Saturday, November 24, 2018

പാടുക മൗനമേ



പാടുക നീയിനി. മൗനമേ പാടുക!
പ്രേമസ്വരുപൻറെ ചാരത്തിരുന്ന്, 
പാടുക നീയിനി. മൗനമേ പാടുക!
പൂക്കളും പുഴകളും പൂമ്പാറ്റകളും,
തഴുകുമീ കാറ്റും പാടുന്ന നേരത്ത്
പാടുക നീയിനി. മൗനമേ പാടുക!
പ്രണയാർദ്രമിഴികളിൽ മിഴികളാൽ
കവിതയെഴുതുന്ന നിമിഷങ്ങളിൽ
സാരസമ്പൂർണ്ണമാമാർദ്രഹൃദയത്തിൽ
ലജ്ജതൻ പ്രാവുകൾ കുറുകവേ,
മാനസചിമിഴിയിലുള്ളൊരാ പാട്ട്,
പാടുക നീയിനി. മൗനമേ പാടുക!

2 comments:

  1. നല്ല വരികൾ
    ആശംസകൾ

    ReplyDelete

  2. പ്രേമസ്വരുപൻറെ ചാരത്തിരുന്ന്,
    പാടുക നീയിനി. മൗനമേ പാടുക ....

    ReplyDelete