Saturday, January 26, 2013

വിശ്വരൂപവും വിശ്വപിരാന്തന്‍മാരും !


സിനിമ ഒരു കച്ചവട ഉല്‍പന്നമാണ്‌. ഏതൊരു കച്ചവട ഉല്‍പന്നവും മാര്‍ക്കറ്റില്‍ വിറ്റു പോവേണ്ടതുണ്ട്‌. പോവാത്ത ഉല്‍പന്നം നിര്‍മാതാവിനു നഷ്ടമുണ്ടാക്കും. കരിഞ്ഞ ഉണ്ടമ്പൊരി പോലെ വമ്പിച്ച നഷ്ടം. അപ്പോള്‍ നഷ്ടമുണ്ടാവാതെ നോക്കേണ്ടത്‌ ആരുടെ ഉത്തരവാദിത്വമാണ്‌? ഈ സംഗതി പടച്ചുണ്ടാക്കി ജനങ്ങളുടെ മണ്ടയിലോട്ട്‌ ആണിയടിക്കുന്നവരുടെ ഉത്തരവാദിത്വം? ഏതൊരു ഉത്പന്നവും മാര്‍ക്കറ്റില്‍ ചിലവാകണമെങ്കില്‍ പരസ്യം വേണം. അതൊരു അഖിലാണ്ഡമണ്ഡല തത്വമാണ്‌. ആ തത്വം നല്ലോണം തിരിയുന്ന കച്ചവടക്കാര്‍ പരസ്യത്തിന്റെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടും. അത്തരം മേച്ചില്‍പുറങ്ങളില്‍ പുല്ലു മേഞ്ഞു നടക്കുന്ന നട്ടപ്പിരാന്തന്‍മാരെ എന്തു പേരിട്ടു വിളിക്കണം എന്നു മാത്രമേ ഇവിടെ തര്‍ക്കമുള്ളൂ. വിശ്വപിരാന്തന്മാരെന്നു വിളിക്കണോ? അതല്ല, വിശുദ്ധ പിരാന്തന്മാരെന്നു വിളിക്കണോ? സംഗതി നട്ടപ്പിരാന്താണ്‌ എന്നുറപ്പിക്കാന്‍ ആരുമിനി പാഴൂര്‍ പടിപ്പുര താണ്ടേണ്ടതില്ല!

ഇന്ന്‌ കേരളത്തില്‍, അല്ലെങ്കില്‍ വേണ്ട, നമ്മളെന്തിനാണിപ്പോ കുറക്കുന്നത്‌, ഇന്ത്യയില്‍ തന്നെ, ഒരു സിനിമ പിടിക്കാന്‍ വേണ്ടി നിര്‍മാതാവും സംവിധായകനും തിരക്കഥാകൃതും കൂടി കുപ്പി പൊട്ടിക്കേണ്ട താമസം, ദാണ്ടെ വരുന്നു ഓരോരോ കൂട്ടര്‍ ആ സിനിമ വികാരം വൃണപ്പെടുത്തി, ചന്തിക്കു തോണ്ടി എന്നൊക്കെ പറഞ്ഞ്‌. ആ സിനിമ എന്താണ്‌, എന്താണതു പറയുന്നത്‌ ഇതൊന്നും ആര്‍ക്കും അറിയണ്ട. ഇന്നിപ്പോള്‍ പോയിപ്പോയി ഇന്ത്യയില്‍ ഒരു സിനിമ റിലീസാക്കാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി മാത്രം പോര. ഇമ്മാതിരി ചൊറിച്ചില്‍ പിരാന്തന്‍മാരുടെ ഒക്കെ സര്‍ട്ടിഫിക്കറ്റു കൂടി വേണമെന്നായിരിക്കുന്നു. നല്ല മൂത്ത തെരണ്ടിയുടെ വാല്‌ ചാണക വെള്ളത്തില്‍ മുക്കി പൃഷ്ടഭാഗം നഗനമാക്കി നാല്‌ ചാര്‍ത്തു ചാര്‍ത്തുകയാണ്‌ വേണ്ടത്‌, ഈ ജാതി സൂക്കേടിന്‌. അല്ല പിന്നെ. 

കമലാഹാസന്‍ എന്റെ അളിയനോ മച്ചമ്പിയോ ഒന്നുമല്ല. ഇതങ്ങേരുടെ പടത്തിന്റെ പരസ്യവും അല്ല. വിശ്വരൂപം തീയോറ്ററില്‍ ഓടിയാലും ഓടിയില്ലെങ്കിലും എനിക്കൊരു കോപ്പും ഇല്ല. പക്ഷെ, അതിന്റെ പേരില്‍ മുസ്ലിം സംഘടനകള്‍ എന്നു പറയുന്ന ചില ക്ണാപിലെ സംഘടനകള്‍ കാണിക്കുന്ന ഈ തിട്ടൂരം കാണുമ്പോള്, സത്യം പറഞ്ഞാല്‍ ഇത്രേം പിരാന്തന്‍മാര്‍ കേരളത്തിലുണ്ടോ എന്ന്‌ അറിയാതെ ചോദിച്ചു പോവുകയാണ്‌. വിവേകാനന്ദ സ്വാമിയെ ഇന്നെങ്ങാനും ഞാന്‍ കണ്ടിരുന്നെങ്കില്‍ ഓടിച്ചിട്ടടിച്ചേന്നെ. കേരളത്തിനെ നട്ടപ്പിരാന്താലയം എന്നു പറയാതെ അദേഹം അതങ്ങു ലഘൂകരിച്ചു കളഞ്ഞ്‌ വെറും ഭ്രാന്താലയം എന്നു പറഞ്ഞല്ലോ? ഇത്രേം പിരാന്തന്‍മാരെ ഷോക്കടിപ്പിക്കേണ്ടതുള്ളതിനാല്‍ കേരളത്തിലെ വൈദ്യുത പ്രതിസന്ധി ഈ അടുത്ത നൂറ്റാണ്ടുകളിലൊന്നും മാറുമെന്ന്‌ സ്വപ്നേശി ആരും കരുതേണ്ടതില്ല. 

എന്താണിപ്പോള്‍ ഈ കൂട്ടര്‍ പറയുന്നത്‌. വിശ്വരൂപം എന്ന സിനിമയില്‍ മുസ്ലിമീങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുന്നു എന്നോ? ഒരു സംശയം ചോദിച്ചോട്ടെ. മുസ്ലിമീങ്ങളില്‍ ആരും ചെയ്യാത്ത ഒന്നാണോ തീവ്രവാദം? അല്ലെങ്കില്‍ തന്നെ ഇന്നു ലോകത്ത്‌ നല്ല ചിലവുള്ള ഒന്നാണ്‌ തീവ്രവാദം. തരാത്തരത്തിന്‌ ഹിന്ദുവെന്നും മുസ്ലിമെന്നുമൊക്കെ ക്രിസ്‌ത്യനെന്നുമൊക്കെ പേരിട്ട്‌ അതിനെ വിളിക്കാമെന്നെ ഉള്ളൂ. ഒരേ പ്രവര്‍ത്തി ഒരു കൂട്ടര്‍ ചെയ്യുമ്പോള്‍ തീവ്രവാദവും, മറ്റൊരു കൂട്ടര്‍ ചെയ്യുമ്പോള്‍ രാജ്യസനേഹവും, മറ്റൊരു കൂട്ടര്‍ ചെയ്യുമ്പോള്‍ വിപ്ലവവും ആവുന്നതിന്റെ  ഗുട്ടന്‍സ്‌ സത്യം പറഞ്ഞാല്‍ ചില പ്രത്യേക വിഭാഗം പിതൃശൂന്യ മാധ്യമങ്ങള്‍ക്കും അവരുടെ ചില കുഴലൂത്തുകാര്‍ക്കും മാത്രമേ അറിയൂ. ഈ ലോകത്ത്‌ മുസ്ലിം നാമധാരികളായ എത്രയോ ആളുകള്‍ എന്തൊക്കെ പോക്കണം കേടുകള്‍ കാണിക്കുന്നുണ്ട്‌. അതൊന്നും വാര്‍ത്തയാക്കാന്‍ പാടില്ല, സിനിമയാക്കാന്‍ പാടില്ല എന്നൊക്കെ പറഞ്ഞാല്, നിങ്ങളാദ്യം ഇങ്ങിനെ ചെയ്യുന്ന കൂട്ടരെ ഒന്നു നന്നാക്കുമോ എന്നേ ചോദിക്കാനുള്ളൂ. അല്ലെങ്കില്‍ വേണ്ട, മിനിമം ഇങ്ങളൊന്നു നന്നായാലും മതി. 

ഈ ലോകം മുഴുവനും ഉള്ള തീയേറ്ററുകളിലും വിശ്വരൂപമെന്ന കടും മസാല, നൂറു ദിവസം തികച്ചോടിയാലും ഇസ്ലാമിനോ മുസ്ലിമീങ്ങള്‍ക്കൊ അതു കൊണ്ടെന്തെങ്കിലുമൊരു കോട്ടമുണ്ടാവുമോ? അങ്ങിനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ കോട്ടം തട്ടുന്നതാണ്‌ ഇസ്ലാമിന്റെ അന്തസ്സത്ത എന്നു നിങ്ങള്‍ പറയുന്നണ്ടെങ്കില്, പടച്ച തമ്പുരാനാണേ സത്യം. നിങ്ങളാണ്‌ ഇസ്ലാമിനെ അപമാനിക്കുന്നത്. ഒരു വിശ്വരൂപമല്ല, ഒരു നൂറു വിശ്വരൂപങ്ങള്‍ ഒരുമിച്ചിറങ്ങിയാലും ഇസ്ലാമിന്റെ ഒരു രോമമിളകുകയില്ല. അതു മനസ്സിലാക്കണമെങ്കില്‍ ആദ്യം നിങ്ങള്‍ മതമെന്താണെന്ന്‌ പഠിക്കണം. നിര്‍ഭാഗ്യവശാല്‍ നിങ്ങള്‍ പഠിച്ച കണ്ടം തുണ്ടം മതമല്ല, മതത്തിന്റെ നടുക്കഷ്ണം പഠിക്കണം. ചരിത്രത്തില്‍ നക്ഷത്രതുല്ല്യരായ വ്യക്‌തിത്വങ്ങള്‍ ഇസ്ലാമിലെ പ്രതിരോധം എന്താണെന്ന്‌ കാണിച്ചു തന്നിട്ടുണ്ട്‌. പ്ലീസ്, മിനിമം അതെങ്കിലും ഒന്നു പഠിക്കണേ. എന്നിട്ടു മതി, ഇഞ്ചി കടിച്ചതില്‍ പിന്നെ തേളിന്റെ കുത്തു കൂടി കൊണ്ട വാനരന്‍മാരെ പോലെ തെരുവുകളില്‍ ഇസ്ലാമിനു വേണ്ടി ഇങ്ങിനെ ആടിത്തിമര്‍ക്കാന്‍. 
കേരളത്തിലെ മുസ്ലിം സമുദായം നേരിടുന്ന എത്രയോ പ്രശ്നങ്ങളുണ്ട്‌. ഉദാഹരണത്തിന്‌ സ്‌ത്രീധം. എത്രയോ മുസ്ലിം ഭവനങ്ങളിലെ പെണ്‍ക്കിടങ്ങള്‍ക്ക്‌ ജീവിതം നിഷേധിച്ചു ഒരു ഭീകരസത്വം പോലെ അതങ്ങിനെ അവിടെ നില്‌ക്കുമ്പോള്‌,  അതൊന്നും കാണാതെ ഇസ്ലാമിനെ ഒരു തരത്തിലും ബാധിക്കാത്ത, മുസ്ലിമീങ്ങളുടെ ഒരു രോമത്തിനു പോലും കേടു പറ്റാത്ത ഈ വിശ്വരൂപമൊക്കെ പൊക്കിപ്പിടിക്കുന്നതിന്റെ പിന്നിലെ അജണ്ട എന്താണെന്നു മനസ്സിലാവുന്നുണ്ട്‌. ഞമ്മള്‌ ഇമ്മിണി ബല്ല്യ ദീനീ സ്നേഹിയാണെന്ന്‌ പത്താളെ കൊണ്ട്‌ പറയിപ്പിക്കണം. അത്രതന്നെ! എന്റെ പൊന്നു ചങ്ങായിമാരെ, ഈ കാണിക്കൂന്ന തീട്ടൂരത്തിനു വേണ്ട ഊര്‍ജത്തിന്റെ പത്തിലൊന്ന്‌ ഇങ്ങളാ സ്‌ത്രീധനത്തന്റെ വിഷയത്തില്‍ ചിലവാക്കിയിരുന്നെങ്കില്‍ പത്ത്‌ മുസ്ളിം പെങ്കുട്ട്യാള്‍ക്ക്‌ നിക്കാഹൊത്തിരുന്നു. മനസ്സിലാവുന്നുണ്ടോ, മൊയന്തുകളെ... 

വാല്‍ക്കഷ്ണം.
ഇപ്പോള്‍ ഈ പച്ച സംഘികളെ ചൂണ്ടി ഹൊഹൊഹൊന്ന് ചിരിക്കുന്ന ചിലരൊക്കെ മറ്റു ചിലത് കൂടി ഓര്‍ക്കണം. ചില പേരുകള്‍ മാത്രം.. നടുനിഷിനായ്ക്കള്‍. ഡാവിഞ്ചി കോഡ്.. അതൊക്കെ മറന്നാലും.. തലശേരിയിലെ ചെരുപ്പ് കടക്കാരെ ഓടിചിട്ടടിച്ച വിപ്ലവം നാമൊരിക്കലും മറക്കരുത്.. ഓര്‍ക്കുക.. ഇന്നിപ്പോള്‍ ഇങ്ങോട്ട് നോക്കി പരിഹസിച്ചു ചിരിക്കുന്ന പലര്ക്കും പെരും മന്താണ്.. അതും രണ്ടു കാലിലും...

31 comments:

 1. കമലാഹാസന്‍ എന്റെ അളിയനോ മച്ചമ്പിയോ ഒന്നുമല്ല. ഇതങ്ങേരുടെ പടത്തിന്റെ പരസ്യവും അല്ല. വിശ്വരൂപം തീയോറ്ററില്‍ ഓടിയാലും ഓടിയില്ലെങ്കിലും എനിക്കൊരു കോപ്പും ഇല്ല. പക്ഷെ, അതിന്റെ പേരില്‍ മുസ്ലിം സംഘടനകള്‍ എന്നു പറയുന്ന ചില ക്ണാപിലെ സംഘടനകള്‍ കാണിക്കുന്ന ഈ തിട്ടൂരം കാണുമ്പോള്, സത്യം പറഞ്ഞാല്‍ ഇത്രേം പിരാന്തന്‍മാര്‍ കേരളത്തിലുണ്ടോ എന്ന്‌ അറിയാതെ ചോദിച്ചു പോവുകയാണ്‌.

  ReplyDelete
 2. കേരളത്തിലെ മുസ്ലിം സമുദായം നേരിടുന്ന എത്രയോ പ്രശ്നങ്ങളുണ്ട്‌. ഉദാഹരണത്തിന്‌ സ്‌ത്രീധം. എത്രയോ മുസ്ലിം ഭവനങ്ങളിലെ പെണ്‍ക്കിടങ്ങള്‍ക്ക്‌ ജീവിതം നിഷേധിച്ചു ഒരു ഭീകരസത്വം പോലെ അതങ്ങിനെ അവിടെ നില്‌ക്കുമ്പോള്‌, അതൊന്നും കാണാതെ ഇസ്ലാമിനെ ഒരു തരത്തിലും ബാധിക്കാത്ത, മുസ്ലിമീങ്ങളുടെ ഒരു രോമത്തിനു പോലും കേടു പറ്റാത്ത ഈ വിശ്വരൂപമൊക്കെ പൊക്കിപ്പിടിക്കുന്നതിന്റെ പിന്നിലെ അജണ്ട എന്താണെന്നു മനസ്സിലാവുന്നുണ്ട്‌. ഞമ്മള്‌ ഇമ്മിണി ബല്ല്യ ദീനീ സ്നേഹിയാണെന്ന്‌ പത്താളെ കൊണ്ട്‌ പറയിപ്പിക്കണം. അത്രതന്നെ! എന്റെ പൊന്നു ചങ്ങായിമാരെ, ഈ കാണിക്കൂന്ന തീട്ടൂരത്തിനു വേണ്ട ഊര്‍ജത്തിന്റെ പത്തിലൊന്ന്‌ ഇങ്ങളാ സ്‌ത്രീധനത്തന്റെ വിഷയത്തില്‍ ചിലവാക്കിയിരുന്നെങ്കില്‍ പത്ത്‌ മുസ്ളിം പെങ്കുട്ട്യാള്‍ക്ക്‌ നിക്കാഹൊത്തിരുന്നു. മനസ്സിലാവുന്നുണ്ടോ, മൊയന്തുകളെ...

  ReplyDelete
 3. വാല്‍ക്കഷ്ണം.
  ഇപ്പോള്‍ ഈ പച്ച സംഘികളെ ചൂണ്ടി ഹൊഹൊഹൊന്ന് ചിരിക്കുന്ന ചിലരൊക്കെ മറ്റു ചിലത് കൂടി ഓര്‍ക്കണം. ചില പേരുകള്‍ മാത്രം.. നടുനിഷിനായ്ക്കള്‍. ഡാവിഞ്ചി കോഡ്.. അതൊക്കെ മറന്നാലും.. തലശേരിയിലെ ചെരുപ്പ് കടക്കാരെ ഓടിചിട്ടടിച്ച വിപ്ലവം നാമൊരിക്കലും മറക്കരുത്.. ഓര്‍ക്കുക.. ഇന്നിപ്പോള്‍ ഇങ്ങോട്ട് നോക്കി പരിഹസിച്ചു ചിരിക്കുന്ന പലര്ക്കും പെരും മന്താണ്.. അതും രണ്ടു കാലിലും...

  ReplyDelete
 4. നിതാന്ത ജാഗ്രതയും പ്രധിഷേധവും നല്ലതാണ്, പ്രധിഷേധം മാന്യമായിരിക്കണം.സിനിമക്ക്‌ സിനിമകൊണ്ട് തന്നെ മറുപടി പറയുന്നതാണ് ബുദ്ധി

  ReplyDelete
 5. യഥാര്‍ത്ഥ മതവിശ്വാസി അയാളുടെ മതത്തെ ആരെങ്കിലും ദുഷിച്ചാല്‍ പോലും പ്രകോപിതനാകില്ല. മതത്തിന്‍റെ സത്ത അറിയാത്തവരാണ് ഇത്തരം കോപ്പിരാട്ടികള്‍ക്ക് പിന്നില്‍.

  ReplyDelete
 6. പറയാന്‍ വാക്കുകളില്ല അബൂതി ..പൂര്‍ണമായും യോജിക്കുന്നു താങ്കളുടെ ഈ ലേഖനത്തോടു ..എല്ലാവരും നമ്മള്‍ ചിന്തിക്കുന്ന പോലെ ചിന്തിക്കണം എന്ന് പറയാന്‍ നമ്മള്‍ ആളല്ല എങ്കില്‍ കൂടി നമുക്ക് പറയാനുള്ളത് പറയാം ..പിന്നീടു പുനര്‍ചിന്തനം നടത്തേണ്ടത് അവരാണ്. മതം പറഞ്ഞത് അനുസരിച്ച് ജീവിക്കുന്നവര്‍ അല്ല ഈ പ്രതിഷേധം നടത്തുന്നവര്‍.,. അവര്‍ക്ക് ചില നിക്ഷിപ്ത സംഘടനാ താല്‍പ്പര്യങ്ങള്‍ ഉണ്ട്. Oh My God എന്ന സിനിമ വന്നപ്പോള്‍ ചില ഹൈന്ദവ സംഘടനകളും ആള്‍ ദൈവ സംഘടനകളും ഇത് പോലെ രോഷം കൊള്ളുന്നത്‌ കണ്ടിട്ടുണ്ട് .. എന്താണിതിന്റെ ആവശ്യം ? ഒരു തിയേറ്റര്‍ അടപ്പിച്ചത് കൊണ്ടോ , പ്രദര്‍ശനം തടഞ്ഞത് കൊണ്ടോ , പോസ്റ്റര്‍ വലിച്ചു കീറിയത് കൊണ്ടോ ആ സിനിമ പരാജയപ്പെടുന്നില്ല എന്ന് മാത്രമല്ല കൂടുതല്‍ പേര്‍ക്ക് കാണാനേ തോന്നുകയുള്ളൂ. ആ സ്ഥിതിക്ക് ഇത്തരം പ്രതിഷേധങ്ങള്‍ "അച്ഛന്‍ പത്തായ പ്പുരയില്‍ ഇല്ല എന്ന് പറയാന്‍ പറഞ്ഞു " എന്ന പോലെയായി മാറും ,,

  ഈ പോസ്റ്റിനു ഒരായിരം അഭിനന്ദനങ്ങള്‍ ..ഒരായിരം ആശംസകള്‍ ..

  ReplyDelete
 7. മതത്തെ പറയിപ്പിക്കാന്‍ നടക്കുന്ന ചില ബദ്ക്കൂസുകള്‍ കാണിക്കുന്ന ഓരോ എടങ്ങാര്
  ഖിയാമാത്തിന്റെ അലാമത്ത് എന്നല്ലാതെ വേറെ എന്ത് പറയാനാ

  ReplyDelete
 8. മതമെന്താണെന്നറിയാത്ത ചിലരുടെ കോപ്രായങ്ങൾ, യാതൊരു രൂപത്തിനും ഇസ്ലാമിനെ ഒന്നും ചെയ്യാൻ പറ്റില്ല., പക്ഷെ, മുസ്ലീം നാമധാരികളായ ഇക്കൂട്ടർ വിചാരിച്ചാൽ ഇങ്ങനെ ലോകസമൂഹത്തിനു മുന്നിൽ ഇസ്ലാമിനെ താറടിച്ച് കാണിക്കാൻ പറ്റിയേക്കും., പാളയത്തിലാണു പട.

  ReplyDelete
 9. നല്ല നിരീക്ഷണങ്ങള്‍ അബൂതി ........
  വിശ്വാസം അതല്ലേ .....കച്ചവടം !!
  ആശംസകള്‍
  അസൃസ്

  ReplyDelete
 10. നന്നായിട്ടുണ്ട്... അതില്‍ കവിഞ്ഞു കൂടുതല്‍ പറയാന്‍ അറിയില്ല..

  ReplyDelete
 11. അബൂതി ഹാറ്റ്സ് ഓഫ് ...!
  പറയേണ്ടത് , പറയേണ്ട പൊലെ പറഞ്ഞൂ ..
  മതമെന്തെന്നും , അതിനെതിനെന്നും അറിയാത്ത
  നട്ടപരാന്തന്മാരുടെ നാടായി മാറി നമ്മുടേത് ..
  എന്തിനും ഏതിനും മതത്തേ കൂട്ട് പിടിച്ചാല്‍
  വികരമെന്നത് പെട്ടെന്ന് വ്രണപെടുമല്ലൊ ..
  ഏസി റൂമുകളിലിരുന്നു നാട്ടാരെ തമ്മിലടിപ്പിക്കുന്ന
  ഇമ്മാതിരി കൂതറകളേ തിരിച്ചറിയാന്‍ നമ്മുക്കാകണം ..
  മനുഷ്യന്റെ ഉള്ളിലുള്ളത് ഒരു സിനിമ വിചാരിച്ചാല്‍
  ഒഴുകി പൊകുമോ എന്തൊ ... ഇത്തരം വരികള്‍
  പ്രചോദനമാണ് അബൂതി , നേര്‍ വഴി ചിന്തിക്കാന്‍ ..
  ഒരു നേരമെങ്കിലും ഒന്നിരിത്തി ചിന്തിക്കാന്‍ ..
  പക്ഷേ , അതിനൊക്കെ ആര്‍ക്ക് സമയം ...... ഒരിക്കല്‍ കൂടി ...
  തൊടാതെ തൊട്ട് സഖേ ..

  ReplyDelete
 12. തമിഴില്‍ ഖുര്‍ആന്‍ തീവ്രവാദത്തിനു പ്രചോദനം ആകുന്നു എന്ന് പറയുന്ന സിനിമകള്‍ ഇതാദ്യമല്ല. പക്ഷെ, അന്നൊന്നും ഇങ്ങനെ പ്രതിഷേധം ഉണ്ടായിരുന്നില്ല. പ്രവാചകനെ മോശമായി ചിത്രീകരിച്ച സിനിമാ വിവാദത്തിനു ശേഷം, തമിഴ്നാട്ടില്‍ സ്ഥിതി മാറിയിട്ടുണ്ട്. ആ സമയത്ത് അമേരിക്കന്‍ എംബസ്സി ഒരാഴ്ച ആണ് അടച്ചിടേണ്ടി വന്നത്. തുപ്പാക്കിയില്‍ പല സീനുകളും മുസ്ലിം സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്ന് മുറിച്ചു മാറ്റേണ്ടി വന്നിരുന്നു... സിനിമയിലൂടെ നടക്കുന്ന തെറ്റിദ്ധരിപ്പിക്കലിനു സിനിമയിലൂടെ തന്നെ മറുപടി പറയണം എന്നാണു എന്റെ അഭിപ്രായം...

  ഇനി വിവാദത്തെ കുറിച്ച്>>>
  നൂറു കോടിക്കടുത്ത് ചെലവില്‍ ആണ് ഈ സിനിമ നിര്‍മിച്ചത്‌. ആദ്യം ഡിറ്റിഎച്ച് വിവാദം.. അത് കാരണം റിലീസ്‌ പതിനഞ്ചു ദിവസം വൈകി. സാധാരണ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പ്‌ മത നേതാക്കളെ കാണിക്കുന്ന പതിവ് ഇല്ല. പക്ഷെ, ഈ സിനിമ അങ്ങനെ പ്രദര്‍ശിപ്പിച്ചു. ഇതില്‍ നിന്ന് തന്നെ ഇതൊരു വിവാദം ഉണ്ടാക്കാനുള്ള ശ്രമം ആണെന്ന് വ്യക്തമാണ്.

  ReplyDelete
 13. കൃത്യമായ പറച്ചില്‍ .
  ചള പള പറയാതെ കാര്യം മാത്രം.
  ഇനിയും ഇതൊന്നും മനസ്സിലാകാത്തവര്‍ ഉണ്ടെങ്കില്‍ ഹാ കഷ്ടം എന്നേ പറയാനുള്ളൂ.

  ReplyDelete
 14. അബൂട്ടി കൊള്ളാം നന്നായിപ്പറഞ്ഞു. പിന്നെ എനിക്കു പറയാനുള്ളത്:
  ഇത്തരം പ്രതിക്ഷേതങ്ങള്‍ കൊണ്ട് ഒന്നും നേടാന്‍ പോകുന്നില്ല മറിച്ചു
  അത് ചിത്ര നിര്‍മ്മാതാവിന്റെയും കൂട്ടരുടെയും പോക്കറ്റ് വീര്‍പ്പിക്കുന്നതിനു മാത്രം ഉതകും.
  അടുത്തിടെ ടിവിയില്‍ ഒരു സംവാദം കാണുകയുണ്ടായി
  മുസ്ലിം സമുദായത്തില്‍ നടക്കുന്ന ഒരു കല്യാണം:
  കര്‍ണാടകയില്‍ നിന്നും കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ഉള്ള മുസ്ലിം യുവതികള്‍ക്ക്
  കല്യാണം നടത്തിക്കൊടുക്കുന്ന ഒരു ചടങ്ങ്, എന്താ അതിന്റെ പേര് ! പേര് മറന്നു പോയി!
  സ്ത്രീധനം കൊടുക്കാന്‍ കഴിവില്ലാത്തതിനാല്‍ ഒന്നും രണ്ടും മൂന്നും കല്യാണം കഴിച്ച പുരുഷന്മാര്‍ക്ക്/അവിടെ നിന്ന് വരുന്നവര്‍ക്ക് കല്യാണം നടത്തിക്കൊടുക്കുന്നു. അതില്‍ പല നിബന്ധനകള്‍ ഉണ്ട് അതില്‍ ഒന്ന്,
  വധുവിനു പുരുഷന്റെ വീട്ടില്‍ നില്‍കാന്‍ അധികാരം ഇല്ല മറിച്ചു പുരുഷന്‍ ആപ്പപ്പോള്‍ വധുവിന്റെ വീട്ടില്‍ വന്നും പോയും നില്‍ക്കുക, :-)
  സ്ഥിരമായി അയാള്‍ക്കൊപ്പം വധുവിനു കഴിയാന്‍ പറ്റാത്ത അവസ്ഥ. ഫലമോ ആയുസ്സറ്റ വിവാഹങ്ങളായി അത് മാറുകയും യുവതികള്‍ കൈക്കുഞ്ഞുങ്ങളുമായി സ്വന്തം ഭവനത്തില്‍ കഴിഞ്ഞു കൂടുന്ന കാഴ്ച, 100 ല്‍ 99 ശതമാനവും ഇത് പരാജയം എന്ന് ആ സംവാദത്തിലൂടെ അറിയാന്‍ കഴിഞ്ഞു. ഇത്തരം കാഴ്ചകള്‍ കണ്ടിട്ടും കണ്ടില്ലാന്നു നടിക്കുന്നവര്‍ നടത്തുന്ന ഇപ്പോഴത്തെ ഈ പ്രതിക്ഷേതങ്ങള്‍ക്ക് എന്ത് വില!ശ്രീ വെട്ടത്താന്‍ പറഞ്ഞത് പോലെ ഒരു യഥാര്‍ത്ഥ മതവിശ്വാസി ഇത്തരം കാര്യങ്ങളില്‍ പ്രകോപിതനാകാന്‍ പാടില്ല. ഡാവിഞ്ചി തുടങ്ങിയ പലസംഭവങ്ങളും ഇങ്ങനെ കെട്ടടങ്ങിപ്പോയില്ലേ. നമുക്ക് അവരുടെ പരസ്യ മാദ്ധ്യമങ്ങള്‍ ആകാതിരിക്കാം. ഇത് നമുക്കൊരു ഗുണവും ചെയ്യില്ല പകരം ഇത് കണ്ടു ഇനിയും പല കമലഹാസന്‍ മാറും ഹാസികളും ഇവിടെ ജന്മം കൊള്ളും. അതു വേണോ? നമുക്ക് നമ്മളില്‍ ഒരു ബോധവല്‍ക്കരണം ഉണ്ടാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വീണ്ടും കാണാം അബൂത്തി. ആശംസകള്‍

  ReplyDelete
  Replies
  1. അത്തരം വിവാഹ നാടകങ്ങളുടെ/ദുരന്തങ്ങളുടെ പേരാണ്‌ മൈസൂര്‍ കല്ല്യാണം! സ്ത്രീധനം എന്നൊരു ചീഞ്ഞ പരിപാടി ഇല്ലായിരുന്നെങ്കില്‍ ഈ ഹതഭാഗ്യം ആ പെണ്‍ക്കുട്ടികള്‍ക്കു വരില്ലായിരുന്നു.

   Delete
 15. വളരെ കൃത്യമായി പറഞ്ഞു. ഇവന്മാരുടെ ഈ കൊലാഹാലം കണ്ടാല്‍ തോന്നും ഇത് വരെ മുസ്ലിം പേരുള്ള ആരും ഒരു തീവ്രവാദത്തിലും പെട്ടിട്ടില്ല എന്ന്. ഇനി അങിനെ ആരെയെങ്കിലും മോഡലാക്കി ഒരു സിനിമ എടുത്താല്‍ തകരുന്നതാണോ ഇസ്ലാം.

  മതം പഠിക്കണം. അതു കാലത്തെ അതിജീവിച്ചു മുന്നോട്ടു പോയ്ക്കൊണ്ട് തന്നെയിരിക്കും.

  ReplyDelete
 16. മതം എന്താണെന്ന് ഒരു ചുക്കും അറിയത്തവരാണ് ഈ പ്രതിഷേധക്കാർ

  ReplyDelete
 17. നന്നായി എഴുതി .. അല്ലേലും മതം ഇപ്പൊ ഏതിനും ഏതിനും ഉള്ള ഒരു ഉപകരണം മാത്രം .അത് ഇപ്പൊ പരസ്യത്തിനു കൂടി ആയി എന്ന് മാത്രം

  ReplyDelete
 18. Excellent..

  പണ്ടൊക്കെ നാട്ടില്‍ അറിയാത്തവരെ കാണുമ്പോള്‍ ഇതാരാ എന്ന് ചോദിച്ചാല്‍, വീട്ടു പേരും ചേര്‍ത്ത് ഇന്ന ആളാണെന്ന് പറയും. ഇപ്പോള്‍ അതല്ല സ്ഥിതി. ഇങ്ങിനെ ഒരു ചോദ്യം അബദ്ധത്തില്‍ ചോദിച്ചോ, എന്നാ ഉത്തരം ഇങ്ങിനെയായിരിക്കും, "അതോ അത് നമ്മടെ ആളാ..." ഇല്ലെങ്കില്‍ "എഹ് ഇത് മറ്റേതാ......" എന്റെ അറിവില്‍ മതം മനുഷ്യനെ അറിയാന്‍ ആണ്, അല്ലാതെ അറിയാതിരിക്കാന്‍ അല്ല. അത് ഏതു മതമായാലും....


  ReplyDelete
 19. മതങ്ങൾക്കും ആശയങ്ങൾക്കുമെല്ലാം ഉപജ്ഞാതാക്കൾ ഇല്ലാതായതിനു ശേഷം പല വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്, ഓരോന്നിനും അനുയായികൾ ഉണ്ടായിട്ടുണ്ട്. ഹീനയാന, മഹായാന, ഷിയ, സുന്നി, മുജാഹിദ്, പ്രൊട്ടസ്റ്റന്റ്, റോമൻ കാത്തോലിക്, ലാറ്റിൻ കത്തോലിക്, സി പി ഐ, സി പി എം, സി പി ഐ (എം എൽ )...എത്രയോ ഉദാഹരണങ്ങൾ....പുതിയ വ്യാഖ്യാനങ്ങൾ കണ്ടെത്തുന്നതും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതും മറ്റുള്ളവരുടെ വ്യാഖാനം തെറ്റാണെന്ന് പ്രചരിപ്പിക്കുന്നതും ഒന്നും തെറ്റാണെന്ന് പറയാൻ കഴിയില്ല. പക്ഷെ, എല്ലാവർക്കും ജീവിക്കാനവകാശമുണ്ട് എന്ന വലിയ ശരിയുടെ താഴെ മാത്രമെ ഇത്തരം സ്വാതന്ത്ര്യങ്ങൾ എല്ലാം സ്ഥാനം അവകാശപ്പെടാൻ പാടുള്ളു. ഭരണകൂടവും നീതിപീഠവുമൊന്നും ഒരു വിഭാഗത്തിനും മുൻഗണന നൽകാനും പാടില്ല. അതേ സമയം മനുഷ്യർ ചൂഷണം ചെയ്യപ്പെടുന്നുണ്ടെങ്കിൽ ഇടപെടുകയും വേണം.

  പറയാനുള്ളത് ഭംഗിയായി പറഞ്ഞു. അഭിനന്ദനങ്ങൾ അഭൂതി.

  ReplyDelete
 20. കലക്കി അഭൂതി ...

  ReplyDelete
 21. നന്നായി പറഞ്ഞു...പിരാന്തരോട് പറഞ്ഞിട്ടെന്താ ?
  "അവര്‍ക്ക് അവരുടെ മതം; നമുക്ക് നമ്മുടെ മതം"

  ReplyDelete
 22. നന്നായിട്ടുണ്ട്.

  ReplyDelete
 23. വളരെ നന്നായി പറഞ്ഞു അബൂതി.. ഇതിലും നന്നായി ഈ വിവാദത്തെ കുറിച്ച് ഒന്നും പറയാനില്ല. സന്തോഷം തോന്നുന്നു. ഈ പൊള്ളത്തരങ്ങള്‍ തിരിച്ചറിയുന്ന യുവ സമൂഹത്തെ ഓര്‍ത്തു

  ReplyDelete
 24. ഇത്തിരി താമസിച്ചു എങ്കിലും ..... ഒരു അഭിപ്രായം പറയാല്ലോ ല്ലേ ....

  പറയാനുള്ളത് ഭംഗിയായി പറഞ്ഞു. അഭിനന്ദനങ്ങൾ അഭൂതി.

  ഇനി ഞാനും ഉണ്ട് ബ്ലോഗില്‍ കൂട്ടുകാരനായി

  ReplyDelete
 25. ഇതൊരു ആദ്യ സംഭവമല്ല. തുടർക്കഥകളിൽ ഒന്നു മാത്രം. സിനിമ ഇപ്പോഴാണ്‌ ശരിക്കും വില്പനചരക്കാകുന്നത്. പടിഞ്ഞാറിന്റെ പരീക്ഷണങ്ങൾ ഇന്ത്യയിലും. :) എഴുത്തിന്‌ അഭിനന്ദനങ്ങൾ..

  ReplyDelete
 26. ഒരു വെസ്റ്റേൺ ടച്ചുള്ള വിശ്വരൂപം
  പാക്ക്ഡ് ഹൌസിൽ ഞാനും കണ്ടിഷ്ട്ടപ്പെട്ടു...
  നമ്മുടെ സിനിമയിൽ സാങ്കേതികമികവുകൾ ഉണ്ടാകുന്നതിനെ
  പ്രകീർത്തിക്കാതെ തീമിനെ പറ്റി പറഞ്ഞ് സിനിമയെ പഴി പറ്യുന്നവർക്കൊക്കെ
  ഒരു നല്ല കൊട്ടായിട്ടുണ്ടിത് കേട്ടൊ ഭായ്

  ReplyDelete