Wednesday, October 8, 2014

സുഖവും നോവും







എന്റെ പ്രണയം മുഴുവനും 
പ്രിയേ നിനക്കേകിയിട്ടുമെന്തേ
നിന്റെ കൈവിരൽ നഖമുനയേറ്റെൻ 
ഹൃദയം മുറിഞ്ഞു?
കിനിയും നിണമൂറ്റിക്കുടിക്കയായിന്ന് 
ഓർമകളാം വേട്ടനായ്ക്കളവ 
ആർത്തട്ടഹസിക്കുന്നുണ്ടമ്പോ 
മേഘഗര്ജനം പോൽ.
ജീവനിൽ ചന്ദനം ചാലിച്ചൊരാ 
അമ്പിളിപ്പൂമുഖമീ കൈകുമ്പിളിൽ 
കോരിയെടുത്തേറെയുമ്മകൾ 
തന്നതല്ലയോ ഞാൻ?
പിന്നെയും എന്തേ നിന്റെ 
പ്രണയത്തിൻ പത്മതീർത്ഥക്കുളത്തിൽ 
മുഖം നോക്കിയിരിന്നുപോയെൻ 
ഇരുൾ രാവിലാരോ?
ഹൃദയം നുറുങ്ങുമീ നോവിലും 
മരിക്കാതിരിക്കാനല്ല പ്രിയേ 
മരുന്ന് വേണ്ടാതീ നോവിന്നോർമകൾ 
മറക്കുവാനാണെനിക്കിന്ന്. 
ഇല്ല, അണയ്ക്കില്ല ഞാനെന്റെ 
പ്രണയാഗ്നിജ്വാലകൾ 
മമജീവനിലൂതി ജ്വലിപ്പിക്കും 
അതില്ലാതില്ല ഞാൻ.
നീ തന്ന നോവിനെ മാറോടു ചേര്ത്തു 
ഞാനുറങ്ങാതെ നീറുമീ രാവിലും 
പേക്കിനാവിലണയുന്നു ദ്രംഷ്ടയിൽ 
വിഷമിറ്റുന്ന നാഗങ്ങൾ.  
നോവിന്റെ തീയാളുന്ന നെഞ്ചിൽ 
മഴയായി പെയ്യാനും കാറ്റായി വീശാനും 
നീ മാത്രമല്ലേയുള്ളൂ ഇന്നീ 
സന്ധ്യ മയങ്ങുന്ന വേളയിൽ?
നീ കോര്ക്കുക, നിന്റെ ലോലമാം 
കൈകളെന്ന് വിറയാർന്ന കൈകളിൽ 
ഇനി നടക്കാം നമുക്കൊത്തീ നിഴലിൽ 
പിൻ വിളി കേൾക്കാതെ.
ഇന്നെന്റെ നോവിനു കാവലിരിക്കുന്നു 
നീ മഴമേഘമായ് പൈതുനിൽക്കയായ് 
പ്രണയമല്ലാതില്ല പ്രിയേയിന്നെന്റെ നെഞ്ചിൽ 
നിനക്കായി നൽകുവാൻ. 

11 comments:

  1. ഏറെ കാലത്തിനു ശേഷം വീണ്ടും ബ്ലോഗില്‍ കണ്ടതില്‍ സന്തോഷം :) ആശംസകള്‍

    ReplyDelete
  2. അതെ, ഇടയ്ക്കിടെ ഇങ്ങനെ കാണുന്നതാണൊരു സന്തോഷം

    ReplyDelete
  3. നീ കോര്ക്കുക, നിന്റെ ലോലമാം
    കൈകളെന്ന് വിറയാർന്ന കൈകളിൽ
    ഇനി നടക്കാം നമുക്കൊത്തീ നിഴലിൽ
    പിൻ വിളി കേൾക്കാതെ.
    ഇന്നെന്റെ നോവിനു കാവലിരിക്കുന്നു
    നീ മഴമേഘമായ് പൈതുനിൽക്കയായ്
    പ്രണയമല്ലാതില്ല പ്രിയേയിന്നെന്റെ നെഞ്ചിൽ
    നിനക്കായി നൽകുവാൻ.

    ReplyDelete
  4. "ഇല്ല, അണയ്ക്കില്ല ഞാനെന്റെ
    പ്രണയാഗ്നിജ്വാലകൾ
    മമജീവനിലൂതി ജ്വലിപ്പിക്കും
    അതില്ലാതില്ല ഞാൻ...."

    നല്ല വരികൾ ...!

    ReplyDelete
  5. പ്രണയ പരവശമാം ഹൃദയപരിവേദനങ്ങൾ

    ReplyDelete
  6. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  7. കണ്ടിട്ട് കുറെയായല്ലോ... ഹൃദയസ്പര്‍ശിയായ വരികളുമായി വീണ്ടും കണ്ടതില്‍ സന്തോഷം...

    ReplyDelete
  8. തിരിച്ചു വരവ് പ്രണയത്തിലാക്കി. :) ആശംസകൾ നല്ല വരികൾക്ക്

    ReplyDelete
  9. പ്രണയം മുഷിപ്പിക്കാതെ....rr

    ReplyDelete
  10. സാധാരണ കാണുന്ന പ്രണയ ജപല്പനമല്ല...നല്ല പ്രണയകവിത തന്നെ....

    ReplyDelete