Monday, December 21, 2015

ബാല്യകാല സഖി




മലര്‍വാകച്ചോട്ടിലെ കളിവീട്ടിലും
മാവിന്‍ കൊമ്പിലെയൂഞ്ഞാലിലും
മന്ദസ്മിതത്തില്‍ മഴവില്ല്‌ ചാലിച്ച്‌
മമസഖിയായ്‌ നീയുണ്ടായിരുന്നു.
മധുകണമാം മൃദുഹാസങ്ങളും
മഞ്ജീരശിഞ്ജിതമുതിരുമാനടയും
മാന്‍മിഴിയെയ്യുമാലോലബാണങ്ങളും
മാനസവനികയില്‍ മലരുകളായിരുന്നു.
മറക്കുവാന്‍ മറന്നു മമജീവനില്‍
മമസഖി നീതന്നൊരോര്‍മകളേ
മധുരംതുളുമ്പുമാമാര്‍ദ്രമാമോര്‍മകള്‍
മറക്കുവതെങ്ങിനെ ഞാനിനിയും?

22 comments:

  1. മധുരംതുളുമ്പുമാമാര്‍ദ്രമാമോര്‍മകള്‍
    മറക്കുവതെങ്ങിനെ ഞാനിനിയും?

    ReplyDelete
  2. അവയൊക്കെ മറന്നാൽ പിന്നെന്ത് ജീവിതം!!!

    ReplyDelete
  3. അതെല്ലാം എങ്ങനെ മറക്കാനാണ്? ആ ഓർമ്മകളിൽ നിന്നല്ലെ എന്റെ ബ്ലോഗെഴുത്ത് പിറന്നത്,,

    ReplyDelete
  4. കവിതയ്ക്ക് അനുയോജ്യമായ ചിത്രം. രണ്ടും നന്ന്.

    ReplyDelete
  5. മനസ്സിന്റെ സ്വകാര്യങ്ങള്‍... നന്നായി.

    ReplyDelete
  6. മ കാരത്തില്‍ ഉടക്കി നിന്നപ്പോള്‍ എവിടെയൊക്കയോ എന്തൊക്കെയോ ഒരു കുറവ് പോലെ..... എങ്കിലും ശ്രമത്തിനു അഭിനന്ദനങ്ങള്‍.....

    ReplyDelete
  7. മറക്കുവതെങ്ങിനെ ഞാനിനിയും

    ReplyDelete
  8. അബൂതീ ആരെങ്കിലും എഴുതിയ വിഷയങ്ങൾ എന്നോ പഴകിയ വാക്കുകൾ ചേർത്തുവച്ച് കവിതയാക്കരുത്. നിന്നിൽ കവിത്വം ഉണ്ട്. അതിനെ അതിന്റെ വഴിക്ക് വിടുക. പുതിയ ആശങ്ങളിലേക്ക് മനസ്സ് തുറക്കുക. പുതിയ കവിതകൾ എങ്ങനെ എന്നു ശ്രദ്ധിക്കുക. സൈബർ സാഹിത്യം മാത്രം വായിക്കാതെ പുസ്തകപച്ചകളിലേക്കും കൂടി ഇറങ്ങിനടക്കുക

    ReplyDelete
  9. ബാല്യകാലത്തെക്കുറിച്ച് ഇങ്ങനെ ചിലത് എല്ലാവർക്കും പറയാനുണ്ടാകും. അത് അബൂതിയുടെ വാക്കുകളിൽ ഇങ്ങനെ ആവിഷ്കരിച്ചു.വരികളിൽ കവിത്വമുണ്ട്. ഇനിയുമെഴുതുക. ആശംസകൾ!

    ReplyDelete
  10. മമസഖി നീതന്നൊരോര്‍മകളേ
    മധുരംതുളുമ്പുമാമാര്‍ദ്രമാമോര്‍മകള്‍
    മറക്കുവതെങ്ങിനെ ഞാനിനിയും?

    ReplyDelete
  11. “മ” വാരിക സ്കൂള്‍ കാലത്തേ കേട്ടിരുന്നു...”മ” കവിത ആദ്യമായാണ് വായിക്കുന്നത്....ഹൃദ്യം ആ ഓര്‍മ്മകള്‍.

    ReplyDelete
  12. മനോഹരമായ വരികള്‍

    ReplyDelete
  13. ഇങ്ങനെയൊരു പ്രാസമൊക്കെയുണ്ടോ??

    എന്തായാലും നന്നായിട്ടുണ്ട്‌.ഒരു വരി മാത്രം മൊത്തഭംഗിയെ കുറച്ചെന്ന് തോന്നി.

    ഭാവുകങ്ങൾ!/!/!/!/

    ReplyDelete
  14. മധുരമാമീയോർമ്മകൾ ഞാൻ
    മറക്കുവതെങ്ങിനെ മമസഖീ.....

    നല്ല വരികൾ

    ReplyDelete
  15. നന്നായി.

    പുതുവത്സരാശംസകള്‍, മാഷേ

    ReplyDelete
  16. ഓര്‍മ്മകള്‍ അയവിറക്കി ജീവിക്കുവാന്‍ വിധിക്കപ്പെട്ടവരാണ് കൂടുതല്‍ പേരും .ബുദ്ധിവികാസമാകുമ്പോള്‍ മനുഷ്യര്‍ ഇണയില്‍ ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കും അതില്‍ ചിലര്‍ പരസ്പരം സ്നേഹബന്ധരാവും പക്ഷെ ആ സ്നേഹം യാഥാര്‍ഥ്യമാകുന്നത് വളരെ അപൂര്‍വ്വമാണെന്ന് മാത്രം .ആശംസകള്‍

    ReplyDelete