Saturday, October 20, 2012

പിതൃശൂന്യ വായുവരകള്‍ അഥവാ Fatherless Airlines!

ഈ ചിത്രം ഗൂഗിള്‍ സേര്‍ച്ച്‌ എഞ്ചിനില്‍ നിന്നും ചൂണ്ടിയതാണ്.

പേരിനെങ്കിലും ഒരു തന്തയുണ്ടാവുക എന്നതൊരു ജന്‍മപുണ്യമാണ്‌. പേരിനുപോലും അതില്ലാത്ത ചില കുരുപ്പ്‌ ജന്‍മങ്ങളുണ്ട്‌. അങ്ങിനെയുള്ള ചില ജന്‍മങ്ങളാണ്‌ ഇന്ത്യയുടെ വിമാനക്കമ്പനികളെ തലയിലേറ്റി നടക്കുന്നത്‌ എന്ന്‌ ഞാന്‍ പറഞ്ഞാല്‍, ഇജ്ജ്‌ വെറുമൊരു പ്രവാസിയായതിനാലാണ്‌ ഇങ്ങിനെ പറയുന്നത്‌ എന്ന്‌ പറയാനുള്ള വിവേക ശൂന്യത്‌ നിങ്ങളാരെങ്കിലും കാണിക്കും എന്ന്‌ തല്‍ക്കാലം ഞാന്‍ വിശ്വസിക്കുന്നില്ല. ഇനിയഥവാ ആരെങ്കിലും അങ്ങിനെ പറഞ്ഞാലും എനിക്ക്‌ വിരോധമൊന്നും ഇല്ല. എയര്‍ ഇന്ത്യ എന്ന കമ്പനിയെ അല്ല ശരിക്കു പറഞ്ഞാല്‍ തല്ലേണ്ടത്‌. അവരുടെ വിമാനത്തില്‍ മാത്രമേ യാത്ര ചെയ്യൂ എന്ന്‌ വാശി പിടിക്കുന്ന ഉസറും ഉളുപ്പുമില്ലാത്ത പ്രവാസികളെ അണ്‌. വെറുതെ തല്ലിയാല്‍ പോര. ചാണക വെള്ളത്തില്‍ മുക്കിയ ചൂലു കൊണ്ട്‌ തന്നെ തല്ലണം. 

ഇതു പോലൊരു പന്ന കൂതറ വിമാന കമ്പനി പടച്ചോന്റെ ദുനിയാവില്‌ മഷിയിട്ട്‌ നോക്കിയാല്‍ വേറെ കാണില്ല. പ്രവാസികളെ ഇത്ര ദ്രോഹിച്ച മറ്റൊരു വര്‍ഗവും ഉണ്ടാവില്ല. ദുഷ്ടന്‍മാരായ സ്പോണ്‍സര്‍മാര്‍ വരെ ഈ നശൂലങ്ങളുടെ മുമ്പില്‍ ശൂന്യമായിപ്പോകും. ഒന്നോരണ്ടോ കൊല്ലം കൂടുമ്പോള്‍ തന്റെ കുടുംബത്തേക്ക്‌ പോകുന്ന പ്രവാസികളില്‍ പലരും പത്തു രൂപ ലാഭം കിട്ടുമല്ലോ എന്നു കരുതിയും, ചില ഓഞ്ഞ പ്രവാസികള്‍ കള്ളു കുട്ടുമല്ലോ എന്നു കരുതിയുമാണ്‌ ഈ ശകടത്തിലേക്ക്‌ ടിക്കറ്റെടുക്കുന്നത്‌. പിന്നെ ചിലരൊക്കെ നിവര്‍ത്തികേടു കൊണ്ടും, നിര്‍ണ്ണിത സമയത്തു മറ്റു വിമാനക്കമ്പനികള്‍ക്ക്‌ ടിക്കറ്റ്‌ കിട്ടാത്തവരോ അത്യാവിശ്യ സന്ദര്‍ത്തിന്‌ യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ലഭ്യമായ വിമാനക്കമ്പനികളെ ആശ്രയിക്കേണ്ടി വരുന്നവരോ ഒക്കെ. പക്ഷെ ഏതു വിഭാഗം ആളുകളാണെങ്കിലും, അവരെ കൊണ്ട്‌ തന്തക്കോ തള്ളക്കോ വിളിപ്പിക്കാതെ പറഞ്ഞ നേരത്ത്‌ പൊന്തരുത്‌ എന്ന കാര്യത്തില്‍ ഇത്ര ശുഷ്ക്കാന്തി പുലര്‍ത്തുന്ന മറ്റൊരു കീടങ്ങളും ലോകത്ത്‌ വേറെ ഉണ്ടാകില്ല. പ്രവാസികളുടെ ചോര ഊറ്റിക്കുടിച്ച്‌ വളരുന്ന ഭീമന്‍ അട്ടയാണ്‌ എയര്‍ ഇന്ത്യ എന്നു പറഞ്ഞാല്‍, ഈ ലോകത്തുള്ള സകലമാന അട്ടകളും കൂടി എന്നെ ഓടിച്ചിട്ട കടിക്കുമെന്ന്‌ എനിക്കുറപ്പാണ്‌. കാരണം. അട്ടകള്‍ക്കുമുണ്ടല്ലോ, ഒരു തന്തക്കു പിറന്ന്‌ അന്തസ്‌!!!

ഈ സംഭവങ്ങളൊക്കെ നമ്മുടെ മണ്ണിലേ നടക്കൂ. ലോകത്തെ മറ്റേതെങ്കിലും ഒരു രാജ്യത്താണെങ്കില്‍, ഈ തൊള്ളയില്‍ തോന്നിയ കാരണത്തിന്‌ വിമാനത്തില്‍ നിന്നിറങ്ങിപ്പോകുന്ന പൈലറ്റുമാരും അവരുടെ പൃഷ്ടം എണ്ണയിട്ട്‌ തഴുകിക്കൊടുക്കുന്ന കമ്പനി മേലാളന്‍മാരും ഊപ്പാഡ്‌ വരുന്നതു വരെ കോടതികള്‍ കയറി ഇറങ്ങേണ്ടി വരും. ഇന്ത്യയിലാവുമ്പോള്‍ സകല തൊരപ്പന്‍മാര്‍ക്കും ഏതു തന്തയില്ലായിമത്തരവും ചെയ്യാമല്ലോ. പൊതുജനങ്ങള്‍ എല്ലാ സഹിച്ചോളും. അടിമത്വവും വിധേയത്വവും രക്‌തത്തിലലിഞ്ഞു ചേര്‍ന്നൊരു ജനതയുടെ അവകാശങ്ങളെ എങ്ങിനെ വേണമെങ്കിലും വ്യഭിചരിക്കാമെന്ന്‌ ആര്‍ക്കാണറിഞ്ഞു കൂടാത്തത്‌?

ഈ പോസ്റ്റ്‌ വായിക്കുന്ന ആരെങ്കിലും ഓര്‍ത്തിരിക്കുന്നുണ്ടോ എന്നറിയില്ല. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌. ദുബായിയില്‍ നിന്നോ അബൂദാബിയില്‍ നിന്നോ ആകാശത്തേക്ക്‌ ഉയര്‍ന്നു പൊങ്ങിയ മഹാരാജന്റെ ഒരു വിമാനം ഇരുപതു മിനിറ്റ്‌ പറന്നതിന്റെ ശേഷം അതേ വിമാനത്താവളത്തില്‍ എമര്‍ജന്‍സിയായി ഇറങ്ങി. തിരിച്ചിറങ്ങിയ വിമാനത്തിന്റെ അധികൃത പറഞ്ഞ ന്യായം കേട്ടപ്പോള്‍ അന്തം വിട്ടു പോയി. പൈലറ്റിന്റെ ഡ്യൂട്ടി സമയം തീര്‍ന്നു പോയത്രെ. അന്തിനേരത്ത്‌ മൂന്നാംകിട കൂട്ടിക്കൊടുപ്പുകാരെയും, വേശ്യകളേയും, കള്ളു കുടിയന്‍മാരേയും കൊണ്ട്‌ തെരുവുകളില്‍ ഓട്ടോയോടിക്കുന്ന തറ ഡ്രൈവര്‍മാര്‍ക്കുമുണ്ട്‌ ഇതിനെക്കാള്‍ നല്ല അന്തസ്‌ എന്നു പറയാന്‍ എനിക്ക്‌ ഒരു മടിയുമില്ല. ഇവരൊന്നും ഗ്ളോറഫൈഡ്‌ ഡ്രൈവര്‍മാരല്ല, ഗ്ളോറഫൈഡ്‌ ചെറ്റകളാണ്‌ എന്നേ പറയാനൊക്കൂ. എന്തു ചെയ്യാം.. പൃതുസ്ഥാനം ശൂന്യമാണെങ്കില്‍ പിന്നെന്തുമാവാലോ? 

ആര്‍ജവവും ആണത്തവുമുണ്ടോ പ്രവാസികള്‍ക്ക്‌, ഈ വണ്ടിയിലിനിയും നാണം കെട്ട്‌ യാത്ര ചെയ്യാതിരിക്കാന്‍? പ്രവാസികളാണ്‌ തീരുമാനിക്കേണ്ടത്‌. നിങ്ങളുടെ അവകാശങ്ങള്‍ ഈ വിധം വ്യഭിചരിക്കുന്നവര്‍ക്ക്‌ നിങ്ങള്‍ ചൂട്ടു പിടിച്ച്‌ കൊടുക്കണോ വേണ്ടയോ. തിരുമാനിക്കുകയേ വേണ്ടൂ. തീരുമാനിക്കുക മാത്ര

8 comments:

 1. പേരിനെങ്കിലും ഒരു തന്തയുണ്ടാവുക എന്നതൊരു ജന്‍മപുണ്യമാണ്‌. പേരിനുപോലും അതില്ലാത്ത ചില കുരുപ്പ്‌ ജന്‍മങ്ങളുണ്ട്‌. അങ്ങിനെയുള്ള ചില ജന്‍മങ്ങളാണ്‌ ഇന്ത്യയുടെ വിമാനക്കമ്പനികളെ തലയിലേറ്റി നടക്കുന്നത്‌ എന്ന്‌ ഞാന്‍ പറഞ്ഞാല്‍, ഇജ്ജ്‌ വെറുമൊരു പ്രവാസിയായതിനാലാണ്‌ ഇങ്ങിനെ പറയുന്നത്‌ എന്ന്‌ പറയാനുള്ള വിവേക ശൂന്യത്‌ നിങ്ങളാരെങ്കിലും കാണിക്കും എന്ന്‌ തല്‍ക്കാലം ഞാന്‍ വിശ്വസിക്കുന്നില്ല.

  ReplyDelete
 2. ലോകത്തെ മറ്റേതെങ്കിലും ഒരു രാജ്യത്താണെങ്കില്‍, ഈ തൊള്ളയില്‍ തോന്നിയ കാരണത്തിന്‌ വിമാനത്തില്‍ നിന്നിറങ്ങിപ്പോകുന്ന പൈലറ്റുമാരും അവരുടെ പൃഷ്ടം എണ്ണയിട്ട്‌ തഴുകിക്കൊടുക്കുന്ന കമ്പനി മേലാളന്‍മാരും ഊപ്പാഡ്‌ വരുന്നതു വരെ കോടതികള്‍ കയറി ഇറങ്ങേണ്ടി വരും. ഇന്ത്യയിലാവുമ്പോള്‍ സകല തൊരപ്പന്‍മാര്‍ക്കും ഏതു തന്തയില്ലായിമത്തരവും ചെയ്യാമല്ലോ. പൊതുജനങ്ങള്‍ എല്ലാ സഹിച്ചോളും. അടിമത്വവും വിധേയത്വവും രക്‌തത്തിലലിഞ്ഞു ചേര്‍ന്നൊരു ജനതയുടെ അവകാശങ്ങളെ എങ്ങിനെ വേണമെങ്കിലും വ്യഭിചരിക്കാമെന്ന്‌ ആര്‍ക്കാണറിഞ്ഞു കൂടാത്തത്‌?

  ഇമ്മാതിരി അക്രമം കാണിക്കുമ്പോൾ അതിനുള്ള മറുപടി ഇതിലെ സ്ഥിരം യാത്രക്കാർ,അവരെ ഇത്രത്തോളം വളർത്തി വലുതാക്കിയ പ്രവാസികൾ പറയണം. കാരണം,
  'സ്വർണ്ണം കായ്ക്കണ മരമായാലും പുരയ്ക്ക് മീതെ ചാഞ്ഞാൽ വെട്ടണം' എന്നാണ് ചൊല്ല്. അതേ നടക്കൂ ഇവർക്കൊക്കെ എതിരെ. അതിന് സുരേഷ് ഗോപി പറയുന്ന പോലെ,
  'തന്തയ്ക്ക് പിറക്കണം.'. ആശംസകൾ.

  ആര്‍ജവവും ആണത്തവുമുണ്ടോ പ്രവാസികള്‍ക്ക്‌, ഈ വണ്ടിയിലിനിയും നാണം കെട്ട്‌ യാത്ര ചെയ്യാതിരിക്കാന്‍? പ്രവാസികളാണ്‌ തീരുമാനിക്കേണ്ടത്‌.

  ReplyDelete
 3. ഒരിക്കലേ, AIR INDIA യിൽ യാത്ര ചെയ്തിട്ടുള്ളൂ. ത്യപ്തിയായി തേവരേ ത്യപ്തിയായി.
  ഇനി കാശിച്ചിരി കൂടിയാലും ഞാനില്ല.

  രണ്ടും മൂന്നും കൊല്ലക്കാലത്തിനു ശേഷം ഒരു പാടു ആശകളുമായി നാട്ടിലെത്തുന്ന പ്രവാസി, കൂടപ്പിറപ്പുകളും, കുടുംബവും ഒരിടത്ത് കാത്തിരിക്കുമ്പോൾ കുറേ ദൂരം അകലെ മറ്റൊരു വിമാനത്താവളത്തിൽ ഇറക്കിയിട്ട് വേണേൽ പോയ്ക്കോ എന്ന് പറയുന്ന ഈ ചെറ്റത്തരത്തിനു മറുപടി കൊടുക്കേണ്ടത് ആ വിമാനത്തിനു തീയിട്ട് തന്നെയാണു.കാലാവസ്ഥാ പ്രശ്നങ്ങൾ മുഴുവൻ എയർ ഇന്ത്യയ്ക്ക് മാത്രവും !!!

  ആർക്കൊക്കെയോ വേണ്ടി കളിക്കുന്ന നാടകത്തിൽ AIR INDIA യിൽ ഇനി യാത്ര ചെയ്യാനില്ല എന്ന് തീരുമാനിക്കേണ്ടി വരുമ്പോൾ ജയിക്കുന്നത് നമ്മളല്ല . അവരാണു, മദാമ്മക്ക് കൂട്ടികൊടുക്കുന്നവർ!!!!
  പക്ഷേ നമുക്ക് മറ്റ് നിവ്യത്തിയില്ല.

  ReplyDelete
 4. ഹേയ് എല്ലാരും ഉറക്കെ പറയുക
  ജനാധിപത്യ

  ReplyDelete
 5. എയര്‍ ഇന്ത്യയുടെ എയര്‍ പോകട്ടെ...!! അല്ലാതെ എന്തു പറയാനാ...

  ReplyDelete
 6. ഇന്ത്യയിലാവുമ്പോള്‍ സകല തൊരപ്പന്‍മാര്‍ക്കും ഏതു തന്തയില്ലായിമത്തരവും ചെയ്യാമല്ലോ.


  അതുതന്നെ!!!

  ReplyDelete
 7. ആര്‍ജവവും ആണത്തവുമുണ്ടോ പ്രവാസികള്‍ക്ക്‌, ഈ വണ്ടിയിലിനിയും നാണം കെട്ട്‌ യാത്ര ചെയ്യാതിരിക്കാന്‍? പ്രവാസികളാണ്‌ തീരുമാനിക്കേണ്ടത്‌. നിങ്ങളുടെ അവകാശങ്ങള്‍ ഈ വിധം വ്യഭിചരിക്കുന്നവര്‍ക്ക്‌ നിങ്ങള്‍ ചൂട്ടു പിടിച്ച്‌ കൊടുക്കണോ വേണ്ടയോ. തിരുമാനിക്കുകയേ വേണ്ടൂ. തീരുമാനിക്കുക .....

  ReplyDelete
 8. ആരോട് പറയാന്‍...
  ആര് കേള്‍ക്കാന്‍

  ReplyDelete