Sunday, October 7, 2012

ന്യൂ ജനറേഷന്‍ സംവിധായകനുമായി ഒരു ഓഞ്ഞ ഇന്റെര്‍വ്യൂ

ന്യൂ ജനറേഷന്‍ മുന്നറിയിപ്പ്‌. (ന്യൂ ജനറേഷന്‍ ബുദ്ധി ജീവികള്‍ക്കും കൂടി ഉള്ളതാണ്‌)

ഈ ഇന്റെര്‍വ്യൂ  കേവലമൊരു ഭാവന മാത്രമാണ്‌. ഇതിലെ ഭാഷ ചിലപ്പോള്‍ ഓഞ്ഞതാവാം. ഇത്‌ വായിക്കുന്ന ചില മാന്യവായനക്കാര്‍ക്ക്‌, വിശിഷ്യാ സദാചാര വിരുദ്ധരായ ചില പുത്തന്‍ കൂറ്റുകാര്‍ക്ക്‌ (ന്യൂജനറേഷന്‍ സിനിമാ പ്രേമികള്‍ക്കും, ന്യൂജനറേഷന്‍ ബുദ്ധിജീവികള്‍ക്കും), ചില ഓഞ്ഞ വികാരങ്ങളൊക്കെ ഉണ്ടാവും. നികുഞ്ചത്തിന്റെ തിരുമുറ്റത്ത്‌ തുപ്പുക തൂറുക എന്നീ കലാപരിപാടികള്‍ കൊണ്ടു മാത്രം ദേഷ്യം തീരാത്തവര്‍ക്ക്‌, വല്ല പാറയിലും പോയി കടിച്ച്‌ സ്വന്തം പല്ലു കളയുന്നതാവുതാണ്‌. ദയവു ചെയ്‌ത്‌ എന്നെ കടിക്കരുത്‌. ഞാനെങ്ങാനും ഒരു ന്യൂജനറേഷന്‍ ആയിപ്പോയാലോ?? 

ഇവിടെ ഇന്റെര്‍വ്യൂ തുടങ്ങുന്നു. 

ഹായ്‌ സര്‍ 

ഹായ്‌ ഹായ്‌. വേഗം ചോദിച്ചോളൂ... ഞാനൊരല്‍പ്പം ധൃതിയിലാണ്‌.. 

എന്തു പറ്റി സര്‍ 

ഇന്നലെ രാത്രി ഒരു സ്പാനിഷ്‌ മൂവി ഡൌണ്‍ലോഡ്‌ ചെയ്‌ത്‌ കണ്ടിട്ടുണ്ട്‌. അതിലെ കഥാപാത്രങ്ങളുടേയും കഥ നടക്കുന്ന സ്ഥലങ്ങളുടേയും ഒക്കെ പേരുകള്‍ മാറ്റി ഒരു തിരക്കഥ തയ്യാറാക്കണം. ഈ പുതിയ ട്രെന്റ് ഒന്നു മാറുന്നതിന്റെ മുന്‍പേ ഒരു പടം കൂടി റിലീസു ചെയ്യണം.. 

അതായത്‌ കാറ്റുള്ളപ്പോള്‍.........

അതെ അതെ.. അതു തന്നെ.. തൂറ്റാനും വേണ്ടെ ഒരു നേരം.. 

താങ്കളിപ്പോള്‍ എടുത്തുകൊണ്ടിരിക്കുന്ന പടം ഏതാണ്‌?

ആദാമിന്റെ തോട്ടം. 

ആദാമിന്റെ വാരിയെല്ലു പോലെ വല്ലതുമാണോ?

ഹേയ്‌, ഇതു വളരെ വിത്യസ്‌തമായ ഒരു കഥയാണ്‌. എന്റെ സ്വന്തം ആശയമാണ്‌. ഈ ലോകത്ത്‌ ഇതു വരെ ഉണ്ടായിട്ടില്ലാത്ത ഒരു കഥ. രണ്ടു കുട്ടികളുടെ കഥ. 

എന്താണ്‌ സര്‍ കഥ?

അതായത്‌ വനത്തിലൂടെ പോകുന്ന ഒരു തീവണ്ടി വനത്തിലുള്ള ഒരു നദിക്ക്‌ കുറുകെയുള്ള പാലത്തില്‍ വച്ച്‌ അപകടത്തില്‍ പെടുന്നു. അതില്‍ പെട്ട രണ്ടു കുട്ടികള്‍ , ഒരാണും ഒരു പെണ്ണും, വനത്തിലകപ്പെടുന്നു. ഒരു ഭാഗത്ത്‌ ദുഷ്ടന്‍മാരായ ആദിവാസികള്‍. മറ്റൊരു ഭാഗത്ത്‌ മുതലകളുള്ള പുഴ. രക്ഷപ്പെടാനാവാതെ അവിടെ അവര്‍ വളരുന്നു. ഇണ ചേരുന്നു. അവള്‍ പ്രസവിക്കുന്നു. 

ബ്ലൂ ലഗൂണിന്റെ ഒരു മണം! ഇണയുടെ ഒരു ചൂര്‌!! ഇതില്‍ പ്രസവ സീന്‍ ലൈവായിട്ട്‌ കാണിക്കുമൊ സര്‍ 

അതാണ്‌ ഇപ്പോഴത്തെ ഒരു ട്രെന്റെങ്കിലും ഇതില്‍ അതുണ്ടാവില്ല. കാരണം ഈ സിനിമ കുട്ടികളെ ഉദ്ധ്യേശിച്ചാണ്‌ എടുക്കുന്നത്‌. 

മനസ്സിലായില്ല... 

അതായത്‌, ഒരുപാടു കുട്ടികളുടെ സംശയമാണ്‌ ഞങ്ങള്‍ എങ്ങിനെ ഉണ്ടായെന്ന്‌. സ്വന്തം തന്തയോടോ തള്ളയോടോ ചോദിച്ചാല്‍ അപ്പോള്‍ കേള്‍ക്കാം, തവിടു കച്ചവടത്തിന്റെയോ, കൊടുങ്കാറ്റിന്റെയോ, വെള്ളപ്പൊക്കത്തിന്റെയോ ഒക്കെ കഥ. ഈ സിനിമ കണ്ടു കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പിന്നെ അങ്ങിനെ ഒരു സംശയമുണ്ടാവില്ല. സത്യത്തില്‍ ഇതൊരു സാമുഹിക സേവനമല്ലേ.. 

പിന്നെ ഭയങ്കര സേവനം തന്നെ.. ആട്ടെ.. സാറിന്‌ സാറിന്റെ ചെറുപ്പത്തില്‍ ഇത്തരം സംശയമുണ്ടായപ്പോള്‍ എന്തെങ്കിലും തിക്‌താനുഭവമുണ്ടായിട്ടുണ്ടോ?

ഉണ്ട്‌.. വീട്ടില്‍ ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞു തവിടു കൊടുത്ത്‌ വാങ്ങിയതാണെന്ന്‌. അച്ഛന്‍ പറഞ്ഞു പൂരപ്പറമ്പീന്ന്‌ കിട്ടിയതാണെന്ന്‌. ഒടുക്കം ബയോളജി ടീച്ചറോട്‌ ചോദിച്ചു ഈ കുട്ടികളെങ്ങിനെയാണ്‌ ഉണ്ടാകുന്നതെന്ന്‌. ദുഷ്ട. പുംബീജം, അണ്ഡം, സിക്‌താണ്ഡം, ഗര്‍ഭപാത്രം, എന്നിവ സമാസമം ചേര്‍ത്തൊരു ക്ലാസ്. അരമണിക്കൂറ്‍ പറഞ്ഞിട്ടും പുംബീജം എങ്ങിനെ ഗര്‍ഭാശയത്തില്‍ എത്തുന്നു എന്നോ അണ്ഡത്തെ കണ്ടുമുട്ടുന്നു എന്നോ പറഞ്ഞു തന്നില്ല. സത്യത്തില്‍ എനിക്കറിയേണ്ടത്‌ അത്‌ മാത്രമായിരുന്നല്ലോ?

ഊം.. ഈ പടം ആരാണ്‌ നിര്‍മിക്കുന്നത്‌?

മറ്റാര്‌? നമ്മുടെ റീമേയ്ക്ക്‌ നിര്‍മാതാവ്‌. അദ്ദേഹം റീമേയ്ക്ക്‌ ചെയ്‌ത ലാസ്റ്റ്‌ പടം ഓട്ടക്കാരി, ഓടിയില്ലല്ലോ സര്‍. ആളുകള്‍ പറയുന്നത്‌ മൂപ്പരിപ്പോള്‍ പലിശക്കാരുടെ മുന്നിലോടുകയാണ്‌ എന്നാണ്‌. 

അതിപ്പോള്‍ ജനങ്ങള്‍ക്ക്‌ സ്‌ത്രീകളുടെ നഗ്ന ശരീര ഭാഗങ്ങള്‍ മാത്രം കണ്ടാള്‍ പോര. പിള്ളാരൊക്കെ നല്ല നല്ല ഇംഗ്ളീഷ്‌ പടങ്ങള്‍ ഡൌണ്‍ലോഡ്‌ ചെയ്‌തു കാണുന്ന കാലമാണ്‌. അതു കൊണ്ട്‌ പെണ്ണിന്റെ മേനി കാണിച്ചാലൊന്നും ഇന്നു മിക്ക മലയാളികളും പ്രകമ്പിതരാകില്ല. എന്നാലുമുണ്ട്‌ ചിലര്‍, പെണ്ണിന്റെ ത്വക്കിന്റെ അല്‍പഭാഗം കാണുന്നതിനെക്കാള്‍ പരമാനന്ദമില്ല എന്നു വിശ്വസിക്കുന്നവര്‍. അവര്‍ മാത്രം വന്നു കണ്ടിട്ടുണ്ടോ ഒരു പടം വിജയിക്കുന്നു.. ???? 

അപ്പോള്‍ പിന്നെ എന്താണ്‌ സര്‍ ഒരു പടം വിജയിക്കാന്‍ വേണ്ടത്‌?

അതിനൊരു കഥവേണം. സാമാന്യം മസാലയുള്ള ഒരു കഥ.. മാത്രമല്ല, ഇന്നിപ്പോള്‍ ജനങ്ങള്‍ക്ക്‌ താല്‍പര്യം സെക്സ്‌ കാണുന്നതിലല്ല. കേള്‍ക്കുന്നതിലാണ്‌. അതു കൊണ്ട്‌ സെക്സിനെ കുറിച്ച്‌ നല്ല മുഴുത്ത നാലു സംഭാക്ഷണങ്ങള്‍, ഓരോ സീനും പത്തുമിനിറ്റില്‍ കുറയാത്തത്‌, നിര്‍ബന്ധമായും വേണം. 

ഇതു കുടുംബവുമായി സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക്‌ ബുദ്ധിമുട്ടല്ലേ?

എന്തു ബുദ്ധിമുട്ട്‌? ഏതു കുടുംബങ്ങള്‍ക്ക്‌? ദ്വയാര്‍ത്ഥപ്രയോഗങ്ങളുടെ നിഘണ്ഡുക്കളായ സൂപ്പര്‍താര സിനിമകള്‍ കണ്ട്‌ ഹൊഹൊഹൊ എന്നാര്‍ത്തു ചിരിച്ച്‌ അവയെല്ലാം വാന്‍ ഹിറ്റാക്കുന്ന ഇവിടത്തെ കുടുംബമോ? മാത്രമല്ല, ഇതെല്ലാം സകല കുടുംബങ്ങളിലും നടക്കുന്നതല്ലേ. സെക്സ്‌ മനുഷ്യന്‌ ഭക്ഷണം പോലെ ആവിശ്യമായ ജീവശാസ്‌ത്രപരമായ ഒരാവിശ്യമാണ്‌. നമ്മള്‍ സിനിമയില്‍ കഥാപാത്രങ്ങള്‍ ഭക്ഷണം കഴിക്കുന്നത്‌ കാണിക്കുന്നില്ലേ? സെക്സും അങ്ങിനെ തന്നെ അല്ലെ. അതു മാത്രം നമ്മളെന്തിനു കര്‍ട്ടന്റെ പിന്നിലാക്കണം? 

അപ്പോള്‍ പിന്നെ, ഇതു പോലെ മനുഷ്യന്റെ ജീവശാസ്‌ത്ര പരമായ എല്ലാ കര്യങ്ങളും നിങ്ങള്‍ ഷൂട്ട്‌ ചെയ്‌ത്‌ ജനങ്ങളെ കാണിക്കുമോ?

മനസ്സിലായില്ല. 

അല്ല, നാളെ തൂറുന്നതിന്റെ ഒക്കെ ക്ലോസപ്പ് കാണിക്കുമോ എന്ന്‌? അതും ജീവശാസ്‌ത്രപരമായ ഒരാവിശ്യമാണല്ലോ. സെക്സിനെക്കാള്‍ അത്യാവിശ്യം.. 

ഛായ്‌.. താനെന്താടോ ഒരുമാതിരി പിന്തിരിപ്പന്‍ മൂരാച്ചികളുടെ ചോദ്യങ്ങള്‍ ചോദിക്കുന്നത്‌? 

ഓക്കെ സര്‍.. സാറിനു വിഷമമായെങ്കില്‍ ഇനി ചോദിക്കുന്നില്ല. നമുക്ക്‌ അടുത്ത ചോദ്യത്തിലേക്ക്‌ പോകാം. ന്യൂജനറേഷന്‍ സിനിമകളില്‍ അവിഹിതം ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണോ?

നിങ്ങള്‍ കപട സദാചാരക്കാരുടെ ഒരു പ്രയോഗമല്ലേ അവിഹിതം എന്നത്‌. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച്‌ ഏതൊരാള്‍ക്കും അയാള്‍ക്കിഷ്ടമുള്ള ആളുമായി ലൈംഗീക ബന്ധപ്പെടാനുള്ള സ്വാതന്ത്ര്യമില്ലേ? ഇതില്‍ പിന്നെ എന്തോന്ന്‌ അവിഹിതം? ഇവിടെ വ്യക്‌തി സ്വാതന്ത്ര്യത്തിനു യാതൊരു വിലയുമില്ലേ? ഇനി നിങ്ങള്‍ കുടുംബ സമേതം കാണുന്ന സീരിയലുകളിലൊന്നും ഇതൊക്കെയില്ലേ? "മ" വാരികകളില്‍ ഇല്ലേ? പിന്നെ മുന്‍ക്കാലത്തിറങ്ങിയ സിനിമകളില്‍ ഉണ്ടായിരുന്നില്ലേ? ഇപ്പോഴുമില്ലേ? കുറേ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇറങ്ങിയ സെക്സ്‌ സിനിമകളൊക്കെ ഇപ്പോള്‍ ക്ലാസിക്കുകളാണ്‌. അന്നത് "A" പടമായിരുന്നു.  അതു പോലെ ഇന്ന്‌ ഞങ്ങളെ ചൊറിയുന്ന നിങ്ങളെ മറന്ന്‌ നാളത്തെ തലമുറ ഞങ്ങളുടെ സിനിമകളെ ക്ലാസിക്കുകളോ ലെജന്‍ഡുകളോ ഒക്കെ ആക്കും. അല്ല പിന്നെ.. 

അതല്ല സര്‍ ഞാന്‍ ചോദിച്ചു വന്നത്‌.. 

വേണ്ട വേണ്ട.. ആ മായാമോഹിനിയൊക്കെ നിങ്ങള്‍ക്ക്‌ കുടുംബത്തോടൊപ്പമിരുന്നു കണാം. കണ്ടു ചിരിക്കാം. മെഗാഹിറ്റാക്കി കൊടുക്കാം. ഞങ്ങള്‍ കുറച്ചു ചെറുപ്പക്കാര്‍ പുതപ്പിന്റെ അടിയില്‍ നിന്ന്‌ നാലു കാലുകള്‍ ഒരുമിച്ച്‌ കാണിച്ചാല്‍ നിങ്ങള്‍ക്ക്‌ ചൊറിച്ചില്‍  

സമൂഹത്തിന്‌ നിങ്ങളുടെ സിനിമകള്‍ തെറ്റായ ചില കാര്യങ്ങള്‍ക്ക്‌ പ്രചോദനം നല്‍കുന്നുണ്ട്‌. അതിനെക്കുറിച്ചെന്തെങ്കിലും.. 

കേരളത്തിലെ ജനങ്ങളെ ഇനി ഞങ്ങളായിട്ട്‌ എന്തെങ്കിലും പഠിപ്പിക്കണമെന്നോ പ്രചോദിപ്പിക്കണമെന്നോ ഉണ്ടോ????? നിങ്ങളീ പറയുന്ന അവിഹിതവും മറ്റുമൊക്കെ ഇവിടത്തെ മറ്റു സിനിമകളിലും ഇല്ലേ? സീരിയലുകളുടെ തണ്ടെല്ലു തന്നെ അവിഹിതമല്ലേ????

ഉണ്ട്‌. പക്ഷെ. അതിന്റെയും ഇതിന്റെയും ഭാഷ്യത്തില്‍ വിത്യാസമില്ലേ?  സമൂഹത്തില്‍ ഇതെല്ലാം ഉണ്ട്‌. ചില കാര്യങ്ങള്‍ അങ്ങിനെ പറയാനൊക്കുമോ? ചില കാര്യങ്ങള്‍ ചിലരോട്‌ പറയാമോ? അതിനൊക്കെ ഒരു സാമൂഹിക മര്യാദയില്ലെ???? 

സമൂഹം, കുടുംബ വ്യവസ്ഥ, മര്യാദ, സദാചാരം എന്നിവയൊക്കെ ഞങ്ങള്‍ക്ക്‌ പുല്ലാണ്‌. ഞങ്ങള്‍ ഇങ്ങിനെയൊക്കെ ആണ്‌. ഇങ്ങിനെയെ ആവൂ. ഞങ്ങള്‍ക്ക്‌ ഇവിടെ നല്ല നല്ല സിനിമകളുണ്ടാക്കണം.. മാറ്റങ്ങള്‍ വേണം... മനുഷ്യന്‌ എന്തിനും സ്വാതന്ത്ര്യം വേണം.. ഓരോ വ്യക്‌തിയുടേയും ആവിഷ്ക്കാര സ്വാതന്ത്ര്യം , ലൈംഗീക സ്വാതന്ത്ര്യം ഇവയിലൊന്നും മറ്റൊരാളും കൈകടത്താന്‍ പാടില്ല.. 

സര്‍, ഒരു കാര്യം കൂടി. ലോക തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സിനിമകളാണ്‌ ഇറാനില്‍ നിന്നുള്ളത്‌. അതൊന്നും ശ്രദ്ധിക്കപ്പെടുന്നത്‌ ഇന്ന്‌ മലയാളത്തില്‍ ഇറങ്ങുന്ന ന്യൂജനറേഷന്‍ സിനിമകളിലുള്ള രംഗങ്ങള്‍ കൊണ്ടല്ല. പകരം മനുഷ്യ ജീവിതങ്ങളുടെ പരിസരങ്ങളില്‍ നിന്നും പെറുക്കിയെടുക്കുന്ന നല്ല നല്ല ജീവിത മുഹൂര്‍ത്തങ്ങള്‍ കൊണ്ടാണ്‌. അതിനെപ്പറ്റി താങ്കള്‍ക്കെന്തെങ്കിലും പറയാനുണ്ടോ?

ക്ഷമിക്കണം ഞങ്ങള്‍ ന്യൂജനറേഷന്‍ ബുദ്ധിജീവികള്‍ക്ക്‌ ജീവിതമെന്ന്‌ പറഞ്ഞാല്‍ , മദ്യപാനം, സെക്സ്‌ എന്നിവയുള്ള ഒരു അടിച്ചു പൊളി പാക്കേജ്‌ മാത്രമാണ്‌. അതില്‍ നിങ്ങള്‍ അസൂയപ്പെട്ടിട്ട്‌ കാര്യമില്ല... മാത്രമല്ല, നാളെ മുതല്‍ നായികയെ പര്‍ദയിടീപ്പിച്ച്‌ അഭിനയിപ്പിച്ചാല്‍ , ഇപ്പോ മാനം പോയേ, സാദാചാരം പോയേ എന്നൊക്കെ പറയുന്ന കിടുതാപ്പന്‍മാരും അവരുടെ കുടുംബത്തുള്ളോരും വന്ന്‌ സിനിമ വിജയിപ്പിക്കുമോടോ? വെറുതെ ഞഞ്ഞാപിഞ്ഞാ പറയാതെ ഒന്നു പോപ്പ... 

ഓകെ.. സര്‍.. എന്നാണ്‌ താങ്കളുടെ പുതിയ പടം റിലീസാവുന്നത്‌? 

എന്തേ?

അല്ല, നേരത്തെ ഒരു ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനാണ്‌.. 

ഇതാണ്‌ മലയാളി. മൂക്കറ്റം തിന്നുകയും വേണം, പാചകക്കാരനെ കണക്കിന്‌ കുറ്റം പറയുകയും വേണം.. രണ്ടും ചെയ്‌താലേ ഉറങ്ങാന്‍ പറ്റൂ.. 

22 comments:

  1. അതിപ്പോള്‍ ജനങ്ങള്‍ക്ക്‌ സ്‌ത്രീകളുടെ നഗ്ന ശരീര ഭാഗങ്ങള്‍ മാത്രം കണ്ടാള്‍ പോര. പിള്ളാരൊക്കെ നല്ല നല്ല ഇംഗ്ളീഷ്‌ പടങ്ങള്‍ ഡൌണ്‍ലോഡ്‌ ചെയ്‌തു കാണുന്ന കാലമാണ്‌. അതു കൊണ്ട്‌ പെണ്ണിന്റെ മേനി കാണിച്ചാലൊന്നും ഇന്നു മിക്ക മലയാളികളും പ്രകമ്പിതരാകില്ല. എന്നാലുമുണ്ട്‌ ചിലര്‍, പെണ്ണിന്റെ ത്വക്കിന്റെ അല്‍പഭാഗം കാണുന്നതിനെക്കാള്‍ പരമാനന്ദമില്ല എന്നു വിശ്വസിക്കുന്നവര്‍. അവര്‍ മാത്രം വന്നു കണ്ടിട്ടുണ്ടോ ഒരു പടം വിജയിക്കുന്നു.. ????

    ReplyDelete
  2. കൊള്ളാം!

    രസകരം; ചിന്തനീയം!

    ReplyDelete
  3. :) നന്നായി എഴുതി..

    ReplyDelete
  4. കൊള്ളാം കേട്ടോ..... ഈ ഇന്‍റര്‍ വ്യൂ.

    ReplyDelete
  5. http://kadalasupookkal.blogspot.com/

    ReplyDelete
  6. പൊളിച്ചടക്കി.....!!

    ReplyDelete
  7. ഹ..ഹ..കലക്കന്‍ ഇന്റര്‍വ്യൂ. എന്റെ കയ്യില്‍ ഒരു തിരക്കഥയുണ്ട്. നമ്മുടെ സംവിധായകന്‍ ഫ്രീയാവുമ്പം ഒന്ന്‍ പറയണേ..

    ReplyDelete
  8. പ്രിയപ്പെട്ട അബൂതി,

    ആരോടാണ് അമര്‍ഷം? പ്രതികരണമാണോ, പ്രതിഷേധമാണോ?

    സസ്നേഹം,

    അനു

    ReplyDelete
  9. കാര്യങ്ങള്‍ നന്നായി പറഞ്ഞു

    ReplyDelete
  10. ഇന്റര്‍വ്യൂ നന്നായി.
    ചോദ്യങ്ങളില്‍ നിറയെ ചിന്തകള്‍

    ReplyDelete
  11. ഇന്റര്‍വ്യൂവൊക്കെ നന്നായി .പിന്നെ, ആവിശ്യം ഒന്നു ആവശ്യമാക്കിയാല്‍ കൊള്ളാം...!എന്തെങ്കിലുമൊക്കെ പറയണ്ടെ?.

    ReplyDelete
  12. ന്യൂ ജനറെഷൻ എന്ന ഓമനപേരിട്ട് വിളിക്കുന്നതും മാദ്ധ്യമങ്ങൾ വാനോളം പടി പുകഴ്തുന്നതുമായ അടിച്ചുമാറ്റൽ ഫ്രോഡ് സിനിമകൾക്കിട്ട് എട്ടിന്റെയൊരു പണീ.. ഇഷ്ടപ്പെട്ടു, ആശംസകൾ.

    ReplyDelete
  13. അമര്‍ഷവും പ്രതിഷേധവും..
    കുറിപ്പിന് അഭിനന്ദനങ്ങള്‍.

    ReplyDelete
  14. അപ്പോള്‍ പിന്നെ എന്താണ്‌ സര്‍ ഒരു പടം വിജയിക്കാന്‍ വേണ്ടത്‌?

    അതിനൊരു കഥവേണം. സാമാന്യം മസാലയുള്ള ഒരു കഥ.. മാത്രമല്ല, ഇന്നിപ്പോള്‍ ജനങ്ങള്‍ക്ക്‌ താല്‍പര്യം സെക്സ്‌ കാണുന്നതിലല്ല. കേള്‍ക്കുന്നതിലാണ്‌. അതു കൊണ്ട്‌ സെക്സിനെ കുറിച്ച്‌ നല്ല മുഴുത്ത നാലു സംഭാക്ഷണങ്ങള്‍, ഓരോ സീനും പത്തുമിനിറ്റില്‍ കുറയാത്തത്‌, നിര്‍ബന്ധമായും വേണം.

    ഹിഹിഹി

    പോസ്റ്റും ഇന്റർവ്യൂവുമെല്ലാം കലക്കിയെന്ന് തന്നെ പറയാം... ആക്ഷേപ ഹാസ്യം കുറിക്കു കൊള്ളുന്ന രീതിയിൽ തന്നെ അബൂതി..ആശംസകൾ

    ഞാൻ ഒരു പുതിയ പോസ്റ്റിട്ടിട്ടുണ്ട്, പഴയ ബ്ലോഗില്ലല്ലോ? പുതിയ ബ്ലോഗിൽ സമയ ലഭ്യതക്കനുസരിച്ച് വരിക..

    ReplyDelete
  15. മലയാളത്തില്‍ അത്യാവശ്യം ഓടിയ സിനിമകളൊക്കെ ഇംഗ്ലീഷ് സിനിമകളുടെ കഥ മോഷ്ടിച്ച് ഉണ്ടാക്കിയതാണ് എന്ന് ഈയിടെ ഒരു സംവിധായകന്‍ തന്നെ പറയുന്നത് കേട്ടു. ഈ ഇന്റര്‍വ്യൂ രസകരമായി.

    ReplyDelete
  16. വളരെ നന്നായി എഴുതി. ഈ satire സ്റ്റൈല്‍
    കുറിക്കു കൊള്ളുന്നുണ്ട്..അഭിനന്ദനങ്ങള്‍ മാഷെ......

    ReplyDelete
  17. മോഷണവും ഒരു കലയാണെന്ന് ആരോ പറഞ്ഞതോർക്കുന്നു...!

    ReplyDelete
  18. പുംബീജം, അണ്ഡം, സിക്‌താണ്ഡം, ഗര്‍ഭപാത്രം, എന്നിവ സമാസമം ചേര്‍ത്തൊരു ക്ലാസ്. അരമണിക്കൂറ്‍ പറഞ്ഞിട്ടും പുംബീജം എങ്ങിനെ ഗര്‍ഭാശയത്തില്‍ എത്തുന്നു എന്നോ അണ്ഡത്തെ കണ്ടുമുട്ടുന്നു എന്നോ പറഞ്ഞു തന്നില്ല. സത്യത്തില്‍ എനിക്കറിയേണ്ടത്‌ അത്‌ മാത്രമായിരുന്നല്ലോ?

    ഹ ഹ അടിപൊളി ഇന്റെർവ്യൂ.! നല്ല രസമായിട്ടുണ്ട്. ആ തൂറുന്ന ദൃശ്യം ക്ലോസ്സപ്പായി ഒന്ന് ഷൂട്ട് ചെയ്ത് കാണിക്കുമോ ന്ന് ചോദിച്ചപ്പോൾ പറഞ്ഞ ആ മറുപടി എനിക്കിഷ്ടമായി ട്ടോ.
    'താനെന്താടോ ചുമ്മാ പിന്തിരിപ്പൻ മൂർആച്ചി ചോദ്യങ്ങൾ ചോദിക്കുന്നത് ?'

    കൊള്ളാം ട്ടോ ഈ ഇന്റർവ്യൂ ഗമണ്ടൻ.! ആശംസകൾ.

    ReplyDelete
  19. കൊള്ളാം..അല്ല കലക്കി.

    ReplyDelete