Saturday, December 29, 2012

ബലാത്സംഗസ്ക്കൂളുകള്‍ തുറക്കൂ! ഇരകള്‍ ചാവാതെയെങ്കിലും ഇരിക്കട്ടെ!!

അങ്ങിനെ ആ പെണ്‍ക്കുട്ടി മരിച്ചു. ജ്യോതി എന്ന ഇരുപത്തിമൂന്നുകാരി. പതിന്നൊന്ന്‌ ദിവസങ്ങള്‍ മരണത്തോട്‌ മല്ലടിച്ച്, എനിക്കും  ജീവിക്കണം എന്നാഗ്രഹിച്ചു കൊണ്ടുതന്നെ അവള്‍ ജീവിച്ചു. പിന്നെ നന്‍മയുള്ളവരുടെ നെഞ്ചില്‍ ഒരിത്തിരി സങ്കടം ബാക്കിയാക്കി അവള്‍ യാത്രയായി. നല്ലൊരു യാത്രായപ്പു പോലും നല്‍കാനാവാതെ നമ്മള്‍ ആ ആത്മാവിന്റെ മുമ്പില്‍ നാണം കെട്ട്‌ തലകുനിച്ച്‌ നില്‍ക്കുകയാണ്‌. വരിയുടക്കപ്പെട്ടവരുടെ ആത്മ നിന്ദയുമായി! 

പരിണാമത്തിലെ ഒരു ഘട്ടമാണിത്‌. യാഥാസ്ഥികതയില്‍ നിന്നും പുരോഗമനത്തിലേക്കുള്ള മനുഷ്യപ്രയാണത്തിന്റെ ചില നാള്‍വഴികളില്‍ ഒന്നു മാത്രമാണ്‌ ഇത്‌. അമ്മമാരെ ആണ്‍മക്കളും, പെണ്‍മക്കളെ പിതാക്കന്‍മാരും, സഹോദരിമാരെ സഹോദന്‍മാരും പ്രാപിക്കുമ്പോഴാണ്‌, സമ്മതിക്കാത്തവരെ ബലമായി പ്രാപിക്കുമ്പോഴാണ്, മനുഷ്യന്‍ എന്ന നിലവാരത്തില്‍ നിന്നും നമ്മള്‍ ശരിക്കും ജീവശാസ്‌ത്രപരമായി പ്രകൃത്യാ ഉള്ള ജീവികളായി മാറുന്നത്, ശരിക്കും ഒരു മൃഗമായി മാറുന്നത്‌. ഇതെല്ലാം ചിലപ്പോള്‍ ജീവശാസ്‌ത്രപരമായ ചില പ്രവര്‍ത്തികള്‍ മാത്രമായിരിക്കാം! അല്ലേ? 

മാധ്യമങ്ങള്‍ക്ക്‌ അവള്‍ വെറുമൊരു ദില്ലി പെണ്‍ക്കുട്ടി മാത്രമായിരുന്നു. അവരുടെ കച്ചവട തീന്‍മേശയില്‍ വിളമ്പാവുന്ന എരിവും പുളിയുമുള്ള ഒരു നല്ല വിഭവം. ഇനിയും അവര്‍ക്ക്‌ പുതിയ പുതിയ വിഭവങ്ങള്‍ കിട്ടും. അന്ന്‌ അവര്‍ ഇവളെ മറക്കുകയും ചെയ്യും. സര്‍ക്കാറിനാവട്ടെ അവളൊരു തലവേദനയായിരുന്നു. എന്നാല്‍,  അവള്‍ ഒരു ചെരാത്‌ ഇന്ത്യയുടെ നെഞ്ചില്‍ കത്തിച്ചു വച്ചിട്ടാണ്‌ മിഴികളടച്ചത്‌. ആ വിളക്ക്‌ കെടാതിരിക്കട്ടെ. സുരക്ഷിത മേഖലകളില്‍ സുഖമായുറങ്ങുന്ന അധികാരസ്ഥരായ ശണ്ഡന്‍മാര്‍ ആ പ്രകാശം കണ്ടെങ്കിലും ഭയക്കട്ടെ. ഒരു തിരിച്ചറിവിന്‌ ഇത്‌ ഉപകാരമായെങ്കില്‍ എന്നു ആത്മാര്‍ത്ഥമായും ആഗ്രഹിച്ചു പോവുകയാണ്‌. 

ഡല്‍ഹിയില്‍ ഇതിനു മുന്‍പും ഇതിനെക്കാള്‍ മൃഗീയമായ ബലാത്സംഗങ്ങള്‍ അനവധി നടന്നിട്ടുണ്ട്‌. ദില്ലിയില്‍ മാത്രമല്ല! ഇന്ത്യയുടെ പലഭാഗത്തും. നമ്മുടെ കേരളത്തില്‍ വരെ. സൌമ്യ ഒരു നാട്ടപ്പലക മാത്രമാണ്‌. മറക്കാന്‍ വെമ്പുന്ന സമൂഹത്തിന്റെ മുമ്പില്‍ നാട്ടപ്പെട്ട ഒരു പലക! പലതിലേയും പ്രതികള്‍ ഇന്ന്‌ സുഖവാസ കേന്ദ്രങ്ങളില്‍ താമസിച്ച്‌ സര്‍ക്കാര്‍ ചിലവില്‍ ആരോഗ്യം പുഷ്ടിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. ഇനി പുറത്തിറങ്ങിയിട്ട്‌ വേണം അവര്‍ക്ക്‌ കൈപാട്ടിനു കിട്ടുന്ന ഏതെങ്കിലുമൊരു ഇരയുടെ നേരെ അവരുടെ ഉദ്ധൃതലിംഗത്തിന്‍റെ ശക്‌തി കാണിക്കാന്‍. ഓര്‍ക്കുക. അതില്‍ ചിലപ്പോള്‍ നമ്മുടെ അമ്മമാരുണ്ടാവാം. പെണ്‍മക്കളുണ്ടാവാം. സഹോദരിമാരുണ്ടാവാം. ഭാര്യമാരുണ്ടാവാം. നമ്മളിപ്പോള്‍ സുഖകരമെന്നു കരുതുന്ന ഈ ഉറക്കം, നമുക്ക്‌ അതു വരെ ഉറങ്ങിക്കൊണ്ടേ ഇരിക്കാം. 

കേവലം വിധികളില്‍ മാത്രമയൊടുങ്ങുന്ന ശിക്ഷകള്‍, സത്യത്തില്‍ ഇരകളുടെ നേരെയുള്ള കൊഞ്ഞനം കുത്തലാണ്. ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥിതിയുടെ കൊഞ്ഞനം കുത്തല്‍. തുടര്‍ കൊഞ്ഞനം കുത്താന്‍ മനുഷ്യാവകാശങ്ങളുടെ പിടിച്ചു വെപ്പുകാര്‍ ആര്‍പ്പു വിളിച്ച്‌ കൂടെ തന്നെയുണ്ട്‌. അറിയില്ലേ!? ഇരകളുടെ മനുഷ്യാവകാശങ്ങള്‍ ഏട്ടിലെ പശുവാണ്‌. ഇവിടെ അക്രമം ചെയ്‌തവന്റെ അവകാശങ്ങളാണ്‌ സംരക്ഷിക്കപ്പെടേണ്ടത്‌. കാരണം, അവനാണല്ലോ ജീവിച്ചിരിക്കുന്നവന്‍. അക്രമിക്കപ്പെട്ടവന്‍ ഇപ്പോള്‍ വെറുമൊരു മൃതശരീരമല്ലേ. ജനിക്കാത്ത കുഞ്ഞിനും മരിച്ച മനുഷ്യനും എന്തോന്ന്‌ അവകാശങ്ങള്‍??

ലോകത്തു നടക്കുന്ന മിക്ക ബലാത്സംഗങ്ങളിലും ഇരയോടു പരിചയമോ ബന്ധമോ ഉള്ള ചിലരുണ്ടാവാറുണ്ട്‌ എന്നത്‌ ഒരു കൌതുകമുള്ള വസ്‌തുതയാണ്. അതായത് നമ്മുടെ കുഞ്ഞുങ്ങള്‍ എവിടെയും സുരക്ഷിതരല്ല എന്നതാണ്‌ സത്യം. കേരളം ഈ കാര്യത്തില്‍ വളരെ വളരെ പുരോഗമിച്ച ഒരു നാടാണ്‌. സ്വന്തം പെണ്‍മക്കളെ വരെ, സഹോദരിമാരെ വരെ, ഇവിടെ ചിലര്‍ ബലാത്സംഗം ചെയ്യുന്നുണ്ട്‌. വര്‍ഷങ്ങളോളം പീഢനങ്ങളും തുടര്‍പീഢനങ്ങളും നടത്തുന്നുണ്ട്‌. തന്തയും തള്ളയും പെണ്‍മക്കളെ വേശ്യകളാക്കി പൊതു വിപണിയില്‍ വെക്കുന്നു. സന്തം മകളെ പ്രാപിച്ച ഫ്രഞ്ച്‌ നയതന്ത്ര ഉദ്ധ്യോഗസ്ഥനെ ഈ അടുത്തു നാം കണ്ടതു,  പടിഞ്ഞാറു നിന്നുള്ള അമേദ്യം മൂന്നു നേരം ഭുജിച്ച്‌ ഏമ്പക്കം വിടുന്നവര്‍ മറക്കരുത്‌. 

മാംസവും മാംസവും പരസ്പരം ഉരസിക്കൊണ്ടല്ലാത്ത ഒരു ലൈംഗിക വിപണി നമുക്ക്‌ ചുറ്റുമുണ്ട്‌. അവിടെ വില്‍ക്കപ്പെടുന്നത്‌ സ്‌ത്രീ എന്നു പറയപ്പെടുന്ന കമ്പോളവസ്‌തുവിന്റെ, അതായത്‌ ചരക്കിന്റെ, ചില ശരീര ഭാഗങ്ങളുടെ പ്രദര്‍ശനമാണ്‌. അതായത്‌, കാണുന്ന പുരുഷന്‍മാരില്‍ ലൈംഗീക ഉദ്ധീപനങ്ങള്‍ ഉണ്ടാക്കാന്‍ പര്യാപ്‌തമായ ചില സ്‌ത്രീശരീരഭാഗങ്ങളുടെ പൂര്‍ണമായോ അര്‍ദ്ധമായോ ഉള്ള പ്രദര്‍ശനങ്ങള്‍. അങ്ങിനെ പ്രദര്‍ശിപ്പിക്കുന്നത്‌ മഹാപുണ്യവും, അതു കാണുന്ന പുരുഷന്‌ ഉദ്ധീപനമുണ്ടാവുന്നത്‌ പാപവും, സര്‍വോപരി മാനസികരോഗവുമാണെന്ന്‌ വേദമോതുന്നവരാണ്‌ ആധുനിക പുരോഗമന സൈദാന്തികന്‍മാരില്‍ ഒരു കൂട്ടം ആളുകള്‍. പക്ഷെ, ഓര്‍ക്കുക; ഇതും ഒരു തരം വേശ്യാ വൃതിയാണ്. ഇവര്‍ വില്‍ക്കുന്നതും ഒരു തരം രതി തന്നെയാണ്‌. ഇവര്‍ കൂടിയ രീതിയില്‍ പണം കൈപറ്റുന്നു എന്നതു കൊണ്ടു മാത്രം ഇത്‌ ലൈംഗീക വിപണനം ആവാതിരിക്കുന്നതെങ്ങിനെ? അത്തരം സ്‌ത്രീകളുടെ നഗ്നതകള്‍ നോക്കിക്കണ്ടാസ്വദിക്കുന്ന പുരുഷന്‍മാര്‍ അത്‌ പുണ്യം കിട്ടാന്‍ വേണ്ടി ചെയ്യുന്ന ഒരു പ്രവര്‍ത്തിയൊന്നുമല്ല. പകരം ഇതില്‍ നിന്നും പുരുഷന്‍മാര്‍ക്ക്‌ ഒരു തരം ലൈംഗീക സുഖം ലഭിക്കുന്നുണ്ട്‌. ലൈംഗീക ഉദ്ധീപനം ഉണ്ടാവുന്നുണ്ട്‌. അത്തരം ഉദ്ധീപനങ്ങള്‍ വേണ്ട രീതിയില്‍ ശമിപ്പിക്കാനാവാതെ കൊണ്ടു നടക്കേണ്ടി വരുന്ന ഒരു വലിയ വിഭാഗം പുരുഷന്‍മാരില്‍ രോഗബാധിതരായ മനസ്സുള്ളവര്‍ തങ്ങളുടെ കൈപാട്ടിനു കിട്ടുന്ന ചില സാധു പ്രാണികളുടെ മേല്‍ തങ്ങളുടെ ആവശ്യം നിറവേറ്റാന്‍ നോക്കുമ്പോള്‍, ഇര എതിര്‍ത്താല്‍ അത്‌ ബലാത്സംഗമായി മാറുന്നു. അല്ലെങ്കില്‍ അത്‌ പീഢനമായി മാറുന്നു. ഇങ്ങിനെയും സമൂഹത്തില്‍ ബലാത്സംഗങ്ങള്‍ ഉണ്ടാകുന്നുണ്ട്‌. ഇല്ല എന്നു പറയാന്‍ ബുദ്ധിയുള്ള ഏതു മനുഷ്യനും സാധിക്കും?

ലോകത്തിന്റെ മിക്കഭാഗങ്ങളിലും ബലാത്സംഗം നടക്കുന്നുണ്ട്‌. അല്‍പവസ്‌ത്രധാരികളായ സ്‌ത്രീകള്‍ ധാരാളമുള്ള പടിഞ്ഞാറു മുതല്‍ അത്‌ മൂടിപ്പുതച്ചു നടക്കുന്ന ഗള്‍ഫു രാജ്യങ്ങളില്‍ വരെ. പക്ഷെ എണ്ണത്തില്‍ വിത്യാസമുണ്ടെന്നു മാത്രം. ഞാന്‍ അതിലേക്ക്‌ പ്രവേശിക്കുന്നില്ല. മുസ്ലിമായതു കൊണ്ട്‌ ഇനി ഇവനെങ്ങാനും പര്‍ദയും പൊക്കിപ്പിടിച്ചാണോ വരുന്നത്‌ എര്‍ന്നാര്‍ക്കും താന്നേണ്ട. പര്‍ദ ധരിച്ച സ്‌ത്രീകളെ മാത്രം ഉപദ്രവിക്കാനും ഇപ്പോള്‍ നാട്ടിലാളുണ്ട്‌. ബലാത്സംഗം ഇന്ത്യന്‍ ജനതയ്ക്ക്‌ പുത്തരിയൊന്നുമല്ല. ഗര്‍ഭിണികളേയും കന്യാസ്‌ത്രീകളെയുമൊക്കെ നന്നായി ബലാത്സംഗം ചെയ്‌തു പരിചയമുള്ള സംഘികള്‍ വാണരുളുന്ന നാടാണ്‌ ഇന്ത്യ. നമ്മുടെ പട്ടാളവും വലിയ മോശമൊന്നും ഇല്ല. പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളില്‍ എത്രയോ പെണ്‍ക്കുട്ടികള്‍ നമ്മുടെ പട്ടാളക്കാരുടെ ഈ മഹനീയ കൃത്യത്തിനു ഇരയായിരിക്കുന്നു. കാശ്മീരിലെ പല പെണ്‍ക്കുട്ടികളും മരിച്ചു കഴിഞ്ഞതിന്റെ ശേഷവും ഈ കൃത്യത്തിനു വിധേയമാകേണ്ടി വന്നിട്ടുണ്ട്‌. പട്ടാളക്കാര്‍ ചെയ്യുമ്പോള്‍ അതു രാജ്യസ്നേഹമുള്ള ബലാത്സംഗമാവുന്നു. അതു കൊണ്ട്‌ അതിനെ എതിര്‍ത്തു പറഞ്ഞു ആരും രാജ്യദ്രോഹികളാവണ്ട. 

ചില വിവരദോശികള്‍ പറയുന്നതു കാണാം; ഇതെല്ലാം ആളുകള്‍ ബോധമില്ലാതെ ചെയ്യുന്നതാണ്‌. അതു കൊണ്ട്‌ ഇവരെയൊക്കെ ബോധവല്‍ക്കരിച്ചാല്‍ മതി എന്ന്‌. താന്‍ ചെയ്യുന്ന പണി ബലാത്സംഗമാണെന്നും ഇതു വളരെ മഹനീയമായൊരു കര്‍മമാണെന്നും അറിയാതെ ഏതു മോന്റെ മക്കളാണ്‌ ഇവിടെ പെണ്‍കുട്ടികളെ കടിച്ചു കീറുന്നത്‌? സത്യം പറഞ്ഞാല്‍ അതൊന്നുമല്ല. നമ്മുടെ നാട്ടില്‍ ശിക്ഷ എന്നൊന്നില്ല. ഗോവിന്ദച്ചാമിയൊക്കെ ഉണ്ടുറങ്ങി സുഖമായി കഴിയുന്നു. അതെല്ലാം മറ്റേടത്തെ മനുഷ്യാവകാശങ്ങളാണല്ലോ? തല്ലിക്കൊല്ലണം ഇത്തരം പേപട്ടികളെ. അതിനു തന്തേടവും ആര്‍ജവവുമുള്ള ഒരു നിയമ വ്യവസ്ഥിതിയാണ്‌ ഇവിടെ വേണ്ടത്‌. 

ഇതിനെക്കാള്‍ വിവരം കെട്ട ചില മൂഡജന്‍മങ്ങളുടെ വേദമോത്ത്‌ കേള്‍ക്കാന്‍ അതിലും രസമാണ്‌. ഇവിടെ പെട്ടിക്കട കണക്കേ വേശ്യാലയങ്ങള്‍ തുറക്കാഞ്ഞിട്ടാണത്രെ ഇതൊക്കെ. ആക്ച്ച്വലീ ഇവരുടെ പ്രശ്നം എന്താണെന്ന്‌ എത്ര ആലോചിച്ചിട്ടും അങ്ങു മനസ്സിലാവുന്നില്ല. ലക്ഷക്കണക്കിന്‌ നിര്‍ദനരായ പെണ്‍ക്കുട്ടികള്‍ വിപണണം ചെയ്യപ്പെടുന്ന കമ്പോളത്തെരുവുകളുണ്ട്‌ ഇപ്പോള്‍ തന്നെ ഇന്ത്യയില്‍. ഇന്ത്യയുടെ പല ഭാഗത്തു ഇന്നും കാണാതാവുന്ന പെണ്‍ക്കുട്ടികളില്‍ വലിയൊരു വിഭാഗവും ചെന്നെത്തുന്നത്‌ ചുവന്ന തെരുവുകളിലോ കാമാട്ടിപ്പുരകളിലോ ആണ്‌. ഇത്‌ വിപുലീകരിക്കാഞ്ഞിട്ടാണോ ഇവിടെ ബലാത്സംഗങ്ങള്‍ നടക്കുന്നത്‌? വല്ലാത്തൊരു കണ്ടുപിടുത്തം തന്നെയാണത്‌. ഇതിനെക്കാള്‍ നല്ലത്‌, ബലാത്സംഗം ചെയ്യപ്പെടുന്ന പെണ്‍ക്കുട്ടിക്ക്‌ അപകടമുണ്ടാകാത്ത രീതിയില്‍ എങ്ങിനെ ബലാത്സംഗം ചെയ്യാമെന്ന്‌ പഠിപ്പിച്ചു കൊടുക്കുന്ന വിദ്യാലയങ്ങള്‍ തുറക്കുകയാണ്‌. അങ്ങിനെ വരുമ്പോള്‍ ബലാത്സംഗം ചെയ്യപ്പെടുന്ന സ്‌ത്രീകളുടെ ജീവനെങ്കിലും ബാക്കിയാവുമല്ലോ. സെക്സ്‌ യഥേഷ്ടം കിട്ടുകയും, അതിന്‌ ഈ പറയുന്ന വലിയ നിയന്ത്രണമൊന്നുമില്ലാത്ത രാജ്യമായ അമേരിക്കയിലൊക്കെ ഓരോ വര്‍ഷവും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന ബലാത്സംഗ കേസുകളില്‍ മിക്കതും കോണ്ടം പൊട്ടിയ കേസുകെട്ടുകളാകുമെങ്കിലും, നമ്മുടെ ഇന്ത്യയില്‍ നടക്കുന്നതിനെക്കാള്‍ മോശമായ ബലാത്സംഗങ്ങളും അവിടെ യഥേഷ്ടം നടക്കുന്നുണ്ട്‌. ഈ ഒരൊറ്റ കാര്യം മതി, ഇന്ത്യയില്‍ ബലാത്സംഗം നടക്കുന്നത്‌ ഇവിടെ വേശ്യകളില്ലാഞ്ഞിട്ടല്ല എന്നു മനസ്സിലാവാന്‍. പക്ഷെ, ഉറങ്ങുന്നവരെ അല്ലേ ഉണര്‍ത്താനാവൂ. ഉറക്കം നടിക്കുന്നവരെ അതിനാവില്ലല്ലൊ? 

ഇങ്ങിനെ വേശ്യാലയങ്ങള്‍ക്കു വേണ്ടി മുറവിളി കൂട്ടുന്നവരോട്‌ ഒരു ചോദ്യമേ ഉള്ളൂ. ഇത്തരം വേശ്യാലയങ്ങളില്‍ ഈ മറ്റേ പണി ചെയ്യാന്‍, നിങ്ങള്‍ സ്വന്തം കുടുംബത്തില്‍ നിന്നും സ്‌ത്രീകളെ അയക്കുമോ? ഉണ്ടെന്നാണെങ്കില്‍ നിങ്ങളുടെ ഭവനങ്ങള്‍ നിങ്ങള്‍ വേശ്യാലയങ്ങളാക്കൂ. ഏറ്റവും ചുരുങ്ങിയത്‌ നിങ്ങളുടെ നാടെങ്കിലും രക്ഷപ്പെടുമല്ലോ? ഇല്ലെന്നാണെങ്കില്‍, ഇപ്പോള്‍ അന്നത്തിനു വേണ്ടിയോ, നിര്‍ബന്ധിതമായോ വേശ്യാ വൃതി  ചെയ്യുന്ന സ്‌ത്രീകളേയും പെണ്‍ക്കുട്ടികളേയും പുനരധിവസിപ്പിക്കുകയാണ്‌ വേണ്ടത്‌. അതാണ്‌ മാനുഷിക ധര്‍മം. അല്ലാതെ പുതിയ പുതിയ വേശ്യകളെ ഉണ്ടാക്കുകയല്ല. 

ബലാത്സംഗം എന്ന അക്രമത്തിനു പിന്നില്‍ പുരുഷന്റെ വൈകൃതമായ ഒരു മാനസികാവസ്ഥ കൂടി ഉണ്ട്‌ എന്നത്‌ ഏറെക്കുറെ എല്ലാ മനഃശാസ്‌ത്രജ്ഞന്‍മാരും സമ്മതിച്ച ഒരു കാര്യമാണ്‌. എന്നു വച്ച്‌ ഇതൊരു മാനസിക രോഗമായി കാണാന്‍ ബുദ്ധിയുള്ള ഒരു മനുഷ്യനും കഴിയില്ല. അതൊരു തരം അടിച്ചമര്‍ത്തലോ, പ്രതികാരബുദ്ധ്യാ ചെയ്യുന്നതോ ആണ്‌. അതിനു വേണ്ടത്‌ ശക്‌തമായ ശിക്ഷകളാണ്‌. പക്ഷെ ഇന്ത്യ പോലെ ഒരു രാജ്യത്ത്‌ ഏതൊരു ശിക്ഷയും ചില വിഭാഗങ്ങളെ മാത്രമെ സ്പര്‍ശിക്കൂ എന്നു വരുമ്പോള്‍ ഇവിടെ ശിക്ഷ കടുത്തതാക്കിയിട്ടെന്ത്‌ കാര്യം എന്ന ചോദ്യവും പ്രസക്‌തം തന്നെ. നമ്മുടെ നിയമത്തിന്‌ ധാരാളം അരിപ്പത്തുളകളുണ്ടല്ലോ, കാശും അധികാരവുമുള്ളവര്‍ക്ക്‌ യഥേഷ്ടം ഊര്‍ന്നു പോകാവുന്ന അരിപ്പത്തുളകള്‍! 

ഓര്‍ക്കുമ്പോള്‍ സത്യം പറഞ്ഞാല്‍ ഭയമാണ്‌. വല്ലാത്ത ഭയം. സ്വന്തം രക്‌തത്തിലുള്ളതും അല്ലാത്തതുമായ നാലു പെണ്‍ക്കുട്ടികളെ സ്വന്തം ചിറകിന്റെ അടിയില്‍ ചേര്‍ത്തു പിടിച്ചു കൊണ്ട്‌ ജീവിക്കുമ്പോള്‍ ഇന്നെനിക്ക്‌ വല്ലാത്ത പേടി തോന്നുന്നു. എങ്ങിനെ ഞാനവരെ എന്റെ വീട്ടുമുറ്റത്ത്‌ കളിക്കാന്‍ വിടും? ചെന്നായ്ക്കള്‍ പതുങ്ങിരിക്കുന്ന പുല്‍തകിടില്‍ മേയാന്‍ വിടും? ഈ ലോകവും ഇവിടത്തെ ജീവിതവും അവര്‍ക്കു കൂടി അവകാശപ്പെട്ടതാണെങ്കിലും, ദൃംഷ്ടകള്‍ നീണ്ട ഈ കാപാലികര്‍ അവരെയും കാത്ത്‌ എന്റെ വീടിന്റെ പുറത്ത്‌ കാത്തിരിക്കുന്നു എന്നോര്‍ക്കുമ്പോള്‍, ഒരു പെണ്‍ക്കുട്ടിയുടെ പിതാവെന്ന നിലയില്‍, മുന്നു പെണ്‍ക്കുട്ടികളുടെ കെയര്‍ടേക്കര്‍ എന്ന നിലയില്‍, സത്യം; എനിക്ക്‌ വല്ലാത്ത ഭയമുണ്ട്‌. വല്ലാത്തൊരു ഭയം!!!

20 comments:

 1. ഡല്‍ഹിയില്‍ ഇതിനു മുന്‍പും ഇതിനെക്കാള്‍ മൃഗീയമായ ബലാത്സംഗങ്ങള്‍ അനവധി നടന്നിട്ടുണ്ട്‌. ദില്ലിയില്‍ മാത്രമല്ല! ഇന്ത്യയുടെ പലഭാഗത്തും. നമ്മുടെ കേരളത്തില്‍ വരെ. സൌമ്യ ഒരു നാട്ടപ്പലക മാത്രമാണ്‌. മറക്കാന്‍ വെമ്പുന്ന സമൂഹത്തിന്റെ മുമ്പില്‍ നാട്ടപ്പെട്ട ഒരു പലക!

  ReplyDelete
 2. വീട്ടമ്മയെ ബലാൽസംഗം ചെയ്താൽ എം.എൽ.എ.... പ്രായപൂർത്തിയാവാത്തവളെയാണെങ്കിൽ മന്ത്രി, കൂട്ടബലാൽസംഗക്കാരനാണെങ്കിൽ സ്പീക്കർ .. അങ്ങനെയാണല്ലൊ നമ്മുടെ രാഷ്ട്രീയ നീതി. ആര്‌ ആരോട് പറയാൻ...?

  ReplyDelete
 3. നാം മാറണം, സമൂഹം മാറണാം, നമ്മുടെ വീടുകളിൽ നിന്ന് നമ്മുടെ സമൂഹത്തെ വളർത്തണം, വെറും ഭരണത്തേയും നിയമത്തേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല
  നിയമം നടപ്പിലാക്കേണ്ടതും അനിവാര്യം,
  മയക്കുമരുന്നുകൾ മനുഷ്യനെ അവനല്ലാതുക്കുന്നുണ്ട്

  ആശംസകൾ

  ReplyDelete
 4. നശിച്ചു കൊണ്ടിരിക്കുന്ന ധാര്‍മികബോധം എല്ലാ മതവിശ്വാസികളിലും അല്ലാതവരിലും പുനസ്ഥാപിക്കുവാനും
  നിയമം അതിന്റെ ശരിയായ രീതിയില്‍ പക്ഷപാതമില്ലാതെ നടപ്പാക്കുവാനും നമുക്കെന്നു കഴിയുന്നുവോ അന്നു മാത്രമേ ഇത്തരം കുറ്റകൃത്യങ്ങളുടെ അളവ് കുറക്കാന്‍ കഴിയൂ .

  ആശംസകള്‍ നേരുന്നു

  ReplyDelete
 5. അതിനെവിടെയാ കോയാ നിയമവും ശിക്ഷയും?... ഉണ്ടെങ്കിലല്ലേ നടപ്പാക്കാന്‍ പറ്റുകയുള്ളു?... ഒരു പീഡനക്കേസില്‍ ലിംഗം ചേദിക്കപ്പെട്ട രണ്ടാള്‍ നമ്മുടെ മുന്നില്‍ നമ്മുടെ നാട്ടില്‍ ഉണ്ടെങ്കില്‍ ഉറപ്പാണ് തുണി ഉരിഞ്ഞ് നാട്ടിലുടെ പെണ്ണുങ്ങള്‍ നടന്നാലും നോക്കാന്‍ പോലും ഒരുത്തനും ധൈര്യപ്പെടില്ല. പരസ്യമായി ജനങ്ങളുടെ മുന്നില്‍ വച്ചു ചെത്തണ്ണം. ആ രീതിയില്‍ കോടതിയും നിയമവും ശിക്ഷകളും പരിഷ്കരിക്കണം അന്ന് ഇത്തരം പ്രവണത വളരെ നന്നായി കുറയും ഉറപ്പാണ്.

  ReplyDelete
 6. തൂക്കിക്കൊല്ലലല്ല ഇതിന്റെ ശിക്ഷ.. പിന്നീട് ഒരിക്കലും ഒരുപെണ്ണിനെ കണ്ടാലും ഉദ്ധരിക്കാത്ത വിധം കുത്തിവെച്ച് ശേഷി നശിപ്പിച്ച് കളയണം.. എന്നിട്ട് ജീവിക്കാൻ വിടണം..!!

  ReplyDelete
 7. salimrahman എഴുതിയതിനോട് യോജിക്കുന്നു. ഇത്തരം ശിക്ഷാവിധികള്‍ ( അതിനുവേണ്ടി നിയമം ഭേദഗതി ചെയ്യണം ) നടപ്പിലായാല്‍ കുറ്റകൃത്യങ്ങള്‍ വളരെ കുറയും 

  ReplyDelete
 8. കുറ്റവാളികള്‍ പിടിക്കപ്പെടുമെന്നും കടുത്ത ശിക്ഷ ലഭിക്കുമെന്നും ഉള്ള ഒരു ബോധം, അറിവ്, ഭയം സമൂഹത്തില്‍ ഉണ്ടാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ആര്‍ജ്ജവമുള്ള ഭരണാധികാരികളാണ് നമുക്ക് വേണ്ടത്.
  ഒരുവിധം എല്ലാ ഭാഗങ്ങളും സ്പര്‍ശിച്ച ലേഖനം നന്നായി.

  ReplyDelete
 9. ആയിരങ്ങളില്‍ ഒരുവന്‍"- എഴുതിയത് നടപ്പാക്കാന്‍
  ഉള്ള ശ്രമം ബില്‍ ആയി അവതരിപ്പിക്കുന്നു
  എന്ന് ഇന്ന് കേട്ടു .അതും പോര അത് ഏറ്റവും
  കുറഞ്ഞ ശിക്ഷ ആണെന്ന് എനിക്ക് തോന്നുന്നു...

  ReplyDelete
 10. ഓര്‍ക്കുമ്പോള്‍ സത്യം പറഞ്ഞാല്‍ ഭയമാണ്‌. വല്ലാത്ത ഭയം. സ്വന്തം രക്‌തത്തിലുള്ളതും അല്ലാത്തതുമായ നാലു പെണ്‍ക്കുട്ടികളെ സ്വന്തം ചിറകിന്റെ അടിയില്‍ ചേര്‍ത്തു പിടിച്ചു കൊണ്ട്‌ ജീവിക്കുമ്പോള്‍ ഇന്നെനിക്ക്‌ വല്ലാത്ത പേടി തോന്നുന്നു. എങ്ങിനെ ഞാനവരെ എന്റെ വീട്ടുമുറ്റത്ത്‌ കളിക്കാന്‍ വിടും? ചെന്നായ്ക്കള്‍ പതുങ്ങിരിക്കുന്ന പുല്‍തകിടില്‍ മേയാന്‍ വിടും? ഈ ലോകവും ഇവിടത്തെ ജീവിതവും അവര്‍ക്കു കൂടി അവകാശപ്പെട്ടതാണെങ്കിലും, ദൃംഷ്ടകള്‍ നീണ്ട ഈ കാപാലികര്‍ അവരെയും കാത്ത്‌ എന്റെ വീടിന്റെ പുറത്ത്‌ കാത്തിരിക്കുന്നു എന്നോര്‍ക്കുമ്പോള്‍, ഒരു പെണ്‍ക്കുട്ടിയുടെ പിതാവെന്ന നിലയില്‍, മുന്നു പെണ്‍ക്കുട്ടികളുടെ കെയര്‍ടേക്കര്‍ എന്ന നിലയില്‍, സത്യം; എനിക്ക്‌ വല്ലാത്ത ഭയമുണ്ട്‌. വല്ലാത്തൊരു ഭയം!!!


  ഭയമാകുന്നു. ശരിയ്ക്കും

  ReplyDelete
 11. നാമ്മുടെ നിയമത്തെ ആർക്കും പേടിയില്ല.....രക്ഷപെടാനുള്ള എല്ലാ പഴുതുകളും ഉണ്ടല്ലോ......

  ReplyDelete
 12. നായകള്‍ക്കു വാലെങ്കിലുമുണ്ടല്ലോ നാണം മറക്കാന്‍, മൃഗങ്ങള്‍ പോലും ലജ്ജിച്ചു പോകും . മീഡിയകള്‍ക്കാഘോഷിക്കാന്‍ ഇരകള്‍ അവര്‍ തന്നെയുണ്ടാക്കുന്നു,ഫുഡ് ബാള്‍ താരത്തെ സ്വീകരിച്ചതൊക്കെ നമ്മള്‍ ചാനലില്‍ ലൈവായി കണ്ടതല്ലെ?.സലിം റഹിമാന്‍ പറഞ്ഞ പോലെ ചെത്തി പ്രദര്‍ശിപ്പുക്കുക തന്നെ വേണം......

  ReplyDelete
 13. ശക്തമായ ലേഖനം..അങ്ങനെ നമ്മളെല്ലാം ഭയപ്പെടേണ്ട ദിനം വന്നു ചേര്‍ന്നിരിക്കുന്നു.. ഇത് വരെ നമ്മള്‍ സൂര്യനെല്ലിയും ഐസ് ക്രീമും കവിയൂരും മറ്റും ആഘോഷിച്ചു.. ഇപ്പോള്‍ ഇതാ വീട്ടു മുറ്റത്ത്‌ തന്നെ ഈ പേരുകള്‍ വന്നു നില്‍ക്കുന്നു.. നാളെയും സ്ഥലപ്പേരുകള്‍ ചേര്‍ന്ന കഥകള്‍ വരാം.. ഇപ്പോള്‍ ദില്ലി പെണ്‍കുട്ടി എന്ന പോലെ.. ഒരു സമൂഹത്തിന്റെ സാംസ്കാരികമായ അധപതനം ആണ് ഈ സംഭവങ്ങള്‍ കാണിക്കുന്നത്.. ശിക്ഷ കൂട്ടിയാല്‍ ഇപ്പോള്‍ വെളിയില്‍ വരുന്നത് പോലും വരാതാകും.. കാരണം പല പെണ്‍കുട്ടികള്‍ക്കും അവരുടെ അച്ഛനെ, സഹോദരനെ, കൊച്ചച്ചനെ അല്ലെങ്കില്‍ അമ്മാവനെ നഷ്ടപ്പെടും.. അതാണല്ലോ അവസ്ഥ.. ശെരിക്കും ഭയം ഇരട്ടിക്കുന്നു..

  ReplyDelete
 14. Excellent and powerful article ... u did a good job...keep it up ..

  ReplyDelete
 15. aboothi .... ലോകവസാനത്തിന്‍റെ പ്രവാചക വചസുകള്‍ എത്രയോ സത്യം........

  ReplyDelete
 16. aboothi .... ലോകവസാനത്തിന്‍റെ പ്രവാചക വചസുകള്‍ എത്രയോ സത്യം........

  ReplyDelete
 17. സിനിമകള്‍ ഐറ്റംഡാന്‍സിന് കൊടുക്കുന്ന പരിഗണനപോലും സമൂഹം സ്ത്രീക്ക്‌ കൊടുക്കുന്നില്ല

  ReplyDelete
 18. ഇത് യാഥാര്‍ത്ഥ്യം ....

  ReplyDelete
 19. സ്വയം വാളെടുക്കെണ്ടി വരും...
  ആരൊടു എന്തു പറയാന്‍..എല്ലാരും ഇങ്ങനെ തറ വേല ചെയ്തിട്ടല്ലെ മന്ത്രിമാരായി ഞെളിഞ്ഞിരിക്കുന്നെ..

  ReplyDelete
 20. നല്ല ലേഖനം. ശരിക്കും പേടി തോന്നുന്നു..

  ReplyDelete