Sunday, March 31, 2013

വൃന്ദാവനത്തിലെ സുഹ്‌റാ നക്ഷത്രം!



കുളിച്ചു തോര്‍ത്തി വന്നപ്പോഴേക്കും ഉമ്മ കഞ്ഞിയും കൂട്ടാനും എടുത്തു വച്ചിരുന്നു. കൂട്ടാന്‍ എന്നു പറഞ്ഞാല്‍ അതുമ്മയുണ്ടാക്കുന്ന ഒരു Special ആണ്‌. തൊടിയിലെ താളും ചേമ്പും ചേനയും കാവിത്തും; എന്നു വേണ്ട, ഉമ്മ അന്നന്നു ശേഖരിച്ചെടുക്കുന്ന സകല കുലാവി സാധനങ്ങളും ഇട്ടൊരു കൂട്ടാന്‍. കഞ്ഞി കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഉമ്മ പൂക്കോട്ടൂരിലേക്കു പെണ്ണുകാണാന്‍ പോകേണ്ടതിന്റെകാര്യം പ്രത്യേകം ഓര്‍മിപ്പിച്ചു. എനിക്കത്ര താല്‍പര്യമില്ല. എതിര്‍ക്കാനും പോയില്ല. ഉമ്മായ്ക്ക്‌ അതൊരു ആശ്വാസമാണെങ്കില്‍ അങ്ങിനെയാവട്ടെ. ഇതെല്ലാം ഒരു നാടകമാണ്‌. ജീവിതമാണ്‌ അരങ്ങ്‌. കഥാപാത്രങ്ങള്‍ എത്രയോ വന്നു. പോയി. ഇനിയും പുതിയ കഥാപാത്രങ്ങള്‍ക്കായി, ജീവിതമെന്ന അരങ്ങു ബാക്കിയുണ്ട്‌.

ഉമ്മാന്റെ ഏറ്റവും വലിയ ആഗ്രഹമാണ്‌ എന്റെ വിവാഹം. കെട്ടിച്ചു വിട്ട സഹോദരിമാര്‍ക്കും അതെ. പക്ഷെ എന്തു ചെയ്യാം. ജീവിതത്തില്‍ നിന്നൊരു മൂന്നു വര്‍ഷം ഭ്രാന്തിന്റെ കണക്കുപുസ്‌തകത്തിലാണ്‌ എഴുതിച്ചേര്‍ത്തത്‌. കള്ളനെന്ന പേരും, ഭ്രാന്തനെന്ന പേരും ഒരിക്കല്‍ വന്നു പെട്ടാല്‍ മതി. പിന്നെ അതല്ലെന്നു ലോകത്തിന്റെ മുമ്പില്‍ തെളിയിക്കാന്‍ പടച്ച തമ്പുരാന്‍ അത്ഭുതം കാണിക്കണം. ഇപ്പോള്‍ ഭ്രാന്തു മാറിയാലും നാളെ വന്നു കൂടെന്നില്ലല്ലോ എന്നതാണ്‌ ജനത്തിന്റെ ന്യായം. ഒരിക്കല്‍ മലക്കം മറിഞ്ഞ്‌ ദുര്‍ബലമാണെന്നു തെളിയിച്ച മനസ്സല്ലേ? മൂന്നു വര്‍ഷക്കാലം ഓര്‍മകളേതോ ഇരുളടഞ്ഞ ഗര്‍ത്തത്തിലായിരുന്നു. കലാഹരണപ്പെട്ട ഇലക്ട്രിക്‌ ഷോക്കുകളുടേയും, ബുദ്ധിയെ പിന്നെയും പിന്നെയും മന്ദീഭവിപ്പിക്കുന്ന രാസമരുന്നുകളുടെയും അഗാധ ഗര്‍ത്തത്തില്‍!

കൗമാരത്തിന്റെ പടിവാതിലില്‍ ജീവിതം മുട്ടിവിളിച്ചപ്പോള്‍, കുപ്പിവളയിട്ട കൈകള്‍ കൊണ്ടു പാതിമുഖം മറച്ചവള്‍ വന്നു. മഞ്ഞണിഞ്ഞ വയല്‍ പൂക്കളെ പോലെ ചന്തമേഴുന്നൊരു പുഞ്ചിരിയുമായി. കാറ്റു വന്നു വലിക്കുമ്പോള്‍ തലയില്‍ നിന്നും വീഴുന്ന തട്ടം, പിന്നെയും പിന്നെയും തലയിലേക്കു വലിച്ചിടവേ, ആ കണ്ണുകളില്‍ നാണം തുളുമ്പും. സന്ധ്യാംബരം പോലെ ചുവന്ന കവിളുള്ള, ഒരു നാടന്‍ പെണ്‍ക്കിടാവ്‌. ഒരു  സുന്ദരസ്വപ്നത്തിന്റെ താമരക്കുമ്പിളില്‍, അന്നെന്റെ ഹൃദയം തുള്ളിത്തുളുമ്പി. കൃഷ്ണന്റെ കോലക്കുഴല്‍ പോലെ, ദാവീദിന്റെ കിന്നരം പോലെ, ഹൃദയത്തിലൊരു കിളി, ആദിമ കാമുകന്റെ പ്രണയ ഗീതങ്ങള്‍ പാടിയ നാളുകളായിരുന്നു അത്‌. ഇണക്കവും പിണക്കവും പരിഭവങ്ങളും സമം ചേര്‍ത്ത പ്രണയം. പാടാനെനിക്ക്‌ സ്വരങ്ങള്‍ തികയാതെ വന്നിരുന്നു, അന്ന്‌. എല്ലാം തീര്‍ന്ന ദിവസം വന്നു. എന്തൊരു ശപിക്കപ്പെട്ട ദിവസമാണ്‌ അത്‌? നവോദയ എല്‍പി സ്ക്കൂളിനടുത്ത്‌, റോഡരികില്‍ എല്ലാറ്റിനും സാക്ഷിയായി നിന്ന മാവിന്‍ ചുവട്ടില്‍ വച്ച്‌, റോഡിന്റെ അപ്പുറത്തും ഇപ്പുറത്തുമായി ഞങ്ങള്‍ കണ്ടുമുട്ടിയതെത്രെ ശപിക്കപ്പെട്ട മുഹൂര്‍ത്തത്തിലായിരുന്നു. എന്നെ കണ്ടവള്‍ പരിസരം മറന്ന്‌ ചിരിച്ചു കൊണ്ടോടി വന്നതാണ്‌. വളവു തിരിഞ്ഞു വന്നൊരു ഭ്രാന്തന്‍ ലോറിയുടെ ബ്രേക്കിന്റെ അലര്‍ച്ചയില്‍ എന്റേയും അവളുടെയും നിലവിളികള്‍ മുങ്ങിപ്പോയി. ഹൊ.. ഓര്‍ക്കാന്‍ വയ്യ. അവളുടെ ചോര്‍ന്നു പോവുന്ന ജീവന്റെ ദ്രാവകം എന്റെ മടിത്തട്ടു മുഴുവന്‍ നനയ്ക്കുമ്പോള്‍, തുറന്നു വച്ച തന്റെ കണ്ണില്‍ കരയുന്ന എന്റെ മുഖം മാത്രം ബാക്കി വച്ചവള്‍ പോയി. അപ്പോള്‍ എന്റെ മനസ്സ്‌ എന്നില്‍ നിന്നുമെങ്ങോട്ടോ ഓടിയൊളിക്കുകയായിരുന്നു.

കടയുടെ മുമ്പിലെത്തിയപ്പോള്‍ പണിക്കാരന്‍ ചെക്കന്‍ കാത്തു നില്‍ക്കുന്നു. ഓ.. ഞാനിന്നൊരു പാടു നേരം വെയ്കിയിരിക്കുന്നു. ഷട്ടര്‍ തുറക്കുമ്പോഴേക്കും മാരുതി 800-ന്റെ ഹോണടി ശബ്ദം കേട്ടു. നോക്കുമ്പോള്‍ വിഷാദം ഘനീഭവിച്ച മുഖവുമായി വൃന്ദ. അവള്‍ കാറ്‌ പാര്‍ക്കു ചെയ്‌തിറങ്ങി വന്നു. മേയ്ക്കപ്പിടാതെ, അശ്രദ്ധമായി വസ്‌ത്രം ധരിച്ച്‌, അലക്ഷ്യമായി പാറുന്ന മുടിയിഴകളുമായി. അവളുടെ ഇരുണ്ട നിറമുള്ള മുഖത്ത്‌, അതിനെക്കാളുമിരുണ്ടൊരു ഭാവം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടോ? എനിക്കെന്തെങ്കിലും ചോദിക്കാനവസരം തരാതെ ഒറ്റവാക്കില്‍ പോവാം എന്നു പറഞ്ഞു. എങ്ങോട്ടെന്നു ചോദിച്ചപ്പോള്‍ ആളും മനുഷ്യനും ഒന്നുമില്ലാത്ത എങ്ങോട്ടെങ്കിലുമെന്നായി. അപ്പോള്‍ ഇന്നെന്തോ ഉണ്ട്‌. പ്രദീപുമായി വയക്കിട്ടോ? ഒരു കുഞ്ഞിനെ ദത്തെടുക്കുന്ന കാര്യം പറഞ്ഞ്‌ ഈയിടെയായി അവര്‍ തമ്മില്‍ വഴക്കിടാറുണ്ടെന്ന്‌ എനിക്കറിയാം. വൃന്ദക്കൊരു കുഞ്ഞിനെ വേണം. പക്ഷെ, പ്രദീപിന്‌ കുട്ടികളെ ദത്തെടുക്കുന്നത്‌ ഇഷ്ടമല്ല. ആര്‍ക്കോ എവിടെയോ എങ്ങിനെയോ പിറന്നൊരു കുഞ്ഞിനെ കൊണ്ടു വന്ന്‌ സ്വന്തമെന്നു പറഞ്ഞു വളര്‍ത്തുക. തിരിച്ചറിവുണ്ടാകുന്ന ഏതു നിമിഷവും, കാക്കക്കൂട്ടില്‍ നിന്നും കുയില്‍ കുഞ്ഞ്‌ പറന്നു പോകുന്നതു പോലെ ആ കുഞ്ഞും തങ്ങളെ വിട്ട്‌ പറന്നു പോകും. അതാണവന്റെ ന്യായം.

മുറ്റത്തെ ചെമ്പക മരത്തില്‍ നിന്നും പോകറ്റിലേക്കു പൂക്കൾ പറിച്ചിടുന്ന പതിനൊന്നുകാരന്റെ പിന്നില്‍ നിന്നും കുഞ്ഞാത്ത വിളിച്ചു ചോദിച്ചു

ആറാം ക്ലാസിലെത്തീട്ടല്ലേ ഉള്ളൂടാ. ചെമ്പകോം കൊണ്ടു പോകാൻ, ആരെങ്കിലും അച്ചാരം തന്നോടാ അനക്ക്‌?

മെല്ലെ അവിടന്ന്‌ വലിയുമ്പോള്‍ ഉമറത്തെ ചാരുകസേരയിലതാ എന്നെ നോക്കി ഊറിച്ചിരിക്കുന്ന ഉപ്പ. മെല്ലെ സ്വന്തം നിഴലിന്റെ തല നോക്കി ഒരൊറ്റ നടത്തം. സ്ക്കൂളിന്റെ ഗേറ്റില്‍ അവളുണ്ടാകും. വൃന്ദ. ഒരു പിടി ചെമ്പകപ്പൂക്കള്‍ കൊടുത്താലും അവളുടെ മുഖം തെളിയില്ല. ശണ്‍ഠ കൂടാനൊരു കാരണം നോക്കിയിരിക്കുകയാവും. മഞ്ചേരി ബോയ്സിലേക്ക്‌ ഞാന്‍ ചേരുന്നത്‌ ആറാം ക്ലാസിലേക്കാണ്‌. ചെമ്പകപ്പൂക്കള്‍ പോലെ സുഗന്ധമുള്ള ഒരു പിടി ഓര്‍മകള്‍ എനിക്കു തന്നതാണ്‌ എന്റെ പ്രിയപ്പെട്ട ആറാം ക്ളാസ്‌. ശരിക്കും പറഞ്ഞാല്‍ ആറ്‌ E. വൃന്ദ ആ ക്ലാസുമുതല്‍ പിന്നങ്ങോട്ട്‌ ഡിഗ്രി 2nd ഇയറു വരെ എന്റെ സഹപാഠിയും, എല്ലായിപ്പോഴും ഏറ്റവും അടുത്ത സുഹൃത്തുമാണ്‌. പ്രണയത്തിന്റെ നീര്‍ചാലിലേക്കു വീഴാതെ വരമ്പില്‍ സൂക്ഷിച്ചു നിര്‍ത്തപ്പെട്ട ഒരു പിടി വാടാപൂക്കളാണ്‌ വൃന്ദയും ഞാനും തമ്മിലുള്ള ബന്ധം. ചുളിഞ്ഞ നെറ്റികള്‍ക്കു നേരെ വിരല്‍ ചൂണ്ടി അവള്‍ ഘോരഘോരം തര്‍ക്കിക്കുമ്പോള്‍, ഒരു ചെറു പുഞ്ചിരിയുമായി ഞാന്‍ മാറി നില്‍ക്കാറേ ഉണ്ടായിരുന്നുള്ളൂ.

ഒരാണ്‍സുഹൃത്തും പെണ്‍സുഹൃത്തും തമ്മില്‍ നിനക്കെന്തെങ്കിലും വിത്യാസമുണ്ടോ?

ഒരു ദിവസം വൃന്ദ എന്നോടു ചോദിച്ചു. എനിക്കധികം ആലോചിക്കാനൊന്നും ഇല്ലായിരുന്നു. "ഉണ്ട്‌."

എന്താത്‌? വൃന്ദയ്ക്ക്‌ വലിയ ആകാംഷയായി.

എന്റെ ആണ്‍സുഹൃത്തിന്റെ മാറിടം ഉറച്ചതും, പെണ്‍സുഹൃത്തിന്റെ മാറിടം മാര്‍ദവമുള്ളതുമാണ്‌. അത്രയേ ഉള്ളൂ.

അവളുടെ മുഖഭാവം മാറി. കണ്ണുകള്‍ രണ്ടു അഗ്നികുണ്ഡങ്ങള്‍ പോലെ ആളി. കയ്യിലെ പേന കൊണ്ടെന്നെ കുത്താനോങ്ങി അവള്‍ പറഞ്ഞു.

കള്ളത്തിരുമാലി. നിന്നെ ഞാന്‍. നിങ്ങളാണുങ്ങളൊക്കെ കണക്കാ. പെണ്ണിന്റെ ശരീരത്തിലേക്കു മാത്രം നോക്കുന്നവര്‍. ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക്‌ ഒരു മനസ്സുണ്ടെന്ന്‌ നിങ്ങളൊക്കെ മറക്കുന്നു. കഴുകന്റെ കണ്ണുകളും, ചെന്നായ്ക്കളുടെ ഹൃദയവുമുള്ളവരാണ്‌ ആണ്‍വര്‍ഗം. ചിലപ്പോഴൊക്കെ നീയടക്കം.

ഞാനൂറിച്ചിരിച്ചു. വൃന്ദാ സ്‌ത്രീശരീരങ്ങളാണ്‌ ബലാത്സംഘങ്ങള്‍ക്ക്‌ ഇരയാകാറ്‌. സ്‌ത്രീമനസ്സല്ല.

അവളൊരു പുരോഗമന ആശയക്കാരിയാണ്‌. ഞാനോ ഒരു യാഥാസ്ഥിക മുസ്ളിം കുടുംബത്തിലെ പരമ യാഥാസ്ഥികനായ അംഗവും. ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ടു സമാന്തര രേഖകളാണ്‌ ഞങ്ങളുടെ ചിന്തകളും ആശയങ്ങളും. എങ്കിലും ഞങ്ങളെന്നും നല്ല കൂട്ടുകാരായിരുന്നു. എനിക്കവളേയും, അവള്‍ക്കെന്നേയും നന്നായി മനസ്സിലാക്കാന്‍ സാധിച്ചിരുന്നു എന്നതു തന്നെയായിരുന്നു അതിനു കാരണം.

എസ്‌എഫ്‌ഐ അനുഭാവമുണ്ടായിരുന്ന വൃന്ദയുടെ ജീവിതത്തിലേക്ക്‌ പ്രണയരാഗവേണുവൂതി വന്ന പ്രദീപ്‌ ഒരു അമ്പലവാസിയായിരുന്നു. രാഷ്ട്രീയവും ആശയവും വിഭിന്നമായിരുന്നു. വൃന്ദ ഒരു നിരീശ്വരവാദിയാണെങ്കില്‍, നെറ്റിയിലൊരു ചന്ദനക്കുറിയില്ലാതെ പ്രദീപിനെ കാണാനേ കഴിയില്ലായിരുന്നു. സംഘടനയില്‍ നിന്നും എതിര്‍പ്പുണ്ടായി. എന്റെ ജീവിതം എന്റെ ഇഷ്ടത്തിനു ജീവിക്കാനുള്ളതാണ്‌, സംഘടനയുടെ ഇഷ്ടത്തിനു ജീവിക്കാനുള്ളതല്ല എന്നു പറഞ്ഞു കൊണ്ടാണ്‌ വൃന്ദ സംഘടനയുടെ ചട്ടക്കൂട്‌ പിളര്‍ത്തി പുറത്തു വന്നത്‌. എന്തിനാണവരെ പിണക്കിയതെന്ന എന്റെ ചോദ്യത്തിനും അവള്‍ക്ക്‌ വ്യക്‌തമായ ഒരുത്തരമുണ്ടായിരുന്നു.

ഞാനൊരു സഖാവിനെ പ്രേമിച്ചിരുന്നെങ്കില്‍ വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നു ഞങ്ങളെ ഒന്നുപ്പിക്കാന്‍ അവര്‍ക്കെന്തുത്സാഹമായേന്നെ? എല്ലാവരും അവനവന്റെ താല്‍പര്യമെന്ന തോണിയിലെ യാത്രക്കാരാണ്‌. ഞാനും, നീയും അവരും!

ഭ്രാന്താശുപത്രിയില്‍ നിന്നും ഞാന്‍ തിരിച്ചു വന്നപ്പോഴേക്കും ഉപ്പ പോയിരുന്നു. തിരിച്ചു വന്ന എന്നെ സംശയത്തോടെ മാത്രം നാട്ടുകാര്‍ നോക്കിക്കണ്ടു. ഞാനൊന്നുറക്കെ ചിരിച്ചാലോ, കുറെ നേരം മൌനമായിരുന്നാലോ ഒക്കെ അവര്‍ അതെല്ലാം എന്നിലെ ഭ്രാന്തിന്റെ ലക്ഷണങ്ങളായി എണ്ണി. എല്ലാ ഭാഗത്തു നിന്നും ഞാന്‍ മാറ്റി നിര്‍ത്തപ്പെട്ടപ്പോള്‍ വൃന്ദയും പ്രദീപും എന്റെ ഇടത്തും വലത്തുമുണ്ടായിരുന്നു. എല്ലാ അര്‍ത്ഥത്തിലും സഹായിക്കാന്‍. അവര്‍ കൂടി മുന്‍ക്കയ്യെടുത്താണ്‌ കച്ചേരിപ്പടിയില്‍ ഞാനൊരു കടയിട്ടത്‌.

വൃന്ദയും പ്രദീപും ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയിട്ട്‌ വര്‍ഷങ്ങള്‍ ആറായിരിക്കുന്നു. പക്ഷെ കുട്ടികളായിട്ടില്ല. വൃന്ദയ്ക്കൊരു അമ്മയാകാനാവില്ല എന്നതായിരുന്നു ഞങ്ങളറിഞ്ഞ കാരണം. പ്രദീപ്‌ അതവളോടു പറഞ്ഞ ദിവസം അവളാകെ തകര്‍ന്നു. പക്ഷെ പ്രദീപ്‌ അവളെ ആശ്വസിപ്പിച്ചു കൊണ്ടേ ഇരിന്നു. എന്നും രാവിലെ വായപ്പാറപ്പടിയില്‍ നിന്നും ഈടുവഴിയിലൂടെ അരുകിഴായ ശിവക്ഷേത്രത്തിലെത്തുമായിരുന്നു പ്രദീപ്‌. തങ്ങളുടെ വിധിയെ അവരിരു പേരും ഉള്‍ക്കൊണ്ടു കഴിഞ്ഞിരുന്നെങ്കിലും വൃന്ദ ഇടക്കിടക്ക്‌ തന്റെ  സങ്കടങ്ങള്‍ എന്നോടു പറയാറുണ്ട്‌.

പണിക്കാരന്‍ ചെക്കനോട്‌ ഇപ്പോള്‍ വരാമെന്നു പറഞ്ഞു. അവളേയും കൊണ്ട്‌ നേരെ ബംഗ്ലാവു കുന്നിലേക്ക്‌ വിട്ടു. ടിബിയിലേക്കു നോക്കിയാല്‍ കാണുന്ന ദൂരത്ത്‌, പൊട്ടിപ്പൊളിഞ്ഞു വീഴാറായ മേല്‍ക്കൂരയുള്ളൊരു വീടിന്റെ അരികില്‍ ഞാന്‍ ബൈക്ക്‌ നിര്‍ത്തി. അവളുടെ മുഖത്തേക്കു നോക്കി. പെയ്യാന്‍ വെമ്പി നില്‍ക്കുന്ന വര്‍ഷകാല മേഘം പോലെയാണാ മുഖമിപ്പോള്‍. ഒന്നു പൊട്ടിക്കരയണം എന്നവളാഗ്രഹിക്കുന്നുണ്ടോ?

ഒരു വലിയ ബോംബായിരുന്നു അവള്‍ക്ക്‌ പൊട്ടിക്കാനുണ്ടായിരുന്നത്‌. കുഴപ്പം വൃന്ദയ്ക്കല്ല. പ്രദീപിനാണ്‌. ഇന്നോളം പ്രദീപത്‌ സമര്‍ത്ഥമായി അവളില്‍ നിന്നും മറച്ചു. അവളെ പഴിചാരി. രാവിലെ അമ്പലത്തില്‍ ചെന്നും രാത്രി ബാറില്‍ ചെന്നും പ്രദീപ്‌ സമാധാനം കണ്ടെത്തി. ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ പോലും സമ്മതിച്ചില്ല. എല്ലാ ആണുങ്ങളും സ്വാര്‍ത്ഥന്‍മാരാണ്‌. വൃന്ദ എന്റെ മുന്‍പില്‍ പൊട്ടിത്തെറിച്ചു. ആ വാക്കുകള്‍ തീക്കനലുകളായി എന്റെ നെഞ്ചില്‍ വീണു. എനിക്കാ വാര്‍ത്ത വിശ്വസിക്കാനാവുന്നില്ല. പ്രദീപ്‌ വൃന്ദയില്‍ നിന്നും എന്തിനിതു മറച്ചു വച്ചു? വൃന്ദ തന്നെ വിട്ടു പോകുമെന്നവന്‍ ഭയന്നുവോ? അറിയില്ല! എങ്കിലും ഞാന്‍ വൃന്ദയോടു പറഞ്ഞത്‌, ഇനി ഇതേ കുറിച്ച്‌ പ്രദീപുമായിട്ടൊരു തര്‍ക്കത്തിനു പോകണ്ട എന്നായിരുന്നു. നീയിതറിഞ്ഞിരിക്കുന്നു എന്നു തിരിച്ചറിയുന്ന നിമിഷത്തെ തരണം ചെയ്യാന്‍ പ്രദീപിന്റെ ഈഗോയ്ക്കാവില്ല. ആ ഈഗോ കാരണമാണല്ലോ അവനിതെല്ലാം ഒളിപ്പിച്ചു വച്ചത്‌. കുഴപ്പം ആരുടേതാണെങ്കിലും നിങ്ങള്‍ക്കു രണ്ടു പേര്‍ക്കുമായി കുട്ടികളുണ്ടാവില്ല എന്നതാണല്ലോ അതിന്റെ വിധി. അപ്പോള്‍ പിന്നെ, അതിന്റെ പേരിലൊരു വാഗ്വാദമുണ്ടാക്കിയിട്ടെന്തു കാര്യം. പ്രദീപില്‍ നിന്നും ഒരു കുഞ്ഞിനെ ദത്തെടുപ്പിക്കാനുള്ള സമ്മതം ഞാന്‍ വാങ്ങിച്ചു തരാമെന്ന എന്റെ വാഗ്ദാനത്തിന്റെ മുന്‍പില്‍ അവള്‍ മൌനം പൂണ്ടു. എങ്കിലും എനിക്കറിയാം. ആ മനസ്സ്‌ അഗ്നിപര്‍വ്വതം പോലെ പുകഞ്ഞു കൊണ്ടിരിക്കുകയാണ്‌. എല്ലാവരേയും ഉപേഷിച്ച്‌ അവള്‍ വന്നത്‌ അവനോടുള്ള സ്നേഹമൊന്നു കൊണ്ടു മാത്രമാണ്‌. പക്ഷെ, പ്രദീപ്‌ ചെയ്‌തതോ? ആരു സഹിക്കും?

കാര്‍ സ്റ്റാര്‍ട്ടാക്കിപ്പോകാന്നേരം അവളെന്നോടൊരു കാര്യം പറഞ്ഞു. എനിക്ക്‌ കുന്തിയോടസൂയ തോന്നുന്നു. ഗുണസമ്പന്നരായ മക്കളെ ലഭിക്കാനായി അവര്‍ യോഗ്യന്‍മാരെ സമീപിച്ചിട്ടും ലോകമവരെ കല്ലെറിഞ്ഞില്ലെന്നു മാത്രമല്ല, വാഴ്ത്തിപ്പാടുകയും ചെയ്‌തു. അങ്ങിനെ ഒരു വരം എനിക്കും ലഭിച്ചിരുന്നെങ്കില്‍?

ആ വാക്കുകളാലോചിക്കുന്തോറും, അതിന്റെ അര്‍ത്ഥതലങ്ങളിലേക്ക്‌ ചിന്തകള്‍ വ്യാപിക്കുന്തോറും, ഞാന്‍ കൂടുതല്‍ കൂടുതല്‍ നടുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. അസ്വസ്ഥനായിക്കൊണ്ടിരുന്നു! പ്രദീപിനോട്‌ അങ്ങിനെ, ആ രീതിയില്‍ പ്രതികാരം ചെയ്യാന്‍ വൃന്ദ തുനിഞ്ഞിറങ്ങുമോ? ഹേയ്‌. വൃന്ദയ്ക്കതിനാവില്ല. എന്റെ മനസ്സ്‌ മന്ത്രിച്ചു.

പിറ്റേന്ന്‌ പതിന്നൊന്നു മണിയായിക്കാണും. കടയില്‍ തിരക്കുള്ള സമയമാണ്‌. ഓട്ടോയില്‍ വന്നിറങ്ങിയ ആള്‍ പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ പ്രദീപ്‌ എന്നൊരാളെ അഡ്മിറ്റ്‌ ചെയ്‌തിട്ടുണ്ട്‌. എന്നെ വൃന്ദ അയച്ചതാണ്‌. എന്റെ കൈകാലുകള്‍ കാറ്റിലെ ആലിലകള്‍ പോലെ വിറച്ചു. ബലക്ഷയം പിടിച്ച പോലെ. ഓടിപ്പിടഞ്ഞു ഞാനാശുപത്രിയിലെത്തി. പ്രദീപിന്റെ കട്ടിലിന്റെ ചുറ്റിലും ഡോക്ക്ട്ടര്‍മാരും നയ്സുമാരും അറ്റ്ന്‍ണ്ടര്‍മാരുമൊക്കെ കൂടി നില്‍ക്കുന്നു. ആ ആള്‍ക്കൂട്ടത്തിന്നിടയില്‍ ആകെ തകര്‍ന്നു നില്‍ക്കുന്ന വൃന്ദയെ കണ്ടപ്പോള്‍ എന്റെ  ഹൃദയം പിടഞ്ഞു.

എന്നെ കണ്ടപ്പോള്‍ അടക്കി നിര്‍ത്തിയിരുന്ന അവളുടെ വികാരം അണപൊട്ടിയൊഴുകി. ചതിച്ചെടാ. പ്രദീപ്‌ ചതിച്ചു. അവളുടെ പതം പറഞ്ഞുള്ള കരച്ചില്‍ എന്റെ  നെഞ്ചില്‍ കുപ്പിച്ചില്ലുകള്‍ പോലെ കിലുങ്ങി. എന്റെ നെഞ്ചിലേക്കു ചാഞ്ഞ അവളുടെ തോളില്‍ വലങ്കൈ കൊണ്ടു മെല്ലെ തട്ടിയാശ്വസിപ്പിക്കുമ്പോള്‍, എന്റെ ഉള്ളിലൊരു ചോദ്യത്തെ ഞാന്‍ ഞെരിച്ചു കൊല്ലുകയായിരുന്നു. നിന്നോടു ഞാന്‍ പറഞ്ഞിരുന്നില്ലേ വൃന്ദാ, നീ പ്രദീപിനോടൊന്നും ചോദിക്കരുതെന്ന്‌?!

ഒരു ദുര്‍ബലമായ കൈ എന്റെ ചുമലില്‍ പതിഞ്ഞു. ഞാന്‍ നോക്കുമ്പോള്‍ ശരീരരോമങ്ങള്‍ മുഴുവനും പഞ്ഞി പോലെ വെളുത്തൊരു വൃദ്ധനെന്നെ നോക്കി ചിരിക്കുന്നു. അയാളെന്റെ കാതില്‍ മെല്ലെ പറഞ്ഞു. നിന്റെ സഹോദരിയോട്‌ ഇങ്ങിനെ കരയരുതെന്നു പറയൂ. പ്രിയപ്പെട്ടവരുടെ കരച്ചില്‍ കെട്ട്‌ യമദൂതന്‍ തിരികെ പോവില്ല. സ്മശാനങ്ങളുടെ വാതിലുകള്‍ കൊട്ടിയടക്കാനും അതിനാവില്ല. ഞാനയാളെ പകച്ചു നോക്കി നില്‍ക്കെ, ഒരു കാറ്റിനെ പോലെ ശാന്തനായി അദ്ദേഹം കാഷ്വാലിറ്റി വാര്‍ഡിന്റെ വാതില്‍ കടന്നു പോയി. എഴുനേറ്റു നിന്ന ഡോക്ക്ട്ടര്‍ സ്കെതസ്കോപ്‌ കഴുത്തിലേക്കു വളച്ചിട്ടു കൊണ്ടെന്റെ മുഖത്തേക്കു നോക്കുമ്പോള്‍ നിഷേധാര്‍ത്ഥത്തില്‍ തല വെട്ടിക്കുന്നുണ്ടായിരുന്നു. ആ ജീവന്റെ അവധി അവിടെ പൂര്‍ണമായിരിക്കുന്നു. രണ്ടു തുള്ളി കണ്ണുനീര്‍ക്കണങ്ങള്‍ എന്റെ കണ്‍ക്കോണില്‍ കിടന്നു തിളച്ചു.

പിറക്കാന്‍ പോകുന്നത്‌ മില്ലേനിയമാണോ അല്ലയോ എന്നു ജനങ്ങള്‍ തര്‍ക്കത്തിലാണ്‌. വഴിയരികിലെ വീടിന്റെ ഇറയത്ത്‌ നക്ഷത്രദിപങ്ങള്‍ കാണാം. കടയില്‍ നല്ല തിരക്കുണ്ടായിരുന്നു. ഞാനക്കങ്ങളുമായി ശണ്‍ഠ കൂടിക്കൊണ്ടിരിക്കുകയാണ്‌. പോസ്റ്റുമാന്‍ ഒരില്ലന്റുമായി വന്നു. ഫ്രം അഡ്രസിലേക്കു നോക്കിയ എന്റെ ശരീരമാകെ ഒരു കുളിര്‍ പടര്‍ന്നു. ഇടതു വശം ചെരിച്ചെഴുതിയ ഒറ്റവരിയിലെ മൂന്നു വാക്കുകള്‍ മാത്രം. ഇതു ഞാനാടോ... വൃന്ദ!

എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പ്രദീപിന്റെ മരണശേഷം നാലാം ദിവസം അവളെങ്ങോട്ടോ പോയി. മൂന്നു കത്തുകള്‍ പോസ്റ്റു ചെയ്‌തിരുന്നു. ഒരെണ്ണം വീതം പ്രദീപിന്റെയും തന്റെയും വീട്ടിലേക്ക്‌. ക്ഷമ ചോദിച്ചു കൊണ്ടായിരുന്നു അത്‌. എനിക്കയച്ചതിലും അവള്‍ വാക്കുകള്‍ക്കു നന്നേ പിശുക്കു കാണിച്ചിരുന്നു.

ഇതൊരു യാത്രാ മൊഴിയാണ്‌. ഞാന്‍ പോകുന്നു. ഇനി കണ്ടു മുട്ടുമോ എന്നറിയില്ല. പ്രദീപ്‌ എനിക്കെത്രമാത്രം വലുതായിരുന്നു എന്നു തിരിച്ചറിയാനെനിക്ക്‌, അവന്റെ ജീവന്‍ വിലയായി നല്‍കേണ്ടി വന്നു. ഇവിടെ കാറ്റിന്‌ ചൂടും, നിമിഷങ്ങള്‍ക്ക്‌ ദൈര്‍ഘ്യവും കൂടുതലാണ്‌. ഞാന്‍ പോകുന്നത്‌ ഒരു ലക്ഷ്യം നിശ്ചയിച്ചല്ല. അതു കൊണ്ട്‌ തന്നെ, എന്നെ തിരയുകയും വേണ്ട.
എന്ന്‌,
സസ്നേഹം.
വൃന്ദ.

ആ വരികള്‍ക്കിടയിലും ചില അക്ഷരങ്ങള്‍ക്കു മുകളില്‍ വീണ കണ്ണുനീര്‍ തുള്ളികള്‍ അവയെ അവ്യക്‌തമാക്കിയിരുന്നു. ഇന്നും ഞാനത്‌ സൂക്ഷിച്ചു വച്ചിട്ടുണ്ട്‌. മനസ്സിലെ ഒരു പിടി ചെമ്പകപ്പൂക്കളുടെ സുഗന്ദത്തോടൊപ്പം.

വയനാടന്‍ ചുരവും കടന്ന്‌ പോയി എന്റെ യാത്ര. നൂറു കിലോമീറ്ററോളമുണ്ട്‌ വഴിദൂരം. കല്‍പ്പറ്റയും കഴിഞ്ഞു. ചുവന്ന പൂക്കള്‍ നിറഞ്ഞ പൂമരങ്ങള്‍ അതിരിടുന്ന വഴിയരികിലെ ആ വലിയ കെട്ടിടത്തിന്റെ മുമ്പില്‍ ബൈക്ക്‌ നിര്‍ത്തുമ്പോള്‍ എന്റെ മുമ്പിലൊരു കൊച്ചു ബോര്‍ഡുണ്ടായിരുന്നു. ദാറുസ്സലാം. എന്നു വച്ചാല്‍ സമാധാനത്തിന്റെ ഭവനം. വിശാലമായ മുറ്റത്ത്‌ പത്തില്‍ താഴെ വയസ്സുള്ള കുറേ കുട്ടികള്‍ ഓടിക്കളിക്കുന്നുണ്ടായിരുന്നു. മല്ലികപ്പൂക്കള്‍ അതിരിട്ടു നില്‍ക്കുന്നു മുറ്റത്തിന്‌ തണലിടുന്ന വാകമരം. കെട്ടിടത്തിന്റെ വരാന്തയില്‍ കസേരകളില്‍ ഇരിക്കുന്ന നാലഞ്ചു വൃദ്ധ ജനങ്ങളില്‍ രണ്ടു മൂന്നു പേര്‍ പത്രവായനയിലും മറ്റുള്ളവര്‍ സംസാരത്തിലുമാണ്‌. നീണ്ടു മെലിഞ്ഞ ഒരു മനുഷ്യന്‍ എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.

ഞാനാ മനുഷ്യന്റെ കൂടെ ചെല്ലുമ്പോള്‍ ഒരു മുറിയില്‍ കട്ടിലില്‍ കിടക്കുന്ന വൃദ്ധനെ നനഞ്ഞ തുണി കൊണ്ട്‌ തുടച്ചു കൊടുക്കുകയായിരുന്നു വൃന്ദ. കൂടെ ഒരു ചെറുപ്പക്കാരിയും. നിഴലാട്ടം കണ്ടു തിരിഞ്ഞു നോക്കിയ അവള്‍ എന്നെ കണ്ടപ്പോള്‍ നാലഞ്ചു നിമിഷങ്ങള്‍ ഒരു പ്രതിമ പോലെ നിന്നു. നേര്‍ത്ത ഇരുളിന്റെ മൂടുപടത്തിനു പിറകില്‍ ആ കണ്ണുകളില്‍ നീര്‍ പൊടിയുന്നതും, ചുണ്ടുകളില്‍ പുഞ്ചിരിയും കരച്ചിലും പപ്പാതിയായി വിരിയുന്നതും ഞാന്‍ കണ്ടു. നിശബ്ദമായി ഞാനും കരയുകയായിരുന്നു. മനസ്സിലെ സങ്കടങ്ങളേയും കൊണ്ട്‌ കണ്ണുനീര്‍ കവിളിലൂടെ കുത്തിയൊലിച്ചു.

അബ്ദുള്‍ റസാഖ്‌ ഹാജി എന്നയാളുടേതാണ്‍്‌ ഇക്കാണുന്നതെല്ലാം. സമ്പന്നന്നായിരുന്നു അദ്ദേഹം. നാലു മക്കളും ഭാര്യയും ഏകസഹോദരിയേയും നഷ്ടപ്പെട്ട ഒരു അപകടം പാതി തളര്‍ത്തിയ ശരീരത്തില്‍ തളരാത്ത മനസ്സുമായി ജീവിച്ച ഒരു വലിയ മനുഷ്യന്‍. ഭൂമിയില്‍ സ്വന്തമായി ആരുമില്ലാതായപ്പോള്‍ അദ്ദേഹം സ്വന്തക്കാരെ തെരുവില്‍ നിന്നും കണ്ടെത്തി. അവര്‍ക്ക്‌ സ്നേഹവും വസ്‌ത്രവും പാര്‍പ്പിടവും നല്‍കി. തന്റെ സ്വത്ത് മുഴുവനും ആ സ്നേഹാലയത്തിന്റെ പേരില് എഴുതി വച്ചു. ചോദിച്ചു വന്ന ഷുദ്ര ബന്ധുക്കളോട് അദ്ദേഹം പരന്ഞു. 

ദുനിയാവില്ലുള്ളതെല്ലാം വിറ്റു.   ആഖിരത്തിൽ കുറച്ചു നല്ല സ്ഥലം വാങ്ങി!

ഇരുപതോളം കുട്ടികളും പത്തോളം വൃദ്ധരും ഇന്ന്‌ അദ്ദേഹം ഭൂമിയില്‍ ഉപേഷിച്ചു പോയ ഈ തണലില്‍ സുഖമായി ജീവിക്കുന്നു. വഴി തെറ്റി വന്നതാണ്‌ വൃന്ദ അവിടെ. പിന്നീട്‌ അവള്‍ തിരിച്ചറിഞ്ഞു. അവള്‍ക്ക്‌ സ്നേഹിക്കാനും അവളെ സ്നേഹിക്കാനും അവിടെ ഒരുപാടു പേരുണ്ടെന്ന്‌. അമ്മയാകാനുള്ള തീവ്രമോഹത്താല്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ കൊതിച്ചവളിന്ന്‌ ഇരുപതോളം കുഞ്ഞുങ്ങളുടെ അമ്മയാണ്‌. പത്തോളം വൃദ്ധരുടെ മകളാണ്‌. ഹാജി മരിച്ചിട്ടിപ്പോള്‍ നാലഞ്ചു മാസങ്ങളായത്രെ. ഒരുപാടു നാളുകള്‍ക്കു ശേഷം എന്നെയൊന്നു കാണണം എന്ന മോഹം അടക്കാനാവാതെ വന്നപ്പോളാണത്രെ അവളെനിക്കെഴുതിയത്‌. ഈ വനവാസത്തിന്‌ അങ്ങിനെ അവളന്ത്യം കുറിച്ചു.

മുറ്റത്തെ വാക മരത്തിന്റെ ചുവട്ടില്‍ വച്ച്‌ യാത്ര പറയുമ്പോള്‍ വൃന്ദ എനിക്കൊരു സഞ്ചി നിറയെ ഉണ്ണിയപ്പം തന്നു. കുറച്ചു അരി നുറുക്കും. എന്റെ മക്കള്‍ക്ക്‌ അവളുടെ വക സമ്മാനമായി. ഫസലിനേയും ഫൈസലിനേയും കാണാന്‍ അവള്‍ക്ക്‌ കൊതിയുണ്ടത്രെ. കൂടെ ആരിഫയേയും. അവരേയും കൊണ്ടു വരാമെന്ന്‌ ഞാനവള്‍ക്ക്‌ വാക്കു കൊടുത്തു. തുളുമ്പുന്ന മിഴികളോടെ ഞങ്ങള്‍ യാത്രപറഞ്ഞു. ഗേറ്റു വരെ നടന്ന ഞാനൊരു നിമിഷം, ഒന്നു തിരിഞ്ഞു നോക്കി. അവിടെ, ആ തണല്‍ മരത്തിന്റെ ചുവട്ടില്‍ അപ്പോഴും എന്നെയും നോക്കി ഒരു ശിലാ പ്രതിമ പോലെ നില്‍ക്കുന്നു. എന്റെ പ്രിയപ്പെട്ട കൂട്ടുകാരി.

സ്നേഹിതേ; ഈ മതില്‍ക്കെട്ടിന്റെ അകം ഒരു വൃന്ദാവനമാണ്‌. നീ അതിലൊരു നക്ഷത്രവും. പൂർവ കഥകളിൽ നക്ഷത്രമായി മാറിയ മനുഷ്യ സ്‌ത്രീയുടെ കഥയുണ്ടല്ലോ? സുഹ്‌റ എന്ന നക്ഷത്രത്തിന്റെ കഥ! നീയൊരു നക്ഷത്രമാണു വൃന്ദാ. ഈ വൃന്ദാവനത്തിലെ സുഹ്‌റാ നക്ഷത്രം. തിരിച്ചു വയനാടന്‍ മലയിറങ്ങുമ്പോള്‍ എന്റെ മനസ്സിലൊരായിരം ചെമ്പകപ്പൂക്കള്‍ വിടര്‍ന്നു നിന്നിരുന്നു. ചെമ്പകം മണക്കുന്ന കുളിര്‍ക്കാറ്റുണ്ടായിരുന്നു. കണ്ണുകളില്‍ ഒരു നക്ഷത്രത്തിളക്കവുമുണ്ടായിരുന്നു.

60 comments:

  1. എനിക്ക്‌ കുന്തിയോടസൂയ തോന്നുന്നു. ഗുണസമ്പന്നരായ മക്കളെ ലഭിക്കാനായി അവര്‍ യോഗ്യന്‍മാരെ സമീപിച്ചിട്ടും ലോകമവരെ കല്ലെറിഞ്ഞില്ലെന്നു മാത്രമല്ല, വാഴ്ത്തിപ്പാടുകയും ചെയ്‌തു. അങ്ങിനെ ഒരു വരം എനിക്കും ലഭിച്ചിരുന്നെങ്കില്‍?

    ReplyDelete
  2. വായിച്ചു . നല്ല കഥ .
    മനോഹരമായ പ്രയോഗങ്ങളും കഥയെ വായിപ്പിക്കുന്നു .
    എനിക്ക് ആ അവസാന ഭാഗത്തോട് മാത്രം ചെറിയൊരു വിയോജിപ്പുണ്ട് . അതൊരു ലേഖനം പോലെയോ ഓർമ്മകുറിപ്പ് പോലെയോ പറഞ്ഞു നിരത്തിയ പോലെ .

    "ആ വരികള്‍ക്കിടയിലും ചില അക്ഷരങ്ങള്‍ക്കു മുകളില്‍ വീണ കണ്ണുനീര്‍ തുള്ളികള്‍ അവയെ അവ്യക്‌തമാക്കിയിരുന്നു. ഇന്നും ഞാനത്‌ സൂക്ഷിച്ചു വച്ചിട്ടുണ്ട്‌. മനസ്സിലെ ഒരു പിടി ചെമ്പകപ്പൂക്കളുടെ സുഗന്ദത്തോടൊപ്പം."

    ഇവിടെ നിർത്താമായിരുന്നു ഈ കഥ എന്ന് എന്‍റെ പരിമിതമായ ആസ്വാദനം വെച്ച് തോന്നി .

    പക്ഷെ ഇരുത്തി വായിപ്പിക്കുന്ന ആഖ്യാനം .

    ReplyDelete
  3. vaachalamakunna manassukalkku ...!

    Manoharama, Ashamsakal...!!!

    ReplyDelete
  4. വളരെ മനോഹരമായ ആഖ്യാന ശൈലിയും ഭാഷയും.. ചില പ്രയോഗങ്ങൾ വളരെ ചിന്തിപ്പിക്കുന്നു.. അവസാന ഭാഗത്തിന് കുറച്ചു കൂടി വ്യക്തത ഉണ്ടായിരുന്നാൽ കൂടുതൽ മനോഹരം ആവുമായിരുന്നു എന്നൊരു ചെറിയ അഭിപ്രായം ഉണ്ട്.. Keep Writing...

    ReplyDelete
  5. good language. excellent. keep writing

    ReplyDelete
  6. നല്ല കഥയാണ്...അഭിനന്ദനങ്ങള്‍

    ReplyDelete
  7. തുടർന്ന് വായിക്കാൻ പ്രേരിപ്പിക്കുന്ന വരികൾ ... നല്ല എഴുത്ത്; നല്ല കഥ

    ReplyDelete
  8. chemmbakam manakkunna kadha . jeevtiham varachukaanicha kadha aashmsakal

    ReplyDelete
  9. "ഇവിടെ കാറ്റിന്‌ ചൂടും, നിമിഷങ്ങള്‍ക്ക്‌ ദൈര്‍ഘ്യവും കൂടുതലാണ്‌. ഞാന്‍ പോകുന്നത്‌ ഒരു ലക്ഷ്യം നിശ്ചയിച്ചല്ല. അതു കൊണ്ട്‌ തന്നെ, എന്നെ തിരയുകയും വേണ്ട."

    ജീവിതത്തിലെ നഷ്ടങ്ങളില്‍ മാത്രം നമ്മള്‍ അറിയുന്ന ഒന്ന്...!

    നഷ്ടങ്ങളില്‍ നിന്നും, വേദനകളില്‍ നിന്നും മുഖം മറയ്ക്കാന്‍ അമ്മയും മകളുമായ് ജീവിതത്തിന്‍റെ ലക്ഷ്യം കണ്ടെത്തിയ വൃന്ദ..

    നന്നായിട്ടുണ്ട് അബൂതി കഥ... വാക്കുകള്‍, അവയിലൂടെ ആശയവും, നല്‍കാന്‍ ഒരു സന്ദേശവും മനസ്സില്‍ നിലനിര്‍ത്താന്‍ കഴിയുമ്പോള്‍ ഒരു കഥാകാരന്‍ വിജയിക്കുന്നു എന്ന് തെളിയിച്ചതിനു ആശംസകള്‍ ..

    ReplyDelete
  10. ആദര്‍ശസുന്ദരമായ മനോഹരമായൊരു കഥ വായനാസുഖം നല്‍കുംവിധം അവതരിപ്പിച്ചിരിക്കുന്നു.
    ലളിതസുന്ദരമായ ശൈലിയും ആകര്‍ഷകമായി.
    അവസാനം വൃന്ദ ഒരു സഞ്ചിനിറയേ ഉണ്ണിയപ്പം നല്‍കി മക്കളായ ഫസലിനെയും,ഫൈസലിനെയും,
    കൂടെ ഭാര്യയായ ആരിഫയേയും കാണാന്‍ കൊതിയുണ്ടന്ന് പറഞ്ഞത് ഓര്‍ത്തപ്പോഴാണ് ഞാനും ഓര്‍ത്തുകൊണ്ട്‌ വീണ്ടും പിന്നിലേക്ക് തിരിച്ചത്.........
    ആശംസകളോടെ

    ReplyDelete
  11. നന്നായിരിക്കുന്നു കഥ...
    ആശംസകൾ...

    ReplyDelete
  12. ലളിതം, സുന്ദരം.
    മതിൽക്കെട്ടിന്നകത്തെ വൃന്ദാവനം. അവിടെയുള്ള നക്ഷത്രം....
    ദീപ്തമായ രചന.

    ReplyDelete
  13. നല്ല രചന. വായിപ്പിക്കുന്നു. അഭിനന്ദനങ്ങള്‍.

    ReplyDelete
  14. നന്നായി അവതരിപ്പിച്ചു.വാക്കുകള്‍ കൊണ്ട് പണിതുയര്‍ത്തിയ കഥയുടെ ഒരു കൊട്ടാരം.
    പകല്‍ക്കാഴ്ച്ചകളും ഇരുള്‍ക്കിനാവുകളും അനുഭവിക്കുന്ന അതിലെ ജീവിതങ്ങള്‍ .ഒക്കെ നന്നായി. ആശംസകളോടെ..

    ReplyDelete
  15. വൃന്ദയുടെ കഥ ഭംഗിയായി പറഞ്ഞു. നമുക്ക് ഇത്തരം ധാരാളം വൃന്ദമാരെ വേണം.

    ReplyDelete
  16. സുഖമുള്ളൊരു വായനാനുഭവം...
    കഥാപാത്രങ്ങള്‍ മുന്നിലൂടെ ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ കാഴ്ചയാകുന്നത് ഓരോരുത്തരുടേയും ആത്മവിശ്വാസം സ്ഫുരിക്കുന്ന പ്രകടനങ്ങള്‍ തന്നെ.
    നിയ്ക്ക് ഇഷ്ടപ്പെട്ടു...ആശംസകള്‍..നന്ദി.

    ReplyDelete
  17. വായനാസുഖവും ചിന്തയും നല്കുന്ന മനോഹരമായ എഴുത്തിന് അഭിനന്ദനങ്ങൾ ....

    ReplyDelete
  18. ""എല്ലാവരും അവനവന്റെ താല്‍പര്യമെന്ന
    തോണിയിലെ യാത്രക്കാരാണ്‌. ഞാനും, നീയും അവരും!""
    ശരിയാണ് കൂട്ടുകാര , നാം എന്ന ചിന്തകളില്‍ തളപെട്ടു കിടക്കുന്ന
    ഒരു കൂട്ടം മനസ്സുകളിലാണ് നാമൊക്കെ ജീവിക്കുന്നത് ..
    തിരിച്ചറിവുകള്‍ക്ക് ഒരു ജീവന്‍ ബലി കൊടുക്കേണ്ടി വന്നപ്പൊള്‍
    വൃന്ദ സമാധാനത്തിന്റെ വഴികളില്‍ , മറ്റുള്ളവര്‍ക്ക് വേണ്ടി
    ജീവിക്കുവാന്‍ തുടങ്ങിയിരിക്കുന്നു .........
    ആണ്‍ പെണ്‍ സൗഹൃദങ്ങളില്‍ തൊട്ട് , മാനസികനിലകളില്‍ തൊട്ട്
    ദാമ്പത്യത്തിന്റെ ആകുലതകളിലൂടെ , കുഞ്ഞെന്ന മോഹത്തിലൂടെ
    അവസ്സാനം ഉള്ളം കൊരുക്കുന്ന ഇടങ്ങളില്‍ ചെന്നുകേറീ ഈ കഥ ...!
    നമ്മൊട് ഒട്ടി നിന്നവര്‍ , നമ്മളില്‍ മഴ പെയ്യിച്ചവര്‍ ...
    അവരുടെ ദുഖവും , സങ്കടങ്ങളും നമ്മുടേതു കൂടിയാണ് ..
    നന്നായി പറഞ്ഞു , അനായാസം മനസ്സിന്റെ തലങ്ങളെ
    കോറിയിട്ടു ... സ്നേഹാശംസകള്‍ പ്രീയ സുഹൃത്തേ ..!

    ReplyDelete
  19. ഒഴുക്കോടെ നന്നായി പറഞ്ഞു...
    അബസ്വരാഭിനന്ദന്‍സ്

    ReplyDelete
  20. വൃന്ദാ വനം നന്നായിരിക്കുന്നു.

    ReplyDelete
  21. എല്ലാവരും അവനവന്റെ താല്‍പര്യമെന്ന തോണിയിലെ യാത്രക്കാരാണ്‌.

    സത്യമായ കാര്യം

    ReplyDelete
  22. വൃന്ദാവനത്തിലെ സുഹ്‌റാ നക്ഷത്രം! വായിച്ചു ....
    കഥയാണ് അതുകൊണ്ട് തന്നെ ചോദ്യങ്ങള്‍ക്ക് സ്ഥാനമില്ലല്ലോ അല്ലെ?
    ഒന്ന് കൂടി എഡിറ്റ് ചെയ്യാമായിരുന്നു :)


    സുഗന്ധം!

    ReplyDelete
  23. ലളിതമായി പറഞ്ഞ നല്ല കഥ ...

    കത്തെഴുതി യാത്രയായ വൃന്ദ ഹാജിയാരുടെ ശരണാലയത്തിലേക്ക് പറിച്ചു നടുന്ന ഭാഗം മുതല്‍ ഒരു ലേഖന സ്വഭാവം കൈവന്നു എന്നതാണ് സത്യം. എന്നാലും നേരിട്ട രീതിയില്‍ നന്നായി പറഞ്ഞ കഥക്ക് ആശംസകള്‍

    ReplyDelete
  24. കഥ ഇഷ്ടമായി കൂടുതല്‍ ഇഷ്ടമായത് വ്യത്യസ്തതയുള്ള ആ തലക്കെട്ടാണ് .

    ReplyDelete
  25. Replies
    1. ചിലപ്പോള അങ്ങിനെ സംഭവിക്കാറുണ്ട്.

      എല്ലാം ഗൂഗിൾ അമ്മച്ചിയുടെ ലീലാ വിലാസങ്ങൾ

      Delete
  26. വന്നു വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി..

    വീണ്ടും വരിക.

    ReplyDelete
  27. ഭൂമിയില്‍ സ്വന്തമായി ആരുമില്ലാതായപ്പോള്‍ അദ്ദേഹം സ്വന്തക്കാരെ തെരുവില്‍ നിന്നും കണ്ടെത്തി. അവര്‍ക്ക്‌ സ്നേഹവും വസ്‌ത്രവും പാര്‍പ്പിടവും നല്‍കി. ഭക്ഷണം കൂടി കൊടുക്കാന്‍ കഴിഞ്ഞാലേ പൂര്‍ണത വരൂ. കഥ ഇഷ്ടമായി. ആശംസകള്‍.

    ReplyDelete
  28. വളരെ മനോഹരമായ ആഖ്യാന ശൈലിയും ഭാഷയും.. ചില പ്രയോഗങ്ങൾ വളരെ ചിന്തിപ്പിക്കുന്നു..

    ReplyDelete
  29. നല്ല കഥ...കഥയുടെ ഒരു പ്രത്യേകതയായി എനിക്ക് തോന്നിയത് കഥയാണോ, ജീവിതമാണോ എന്നു തിരിച്ചറിയാന് കഴിയാത്തവണ്ണം, ആത്മനിഷ്ഠമായി അവതരിപ്പിച്ചിരിക്കുന്ന കഥാകൌശലമാണ്.അഭിനന്ദനങ്ങള്

    ReplyDelete
  30. ദുനിയാവില്ലുള്ളതെല്ലാം വിറ്റു. ആഖിരത്തിൽ കുറച്ചു നല്ല സ്ഥലം വാങ്ങി!
    മനസ്സിലുടക്കി ശെരിക്കും..

    ReplyDelete
  31. പ്രിയപ്പെട്ട അബൂതി,

    സുപ്രഭാതം !

    മനോഹരമായ എഴുത്ത് !ഹൃദ്യം ഈ വായന !

    ഹാര്ദമായ അഭിനന്ദനങ്ങൾ !

    സുഗന്ധം എന്ന് തിരുത്തി എഴുതുമല്ലോ .

    ശുഭദിനം !

    സസ്നേഹം,

    അനു
    --

    ReplyDelete
  32. നല്ല കഥ,പറഞ്ഞ രീതി അതിലേറെ ഗംഭീരം. ഫ്ലാഷ് ബാക്കുകള്‍ കോര്‍ത്തിണക്കിയത് പ്രത്യേകിച്ചും.എന്നാലും ഒനു കൂടി എഡിറ്റു ചെയ്തിരുന്നെങ്കില്‍ ഇനിയും നന്നാക്കാമായിരുന്നു എന്നൊരു തോന്നല്‍. കാല്‍ഘട്ടങ്ങള്‍ ഇട കലര്‍ന്നു വന്നതു മന പൂര്‍വ്വമോ അതോ ശൈലിയോ? (ഒരു പക്ഷെ മനസ്സില്‍ വിഭ്രാന്തി ഇനിയും അവശേഷിക്കുന്നെന്നു പറഞ്ഞ് മാറ്റി നിര്‍ത്താമല്ലോ?)

    ReplyDelete
  33. വരാന്‍ അല്‍പ്പം വൈകി കൊടുക്കല്‍ വാങ്ങലുകളും പരസ്പരം കണക്കു പറച്ചിലും അല്ല സ്നേഹം സഹനമാണ് സ്നേഹം എന്ന തിരിച്ചറിവിലേക്ക് ആണ് വൃന്ദ നടന്നെത്തിയത്‌ പതിവ് പ്പോലെ തന്നെ അഭൂതിയുടെ നല്ലൊരു രചന

    ReplyDelete
  34. >>എല്ലാവരും അവനവന്റെ താല്‍പര്യമെന്ന തോണിയിലെ യാത്രക്കാരാണ്‌. ഞാനും, നീയും അവരും!<<
    സത്യം !
    നല്ല എഴുത്ത് ..അഭിനന്ദനങ്ങള്‍ !

    ReplyDelete
  35. വായിച്ചനുഭവിക്കാൻ കഴിഞ്ഞ കഥ.
    അവസാന ഖണ്ഡിക ഒരനാവശ്യമായി തോന്നി.

    ReplyDelete
  36. ഹൃദ്യമായ വായന സമ്മാനിച്ചിരിക്കുന്ന
    നല്ലൊരു കഥയെന്ന് ഞാനിതിനെ വിശേഷിപ്പിക്കട്ടേ..

    ReplyDelete
  37. മനോഹരമായി നെയ്തിട്ട ഒരു സുന്ദര സൃഷ്ടി.
    നല്ല ഭാഷയും ശൈലിയും.

    ചില അക്ഷരത്തെറ്റുകൾ കാണുന്നു. കഥയുടെ ആദ്യഭാഗവും അന്ത്യവും വിവിധ കാലക്രമങ്ങളിൽ വന്നതിൽ ചെറിയൊരു അപാകത തോന്നി. ആരംഭം വർത്തമാനകാലം പോലെ തുടങ്ങിയെങ്കിൽ അവസാനത്തിലാണ് അത് ഭൂതകാലത്തിന്റെ രണ്ടാം ഘട്ടമായിരുന്നു എന്ന് മനസ്സിലാകുന്നത്.

    ReplyDelete
  38. നല്ല കഥ ,,ആദ്യത്തെ രണ്ടു പാരഗ്രാഫില്‍ നിന്നും പിന്നീടുള്ള കഥയിലേക്ക് ഒരു തുടര്‍ച്ച വേണ്ടത്ര കിട്ടാതെപോയോ എന്നൊരു സംശയം ,,വായന മുന്നോട്ട് കൊണ്ട് പോകാന്‍ തോന്നിപ്പിക്കുന്ന അവതരണം നന്നായിരിക്കുന്നു .ആശംസകള്‍

    ReplyDelete
  39. നല്ല ആശയം, അവതരണം, നല്ല ഭാഷാപ്രയോഗങ്ങൾ. കഥയുടെ ദൈര്ഖ്യം, ''പിന്നീട് വായിക്കാം'' എന്ന് ഒന്ന് രണ്ടു പ്രാവശ്യം തോന്നിപ്പിച്ചു. സാരമില്ല.
    ഭാവുകങ്ങൾ.
    http://drpmalankot0.blogspot.com/

    ReplyDelete
  40. അബൂതി,

    എന്തോ ഒരു സങ്കടം വായിച്ചു തീര്‍ന്നപ്പോള്‍..

    നന്നായി എഴുതി.. ആശംസകള്‍..

    ReplyDelete
  41. അബൂതി.. വളരെ നന്നായീട്ടൊ. അഭിനന്ദനങ്ങൾ...
    വയനാട്ടിൽ വെച്ചു അവളെ കാണേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. എന്തോ ആ ഭാഗം വായിച്ചപ്പോൾ ഒരു പഞ്ച് കുറവ് പോലെ..

    ReplyDelete
  42. ഭാവനയുടെ ചിറകുകൾ ആകാശത്തോളം മുട്ടെ... ലളിതം ,മനോഹരം... ആശംസകൾ

    ReplyDelete
  43. കഥ യാണെന്ന് ആദ്യം മനസ്സിലായില്ല . ബോറടിപ്പിക്കാത്ത ശൈലിയിൽ പറഞ്ഞു എന്നതും പ്രത്യേകത .. വൃന്ദ എന്തായാലും മനസ്സിലുടക്കി

    ReplyDelete
  44. ഇനിയൊരു അഭിപ്രായം ആവശ്യമില്ലാത്ത വിധം വായനക്കാർ തുറന്നു പറഞ്ഞു അഭിനന്ദനങ്ങൾ ...

    ReplyDelete
  45. കഥ വായിച്ചപ്പോള്‍ ആ ചെമ്പകപൂ മണം ഇവിടേയും പരന്നു

    ReplyDelete
  46. വായിക്കാൻ ഒരൽപം വൈകി പോയി .. കഥയോ അനുഭവമോ എന്ന് തോന്നിക്കും വിധം ഇട കലർത്തി എഴുതിയത് കൊണ്ട് വായനയിൽ പലയിടത്തും എനിക്ക് ആശയ കുഴപ്പം ഉണ്ടായി . പക്ഷെ അതൊന്നും വായനയുടെ ആസ്വാദനത്തെ തല്ലി കെടുത്തിയില്ല . എഴുത്തിന്റെയും ഭാഷയുടെയും മനോഹാരിത കൊണ്ടാണ് കഥ നന്നായതെന്നു എനിക്ക് തോന്നുന്നു . നല്ല പദപ്രയോഗങ്ങളും ഭാഷാ ശൈലിയും ഒരു കഥയെ എങ്ങിനെ മനോഹരമാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കഥ ..

    അഭിനന്ദനങ്ങൾ അബൂതി ..

    ReplyDelete
  47. കഥ വായിച്ചു. വളരെ ഹൃദ്യമായ വായന.

    മൻസൂര് പറഞ്ഞത് പോലെ സുഹ്രയുടെ കത്തിൽ
    കഥ നിരത്തിയാലും ഒരു നല്ല രചന തന്നെ ആവുമായിരുന്നു.

    എങ്കിലും സുഹ്രയുടെ ജീവിതം എന്ത് ആയി എന്ന് ഒരു
    ആകാംഷ ബാക്കി വിടണ്ട എന്ന് കഥാകാരൻ തീരുമാനിച്ചു അല്ലെ.

    ReplyDelete
  48. ചെമ്പകത്തിന്റെ മണം ഇവിടെ നിറഞ്ഞു നില്‍ക്കുന്നു.

    ReplyDelete
  49. ചെറുകഥ എന്ന സാഹിത്യ രൂപത്തിന്റെ സൌന്ദര്യം അതിന്റെക്രാഫ്ടിലാണെന്ന് ഈ കഥ തെളിയിക്കുന്നു . എത്രമാത്രം അനുഭവങ്ങളുടെ പിൻബലത്തിലാണ് ഈ കഥ എഴുതിയിട്ടുള്ളത് എന്നറിയില്ല . എന്നാൽ വളരെ അത്മനിഷ്ടമായി കഥ അവതരിപ്പിച്ചിരിക്കുന്നു ..... ആശംസകൾ


    ReplyDelete
  50. മനോഹരമായ വരികളും അവതരണവും. ഒരുപാട് ഇഷ്ടമായി. ഇടയ്ക്കു എന്റെ നാട് 'പൂക്കൊട്ടുരും' പരാമര്‍ശ വിഷയമായി. നന്ദി.

    ReplyDelete
  51. "ആദര്‍ശസുന്ദരമായ മനോഹരമായൊരു കഥ വായനാസുഖം നല്‍കുംവിധം അവതരിപ്പിച്ചിരിക്കുന്നു.
    ലളിതസുന്ദരമായ ശൈലിയും ആകര്‍ഷകമായി.
    അവസാനം വൃന്ദ ഒരു സഞ്ചിനിറയേ ഉണ്ണിയപ്പം നല്‍കി മക്കളായ ഫസലിനെയും,ഫൈസലിനെയും,
    കൂടെ ഭാര്യയായ ആരിഫയേയും കാണാന്‍ കൊതിയുണ്ടന്ന് പറഞ്ഞത് ഓര്‍ത്തപ്പോഴാണ് ഞാനും ഓര്‍ത്തുകൊണ്ട്‌ വീണ്ടും പിന്നിലേക്ക് തിരിച്ചത്......"

    i underline what Thankappan sir said.

    ReplyDelete
  52. വായിച്ചു.നല്ല കഥ ...ആ ചെമ്പകപൂ മണം ഇവിടേയും.....
    സുഹ്‌റ എന്ന നക്ഷത്രത്തിന്റെ കഥ! നീയൊരു നക്ഷത്രമാണു വൃന്ദാ. ഈ വൃന്ദാവനത്തിലെ സുഹ്‌റാ നക്ഷത്രം. തിരിച്ചു വയനാടന്‍ മലയിറങ്ങുമ്പോള്‍ എന്റെ മനസ്സിലൊരായിരം ചെമ്പകപ്പൂക്കള്‍ വിടര്‍ന്നു നിന്നിരുന്നു. ചെമ്പകം മണക്കുന്ന കുളിര്‍ക്കാറ്റുണ്ടായിരുന്നു. കണ്ണുകളില്‍ ഒരു നക്ഷത്രത്തിളക്കവുമുണ്ടായിരുന്നു.

    വീണ്ടും വരാം ...
    സസ്നേഹം ...
    ആഷിക്ക് തിരൂർ

    ReplyDelete
  53. കഥയേക്കാള്‍ ഇഷ്ടമായത് ഭാഷയാണ്. വൃന്ദയേക്കാള്‍ മനസ്സില്‍ നിന്നത് ഭ്രാന്തിലേക്കെത്തപ്പെട്ട സാഹചര്യമാണ്. കാറ്റു വന്നു വലിക്കുമ്പോള്‍ തലയില്‍ നിന്നും വീഴുന്ന തട്ടം, പിന്നെയും പിന്നെയും തലയിലേക്കു വലിച്ചിടവേ, ആ കണ്ണുകളില്‍ നാണം തുളുമ്പും. സന്ധ്യാംബരം പോലെ ചുവന്ന കവിളുള്ള, ഒരു നാടന്‍ പെണ്‍ക്കിടാവ്‌.

    ReplyDelete
  54. നന്നായി എഴുതി :)

    ReplyDelete
  55. കൊള്ളാം അബൂതി....
    കഥയുടെ ചില വരികള്‍ എന്‍റെ ജീവിതത്തെ വല്ലാതെ സ്പര്ശിച്ചതുപോലെ........

    ReplyDelete
  56. മനസ്സിനെ തൊടുന്ന വാക്കുകള്‍..ആശംസകള്‍

    ReplyDelete
  57. ഇവിടെ ഇപ്പോഴും ഒരു ഇളം കാറ്റുണ്ട്
    ഒരു നേര്‍ത്ത കുളിരുണ്ട്
    കാറ്റിനെ വിട്ടുപോവാന്‍ മടിച്ച ആ ചെമ്പക മണമുണ്ട്.......

    ReplyDelete