Wednesday, November 14, 2012

അല്ലാഹു എന്ന നാമം!

അല്ലാഹു എന്ന നാമം നമുക്കെല്ലാം സുപരിചിതമാണ്‌. മുസ്ലിമീങ്ങള്‍ക്കും അല്ലാത്തവര്‍ക്കും. അല്ലാഹു എന്ന നാമത്തെ കുറിച്ചൊരു പോസ്റ്റിടണം എന്നു കരുതിയിട്ട്‌ കുറേ നാളുകളായി. ഇപ്പോഴാണ് അവസരം ഒത്തുവന്നത്. 

ഓരോ മനുഷ്യരിലും ദൈവത്തെ കുറിച്ച്‌ ഓരോ വിശ്വാസമുണ്ട്‌. ചിലര്‍ ഉണ്ടെന്ന്‌ വിശ്വസിക്കുന്നു. മറ്റു ചിലര്‍ ഇല്ലെന്ന്‌ വിശ്വസിക്കുന്നു. ചിലര്‍ ഒരേയൊരു ദൈവമേ ഉള്ളൂ എന്നു വിശ്വസിക്കുന്നു, ചിലര്‍ ഒന്നിലധികം ദൈവങ്ങള്‍ ഉണ്ടെന്ന്‌ വിശ്വസിക്കുന്നു. ദൈവത്തെ കുറിച്ചുള്ള ഒരാളിന്റെ വിശ്വാസവും, അതില്‍ നിന്നും രൂപപ്പെട്ട്‌ വരുന്ന അയാളുടെ ജീവിത രീതിയേയും മൊത്തത്തില്‍ പറയുന്ന പേരാണ്‌ അയാളുടെ മതം എന്നത്‌. ഇവിടെ എല്ലാവര്‍ക്കും അവരവുടെ ഒരു മതമുണ്ട്‌. മതമില്ലാത്ത ജീവനുപോലും ഒരു മതമുണ്ട്‌ എന്നര്‍ത്ഥം. 

എല്ലാ ഭാഷകളിലും ദൈവത്തെ പരിചയപ്പെടുത്തുന്ന അനവധി പദങ്ങള്‍, നാമങ്ങള്‍ ഉണ്ടാവും. അറബി ഭാഷയിലെ ഒരു പദമാണ്‌ അല്ലാഹു എന്നത്‌. സത്യത്തില്‍ ആ വാക്ക്‌ അല്ലാഹു എന്നതോ അള്ളാഹു എന്നതോ അല്ല. മലയാളത്തില്‍ എഴുതാനാവാത്ത ഒരു പദമാണ്‌ അത്‌. എന്നാലും അള്ളാഹു എന്നെഴുതുന്നതിനെക്കാള്‍ ഉത്തമം അല്ലാഹു എന്നെഴുതുന്നതാണ്‌ എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. (തികച്ചും വ്യക്‌തിപരം)

അല്‍ഇലാഹ്‌ (الإله) എന്ന അറബി വാക്കില്‍ നിന്നുമാണ്‌ അല്ലാഹു എന്ന പദം ഉണ്ടായത്‌. ഇലാഹ്‌ എന്ന വാക്കിന്റെ അര്‍ത്ഥം ആരാധ്യന്‍ എന്നാണ്‌. അറബികളായ അമുസ്ലിമീങ്ങളും ദൈവം എന്ന പദമുപയോഗിക്കേണ്ടിടത്ത്‌ ഉപയോഗിക്കുന്നത്‌ അല്ലാഹു എന്നു തന്നെയാണ്‌. അവരും ദൈവത്തിനു സ്‌തുതിയായിരിക്കട്ടെ എന്നു പറയേണ്ടി വരുമ്പോള്‍ അല്ലാഹുവിന്‌ സ്‌തുതിയായിരിക്കട്ടെ എന്നാണ്‌ പറയാറുള്ളത്‌. നമ്മുടെ നാട്ടില്‍ ചിലര്‍ ധരിച്ചു വച്ചിരിക്കുന്നത്‌ പോലെ അല്ലാഹു എന്നത്‌ മുസ്ലിമീങ്ങള്‍ മാത്രം ദൈവത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒന്നല്ല. അതാര്‍ക്കും ഉപയോഗിക്കാവുന്ന ഒരു നാമം തന്നെയാണ്‌. 

ഏതൊരു മനുഷ്യന്റെയും ഉള്ളിന്റെ ഉള്ളില്‍ തന്റെത്‌ എന്നൊരു ചിന്ത ഇല്ലാതിരിക്കില്ല. തന്റെ വിശ്വാസം;  അതാണ്‌ ഏറ്റവും പെര്‍ഫെക്റ്റ്‌ എന്ന്‌ വിശ്വസിക്കാത്തവര്‍ ആരും ഉണ്ടാവില്ല. അപരന്റെ വിശ്വാസമാണ്‌ ശരി, എന്റെ വിശ്വാസം തികച്ചും തെറ്റാണ്‌ എന്ന്‌ വിശ്വസിച്ചുകൊണ്ട്‌ ഒരാളും ഒരു വിശ്വാസവും തന്റെ ജീവിതത്തില്‍ കൊണ്ടു നടക്കില്ല. അതു കൊണ്ട്‌ തന്നെ ദൈവത്തിന്റെ കാര്യത്തില്‍ മനുഷ്യന്‍ എപ്പോഴും എന്റെ ദൈവം നിന്റെ ദൈവം എന്നിങ്ങനെ മാത്രമെ ചിന്തിക്കൂ. കാരണം എന്റെ ദൈവവും നിന്റെ ദൈവവും കൂടിച്ചേര്‍ന്ന്‌ നമ്മുടെ ദൈവമാകും എന്നു ചിന്തിക്കാന്‍ കഴിയാത്തതു കൊണ്ടാണ്‌ അത്‌. അതു കൊണ്ടാവാം, അല്ലാഹു ഇപ്പോഴും പല മനസ്സുകളിലും മുസ്ലിമീങ്ങളുടെ മാത്രം ദൈവമാണ്‌. 

അല്ലാഹു എന്ന അറബി പദത്തിന്‌ ഒരുപാട്‌ പ്രത്യേകതകളുണ്ട്‌. അതിനു തുല്ല്യതയുള്ള മറ്റൊരു പദവും മറ്റേതെങ്കിലും ഒരു ഭാഷയില്‍ ഉള്ളതായിട്ട്‌ അറിയില്ല. അല്ലാഹു എന്ന നാമത്തിന്‌ സ്‌ത്രീ പുരുഷന്‍ എന്ന പക്ഷാന്തരമില്ല. അറബിയില്‍ മറ്റെല്ലാ നാമങ്ങള്‍ക്കും അതുണ്ട്‌. മാത്രമല്ല, ഇതിന്‌ ബഹുവചനമില്ല. അല്ലാഹു എന്ന പദം കൊണ്ടു തന്നെ ഏകത്വത്തെ ഉദ്ധ്യേശിക്കുന്നു. അല്ലാഹുകള്‍ എന്നു പറയുക സാധ്യമല്ല. അറബിയില്‍ അങ്ങിനെ എഴുതാനോ പറയാനോ സാധിക്കില്ല. ഇനി ഇസ്ലാമിക വിശ്വാസത്തില്‍ അല്ലാഹു എന്നു പറയുന്നത്‌ ദൈവത്തിന്റെ എറ്റവും ഉല്‍കൃഷ്ടമായ നാമം എന്ന നിലയില്‍ ആണ്‌ കാണുന്നത്‌. അല്ലാഹുവിന്റെ ഇതര നാമങ്ങളൊക്കെ അല്ലാഹുവിന്റെ ഏതെങ്കിലും ഒരു ഗുണം എടുത്തു കാണിക്കുമ്പോള്‍ അല്ലാഹു എന്ന നാമം അല്ലാഹുവിനെ മുഴുവനായിട്ടാണ്‌ പ്രതിനിധീകരിക്കുന്നത്‌. 

താങ്കളുടെ വായനക്ക് നന്ദി.. 

8 comments:

  1. ഓരോ മനുഷ്യരിലും ദൈവത്തെ കുറിച്ച്‌ ഓരോ വിശ്വാസമുണ്ട്‌. ചിലര്‍ ഉണ്ടെന്ന്‌ വിശ്വസിക്കുന്നു. മറ്റു ചിലര്‍ ഇല്ലെന്ന്‌ വിശ്വസിക്കുന്നു. ചിലര്‍ ഒരേയൊരു ദൈവമേ ഉള്ളൂ എന്നു വിശ്വസിക്കുന്നു, ചിലര്‍ ഒന്നിലധികം ദൈവങ്ങള്‍ ഉണ്ടെന്ന്‌ വിശ്വസിക്കുന്നു.

    ReplyDelete
  2. ദൈവം നാമങ്ങല്‍ക്കോ രൂപങ്ങല്‍ക്കോ അതീതമാണ് ,നമ്മുടെ ഇന്ദ്രിയങ്ങളുടെ പരിധിക്കുള്ളില്‍ നിന്ന് മാത്രമേ നമുക്ക് അതിനെ നിര്‍വചിക്കാന്‍ കഴിയു ,അപ്പോള്‍ അതിനെ ഒരു നാമത്തിലെക്കോ രൂപതിലെക്കോ ചുരുക്കുന്നത് അനുചിതമല്ലേ .നമുക്ക് അനുഭവിക്കാനോ അറിയാനോ കഴിയാത്ത ഒന്നിനെ ആണ് നാം "ദൈവം" എന്ന സങ്കല്‍പ്പത്തില്‍ നിര്‍വചിക്കാരുള്ളത് .അതിനേക്കാള്‍ ഉചിതം നമുക്ക് അറിയാനും അനുഭവിക്കാനും കഴിയുന്ന എന്തിനെയും ദൈവാമ്ശമായി കണ്ടാല്‍ അതല്ലേ വിശാലമായ ഒരു ദൈവസങ്കല്‍പ്പം .പ്രപഞ്ചത്തിലെ ഒരു പരമാണുവിനെപ്പോലും ദൈവത്തോടുള്ള ബഹുമാനത്തോടെ സമീപിക്കുന്നതല്ലേ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനു മനുഷ്യനെന്ന നിലയില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ ദൈവാരാധന .

    അബൂതി പറഞ്ഞപോലെ ഇത് എന്റെ ഒരു വിശ്വാസമാണ്
    എന്നത്തെയും പോലെ വളരെ ചിന്തിപ്പിക്കുന്ന ഒരു ലേഖനം തന്നെയാണ് എഴുതിയത്
    ആശംസകള്‍

    ReplyDelete
  3. താങ്കൾ വീണ്ടും നല്ല വിവരണം സമ്മാനിച്ചു, നിറച്ച ആറിവുകളും

    ReplyDelete
  4. "എന്റെ ദൈവവും നിന്റെ ദൈവവും കൂടിച്ചേര്‍ന്ന്‌ നമ്മുടെ ദൈവമാകും എന്നു ചിന്തിക്കാന്‍ കഴിയാത്തതു കൊണ്ടാണ്‌""" .............."

    അങ്ങിനെ കഴിയണം, എന്നാല്‍ ലോകം എത്ര സുന്ദരം !!

    ReplyDelete
  5. നന്ദി ഗോപകുമാര്‍, താങ്കളുടെ വായനക്കും അഭിപ്രായത്തിനും. ദൈവത്തെ ഒരു നാമത്തിലേക്ക്‌ ചുരുക്കുക എന്നല്ല ദൈവം എന്ന വാക്കിണ്റ്റെ ഉദ്ധ്യേശം. പകരം ദൈവത്തെ എ പേരില്‍ അറിയപ്പെടുക എന്നതാണ്‌. പ്രപഞ്ചത്തിലെ എല്ലാറ്റിനേയും ദൈവാംശമുള്ളതായി കാണാന്‍ ചിലര്‍ക്ക്‌ സാധിക്കുന്നു, മറ്റു ചിലര്‍ക്ക്‌ സാധിക്കില്ല.

    പ്രിയ അന്നോണീ, നന്ദി, ഈ വരവിനും വായനക്കും! സംഗതി ഒക്കെ നല്ലതാണ്‌. പക്ഷെ, എണ്റ്റെ ദൈവവും നിണ്റ്റെ ദൈവവും ചേര്‍ന്ന്‌ നമ്മുടെ ദൈവമാകുമ്പോള്‍ ആ ദൈവത്തിനെന്ത്‌ പേരിടണം എന്നതില്‍ തുടങ്ങും മനുഷ്യര്‍ തമ്മിലുള്ള തല്ല്‌. ശ്രീ നാരായണ ഗുരുവിണ്റ്റെ മഹത്വചനം ഓര്‍മയില്ലേ. ഒരു ജാതി, ഒരു ദൈവം, ഒരു മതം മനുഷ്യന്‌. ഇന്ന്‌ ആളുകള്‍ കലഹിക്കുന്നു. ഏതു ജാതി(?) ഏതു മതം(?) ഏതും ദൈവം(?) മനുഷ്യര്‍ക്ക്‌! നമ്മള്‍ മനുഷ്യര്‍ക്ക്‌ പരസ്പരം പോരടിക്കാന്‍ എന്നും എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടാകും! ഇനി മനുഷ്യര്‍ക്ക്‌ പോരടിക്കാനൊരു എതിരാളിയെ കിട്ടിയില്ലെങ്കില്‍ അവന്‍ കണ്ണിടിയിലെ സ്വന്തം പ്രതിബിംബത്തോട്‌ കലഹിക്കും. സൌന്ദര്യം കുറഞ്ഞു പോയതില്‍. മനുഷ്യ പ്രകൃതമാണത്‌. (ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ശരിയല്ലെങ്കില്‍ എന്നെ തിരുത്തുക)

    ReplyDelete
  6. "സംഗതി ഒക്കെ നല്ലതാണ്‌."......''

    ഈ തിരിച്ചറിവോടെ തീര്‍ന്നല്ലോ പ്രശ്നം. ഇനിയുള്ളതൊക്കെ ചില്ലറ, എളുപ്പം പരിഹരിക്കാവുന്ന കാര്യങ്ങള്‍.............


    ഞാന്‍ ജനിച്ച മത ദൈവം/ ദൈവങ്ങള്‍ എനിയ്ക്ക് പ്രധാനം. തൊട്ടപ്പുറത്തെ വീട്ടില്ലുള്ളവരുടെ മതം വിഭിന്നമായിരിയ്ക്കാം. ഞാന്‍ അവിടെയാണ് ജനിച്ചിരുന്നെങ്കില്‍ അവരുടെ ദൈവമായിരുന്നില്ലേ എന്റെ ദൈവം. അപ്പൊ, ഒരു ' accident' ല്‍ ആണ് ദൈവങ്ങള്‍ തമ്മില്‍ മാറിപ്പോയത്. ആ വീടും, വീട്ടുകാരും എന്‍റെതാണെന്നു സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ അവരുടെ ദൈവവും എന്‍റെതുതന്നെ.

    ലോകം സുന്ദരമാക്കാനല്ലേ, കുറച്ചു അതിരുകടന്ന, ചെലവില്ലാത്ത 'സങ്കല്‍പ്പം' കൊണ്ട് നഷ്ടമൊന്നുമില്ലല്ലോ.

    ReplyDelete
  7. അബൂത്തിക്കാക്കാ
    താൻകൾ കബ്ബാലാ എന്ന വിഭാഗത്തേ കുറിച്ചു കേട്ടിട്ടുന്ദോ? ജൂതൻ മാരിലെ ഒരു വിഭാഗം ആണു അവർ സൂഫികളെ പ്പൊലെ ഒരു ദർശനം അവർ പറയുന്ന ഒരു പ്രധ്ധാന വാദം എന്ന്തു ദൈവതിനു രന്ദു ആസ്പെക്റ്റ് ഉന്ദു എന്നണു ഒന്നു റിവീൽദ് ആസ്പ്ക്റ്റ് വെIവാക്കപ്പെട്ടതു അതാണു പ്രവാചകന്മാർ നമുക്കു പറഞു തരുനതും നമുക്കു മനസ്സിലാക്കാൻ കഴിയുനതും
    രൻടാമത്തേതു അൺ റിവീൽദ് അധവാ വെളിവാക്കപ്പ്ര്ടാത്ത ആശ്പെക്റ്റ് അതു നമുക്കു മനസ്സിലാക്കാൻ പറ്റില്ല. കാരണം നമ്മുടെ അറിവുകൾ ഇന്ദ്രിയ നിബദ്ധം ആണു. നമുക്കു ഇന്ദ്രിയ ഗൊചരമായി ലഭിച്ച അറിവിനെ ആസ്പദമാക്കി അല്ലാതെ എന്തെൻകിലും നമുക്കു ചിന്ദിക്കാനോ ഭാവനയില്പ്പൊലും കാണാനോ കഴിയുമോ? ഒന്നു സ്രമിച്ചു നോക്കു അപ്പോൽ മനസ്സിലാക്കും. കാരണം നമ്മൽ 4 മാനങൽ മാത്രം മൻസ്സിലാക്കാൻ കഴിവുല ജീവിയാണു. ഉറുമ്പ് രന്ദു മാനങലിൽ ചരിക്കുന്ന ജീവിയാണു. അബൂക്കക്കയുടെ കമ്പ്യൂട്ടറിനു മുകളിൽ കൂടി ഓടുന്ന ഉറുമ്പിനു അതൊരു കമ്പ്യൂറ്റ്റ്ററാണെന്നും അതിനു മുന്നിലിരിക്കുന്ന അബൂത്തിക്കാക്കാ ഒരു മുസല്മാൻ ആണെന്നും ഒരു കാലതും മനസ്സിലക്കൻ കഴിയില്ല. അതു ഉരുമ്പുകല്ക്കിദയിലെ ആല്ബെർട് ഐൻസ്റ്റൈൻ ആണെൻകില്ക്കൂദി
    കാരണം രൻടു മാനങലിൽ ചരിക്കുന്ന ഉരുമ്പിനു നാലു മാനങൾ ഉള്ള മനുഷ്യൻ അപ്രാപ്യനാണു

    അതുപോലെ മനുഷ്യനു ഒരിക്കലും അല്ലാഹുവിനെ മനസ്സിലക്കൻ കഴിയില്ല എത്ര ഉച്ചി കുത്തി മറിഞാലും

    നിർതട്ടെ

    സ്നേഹപൂർവം

    ReplyDelete
  8. സിന്ദു രാജ് വരവിനും വായനക്കും നന്ദി..

    ReplyDelete