Saturday, January 12, 2013

അന്ധകാരത്തിലെ വിലാപം!



തടവറയിലാണു ഞാന്‍
ഇരുട്ടിന്റെ തടവറയില്‍
പ്രകാശമേ;
നീയെന്തിനിത്ര ദൂരെ
മാറിനില്‍ക്കതിനിയുമീ
അന്ധകാരത്തിന്റെ
കാരാഗൃഹത്തിലണയാതെ?
കേള്‍ക്കുന്നു ഞാനിരകളുടെ
ആര്‍ത്തനാദങ്ങളിരുചെവികളില്‍
തുളക്കുന്ന ശൂലങ്ങളായ്‌.
കേള്‍ക്കാമാചെന്നായ്ക്കളുടെ
ആര്‍ത്തട്ടഹാസങ്ങളും; ഭീതിതം!
രക്‌തദാഹികള്‍, നീചസത്വങ്ങള്‍
മാംസദാഹത്തില്‍ കാമംപുരട്ടിയോര്‍
അമ്മതന്നോവറിയാത്തവര്‍ക്കുണ്ടോ
മര്‍ത്ത്യന്റെവിലയുമറിയുന്നു?
നഗ്നപാദങ്ങള്‍ ചുടുചോരയില്‍
ചവിട്ടിയിനിവയ്യയീ വഴി മുന്നോട്ട്‌
ഇവിടെ വിളക്കുമരങ്ങളില്‍
തൂങ്ങുന്ന വേതാളങ്ങള്‍ക്കു
നരഹത്യയുടെ കഥകളേ
പറയുവാനുള്ളൂ.
 നെഞ്ചകം കീറുക
ഹൃദയം പിളര്‍ത്തുക
കാണാമൊരു തുള്ളി കണ്ണുനീരും
ഒരു തുള്ളി ചോരയും
പിന്നെ വാടിയ
ഒരു പിടി സ്വപ്നങ്ങളും മാത്രം!


7 comments:

  1. നെഞ്ചകം കീറുക
    ഹൃദയം പിളര്‍ത്തുക
    കാണാമൊരു തുള്ളി കണ്ണുനീരും
    ഒരു തുള്ളി ചോരയും
    പിന്നെ വാടിയ
    ഒരു പിടി സ്വപ്നങ്ങളും മാത്രം!

    ReplyDelete
  2. പ്രകാശമേ;
    നീയെന്തിനിത്ര ദൂരെ
    മാറിനില്‍ക്കതിനിയുമീ
    അന്ധകാരത്തിന്റെ
    കാരാഗൃഹത്തിലണയാതെ?

    നന്നായിരിക്കുന്നു.

    ReplyDelete
  3. തടവറയിലാണു ഞാന്‍
    ഇരുട്ടിന്റെ തടവറയില്‍
    പ്രകാശമേ;
    നീയെന്തിനിത്ര ദൂരെ
    മാറിനില്‍ക്കതിനിയുമീ...

    ജാലകങ്ങള്‍ തുറന്നാട്ടെ

    ReplyDelete
  4. അടച്ചിട്ട ജാലകങ്ങള്‍ തുറന്നാട്ടെ......
    ശുഭാശംസകള്‍......

    ReplyDelete
  5. നെഞ്ചകം പിളര്ന്നിട്ടും ഒരു തുളളി കണ്ണീരും, ഒരു തുളളി ചോരയും മാത്രമായതെന്തേ.....

    ReplyDelete
  6. മൃഗങ്ങള്‍ക്ക് വേണ്ടത് മാംസം മാത്രം...

    ReplyDelete