മലര്വാകച്ചോട്ടിലെ കളിവീട്ടിലും
മാവിന് കൊമ്പിലെയൂഞ്ഞാലിലും
മന്ദസ്മിതത്തില്‍ മഴവില്ല് ചാലിച്ച്
മമസഖിയായ് നീയുണ്ടായിരുന്നു.
മധുകണമാം മൃദുഹാസങ്ങളും
മഞ്ജീരശിഞ്ജിതമുതിരുമാനടയും
മാന്മിഴിയെയ്യുമാലോലബാണങ്ങളും
മാനസവനികയില്‍ മലരുകളായിരുന്നു.
മറക്കുവാന്‍ മറന്നു മമജീവനില്‍
മമസഖി നീതന്നൊരോര്മകളേ
മധുരംതുളുമ്പുമാമാര്‍ദ്രമാമോര്‍മകള്‍
മറക്കുവതെങ്ങിനെ ഞാനിനിയും?
മധുരംതുളുമ്പുമാമാര്‍ദ്രമാമോര്‍മകള്‍
ReplyDeleteമറക്കുവതെങ്ങിനെ ഞാനിനിയും?
അവയൊക്കെ മറന്നാൽ പിന്നെന്ത് ജീവിതം!!!
ReplyDeleteഅതെല്ലാം എങ്ങനെ മറക്കാനാണ്? ആ ഓർമ്മകളിൽ നിന്നല്ലെ എന്റെ ബ്ലോഗെഴുത്ത് പിറന്നത്,,
ReplyDeleteകവിതയ്ക്ക് അനുയോജ്യമായ ചിത്രം. രണ്ടും നന്ന്.
ReplyDeleteമനസ്സിന്റെ സ്വകാര്യങ്ങള്‍... നന്നായി.
ReplyDeletenannaayi
ReplyDelete"മ"നോഹരമായ വരികള്‍
ReplyDeleteകൊള്ളാം
ReplyDeleteമ കാരത്തില്‍ ഉടക്കി നിന്നപ്പോള്‍ എവിടെയൊക്കയോ എന്തൊക്കെയോ ഒരു കുറവ് പോലെ..... എങ്കിലും ശ്രമത്തിനു അഭിനന്ദനങ്ങള്‍.....
ReplyDeleteGood
ReplyDeleteമറക്കുവതെങ്ങിനെ ഞാനിനിയും
ReplyDeleteഅബൂതീ ആരെങ്കിലും എഴുതിയ വിഷയങ്ങൾ എന്നോ പഴകിയ വാക്കുകൾ ചേർത്തുവച്ച് കവിതയാക്കരുത്. നിന്നിൽ കവിത്വം ഉണ്ട്. അതിനെ അതിന്റെ വഴിക്ക് വിടുക. പുതിയ ആശങ്ങളിലേക്ക് മനസ്സ് തുറക്കുക. പുതിയ കവിതകൾ എങ്ങനെ എന്നു ശ്രദ്ധിക്കുക. സൈബർ സാഹിത്യം മാത്രം വായിക്കാതെ പുസ്തകപച്ചകളിലേക്കും കൂടി ഇറങ്ങിനടക്കുക
ReplyDeleteബാല്യകാലത്തെക്കുറിച്ച് ഇങ്ങനെ ചിലത് എല്ലാവർക്കും പറയാനുണ്ടാകും. അത് അബൂതിയുടെ വാക്കുകളിൽ ഇങ്ങനെ ആവിഷ്കരിച്ചു.വരികളിൽ കവിത്വമുണ്ട്. ഇനിയുമെഴുതുക. ആശംസകൾ!
ReplyDeleteമമസഖി നീതന്നൊരോര്മകളേ
ReplyDeleteമധുരംതുളുമ്പുമാമാര്‍ദ്രമാമോര്‍മകള്‍
മറക്കുവതെങ്ങിനെ ഞാനിനിയും?
All the Best
ReplyDeleteAll the Best
ReplyDelete“മ” വാരിക സ്കൂള്‍ കാലത്തേ കേട്ടിരുന്നു...”മ” കവിത ആദ്യമായാണ് വായിക്കുന്നത്....ഹൃദ്യം ആ ഓര്‍മ്മകള്‍.
ReplyDeleteമനോഹരമായ വരികള്‍
ReplyDeleteഇങ്ങനെയൊരു പ്രാസമൊക്കെയുണ്ടോ??
ReplyDeleteഎന്തായാലും നന്നായിട്ടുണ്ട്.ഒരു വരി മാത്രം മൊത്തഭംഗിയെ കുറച്ചെന്ന് തോന്നി.
ഭാവുകങ്ങൾ!/!/!/!/
മധുരമാമീയോർമ്മകൾ ഞാൻ
ReplyDeleteമറക്കുവതെങ്ങിനെ മമസഖീ.....
നല്ല വരികൾ
നന്നായി.
ReplyDeleteപുതുവത്സരാശംസകള്‍, മാഷേ
ഓര്‍മ്മകള്‍ അയവിറക്കി ജീവിക്കുവാന്‍ വിധിക്കപ്പെട്ടവരാണ് കൂടുതല്‍ പേരും .ബുദ്ധിവികാസമാകുമ്പോള് മനുഷ്യര്‍ ഇണയില്‍ ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കും അതില്‍ ചിലര്‍ പരസ്പരം സ്നേഹബന്ധരാവും പക്ഷെ ആ സ്നേഹം യാഥാര്‍ഥ്യമാകുന്നത് വളരെ അപൂര്‍വ്വമാണെന്ന് മാത്രം .ആശംസകള്‍
ReplyDelete