Tuesday, October 30, 2012

തോണ്ടരുതമ്മാവാ സുനന്ദ തല്ലും!

തൊലി വെളുത്തൊരു പെണ്ണിനെ കണ്ടാല്‍ കേരളത്തിലെ ചില മാതൃഭോഗികള്‍ക്ക്‌ ഒരു തരം കലിപ്പാണ്‌. ചില മൂരികള്‍ക്ക്‌ ചുവപ്പു കണ്ട പോലെ. മലപ്പുറം ഭാഗങ്ങളില്‍ ഈ പ്രയോഗം പച്ച കണ്ട പിണറായി വിജയനെ പോലെ എന്നാണ്‌. മാതൃഭോഗികള്‍ എന്ന പദപ്രയോഗം ഇത്തിരി കടുത്തതല്ലേ എന്ന്‌ ചില ലോല ഹൃദയരായ വായനക്കാര്‍ക്ക്‌ തോന്നാം. ക്ഷമിക്കുക. കഠിന ഹൃദയനായ എനിക്ക്‌ തോന്നുന്നു, ഇവരെയൊന്നും അങ്ങിനെ വിളിച്ചാല്‍ പോര. എത്ര ആലോചിച്ചിട്ടും മനസ്സിലാവാത്ത ഒരു കാര്യമുണ്ട്‌. എന്തു തരം ലൈംഗീക സുഖമാണ്‌ ഈ ശപ്പന്‍മാര്‍ക്ക്‌ ഒരു സ്‌ത്രീയെ തോണ്ടുമ്പോള്‍ ലഭിക്കുന്നത്‌? ഇവന്‍മാര്‍ക്കൊക്കെ രതിമൂര്‍ച്ച പൊട്ടിവിടരുന്നത്‌ പണ്ടാറടങ്ങാനായി വിരലിന്റെ തുമ്പത്താണോ?
സുനന്ദാ പുഷ്ക്കറിന്റെ മുമ്പില്‍ ആ ശശി തരൂറ്‍ ഇപ്പോള്‍ വെറുമൊരു ശശിയായി ഏത്തമിട്ട്‌, ലേലു അല്ലു, ലേലു അല്ലു, എന്നു പറയുകയാണ്‌. എങ്ങിനെ പറയാതിരിക്കും? ശശിയും ഒരു മലയാളി അല്ലേ? കേരളത്തിലേക്ക്‌ ഓളെ കൊണ്ടു വന്നത്‌ ശശിയാണല്ലോ? കേരളത്തിന്റെ മണ്ണില്‍ കാലു കുത്തിയപ്പോള്‍ തന്നെ കിട്ടിയില്ലേ പുള്ളിക്കാരിക്ക്‌ മലയാളിയുടെ ബ്രാന്‍ഡ്‌ മാര്‍ക്കായ തോണ്ടല്‍. ഒരു നിവര്‍ത്തിയും ഇല്ലാതെ വന്നപ്പോള്‍ സുനന്ദ പുര്‍ഷ്ക്കര്‍ തോണ്ടിയ മണകൊണാജ്ഞനിട്ട്‌ ഒന്നങ്ങു ചാര്‍ത്തിക്കൊടുത്തു എന്നാണ്‌ വാര്‍ത്ത. കൂട്ടത്തില്‍ തെണ്ടികളെ, പട്ടികളേ എന്നീ രണ്ടു മുട്ടന്‍ തെറികളും. തള്ളയ്ക്കും തന്തക്കും വിളിക്കാഞ്ഞത്‌ അവരുടെ സംസ്ക്കാരം എന്നേ പറയേണ്ടൂ. ഈ ലോകത്തിന്റെ മറ്റേതൊരു കോണില്‍ ചെന്നാലും ഒരു സ്‌ത്രീക്കും ഈ സുഖമില്ലാത്ത ലൈംഗീക മനോരോഗത്തിന്റെ ബാഹ്യലാളനകള്‍ ഏല്‍ക്കേണ്ടി വരില്ല. 

കേരളത്തിലെ പുരുഷന്‍മാരെന്ന്‌ പറഞ്ഞു നടക്കുന്ന ചില ആണും പെണ്ണും കെട്ട നാറികള്‍ കാരണം കേരളത്തിലെ മൊത്തം പുരുഷന്‍മാര്‍ക്കും ഇപ്പോള്‍ പേരു ദോഷമാണ്‌. കിടപ്പറയില്‍ ഒരു അരപ്പെണ്ണിനെ പോലും തൃപ്‌തിപ്പെടുത്താന്‍ കഴിയാത്ത ഇവരോട്‌ ഇവരുടെ ഈ പ്രവര്‍ത്തിയുടെ മേല്‍ എന്തെങ്കിലും ദയ കാണിക്കേണ്ടതുണ്ടോ? ഇവരെ എവിടെ വച്ചു കണ്ടാലും തല്ലണം. നല്ല തല്ല്‌ ചില മൂത്ത പ്രാന്തിന്‌ ഒന്നാന്തരം മരുന്നാണ്‌. സംഗതി തല്ല്‌ ഭരണ ഘടനയില്‍ പറഞ്ഞിട്ടില്ലെങ്കിലും ചിലപ്പോഴൊക്കെ ഒരു പൌരന്റെ മൌലികാവകാശമാണ്‌. സ്വന്തം പൃഷ്ടത്തിലിട്ട്‌ ഒരു ഞരമ്പു രോഗി ചുരണ്ടാന്‍ വരുമ്പോള്‍ സ്‌ത്രീകള്‍ക്ക്‌ പ്രത്യേകിച്ചും. സത്യത്തില്‍ ഇന്ത്യന്‍ ഭരണഘടന എഴുതുന്നതിന്റെ മുന്‍പോ മറ്റോ ഭരണഘടനാ ശില്‍പ്പികളില്‍ ആരെങ്കിലും സ്വന്തം ഭാര്യമാരേയും കൊണ്ട്‌ കേരളം സന്ദര്‍ശിച്ചിരുന്നെങ്കില്‍ ഈ വകുപ്പ്‌ നമുക്ക്‌ ഭരണഘടനയില്‍ തന്നെ കാണാമായിരുന്നു. 

ഒരു വ്യക്‌തിയെ കൈ വീശി മുഖത്തടിച്ചതിന്റെ പേരില്‍ സുനന്ദ പുഷ്ക്കരെ ആരും തൂക്കിക്കൊല്ലാതിരുന്നാല്‍ മതിയായിരുന്നു. അവര്‍ ചെയ്‌തത്‌ ഭയങ്കരമായ ഒരു ഭരണഘടനാ ലംഘനം തന്നെയാണ്‌ എന്നു പറയാണേ ഭരണഘടനയനുസരിച്ച്‌ മാത്രം ജീവിക്കുന്ന ചില ജീവികള്‍ക്ക്‌ സാധിക്കൂ. വഴിയെ പോകുന്ന ഒരു കിഴങ്ങന്‍ തനിക്കിട്ട്‌ ചൊറിയാന്‍ വരുമ്പോള്‍ ഒരു സ്‌ത്രീ ഭരണാഘടനാപരമായി എന്തു ചെയ്യണം? ചൊറിഞ്ഞവനെതിരെ പോലീസില്‍ പരാതി നല്‍കണം. എന്നിട്ട്‌ കിട്ടിയ ചൊറിച്ചിലിന്റെ സുഖവും കൊണ്ട്‌ വീട്ടില്‍ പോകണം. ചൊറിഞ്ഞവന്‍ ഇര വിഴുങ്ങിയ പാമ്പിനെ പോലെ അവിടെ തന്നെ നില്‍ക്കും. പോലീസു വരുന്നതും കാത്ത്‌.. 

കഴിഞ്ഞ ദിവസം നരേന്ദ്ര മോഡി എന്ന നരഭോജിയുടെ വക പ്രസ്‌താവന ഉണ്ടായിരുന്നല്ലോ, സുനന്ദാ പുഷ്ക്കര്‍ ശശി തരൂരിന്റെ കാമുകി ആണെന്ന്‌. മോഡി കല്ല്യാണം കഴിക്കാത്തതിന്റെ ഏന്നക്കേടാണിത്‌ എന്നേ പറയാനൊക്കൂ. എന്തായാലും ആ പ്രസ്‌താവന ഒരു മുഖ്യമന്ത്രിക്ക്‌ ചേര്‍ന്നതായില്ല. ആ പ്രസ്‌താവന കേട്ടപ്പോള്‍ ശശിക്കുണ്ടായ ഞെട്ടല്‍ മാറിയത്‌ കേരളത്തില്‍ വന്നപ്പോഴാണ്‌. ഈ അല്‍പ്പന്‍മാരായ ഞരമ്പന്‍മാരുടെയൊക്കെ മുന്‍പില്‍, ദോഷം പറയരുതല്ലോ, മോഡിയൊക്കെ എത്ര ഭേദം. ഈ എരപ്പന്‍മാരുടെ ഒക്കെ വീട്ടിലെ അരുടെ തള്ളമാരും പെങ്ങന്‍മാരുമൊക്കെ അവരുടെ കൂടെ ഒരു കൂരയ്ക്കു കീഴില്‍ എങ്ങിനെ കഴിഞ്ഞു കൂടുന്നോ ആവോ?

6 comments:

 1. ഒരു വ്യക്‌തിയെ കൈ വീശി മുഖത്തടിച്ചതിന്റെ പേരില്‍ സുനന്ദ പുഷ്ക്കരെ ആരും തൂക്കിക്കൊല്ലാതിരുന്നാല്‍ മതിയായിരുന്നു. അവര്‍ ചെയ്‌തത്‌ ഭയങ്കരമായ ഒരു ഭരണഘടനാ ലംഘനം തന്നെയാണ്‌ എന്നു പറയാണേ ഭരണഘടനയനുസരിച്ച്‌ മാത്രം ജീവിക്കുന്ന ചില ജീവികള്‍ക്ക്‌ സാധിക്കൂ

  ReplyDelete
 2. അബൂതി...നമോവാകം !
  എപ്പോഴാ എനിക്ക് കലിപ്പ് തീര്‍ന്നത് !
  താങ്കൂ....ഡാ !

  ReplyDelete
 3. കുറച്ചു മുന്പ് മുല്ലപ്പൂ വിപ്ലവം തകര്‍ത്താടിയ ഒരു അറബി നാട്ടില്‍ ഇത്തരം ഞരമ്പന്‍മാരുടെ ഇടയില്‍ പെട്ടുപോയ ഒരു പടിഞ്ഞാറന്‍ മാധ്യമാപ്രവര്തകക്കും ഇതേ അനുഭവം ഉണ്ടായി എന്ന് വായിച്ചതോര്‍ക്കുന്നു...(ഇത്തരക്കാര്‍ നമ്മുടെ നാട്ടില്‍ മാത്രമല്ല, എല്ലാ നാട്ടിലുമുണ്ട്...നിയമവാഴ്ച ശക്തമായി നിലനില്‍ക്കുന്ന ഇടങ്ങളില്‍ ഇവര്‍ മാളതിലിരുന്നു പല്ലിളിക്കും, അല്ലാതെ കേരളം പോലുള്ള ദേശത്ത് ദാ ഇതുപോലെ...)

  ReplyDelete
 4. ഒന്ന് തോണ്ടാന്‍ പോലും സ്വാതന്ത്ര്യമില്ലേ...??

  ReplyDelete
 5. അജിത്തണ്ണാ അത് കലക്കി

  ReplyDelete
 6. മാതൃഭോഗികള്‍

  ReplyDelete