലക്കിട്ടോ !!

  ReplyDelete
 9. സത്യം പറയാൻ ഒരൊറ്റ അച്ചന് ജനിക്കണം.ആശംസകൾ.........

  ReplyDelete
 10. സംഗതി കലക്കി മച്ചാ..
  പക്ഷെ ഒടുക്കത്തെ കൊട്ട്..??
  അറിയാതെ തെറ്റ് പറ്റലും തിരുത്ത് കൊടുക്കലും സാധാരണമാണ്...
  മനുഷ്യരല്ലേ മലക്കൊന്നുമല്ലാല്ലോ...??
  ഞമ്മളെ പട്ടി തിന്ന കഥേ..;)

  വാര്‍ത്ത വളച്ചു തനിക്കാക്കുന്ന പണി ഇക്കാലത്ത് അല്‍പ്പം കൂടിയിട്ടുണ്ട്.എന്തായാലും ഉഷാറായി..!!


  wElcOme tO mY wOrLd!

  ReplyDelete
 11. അമേരിക്കക്കാരന്‍ എണ്‍പത്‌ പട്ടികളെ തിന്നോ, എപ്പോ ഹിഹിഹി... ആ വാര്‍ത്ത ഒന്ന് ഒതുക്കി തീര്‍ക്കാന്‍ ഞമ്മള്‍ പെട്ട പാട്‌ ഞമ്മക്കെ അറിയൂ അബൂതി

  ReplyDelete
 12. ഇതെന്തായാലും കലക്കി.. :)

  ReplyDelete