Friday, February 22, 2013

അല്‍ ഫാത്തിഹ (പരിഭാഷ)

പരമ കാരുണികനും ഏകനുമായ രക്ഷിതാവ് മനുഷ്യര്‍ക്ക്‌ മാര്‍ഗ നിര്‍ദേശം നല്‌കിയിരിക്കുന്നു. അവനാകുന്നു സര്‍വ്വ സ്തുതിയും.  മുഹമ്മദ്‌ നബിസ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ മേല്‍ ശാന്തിയും അനുഗ്രഹവും ഉണ്ടാവട്ടെ....

പ്രിയരേ, മനുഷ്യര്‍ വായിക്കപ്പെടുന്ന  ഗ്രന്ഥങ്ങളില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. പാരായണം ചെയ്യപ്പെടുന്നത് എന്നാണു ഖുര്‍ആന്‍ എന്ന വാക്കിന്റെ അര്‍ത്ഥം. ആ ഗ്രന്ഥത്തിന്റെ ആശയവും അര്‍ത്ഥവും കൂടുതല്‍ ആളുകളിലേക്കെത്തിക്കുവാനായി എന്നാല്‍ കഴിയുന്ന വിധത്തില്‍ ഉള്ള ഒരു പരിശ്രമം ആണിത്. എനിക്കെന്റെ ശരീരത്തെ മാത്രം തൃപ്തി പെടുത്തിയാല്‍ പോര, ആത്മാവിനെ കൂടി തൃപ്തി പെടുത്തണം എന്നാണിതിനു കാരണം.

അല്‍ ഫാത്തിഹ എന്ന അദ്ധ്യായം ഖുര്‍ആനിലെ ഒന്നാമത്തെ അദ്ധ്യായം ആണെന്നും അല്ലെന്നും അഭിപ്രായമുണ്ട്. ഖുര്‍ആനും ആവര്‍ത്തിക്കപ്പെടുന്ന ഏഴും എന്ന രീതിയില്‍ ഖുര്‍ആനില്‍ തന്നെ അല്‍ ഫാത്തിഹയെ കുറിച്ച് പരാമര്‍ശം ഉണ്ട്. അല്‍ ഫാത്തിഹ ആണ് ആവര്‍ത്തിക്കപ്പെടുന്ന ഏഴ്. മുസ്ലിമീങ്ങള്‍ അവരുടെ മുഴുവന്‍ നമസ്ക്കാരങ്ങളിലും ഫാത്തിഹ പാരായണം ചെയ്യുന്നു. പരിശുദ്ധ ഖുര്‍ആനിന്റെ താക്കോല്‍ ആണ് ഫാത്തിഹ എന്ന് വേണമെങ്കില്‍ പറയാം.  അല്ലാഹുവിനുള്ള സ്തുതിയും അല്ലാഹുവിനോടുള്ള കരാറും, അല്ലാഹുവിനോടുള്ള പ്രാര്‍ഥനയും ആണ് ആദ്യന്തികമായി അല്‍ ഫാത്തിഹ.  ആരാധന അനുസരണം പ്രാര്‍ത്ഥന എന്നത് തന്നെയാണ് ഖുര്‍ആനിന്റെയും അന്തഃസ്സത്ത. 






1. റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തില്‍ (മാത്രം ഞാന്‍ തുടങ്ങുന്നു)
2. സര്‍വ്വ ലോകങ്ങളുടേയും നാഥനായ അല്ലാഹുവിനാകുന്നു സര്‍വ്വ സ്തുതികളും. 
3. ( അവന്‍ ) റഹ്മാനും റഹീമും (ആകുന്നു). 
4. ( അവന്‍ ) പ്രതിഫലദിനത്തിന്റെ ഉടമസ്ഥന്‍ (ആകുന്നു). 
5. നിന്നെ (മാത്രം) ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് (മാത്രം) ഞങ്ങള്‍ സഹായം ചോദിക്കുന്നു. 
6. ഞങ്ങളെ നീ നേരായ മാര്‍ഗത്തിലേക്ക് നയിക്കേണമേ. 
7. നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍. നീ കോപിച്ചവരുടേയും വഴിപിഴച്ചു പോയവരുടേതും അല്ലാത്ത മാര്‌ഗത്തില്‌. 

വിശദീകരണം:-

ഏതൊരു സല്‍പ്രവര്‍ത്തിയുടെ തുടക്കം അല്ലാഹുവിന്റെ നാമത്തില്‍ ആവുക എന്നതു മാത്രമല്ല ഇസ്ലാമികം അതല്ലാഹുവിന്റെ നാമത്തില്‍ മാത്രം ആയിരിക്കുക എന്നത് കൂടിയാണ്.

റഹ്മാന്‍ റഹീം എന്നീ പദങ്ങളുടെ അര്‍ഥം കാരുണ്യവാന്‍ എന്നാനു. പക്ഷെ അവയുടെ വിവക്ഷയില്‍ വിത്യാസം ഉണ്ട്. റഹ്മാന്‍ പ്രപഞ്ചത്തിലെ എല്ലാ പടപ്പുകളോടും കരുണ കാണിക്കുന്നവന്‍ എന്നാണ്. തനിക്ക് വഴിപ്പെട്ടവര്‍ക്കും വഴിപ്പെടാത്തവര്‍ക്കും അവന്‍ കരുണ ചെയ്യുന്നു. കാരണം വഴിപ്പെടുന്ന വിധത്തിലും അല്ലാത്ത വിധത്തിലും അവന്‍ മനുഷ്യനെ പടച്ചിരിക്കുന്നു. റഹീം എന്നാ നാമം കുറിക്കുന്നത് മരണാനന്തര ജീവിതത്തില്‍ തനിക്കു വഴിപ്പെട്ടവരോട് പ്രത്യേകം കരുണ കാണിക്കുന്നവന്‍ എന്നാകുന്നു. അതായത് അല്ലാഹുവുമായുള്ള കരാര്‍ നിലനിര്‍ത്തിയ ആത്മാവുകള്‍ക്ക് അവന്‍ രക്ഷ നല്‍കുന്നു. അവന്റെ വാഗ്ദാനം അവന്‍ പാലിക്കുന്നു. അവനെ നിഷേധിചവര്‌ക്കും ചീത്ത പ്രവര്‍ത്തി ചെയ്തവരും അവന്റെ താകീതായ ശിക്ഷയില്‍ പ്രവേശിക്കേണ്ടി വരുന്നു. 

മനുഷ്യന്റെ ഏതൊരു പ്രവര്‍ത്തിക്കും തുല്യമായ ഒരു പ്രതിഫലം ഉണ്ട്. അവന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചൊരു വിചാരണ അവന്‍ നേരിടേണ്ടതുണ്ട്. അവന്റെ മുന്ഗാമികളും പിന്‍ഗാമികളും  ആ കോടതിയില്‍ ഒത്തു ചേരേണ്ടതുണ്ട്. അത് അല്ലാഹുവിന്റെ നീതിയുടെ തെളിവുകളാകുന്നു. 
അഞ്ചാം വചനം മനുഷ്യന്‍ അല്ലാഹുവിനോട് നടത്തുന്ന ഒരു കരാറാണ്. അതായത് അവനെ മാത്രമേ ആരാധിക്കൂ എന്നതും അവനോടു മാത്രമേ പ്രാര്‍ത്ഥിക്കൂ എന്നതും. സൃഷ്ടി സ്ഥിതി സംഹാരം എന്നിവയില്‍ അല്ലാഹു അല്ലാത്ത മറ്റാര്‍ക്കെങ്കിലും ഒരു പങ്കുണ്ട് എന്ന് വിശ്വസിക്കല്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും വലിയ തെറ്റാകുന്നു. ഒരു പിതാവിനോട് എന്റെ ജന്മത്തില്‍ മറ്റൊരു പുരുഷന് കൂടി പങ്കുണ്ട് എന്ന് മകന്‍ പറഞ്ഞാല്‍ എന്താണ് സ്ഥിതി? ഒരു ഭര്‍ത്താവിനു നല്‍കേണ്ടത് ഭാര്യ ഭര്‍ത്താവിനാണ് എന്ന് സങ്കല്പിച്ചു മറ്റൊരാള്‍ക്ക് നല്കിയാന്‍ എന്താണ് സ്ഥിതി? ഇതേ കാര്യം ഭര്‍ത്താവ് ഭാര്യയോടു ചെയ്താല്‍ ഭാര്യ അതംഗീകരിക്കുമോ?  മാനുഷിക വ്യവഹാരങ്ങളില്‍ പോലും നമുക്കത് അംഗീകരിക്കാന്‍ ആവില്ല. അപ്പോള്‍ എങ്ങിനെയാണ് മനുഷ്യനായി നമ്മെ സൃഷ്ടിച്ച്‌ പരിപാലിക്കുന്ന പരമ കാരുണികനായ ഒരു ദൈവത്തെ നിഷേധിക്കുകയും അവന്റെ അവകാശങ്ങള്‍ മറ്റു ചിലരില്‍ ചാര്‍ത്തിക്കൊടുക്കയും ചെയ്‌താല്‍ അതവനു സ്വീകാര്യമായിത്തീരുക? പ്രാര്‍ത്ഥന ആരാധനയുടെ ആത്മാവാണ്. മനുഷ്യന്‍ മനുഷ്യനോടു ചോദിക്കുന്ന സഹായങ്ങള്‍ പോലും നമുക്ക് ലഭ്യമാവുന്നത് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ആണ്. അത് കൊണ്ട് തന്നെ മഹാപണ്ഡിതന്മാര്‍    സഹായം ചോദിക്കുക എന്നതിന്റെ പരിധിയില്‍ മനുഷ്യന്‍ തന്റെ എല്ലാ കാര്യത്തിനും എന്ന് വ്യക്തമാക്കിയത്. 

മനുഷ്യന്റെ എറ്റവും നല്ല പ്രാര്‍ഥനയാണ് തന്നെ നേര്‍വഴിക്കു നഴിക്കണേ എന്നത്. എന്താണ് നേര്‍വഴി? അത് സച്ചരിതരായ പൂര്‍വികരുടെ വഴിയാണ്. പ്രവാചകന്മാരുടെ വഴി. അവര്‍ കാട്ടിത്തന്ന വഴി. അല്ലാഹു തൃപ്തിപ്പെട്ട വഴി. ഇതിന്റെ വിപരീതമാവട്ടെ അവന്റെ കോപത്തിന്റെ വഴി ആണ്. വഴി കേടുകളില്‍ ഏറ്റവും മോശപ്പെട്ട വഴി. 

(തുടരും)

(ഖുര്‍ആന്‍ ഇഷ്ട്ടപ്പെടുന്നവര്‍ ദയവായി ഈ പോസ്റ്റിനു പ്രചാരം നല്‍കുക)

12 comments:

  1. ഗ്രന്ഥത്തിന്റെ ആശയവും അര്‍ത്ഥവും കൂടുതല്‍ ആളുകളിലേക്കെത്തിക്കുവാനായി എന്നാല്‍ കഴിയുന്ന വിധത്തില്‍ ഉള്ള ഒരു പരിശ്രമം ആണിത്. എനിക്കെന്റെ ശരീരത്തെ മാത്രം തൃപ്തി പെടുത്തിയാല്‍ പോര, ആത്മാവിനെ കൂടി തൃപ്തി പെടുത്തണം എന്നാണിതിനു കാരണം.

    ReplyDelete
  2. എനിക്കെന്റെ ശരീരത്തെ മാത്രം തൃപ്തി പെടുത്തിയാല്‍ പോര, ആത്മാവിനെ കൂടി തൃപ്തി പെടുത്തണം

    ReplyDelete
  3. ആത്മാവും തൃപ്തിപ്പെടട്ടെ... നന്ദി...

    ReplyDelete
  4. ഈ ആശയങ്ങളെ കുറെയൊക്കെ
    വിശദമായി അറിയുവാൻ സാധിച്ചു..കേട്ടൊ ഭായ്

    ReplyDelete
  5. വളരെ വളരെ നല്ല പോസ്റ്റ്
    ആമീൻ

    ReplyDelete
  6. അബൂതി ഈ ശ്രമം തുടരട്ടെ ആശംസകള്‍

    ReplyDelete
  7. താങ്കളുടെ ഉദ്യമം വിജയിക്കട്ടെ. ആമീന്‍

    ReplyDelete
  8. Masha Allah, Great work

    ReplyDelete