Wednesday, July 4, 2012

ഞരമ്പുരോഗത്തിനൊരൊറ്റമൂലി!


ഒരുച്ച നേരത്താണ്‌ മറിയുമ്മയുടെ ഇളയ മരുമോള്‍ ഫൌസിയയുടെ സെല്‍ഫോണിലേക്ക്‌ ഒരു കാള്‍ വന്നത്‌. അറിയാത്ത ഒരു നമ്പര്‍. ഫൌസിയയുടെ ഭര്‍ത്താവ്‌ ഗള്‍ഫിലാണ്‌. അദ്ദേഹം സാധാരണ ഫൌസിയക്ക്‌ ഫോണ്‍ വിളിക്കുന്നത്‌ ഇന്റര്‍നെറ്റ് വോയ്പില്‍ നിന്നാണ്‌. അപ്പോള്‍ പിന്നെ അറിയാത്ത നമ്പറാണെങ്കിലും ഫോണെടുക്കാതെ നിവര്‍ത്തിയില്ല. 
ഫൌസിയ ഫോണെടുത്തു. ഹലോ എന്നു പറയേണ്ട താമസം അപ്പുറത്ത്‌ നിന്നും ശൃംഗാരത്തേനൊഴുകി.. 
ഹായ്‌ ടാ.. സുഖാണോ ചക്കരേ?
ഫൌസിയ അന്തം വിട്ട്‌ പൊന്തമ്മ കേറി. 
ടാന്നൊ..? ചക്കരെന്നൊ..? ഇന്നലെ വൈകുന്നേരം വരെ മൂപ്പരു വിളിച്ചിരുന്നത്‌ മൊയ്ന്തേന്നാണ്‌. വല്ലാതങ്ങു സ്നേഹം വന്നാല്‍ പൊന്നേന്ന്‌ വിളിച്ചെങ്കിലായി. ഇതാരെടാ,, ഈ ചക്കരപ്പെട്ടി..? നേരിയൊരു ശങ്കയോടെ അവള്‍ ചോദിച്ചു. 
ഇതാരാ.... ?
അങ്ങേ തലക്കല്‍ ചെറിയൊരു മൌനം.. പിന്നെ ചോദ്യം.. 
ഹലോ.. ങ്ങളാരാണ്‌.. ഇങ്ങളല്ലെ ഇങ്ങട്ട്‌ വിളിച്ചത്‌?
ഓ.. സോറി.. റോംഗ്‌ നമ്പറാണെന്ന്‌ തോന്നുന്നു. ഞാനെന്റെ കൂട്ടുകാരനെ വിളിച്ചതാണ്‌. ഇതെവിടാ സ്ഥലം.. ?
സ്ഥലമറിഞ്ഞിട്ടിപ്പോ ഇങ്ങക്കെന്താ.? അതൊക്കെ പോട്ടെ. ഞാന്‍ ഹലോന്ന്‌ പറഞ്ഞപ്പോ ഇങ്ങക്ക്‌ മന്‍സിലായിലെ കൂട്ടുകാരനല്ലാന്ന്‌?
ഹായ്‌.. ചേച്ചി എന്തു നന്നായി സംസാരിക്കുന്നു. ശരിക്കും ചേച്ചിയുടെ നാടെവിടെയാ? 
അവന്‍ വിടാനുള്ള ഭാവമില്ലായിരുന്നു. ഫൌസിയ വേഗം ഫോണ്‍ കട്ടു ചെയ്‌തു. ഏതോ ഞരമ്പനാണെന്ന്‌ അവള്‍ക്ക്‌ മനസിലായി. അരമുക്കാല്‍ മണിക്കൂറ്‍ കഴിഞ്ഞപ്പോള്‍ ഫോണ്‍ പിന്നെയും ബെല്ലടിച്ചു. അവളൊന്നെടുക്കാന്‍ അറച്ചു. സംഗതി ഭര്‍ത്താവാണെങ്കില്‍ , എന്താടീ മൊയ്ന്തെ ഫോണെടുക്കാനിത്ര നേരം വൈക്യേത്‌ എന്നായിരിക്കും ചോദ്യം. അതോര്‍ത്തപ്പോള്‍ അവസാനം അവള്‍ ഫോണെടുത്തു. ഫോണ്‍ അറ്റന്റ് ചെയ്‌ത്‌ ഒന്നു രണ്ടു നിമിഷം കാതോര്‍ത്തു. അങ്ങേ തലക്കല്‍ നിന്നറ്‍ ശബ്ദവും കേള്‍ക്കുന്നില്ല. 
ഹലൊ.. എന്നു പറഞ്ഞപ്പോള്‍ അപ്പുറത്ത്‌ ജീവന്‍ വച്ചു.. 
ഹായ്‌.. പ്ലീസ്.. ഫോണ്‍ കട്ട്‌ ചെയ്യരുത്‌.. ഞാന്‍ ഫോണിലൂടെ ഒന്നും ചെയ്യില്ലല്ലൊ.. പിന്നെ എന്തിനാ കട്ടാക്കുന്നത്‌.. നമുക്കിങ്ങനെ ഓരോ കാര്യങ്ങള്‍ പറഞ്ഞിരിക്കാം.. 
ഫൌസിയ വര്‍ദ്ധിച്ച ദേഷ്യത്തോടെ ഫോണ്‍ കട്ടാക്കി. ശെടാ.. ബദറില്‌ ഇബ്‌ലീസ്‌ ഇറങ്ങ്യ  പോലെ ഇത്‌ വല്ല്യ മൂസീബത്തായല്ലോ എന്നു തന്നത്താന്‍ പറഞ്ഞു കൊണ്ട്‌ അവള്‍ ഫോണ്‍ സ്വച്ച്‌ ഓഫ്‌ ചെയ്‌തു. വൈകുന്നേരമായപ്പോള്‍ മറിയുമ്മയുടെ സെല്‍ഫോണിലേക്കൊരു വിളി. ഫൌസിയയുടെ ഭര്‍ത്താവാണ്‌. 
ഫോണ്‍ സ്വിച്ചോഫ്‌ ചെയ്‌തതെന്തിനാണെന്ന ചോദ്യത്തിന്‌ ഒരു ഞരമ്പന്‍ വിളിച്ച്‌ ശല്ല്യം ചെയ്യുന്നു എന്നു പറഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ വക ഉപദേശം. 
അത്രയേ ഉള്ളൂ.. ഇജൊരു കാര്യം ചെയ്യ്‌. ഇഞ്ഞ്‌ ആ നായിന്റെ മോന്‍ വിളിക്കുമ്പൊ ഫോണിമ്മാന്റെ കയ്യിലൊന്ന്‌ കൊടുത്തോണ്ടീ. പിന്നെ ജീവനുണ്ടെങ്കില്‍ ഓനാരിം വിളിക്കൂല.. 
ഭര്‍ത്താവിന്റെ വക ധൈര്യം കിട്ടിയപ്പോള്‍ ഫൌസിയ ഫോണ്‍ ഓണാക്കിയിട്ടു. പക്ഷെ അന്ന്‌ ഞരമ്പന്‍ വിളിച്ചില്ല. പിറ്റേന്ന്‌ രാവിലെ പത്തുമണിയയപ്പോള്‍ ദാ വരുന്നു ഫോണ്‍ . ഫൌസിയ വേഗം ഫോണ്‍ മറിയുമ്മയുടെ കയ്യില്‍ കൊടുത്തു. 
അപ്പുറത്തെ ഞരമ്പന്‍, പ്ലീസ് കട്ടാക്കരുത്‌ എന്നു പറഞ്ഞു നാവ്‌ വായിലേക്കിടുന്നതിന്റെ മുന്‍പേ മറിയുമ്മ പണി തുടങ്ങിയിരുന്നു. അനക്കത്ര ചൊറിച്ചിലുണ്ടെങ്കില്‍ കൊണ്ടായി ഞണ്ടുമ്മടയിലെടെടാ നായിന്റെ മോനെ എന്നു തുടങ്ങി, മാതാപിതാക്കളുടെ ജനനേന്ദ്രിയങ്ങളുടെ പലവിധ ശബ്ദതാരാവലിയടക്കം, ഞരമ്പനു മാത്രമല്ല, അവന്റെ പഞ്ചായത്തിലുള്ളവരെ മൊത്തം മറിയുമ്മ തെറിവിളിച്ചു. അതും നല്ല നോണ്‍വെജ്ജ്‌ പച്ചത്തെറി. ആദ്യത്തെ ചില പദവിന്യാസങ്ങള്‍ കേട്ടതോടു കൂടി ഫൌസിയ രണ്ടു കാതും പൊത്തി ഒരൊറ്റ ഓട്ടം വച്ചു കൊടുത്തിരുന്നു. ഒരൊറ്റ ശ്വാസത്തില്‍ തനിക്കാവതുള്ളത്രയും തെറിയഭിഷേകം ചെയ്‌ത്‌ മറിയുമ്മ ഞരമ്പന്‌ അവസാനം ഒരു ഉപദേശവും കൊടുക്കാന്‍ മറന്നില്ല. 
ഒരു നിവര്‍ത്തീല്ലെങ്കില്‍ ഇജയ്മലൊരു കല്ലും കെട്ടിത്തൂക്കി നടക്കെടാ പൊല്യാട്ച്ചിന്റെ മോനെ.. അല്ലാതെ കണ്ണീകണ്ട കുടുംബത്തെ പെങ്കുട്ട്യാളെ വിളിച്ച്‌ തൊന്തരവുണ്ടാക്കണ്ടാട്ടൊ.. ഇഞ്ഞെങ്ങാനും ഇങ്ങട്ട്‌ വിളിച്ചാലന്റെ രണ്ട്‌ കാലും ഞാന്‍ ചെത്തിക്കൂര്‍പ്പിച്ചും.. പന്നിക്കുട്ട്യെ.. 
അപ്പുറത്തെ ഞരമ്പന്‍ ശ്വാസം വിടാന്‍ പോലും മറന്നൊരൊറ്റ നില്‍പ്പായിരുന്നു. ജീവനുണ്ടായിരിക്കുമെന്ന്‌ വിശ്വസിക്കാം. അഥവാ ചത്തില്ലെങ്കില്‍ ഇനിയവനു പോയി ചാവുന്നതാണ്‌ നല്ലത്‌. കാരണം അവന്‌ ജനിക്കാന്‍ പോകുന്ന കൊച്ചുങ്ങളുടെ അണ്ഡം വരെ കത്തിപ്പോയിട്ടുണ്ടാകും. അതുറപ്പാണ്‌. 
മാന്യ വായനക്കാരൊരു കാര്യം ഓര്‍ക്കണം. ഈ ഞരമ്പുരോഗം ഒരു രോഗമാണ്‌. രോഗത്തിനു ചികിത്സ വേണം. നല്ല ചുട്ട അടിയും അതിനാവില്ലെങ്കില്‍ ഗര്‍ഭം കലക്കുന്ന ജാതി തെറികളും മാത്രമേ ഈ അസുഖത്തിനു മരുന്നുള്ളൂ. ഇനി നിങ്ങളാരെങ്കിലും ഇതു പോലുള്ള ഞരമ്പന്‍മാരില്‍ നിന്നും ശല്ല്യമേല്‍ക്കുന്നവരാണെങ്കില്‍ , അവരെ തെറി കൊണ്ട്‌ ചികിത്സിക്കാന്‍ ഉദ്ധ്യേശിക്കുന്നെങ്കില്‍ വേഗം ഷാജി കൈലാസിന്റെ, രഞ്ജി പണിക്കര്‍ രചിച്ച, മമ്മൂട്ടിയും സൂരേഷ്‌ ഗോപിയുമഭിനയിച്ച ആ കിംഗ്‌ ആന്റ്  കമ്മീഷണര്‍ എന്ന സിനിമ ഒന്നു കാണുക. സംഗതി ഒരു സകല ഭാഷാ തെറിവിളി പഠന സഹായി ആണ്‌. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷയിലുള്ള തെറികളും അതിലുണ്ട്‌. അപ്പോള്‍ പിന്നെ തെറിക്കു .മുട്ടുണ്ടാവില്ല..

15 comments:

  1. ഫൌസിയ വര്‍ദ്ധിച്ച ദേഷ്യത്തോടെ ഫോണ്‍ കട്ടാക്കി. ശെടാ.. ബദറില്‌ ഇബ്‌ലീസ്‌ ഇറങ്ങ്യ പോലെ ഇത്‌ വല്ല്യ മൂസീബത്തായല്ലോ എന്നു തന്നത്താന്‍ പറഞ്ഞു കൊണ്ട്‌ അവള്‍ ഫോണ്‍ സ്വച്ച്‌ ഓഫ്‌ ചെയ്‌തു.

    ReplyDelete
  2. നേരാ..കി & ക കണ്ടാല്‍ അത്യാവശ്യം തെറി ഒക്കെ പഠിക്കാം !

    ReplyDelete
  3. ശല്യം തുടരുകയാണെങ്കില്‍ പോലീസില്‍ പരാതിപ്പെടും എന്ന് തന്നെ തുറന്നു പറയുക. വേണ്ടി വന്നാല്‍ പരാതിപ്പെടുക. അല്ലാതെ വിളിക്കുന്നവരെ തെറിവിളിക്കാന്‍
    പോയാല്‍ അതിനെ നേരം കാണൂ. വീട്ടുകാരുടെ സംസ്കാരം വെറുതെ അവരെ അറിയിക്കണ്ട എന്നാണെന്റെ അഭിപ്രായം. എന്തും നിയമപരമായി നേരിടുക, അതിനു കഴിഞ്ഞില്ലെങ്കില്‍ മാത്രം മറ്റു വഴികള്‍ ആലോചിക്കുക. സൈബര്‍ സെല്‍ എന്ന സംഭവം എന്താണെന്നു പ്രവാസികള്‍ പ്രത്യേകിച്ച് തങ്ങളുടെ വീട്ടുകാരെ അറിയിക്കുക. സൈബര്‍ സെല്ലിന്റെ കൈയില്പെട്ടാല്‍ ഞരമ്പിന്റെ രോഗമോക്കെ അവര്‍ ചികിത്സിച്ചു നേരെയാക്കിക്കൊള്ളും.

    ReplyDelete
  4. Is it traceable a call from internet VoIP?

    I am thinking it is not easy!

    ReplyDelete
  5. അങ്ങനെ തന്നെ....അതാണു മരുന്ന്

    ReplyDelete
  6. പ്രിയപ്പെട്ട അബൂതി,

    മാന്യമായി അവഗണിക്കാം. നിശബ്ദത ആരെയും വീണ്ടും വിളിക്കാന്‍ പ്രേരിപ്പിക്കില്ല.

    എത്രയോ വഴികള്‍ മുന്നിലുണ്ട്.

    മറിയുമ്മയുടെ ചിത്രം ശരിയായില്ലട്ടോ.

    സസ്നേഹം,

    അനു

    ReplyDelete
  7. ഇത്തരം ഞരമ്പുകളുടെ ശല്യം ദൈനം ദിനം വര്‍ദ്ധിച്ചു വരുന്ന കാലമാണ് ..

    ReplyDelete
  8. ചികിത്സിക്കേണ്ട രോഗങ്ങളെ ഇതുപോലെ ചികിത്സിക്കുക തന്നെ വേണം....
    നിശബ്ദതയേക്കാള്‍ പ്രതികരണം ആണ് നല്ലത്‌ എന്നതാണ് എന്റെ അഭിപ്രായം...:)

    ReplyDelete
  9. >> ഫൌസിയ അന്തം വിട്ട്‌ പൊന്തമ്മ കേറി.

    ബദറില്‌ ഇബ്‌ലീസ്‌ ഇറങ്ങ്യ പോലെ ഇത്‌ വല്ല്യ മൂസീബത്തായല്ലോ..

    അനക്കത്ര ചൊറിച്ചിലുണ്ടെങ്കില്‍ കൊണ്ടായി ഞണ്ടുമ്മടയിലെടെടാ നായിന്റെ മോനെ..

    അഥവാ ചത്തില്ലെങ്കില്‍ ഇനിയവനു പോയി ചാവുന്നതാണ്‌ നല്ലത്‌. കാരണം അവന്‌ ജനിക്കാന്‍ പോകുന്ന കൊച്ചുങ്ങളുടെ അണ്ഡം വരെ കത്തിപ്പോയിട്ടുണ്ടാകും.

    ഹഹഹാ... അബ്ബൂദീ, ചില പ്രയോഗങ്ങളും ഉപമാസും കിടിലോല്‍ക്കിടിലം.
    നല്ല ശൈലി.
    (എന്നിട്ടും ഇത്തരം പോസ്റ്റുകളിലേക്ക് എന്തുകൊണ്ടാണ് കൂടുതല്‍ പേര്‍ എത്താത്തതു എന്ന് ചിന്തിച്ചു പോകുന്നു!)

    ReplyDelete
  10. ചത്തില്ലെങ്കില്‍ ഇനിയവനു പോയി ചാവുന്നതാണ്‌ നല്ലത്‌. കാരണം അവന്‌ ജനിക്കാന്‍ പോകുന്ന കൊച്ചുങ്ങളുടെ അണ്ഡം വരെ കത്തിപ്പോയിട്ടുണ്ടാകും. അതുറപ്പാണ്‌.
    - ഇവിടെ വന്നപ്പോള്‍ ചിരിച്ചുപോയി. ഉമ്മാനെപ്പറ്റി അയാളുടെ ഒരു മതിപ്പേ...

    ReplyDelete
  11. ചിരിച്ചു ചിരിച്ച് പൊന്തമ്മ കേറി.

    ReplyDelete
  12. ഒറ്റമൂലി പോസ്റ്റ്‌ ചിരിപ്പിച്ചു :)

    ReplyDelete
  13. ചിരി നിര്‍ത്താന്‍ പറ്റുന്നില്ല. നാട്ടിലായിരുന്നപ്പോള്‍ ഇതു പോലെ ഒരു പാട് ഞരമ്പു രോഗികളുടെ ശല്യമുണ്ടായിട്ടുണ്ട്. ഇത്രയ്ക്കില്ലെങ്കിലും കുറേ തെറി പറഞ്ഞിട്ടുണ്ട്..

    ReplyDelete
  14. തെറി കഷായം ഏക്കും
    നന്നായി എഴുതി

    ആശംസകള്‍

    ReplyDelete
  15. മാഷെ

    "നരമ്പ് രോഗികള്‍ " സമൂഹത്തില്‍ പല രൂപത്തില്‍ ആണ്. തെറി പറഞ്ഞാല്‍ രക്ഷപെടും എന്നതിനേക്കാള്‍ അത് തിരിച്ചറിയുവാന്‍ ഉള്ള യുക്തി ആണ് വേണ്ടത് . ഫോണില്‍ വിളിക്കുന്ന ഒരു നരമ്പ് രോഗി ഒന്നോ രണ്ടോ വിളിയില്‍ ഇപ്പുറത്ത് നിന്ന് സഹകരണം ഇല്ലെങ്ങില്‍ മതിയാക്കി അടുത്ത ഇരയെ നോക്കി പോകും. പക്ഷെ കാര്യങ്ങള്‍ ചെന്ന് അവസാനിക്കുനത് സിനിമയില്‍ എന്ന പോലെ ആദ്യം ചൂടായി പിന്നെ ഫോണ്‍ വരാന്‍ വേണ്ടി കാത്തിരിക്കുന്ന അവസ്ഥയിലേക്ക് "ഫൌസിയ" പോലെ ഉള്ള പെണുങ്ങള്‍ എത്തുന്നതാണ് ണുന്നത്.

    വസ്തുത എന്ന് പറയുന്നത് ഒരു നരമ്പ് രോഗി മാത്രം വിചാരിച്ചാല്‍ ഒരു പെണ്ണും ഫോണില്‍ കൂടി നശിക്കുന്നതല്ല , നേരമ്പോക്കിന് വേണ്ടി അവര്‍ സ്വയം നാശം വിളിച്ചു വരുത്തുകയാണ് .

    അപ്പോള്‍ തെറി പറയേണ്ടത് നരമ്പ് രോഗിയെ ആണോ , അതോ "ഫൌസിയ" പോലെയുള്ള പെണ്ണിനെയാണോ എന്ന് ആത്മാവിനു സംശയം !!!!

    ReplyDelete