Sunday, October 21, 2012

പെണ്ണേ; നിനക്കറിയില്ല!


പെണ്ണേ; നിനക്കറിയില്ല;
നീ വലിച്ചെറിഞ്ഞൊരാ,
ഹൃദയത്തിന്‍ നോവുകള്‍ ! 
മാംസസ്പര്‍ശനത്തിന്നപ്പുറത്തുള്ള
ഉള്ളം കുളിര്‍ക്കുന്ന സ്നേഹവും!
 പ്രിയമുള്ളവര്‍ക്കായ്‌ നാമിഷ്ടങ്ങള്‍
വെടിയുന്നതിന്റെ സുഖവും!
ആത്മാവിലഗ്നിയായ്‌ പടരുന്ന
മോഹഭംഗത്തിന്റെ ലഹരിയും!
ഹൃദയം, കണ്ണുകള്‍ക്കേകുമൊരു
തുള്ളിനീരിന്റെ ദാഹവും വിശപ്പും!
നീ കണ്ടതോ?
നിന്‍ നിമ്നോന്നതകളില്‍ മിഴിപാകിയോരെ!
 നിന്നെചവപ്പാനെത്തിയോര്‍ മാത്രമവര്‍!
നിന്റെയാടകളഴിച്ചെടുത്തവരാണവര്‍!
നീ കേട്ടതോ?
ഭോഗസുഖത്തിനായവര്‍ നിന്നോട്‌
ഓതിപ്പറഞ്ഞ കള്ളങ്ങളൊക്കെയും!
നീയറിഞ്ഞില്ല;
നിന്റെ പരിണാമവീഥിയിലവര്‍
നിനക്കായെഴുതിയ വേഷങ്ങളെ!
ദേവിയായിരുന്നാദ്യം നീയെങ്കിലും
ദേവദാസിയായേ നീയൊടുങ്ങിയുള്ളൂ.
പരിണാമങ്ങളില്‍
രാജനര്‍ത്തകിയും നീയായിരുന്നു.
രാജശില്‍പ്പങ്ങളും നീയായിരുന്നു.
നീ മറന്നേ പോയി;
ലക്ഷ്മണരേഖ താണ്ടിയ സീതയെ.
അവര്‍ണമാമവളുടെ കഥകളും.
നീയറിയുന്നുവോ?
നീയും നിന്റെ നഗ്നതയുമീ
 കമ്പോളഭൂമയില്‍ വെറും ചരക്കുകള്‍!
നിന്റെ മുലപ്പാലവര്‍ വിറ്റതറിഞ്ഞുവോ?
ചൂരും ചൂടും വിറ്റതറിഞ്ഞുവോ?
നിനക്കറിയുമോ?
നീ സ്വയം മണ്ടിയായതാണെന്നും,
കവചം നീയേ കളഞ്ഞതാണെന്നും?
നിന്‍ നന്‍മകള്‍
പകരം കൊടുത്തു നീ നേടിയതൊക്കെയും
കമ്പോളമണ്ണിലെ വെറും തിന്‍മകളായിരുന്നു!

6 comments:

  1. നല്ല ഒഴുക്കുള്ള വരികൾ
    ആശംസകൾ

    ReplyDelete
  2. ലക്ഷണമൊത്ത കവിത എന്ന് ഞാന്‍ പറയില്ല.. പക്ഷെ വാക്സൌന്ദര്യം വേണ്ടുവോളമുണ്ട്............
    ആശംസകള്‍........

    എനിക്കുമുണ്ടൊരു ബ്ലോഗ്‌..... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു............

    ReplyDelete
  3. പെണ്ണേ നീ എന്നാണറിയുന്നത്...!!

    കൊള്ളാം അബൂതി

    ReplyDelete
  4. കവിത നന്നായി. ആശംസകള്‍

    ReplyDelete