Wednesday, October 10, 2012

മരമന്തന്‍ മരമന്ത്രി


പ്രിയ മരമന്ത്രിജീ, അങ്ങ്‌, സാധു ദുഷ്ടന്റെ ഫലം ചെയ്യും എന്ന പഴഞ്ചൊല്ല്‌ കേട്ടിട്ടുണ്ടോ? ഉണ്ടാവാന്‍ വഴിയില്ല. കഴിഞ്ഞ കുറേ കാലങ്ങളായി അങ്ങ്‌ ഇറ്റാലിയന്‍ പഴഞ്ചൊല്ലുകള്‍ മാത്രമേ കേള്‍ക്കാറുളൂ എന്നാണ്‌ വംഗനാട്ടില്‍ നിന്നുള്ള പാണന്‍മാര്‍ കാശ്മീരു മുതല്‍ കന്യാകുമാരി വരെ പാടി നടക്കുന്നത്‌. വംഗനാട്ടില്‍ നിന്നുള്ളവരാവുമ്പോള്‍ അവര്‍ മഹാ ബുദ്ധിമാന്‍മാരായ പാണന്‍മാര്‍ ആവുമല്ലോ. 

അങ്ങ്‌ വളരെ സാധുവും ഒരു നിരുപദ്രവകാരിയും ആയിരുന്നു എന്നാണ്‌ ഞങ്ങളുടെ ഓര്‍മ. അതായത്‌, പച്ച വെള്ളം ചവച്ചു മാത്രം കഴിക്കുന്ന മഹാപാവം. ഒരു മരപ്പാവ പോലെ അങ്ങ്‌ മാഡത്തിന്റെ പിന്നിലങ്ങിനെ നിന്നു. ഒന്നും പറയാതെ. അല്ല, ഒന്നും പറയാനാവാതെ. അന്ന്‌ മാഡം നിങ്ങളെ സംസാരിക്കാന്‍ സമ്മതിച്ചില്ല എന്നതു നേരാവാം. എങ്കിലും ഭവാനിപ്പോള്‍ അതിന്റെ ദേഷ്യം ഞങ്ങള്‍ ജനങ്ങളോട്‌ തീര്‍ക്കുന്നത്‌, ഒരു മാതിരി പന്നത്തരമായിപ്പോയി എന്നു പറയാതെ വയ്യ. 

താങ്കള്‍ പറഞ്ഞ ആ മരം!! പണം കാഴ്ക്കുന്ന മരം!!! ഇത്രയും നാളായിട്ടും താങ്കള്‍ കണ്ടില്ലെങ്കിലും ഞങ്ങള്‍ കണ്ടിട്ടുണ്ട്‌. അത്‌ ഇന്ത്യയുടെ ഖജനാവാണ്‌. താങ്കളുടെ സില്‍ബന്തികള്‍ ആവോളം വ്യഭിചരിച്ചു കഴിഞ്ഞ ഇന്ത്യയുടെ ഖജനാവ്‌!!! ഇനി കുറേ പട്ടിണിപ്പാവങ്ങളുടെ ആശയും പ്രതീഷയും ചിലന്തിവലകള്‍ നെയ്‌ത ഇന്ത്യയുടെ ഖജനാവ്‌! അതാണ്‌ താങ്കളിനിയും കാണാത്ത ആ മരം. ആ മരത്തിലേക്ക്‌ കയറാനാണ്‌ അങ്ങ്‌ വിദേശികളായ കച്ചവടത്തിമിംഗലങ്ങളോട്‌ പറയുന്നത്‌. പേടിക്കേണ്ട മന്ത്രിജീ. അവരത്‌ വളരെ ഭംഗിയായി മുരടോടെ വെട്ടി വെളുപ്പിച്ച്‌ കയ്യില്‍ തരും. 

പറയാതെ വയ്യ; ഞങ്ങള്‍ ജനങ്ങള്‍ വലിയൊരു മരം കാണുന്നു. അങ്ങയ്ക്ക് തണലിട്ടു തരുന്ന ഒരു മഹാ മരം. അങ്ങയുടെ ആസനത്തില്‍ മുളച്ച ആ മരം. ദല്‍ഹിയിലെ രാഷ്ട്രീയ വേതാളങ്ങള്‍ ഇപ്പോഴും ആ മരത്തിലാനല്ലോ തല കീഴായി കഴിയുന്നത്‌...?? 

പാചകവാതകത്തിനു വിലകൂട്ടിയിട്ടിപ്പോള്‍ അങ്ങ്‌ പ്രസംഗിക്കുന്നു. നിങ്ങളെല്ലാവരും വിറകിന്നായി മരം നട്ടുപിടിപ്പിക്കണമെന്ന്‌. ഇതാണോ താങ്കളുദ്ധ്യേശിച്ച വികസനം. എങ്കിലത്‌ വല്ലാത്തൊരു വികസനമായിപ്പോയി. നാളെ അരിയാഹാരം കഴിക്കേണ്ടവര്‍ അടുക്കളത്തോട്ടമുണ്ടാക്കി നെല്ല്‌ കൃഷി തുടങ്ങിക്കൊള്ളണം എന്നു കൂടി അങ്ങ്‌ പ്രംസഗിക്കണം. എങ്കിലേ താങ്കളുടെ അവതാര ഉദ്ധ്യേശം പൂര്‍ത്തിയാവൂ. 

ഏതായാലും മരം നടാന്‍ പറഞ്ഞത്‌ നന്നായി. മരം വലുതാവുമ്പോള്‍ ഏറ്റവും ചുരുങ്ങിയത്‌ അതിന്റെ കൊമ്പില്‍ കെട്ടിത്തൂങ്ങി ചാവുകയെങ്കിലും ചെയ്യാമല്ലോ, താങ്കളെയൊക്കെ ജയിപ്പിച്ചു വിട്ട മരക്കഴുതകളായ വോട്ടര്‍മാര്‍ക്ക്‌. 

ചരിത്രം അങ്ങയുടെ പിതാവിനു വിളിക്കുന്നത്‌ അങ്ങ്‌ കേള്‍ക്കാതിരിക്കട്ടെ. ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളെ കാണാതെ, ഇന്ത്യയിലെ സമ്പന്ന വര്‍ഗത്തിന്റെ പിടിച്ചു വെപ്പുകാരനായി അങ്ങ്‌ ഇനിയെത്ര നാള്‍ ഇന്ത്യ ഭരിക്കും? ഇതിനൊക്കെ ഒരു അവസാനമുണ്ട്‌ മിസ്റ്റര്‍ മിനിസ്റ്റര്‍. മാഡത്തിനും മാഡത്തിന്റെ ചില ഉപഗ്രഹങ്ങള്‍ക്കും അങ്ങി ചെയ്‌തു കൊടുത്തു കൊണ്ടിരിക്കുന്ന ക്ഷൌര്യം, നന്നായി ചെയ്യാന്‍ തടിക്കാവില്ലാത്ത ഒരു കാലം വരും. അന്ന്‌ അങ്ങ്‌ വെറുമൊരു ചള്ള്‌ കരി വേപ്പിലയായി മാറും. വെറും കറിവേപ്പിലയല്ല. ഇന്ത്യയിലെ താഴേക്കിടയിലെ പട്ടിണിപ്പാവങ്ങള്‍ക്ക്‌ ചേരിയില്‍ വട്ടം കൂടിയിരുന്ന്‌ വാര്‍ത്തകളിലൂടെ അറിഞ്ഞാസ്വദിക്കാനുള്ള ഒരു ചള്ള്‌ കറിവേപ്പില. 

(ഈ ചിത്രം ഗൂഗിള്‍ അമ്മച്ചി തന്നതാണ്.. ഇതിന്റെ പട്ടയം മറ്റാര്‍ക്കോ ആന്നു)

9 comments:

 1. ചരിത്രം അങ്ങയുടെ പിതാവിനു വിളിക്കുന്നത്‌ അങ്ങ്‌ കേള്‍ക്കാതിരിക്കട്ടെ. ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളെ കാണാതെ, ഇന്ത്യയിലെ സമ്പന്ന വര്‍ഗത്തിന്റെ പിടിച്ചു വെപ്പുകാരനായി അങ്ങ്‌ ഇനിയെത്ര നാള്‍ ഇന്ത്യ ഭരിക്കും? ഇതിനൊക്കെ ഒരു അവസാനമുണ്ട്‌ മിസ്റ്റര്‍ മിനിസ്റ്റര്‍.

  ReplyDelete
 2. ചരിത്രം അങ്ങയുടെ പിതാവിനു വിളിക്കുന്നത്‌ അങ്ങ്‌ കേള്‍ക്കാതിരിക്കട്ടെ. ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളെ കാണാതെ, ഇന്ത്യയിലെ സമ്പന്ന വര്‍ഗത്തിന്റെ പിടിച്ചു വെപ്പുകാരനായി അങ്ങ്‌ ഇനിയെത്ര നാള്‍ ഇന്ത്യ ഭരിക്കും?

  ഇത് തന്നെ എനിക്കും അടിവരയിട്ടു പറയുവാനുള്ളത്....

  ജനം വെറും വിട്ടിയാനെന്ന ധാരണ തിരുത്താനായി... മറന്നു പോയവര്‍ക്കും മറവി നടിച്ചവര്‍ക്കും കാലം മാപ്പ് നല്‍കിയിട്ടില്ല എന്നത് ചരിത്രം....!

  ആശംസകള്

  ReplyDelete
 3. അബൂതി വളരെ നന്നായി എഴുതി നല്ല വിമര്‍ശനം

  അരിക്കും പച്ചക്കറിക്കും വില കൂടിയതുകൊണ്ട്
  ഗ്യാസ് ഇല്ലങ്കിലും കഴിഞ്ഞുകൂടാം
  പച്ചവെള്ളത്തിന് വില കൂട്ടാതിരിക്കണേ ദൈവമേ ...

  ReplyDelete
 4. നന്നായി. വളരെ ഏറെ മനസ്സുകൾ വായിച്ചവന്റെ വേവലാതികൾ.ആശംസകൾ..........

  ReplyDelete
 5. പെട്രോളിയം ഉല്പന്നങ്ങളുടെ സബ്സിഡി എടുത്തു കളഞ്ഞു വിദ്യാഭ്യാസ രംഗത്തും ഭക്ഷ്യ രംഗത്തും ഗ്രാമീണ വികസനത്തിനും മറ്റും ഉപയോഗിക്കുന്നതിലൂടെ പണപ്പെരുപ്പം കുറയ്ക്കാം എന്നതാണത്രേ മനമോഹന ശാസ്ത്രം. ഈ എക്കണോമിക്സ് എനിക്ക് ഒട്ടും മനസ്സിലായില്ല. ഞാന്‍ എക്കണോമിക്സുകാരന്‍ അല്ലാത്തതുകൊണ്ട് അതില്‍ അതിശയവുമില്ല. ആര്‍ക്കെങ്കിലും മനസ്സിലായെങ്കില്‍ ഒന്ന് പറഞ്ഞു തരൂ. ആഹാരം പാര്‍പ്പിടം വസ്ത്രം എന്നിവയാണ് മനുഷ്യന്റെ മൂന്നു അടിസ്ഥാന ആവശ്യങ്ങള്‍. അതിലൊന്നിന് വേണ്ട പ്രധാന വിഭവമാണ് ഗ്യാസ് അല്ലെങ്കില്‍ തീ. അതിന്റെയാണ് സബ്സിഡി എടുത്തു കളയാന്‍ പോകുന്നത്. ഇനി വേറൊരു തരത്തില്‍ ചിന്തിക്കാം. കല്‍ക്കരി കുംഭകോണത്തില്‍ നമ്മുടെ CAG പറഞ്ഞ തുകയായ 186000 കോടി രൂപ വാര്‍ഷിക നഷ്ടം എന്ന കണക്ക് ശരിയാണെങ്കില്‍ ഈ തുക നമ്മുടെ ജനസംഖ്യയായ 120 കൊണ്ട് ഹരിച്ചാല്‍ 1550 എന്ന് കിട്ടുന്നു. ഇന്ത്യയില്‍ എത്ര ഗ്യാസ് കണക്ഷന്‍ ഉണ്ടെന്നെനിക്ക് അറിഞ്ഞുകൂടാ. എങ്കിലും രണ്ടിലൊരാള്‍ക്ക് എന്ന തോതിലെങ്കിലും ഉണ്ടെങ്കില്‍ ഒരു കണക്ഷന് വേണ്ടി ഒരു വര്ഷം 3100 രൂപ അതുകൊണ്ട് മാത്രം സബ്സിഡി കൊടുക്കാമായിരുന്നു. അതായത് ഒരു സിലിണ്ടറിന് 400 രൂപ സബ്സിഡി നല്‍കുകയാണെങ്കില്‍ ഒരു വര്‍ഷത്തില്‍ ഏഴു സിലിണ്ടാറോളം അധികം നല്‍കാമായിരുന്നു. ഇതേ പോലെ 2G സ്പെക്ട്രം തുക പെട്രോളിനും വീതിച്ചു കൊടുക്കാമായിരുന്നു. ഇതൊന്നും പോരെങ്കില്‍ ആര്‍ക്കനിവിടെ സബ്സിഡി കിട്ടുന്നത് എന്നറിയാന്‍ ഈ വാര്‍ത്തയും വായിച്ചു നോക്കുക.
  http://indiatoday.intoday.in/story/karnataka-24-lakh-fake-domestic-gas-connections-uncovered/1/178073.html

  ReplyDelete
 6. എല്ലാം അനുഭവിക്കുക തന്നെ!

  ReplyDelete
 7. ഇന്ത്യയില്‍ ഇനി എപ്പോഴെങ്കിലും "സ്വന്തം" വികസനം നോക്കാതെ, രാജ്യവികസനം മാത്രം നോക്കുന്ന ഒരു ഭരണം വരുമോ ????

  ReplyDelete