Wednesday, November 7, 2012

പര്‍ദയില്‍ നിന്നും കോണകത്തിലേക്ക് വാദിക്കുന്നവര്‍!


മലയാളത്തിലെ ഒരു മഞ്ഞസൈറ്റില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി പര്‍ദ ധരിക്കുന്ന സ്‌ത്രീകളേയും, അതിന്‌ ഉത്ബോധിപ്പിക്കുന്ന മുസ്ലിം മതനേതാക്കന്‍മാരേയും സംഘടനകളേയും (പുരുഷന്‍മാര്‍ എന്ന ലേബലില്‍) മനപ്പൂര്‍വം നുള്ളിത്തിന്നുന്ന ഒരു തന്തയില്ലായിമത്തരം കണ്ടപ്പോള്‍, മേപ്പടി വിഷയത്തില്‍ ഇനി ഞാന്‍ മാത്രം മിണ്ടാതിരുന്നിട്ട്‌ യാതൊരു കാര്യമില്ലല്ലോ എന്നോര്‍ത്താണ്‌ ഇങ്ങിനെ ഒരു പോസ്റ്റിടുന്നത്‌. ഇനി ഞാന്‍ ഇതൊക്കെ പറയുന്നത്‌ കേട്ട്‌ ഇവിടെയെങ്ങാനും തീവ്രവാദം വളരുമോ, അല്ലെങ്കില്‍ താലിബാനിസ്സം പൂത്തുലയുമോ, സാമുദായിക സന്തുലനാവസ്ഥ പളുത്തുമോ എന്നൊന്നും ചിന്തിച്ച്‌ എടങ്ങേറാകാന്‍ തല്‍ക്കാലം ഞാനില്ല. മുസ്ലിം, ഇസ്ലാം, മുഹമ്മദ്‌, പര്‍ദ എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആസനത്തില്‍ തേള്‌ കുത്തിയ പോലെ പെരുമാറുന്ന ചില ജാരജന്‍മങ്ങളെ പേടിച്ച്‌ വായ കൊട്ടിയടക്കാന്‍ ഒരു നിര്‍വാഹവുമില്ല എന്ന്‌ ഉറക്കെ ഉറക്കെ വിളിച്ച്‌ പറഞ്ഞു കൊള്ളുന്നു. അത്തരക്കാര്‍ തുടര്‍ന്ന്‌ വായിച്ചാല്‍ അവര്‍ക്കുണ്ടാകുന്ന എല്ലാ വിധ മാനസിക ബുദ്ധിമുട്ടുകള്‍ക്ക്‌ അവര്‍ മാത്രമായിരിക്കും ഉത്തരവാദികള്‍. 

ഖണ്ഡശയായി പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ആ ലേഖനത്തിന്റെ ലേഖകന്‍/ലേഖിക (ഒരാളല്ല ഒന്നിലധികം പേരാണ്‌) അറബി നാമധാരിയാണ്‌. ഒരു അറബി നാമമുണ്ടെങ്കില്‍ എല്ലാ മൊല്ലാക്കമാരുടേയും തന്തക്ക്‌ വിളിക്കാമെന്ന്‌ ചില വാനര ജന്‍മങ്ങള്‍ ധരിച്ചുവശായതിന്റെ ഏനക്കേടാണ്‌ ഇതെന്ന്‌ പറയാതെ വയ്യ. സത്യത്തില്‍ അതെഴുതിയിരിക്കുന്നവന്‍ ഇസ്ലാമെന്തോന്നോ പര്‍ദയെന്തെന്നോ ഒരു വിവരവുമില്ല എന്ന് ഇസ്ലാം കാര്യം അഞ്ചാണെന്നും ഈമാന്‍ കാര്യം ആറാണെന്നും തിരിയുന്ന ഏത്‌ മനുഷ്യനും മനസ്സിലാകും. അപ്പോള്‍ അവരാരെന്നും അവരുടെ ഉദ്ധ്യേശമെന്തെന്നും അറിയാന്‍ നമ്മളിനി കവടി നിരത്തി നോക്കേണ്ടതില്ല എന്ന്‌ ചുരുക്കം. ചിലര്‍ക്ക്‌ അങ്ങിനെയാണ്‌. ആരെയെങ്കിലുമൊക്കെ ചൊറിഞ്ഞു കൊണ്ടേ ഇരിക്കണം. ക്രിമി കടി ഇത്തിരി കൂടുതലുള്ളവരാണ്‌ അവര്‍. സ്വന്തം മൂലത്തിലെ ക്രിമികടി മാറ്റാന്‍ അവര്‍ മറ്റാരുടെയെങ്കിലും ആസനത്തിലിട്ട്‌ ചൊറിഞ്ഞു കൊണ്ടേ ഇരിക്കും. അക്കൂട്ടര്‍ക്ക്‌ ഏറ്റവും ഇഷ്ടമുള്ള ആസനമാണ്‌ മുസ്ലിമീങ്ങളുടെ ആസനം. എത്ര മന്തിയാലും ഒരു മതി വരില്ല. അങ്ങിനെ മാന്തിക്കൊണ്ടേ ഇരിക്കും. മാന്തട്ടെ മാന്തട്ടെ.. നല്ലോണം മാന്തട്ടെ. 

മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണ്‌ എന്നാണ്‌ ഇസ്ലാമിന്റെ വെപ്പ്‌. അതു കൊണ്ടു തന്നെ ഇസ്ലാമിക വ്യക്‌തിനിയമങ്ങളൊക്കെ സമൂഹത്തിന്റെ സുരക്ഷയും കൂടി ചിന്തിച്ചു കൊണ്ടാണ്‌ രൂപപ്പെടുത്തിയിട്ടുള്ളത്‌. വ്യക്‌തിയെക്കാള്‍ പ്രാധാന്യം സമൂഹത്തിനുണ്ട്‌. ഓരോ വ്യക്‌തികളും സമൂഹത്തിന്റെ ഗുണഭോക്‌താക്കളാണ്‌. അപ്പോള്‍ സമൂഹത്തിന്റെ നിലനില്‍പ്പിനെതിരായി വ്യക്‌തികളെ സന്തോഷിപ്പിക്കാന്‍ ഇസ്ലാമിക നിയമ വ്യവസ്ഥിതിക്കാവില്ല. ഒരു മുസ്ലിം തന്റെ സമൂഹത്തില്‍ എങ്ങിനെ പെരുമാറണം എന്ന്‌  ഇസ്ലാമികശരീഅത്ത്‌ വളരെ വ്യക്‌തമായിപ്പറയുന്നുണ്ട്‌. സ്വാഭാവികമായിട്ടും സ്‌ത്രീ പുരുഷന്‍മാരുടെ വസ്‌ത്രധാരണവും അതില്‍ ഉണ്ട്‌. പുരുഷന്‍ എങ്ങിനെ വസ്‌ത്രം ധരിക്കണം എന്നും സ്‌ത്രീ എങ്ങിനെ വസ്‌ത്രം ധരിക്കണം എന്നും അതിന്റെ പരിധി എവിടെയാണെന്നുമെല്ലാം ഇസ്ലാമികശരീഅത്ത്‌ സുവ്യക്‌തം പറഞ്ഞിട്ടുണ്ട്‌, അത്‌ അനുസരിക്കുക എന്നതാണ്‌ മുസ്ലിം എന്നവകാശപ്പെടുന്ന ഒരു പുരുഷന്റെയും സ്‌ത്രീയുടേയും ബാധ്യത. അല്ലാതെ മനുഷ്യനില്‍ നിന്നും മൃഗങ്ങളിലേക്ക്‌ പരിവര്‍ത്തനം നടത്തപ്പെട്ട ചില ചീഞ്ഞ തലച്ചോറുകള്‍ പറയുന്നത്‌ കേട്ട്‌ തുണിയഴിച്ചിട്ട്‌ ചാടുക എന്നതല്ല. 

മുസ്ലിമീങ്ങള്‍ തങ്ങളുടെ സ്‌ത്രീകളെ പര്‍ദയുടുപ്പിക്കുന്നതില്‍ അകൈതവമായ ബേജാറുള്ള ടി ലേഖകന്‍/ലേഖിക അണ്ഡകടാഹത്തോളം വലിപ്പമുള്ളൊരു ചോദ്യവും ചോദിക്കുന്നുണ്ട്‌. എന്തേ മുസ്ലിം പുരുഷന്‍മാരൊന്നും തോബ്‌ ധരിക്കുന്നില്ല എന്ന്‌. ഗള്‍ഫിലൊക്കെ അങ്ങിനെയാണത്രെ. പുരുഷന്‍മാര്‍ ഗള്‍ഫില്‍ തോബ്‌ ധരിക്കുന്നത്‌ ഇസ്ലാമിക ശരീഅത്ത്‌ അനുസരിച്ചല്ല എന്നു മനസ്സിലാക്കാനുള്ള സാമാന്യ ബോധം വേണ്ടെ? സ്വന്തം തലച്ചോര്‍്‌ വല്ല വര്‍ഗീയ കോമരങ്ങള്‍ക്കും പണയം വച്ചാല്‍ പിന്നെ വായില്‍ വന്നത്‌ കോതക്ക്‌ പാട്ട്‌ എന്ന കണക്കെ എന്തു വേണമെങ്കിലും വിളിച്ചു പറയാമല്ലൊ. 

മുസ്ലിം സ്‌ത്രീയോട്‌ അവളുടെ മുന്‍കയ്യും  മുഖവും ഒഴികെയുള്ളതെല്ലാം മറക്കാന്‍ കല്‍പ്പിച്ചത്‌ അല്ലാഹുവാണ്‌. അത്‌ പരിശുദ്ധ ഖുര്‍ആനിന്റെ ആഹ്വാനമാണ്‌. മനുഷ്യരോട്‌ മാന്യരായി സാദാചാരം നിലനിര്‍ത്തി ജീവിക്കാന്‍ പറഞ്ഞതും ആ ഗ്രന്ഥമാണ്‌. സ്‌ത്രീക്ക്‌ മാത്രമൊന്നുമല്ല പുരുഷനും ഡ്രസ്സ്‌ കോടുണ്ട്‌.  ഇവിടെ ആരും പുരുഷന്‍ കോട്ടിടരുത്‌ എന്നോ മറ്റോ പറയുന്നില്ലല്ലോ. എന്തേ സ്‌ത്രീകളുടെ പര്‍ദയോട്‌ മാത്രം ഇത്ര താല്‍പര്യം. കാണാന്‍ കണ്ണിനിമ്പമുള്ളത്‌ അവരുടെ കയ്യിലാണല്ലോ ഉള്ളത്‌ അല്ലെ? ഇത്‌ സൂക്കേട്‌ വേറെയാണ്‌. വര്‍ഗീയവാദിക്ക്‌ കടിയും മാറും, ഞരമ്പന്‍മാര്‍ക്ക്‌ തരിപ്പും മാറും. അത്ര തന്നെ. 

ഇസ്ലാമിന്റെ കല്‍പ്പനകള്‍ ഒരു മുസ്ലിം അനുസരിക്കുന്നത്‌ അതിന്റെ ഭൌതികമായ നേട്ടങ്ങളോ കോട്ടങ്ങളോ നോക്കിയിട്ടല്ല. മറിച്ച്‌ അത്‌ അവന്റെ ആരാധനയുടെ ഭാഗമാണ്‌. അവന്റെ രക്ഷിതാവിനെ അവന്‍ ആരാധിക്കുന്നതിന്റെ ഭാഗം. ഒരു മുസ്ലിം സ്ത്രീ പര്‍ദ്ദ ധരിക്കുന്നത് അവളുടെ ആരാധനയുടെ ഭാഗം കൂടിയാണ് എന്നു പര്‍ദാ വിരോധികള്‍ മനസ്സിലാകിയാല്‍ നന്ന്. 

ഇന്ന്‌ മിക്ക സ്‌ത്രീകളും വസ്‌ത്രം ധരച്ചവരാണെങ്കിലും നഗ്നരാണ്‌. അവളുടെ നഗ്നതയാണ്‌ കമ്പോളത്തില്‍ ഏറ്റവും ചിലവുള്ള വസ്‌തു. പുരുഷന്റെ ഷേവിംഗ്‌ ക്രീമിന്റെ,  എന്തിന്‌; പുരുഷന്റെ അടിവസ്‌ത്രത്തിന്റെ പരസ്യമണെങ്കില്‍ പോലും, അതിലും കാണാം തുടയും പാതി മുലകളും കാണിച്ചൊരു പെണ്ണെങ്കിലും. ഇതെല്ലാം സ്‌ത്രീകളനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങളാണ്‌. പര്‍ദ ധരിക്കുമ്പേള്‍ സ്‌ത്രീകള്‍ക്ക്‌ ഇമ്മാതിരി സ്വാതന്ത്ര്യമൊന്നും ലഭിക്കില്ല. ഈ ലോകത്ത്‌ സ്‌ത്രീ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഇതല്ലെങ്കില്‍ പിന്നെ മറ്റെന്താണ്‌? വെറുതെ അല്ല പര്‍ദാ വിരോധികള്‍ക്ക്‌ ഇത്ര ഹാലിളക്കം. മുസ്ലിം സ്‌ത്രീകളെ കൂടി ഈ സ്വാതന്ത്ര്യം അനുഭവിപ്പിക്കണം. എന്തൊരു നല്ല ഉദ്ധ്യേശം. ഈ കുരക്കുന്ന ജീവികളോടൊന്നേ പറയാനുള്ളൂ. സ്വന്തം അമ്മമാരെയും പെങ്ങന്‍മാരെയും, പെണ്‍മക്കളേയുമൊക്കെ, ഭാര്യമാരേയുമൊക്കെ തുണിയുടിപ്പിക്കാതെ നടത്തി, അതു നോക്കി നിന്ന്‌ ആശ തീര്‍ക്കുക. 

ഇനി ചിലര്‍ക്കൊക്കെ വല്ല്യ ബേജാറ്‌ മുസ്ലിം പെണ്ണിനെ പര്‍ദ ഇടുവിപ്പിച്ച്‌ മുസ്ലിം ചെറുപ്പക്കാരൊക്കെ ഞങ്ങളുടെ മതത്തിലെ പെണ്ണുങ്ങളെ നോക്കുന്നു എന്നാണ്‌. അത്തരം പരാതിയുള്ള ശപ്പശിരോമണികളോട്‌ ഒന്നേ പറയാനുള്ളൂ. സ്വന്തം മതത്തിലെ പെണ്ണുങ്ങളൊക്കെ പര്‍ദയിട്ട്‌ നടക്കുന്നത്‌ കൊണ്ട്‌ അന്യമതത്തില്‍ പെട്ട പെണ്ണുങ്ങളുടെ വായില്‍ നോക്കി നടക്കുന്ന കിഴങ്ങന്‍മാരായ മുസ്ലിം ചെറുപ്പക്കാരെയൊക്കെ വളച്ചു നിര്‍ത്തി തല്ലി പുറം പൊളിച്ചു വിടുന്നത്‌ നിങ്ങള്‍ക്ക്‌ ഒരു സല്‍പ്രവര്‍ത്തിയായിരിക്കും. 

മനുഷ്യര്‍ക്ക്‌ അവനവന്റെ ഉള്ളില്‍ ഒരു സദാചാര ബോധം വേണം. അതില്ലാതെ വരുമ്പോള്‍ സദാചാരം കൊണ്ട്‌ നമ്മുടെ ചുറ്റുമുള്ളവരോട്‌ നാം കല്‍പ്പിക്കേണ്ടി വരും. എന്റെ പെണ്‍മക്കളോ, ഭാര്യയോ, പെങ്ങന്‍മാരോ ഒന്നും നാളെ ജീവിതം കൈവിട്ട്‌ നില്‍ക്കുന്നത്‌ കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അവര്‍ ചില വഴികളിലേക്ക്‌ പ്രവേശിക്കുന്നത്‌ കാണുമ്പോള്‍ ഞാന്‍ പറഞ്ഞേക്കാം. ആ വഴി പോണ്ടാ, അവിടെ പാമ്പുണ്ടെന്ന്‌. ഇതിനെയൊക്കെ സഞ്ചാരം സ്വാതന്ത്ര്യം  നിഷേധിക്കലാണ്‌, വ്യക്‌തിസ്വാതന്ത്ര്യം കുന്തത്തില്‍ കുത്തലാണ്‌ എന്നൊക്കെ പറഞ്ഞു വന്നാല്‍, അവരോട്‌ നല്ല നമസ്ക്കാരം പറയുകയല്ലാതെ നിവര്‍ത്തിയില്ല. അതു പോലെ തന്നെയാണ്‌ മതപണ്ഡിതന്‍മാര്‍. അവരുടെ ജോലിയാണ്‌ പ്രബോധനം. അതവര്‍ നടത്തുക തന്നെ വേണം. അതവര്‍ മാന്യതയോടെയും ആത്മാര്‍ത്ഥതയോടെയും സത്യസന്ധമായും ചെയ്യാത്തതിന്റെ ഏനക്കേടാണ്‌ ഇന്ന്‌ സമുദായത്തില്‍ ഏറെ കൂറെ മുഴച്ചു നില്‍ക്കുന്ന പ്രശ്നങ്ങള്‍ എന്നു പറയാതെ വയ്യ. 

ഒന്നേ പറയാനുള്ളൂ. മുസ്ലിം സ്‌ത്രീ പര്‍ദ ധരിക്കുന്നതൊന്നുമല്ല ഇവിടത്തെ പ്രശ്നം. മുസ്ലിം സ്‌ത്രീയോട്‌ മുഖവും മുന്‍ക്കയ്യും ഒഴികെ ഉള്ളതെല്ലാം നിര്‍ബന്ധമായും അന്യ പുര്‍ഷന്‍മാരില്‍ നിന്നും മറച്ചു വെക്കണം എന്ന്‌ പറഞ്ഞത്‌ അവളുടെ മതമാണ്‌. ആ മതത്തെ സ്നേഹിക്കുന്ന മുസ്ലിം സ്‌ത്രീ അവള്‍ക്ക് യോജിച്ച വിതത്തില്‍ വസ്‌ത്രം ധരിച്ച്‌ നടന്നു കൊള്ളട്ടെ. അതിന്‌ മുസ്ലിം വിരോധികള്‍ക്കും, യുക്‌തിവാദികള്‍ക്കുമൊന്നും യാതൊരു ചേതവുമില്ല. ഒരു ചുക്കും ചുണ്ണാമ്പുമില്ല. നിങ്ങളൊക്കെ തല്‍ക്കാലം സ്വന്തം കുടുംബത്തിലെ കഞ്ഞിക്കലങ്ങള്‍ക്ക്‌ എണ്ണം കൊടുത്ത്‌ ജീവിച്ചാല്‍ മതി. ഇന്ന് കേരളത്തിലങ്ങോളമിങ്ങോളം എത്രയോ മുസ്ലിം സ്‌ത്രീകള്‍ സാരി മാത്രം ധരിച്ച്‌ നടക്കുന്നുണ്ട്‌. അവരെയൊന്നും കല്ലെറിയാനോ കൊല്ലാനോ ഇവിടെ മുസ്ലിമീങ്ങളാരും നടക്കാറില്ല. അങ്ങേ അറ്റം പോയാല്‍, പെണ്ണുങ്ങളേ നിങ്ങള്‍ക്കൊക്കെ പര്‍ദയിട്ട്‌ നടന്നൂടെ എന്ന്‌ വല്ല മുസ്ലിയാക്കന്‍മാരും പറയുന്നുണ്ടാവും. ചില സംഘടനകള്‍ പറയുന്നുണ്ടാവും. അതിപ്പോള്‍ കമ്മ്യുണിസ്റ്റുകാരൊന്നും ദേവാലയങ്ങളില്‍ പോകരുതെന്ന്‌ മാനുഫെസ്റ്റോയില്‍ പറഞ്ഞിട്ടില്ലേ. അത്രയേ ഉള്ളൂ. ഇത്രയും പറഞ്ഞു എന്നു മാത്രം. 

ഇതു വായിച്ച്‌ നാളെ മുതല്‍ ഇസ്ലാമിക വിരോധികളെല്ലാം കൂട്ടത്തോടെ പൊന്നാണിയില്‍ പോയി തൊപ്പിയിട്ട്‌ കളയും എന്നൊന്നും ഞമ്മക്ക്‌ തോന്നുന്നില്ല. ഇത്‌, ഇവിടന്നെന്തെങ്കിലും കിട്ടുമ്പോഴേക്കും പട്ടിക്കെല്ലിന്‍ കഷ്ണം കിട്ടിയ പോലെ കുരച്ച്‌ ബഹളമുണ്ടാക്കുന്ന ഈ വര്‍ഗീയ വിഷജീവികള്‍ക്കിട്ട്‌ ഞമ്മളെ വക ഒരു ചെറിയ ചൊറിയല്‍. അത്രമാത്രം.. 

69 comments:

  1. ഇന്ന്‌ മിക്ക സ്‌ത്രീകളും വസ്‌ത്രം ധരച്ചവരാണെങ്കിലും നഗ്നരാണ്‌. അവളുടെ നഗ്നതയാണ്‌ കമ്പോളത്തില്‍ ഏറ്റവും ചിലവുള്ള വസ്‌തു. പുരുഷന്റെ ഷേവിംഗ്‌ ക്രീമിന്റെ, എന്തിന്‌; പുരുഷന്റെ അടിവസ്‌ത്രത്തിന്റെ പരസ്യമണെങ്കില്‍ പോലും, അതിലും കാണാം തുടയും പാതി മുലകളും കാണിച്ചൊരു പെണ്ണെങ്കിലും.

    ReplyDelete
  2. ചായക്കില്ലാത്ത ചൂടെന്തിനാ ഗ്ലാസ്സിന്? പര്‍ദ്ധ ധരിക്കുന്നവര്‍ക്കില്ലാത്ത ബേജാറാണ് ലോകത്തിനു!!

    ReplyDelete
  3. കുറാനില്‍ പര്‍ധ/കോണകം ധരിയ്ക്കുന്ന കാര്യത്തിലെന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ?

    ReplyDelete
  4. കുറാനില്‍ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്‌. ഇനി കുറാനില്‍ പറഞ്ഞിട്ടില്ലെങ്കിലും അന്നോണി സാറ്‌ കോണകമെങ്കിലും ധരിക്കണേ...

    ReplyDelete
  5. പെണ്ണിന് പര്‍ദ്ദ നല്‍കുന്ന സുരക്ഷിതത്ത്വം നല്‍കാന്‍ മറ്റൊരു വസ്ത്രത്തിനും കഴിയില്ല.
    വേണ്ടിവന്നാല്‍ ഞാനും ഇനിമുതല്‍ പര്‍ദ്ദ ധരിക്കാന്‍ തുടങ്ങും!
    ആര്‍ക്കാടാ ചേതം?

    ReplyDelete
  6. താലിബാന്‍ മലാലമാരെ മാത്രമല്ല, പര്‍ധയും, കോണകവും, അക്ഷര/വ്യാകരണതെറ്റും പോലും മറ്റുള്ളവരുടെ കാര്യമാവുംബം പിടിയ്ക്കും.....

    ReplyDelete
  7. അന്നോണിചേട്ടാ, കുറാന്‍ എന്ന് നിങ്ങളൊന്നും എഴുതുമ്പോള്‍ അക്ഷര തെറ്റ് വരുന്നതല്ലല്ലോ.. മനപ്പൂര്‍വം വരുത്തുന്നതല്ലേ. അതിനു ശരിക്കും വേണ്ടത് നല്ല അടിയാ.. നല്ല ചുട്ട അടി.

    ReplyDelete
  8. "മനപ്പൂര്‍വം വരുത്തുന്നതല്ലേ"

    ഇതിനു മരുന്നില്ല. താലിബാന്‍ ബോംബും, വെട്ടലുമായി ഒടുങ്ങിതീരുന്നത് വരെ കാത്തിരിയ്ക്കുകതന്നെ.

    ReplyDelete
  9. അബൂതി... കൊള്ളം... നല്ല പ്രതികരണം. പക്ഷെ അല്‍പ്പം കൂടിപോയോ എന്നൊരു സംശയം. പര്‍ദ്ദ വിരോതികളുടെ കുറിക്കുതന്നെ കൊള്ളും..

    ReplyDelete
  10. ചായക്കില്ലാത്ത ചൂടെന്തിനാ ഗ്ലാസ്സിന്? പര്‍ദ്ധ ധരിക്കുന്നവര്‍ക്കില്ലാത്ത ബേജാറാണ് ലോകത്തിനു!!

    ReplyDelete
  11. ഖുര്‍ആനില്‍ ഉണ്ട്‌. എന്ന് പറഞ്ഞു ഭയപ്പെടുത്തുന്ന താലിബാന്‍ മനസ്ഥിതിക്കാരെപ്പറ്റി ലോകത്തിനു ബേജാരുണ്ട്.

    ReplyDelete
  12. അന്നോണി, മനപ്പൂര്‍വം വരുത്തുന്ന പിഴവുകള്‍ അല്ല എന്നന്നോ പറയുന്നത്? അതായത് ഖുറാന്‍ (ഖുര്‍ആന്‍) എന്ന് എഴുതുമ്പോള്‍ കുറാന്‍ എന്നാകുന്ന പിഴവ്! മുഹമ്മദ്‌ എന്നതിന് പകരം മൊഹമ്മദ്‌ എന്നാകുന്നത്! ഇസ്ലാമിനോടുള്ള കൂറുള്ള ഇതൊരു മുസ്ലിമിനെയും തീവ്രവാദി എന്ന് മാത്രം വിളിക്കുന്ന പിഴവ്! ഇതെല്ലാം ക്ഷമിക്കാവുന്നതെ ഉള്ളൂ അല്ലെ. ക്ഷമിക്കാം കേട്ടോ. ഇതെല്ലാം ഞങ്ങള്‍ മുസ്ലിമീങ്ങള്‍ ക്ഷമിക്കാം.
    പിന്നെ, ആരെയാണ് താങ്കള്‍ താലിബാനി എന്ന് വിളിക്കുന്നത്? എന്നെയോ? ഞാന്‍ ഒരു താലിബ് ആണ്. താലിബാനി അല്ല. അത് പറഞ്ഞാല്‍ മനസ്സിലാക്കാനുള്ള വകതിരിവിനോന്നും താങ്കളെ പോലുള്ള ആളുകള്‍ക്കില്ല എന്ന കാര്യം ഈ നാട്ടിലെ പട്ടിക്കും പൂച്ചക്കും പോലും അറിയും. പിന്നെ എനിക്ക് മാത്രം അതെങ്ങിനെ അറിയാതെ ആവും.
    പിന്നെ, മുസ്ലിം സ്ത്രീകളോട് അവരുടെ മുഖവും മുന്കയ്യും മറച്ചു നടക്കണം എന്ന് ഖുര്‍ആനില്‍ പറഞ്ഞതിന്, അങ്ങിനെ പറഞ്ഞിട്ടുണ്ട് എന്ന ഞങ്ങള്‍ മുസ്ലിമീങ്ങള്‍ പറയുന്നതിന് താങ്കളെ പോലുള്ളവര്‍ക്ക് എന്താണ് പ്രശ്നം എന്ന് എങ്ങിനെ ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. ലോകത്തിനിപ്പോള്‍ വലിയ ബേജാര് മുസ്ലിം സ്തീകളോട് പര്‍ദ്ദ/പര്ധ ധരിക്കാന്‍ ഖുര്‍ആണ്‍ പറയുന്നതല്ലേ. അതെ ചങ്ങാതീ.. താങ്കളെ പോലിരിക്കുന്നവരുടെ ലോകത്തിലെ ഏറ്റവും വലിയ പ്രശ്നം മുസ്ലിമീങ്ങള്‍ ജീവിച്ചിരിക്കുന്നു എന്നതാണ്.

    ReplyDelete
  13. മനപ്പൂര്‍വം വരുത്തുന്ന പിഴവുകള്‍ ............... "മുഹമ്മദ്‌ എന്നതിന് പകരം മൊഹമ്മദ്‌ എന്നാകുന്നത്"!

    ബേജാര് കൂടുകയാണ്. Mohamed Morsi Isa El-Ayyat (ഈജിപ്ത് പ്രസിഡന്റ്‌)))))))) ) )-മൊഹമ്മദ്‌ എന്ന് എഴുതിയതിനു എന്താണാവോ ശിക്ഷ ?

    അത് താനല്ലയോ ഇത്, എന്നാണു തുടക്കം (മണിച്ചിത്രത്താഴില്‍ പപ്പുവിന്റെ, നെടുമുടിയും, ഇന്നസെന്റുമായുള്ള ഡയലോഗ്. മതതീവ്രതയും സാഡിസവും കലര്‍ന്ന് വെളിവുകെട്ടാല്‍ അക്ഷരപ്പിശകുപോലും സംശയാനുകൂല്യം കൂടി നല്‍കാനാവാത്ത, കൊടും ശിക്ഷ അര്‍ഹിക്കുന്ന പാതകമായി തീരുന്നു. അപ്പോഴാണ്‌ ബോംബും, വെട്ടലും കൊണ്ട് ഒടുങ്ങി തീരുക.

    മതം മനുഷ്യന് ആവശ്യമാണ്‌, ആയിരക്കണക്കിന് വര്‍ഷങ്ങളിലുടെ ഉരുത്തിരിഞ്ഞുവന്ന മതങ്ങളില്‍ നന്മകളും, തിന്മകളും, സത്യവും, മിഥ്യയും ഒക്കെ കെട്ടുപിണഞ്ഞു കിടക്കുന്നു എന്നാണെന്റെ വിശ്വാസം.

    പുരുഷന്മാര്‍ക്ക് സുരക്ഷ കുറവാണ്, പര്‍ധ ധരിയ്ക്കണമെന്നു കുറച്ചു സ്ത്രീ തീവ്രവാദികള്‍ പറഞ്ഞാല്‍ ?

    ReplyDelete
  14. അന്നോണീ, താങ്കളൊരു അത്ഭുതം തന്നെ ആണ് കേട്ടോ. സത്യം!
    മുഹമ്മദ്‌ എന്നത് ഒരു അറബി നാമമാണ്. അറബിയില്‍ ആ പേര് എങ്ങിനെയാണോ എഴുതുന്നത്‌ ഉച്ചരിക്കുന്നത് അതാണ്‌ ആ പേരിന്റെ കാര്യത്തില്‍ ശരി. അല്ലാതെ അറബിയുടെ ഉച്ചാരണവുമായി ഒരു കാലത്തും സമരസപ്പെടാത്ത ഇംഗ്ലീഷില്‍ ആ നാമം എഴുതിയതല്ല ഇവിടെ റഫറന്‍സ് കണ്ട് വരേണ്ടത്. പിന്നെ ഇംഗ്ലീഷിലും മുഹമ്മദ്‌ എന്നാ നാമം ചിലര്‍ മുഹമ്മദ്‌ എന്നും മൊഹമ്മദ്‌ എന്നും എഴുതുന്നു. താങ്കളെ പോലുള്ളവര്‍ ലോകം എമ്പാടും ഉണ്ടല്ലോ?
    പിന്നെ അത് താനല്ലയോ ഇത് എന്ന തോന്നലൊന്നും മുസ്ലിമീങ്ങല്‍ക്കില്ല. എനിക്ക് പ്രത്യേകിച്ചും. ഞാന്‍ എഴുതിയ ഒരു പോസ്റ്റിനു കമന്റായി താങ്കള്‍ എഴുതിയതില്‍ ആണ് താലിബാനെ കൊണ്ടുവന്നത്. താങ്കള്‍ക്കും താങ്കളെ പോലിരിക്കുന്നവര്‍ക്കും ആണ് എല്ലാ മുസ്ലിമീങ്ങളും ഇവരൊക്കെ അവരല്ലേ എന്ന ആ തോന്നല്‍ ഉള്ളത്. അതിനു ചികിത്സ ഇല്ല
    ((പുരുഷന്മാര്‍ക്ക് സുരക്ഷ കുറവാണ്, പര്‍ധ ധരിയ്ക്കണമെന്നു കുറച്ചു സ്ത്രീ തീവ്രവാദികള്‍ പറഞ്ഞാല്‍ ?))
    താങ്കള്‍ ഈ പറഞ്ഞതില്‍ തന്നെ താങ്കളുടെ മനസ്സ് വ്യക്തമല്ലേ സ്ത്രീകളോട് പര്‍ദ്ദ ധരിക്കാന്‍ പറയുന്നവര്‍ എല്ലാവരും മുസ്ലിം പുരുഷ തീവ്രവാദികള്‍! അതെ, അതാണ്‌ താങ്കളൊക്കെ ഇവിടെ വിലപിച്ചു നടക്കുന്നത്. മുസ്ലിമീങ്ങളോട് മുസ്ലിമീങ്ങളായി ജീവിക്കാന്‍ പറയുന്നവര്‍ തീവ്രവാദികള്‍! ഇസ്ലാമിനോടും മുസ്ലിമീങ്ങളോടും താങ്കളെ പോലിരിക്കുന്നവരുടെ atitude ഇതൊക്കെ തന്നെയാണ്..
    താങ്കള്‍ക്കൊന്നും ഒരിക്കലും ബേജാര് മാറില്ല ചങ്ങാതീ. ഈ ലോകത്ത് ഒരു മുസ്ലിമെങ്കിലും മുസ്ലിമായി ജീവിക്കുന്നുണ്ടെന്ന് അറിയുന്നിടത്തോളം കാലം താങ്കള്‍ക്കൊന്നും ബേജാര് മാറില്ല. തല്‍കാലം ആ ബേജാറോടെ കിടന്നുറങ്ങുക. ശാന്തി നേരുന്നു..

    ReplyDelete
  15. "മുഹമ്മദ്‌ എന്നത് ഒരു അറബി നാമമാണ്. അറബിയില്‍ ആ പേര് എങ്ങിനെയാണോ എഴുതുന്നത്‌ ഉച്ചരിക്കുന്നത് അതാണ്‌ ആ പേരിന്റെ കാര്യത്തില്‍ ശരി. അല്ലാതെ അറബിയുടെ ഉച്ചാരണവുമായി ഒരു കാലത്തും സമരസപ്പെടാത്ത ഇംഗ്ലീഷില്‍ ആ നാമം എഴുതിയതല്ല"


    Mohamed Morsi Isa El-Ayyat എന്നത് ഔദ്യോഗിക നാമമാണ്. അപ്പൊ താലിബാന്, ഈജിപ്തുമായി മുട്ടാനുള്ള വകുപ്പായല്ലോ....

    പിന്നെ, ഏറ്റവും നല്ല പരിഹാരം ഇംഗ്ലീഷും, മലയാളവുമൊക്കെ അറബിയില്‍ എഴുതുന്നതാണ്.

    "പിന്നെ അത് താനല്ലയോ ഇത് എന്ന തോന്നലൊന്നും മുസ്ലിമീങ്ങല്‍ക്കില്ല. എനിക്ക് പ്രത്യേകിച്ചും. ഞാന്‍ എഴുതിയ ഒരു പോസ്റ്റിനു കമന്റായി താങ്കള്‍ എഴുതിയതില്‍ ആണ് താലിബാനെ കൊണ്ടുവന്നത്"

    താങ്കള്‍ താലിബാനെ പ്രതിനിധീകരിയ്ക്കുന്നു എന്ന് പറഞ്ഞാല്‍ ആരും തര്‍ക്കിക്കില്ല. ഭൂരിപക്ഷം മുസ്ലീമുകളും താലിബാന്‍ ചിന്താഗതിയ്ക്കെതിരാണ്, മലാല സംഭവത്തില്‍ ലോകം അത് കണ്ടു.

    പര്‍ദ്ദ ധരിക്കാന്‍ പുരുഷന്‍ നിര്‍ബന്ധിക്കാന്‍ പാടില്ല, പുരുഷന്‍ പര്‍ദ്ദ ധരിക്കണമെന്ന് സ്ത്രീയും.

    "ഈ ലോകത്ത് ഒരു മുസ്ലിമെങ്കിലും മുസ്ലിമായി ജീവിക്കുന്നുണ്ടെന്ന്"

    ഇത് നടപ്പിലാക്കാന്‍ കച്ചകെട്ടിയിറങ്ങിയ താലിബാന്‍ ചിന്താഗതിയ്ക്കാരാന് 9/11 നും, ബോംബെ വെടിവെപ്പുമൊക്കെ നടത്തി എല്ലാ മതസ്ഥരെയും കൊന്നൊടുക്കിയത്. അതുകൊണ്ട്, താലിബാനൊടുങ്ങി തീരുന്നത് വരെ തീര്‍ച്ചയായും ബേജാരുണ്ട്.

    ReplyDelete
    Replies
    1. Dear Anoni...Lokathulla Pardha Dharikkunnavarum "Dharikkathavarum" vare " Pardha thanne Surakkshitham" ennu Sammathikkunna ee kalathu Ningal vadhikkunnath Sthree surakshakku vendiyo atho avarude nashathinu vendiyo..? Islam nirbandha poorvam kalpikkunna karyangal enthinu vendiyanennu chinthichu manasilakkiyavar athu angeegarikkum.Allathavar avarude ishtathinu neengum..Ningal randamathu paranhavareyanu support cheyyunnath..Ithenthinu vendiyanu ??

      Delete
  16. ((താങ്കള്‍ താലിബാനെ പ്രതിനിധീകരിയ്ക്കുന്നു എന്ന് പറഞ്ഞാല്‍ ആരും തര്‍ക്കിക്കില്ല. ഭൂരിപക്ഷം മുസ്ലീമുകളും താലിബാന്‍ ചിന്താഗതിയ്ക്കെതിരാണ്))
    സന്തോഷം.. അറിഞ്ഞോ അറിയാതെയോ താങ്കളുടെ ആ ഉള്ളു താങ്കള്‍ തുറന്നു കാട്ടിയല്ലോ..
    ((പിന്നെ, ഏറ്റവും നല്ല പരിഹാരം ഇംഗ്ലീഷും, മലയാളവുമൊക്കെ അറബിയില്‍ എഴുതുന്നതാണ്.))
    ശരിയാണ്.. തന്റെ ഇടുങ്ങിയ ചിന്തയിലൂടെ മാത്രം ലോകത്തെ കാണുന്ന താങ്കളെ പോലിരിക്കുന്നവര്‍ക്ക് അത് തന്നെയാണ് പരിഹാരം... അത് കൊണ്ട്.. മുഹമ്മദ്‌ എന്നത് മൊഹമ്മദ്‌ എന്ന് തന്നെ മരണം വരെ താങ്കള്‍ പറയുക.. ഒരിക്കലും തന്റെ ആ ഉച്ചാരണം തെറ്റാണെന്ന് അറിഞ്ഞാലും ആ തെറ്റ് തിരുത്താന്‍ തയ്യരാവരുത്..
    ((Mohamed Morsi Isa El-Ayyat എന്നത് ഔദ്യോഗിക നാമമാണ്.))
    അല്ല, ഈജിപ്ത് ഒരു അറബി രാഷ്ട്രമാണ്. അവര്‍ ഔദ്യോഗിക പേര് അറബിയില്‍ ആണ് എഴുതാറുള്ളത്. അത് പറഞ്ഞാല്‍ മനസ്സിലാകാന്‍ താങ്കള്‍ക്കവില്ല അതിനുള്ള പ്രകാശം ആ മനസ്സില്‍ ഇല്ല.
    ((മലാല സംഭവത്തില്‍ ലോകം അത് കണ്ടു.))
    ഹഹഹ.. താങ്കള്‍ എന്ത് കണ്ടെന്നാണ് പറയുന്നത്.. സാമാന്യ പത്ര വായന പോലും ഇല്ല അല്ലെ.. ഇസ്ലാം വിരോധികളുടെ പത്രങ്ങള്‍ മാത്രമല്ല, വല്ലപ്പോഴുമെങ്കിലും അങ്ങിനെ അല്ലാത്തതും വായിക്കുക. അതെങ്ങിനെ സത്യസന്ധമായി വല്ലതും അറിയനമെന്നോ കൈകാര്യം ചെയ്യണമെന്നോ ഇല്ലല്ലോ.

    ReplyDelete
  17. ((Mohamed Morsi Isa El-Ayyat എന്നത് ഔദ്യോഗിക നാമമാണ്.))
    അല്ല, ഈജിപ്ത് ഒരു അറബി രാഷ്ട്രമാണ്. അവര്‍ ഔദ്യോഗിക പേര് അറബിയില്‍ ആണ് എഴുതാറുള്ളത്. അത് പറഞ്ഞാല്‍ മനസ്സിലാകാന്‍ താങ്കള്‍ക്കവില്ല അതിനുള്ള പ്രകാശം ആ മനസ്സില്‍ ഇല്ല.
    ===================
    സുഹൃത്തെ, തര്‍ക്കിക്കാന്‍ വരുന്നതിനു മുന്‍പ് ഒന്ന് ഗൂഗിള്‍ ചെയ്തു നോക്ക്. വിക്കി, ഇന്റര്‍നാഷണല്‍ മീഡിയ, അല്‍ ജസീര യൊക്കെ ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ പേര് തെറ്റി എഴുതും എന്ന് വിശ്വസിക്കുന്ന താങ്കളല്ലേ ഇടുങ്ങിയ ചിന്താഗതിക്കാരന്‍......

    വെറുതെയല്ല താലിബാനായിപ്പോയതും, പാവം സ്ത്രീകളെ പര്‍ധ എന്നൊക്കെ പറഞ്ഞ് അടിച്ചമര്‍ത്തുന്നതും.

    ReplyDelete
  18. തായ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീകളെ ഉന്നത ജാതിക്കാര്‍ മാര്‍ മറക്കാന്‍ അനുവതിച്ചിരുന്നില്ല അവരൊക്കെ മതം മാറി പര്‍ദ്ദ ധരിക്കാന്‍ തുടങ്ങി മുല പോയിട്ട് കൈമുട്ട് പോലും ഇന്നവര്‍ക്ക് കാണാന്‍ പറ്റുന്നുണ്ടാവില്ല അതാകും ഈ ചൊറിച്ചില്‍..,

    ReplyDelete
  19. നൂറ്റാണ്ടുകള്‍ മാറിയതൊന്നും കോയ അറിഞ്ഞിട്ടില്ല, അതെങ്ങനാ, ആയിരം കൊല്ലങ്ങള്‍ക്ക് മുന്‍പുള്ള കാടന്‍ അറബി സമൂഹമാണ്‌ സ്വപ്നം.

    പിന്നെ, സദാ മുലയെപ്പറ്റി ആലോചിയ്ക്കുമ്പോളാണ് ഇതുമാതിരി വെളിവുകേട്‌ തോന്നുന്നത്, എന്തെങ്കിലും ജോലിയൊക്കെ ചെയ്തുതുടങ്ങുമ്പോ മാറിക്കിട്ടും.

    ReplyDelete
  20. Dear anonymous; please check the link http://en.wikipedia.org/wiki/Muhammad

    ഇതും താങ്കളീ പറഞ്ഞ വിക്കിയില്‍ ഉള്ളതാണ്‌. ചിലര്‍ക്ക്‌ കാര്യം പറഞ്ഞാല്‍ മനസ്സിലാവും. ചിലര്‍ക്ക്‌ മനസ്സിലാവരുത്‌ എന്നൊരു വാശിയാണ്‌. മുഹമ്മദ്‌ എന്ന പേര്‌ മൊഹമ്മദ്‌ എന്നെഴുതിയാലൊന്നും പ്രവാചകനൊരു ചുക്കും പറ്റാന്‍ പോകുന്നില്ല. ഇതു കാണുന്ന മുസ്ളിമീങ്ങള്‍ക്കും പ്രശ്നമൊന്നും ഇല്ല. പക്ഷെ അതൊരു തെറ്റാണ്‌ എന്നറിയാവുന്നത്‌ കൊണ്ട്‌ അത്‌ ചൂണ്ടിക്കാണിച്ച്‌ തരുമ്പോള്‍, ദാണ്ടെ കണ്ടോടാ ഒരു താലിബാനി, തീവ്രവാദി എന്നൊക്കെ താങ്കളെ പോലുള്ളവര്‍ വിളിച്ചു പറഞ്ഞു നടക്കും. ഇതൊക്കെ നമ്മള്‌ കുറേ കണ്ടതും കേട്ടതുമാണ്‌ ചങ്ങാതീ. മുഹമ്മദ്‌ എന്നുച്ചരിക്കേണ്ട സ്ഥാനത്ത്‌ മൊഹമ്മദ്‌ എന്നുച്ചരിക്കുന്നത്‌ തെറ്റാണ്‌, അതില്‍ യാതൊരു സംശയവും ഇല്ല. അത്‌ പറയാനോ മനസ്സിലാക്കാനോ അംഗീകരിക്കാനോ വലിയ തീവ്രവാദിയൊന്നും ആകേണ്ടതില്ല. എന്നെ പോലെ ഒരു സാധാ തീവ്രവാദി ആയാല്‍ മതി.

    ReplyDelete
  21. ഇനി കുറാനില്‍ പറഞ്ഞിട്ടില്ലെങ്കിലും അന്നോണി സാറ്‌ കോണകമെങ്കിലും ധരിക്കണേ... ഹഹഹ അത് കലക്കി

    ReplyDelete
  22. ആരേ പറഞ്ഞു കാലം മാറിയെന്ന്, അപ്പൊ പർദയും മാറ്റണമെന്ന്,

    അതെ കാലം മാറി ഇപ്പൊ 12 വയസ്സുള്ള കുട്ടിയുടെ മിലയെപ്പോലും വെറുതെ വിടാത്ത കാപാലന്മാരാണ് ചുറ്റും, ഹൊ അപ്പൊ ഇനി ഒന്നും ഇടതെ നിർത്താം അല്ലേ, ന്യൂ ജെനറേഷനേ.....

    പർദ എന്നും സുരക്ഷതമാണ്, പക്ഷെ അതുകൊണ്ട് മാത്രം സ്ത്രീ സംരക്ഷിക്കപ്പെടുന്നുമില്ല എന്നത് മറ്റൊരു വശം

    ReplyDelete
  23. ചായക്കില്ലാത്ത ചൂടെന്തിനാ ഗ്ലാസ്സിന്? പര്‍ദ്ധ ധരിക്കുന്നവര്‍ക്കില്ലാത്ത ബേജാറാണ് ലോകത്തിനു!!

    ReplyDelete
  24. aboothi:അബൂതി said... "മനപ്പൂര്‍വം വരുത്തുന്നതല്ലേ. അതിനു ശരിക്കും വേണ്ടത് നല്ല അടിയാ.. നല്ല ചുട്ട അടി."
    =======
    Quran (കുറാന്‍) എന്നത് Khuran (ഖുര്‍ആന്‍)) എന്നെഴുതണമെന്ന് പറഞ്ഞു ഇനി ഇംഗ്ലിഷ് താലിബാനും, മലയാളി താലിബാനും തമ്മില്‍ തല്ലി തല കീറുമോ?.

    ചുരുക്കത്തില്‍ എനിയ്ക്ക് തോന്നുന്നത്പോലെ മറ്റുള്ളവര്‍ ജീവിച്ചില്ലെങ്കില്‍ ആക്രമിക്കും. മലാലയും, പര്‍ധയുമൊക്കെ അതിനുള്ള ഓരോ കാരണങ്ങള്‍..

    ReplyDelete
  25. അന്നോണി സര്‍, താങ്കള്‍ എന്തൊക്കെയോ പറയുന്നു.. ആരോ ജപിച്ചു വിട്ട മാതിരി.. ഇപ്പോള്‍ ആവനായിഴിയിലെ അസ്ത്രം മുഴുവന്‍ തീര്‍ന്നപ്പോള്‍ ഒരു കിതപ്പുണ്ട് അല്ലെ? അപ്പോള്‍ പിന്നെ ഇംഗ്ലിഷ് താലിബാന്‍, മലയാളം താലിബാന്‍, തമിഴ് താലിബാന്‍!!!! എന്തെല്ലാം കാണണം.. എന്തെല്ലാം കേള്‍ക്കണം..
    വയ്യ ചങ്ങാതീ വയ്യ. രണാങ്കണത്തില്‍ രഥചക്രം പൂണ്ടു പോയ അങ്ങയെ അമ്പെയ്യാന്‍ എനിക്കാവുന്നില്ല.. ക്ഷമിക്കൂ ചങ്ങാതീ, നമുക്ക് ഇനിയും അവസരങ്ങള്‍ കിട്ടും.... താങ്കള്‍ പോയി ആവാനാഴി നിറച്ചു വരൂ..

    ReplyDelete
  26. വസ്ത്രം എന്ത് ധരിച്ചാലും അത് മാന്യമായിരിക്കണം എന്നാണു ഈയുള്ളവന്റെ അഭിപ്രായം. അത് പര്‍ദ്ദ തന്നെ വേണമെന്നില്ല. സാരി ഉടുത്ത് എത്രയോ സഹോദരിമാര്‍ നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നു. പടച്ചവനെകൊണ്ടും പടപ്പുകളെകൊണ്ടും പറയിപ്പിക്കരുത്. പിന്നെ പര്‍ദ്ദ ധരിച്ചു മറ്റുള്ളവരെ പലതരത്തിലും മണ്ടന്മാരാക്കി നിഷ്കരുണം ചതിക്കുന്ന ചില മുസ്ലീം സ്ത്രീകളും സമൂഹത്തില്‍ ഉണ്ടെന്നു ഓര്‍ക്കണം.

    ReplyDelete
  27. ജയം, തോല്‍വി ഇത് മാത്രമാണ് താലിബാന്റെ പ്രശ്നം. ഉള്ളില്‍ കൊണ്ടതുകൊണ്ടാകണം അബൂതിയ്ക്ക് ഈ പരവേശം, എന്തായാലും മനുഷ്യനല്ലേ. ഇത് നല്ല ലക്ഷണമാണ്, മനസ്സ് നല്ലവണ്ണം തുറന്നിടൂ, കാറ്റും, വെളിച്ചവും കടക്കട്ടെ.

    അക്രമവാസനയുള്ള, പിന്തിരിപ്പന്‍ ചിന്താഗതിയുള്ള കുറച്ചാള്‍കാരുടെ കയ്യില്‍ പെട്ടുപോയ ചോദ്യം ചെയ്യാന്‍ ധൈര്യമില്ലാത്ത നിഷ്കളങ്കരും, മൂഡരുമായ അനുയായികളുള്ളതാണ് മുസ്ലിം മതത്തിന്റെ പ്രശ്നം. പരസ്പരം ചൊറിഞ്ഞുകൊടുക്കുന്നതിനു പകരം സ്വതന്ത്രമായി ചിന്തിക്കാനും, ചോദ്യംചെയ്യാനും പഠിയ്ക്കൂ.

    എല്ലാം മാറ്റത്തിന് വിധേയമെന്നല്ലേ, പ്രത്യാശയോടെ കാത്തിരിയ്ക്കാം. നന്മകള്‍ നേരുന്നു.

    ReplyDelete
  28. ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ. ഇന്നത്തെ കാലത്ത്‌ മാര്‍ക്കറ്റില്‍ കിട്ടുന്ന തരം ഡിസൈനര്‍ ബോഡി ഷേപ്പില്‍ തയ്യാറാക്കിയിരിക്കുന്ന പര്‍ദ്ദ ധരിക്കുന്നതിലും ഭേദം മറ്റു സൌകര്യപ്രദമായ ഏതെന്കിലും വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കലാണ്.

    ReplyDelete
  29. അന്നോനീ, ഇവിടെ എവിടെയാ മാഷെ ജയവും തോല്‍വിയും? താങ്കള്ക്കങ്ങിനെ തോന്നിയോ? ഞാന്‍ വിശ്വസിക്കുന്ന ജയം ജീവിത ലക്ഷ്യത്തിന്റെ വിജയമാണ്. അതാരുടെ ഭാഗത്താണെന്ന് കാലം തെളിയികട്ടെ. നമുക്ക് കാത്തിരിക്കാം. മനസ്സ് നല്ലവണ്ണം തുറന്നിട് തന്നെ കാത്തിരിക്കാം. ഞാനും താങ്കളും താങ്കള്‍ പറഞ്ഞ മൂഡരായ ആ ജനങ്ങളും കണ്ടു മുട്ടുന്ന ഒരു മഹാ സഭയില്‍ വച്ച് നമുക്ക് തീരുമാനിക്കാം, ആരായിരുന്നു ശരി എന്നും ആരായിരുന്നു തെറ്റ് എന്ന്. അത് വരെ നമുക്ക് കാത്തിരിക്കാം. ഇതുവരെയുള്ള തുറന്ന സംവാദത്തിനു നന്ദി.. ഇനിയും വരിക..
    ഈ പ്രോത്സാഹനവും, ഈ വിമര്‍ശനവും, ഈ സഹകരണവും ഒക്കെ എനിക്കിനിയും ആവിശ്യമുണ്ട്..

    ReplyDelete
  30. "ആരായിരുന്നു ശരി എന്നും ആരായിരുന്നു തെറ്റ്"

    അന്തിമ തീരുമാനം ഇക്കാര്യത്തില്‍ ഒരിക്കലുമുണ്ടാകില്ല. ഒരു ശരിയ്ക്ക് പകരം കുറെ ശരികളുന്ടെന്നു തിരിച്ചറിഞ്ഞു ക്ലാസ് പിരിയും.

    മനുഷ്യന്റെ (ആണിനും, പെണ്ണിനും) സ്ഥായിയായുള്ള ആവശ്യങ്ങളാണ് സ്വാതന്ത്ര്യവും, വൈവിധ്യവും. അത് വകവെച്ചു കൊടുക്കുന്ന സമൂഹങ്ങളും, മതങ്ങളും നിലനിലയ്ക്കും, അവിടെ സമാധാനവും, പുരോഗതിയുമുണ്ടാകും. ഇപ്പോഴുള്ള മതങ്ങളിലൊക്കെ കാലാനുസൃതമായ പരിഷ്കരണങ്ങള്‍ ഒരുപാട് ആവശ്യമുണ്ട്, പ്രത്യേകിച്ചും ഇന്ത്യ, സമീപ രാജ്യങ്ങളിലും. വേറെ മതങ്ങള്‍ വരുന്നെങ്കില്‍ വൈവിധ്യം കൂടി എന്നേ ഞാന്‍ കരുതൂ.

    മൊഹമ്മദ്‌, കുറാന്‍ എന്നൊക്കെ എഴുതുന്നതില്‍ പോലും ശടിയ്ക്കുന്ന താങ്കള്‍ താലിബാന്‍ ചിന്താഗതി വളര്‍ത്തുന്നു എന്ന് തോന്നി, അതുകൊണ്ട് മനപൂര്‍വം വിമര്‍ശനം രൂക്ഷമാക്കിയതാണ്.

    ReplyDelete
  31. അന്തിമ തീരുമാനം ഒരിക്കലുമുണ്ടാകില്ല എന്നത്‌ താങ്കളുടെ വിശ്വാസം. ഉണ്ടാകും എന്നത്‌ എണ്റ്റെ വിശ്വാസം. ഇതില്‍ ഒന്നു തെറ്റാണ്‌, മറ്റൊന്ന്‌ ശരിയാണ്‌. രണ്ടും ശരിയാവുക സാധ്യമേ അല്ല. അതൊരു പ്രകൃതി നിയമമാണല്ലോ? സ്ത്രീപുരുഷ്ന്‍മാരുടെ അടിസ്ഥാന ആവിശ്യങ്ങളില്‍ വൈവിധ്യം എന്നതു കൊണ്ട്‌ താങ്കള്‍ എന്താണ്‌ ഉദ്ധ്യേശിച്ചത്‌ എന്ന്‌ എനിക്ക്‌ മനസ്സിലായില്ല. എല്ലാ സ്വാതന്ത്യ്രത്തിനും ഒരു അതിര്‍ വരമ്പുണ്ട്‌. അതിര്‍ വരമ്പുകള്‍! ഒരു മത നിയമം അനുസരിച്ച്‌ മനുഷ്യര്‍ക്ക്‌ ജീവിക്കാന്‍ പറ്റാതെ വന്നാല്‍ മത നിയമങ്ങള്‍ മാറ്റേണ്ടി വന്നേക്കാം. അത്തരം നിയമങ്ങള്‍ ഞാന്‍ വിശ്വസിക്കുന്ന മതത്തില്‍; ഇസ്ളാമില്‍ ഇല്ല എന്നെനിക്ക്‌ നല്ല ഉറപ്പുണ്ട്‌. സ്ത്രീയോട്‌ പര്‍ദ്ദ ധരിക്കാന്‍ പറഞ്ഞതു കൊണ്ടോ, മനുഷ്യനോട്‌ സദാചാരം നിലനിര്‍ത്താന്‍ പറഞ്ഞതു കൊണ്ടോ ഇവിടെ ആര്‍ക്കെങ്കിലും ജീവിക്കാന്‍ വയ്യാതാവും എന്നൊന്നും ബുദ്ധിയുള്ളവര്‍ക്ക്‌ പറയാന്‍ കഴിയില്ല. അങ്ങിനെ വാദിക്കണം എന്ന്‌ പിടിവാശി ഉള്ളവര്‍ക്കേ അങ്ങിനെ പറയാനാവൂ. മുഹമ്മദ്‌ ഖുറാന്‍ എന്നിവയൊക്കെ കേവലം ഓരോ പദങ്ങളല്ല. ഏറ്റവും ചുരുങ്ങിയത്‌ മത വിശ്വാസികള്‍ക്കെങ്കിലും. താങ്കള്‍ അതു മനസ്സിലാക്കിയിരുന്നെങ്കില്‍ ഇങ്ങിനെ ഒരു സംവാദത്തിണ്റ്റെ ആവിശ്യമുണ്ടാകില്ലായിരുന്നല്ലോ? എണ്റ്റെ പേര്‌ ഒരാള്‍ വിളിക്കുമ്പോള്‍ അത്‌ പെര്‍ഫക്റ്റ്‌ ആവണം എന്ന്‌ ഞാന്‍ വാശി പിടിക്കില്ലേ. അതു പോലെ തന്നെയാണ്‌ ഇതും. അല്ലാതെ ഇതില്‍ താങ്കള്‍ കരുതിയ തീവ്രവാദമൊന്നും ഇല്ല ചങ്ങാതീ. നന്ദി വീണ്ടും വരിക. രൂക്ഷ വിമര്‍ശനങ്ങള്‍ക്ക്‌ സ്വാഗതം. സുസ്വാഗതം. (ക്ഷമിക്കണം.. എണ്റ്റെ ഈ കമ്പൂട്ടരില്‍ മലയാളം ടൈപ്‌ ചെയ്യുമ്പോള്‍ എന്തോ ഒരു വശപെശക്‌. അക്ഷര പിഴവുകള്‍ തിരുത്തിവായിക്കുമല്ലോ?)

    ReplyDelete
  32. ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന പോലെ പര്‍ദ്ധയെയും തെറ്റിദ്ധരിപ്പിക്കുന്നു .അത്രേ ഉള്ളൂ ..കേള്വികൊണ്ട് മാത്രം അവസാനിപ്പിക്കുക .പ്രതികരണം ശക്തമായി .

    ReplyDelete
  33. അടുക്കും, ചിട്ടയും, അച്ചടക്കവും, നിയന്ത്രണങ്ങളുമൊക്കെ ആഗ്രഹിക്കാം, ശ്രമിയ്ക്കാം എന്നല്ലാതെ പ്രക്രുതിയ്ക്കെതിരായത്കൊണ്ട് നടപ്പില്‍ വരുത്താന്‍ കഴിയില്ല. ശക്തിയുപയോഗിച്ചോ, നിര്‍ബന്ധിച്ചോ ചെയ്‌താല്‍ മനുഷ്യപ്രകൃതി കളഞ്ഞ എന്തെന്കിലുമായിരിയ്ക്കും അത്. ഈ പരമാര്‍ത്ഥം മനസ്സിലാക്കിയാണ് പുരോഗമന സമൂഹങ്ങള്‍ (വ്രണങ്ങള്‍ കാണുമെങ്കിലും) സ്വാതന്ത്ര്യവും, വൈവിധ്യവും അനുവദിയ്ക്കുന്നത്. പരിണിത ഫലം - ''കുറെ ശരികള്‍''. ഒറ്റ ''ശരി''യുടെ പിന്നാലെ പോയ സമൂഹങ്ങളൊക്കെ ഭയാനകമായി നശിച്ചുപോയതായി ചരിത്രം.


    ''സ്ത്രീയോട്‌ പര്‍ദ്ദ ധരിക്കാന്‍ പറഞ്ഞതു"....................''

    അരോചകമായി വസ്ത്രം ധരിയ്ക്കരുതെന്നു ഖുറാനില്‍ ഉദ്ബോധിപ്പിച്ചുന്ദ്, പരധ എന്ന വാക്കില്ല എന്നാണു എന്റെ അറിവ്, ശരിയാണോ എന്നറിയില്ല. ആളെ പേടിപ്പിയ്ക്കുന്ന, കറുത്ത, ശരീരം മുച്ചൂടും മൂടിയ പരധ ധരിയ്ക്കണമെന്നു കാലാവസ്ഥയും, പരിതസ്തിയും നോക്കാതെ നിര്‍ബന്ധിയ്ക്കുന്നത് മനോവൈകല്യമായാണ് എനിയ്ക്ക് തോന്നുന്നത്. ഈയ്യിടെ കണ്ടു ഒരു മൈദാനം നിറച്ചും ഈ വൈകൃതം (ഡേയ്, എന്തോന്നെടേയ് ഇത് എന്ന് സുഹൃത്ത്).

    "മുഹമ്മദ്‌ ഖുറാന്‍ എന്നിവയൊക്കെ കേവലം ഓരോ പദങ്ങളല്ല"

    ഈജിപ്ഷന്‍ പ്രസിഡന്റ്‌ സമ്മതിയ്ക്കാതെ ഇന്റര്‍നാഷണല്‍ മീഡിയ Mohamed Morsi Isa El-Ayyat ഇങ്ങിനെ പേരെഴുതില്ല. ഞാന്‍ ഇതില്‍ 'പിടിയ്ക്കുന്നത്' താലിബാന്‍ ശ ിയ്ക്കുന്നതും, അതിന്റെ പേരില്‍ നടത്തുന്ന നിഷ്ടുര അക്രമങ്ങളും ചൂണ്ടികാണിയ്ക്കാനാണ്‌. ബംഗാളികള്‍ 'വ' ഉച്ചരിയ്ക്കുന്നത് 'ബൊ' എന്നാണു. അറബികള്‍ 'പ' എന്നത് 'ബ' എന്ന്. കുഷ്ണനെ വടക്കേഇന്ത്യക്കാര്‍ 'കിഷന്‍' / കൃഷ്ണ് ഭഗവാന്‍ എന്ന്. സഹിഷ്ണുതയുന്ടെങ്കില്‍ 'ചുട്ട അടി' തോന്നുല്ലല്ലോ. പൊതുവേ സംസ്കാര ചിത്തനായ അബൂതിയ്ക്കെങ്ങിനെ ഈ മാറ്റം എങ്ങിനെ വരുന്നു? താലിബാനില്‍ കവികള്‍ പോലും ഉണ്ടെന്നു വായിച്ചു.

    ReplyDelete
  34. പ്രിയ സുഹൃത്തേ; പ്രകൃതിക്കു നിരക്കാത്ത എന്ത്‌ അടുക്കും ചിട്ടയുമാണ്‌, അച്ചടക്കാണ്‌ താങ്കള്‍ക്ക്‌ ഇസ്ളാമിക നിയമങ്ങളില്‍ കാണിച്ചു തരാന്‍ ആവുക? ഇവിടെ അടിച്ചമര്‍ത്തലൊന്നും ഇല്ല. ഞാന്‍ പറയുന്നത്‌ ഇസ്ളാം എന്ന മതത്തിലാണ്‌.(മുസ്ളിമീങ്ങള്‍ എന്നറിയപ്പെടുന്ന ചില വിഭാഗം ആളുകളെ കുറിച്ചല്ല. ) ഖുര്‍ആനിണ്റ്റെ പ്രഖ്യാപനം തന്നെ മതത്തില്‍ ബലപ്രയോഗം ഇല്ല എന്നാണ്‌. ഒരാളെ നിര്‍ബന്ധിച്ച്‌ ഒരു മതത്തില്‍ തളച്ചിട്ടിട്ട്‌ എന്തു കാര്യം? ഒരു കാര്യവും ഇല്ല. എന്നു കരുതി ഉപദേശിക്കാന്‍ പാടില്ല എന്നില്ലല്ലോ? ഞാന്‍ നല്ല നിലയില്‍ അച്ചടക്കത്തോടു കൂടി ജീവിക്കുന്ന ഒരാളാണെങ്കില്‍ എണ്റ്റെ ഭാര്യയും മക്കളും സഹോദരങ്ങളും മിത്രങ്ങളുമൊക്കെ നല്ലവരായി ജീവക്കട്ടെ എന്നല്ലെ ഞാന്‍ ആഗ്രഹിക്കൂ. പിന്നെ ചില സംഘടനകളുടെ കാര്യം. മിക്ക സംഘടനകള്‍ക്കും ഇസ്ളാമിക താല്‍പര്യത്തെക്കാള്‍ കൂടുതല്‍ അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ഉണ്ട്‌. അത്‌ എതിര്‍ക്കപ്പെടേണ്ടതാണ്‌. നിശിതമായി എതിര്‍ക്കപ്പെടേണ്ടതാണ്‌.

    ഒരു മനുഷ്യന്‍ അച്ചടക്കത്തോടെ ജീവിക്കുമ്പോഴാണ്‌ നമ്മള്‍ അയാളെ മനുഷ്യന്‍ എന്ന്‌ വിളിക്കുന്നത്‌. അതാണ്‌ മനുഷ്യ പ്രകൃതി. മറിച്ചൊരവസ്ഥ മൃഗീയതയാണ്‌. അതായത്‌ മനുഷ്യനില്‍ നിന്നും മൃഗത്തിലേക്കുള്ള ഒരു പരിവര്‍ത്തനം. അങ്ങിനെ ജീവിക്കുന്ന എത്രയോ സമൂഹങ്ങള്‍ നമുക്ക്‌ ചുറ്റിലും ഉണ്ട്‌. നമ്മില്‍ ചിലര്‍ തെറ്റ്‌ ധരിച്ചു പോവുകയാണ്‌. അവര്‍ കുടിച്ച്‌ കൂത്താടുന്നത്‌ കാണുമ്പോള്‍, അവരുടെ ലൈംഗീക (സ്വാതന്ത്യ്രം എന്നവര്‍ പറയുന്ന) അരാജകത്വം കാണുമ്പോള്‍, അതാണ്‌ മനുഷ്യ പ്രകൃതമെന്നും, അതാണ്‌ ജീവിതമെന്നും. തീനാളം തേടിപ്പറക്കുന്ന ഇയ്യാം പാറ്റകളാണ്‌ അവര്‍. ഒരു നല്ല അച്ചടക്കത്തിന്‌ പ്രേരിപ്പിക്കുന്നത്‌ കൊണ്ട്‌ മാത്രം ഒരു മതവും ഇവിടെ നശിച്ചിട്ടില്ല. പകരം, മതത്തിണ്റ്റെ അനുയായികള്‍ അതിണ്റ്റെ മൂല്യങ്ങളില്‍ നിന്നും വ്യതിചലിച്ചു പോയതു കൊണ്ടാണ്‌, മതങ്ങള്‍ പുരോഹിതന്‍മാരുടെ പുല്‍മേടുകളായതു കൊണ്ടാണ്‌ ഇവിടെ മതങ്ങള്‍ നശിച്ചു കൊണ്ടിരിക്കുന്നത്‌.

    ReplyDelete
  35. ശരിയാണ്‌ ചങ്ങാതീ താങ്കള്‍ പറഞ്ഞത്‌. പര്‍ദ്ദ എന്നൊരു വാക്ക്‌ ഖുര്‍.ആനില്‍ ഇല്ല. അത്‌ അറബി വാക്കേ അല്ല. ഉര്‍ദുവാണ്‌. ഖുര്‍.ആനില്‍ സ്ത്രീകളോട്‌ പറഞ്ഞത്‌ മുഖം മുന്‍ക്കയ്യും ഒഴിച്ച്‌ ബാക്കിയെല്ലാം മറക്കാനാണ്‌. ഞാന്‍ അത്‌ എണ്റ്റെ പോസ്റ്റിലും മുന്‍ കമണ്റ്റുകളില്‍ വ്യക്തമാക്കിയതാണ്‌. പിന്നെ താങ്കള്‍ പറയുന്ന പോലെ, അതിണ്റ്റെ നിറം. അനാകര്‍ഷക നിറമാക്കാന്‍ വേണ്ടിയാണ്‌ അത്‌ കറുപ്പാക്കിയത്‌. പക്ഷെ ആരെയും പേടിപ്പെടുത്താനാണ്‌ എന്ന് തോന്നുന്നില്ല. ഒരു പര്‍ദയിട്ട സ്ത്രീയെ കണ്ടാല്‍ താങ്കള്‍ക്ക്‌ ഭയം തോന്നുമെങ്കില്‍, എന്തോ പ്രശ്നമുണ്ട്‌ എന്നേ പറയാനൊക്കൂ. അത്‌ താങ്കളുടെ ഉള്ളിലുള്ള ആ വെറുപ്പ്‌ ഭയമായോ വെറുപ്പായോ പരിഹാസമായോ ഒക്കെ പുറത്തു വരുന്നു എന്നു മാത്രം. സമാന വസ്ത്രമല്ലേ കന്യാസ്ത്രീകളും ധരിക്കുന്നത്‌. അവരെ കാണുമ്പോള്‍ ആര്‍ക്കും പേടിയൊന്നും വരുന്നില്ലല്ലോ? മാത്രമല്ല പര്‍ദയെ എതിര്‍ക്കുന്ന മിക്കവര്‍ക്കും കന്യാസ്ത്രീകളെ കാണുമ്പോള്‍ ഇച്ചിരി ബഹുമാനവും ഉണ്ടാവാറുണ്ട്‌. അതെല്ലാം ഓരോരുത്തരുടെ മാനസിക നിലപാടുകളും നിലവാരങ്ങള്‍ക്കും അനുസരിച്ച്‌ വിത്യസ്തമായിരിക്കും.

    ReplyDelete
  36. ജനങ്ങളില്‍ മൂന്നു വിഭാഗം ആളുകള്‍ ഉണ്ട്‌. ഒന്ന് ഒരു കാര്യം അറിഞ്ഞ്‌ ശരിയായി ചെയ്യുന്നവര്‍. മറ്റൊരു വിഭാഗം ഒരു കാര്യം അറിയാതെ അത്‌ തെറ്റിച്ച്‌ ചെയ്യുന്നവര്‍. മറ്റൊരു വിഭാഗം മനപ്പൂര്‍വ്വം ഒരു കാര്യം തെറ്റാണെന്ന് അറിഞ്ഞ്‌ കൊണ്ട്‌ ചെയ്യുന്നവര്‍. ഇപ്പറഞ്ഞതില്‍ രണ്ടാമത്തെ കൂട്ടരെ നമ്മള്‍ സാധാരണ കുറ്റം പറയാറില്ല. കാരണം അവര്‍ തങ്ങള്‍ ചൈത്‌ കൊണ്ടിരിക്കുന്നത്‌ തെറ്റാണ്‌ എന്നറിഞ്ഞാല്‍ അത്‌ തിരുത്താറുണ്ട്‌. തീര്‍ച്ചയായും അതാണ്‌ മനുഷ്യ ഗുണം. ഇനി മൂന്നാമത്തെ കൂട്ടെ അവരുടെ പാട്ടിനു വിടുന്നതാണ്‌ നമുക്ക്‌ നല്ലത്‌. അവരെ നന്നാക്കാന്‍ നോക്കിയാല്‍ നമ്മള്‍ പോലും കേടു വന്ന് പോകത്തെ ഉള്ളൂ. ഞാനിത്‌ പറഞ്ഞ, ഈ മുഹമ്മദ്‌ മൊഹമ്മദായ കഥ പറയാനാണ്‌. താങ്കള്‍ പറഞ്ഞത്‌ ശരിയാണ്‌. ഇംഗ്ളിഷില്‍ മുഹമ്മദ്‌ എന്നെഴുതുമ്പോള്‍ രണ്ടു മൂന്നു വിധത്തില്‍ എഴുതാറുണ്ട്‌. പറയുമ്പോള്‍ തൊണ്ണൂറു ശതമാനം ആളുകളും മുഹമ്മദ്‌ എന്ന് തന്നെ പറയും. അതെങ്ങിനെ എഴുതിയാലും. മലയാളത്തില്‍ ഒരാള്‍ മൊഹമ്മദ്‌ എന്നെഴുതിയാലും മുഹമ്മദ്‌ എന്നു തന്നെയാണ്‌ ഞങ്ങള്‍ അത്‌ വായിക്കാറുള്ളത്‌. പക്ഷെ മൊഹമ്മദ്‌ എന്നത്‌ തെറ്റാണ്‌ എന്നു ഞങ്ങള്‍ക്കറിയാം. അതു പറഞ്ഞാല്‍ പിന്നെ ഞങ്ങള്‍ തീവ്രവാദികളാണ്‌. അതിപ്പൊല്‍ ഒരു പൊതു നിയമമാണല്ലോ. ഭാഷാ വൈവിധ്യങ്ങളില്‍ നമുക്കും അസഹിഷ്ണുതയൊന്നും ഇല്ല. താങ്കളീ പറഞ്ഞ കൃഷ്ണ നാമം, കൃഷ്ണ്‌ എന്നുപയോഗിക്കുന്നത്‌ കൃഷ്ണനെ ആരാധിക്കുന്നവര്‍ കൂടിയാണു. എന്നാല്‍ മലയാളത്തില്‍ മുസ്ളിമീങ്ങളും അമുസ്ളിമീങ്ങളും സാധാരണയായി മുഹമ്മദ്‌ എന്നെഴുതിന്നിടത്ത്‌ മൊഹമ്മദ്‌ എന്നെഴുതുന്നത്‌ ഇസ്ളാമിനേയും മുസ്ളിമീങ്ങളേയും വിമര്‍ശിക്കുന്നവരാണ്‌. രണ്ടും തമ്മില്‍ വിത്യാസം ഉണ്ടു.

    ReplyDelete
  37. മുഹമ്മദ്‌/ഖുറാന്‍/അല്ലാഹു തുടങ്ങിയ നാമങ്ങളൊക്കെ തന്നെ വെറും താങ്കള്‍ക്ക്‌ വെറും കേവല നാമങ്ങള്‍ മാത്രമാണ്‌. പക്ഷെ മുസ്ളിമീങ്ങള്‍ക്ക്‌ അങ്ങിനെ അല്ല. നമ്മുടെ ദേശീയ ഗാനത്തെ നമ്മള്‍ കേള്‍ക്കുന്നത്‌ അമ്മായിക്ക്‌ വട്ടായിപ്പോയി എന്ന പാട്ടു പോലെയാണോ? അല്ല. ചില കാര്യങ്ങള്‍ നമ്മുടെ വികാരങ്ങള്‍ കൂടിയാണ്‌. ശരിയാണ്‌ വികാരമല്ല വിവേകമാണ്‌ മനുഷ്യനെ മുന്നോട്ട്‌ നയിക്കേണ്ടത്‌. പക്ഷെ ചില വികാരങ്ങളാണ്‌ വിവേവകങ്ങളെ ജനിപ്പിക്കുന്നത്‌. ഇതെല്ലാം വളരെ സാധാരണക്കാര്‍ക്ക്‌ പോലും മനസ്സിലാവുന്ന കാര്യങ്ങളാണ്‌. താങ്കള്‍ക്ക്‌ ഇസ്ളാമിനെ വെറുക്കാന്‍, മുസ്ളിമീങ്ങളോട്‌ ഇഷ്ടമില്ലാതിരിക്കാന്‍, ഇസ്ളാമിക ചിഹ്നങ്ങളോട്‌, ആചാരങ്ങളോടും, അനുഷ്ടാനങ്ങളോട്‌ വെറുപ്പോ ഭയമോ ഉണ്ടാകാന്‍ താങ്കള്‍ക്ക്‌ താങ്കളുടേതായ ന്യായവും കാരണവും ഉണ്ടാവും. അതേ പോലെ ഇതെല്ലാം ഇഷ്ടപ്പെടാന്‍ എനിക്കും എന്തേതായ കാരണങ്ങളുണ്ട്‌. ഈ ലോകത്തെ ഓരോ മനുഷ്യനും ജീവിക്കുന്ന എണ്റ്റെ കാഴ്ച്ചപ്പാട്‌ ശരിയാണ്‌ എന്ന്‌ വിശ്വസിച്ചാണ്‌. എണ്റ്റെ മതമാണ്‌ എണ്റ്റെ വിശ്വാസം. അതാണെണ്റ്റെ സംസ്ക്കാരവും.

    ReplyDelete
  38. "പ്രകൃതിക്കു നിരക്കാത്ത എന്ത്‌ അടുക്കും ചിട്ടയുമാണ്‌, അച്ചടക്കാണ്‌ താങ്കള്‍ക്ക്‌ ഇസ്ളാമിക നിയമങ്ങളില്‍ കാണിച്ചു തരാന്‍ ആവുക"

    പര്‍ധയാണ് അബൂതിയുടെ ഈ പോസ്റ്റ്‌ വിഷയം. ഇസ്ലാമിക നിയമങ്ങളൊക്കെ കമ്മ്യുനിസ്റ്റ് ആശയങ്ങള്‍ പോലെ വലിയ കാര്യങ്ങളായിരിയ്ക്കാം, പക്ഷെ ഫലത്തില്‍ തരംപോലെ വ്യാഖ്യാനിച് കൊട്ടേഷന്‍ സംഘത്തിന്റെ പരുവത്തിലാക്കിയിട്ടുണ്ട്. മറ്റു മതങ്ങളും വലിയ വ്യത്യാസമൊന്നുമില്ല. ജീവിക്കുകയും, ജീവിക്കാന്‍ അനുവദിക്കുന്നവര്‍ക്കും വേണ്ടി നമുക്ക് മുന്നേ പോയവര്‍ മതങ്ങളിലൂടെയും മറ്റും കുറെ നല്ല കാര്യങ്ങള്‍ പറഞ്ഞു വെച്ചിട്ടുണ്ട്. അങ്ങിനെയല്ലാത്തവര്‍ മതം അവരുടെ കുത്സിത പ്രവര്‍ത്തികള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നു.

    നിര്‍ബന്ധിച്ചുള്ള അടുക്കും, ചിട്ടയും, അച്ചടക്കവും, നിയന്ത്രണവും, അടിച്ചമര്‍ത്തല്‍ ഒക്കെ പര്‍ധ പ്രധിനിധീകരിക്കുന്നു. അരോചകമായി ധരിയ്ക്കരുതെന്നത് നീട്ടിവലിച്ചു വ്യാഖ്യാനിച് പര്‍ധയിലെത്തിച്ചു. കൌശലമുള്ള ആണും പെണ്ണും ഇരുമ്പ് മറയായാലും കാര്യം നടത്തും. ഏറ്റവും മേല്‍തട്ടിലും, കീഴ്തട്ടിലും ഉള്ള സ്ത്രീകളുടെയടുത്ത് പര്‍ധയും കൊണ്ടങ്ങ്‌ ചെന്നാല്‍ മതി. പിന്നെ, ഇടയ്ക്കുള്ള പാവം സ്ത്രീകളാണ് ഇതൊക്കെ സഹിക്കേണ്ടത് (അനാകര്‍ഷണമാക്കുന്ന കാര്യം പറഞ്ഞപ്പോള്‍ സുഹൃത്ത് തമാശിച്ചത് അവനറിയുന്ന ഒരു നൂറെണ്ണത്തില്‍ 6-7 നെ പര്‍ധ വേണ്ടു).

    "മലയാളത്തില്‍ മുസ്ളിമീങ്ങളും അമുസ്ളിമീങ്ങളും സാധാരണയായി മുഹമ്മദ്‌ എന്നെഴുതിന്നിടത്ത്‌ മൊഹമ്മദ്‌ എന്നെഴുതുന്നത്‌ ഇസ്ളാമിനേയും മുസ്ളിമീങ്ങളേയും വിമര്‍ശിക്കുന്നവരാണ്‌.""""""'

    വാസ്തവമോ ? ഒരു സുഹൃത്ത് പറഞ്ഞത് ഈജിപ്ഷ്യന്‍, ഇറാന്‍കാരൊക്കെ പാസ്സ്പോര്‍ട്ടില്‍പോലും സര്‍വസാധാരണയായി മൊഹമ്മദ്‌ എന്നെഴുതും. ഇങ്ങിനെയുള്ള ഉപരിപ്ലവമായ കാര്യങ്ങളിലുള്ള പിടിവാശിയാണ്‌ താലിബനെക്കൊണ്ട് മലാലവരെ എത്തിച്ചത്.

    ReplyDelete
  39. താങ്കള്‍ ഒരുപാട് തെറ്റ് ധരിച്ചിരിക്കുന്നു ചങ്ങാതീ.. തിരുത്തുക അത്ര എളുപ്പമല്ല.. താങ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ പര്‍ദ്ദ ഞങ്ങള്‍ മുസ്ലിം പുരുഷന്മാര്‍ ഞങ്ങളുടെ സ്ത്രീകളുടെ മേല്‍ അടിചെല്‍പ്പിക്കുകയാണ്. അത് സ്ത്രീയുടെ സ്വാതന്ത്ര്യം ഹനിക്കുന്നു. അവളെ ഉയരാന്‍ വിസമ്മതിക്കുന്നു. ഇതൊക്കെയാണ് പര്‍ദ്ദ വിരോധികളുടെ ഭാവം. സത്യത്തില്‍ അതൊരു അസത്യ പ്രചരണം മാത്രമല്ലേ? സ്ത്രീയുടെ ഏതു സ്വാതന്ത്ര്യത്തെ ആണ് പര്‍ദ്ദ ഹനിക്കുന്നത്? അവളുടെ ഇതു ഉന്നമനത്തെ ആണ് പര്‍ദ്ദ നിഷേധിക്കുന്നത്? മുസ്ലിം സ്ത്രീകളില്‍ വലിയൊരു വിഭാഗവും, താങ്കള്‍ പറഞ്ഞ ഉയര്‍ന്നവരും താഴ്ന്നവരും അടക്കം, പര്‍ദ്ദ ധരിക്കാന്‍ സ്വമനസ്സാലെ തയ്യാറാണ്. തയ്യാറല്ലാത്ത എത്രയോ പേര്‍ പര്‍ദ്ദ ധരിക്കാതെ നടക്കുന്നു. അവര്‍ എല്ലാ വിഭാഗത്തിലും ഉണ്ട്. പണക്കാരിലും പാവപ്പെട്ടവരിലും മധ്യവര്‍ഗത്തിലും
    മതനിയമങ്ങള്‍ മാത്രമല്ല എല്ലാ നിയമങ്ങളും ഒരു വിഭാഗം ദുര്‍ വ്യാഖ്യാനം ചെയ്തിട്ടുണ്ട്. ദുരുപയോഗം ചെയ്തിട്ടുണ്ട്. താങ്കളുടെ ചങ്ങാതിക്ക് എത്ര മുസ്ലിമീങ്ങളെ അറിയും എന്നറിയില്ല എത്ര മുസ്ലിം സ്ത്രീകളെ നേരിട്ടറിയാം എന്നുമറിയില്ല പക്ഷെ നൂറില്‍ ആറോ ഏഴോ എന്നൊക്കെ പറയുന്നത് ഒരു വല്ലാത്ത കണക്കായി പോയി. മുമ്പൊക്കെ നമ്മുടെ നാട്ടില്‍ പര്‍ദ്ദ ധരിക്കുന്ന മുസ്ലിം സ്ത്രീകള്‍ കുറവായിരുന്നു. ഇന്ന് കേരളത്തിലെ മുസ്ലിമീങ്ങള്‍ക്ക് ഈ ലോകത്ത് എന്ത് നടക്കുന്നു എന്ന അവബോധമുണ്ട്. മതപരമായി മുന്‍ തലമുറയിലെ സാധാരണക്കാരെ കൂടുതല്‍ ഇന്നത്തെ സാധാരണ മുസ്ലിമീങ്ങള്‍ക്കറിയാം. സ്വാഭാവികമായും അവര്‍ മത വിഷയങ്ങളില്‍ തല്‍പരരാണ്‌. ആധുനിക മാലിന്യങ്ങള്‍ ധാരാളമുള്ള ഒരു സമൂഹത്തില്‍ ജീവിക്കുമ്പോള്‍ താങ്കള്‍ മുമ്പ് പറഞ്ഞ ആ സ്വാതന്ത്ര്യത്തില്‍ കണ്ണ് മഞ്ഞളിച്ചു പോയവര്‍ അവരുടെ തന്നിഷ്ടത്തിന് ജീവിക്കുന്നുണ്ടാവും. അവരും പറയുന്നുണ്ടാവും ഞങ്ങള്‍ മുസ്ലിമീങ്ങള്‍ ആണെന്ന്.
    എന്തിനാണ് ചങ്ങാതീ ഇങ്ങിനെ പൊട്ടന്‍ കളിക്കുന്നത്. മലയാളത്തില്‍ എഴുതുന്ന കാര്യം പറയുമ്പോള്‍ ഈജിപ്തിലേക്കും ഇരാനിലെക്കും പോകണോ? അവരൊന്നും മലയാളത്തില്‍ എഴുതാന്‍ തുടങ്ങിയിട്ടില്ലല്ലോ.

    ReplyDelete
  40. ഇവിടെ തെറ്റിധരിയ്ക്കപ്പെട്ടത് ആരാണ് ?

    പര്‍ദ ധരിയ്ക്കാന്‍ ഖുറാനില്‍ പറഞ്ഞിട്ടുണ്ടോ എന്ന എന്റെ ആദ്യ ചോദ്യത്തിന് (Nov.8) അബൂതി ഉടനെ അസ്സന്നിഗ്ദ്ധമായി ഉണ്ട് എന്നാണ് പറഞ്ഞത്. Nov.11നു അബൂതി പറയുന്നു പര്‍ദയുടെ കാര്യമൊന്നും ഖുറാനില്‍ ഇല്ല എന്ന്. മത ഗ്രന്ഥങ്ങളൊന്നും ഞാന്‍ വായിച്ചിട്ടില്ലെങ്കിലും, പര്‍ദപോലെ നിഷ്ടൂരമായ വേഷം ധരിയ്ക്കാന്‍ ഒരു മത നേതാവും പറയാന്‍ സാധ്യതയില്ല എന്ന തോന്നലിലാണ് ഞാന്‍ ചോദിച്ചത്.

    നമ്മുടെയൊക്കെ സമൂഹത്തില്‍ പുരുഷന്റെ ഔദാര്യത്തിലാണ് സ്ത്രീയുടെ ജീവിതം. പുരുഷന് പര്‍ദയാണ് ആഗ്രഹമെങ്കില്‍ അടിച്ചേല്‍പ്പിക്കേണ്ട കാര്യമൊന്നുമില്ല, മണ്ടിയല്ലെങ്കില്‍ തലേന്ന് തന്നെ പര്‍ദയിലേക്ക് മാറിയിരിയ്ക്കും. ഭംഗി കാട്ടി നടക്കാനുള്ള പ്രകൃതിയുടെ പ്രചോദനത്തിനെതിരാണെങ്കിലും, ഒരു ദീര്‍ഘ നിശ്വാസം വിട്ട്‌, സ്വന്തം കാലില്‍ നില്‍ക്കാന്‍ ആത്മവിശ്വാസമില്ലാത്ത ഭൂരിപക്ഷം പുരുഷന്മാരുള്ള സമൂഹത്തിലെ സ്ത്രീയ്ക്ക് ഇത്തരം ക്രൂരത സഹിക്കുയല്ലേ നിവൃത്തിയുള്ളൂ.

    ഞാന്‍ മുന്‍പേ എഴുതിയപോലെ കൌശലക്കാരിയ്ക്ക് പര്‍ദയൊന്നും പ്രശ്നമല്ല. സത്യം പറഞ്ഞാല്‍ പര്‍ദക്കാരിയുടെ കൂടെ നടക്കുന്ന പുരുഷനെ കാണുമ്പോള്‍ ഞങ്ങള്‍ക്കൊക്കെ ചിരിയാണ് വരാറ്.

    സുഹൃത്ത് തമാശിച്ചതാനെങ്കിലും, അതിലൊരു കാര്യമുണ്ട്. നോക്കുന്നവന്റെ കണ്ണിലാണ് ഭംഗിയെന്നത്. നൂറില്‍ 93നെയും അവനു കയ്യില്‍ കിട്ടിയാല്‍ വേണ്ട. വേറൊരാള്‍ക്ക് ആ 7നെ ആയിരിക്കും വേണ്ടാത്തത്.

    ഇരുട്ടില്‍ ഇടവഴിയിലോക്കെ പെട്ടെന്ന് കറുത്ത രൂപം കണ്ട് സത്യത്തില്‍ പേടിച്ചുപോയിട്ടുണ്ട്. കുഞ്ഞുങ്ങളും കൂടെയുള്ളവരുടെ പിന്നിലൊളിക്കുന്നത് കണ്ടിട്ടുണ്ട്. എന്തോ, മുച്ചൂടും കറുത്ത വസ്ത്രം പേടിപ്പെടുത്തുന്നുണ്ട്. ആകെ നോക്കുമ്പോള്‍ തുണി വ്യാപാരികള്‍ക്ക് മെച്ചമുണ്ടാകും. മൊത്തം നഷ്ടം ഇസ്ലാമിനും.

    പലരും ഉന്നയിക്കുന്ന മറ്റൊരു ചോദ്യം സ്ത്രീകളെക്കാള്‍ സുരക്ഷിതത്ത്വകുറവുള്ള, ആത്മവിശ്വാസമില്ലാത്ത പുരുഷന്മാരുണ്ടല്ലോ, അവര്‍ പര്‍ദ ധരിയ്ക്കണമെന്നു എന്തുകൊണ്ട് പറയുന്നില്ല.

    മത നിയമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതില്‍ താങ്കളും എന്തിനു പങ്കുചേരുന്നു ? മുഹമ്മദ്‌, മൊഹമ്മദ് എന്ന് എഴുതുന്നത് ലോക മുസ്ലീംകള്‍ സ്വീകരിച്ചതാണ്. കുറച്ചു മലയാളി മുസ്ലീമുകള്‍ മാത്രം പ്രകോപിതരാകുന്നു. താലിബാനും ഇതേപോലെ ദുര്‍വ്യാഖ്യാനം ചെയ്തു കൊന്നൊടുക്കുന്നു.

    ReplyDelete
  41. പ്രിയ സുഹൃത്തേ താങ്കളെന്താണ്‌ ഉദ്ധ്യേശിക്കുന്നത്‌? എണ്റ്റെ പോസ്റ്റിലും എണ്റ്റെ കമണ്റ്റുകളില്‍ എണ്റ്റെ നിലപാടുകളില്‍ എന്തെങ്കിലും ഒരു മാറ്റം താങ്കള്‍ക്ക്‌ കാണാനായോ? പര്‍ദ്ദ എന്ന പദം ഉപയോഗിച്ചില്ല ഖുര്‍ആന്‍ എന്നല്ലേ ഞാന്‍ പറഞ്ഞത്‌. പര്‍ദ്ദ എന്ന്‌ ഖുര്‍ആനില്‍ കാണാന്‍ ആവില്ല. കാരണം അതൊരു അറബി വാക്കല്ലാത്തത്‌ കൊണ്ട്‌. ഇതു വരെ ഞാന്‍ മനപ്പൂര്‍വമായിരുന്നു ഖുറാനില്‍ നിന്നും ഉദ്ധരിക്കാതിരുന്നത്‌. താങ്കള്‍ മത ഗ്രന്ഥങ്ങളൊന്നും വായിച്ചിട്ടില്ല എന്ന്‌ പറയുന്നു. അപ്പോള്‍ താങ്കള്‍ക്ക്‌ അറിയാത്ത കാര്യത്തില്‍ തന്നെയാണ്‌ താങ്കള്‍ തര്‍ക്കിച്ചു കൊണ്ടിരിക്കുന്നത്‌ എന്നു പറയാതെ വയ്യ.


    ((സത്യവിശ്വാസികളോട്‌ പറയുക. അവര്‍ തങ്ങളുടെ ദൃഷ്ടികള്‍ താഴ്ത്തുകയും (നിയന്ത്രിക്കുകയും) ഗുഹ്യഭാഗങ്ങള്‍ കാത്തു സൂക്ഷിക്കുകയും ചെയ്യട്ടെ. അതാണ്‌ അവരുടെ സാദാചാരത്തിന്‌ ഏറ്റവും ഉത്തമം. തീര്‍ച്ചയായും അല്ലാഹു അവരുടെ പ്രവര്‍ത്തിയെ പറ്റി സൂക്ഷമമായി അറിയുന്നവന്‍ തന്നെയാകുന്നു.
    സത്യവിശ്വാസിനികളോട്‌ പറയുക. അവര്‍ തങ്ങളുടെ മിഴികള്‍ നിയന്ത്രിക്കട്ടെ. ഗുഹ്യഭാഗങ്ങള്‍ കാത്തു കൊള്ളട്ടെ. തങ്ങളുടെ സൌന്ദര്യത്തില്‍ നിന്നും പ്രത്യക്ഷമായത്‌ (മുന്‍ക്കയ്യും മുഖവും) ഒഴിച്ച്‌ അവര്‍ പ്രദര്‍ശിപ്പിക്കാതിരിക്കുകയും ചെയ്യട്ടെ. തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍, പിതാക്കന്‍മാര്‍, ഭര്‍തൃപിതാക്കന്‍മാര്‍, സഹോദരങ്ങള്‍, സഹോദര പുത്രന്‍മാര്‍, സഹോദരീ പുത്രന്‍മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, അവരുടെ വലം കൈ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍), ദുര്‍വിചാരങ്ങളില്ലാത്ത പുരുഷ ഭൃത്യന്‍മാര്‍, സ്ത്രീകളുടെ ഗോപ്യകാര്യങ്ങളൊന്നും മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരോടൊഴികെ അവളുടെ സൌന്ദര്യങ്ങള്‍ അവള്‍ വെളിവാക്കരുത്‌. തങ്ങള്‍ മറച്ചു വച്ചിട്ടുള്ള അലങ്കാരങ്ങള്‍ അറിയപ്പെടുന്നതിന്‍ വേണ്ടി കാലു കൊണ്ട്‌ (ശബ്ദമുണ്ടാക്കി) നടക്കുകയും ചെയ്യരുത്‌. അല്ലയോ സത്യവിശ്വാസികളെ, നിങ്ങള്‍ കൂട്ടമായി അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ച്‌ മടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം. )) (വിശുദ്ധ ഖുറാന്‍. അദ്ധ്യായം അല്‍ നൂര്‍ (പ്രകാശം) വചനം 30-31)

    ReplyDelete
  42. സ്ത്രീകളെ സംരക്ഷിക്കുക എന്നത്‌ പുരുഷണ്റ്റെ ഔദാര്യമല്ല. മറിച്ച്‌ ബാധ്യതയും സ്ത്രീയുടെ അവകാശവുമാണ്‌. സ്വസന്താനങ്ങളെ സംരക്ഷിക്കുന്നതു ഔദാര്യമാണ്‌ എന്നു പറയാമോ? ഇല്ലെങ്കില്‍ ഭാര്യമാരെയും സഹോദരിമാരെയും മാതാക്കളേയും സംരക്ഷിക്കുന്നത്‌ ഔദാര്യമാണെന്ന്‌ പറയതിരിക്കുക. മുസ്ളിം സ്ത്രീകള്‍ ഖുരാന്‍ പറഞ്ഞ പ്രകാരം വസ്ത്രം ധരിക്കുന്നത്‌ അങ്ങേയറ്റം മാനസിക വിഷമത്തോടെയാണ്‌ എന്നൊക്കെ അങ്ങയുടെ വെറും സ്വപ്നങ്ങള്‍ മാത്രമാണ്‌. അങ്ങിനെ ഉള്ളവരുണ്ടെങ്കില്‍ അവര്‍ അങ്ങിനെ നടക്കാതിരിക്കലായിരിക്കും അവര്‍ക്ക്‌ ഉത്തമം. സ്ത്രീകളുടെ നഗ്നത ചൂഷനം ചെയ്യാനുള്ള മുതലാളിത്വത്തിണ്റ്റെ/കച്ചവട കാപട്യത്തിണ്റ്റെ ഒരു തന്ത്രം മാത്രമാണ്‌ ആ പ്രചരണം. ഒരു സ്ത്രീയോട്‌ അവളുടെ സ്ത്രൈണതയിലേക്ക്‌ കഴുകന്‍ കണ്ണുകളോട്‌ നോക്കുന്ന കാമക്കണ്ണുകളില്‍ നിങ്ങും നിണ്റ്റെ ശരീരം നീ മറച്ചു പിടിക്കൂ എന്നു പറയുന്നത്‌ വല്ലാത്ത ക്രൂരത തന്നെയാണ്‌, താകളെ പോലുള്ളവര്‍ക്ക്‌. നമോവാകം.. നമോവാകം. കൌശലക്കാരികളും കൌശലക്കാരുമൊക്കെ നമുക്കിടയില്‍ ധാരാളമുണ്ട്‌. മനുഷ്യന്‍ മനുഷ്യനായില്ലെങ്കില്‍ പിന്നെ അവരെ വിളിക്കാവുന്ന നല്ല പേരാണ്‌ കൌശലക്കാരന്‍, കൌശലക്കാരി എന്നെല്ലാം. താങ്കള്‍ക്കു തന്നെ മുസ്ളിം സ്ത്രീകള്‍ കറുത്ത പര്‍ദ ഇടുന്നത്‌ കണ്ടാല്‍ പേടിയാണെങ്കില്‍ പിന്നെ താങ്കളുടെ കുട്ടികളുടെ കാര്യം പറയണോ. മത്തന്‍ കുത്തിയാല്‍ കുമ്പളം മുളക്കില്ലല്ലോ ചങ്ങാതീ... പിന്നെ പുരുഷന്‍ പര്‍ദ്ദ ധരിക്കേണ്ടുന്ന കാര്യം. ലൈംഗീക അതിക്രമങ്ങളുടെ ഇരകള്‍ പുരുഷനല്ല ചങ്ങാതീ.. സ്ത്രീകളാണ്‌.. ലോകത്തിലെങ്ങും... മുഹമ്മദ്‌ എന്നതിനു പകരം മൊഹമ്മദ്‌ എന്ന്‌ എഴുതുന്നത്‌,, നമ്മളെത്ര പറഞ്ഞു കഴിഞ്ഞു ആ കാര്യം. അതൊരു മത വിഷയമേ അല്ല. അതൊരു ഭാഷാ പരമായ വിഷയം ആണ്‌. ഇസ്ളാമിക വിഷയങ്ങളെ ഞാന്‍ ദുര്‍വ്യഖ്യനം ചെയ്തു എന്നു താങ്കള്‍ എഞ്ചിന്‍ പറയും? ഒരു ഊഹം.. അത്രയേ ഉള്ളൂ താങ്കള്‍ക്ക്‌ ഇസ്ളാമിക വിഷയങ്ങളെ കുറിച്ചുള്ള അറിവ്‌..

    ReplyDelete
  43. "ദുര്‍വിചാരങ്ങളില്ലാത്ത പുരുഷ ഭൃത്യന്‍മാര്‍ക്ക് അവളുടെ സൌന്ദര്യങ്ങള്‍ വെളിവാക്കാം' എന്നോ ?

    ഇതൊക്കെ ഖുറാനില്‍ നിന്ന് തന്നെയാണോ? താങ്കളെ അവിശ്വസിക്കാനും തോന്നുന്നില്ല. ആരെങ്കിലും തിരുകിക്കയറ്റിയതായിരിയ്ക്കും എന്ന് വിചാരിക്കാനാണ് എനിക്കിഷ്ടം. ഞാന്‍ മുന്‍പേ എഴുതിയതുപോലെ മതങ്ങള്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുക്കുമ്പോള്‍ ഇതൊക്കെ വിഷയമേയല്ല.

    പക്ഷെ, വ്യാഖ്യാനിച്ചു വഷളാക്കുന്നതും, ഉപരിപ്ലവമായ കാര്യങ്ങളില്‍ കൊന്നൊടുക്കുന്നതും ഗൌരവമായ വിഷയം തന്നെയാണ്. ചിന്തിക്കുന്ന താങ്കളൊക്കെ അത് മാറ്റിയെടുക്കാന്‍ ഇന്നല്ലെങ്കില്‍ നാളെ ഉണ്ടാകും എന്ന് എനിയ്ക്കുറപ്പുണ്ട്‌.

    തല്‍കാലം ഞാന്‍ പിന്‍വാങ്ങുകയാണ്. സമൂഹ ജീവിതത്തെപ്പറ്റി മുസ്ലിം കാഴ്ചപ്പാട് എനിയ്ക്കൊരു പുതിയ കാര്യമാണ്. കുറെ ശരികളുണ്ടല്ലൊ, ഈയൊരു ശരിയെപ്പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിയക്കട്ടെ. നന്ദി, നന്മകള്‍.

    ReplyDelete
  44. തീര്‍ച്ചയായിട്ടും പരിശുദ്ധ ഖുരാനില്‍ ഉള്ളതു തന്നെയാണ്‌ സുഹൃത്തേ.. ആരും തിരുകി കയറ്റിയതൊന്നും അല്ല. തങ്കള്‍ക്ക്‌ ഊഹിച്ചു കൂടെ,, മുസ്ളിം മത പണ്ഠിതന്‍മാരുടെ ഒരു സ്വഭാവം വച്ച്‌ അവര്‍ക്കു ഖുറാനില്‍ കൈകടത്താന്‍ വല്ല നിവര്‍ത്തിയും ഉണ്ടായിരുന്നെങ്കില്‍ ഈ വചനത്തിണ്റ്റെ ഈ ഭാഗം എപ്പോള്‍ വെട്ടി എന്നു ചോദിച്ചാല്‍ മതി. ഒരു കാര്യം എനിക്കുറപ്പുണ്ട്‌. ഇസ്ളാം ആരെയും ഞെക്കി ശ്വാസം മുട്ടിച്ചിട്ടില്ല. എന്നു വച്ച്‌ കയറൂരി വിട്ടിട്ടുമില്ല. സന്തോഷമുണ്ട്‌ താങ്കളുമായുള്ള ഈ ഒരു ചര്‍ച്ചയ്ക്ക്‌. ആദ്യമൊക്കെ ഒരു തെറ്റ്‌ ധാരണ ഉണ്ടായെങ്കിലും ഈ ചര്‍ച്ച കൊണ്ട്‌ താങ്കള്‍ക്ക്‌ ഇസ്ളാമിണ്റ്റെ സാമൂഹിക നിയമങ്ങളെ കുറിച്ച്‌ മനസ്സിലാക്കണം എന്നെങ്കിലും തോന്നിയല്ലോ. താങ്ക്‌ ഗോഡ്‌. അതെനിക്കും താങ്കള്‍ക്കും സന്തോഷം നല്‍കുന്ന കാര്യം തന്നെ. മനസ്സില്‍ നന്‍മ ഉള്ള എല്ലാവര്‍ക്കും നന്‍മ തന്നെ പ്രതിഫലം കിട്ടട്ടെ എന്ന പ്രാര്‍ത്ഥനയോടെ.. മനസ്സില്‍ തിന്‍മയുള്ളവരുടെ തിന്‍മക്കു പകരം അവരെ ദൈവം നന്‍മയിലേക്ക്‌ നയിക്കട്ടെ എന്ന്‌ പ്രാര്‍ത്ഥനയോടെ.. നന്‍മകള്‍ മാത്രം നേര്‍ന്നു കൊണ്ട്‌ സസ്നേഹം.. അബൂതി.. വീണ്ടും വരിക.. ഈ പ്രോത്സാഹനവും, വിമര്‍ശനവും, സഹകരണവും ബ്ളോഗിണ്റ്റെ വഴിയില്‍ എനിക്കു വഴി വെളിച്ചമാകുന്നു.. അതെനിക്കു നഷ്ടപെട്ടു കൂട..

    I am soory dear, if I hurt you..

    ReplyDelete
  45. SOUNDARYAM VELIVAAKKAM ENNU PARANJAAL KONAKAM ITTU AVARUDE MUMBIL NADAKKANAMENNALLA. VARGEEYA KOMARAME NINAKK OORUM PERUMILLE.....

    ReplyDelete
  46. ആ.... അല്ലാ പിന്നെ, ഓന്‍ക്ക് മുസ്ലിം സ്ത്രീകള്‍ പര്‍ദ്ധയൂരീട്ട് വേണം അതുംകൂടി ഒന്ന് സുഖിക്കാന്‍. അല്ലാ പിന്നെ.!
    ബാക്കിയുള്ളതെക്കെ സുഖിച്ച് കഴിഞ്ഞൂ എന്ന് തോന്നുന്നു.,

    ReplyDelete
  47. ആ പര്‍ദ കാണുബോള്‍ ഇത്തിരി പേടിക്കുന്നത് നല്ലതാ, ഇല്ലങ്കില് അങ് കേറിപ്പിടിച്ചേക്കും.. അപ്പോള്‍ പര്‍ദ്ധ ഒന്നുകൂടി സംരക്ഷണമാണെന്ന് മനസ്സിലായില്ലേ. ബാക്കി സാവധാനം ലയിച്ചോളും.

    ReplyDelete
  48. അബുതീ, നന്ദി.
    എടാ നമ്മുടെ കേരളത്തില് ഒരുപാട് പര്‍ദ്ധ വിരോദികളുണ്ടായിരുന്നല്ലോ. അവരെയൊന്നും നിന്‍റെ ബ്ലോഗ്ഗില് കാണാനില്ലല്ലോ... അവരെങ്ങാനും സത്യം പഠിച്ചോ..? സാരമില്ല ഇവനും പഠിച്ചോളും..

    ReplyDelete
  49. ഖുര്‍ആനും മുഹമ്മദ് നബി(സ)യും ഈ ദുന്‍യാവില് വന്നില്ലായിരുന്നുവെങ്കില്‍ നമ്മുടെ ഉമ്മ ഭാര്യ പെങ്ങള്‍ മാരെ ഇവര് എന്ത് ചെയ്തേനേ., ഇവരുടെ ഒരു ആര്‍ത്തിയേ..

    ReplyDelete
  50. ഖുര്‍ആനിന്‍റെ ആശയം നിലനില്‍ക്കുന്നിടത്തോളം കാലം നമ്മുടെ വാധത്തിന് ഒരു കോട്ടവും തട്ടൂല.പടിഞ്ഞാറ് നിന് സൂര്യന്‍ ഉദിക്കുന്നത് വരെ ഖുര്‍ആനിന്‍റെ ആശയവും ഖുര്‍ആനും നിലനിലക്കും

    ReplyDelete
  51. ഓന്‍റ അമ്മയും പെങ്ങളും ഭാര്യയുമൊക്കെ വസ്ത്ര സ്വാതന്ത്ര്യം പ്യക്യാപിച് നിക്കറും മറ്റേതും അണിഞ്ഞ് നടക്കുംബോള്‍ ആരെങ്കിലും കേറി കളിക്കുബോള്‍ ഓന്‍ തന്നെ ചാക്കില്‍ പൊദിഞ്ഞോളും... അപ്പോഴാണ് അങ്ങാടീല് ഇവനും പര്‍ദ്ധയില് ഒളിക്കേണ്ടി വരിക..,

    ReplyDelete
  52. കൊള്ളാം, രസകരമായിരിക്കുന്നു.
    ഉച്ചാരണത്തെറ്റു വരുത്തുന്നവന് 'ചുട്ട'അടി നല്കണം എന്ന കല്പന വളരെ ഇഷ്ടപ്പെട്ടു.
    അനോണികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാനുള്ള സംവിധാനം കൂടി ഏര്‍പ്പെടുത്തണം സാര്‍!
    കറുത്ത തുണി പോര, കറുത്ത ടാര്‍പ്പായ തന്നെ വേണം.

    ഇനിയും വായിക്കട്ടെ ഞാന്‍..

    ReplyDelete
  53. പ്രതികരിക്കുന്ന വായനക്കാരാ! ഇതു വെറും ഉച്ചാരണത്തിണ്റ്റെ കാര്യമാണോ? അല്ല. പകരം, ഉച്ചാരണ തറ്റ്‌ മനപ്പൂര്‍വ്വം വരുത്തുന്നതാണ്‌. ഒരു മലയാക്കിക്ക്‌ മുഹമ്മദ്‌ എന്നെഴുതാനോ പറയാനോ ഒരു പ്രയാസവും ഇല്ല എന്നിരിക്കേ, മൊഹമ്മദ്‌ എന്നു തന്നെ എഴുതണമെന്നും വായിക്കണമെന്നും ചിലര്‍ക്ക്‌ എന്താണിത്ര വാശി? പിന്നെ, ടാര്‍പായയും മറ്റുമിട്ട്‌ മൂടുന്ന കാര്യം. താങ്കളതിനു ബേജാറാവണ്ട. നാളെ പെണ്ണുങ്ങള്‍ മീന്‍ വല മാത്രം ധരിച്ചു നടക്കുന്ന ഒരു സുന്ദര ലോകം വരാതിരിക്കില്ല. ഞങ്ങളൊക്കെ പര്‍ദയെ എത്ര തന്നെ പ്രോത്സാഹിപ്പിച്ചാലും... തുടര്‍ന്നു വായിക്കുക.. വന്നതില്‍ സന്തോഷം.

    ReplyDelete
  54. അബുക്കാക്കാ കാര്യം അ​‍ീയാൻ വേന്ദി ചൊദിക്കുകയാണു
    പർദ ധരിക്കുന്നതു ആരാധനയുദെ ഭാഗം ആനു എൻകിൽ ആരാധന നദതുന്ന സമയതു മാത്രം അതു ധരിച്ചാൽ പോരേ ഈ കേരളതിന്റെ ചൂടുള്ള കാലാവസ്തയിൽ ഈ വസ്ത്രം ഇറ്റ്റ്റു നടക്കുന്ന സഹോദരിമാരുടെ കഷ്റ്റപ്പാടു നിങല്ക്കു അ​‍ീയാമോ?
    അല്ലാഹു തന്നെ അല്ലെ അവളെ നിമ്നോന്നതങളോദെ സ്രിഷ്റ്റിചതു? അവലുടെ ശരീരതിലാണോ അതിലേക്കു കാമത്തോടെ മാത്രം നോക്കി ശീലിച്ച പുരുഷ മ്രുഗങളാനോ കുറ്റക്കാർ അതൊ അല്ലാഹുവിന്റെ ശ്രേഷ്റ്റ ക്രുതിയായ സ്വന്തം ശരീരം ആവഷ്യതിനുള്ള വസ്ത്രം ധരിചു പരിപാലിക്കുന്ന സ്ത്രീയോ?
    ഒരു പർദയും ധരിക്കാതെ എത്രയോ നൂറ്റാന്റുകൾ ഇവിദുത്തെ ഉമ്മാമാർ ഇവിദുത്തെ മറ്റു വിഭാഗങലുമായി ഇദപഴകി ഒരു കുദുംബം പൊലെ കഴിഞു. അവരൊക്കെ അപ്പൊൽ ശരീര ഭാഗങൽ മരയ്ക്കാതെ നദന്നതിന്റെ പേരിൽ നരകതിൽ പൊയിക്കനുമോ?
    ഞാൻ വർഷങൾ ഗൾഫ് നാടുകലിൽ പണി എദുത്തിട്ടുന്ദു അവിടങലിൽ എത്രയൊ ഹൂരികളായ അരബിപ്പെൻകുട്ടികൾ ആധുനിക വസ്ത്രങളും ധരിചു നടക്കുന്നതു ഞാൻ കന്ദിട്ടുൻടു .അവരിൽ ഭൂരിഭാഗവും മതവിസ്വാസികലും മാന്യമായിത്തന്നെ ജീവിക്കുന്നവരും ആനു. പർദ ധരിചുംകൊന്ദു സൗകര്യം കിറ്റ്റ്റുംബോൾ വേലി ചാടുന്ന വനിതകളേയും നേരിട്ടരിയാം. ഇവരിൽ ആരായിരിക്കും അല്ലാഹുവിനു പ്രിയപ്പെറ്റ്റ്റവർ?

    ReplyDelete
  55. ((അബുക്കാക്കാ കാര്യം അ​‍ീയാൻ വേന്ദി ചൊദിക്കുകയാണു
    പർദ ധരിക്കുന്നതു ആരാധനയുദെ ഭാഗം ആനു എൻകിൽ ആരാധന നദതുന്ന സമയതു മാത്രം അതു ധരിച്ചാൽ പോരേ ഈ കേരളതിന്റെ ചൂടുള്ള കാലാവസ്തയിൽ ഈ വസ്ത്രം ഇറ്റ്റ്റു നടക്കുന്ന സഹോദരിമാരുടെ കഷ്റ്റപ്പാടു നിങല്ക്കു അ​‍ീയാമോ?))
    ആരാധനയുടെ സമയം എന്നത് കൊണ്ട് താങ്കള്‍ ഉദ്ധ്യേശിച്ചത് എന്താണ്? ഒരു മുസ്ലിം സ്ത്രീയോട് അവളുടെ നഗ്നതകള്‍ അന്യപുരുഷന്മാരില്‍ നിന്നും മറച്ചു പിടിക്കുക എന്നാണു ഖുറാന്‍ പറഞ്ഞത്. നഗ്നത എന്തെല്ലാ ആണെന്നും പറഞ്ഞു. അത് അനുസരിക്കുക എന്നത് ആരാധനയിടെ ഭാഗം ആണ്. ഇസ്ലാമില്‍ പാര്‍ട്ട് ടിം ആരാധന ഇല്ല. കേരളത്തിനേക്കാള്‍ ചൂടുള്ള കാലാവസ്ഥ നിലവിലുള്ള അറേബ്യയില്‍ ആണ് ഖുറാന്‍ അവതരിച്ചത്.

    ((അല്ലാഹു തന്നെ അല്ലെ അവളെ നിമ്നോന്നതങളോദെ സ്രിഷ്റ്റിചതു? അവലുടെ ശരീരതിലാണോ അതിലേക്കു കാമത്തോടെ മാത്രം നോക്കി ശീലിച്ച പുരുഷ മ്രുഗങളാനോ കുറ്റക്കാർ അതൊ അല്ലാഹുവിന്റെ ശ്രേഷ്റ്റ ക്രുതിയായ സ്വന്തം ശരീരം ആവഷ്യതിനുള്ള വസ്ത്രം ധരിചു പരിപാലിക്കുന്ന സ്ത്രീയോ?))
    തീര്‍ച്ചയായും അല്ലാഹു തന്നെ ആണ് അവളെ പടച്ചത്. അതും അവളുടെ സൌണ്ടാര്യത്ത്തോട് കൂടി.. അതെ പടച്ചവന്‍ തന്നെ ആണ് അവള്‍ക്കും പുരുഷനും ചില അതിര്‍വരമ്പുകള്‍ വച്ചതും. പുരുഷന്മാരില്‍ കാമ ജന്തുക്കള്‍ ഉണ്ട് എന്ന് തിരിച്ചരിയുന്നിടത്തു അവള്‍ സൂക്ഷിക്കണം.. പിന്നെ ഈ അവിശ്യത്തിനുള്ള വസ്ത്രം എന്നതിന്റെ നിലപാടുകളില്‍ ആണും തര്‍ക്കം... മാന്യമായ വസ്ത്രം ഓരോരുത്തര്‍ക്ക് തോന്നുന്ന പോലെ ആവുന്നു എന്ന് മാത്രം.

    ((ഒരു പർദയും ധരിക്കാതെ എത്രയോ നൂറ്റാന്റുകൾ ഇവിദുത്തെ ഉമ്മാമാർ ഇവിദുത്തെ മറ്റു വിഭാഗങലുമായി ഇദപഴകി ഒരു കുദുംബം പൊലെ കഴിഞു. അവരൊക്കെ അപ്പൊൽ ശരീര ഭാഗങൽ മരയ്ക്കാതെ നദന്നതിന്റെ പേരിൽ നരകതിൽ പൊയിക്കനുമോ?))
    നരകവും സ്വര്‍ഗ്ഗവും എന്റെ കയ്യില്‍ ഇല്ല. ആരൊക്കെ പോവും പോയില്ല എന്നൊന്നും പറയാന്‍ എനിക്കാവില്ല. എന്തായാലും ഒരു കാര്യം ഉറപ്പാണ്.. പടച്ചവന്‍ പറഞ്ഞ രീതിയില്‍ വസ്ത്രം ധരിച്ചവര്‍ക്കു അതിനുള്ള പ്രതിഫലവും അല്ലാത്തവര്‍ക്ക് അതിനുള്ള പ്രതിഫലവും കിട്ടും. അതാണ്‌ ഇസ്ലാമിക വിശ്വാസം..

    ((ഞാൻ വർഷങൾ ഗൾഫ് നാടുകലിൽ പണി എദുത്തിട്ടുന്ദു അവിടങലിൽ എത്രയൊ ഹൂരികളായ അരബിപ്പെൻകുട്ടികൾ ആധുനിക വസ്ത്രങളും ധരിചു നടക്കുന്നതു ഞാൻ കന്ദിട്ടുൻടു .അവരിൽ ഭൂരിഭാഗവും മതവിസ്വാസികലും മാന്യമായിത്തന്നെ ജീവിക്കുന്നവരും ആനു. പർദ ധരിചുംകൊന്ദു സൗകര്യം കിറ്റ്റ്റുംബോൾ വേലി ചാടുന്ന വനിതകളേയും നേരിട്ടരിയാം. ഇവരിൽ ആരായിരിക്കും അല്ലാഹുവിനു പ്രിയപ്പെറ്റ്റ്റവർ?))

    തീര്‍ച്ചയായും സ്വന്തം പരിശുദ്ധി കാത്തു സൂക്ഷിക്കുന്നവരോടായിരിക്കും.. ഓര്‍ക്കുക,, എല്ലാ രഹസ്യങ്ങളും അറിയുന്നവന്‍ അല്ലാഹുവാണു.. കാര്യങ്ങള്‍ എല്ലാം അവനിലെക്കാന് മടങ്ങുന്നത്..

    ഈ വരവിനും വായനക്കും നന്ദി..

    ReplyDelete
  56. അബുക്കാക്കാ
    സംശയങൾക്കു ഉത്തരം ബാക്കിയാണല്ലോ
    ആരാധന എന്നാൽ നിസ്കാര സമയം എന്നാണു ഞാൻ ഉദ്ദേശിചതു ഒരു സ്ത്രീ സൂപ്പർ മാർക്കറ്റിൽ പോകുന്ന സമയവും ആരാധനാ സമയം ആണോ അപ്പോൾ അവൾ പർദ ധരിക്കാൻ അല്ലാഹു പരഞിട്ടുൻടോ
    സൗദിയിൽ ഇസ്ലാമിൻടെ ആവിഷ്ക്കരിക്കപ്പ്ര്ട്ട കാലം കറുത്ത പർദ ധരിക്കുന്നതിൽ യുക്തി ഉന്റ്റ്റു. താങൾക്കു അ​‍ീയാവുന്നതു പോലെ അവിദുതെ ഒ​‍ീജിനൽ നിവാസികലായ ബദുക്കല്ക്കു ചൂടു പ്രശ്നമേ അല്ല. കറുത്ത വസ്ത്രം ആണു മരുഭൂമിയിലെ തീക്ഷ്ണ വെളിചതിൽ പെട്ടെന്നു കൻടു പിടിക്കാൻ എളുപ്പം. അതുകൊൻടാനു അവർ അതു ധരിചിരുന്നതു.
    അവസാന ഭാഗതു താങൽ പരയുന്നതും, കേരളതിലെ ഉമ്മാമാരുദെ കാര്യതിലെ നിലപാടും വിരുദ്ധമാനല്ലോ കാക്കാ?

    ഒരു സ്ത്രീയൊടു അവലുദെ നഗനത മരക്കാൻ ആവശ്യപ്പെട്ടു എന്നിടതാണു ഇനിയും സംസയം സ്ത്രീയുദെ മുഖവും മുൻകൈകളും ഒഴിചുള്ളതെല്ലാം നഗ്നത ആണോ?

    ഞാൻ മനസ്സിലാക്കിയിദത്തോളം അവർ പുറത്തു പൊകുമ്പോഴാണു പർദ ധരിക്കേന്ദതു. സ്വന്തം വീട്ടിൽ ആങ്ഗളമാരുടെയും മുതിർന്ന മക്കളുദെയും സഹോദരങളുടെയും മുന്നിൽ ആവശ്യമില്ല അല്ലേ? കാരണം എന്താ ഒരു സാധാരണ പുരുഷൻ സ്വന്തം അമ്മ പെങന്മാരെ ലൈംഗിക കണ്ണോടെ നോക്കില്ല അത്ര തന്നെ. അതെ പുരുഷൻ പുറത്തു പൊയി അന്യ സ്ത്രീയുടെ മുഖവും കൈയും ഒഴിചുള്ള ഭാഗങലിൽ കാമതൊടെ നൊക്കുന്നു എൻകിൽ അവനല്ലേ ചികിൽസ വേന്ദതു. അല്ലതെ സ്ത്രീ ഒരു “രൻടു കാലിൽ നദക്കുന്ന ലൈംഗിക അവയവം” മാത്രം ആനു എന്നു പറയാതെ പറഞുവെക്കലാണോ യുക്തി?

    ReplyDelete
  57. ആരാധന എന്നാല്‍ നമസ്ക്കാര സമയമാണു താങ്കള്‍ ഉദ്ധ്യേശിച്ചതെന്നു മനസ്സിലായി. ആരാധന എന്നാല്‍ നമസ്ക്കാരം മാത്രമല്ല. ഇസ്ളാമിനെ സംബന്ധിച്ച്‌ ആ ധാരണ തെറ്റാണു. തീര്‍ച്ചയായും സ്ത്രീകളോടു വീടിനു പുറത്തിറങ്ങുമ്പോള്‍ ഹിജാബ്‌ ധരിക്കാന്‍ ഇസ്ളാമിണ്റ്റെ (ഖുറാണ്റ്റെ) കല്‍പനയുണ്ട്‌!

    സ്ത്രീയുടെ മുഖവും മുന്‍ക്കയ്യും ഒഴികെയുള്ളതും, പുരുഷണ്റ്റെ മുട്ടു മുതല്‍ പൊക്കില്‍ വരെയുള്ള ഭാഗവും നഗ്നതയായാണ്‌ ഇസ്ളാം പഠിപ്പിക്കുന്നതു.

    തീര്‍ച്ചയായും അന്യ സ്ത്രീകളേ മാത്രമല്ല സ്വന്തം ഭവനത്തിലെ മകള്‍ അടക്കമുള്ള സ്ത്രീകളെ വരെ പല പുരുഷന്‍മാരും കാമക്കണ്ണോടെ നോക്കുന്നു എന്ന സത്യം നമ്മള്‍ അംഗീകരിക്കേണ്ടതുണ്ട്‌. അതു നിഷേധിച്ചിട്ടു കാര്യമൊന്നും ഇല്ല. അത്തരം പുരുഷന്‍മാര്‍ക്ക്‌ അതിനുള്ള മരുന്നും വേണം. ചികിത്സ എന്നല്ല ഞാന്‍ ഉദ്ധ്യേശിച്ചത്‌. ഇനി സ്ത്രീകളോട്‌ ഹിജാബ്‌ ധരിക്കാന്‍ പറഞ്ഞാല്‍ അതെങ്ങിനെ അവളെ ലൈംഗീക ഉപകരണമാക്കലാവും? അതിണ്റ്റെ യുക്തി എന്താണ്‌? ആധുനിക കാലത്തെ കച്ചവട കമ്പോളത്തില്‍ ആധുനിക പുരോഗമന വാദികളാണ്‌ സത്യത്തില്‍ സ്ത്രീയുടെ ലൈംഗീകത നന്നായി ചൂഷണം ചെയ്യുന്നത്‌. ഞാന്‍ അത്‌ എണ്റ്റെ ഒരു പോസ്റ്റില്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. ഒന്നു വായിച്ചു നോക്കുക. താങ്കള്‍ക്കു ചിലപ്പോള്‍ മനസ്സിലായേക്കാം.

    ബലാത്സംഗസ്ക്കൂളുകള്‍ തുറക്കൂ! ഇരകള്‍ ചാവാതെയെങ്കിലും ഇരിക്കട്ടെ!!
    (http://aboothi.blogspot.com/2012/12/blog-post_29.html)

    ReplyDelete
  58. അബൂത്തിക്കാക്കാ
    അങനെ ആണെൻകിൽ വീട്ടിലും അവൾക്കു ഹിജാബ് ധരിക്കേൻടേ? വീട്ട്Iൽ അവളെ കാമക്കണ്ണോടു നോക്കുന്നവ്നെ ശിക്ഷിക്കുന്നതിനു പകരം അവളെ ആണോ ശിക്ഷിക്കേൻടതു? വേട്ടക്കാരനെ ശിക്ഷിക്കുന്നതിനു പകരം ഇരയെ പീഡ്ഡിപ്പിക്കുന്നതു എന്തു നീതി?

    സ്ത്രീയുടെ മുൻകൈകലും മുഖവും ഒഴിചുല്ലതെല്ലാം നഗ്നതയാണു എൻകിൽ ഞാൻ ഒരു സംശയം ചോദിക്കട്ടെ .ഹൂറിയായ ഒരു പെന്നിൻടെ മൊൻചുള്ള മുഖം മാത്രം പോരെ ഒരു മ്രിഗതിൻടെ കാമം ഉണർത്താൻ? മാത്രമല്ല എത്ര മൂടിപ്പുതച്ചു നടന്നാലും മനുഷ്യ മ്രിഗങളുടെ കൈയ്യിൽ നിന്നും രക്ഷയുന്ദോ .മൂന്നു മാസം തികയാത്ത പിൻചു കുഞിനെയു 80 കഴിഞ്ഞ വ്രിദ്ധയെയും പീഡ്ഡിപ്പിച്ച ചരിത്രം ഇവിദെയുന്ദു? അപ്പൊൾ മൂന്നു മാസം പ്രായമായ കുഞ്ഞ് ഹിജാബ് ധരിക്കാത്തതാനോ പ്രശ്നം? പെന്നായി പിറന്നുപൊയതു കൊന്ദു അവളാനോ കുറ്റക്കാരി?

    ഹിജാബ് ധരിക്കാൻ പറയുംബൊൾ തീർച്ചയായും അവളോടു നമ്മുടെ പുരുഷമേധാവിത്ത സമൂഹവും മതങലും പറയുന്നതു“നീ ഒരു ലൈംഗിക വസ്തു മാത്രമാണു, പുരുഷൻ എന്ന പരിസുദ്ധനെ പ്രലോഭിപ്പിക്കാതെ അടങി ഒതുങി ക്കഴിയേന്ദവളാണു നീ” എന്നു തന്നെ ആണു?
    താൻകൽ ലിയോ ടോൽസ്റ്റൊയിയുടെ ‘ആന്നാ കരിനീനാ“ വായിചിട്ടുൻടോ? അതിൽ ടോൽസ്റ്റൊയ് നരോദിക്കുകളെ പരാമർസിക്കുന്നുന്ദു. അന്ന അല്ഭുതതോദെ മനസ്സിലാക്കുന്ന ഒരു വലിയ സത്യം ടോൽസ്റ്റൊയ് വരചു കാട്ടുന്നുന്ദു ”ആണും പെന്നും ആയ “നരോദിക്ക്”ഉകൽ ഒരുമിച്ചു അൻഡർ ഗ്രൗൻടിൽ പ്രവർതിക്കുന്നു. പക്ഷെ ആൺ സഖാക്കൾ പെൻസഖാക്കളെ ഒരിക്കലും മറ്റൊരു കാനു കൊന്ദു നൊക്കുന്നതായിട്ട് അന്ന ഒരിക്കൽ പൊലും അറിയുന്നതേ ഇല്ല“ കാരണം അവർ ഒരു വലിയ സ്വപ്നതിനു വേന്ദി പോരാദുന്നവർ ആണു അവർക്കു കാമം അല്ല പ്രധ്ധാനം ഏതു നിമിഷവും കൊല്ലപ്പെടാം എന്ന വലിയ സത്യതിനു മുന്നിൽ ആണും പെണ്ണും വെരും മനുഷ്യ ജീവികൾ മാത്രമാണു. ഞാൻ ഇതു ഇവിടെ പറഞതു എന്തിനെന്നു അബൂതിക്കക്കയ്ക്കു തോന്നാം. ഇത്രയേ ഉള്ളൂ കാക്കാ. എല്ലാം നമ്മുടെ നിലപാദുകളാണു തീരുമാനിക്കുന്നതു. അപ്പോൾ അതിനാണു മാറ്റം വരുത്താൻ സ്രമിക്കെന്ദതു അല്ലതെ ഇരയെ ശിക്ഷിക്കലല്ല. ഇത്രയും മൂദിപ്പൊതിഞ്ഞു വചിറ്റ്റ്റും സൗദി സ്ത്രീകൾക്കെതിരെയുള്ള കുറ്റ ക്രിത്യങളിൽ മുൻപന്തിയിൽ ആകുന്നതെന്തു കൊന്ദു?

    ReplyDelete
  59. ((അങനെ ആണെൻകിൽ വീട്ടിലും അവൾക്കു ഹിജാബ് ധരിക്കേൻടേ? വീട്ട്Iൽ അവളെ കാമക്കണ്ണോടു നോക്കുന്നവ്നെ ശിക്ഷിക്കുന്നതിനു പകരം അവളെ ആണോ ശിക്ഷിക്കേൻടതു? വേട്ടക്കാരനെ ശിക്ഷിക്കുന്നതിനു പകരം ഇരയെ പീഡ്ഡിപ്പിക്കുന്നതു എന്തു നീതി?))

    അവളെ ഉപദ്രവിക്കുന്നവരെ, ചൂഷണം ചെയ്യുന്നവരെ ശിക്ഷിക്കണം.. വേട്ടക്കാരനെ ശിക്ഷിക്കുക.. വേട്ടക്കാരന്റെ വലയില്‍ വീഴാതെ ഇരകള്‍ (?) സൂക്ഷിക്കുക..

    ((സ്ത്രീയുടെ മുൻകൈകലും മുഖവും ഒഴിചുല്ലതെല്ലാം നഗ്നതയാണു എൻകിൽ ഞാൻ ഒരു സംശയം ചോദിക്കട്ടെ .ഹൂറിയായ ഒരു പെന്നിൻടെ മൊൻചുള്ള മുഖം മാത്രം പോരെ ഒരു മ്രിഗതിൻടെ കാമം ഉണർത്താൻ? മാത്രമല്ല എത്ര മൂടിപ്പുതച്ചു നടന്നാലും മനുഷ്യ മ്രിഗങളുടെ കൈയ്യിൽ നിന്നും രക്ഷയുന്ദോ .മൂന്നു മാസം തികയാത്ത പിൻചു കുഞിനെയു 80 കഴിഞ്ഞ വ്രിദ്ധയെയും പീഡ്ഡിപ്പിച്ച ചരിത്രം ഇവിദെയുന്ദു? അപ്പൊൾ മൂന്നു മാസം പ്രായമായ കുഞ്ഞ് ഹിജാബ് ധരിക്കാത്തതാനോ പ്രശ്നം? പെന്നായി പിറന്നുപൊയതു കൊന്ദു അവളാനോ കുറ്റക്കാരി?))

    ചോദ്യം എനിക്കിഷ്ടപ്പെട്ടു.. ലോജിക്കുള്ള ചോദ്യം.. ഹിജാബ് ധരിക്കുന്നത് കൊണ്ട് ഒരു സ്ത്രീക്ക് നേരെ നടക്കുന്ന എല്ലാ അക്രമങ്ങളും തടയാന്‍ കഴിയും എന്നാരും അവകാശവാദം ഉന്നയിക്കുന്നില്ല. എങ്കിലും അതിനു കുറവുണ്ടാകും. (ഹിജാബ് ധരിച്ച സ്ത്രീകളെ മാത്രം ഉപദ്രവിക്കാനാണ് ഇപ്പോള്‍ ചിലര്‍ക്ക് താല്പര്യം). ഞാന്‍ എന്റെ മുന്‍ കമന്റില്‍ പറഞ്ഞ പോസ്റ്റില്‍ കുറച്ചു കൂടി പറഞ്ഞിട്ടുണ്ട്..

    ((ഹിജാബ് ധരിക്കാൻ പറയുംബൊൾ തീർച്ചയായും അവളോടു നമ്മുടെ പുരുഷമേധാവിത്ത സമൂഹവും മതങലും പറയുന്നതു“നീ ഒരു ലൈംഗിക വസ്തു മാത്രമാണു, പുരുഷൻ എന്ന പരിസുദ്ധനെ പ്രലോഭിപ്പിക്കാതെ അടങി ഒതുങി ക്കഴിയേന്ദവളാണു നീ” എന്നു തന്നെ ആണു?))

    ഇത് താങ്കളുടെ അഭിപ്രായമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം താങ്കള്‍ക്കും അത് നിഷേധിക്കാനുള്ള സ്വാതന്ത്ര്യം എനിക്കും ഉണ്ടല്ലോ..

    ((താൻകൽ ലിയോ ടോൽസ്റ്റൊയിയുടെ ‘ആന്നാ കരിനീനാ“ വായിചിട്ടുൻടോ? അതിൽ ടോൽസ്റ്റൊയ് നരോദിക്കുകളെ പരാമർസിക്കുന്നുന്ദു. അന്ന അല്ഭുതതോദെ മനസ്സിലാക്കുന്ന ഒരു വലിയ സത്യം ടോൽസ്റ്റൊയ് വരചു കാട്ടുന്നുന്ദു ”ആണും പെന്നും ആയ “നരോദിക്ക്”ഉകൽ ഒരുമിച്ചു അൻഡർ ഗ്രൗൻടിൽ പ്രവർതിക്കുന്നു. പക്ഷെ ആൺ സഖാക്കൾ പെൻസഖാക്കളെ ഒരിക്കലും മറ്റൊരു കാനു കൊന്ദു നൊക്കുന്നതായിട്ട് അന്ന ഒരിക്കൽ പൊലും അറിയുന്നതേ ഇല്ല“ കാരണം അവർ ഒരു വലിയ സ്വപ്നതിനു വേന്ദി പോരാദുന്നവർ ആണു അവർക്കു കാമം അല്ല പ്രധ്ധാനം ഏതു നിമിഷവും കൊല്ലപ്പെടാം എന്ന വലിയ സത്യതിനു മുന്നിൽ ആണും പെണ്ണും വെരും മനുഷ്യ ജീവികൾ മാത്രമാണു.))
    ശരിയാണ്.. മരണം പ്രതീക്ഷിക്കുമ്പോള്‍ പിന്നെ കാമത്തിനെന്തു വില? പക്ഷെ അത് പോലെ ആണോ ചോരയും നീരുമുള്ള സാധാരണ മനുഷ്യരുടെ അവസ്ഥ.. അല്ല. അവര്‍ക്ക് പരസ്പരം ആകര്ഷനമുണ്ടാവും.. അതുരപ്പാണ്

    (( ഇത്രയും മൂദിപ്പൊതിഞ്ഞു വചിറ്റ്റ്റും സൗദി സ്ത്രീകൾക്കെതിരെയുള്ള കുറ്റ ക്രിത്യങളിൽ മുൻപന്തിയിൽ ആകുന്നതെന്തു കൊന്ദു?))
    ഒന്നുങ്കില്‍ താങ്കള്‍ക്ക് തെറ്റി. അല്ലെങ്കില്‍ മനപ്പൂര്‍വം തെറ്റ് പറയുന്നു.. സ്റ്റാറ്റിക്സൊക്കെ ഒന്ന് നോക്കുന്നത് നല്ലതായിരിക്കും.. സൌദിയില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടക്കുന്നില്ല എന്ന് പറയുന്നില്ല. പക്ഷെ കുറവാണ്.. സൗദിയിലും മനുഷ്യര്‍ അല്ലെ താമസിക്കുന്നത്.. മാലാഖമാരോന്നും അല്ലല്ലോ..

    ReplyDelete
  60. നാട്ടില മുഴുവനും കള്ളന്മാരുന്ടെങ്കിലും ഞാൻ എന്റെ വീട് തുറന്നു ഇടും രാത്രി മുഴുവനും കാരണം കള്ളന്മാരെ പിടിക്കേണ്ടതും അവരെ ജയിൽ ഇല അടക്കേണ്ടതും ഇവിടുത്തെ പോലീസെ ഇന്റെ പണിയാണ് , അതിനു വേണ്ടി ഞാൻ വീട് അടച്ചു ഇടില്ല എന്ന് പറയുന്ന പോലത്തെ യുക്തി യാണ് " ഞാൻ മാന്യം ആയി വസ്ത്രം ധരിക്കില്ല , പക്ഷെ എന്റെ നഗ്ന മേനി നോക്കി വെള്ളം ഇറക്കുന്ന മനോരോഗികളെ യാണ് നിയന്ത്രിക്കേണ്ടത് എന്നാ യുക്തി ...കൊളളാം

    ReplyDelete
  61. ഞാൻ ചെരുപ്പും ഇടില്ല ,,കാരണം നാട്ടിലെ റോഡിലെ കുണ്ടും കുഴിയും ആദ്യം നന്നാക്കട്ടെ ..ആ അവസ്ഥയില റോഡിനെ മാറ്റിയ സര്കാരിനെയും കോണ്ട്രാക്ടർ എയും ആദ്യം നന്നാകട്ടെ

    ReplyDelete
  62. ﻭَﻗُﻞْ ﻟِﻠْﻤُﺆْﻣِﻨَﺎﺕِ ﻳَﻐْﻀُﻀْﻦَ ﻣِﻦْ ﺃَﺑْﺼَﺎﺭِﻫِﻦَّ ﻭَﻳَﺤْﻔَﻆْﻦَ ﻓُﺮُﻭﺟَﻬُﻦَّ ﻭَﻻَ ﻳُﺒْﺪِﻳﻦَ ﺯِﻳﻨَﺘَﻬُﻦَّ ﺇِﻻَّ ﻣَﺎ ﻇَﻬَﺮَ ﻣِﻨْﻬَﺎ ۖ ﻭَﻟْﻴَﻀْﺮِﺑْﻦَ ﺑِﺨُﻤُﺮِﻫِﻦَّ ﻋَﻠَﻰٰ ﺟُﻴُﻮﺑِﻬِﻦَّ ۖ ﻭَﻻَ ﻳُﺒْﺪِﻳﻦَ ﺯِﻳﻨَﺘَﻬُﻦَّ ﺇِﻻَّ ﻟِﺒُﻌُﻮﻟَﺘِﻬِﻦَّ ﺃَﻭْ ﺁﺑَﺎﺋِﻬِﻦَّ ﺃَﻭْ ﺁﺑَﺎءِ ﺑُﻌُﻮﻟَﺘِﻬِﻦَّ ﺃَﻭْ ﺃَﺑْﻨَﺎﺋِﻬِﻦَّ ﺃَﻭْ ﺃَﺑْﻨَﺎءِ ﺑُﻌُﻮﻟَﺘِﻬِﻦَّ ﺃَﻭْ ﺇِﺧْﻮَﺍﻧِﻬِﻦَّ ﺃَﻭْ ﺑَﻨِﻲ ﺇِﺧْﻮَﺍﻧِﻬِﻦَّ ﺃَﻭْ ﺑَﻨِﻲ ﺃَﺧَﻮَﺍﺗِﻬِﻦَّ ﺃَﻭْ ﻧِﺴَﺎﺋِﻬِﻦَّ ﺃَﻭْ ﻣَﺎ ﻣَﻠَﻜَﺖْ ﺃَﻳْﻤَﺎﻧُﻬُﻦَّ ﺃَﻭِ ﺍﻟﺘَّﺎﺑِﻌِﻴﻦَ ﻏَﻴْﺮِ ﺃُﻭﻟِﻲ ﺍﻹِْﺭْﺑَﺔِ ﻣِﻦَ ﺍﻟﺮِّﺟَﺎﻝِ ﺃَﻭِ ﺍﻟﻂِّﻔْﻞِ ﺍﻟَّﺬِﻳﻦَ ﻟَﻢْ ﻳَﻆْﻬَﺮُﻭﺍ ﻋَﻠَﻰٰ ﻋَﻮْﺭَﺍﺕِ ﺍﻟﻨِّﺴَﺎءِ ۖ ﻭَﻻَ ﻳَﻀْﺮِﺑْﻦَ ﺑِﺄَﺭْﺟُﻠِﻬِﻦَّ ﻟِﻴُﻌْﻠَﻢَ ﻣَﺎ ﻳُﺨْﻔِﻴﻦَ ﻣِﻦْ ﺯِﻳﻨَﺘِﻬِﻦَّ ۚ ﻭَﺗُﻮﺑُﻮﺍ ﺇِﻟَﻰ ﺍﻟﻠَّﻪِ ﺟَﻤِﻴﻌًﺎ ﺃَﻳُّﻪَ ﺍﻟْﻤُﺆْﻣِﻨُﻮﻥَ ﻟَﻌَﻠَّﻜُﻢْ ﺗُﻔْﻠِﺤُﻮﻥَ

    നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൌന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷപരിചാരകര്‍, സ്ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്. സത്യവിശ്വാസികളേ; നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.

    ReplyDelete
  63. ﻭَﺇِﺫَﺍ ﻗِﻴﻞَ ﻟَﻬُﻢْ ﻻَ ﺗُﻔْﺴِﺪُﻭﺍ ﻓِﻲ ﺍﻷَْﺭْﺽِ ﻗَﺎﻟُﻮﺍ ﺇِﻧَّﻤَﺎ ﻧَﺤْﻦُ ﻣُﺼْﻠِﺤُﻮﻥَ

    ‎“നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുതെ"ന്ന് ‎ആവശ്യപ്പെട്ടാല്‍ അവര്‍ പറയും: "ഞങ്ങള്‍ നന്മ ‎ചെയ്യുന്നവര്‍ മാത്രമാകുന്നു.“ ‎^^^^^^^^^^ﻻَ ﺇِﻧَّﻬُﻢْ ﻫُﻢُ ﺍﻟْﻤُﻔْﺴِﺪُﻭﻥَ ﻭَﻟَٰﻜِﻦْ ﻻَ ﻳَﺸْﻌُﺮُﻭﻥَ

    അറിയുക; അവര്‍ തന്നെയാണ് കുഴപ്പക്കാര്‍. പക്ഷേ, ‎അവരതറിയുന്നില്ല. ‎

    ReplyDelete