Tuesday, January 8, 2013

ഖലീഫാ ഉമറിന്റെ ഘാതകന്‍


അബൂ ലുഅ്‌ലുഅ്‌ എന്ന നാമം ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങളില്‍ രക്‌തം കൊണ്ടെഴുതിപ്പിടിപ്പിച്ച ഒരു നാമമാണ്‌. ആ രക്‌തം ഇസ്ലാമിന്റെ രണ്ടാമത്തെ ഖലീഫയുടെ രക്‌തമാണ്‌. ഖഥ്വാബിന്റെ പുത്രന്‍ ഉമറുല്‍ ഫാറൂഖിന്റെ (റ.അ) രക്‌തം. പ്രവാചകന്‍ (സ.അ) അദ്ദേഹത്തെ ഫാറൂഖ്‌ എന്നു വിശേഷിപ്പിച്ചു. നന്‍മതിന്‍മകളെ വേര്‍തിരിച്ചു നിര്‍ത്തുന്നവന്‍ എന്നത്രെ ആ വാക്കിന്റെ അര്‍ത്ഥം. അതായിരുന്നു ഉമര്‍ (റ.അ). നന്‍മയുടെ ഭാഗത്തേ ഉമര്‍ (റ.അ) നില്‍ക്കൂ. അപ്പുറത്താരായിരുന്നാലും ഉമറിന്‌ അതൊരു പ്രശ്നമായിരുന്നില്ല. ഈ ഉമറിനെ (റ.അ) പ്രവാചകന്‍ (സ.അ) വിളിച്ചിരുന്നതാവട്ടെ. അബാ ഹഫ്സ്‌ എന്നായിരുന്നു. എന്നു വച്ചാല്‍ കടുവക്കുട്ടിയുടെ പിതാവെന്ന്‌. ബദര്‍ രണാങ്കണത്തില്‍ വച്ചാണ്‌ പ്രവാചകന്‍ (സ.അ) തന്നെ ആദ്യമായി അങ്ങിനെ വിളിച്ചത്‌ എന്ന്‌ ഉമര്‍ (റ.അ) ഊറ്റം കൊള്ളാറുണ്ടായിരുന്നു. 

അദ്ദേഹം ഖലീഫയായി അധികാരമേറ്റെടുത്തപ്പോള്‍ തന്റെ കുടുംബക്കാരെ വിളിച്ചു കൂട്ടി അവരോട്‌ താക്കീത്‌ ചെയ്‌തു. മാംസവില്‍പ്പനശാലയില്‍ തൂക്കിയിട്ട മാംസത്തിലേക്ക്‌ തെരുവുനായ്ക്കള്‍ ആര്‍ത്തിയോടെ നോക്കുന്നതു പോലെ ആളുകള്‍ നിങ്ങളെ നോക്കും. നിങ്ങളില്‍ നിന്നൊരു തെറ്റ്‌ സംഭവിച്ചാല്‍ ആ തെറ്റ്‌ തങ്ങള്‍ക്കും ചെയ്യാമായിരുന്നു എന്നവര്‍ ആഗ്രഹിക്കും. അതു കൊണ്ട്‌ നിങ്ങളില്‍ നിന്നാരെങ്കിലും ഒരു തെറ്റ്‌ ചെയ്‌താല്‍, ഓര്‍ക്കുക, നിങ്ങളെ ഞാന്‍ ഇരട്ടിയായി ശിക്ഷിക്കുന്നതാണ്‌. 

ഒരിക്കലദ്ദേഹം പലസ്ഥീന്‍ പ്രദേശത്തേക്ക്‌ യാത്രയായി. ഒരു കോവര്‍ കഴുതയുടെ പുറത്ത്‌ പരുക്കന്‍ വസ്‌ത്രം ധരിചു വന്ന അറേബ്യയുടെ ചക്രവര്‍ത്തിയെ കണ്ട്‌ പലസ്ഥീനിലെ ക്രിസ്‌ത്യന്‍ മതനേതാക്കന്‍മാര്‍ അമ്പരന്നു. അവരുടെ അഭ്യാര്‍ത്ഥന മാനിച്ച്‌ ഉമര്‍ ഒരു ഒട്ടകപ്പുറത്തു കയറി. ഒരല്‍പ്പ ദൂരം യാത്ര ചെയ്‌തപ്പോള്‍ ഒട്ടപ്പുറത്തു നിന്നും ചാടിയിറങ്ങി ഉമര്‍ (റ.അ) പറഞ്ഞു. ഞാനൊരു ചെകുത്താന്റെ പുറത്താണ്‌ കയറിയത്‌ എന്ന്‌ തോന്നുന്നു. ഭൂമിയിലെ സുഖ സൌകര്യങ്ങള്‍ പൈശാചികമാണ്‌ എന്നായിരിക്കാം അദ്ദേഹം ഉദ്ധ്യേശിച്ചത്‌. അല്ലാഹു അഅ്‌ലം. നദി മുറിച്ചു കടക്കവെ, തന്റെ വാഹനത്തിന്റെ മൂക്കുകയര്‍ പിടിച്ചു കൊണ്ട്‌ നദിയിലെ വെള്ളത്തില്‍ അദ്ദേഹം മുന്നേ നടപ്പോള്‍ ആ നാട്ടുകാരായ പ്രമാണിമാര്‍ പറഞ്ഞു. താങ്കള്‍ക്ക്‌ അതൊരു ഭൃത്യനെ എല്‍പ്പിക്കാമായിരുന്നു. ഉമറിന്റെ (റ.അ) മറുപടി ഞാനും അവനും തമ്മില്‍ വിത്യാസമൊന്നുമില്ല എന്നായിരുന്നു. 

അന്ന്‌ ക്രിസ്‌ത്യന്‍ നേതാക്കന്‍മാര്‍ അദ്ദേഹത്തോടുള്ള ബഹുമാനം പ്രകടിക്കാനായി തങ്ങളുടെ ഒരു പള്ളിയില്‍ അദ്ദേഹത്തോട്‌ ഇസാമിക രീതിയില്‍ പ്രാര്‍ത്ഥന നടത്താന്‍ പറഞ്ഞു. അത്‌ സമൂഹത്തിലെ മത മൈത്രിക്ക്‌ നല്ലതായിരിക്കും എന്നവര്‍ പറഞ്ഞു. ഉമറിന്റെ (റ.അ) മറുപടി വളരെ കണിശമായിരുന്നു. പറ്റില്ല. നാളെ ചിലപ്പോള്‍ മുസ്ലിമീങ്ങള്‍ നിങ്ങളുടെയാ പള്ളിക്ക്‌ മേല്‍ അവകാശ വാദമുന്നയിക്കാന്‍ ഇതൊരു കാരണമായേക്കും. 

അബൂ ലുഅ്‌ ലുഅ്‌ ഒരു അടിമയായിരുന്നു. മദീനയില്‍ സ്വന്തമായി അലങ്കാര വസ്‌തുക്കള്‍ ഉണ്ടാക്കി വില്‍ക്കലായിരുന്നു അവന്റെ ജോലി. തന്റെ വരുമാനത്തില്‍ നിന്നും ഒരു പങ്ക്‌ തന്റെ ഉടമയ്ക്ക്‌ നല്‍കണം എന്നൊരു വ്യവസ്ഥ അവനും ഉടമയും തമ്മിലുണ്ടായിരുന്നു. അവനു നല്ല വരുമാനമുണ്ടായിരുന്നു. ഒരിക്കല്‍ ഉമറിന്റെ മുമ്പിലേക്കൊരു പരാതിയുമായി അബൂ ലുഅ്‌ ലുഅ്‌ വന്നു. അവന്റെ ഉടമ അവനില്‍ നിന്നും കൂടുതല്‍ പണം വസൂലാക്കുന്നു എന്നതായിരുന്നു അവന്റെ പരാതി. ഉമറിന്റെ (റ.അ) അന്വേഷണത്തില്‍ അബൂ ലുഅ്‌ ലുഅ്‌ ദിവസവും നല്ല വരുമാനം നേടുന്ന ആളാണെന്ന്‌ മനസ്സിലാക്കിയതിനാല്‍ ഉടമ കൂടുതല്‍ ചോദിച്ച പണം നല്‍കണം എന്നു പറയുകയാണ്‌ ചെയ്‌തത്‌. ആ വിധി അവനെ ചൊടിപ്പിച്ചു. ഉമര്‍ എന്റെ ഹൃദയം തിന്നിരിക്കുന്നു, ഒരിക്കല്‍ ഉമറിന്റെ  ഹൃദയം ഞാന്‍ പുറത്തെടുക്കും എന്നു പിറു പിറുത്തു കൊണ്ടവന്‍ അവിടന്നു പോയി. 

അങ്ങ്‌ പേര്‍ഷ്യയില്‍ രാജാവിന്റെ  അന്തഃപുരത്തില്‍ വച്ച്‌, നാല്‍പതു പ്രാവിശ്യം വിഷത്തിലൂട്ടിയ നടുപിളര്‍ത്തിയ ഒരു കഠാരി കാണിച്ചു കൊടുത്തു കൊണ്ട്‌ അബൂലുഅ്‌ ലുഅ്‌ പറഞ്ഞു. ഈ കഠാര കൊണ്ട്‌ ഞാന്‍ ഉമറിന്റെ ജീവനെടുക്കും. ആ ഒരു ലക്ഷ്യവുമായി അവന്‍ വീണ്ടും മദിനയിലെത്തി. എ. ഡി അറുനൂറ്റി നാല്‍പ്പത്തിനാലില്‍ നവംബര്‍ മൂന്നാം തിയതി സുബഹി നമസ്ക്കാരത്തിന്‌ നേതൃത്വം നല്‍കുന്ന ഉമറിനെ (റ.അ) ആറു പ്രാവിശ്യം അവന്‍ പിന്നില്‍ നിന്നും കുത്തി. എന്നെ ഒരു നായ കടിച്ചു, അല്ലെങ്കിലാരോ എന്നെ കുത്തി എന്നു വളിച്ചു പറഞ്ഞു കൊണ്ട്‌ ഉമര്‍ (റ.അ) ചരല്‍ മണ്ണിലേക്ക്‌ വീണു. അബൂ ലുഅ്‌ ലുഅ്‌ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആളുകള്‍ അവനെ വളഞ്ഞിരുന്നു. പന്ത്രണ്ടു പേര്‍ക്കു കൂടി അവന്റെ കയ്യില്‍ നിന്നും കുറ്റേത്തു. അതില്‍ എട്ടോ ഒന്‍പതോ പേര്‍ മരണപ്പെട്ടു. അവസാനം അവന്‍ സ്വയം അതേ കത്തി കൊണ്ട്‌ വയറിനു കുത്തി മരിക്കുകയായിരുന്നു. 

അവന്റെ മരണം കാരണം, ഉമറിന്റെ (റ.അ) കൊലപാതകത്തിന്റെ പിന്നില്‍ നടന്ന യഥാര്‍ത്ഥ ഗൂഡാലോചന പുറം ലോകമറിയാനുള്ള എല്ലാ വാതിലുകളും അടക്കപ്പെട്ടു. കേവലം ചില ചില്ലറത്തുട്ടുകളുടെ പേരില്‍ അബൂ ലുഅ്‌ലുഅ്‌ എന്ന വ്യക്‌തിക്ക്‌ ഉമറിനോടുണ്ടായിരുന്ന വ്യക്‌തി വൈരാഗ്യം അദ്ദേഹത്തിന്റെ കൊലപാതകം വരെ കൊണ്ടെത്തിക്കാന്‍ എന്തു തന്നെ ആയാലും വലിയ രീതിയിലുള്ള ഗൂഡാലോചനകള്‍ നടന്നിട്ടുണ്ടാവണം. 

ഖലീഫാ ഉമറിന്റെ (റഅ) മരണത്തോടെ പ്രവാചകന്‍ (സ.അ) തങ്ങളുടെ ഒരു പ്രവചനത്തിന്റെ തുടക്കം ആവുകയായിരുന്നു. പ്രവാചകന്റെ ഒരു പ്രവചനമുണ്ട്‌. ഉമര്‍ പ്രശ്നങ്ങളെ തടുത്തു നിര്‍ത്തുന്നവനാണ്‌. ഉമറിന്റെ മരണ ശേഷം ഈ സമുദായം പ്രശ്നങ്ങള്‍ നേരിടാന്‍ തുടങ്ങും. അറ്റു പോയ ഒരു മാലയില്‍ നിന്നും ഒന്നിനു പിറകെ മറ്റൊന്നായി ഊര്‍ന്നുവരുന്ന മുത്തുകള്‍ പോലെ ഈ സമുദായം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. അത്‌ അന്ത്യനാള്‍ വരെ തുടരുകയും ചെയ്യും. തീര്‍ച്ചയായും ഈ പ്രവചനം അക്ഷരംപ്രതി പുലര്‍ന്നു കൊണ്ടിരിക്കുകയാണ്‌. ഉമര്‍ (റ.അ) വിടവാങ്ങിയതിന്റെ ശേഷം പിന്നെ ഇസ്ലാമിക ലോകത്ത്‌ ഇന്നോളം ആഭ്യന്തരമായും അല്ലാതെയും പ്രശ്നങ്ങളേ ഉള്ളൂ. പരിഹാരങ്ങള്‍ വളരെ കുറവാണ്‌. ഒരു നേതാവിന്റെ കീഴില്‍ ഒരൊറ്റെക്കെട്ടായി നിന്നിരുന്ന അനുയായികള്‍ വിഭജിച്ച്‌ പല പല ഗ്രൂപ്പുകളായി. അങ്ങിനത്തെ ഗ്രൂപ്പുകളില്‍ ചിലരൊക്കെ വിശ്വാസപരമായി തന്നെയാണ്‌ വേര്‍പ്പെട്ടു പോയത്‌. തീര്‍ച്ചയായും അബൂ ലുഅ്‌ ലുഅ്‌ അറുത്തത്‌ ഇസ്ളാമിന്റെ   കണ്‍ഠഞരമ്പു തന്നെയാണ്‌. 

18 comments:

 1. ഉമര്‍ പ്രശ്നങ്ങളെ തടുത്തു നിര്‍ത്തുന്നവനാണ്‌. ഉമറിന്റെ മരണ ശേഷം ഈ സമുദായം പ്രശ്നങ്ങള്‍ നേരിടാന്‍ തുടങ്ങും. അറ്റു പോയ ഒരു മാലയില്‍ നിന്നും ഒന്നിനു പിറകെ മറ്റൊന്നായി ഊര്‍ന്നുവരുന്ന മുത്തുകള്‍ പോലെ ഈ സമുദായം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. അത്‌ അന്ത്യനാള്‍ വരെ തുടരുകയും ചെയ്യും.

  ReplyDelete
 2. ഒരു പാട് കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു!! നല്ലത് വരട്ടെ...

  ReplyDelete
 3. പുതിയ അറിവുകള്‍. പകര്‍ന്നതിനു ഒരു പാട് നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു. ഇന്നിന്റെ വര്‍ത്തമാനകാലത്ത് തികച്ചും പ്രസക്തമായ പോസ്റ്റ്‌. ഇതില്‍ എനിക്ക് ഇഷ്ടപ്പെട്ട വരികള്‍ ---"അന്ന്‌ ക്രിസ്‌ത്യന്‍ നേതാക്കന്‍മാര്‍ അദ്ദേഹത്തോടുള്ള ബഹുമാനം പ്രകടിക്കാനായി തങ്ങളുടെ ഒരു പള്ളിയില്‍ അദ്ദേഹത്തോട്‌ ഇസാമിക രീതിയില്‍ പ്രാര്‍ത്ഥന നടത്താന്‍ പറഞ്ഞു. അത്‌ സമൂഹത്തിലെ മത മൈത്രിക്ക്‌ നല്ലതായിരിക്കും എന്നവര്‍ പറഞ്ഞു. ഉമറിന്റെ (റ.അ) മറുപടി വളരെ കണിശമായിരുന്നു. പറ്റില്ല. നാളെ ചിലപ്പോള്‍ മുസ്ലിമീങ്ങള്‍ നിങ്ങളുടെയാ പള്ളിക്ക്‌ മേല്‍ അവകാശ വാദമുന്നയിക്കാന്‍ ഇതൊരു കാരണമായേക്കും".---ഇതാണ് യഥാര്‍ത്ഥ വിശ്വാസി..യഥാര്‍ത്ഥ മതേതരവാദി..

  ReplyDelete
 4. ഉമർ (ര) ചരിത്രങ്ങളുടെ ചരിത്രം,
  അദ്ധേഹം ഇസ്ലാമിന്റെ ചരിത്ര താളുകളിൽ ഓർമകളിൽ മരിക്കാത്ത സിഹം തന്ന്നെ,

  ReplyDelete
 5. ഉത്സാഹിപ്പിക്കുന്ന അറിവുകള്‍

  ReplyDelete
 6. അറിയാത്ത കാര്യങ്ങളാണ് പറഞ്ഞു തന്നത്.

  ReplyDelete
 7. കുറെ നല്ല അറിവുകള്‍ .........
  ആശംസകളോടെ
  അസ്രുസ്

  ReplyDelete
 8. മുസ്ലിം ഭരണാധി കാരികളില്‍ ഞാന്‍ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന വ്യക്തിയാണ്ഖലിഫ ഉമര്‍ ..സ്കൂളില്‍ ഏതോ ക്ലാസില്‍ പഠിച്ച ഓര്‍മയാണ് ..നീതിമാനും കാരുണ്യ വാനുമായ ആ ഭരണാധികാരി രാത്രി കാലങ്ങളില്‍ വേഷം മാറി നടക്കുമായിരുന്നത്രേ ..അത്താഴ പട്ടിണികിടക്കുന്ന കുട്ടികളും മാതാവും അടങ്ങിയ കുടുംബത്തെ പാതിരാത്രി സന്ദര്‍ശിച്ചു ഈത്ത പഴവും റൊട്ടിയും ഒലിവു എണ്ണയും കൊടുക്കുന്ന കഥ ഇപ്പോഴും ഓര്‍മയില്‍ കത്തി നില്‍ക്കുന്നു ...വിശക്കുന്ന മക്കള്‍ ഉറങ്ങാന്‍ വേണ്ടി അടുപ്പില്‍ വെള്ളം നിറച്ച കാലിയായ കളത്തില്‍ വെറുതെ തവി കൊണ്ട് ഇളക്കുകയായിരുന്നു ആ അമ്മ ...അവരുടെ ഭര്‍ത്താവ് യുദ്ധത്തിലോ മറ്റോ മരിച്ചു പോയിരുന്നു ..ഖലീഫ ഉമറിനെകുറിച്ച് ഈ അടുത്ത കാലത്തും ചിന്തിച്ചിരുന്നു ..അദ്ദേഹത്തിന്‍റെ മണ്ണായ സൗദി (?യിലാണല്ലോഎന്ന സന്തോഷത്തില്‍ ..ഈ കുറിപ്പ് കൂടുതല്‍ അറിവ് പകര്‍ന്നു ..ആശംസകള്‍

  ReplyDelete
 9. നന്ദി രമേഷ് ഭായീ...
  ഖലീഫാ ഉമര്‍ ജീവിച്ചിരുന്ന മണ്ണ് തന്നെയാണ് സൗദി.. പക്ഷെ ഇന്നതിന്റെ അവസ്ഥ എത്ര പരിതാപകരം എന്ന് നോക്കിയേ...
  ഒരിക്കല്‍ മദീനയില്‍ ഒരു വൃദ്ധനായ യഹൂദി ഭിക്ഷ യാചിക്കുന്നത് ഉമര്‍ കാണാന്‍ ഇടയായി. അത് കണ്ടു ഉമര്‍ അദ്ദേഹത്തിനു പൊതു ഖജനാവില്‍ നിന്നും പെന്‍ഷന്‍ അനുവദിച്ചു കൊണ്ട് പറഞ്ഞത് ഇതായിരുന്നു..
  അയയുടെ ആരോഗ്യ കാലത്ത് അയാളില്‍ നിന്നും ജിസിയ വാങ്ങിക്കൊണ്ടു വയസ്സ് കാലത്ത് അയാളെ ശ്രദ്ടിക്കതിരിക്കാന്‍ എങ്ങിനെ ആവും എന്ന്..
  അവര്‍ സത്യ സന്ധമായി ഭരണം നടത്തി. ഇന്നത്തെ മുസ്ലിം ഭരനാധികാരികളോ? ലജ്ജ തോന്നുന്നു അവരെ കുറിച്ചോര്‍ത്തു..

  ReplyDelete
  Replies
  1. ഇന്ന് സൗദിയില്‍ നാമമാത്രമാന്‍ ഇസ്ലാം ഭരണം. കാരണം ഇസ്ലാം ഒരിക്കലും രാജ ഭരണതെയോ ഏഗാധിപത്യതെയോ അനുഗൂലിച്ചിട്ടില്ല. ഇസ്ലാം പടിപിക്കുന്നത് തെരഞ്ഞെടുപ്പ് ഭരണതെയാണ്‍.

   Delete
 10. this Article is good.anyway congragulations.

  ReplyDelete
 11. ഒരു പാട് കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു!! നല്ലത് വരട്ടെ...

  ReplyDelete
 12. Thnks alot..ഈ അറിവ് whatsaap ലേക്ക് പകര്‍ത്തിക്കോട്ടെ?

  ReplyDelete
 13. Thnks alot..ഈ അറിവ് whatsaap ലേക്ക് പകര്‍ത്തിക്കോട്ടെ?

  ReplyDelete
 14. മക്കയിലെ ഹീറോ
  സത്യനിഷേധികളുടെ മരണ ദൂതൻ

  ReplyDelete
 15. മക്കയിലെ ഹീറോ
  സത്യനിഷേധികളുടെ മരണ ദൂതൻ

  ReplyDelete