ഫെയ്സ് ബുക്ക് അക്കൌണ്ടില്ലാത്ത, അഥവാ 
ഉണ്ടെങ്കില്‍ തന്നെ അതില്‍ ആണ്ക്കൂട്ടുകാരില്ലാത്ത ഒരു പെണ്ണിനെ കിട്ടണേ എന്ന് 
പ്രാര്ത്ഥിച്ചവന് കിട്ടയതോ? ഫെയ്സ് ബുക്കും ട്വിറ്ററും പോരാത്തതിന് ബ്ലോഗുമുള്ളൊരു പെണ്ണിനെ! 
തിരുമോന്തയുടെ ചന്തം കണ്ട് കെട്ടിയതാന്നു കരുതരുതേ; 
നാടെങ്ങും പെണ്ണന്വേഷിച്ച് കിട്ടാതെ വന്നപ്പോള്‍ അവസാനം കിട്ടിയ പെണ്ണിനെ 
കെട്ടിയതാണ്. 
ആശിച്ച പെണ്ണിനെ കിട്ടിയില്ലെങ്കില്‍ കിട്ടിയ പെണ്ണിനോടാശ എന്നാണല്ലോ 
ആക്രാന്താനന്ദസ്വാമിയുടെ മഹത് വചനങ്ങള്‍ 
കുളിരുള്ള ആദ്യരാത്രി, അവളേയും 
കാത്തവനിരുന്നു. ഒരു കൊല്ലത്തെ മുഴുവന്‍ വാരികയിലേയും ഫലിത ബിന്ദുക്കള്‍ കാണാതെ 
പഠിച്ചിട്ടുണ്ടായിരുന്നു. ഇന്നവളെ തമാശ പറഞ്ഞ് ചിരിപ്പിച്ച് കൊല്ലുമെന്നവന്‍ 
മനസ്സില്‍ പറഞ്ഞു. 
അങ്ങിനെ അവള് വന്നു. കയ്യിലെ പാല് ഗ്ലാസിനായി അവന് കൈകള്‍ 
നീട്ടി. അവന് കുടിച്ചതിന്റെ പാതി അവള് കുടിക്കണമല്ലോ? അതാണല്ലോ നാട്ടുനടപ്പ്? പക്ഷെ അവള് ചെയ്തതോ? പാലില്‍ പാതി കുടിച്ച് ബാക്കി പാതി അവന്റെ നേരെ നീട്ടി 
ഒരു ഉട്ടോപ്യന്‍ ചോദ്യം! "നമുക്കൊരു ചെയ്ഞ്ചൊക്കെ വേണ്ടേ കുട്ടാ" 
അപ്പോഴവനു 
മനസ്സിലായി, തന്റെ ഭാര്യ ഒരു ഫെമിനിസ്റ്റാണ്. ദാമ്പത്യം ഒരു കൂട്ടു 
കച്ചവടമാണെന്നും സകല ഉത്തരവാദിത്വങ്ങളും, ജോലികളും പങ്കിട്ടെടുക്കണമെന്നും, ആയ 
നിലക്ക് നാളെ രാവിലെ അടുക്കളയില്‍ കയറി രാവിലെ ആരാണ് ചായയിടേണ്ടത് എന്ന് 
നമുക്ക് ടോസിട്ട് നോക്കാമെന്നും അവള് പറഞ്ഞപ്പോളവനു മനസ്സിലായി, അവള് വെരുമൊരു 
ഫെമിനിസ്റ്റു മാത്രമല്ല ഒരു തീവ്രവാദിയായ ഫെമിസ്റ്റാണെന്ന്. 
അന്നാദ്യമായി അവന്റെ മനസ്സ് ഉറക്കെ ഉറക്കെ പാടി. 
കണ്ണുനീര് തുള്ളിയെ 
സ്ത്രീയോടുപമിച്ച
കാവ്യ 
ഭാവനേ... 
അടി കൊള്ളണം.. 
നിനക്കടി കൊള്ളണം.. 
ദാമ്പത്യം മുന്നോട്ട് നീങ്ങി. 
അവളെപ്പോഴും അവനെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. 
കുട്ടാ നമ്മളൊന്നാണ് കേട്ടോ.. 
അപ്പകാളയെ പോലെ അതെയെന്നവന്‍ തലയാട്ടുമ്പോഴെല്ലാം അവള് വീണ്ടും പറയും.
ഡാര്‍ളിംഗ്.. നമ്മളിലെ ആ ഒന്ന് ഇന്ന് ഞാനും നാളെ നീയും.. 
അവസാനം സഹിക്കവയ്യാതെ 
വന്നപ്പോള്‍ ഒരിക്കലവന്‍ അവളുടെ തലമണ്ട തല്ലിപ്പൊട്ടിച്ച് നേരെ പോലീസ് 
സ്റ്റേഷനില്‍ ചെന്ന് കീഴടങ്ങി. അവന് സന്തോഷത്തോടെ പറഞ്ഞു. 
സര് ,, ഞാനെന്റെ ഭാര്യയെ കൊന്നു. 
എസ് ഐ അവനെ ആപാദചൂഢമൊന്നു നോക്കി. "ഭാഗ്യവാന്" എന്ന് എസ് ഐയുടെ 
മനസ്സ് മന്ത്രിച്ചുവോ? അപ്പോഴാണ് അവന്റെ അയല്‍വാസി അവിടേക്ക് ഓടി വന്നത്. 
വന്ന പാടെ കിതച്ചു കൊണ്ടവന് പറഞ്ഞു
താനെന്തു പണിയാടോ കാണിച്ചത്? തന്റെ ഭാര്യയുടെ 
തലക്കെന്തിനാ തല്ലിയത്? അവള്‍ക്ക് ബോധം വന്നപ്പോള്‍ മുതല്‍ തന്നെ 
അന്വേഷിക്കുന്നു.. 
അവന് ഞെട്ടി. എവറസ്റ്റ് കൊടുമുടിയോളം വലിപ്പമുള്ള ഞെട്ടല്‍.. 
ഹപ്പോ,, ഹതു ചത്തില്ലേ... ?
അവന് പോലീസുകാരോട് കൈ കൂപി വണങ്ങി താണുകേണപേഷിച്ചു.. 
സാര്‍ ..പ്ലീസ്.. എന്നെ ഒന്ന് തൂക്കിക്കൊല്ലൂ...
 

 
 
ആശിച്ച പെണ്ണിനെ കിട്ടിയില്ലെങ്കില്‍ കിട്ടിയ പെണ്ണിനോടാശ എന്നാണല്ലോ ആക്രാന്താനന്ദസ്വാമിയുടെ മഹത് വചനങ്ങള്‍
ReplyDeleteഅങ്ങേര്‍ക്ക് ഒരു ചാന്‍സ് കൂടി കൊടുക്കാമായിരുന്നു.
ReplyDeleteഅവസാനം പോലീസുകാരനോട് അപേക്ഷിക്കുന്നതില്‍ നിന്നും അയാളുടെ ജീവിതത്തിന്റെ ഗതി മനസ്സിലാക്കാം. നന്നായി മാഷേ. ഇനിയും തുടരുക....
ReplyDeleteഅടിപൊളി
ReplyDeleteഅഭിനന്ദനങ്ങള്‍
ഇവിടെ എന്നെ വായിക്കുക
http://admadalangal.blogspot.com/
ഗുണപാഠം: ഫേസ് ബുക്കും ട്വിറ്ററുമായാലും കുഴപ്പമില്ല, ബ്ലോഗും കൂടിയുള്ള പെണ്ണിനെ.....
ReplyDeleteഇന്ന് ഇഞ്ഞ് ഒന്നും മാണ്ട............സൂപ്പര്‍ .......അഭൂതിയല്ല അനുഭൂതിയാണ്
ReplyDelete"തിരുമോന്തയുടെ ചന്തം കണ്ട് കെട്ടിയതാന്നു കരുതരുതേ; നാടെങ്ങും പെണ്ണന്വേഷിച്ച് കിട്ടാതെ വന്നപ്പോള്‍ അവസാനം കിട്ടിയ പെണ്ണിനെ കെട്ടിയതാണ്."
ReplyDeleteനാടായ നാട്ടിലൊക്കെ ഇത്രയധികം പെണ്പിള്ളേര് ഉള്ളപ്പോള്‍ ഒന്നിനേം കിട്ടീല്ലെന്കില് എന്തോ കുഴപ്പമുണ്ടല്ലോ. അപ്പോള്‍ പിന്നെ കിട്ടുന്നത് ഇങ്ങനൊക്കെ തന്നെയാവും.(പെണ്ണും പറഞ്ഞുകാണും ഇതേപോലെ ഡയലോഗ് )
:) :) :)
ഇത് കലക്കി കലക്കി , കലക്കി
ReplyDeleteഹഹ്ഹഹാ
ഹി ..ഹി,...ജനകന് സിനിമയില്‍ സുരേഷ് ഗോപി പറയുന്നത് പോലെ , ഇതിലെ ഭര്‍ത്താവ് പറയേണ്ടിയിരുന്നു " ഒരു ഭര്‍ത്താവിന്റെ രോദനം " അതിങ്ങനെ എക്കോ അടിക്കണം ....
ReplyDeleteനല്ല പോസ്റ്റ്.,. ആശംസകള്‍..
കണ്ണുനീര് തുള്ളിയെ
ReplyDeleteസ്ത്രീയോടുപമിച്ച
കാവ്യ ഭാവനേ...
അടി കൊള്ളണം..
നിനക്കടി കൊള്ളണം..
ഹഹ രസിപ്പിച്ചു
ചിരിയുടെ അലകൾ തീർത്ത് ഈ പോസ്റ്റ് മായാതെ ഉള്ളിൽ നിറയുന്നു.
ReplyDeleteകൊള്ളാം അബൂതി നന്നായി.നര്‍മ്മം നല്ല രീതിയില്‍ അവതരിപ്പിച്ചു.ആശംസകള്‍...
ReplyDeleteകിടിലന്‍ പോസ്റ്റ്.. നന്നായി ചിരിപ്പിച്ചു.. ഭാവുകങ്ങള്‍.. :)
ReplyDeletehttp://kannurpassenger.blogspot.in/2012/07/blog-post.html
ഹ ഹ നന്നായി ചിരിച്ചു.
ReplyDeleteകിടിലോല്‍ക്കിടിലം!! അഭിനന്ദനങ്ങള്‍ !!!!
ReplyDeleteനല്ല നര്‍മ്മം, എങ്കിലും ഇത്തിരി കൂടി നീട്ടാമായിരുന്നു. അവസാനം തിരിക്കിട്ട് തീര്‍ത്ത പോലെ തോന്നി.
ReplyDeleteഅബൂതി കൊള്ളാം ....
ReplyDeleteനന്നായി ഇനിയും പ്രതീഷിക്കുന്നു
ReplyDeleteഅടിപൊളി .............
ReplyDelete