Monday, November 30, 2015

എന്റെ സ്വപ്നങ്ങള്‍

എന്റെ സ്വപ്നങ്ങള്‍ക്ക്‌ 
ചാരവര്‍ണ്ണമാണ്‌. 
അവപാകിയിരിക്കുന്നത്‌ 
ക്ഷാരഭൂമിയിലാണ്‌. 
ഇനിയവ മുളക്കുമെന്നതും 
വ്യാമോഹമാണ്‌. 
അതുമൊരു സ്വപ്നം; 
പിഞ്ഞിയൊരുടുപ്പിട്ട കങ്കാളം. 
വെളിച്ചം വറ്റിയ മിഴികള്‍
ഉപ്പുവെള്ളത്തടാകങ്ങളാണ്‌. 
മാംസമുരുകിത്തീര്‍ന്ന മുഖത്തവ
ഒട്ടുമേ അലങ്കാരങ്ങളല്ല. 
പാതിവഴിയിലിടറി വീണവന്‍. 
അല്ല; വീഴ്ത്തപ്പെട്ടവന്‍. 
കരള്‍ മാന്തിപ്പറിച്ചു രസിച്ചോര്‍ 
കൊല്ലുവാന്‍ ദയയുമില്ലാത്തവര്‍ 
മരണമൊരു കള്ളിപ്പെണ്ണാണ്‌
കൊതിപ്പിച്ച്‌ വലക്കുന്നവള്‍. 
ഹൃദയവും ചതിക്കയാണെന്നെ 
തുടര്‍ സ്പന്ദനത്താല്‍. 
നിഴലേ; നീപോലുമില്ലല്ലോ
ഈയിരുട്ടിലെനിക്ക്‌ മാത്രമായ്‌. 
കരിന്തിരിയെരിയുന്ന 
കല്‍വിളക്കാണിന്നു ഞാന്‍ 
ഒരുകാറ്റിനെ കൊതിക്കുന്ന
മോഹമിരുകൈകളാല്‍
പൊതിയുന്നണയാതിരിക്കാന്‍. 

8 comments:

  1. ഹൃദയവും ചതിക്കയാണെന്നെ
    തുടര്‍ സ്പന്ദനത്താല്‍......
    നല്ല വരികള്‍
    മരിച്ചു ജീവിക്കുന്ന മനസ്സിന്‍റെ വികാരവിചാരങ്ങള്‍ ...

    ReplyDelete
  2. കൊള്ളാം. പലതും അണയാതെ കൈകൊണ്ട്‌ പൊതിഞ്ഞുസൂക്ഷിക്കേണ്ട കാലം

    ReplyDelete
  3. മരണമൊരു കള്ളിപ്പെണ്ണാണ്‌.. :)

    ReplyDelete
  4. കൊള്ളാം... എത്ര ശ്രദ്ധിച്ചാലും ചതിക്കുഴികളിൽ വീണ്, ഒറ്റപ്പെട്ട് അങ്ങനെ അങ്ങനെ ജീവിതങ്ങള്...

    ReplyDelete
  5. പാതിവഴിയിലിടറി വീണവന്‍.
    അല്ല; വീഴ്ത്തപ്പെട്ടവന്‍.
    കരള്‍ മാന്തിപ്പറിച്ചു രസിച്ചോര്‍
    കൊല്ലുവാന്‍ ദയയുമില്ലാത്തവര്‍
    മരണമൊരു കള്ളിപ്പെണ്ണാണ്‌
    കൊതിപ്പിച്ച്‌ വലക്കുന്നവള്‍.
    ഹൃദയവും ചതിക്കയാണെന്നെ
    തുടര്‍ സ്പന്ദനത്താല്‍.
    നിഴലേ; നീപോലുമില്ലല്ലോ
    ഈയിരുട്ടിലെനിക്ക്‌ മാത്രമായ്‌. ‘

    കൊള്ളാം നല്ല വരികൾ

    ReplyDelete
  6. നന്നായിട്ടുണ്ട്

    ReplyDelete
  7. മരണത്തിനെയും, സ്വന്തം നിഴലിനേ പോലും വിശ്വസിക്കാനാവാതെ... കൊള്ളാം.

    ReplyDelete