Tuesday, January 1, 2019

ഓർമകളിൽ ഒരു തുളസിക്കതിർ പോലെ!

മുൻ അദ്ധ്യായം:  യാത്ര 

അദ്ധ്യായം: അഗ്നിസാഗരം.



വണ്ടിയി നിന്നിറങ്ങി നൗഫ എനിക്കിറങ്ങാനുള്ള റയി സജ്ജീകരിക്കുമ്പോ കൗതുകത്തോടെ കുട്ടേട്ട അങ്ങോട്ട് വന്നു. വീടിറെ ഓരത്തെ ഒതുക്കിലിരുന്ന് കൊത്ത കല്ല് കളിക്കുന്ന രണ്ടു പെകുട്ടിക അന്തം വിട്ട് നോക്കി നിക്കുന്നത് കാണാം. 

"ആരാ? മനസ്സില്ലാ..." 

ഞങ്ങളുടെ അടുത്തെത്തിയ കുട്ടേട്ടൻ നൗഫലിനോട് ചോദിക്കുന്നതിനിടയിലാണ് ഞാ റയിലിലൂടെ വീചെയ ഉരുട്ടി പുറത്ത് വരുന്നത്. അദ്ദേഹം മൗനം പൂണ്ട് എന്നെ സൂക്ഷിച്ചു നോക്കി. എന്തൊക്കെയോ ഭാവങ്ങ മുഖത്ത് മിന്നിമറയുന്നത് ഞാ കണ്ടു. ഒരു ചെറു പുഞ്ചിരിയോടെ ഞാ ചോദിച്ചു. "കുട്ടേട്ടന് എന്നെ മനസ്സിലായോ?" ചിരിച്ചു കൊണ്ടാണ് കുട്ടേട്ട പറഞ്ഞത്.. "ഒന്ന് ഫോടാ.. നിന്നെ അറിയാതിരിക്ക്യേ.. നല്ല കഥ... ന്നാലും ഇപ്പോളെങ്കിലും ഒന്ന് വന്നൂലോ..."

അദ്ദേഹം എൻറെ കയ്യി പിടിച്ചുഎൻറെ മുപിലിരുന്നുനിജീവമായ കാൽമുട്ടുകളിൽ വിറയ്ക്കുന്ന കൈക കൊണ്ട് പിടിച്ചു. നിറഞ്ഞ കണ്ണുകളുയത്തി റെ മുഖത്ത് നോക്കി പതറിയ ശബ്ദത്തോടെ പറഞ്ഞു... 

"അന്നന്നെ പറഞ്ഞയക്കേണ്ടിയിരുന്നില്ലാ ന്ന്, മനസ്സ് എന്നും പഴിച്ചിട്ടേ ഉള്ളൂ.. വിധി.. അങ്ങിനെ ആശ്വസിക്കാനല്ലേ പറ്റൂ..."


ഞാ മുന്നോട്ടാഞ്ഞ് ദ്ദേത്തിറെ ഇടം ചുമലി പിടിച്ചു

"അതൊക്കെ പോട്ടെ കുട്ടേട്ടാ.. എന്തൊക്കെ ഉണ്ട് വിശേഷങ്ങ.. ഇപ്പൊ കടയൊന്നുമില്ലേ?" കുട്ടേട്ട എഴുനേക്കുന്നതിനിടയിൽ പറഞ്ഞു. "പിന്നെ.. അതൊക്കെ പറയാം. നിങ്ങ വാ.. ഇതാരാ...?" 

നൗഫലിനെ നോക്കി അദ്ദേഹം ചോദിച്ചു. "മനസിലായില്ലേ.. ബാപ്പൂൻറെ മൂത്തതാ..." അത്ഭുതത്തോടെ കുട്ടേട്ട അവനെ നോക്കി. പിന്നെ തന്നത്താ പറഞ്ഞു. "സമയം പോകുന്ന ഒരു പോക്കേ." 

പൂമുഖത്തേക്ക് കയറിയ അദ്ദേഹം തിരിഞ്ഞു നോക്കിയപ്പോഴാണ് കണ്ടത്. എനിക്കങ്ങോട്ട് കയറാ കഴിയില്ല. അദ്ദേഹം രണ്ട് മൂന്നു നിമിഷം വിഷണ്ണനായി നിന്നു. "ച്ചെ.. ഞാനതോത്തില്ല. നമുക്കാ പുളിയുടെ ചോട്ടിലിരിക്കാം.." രണ്ട് പ്ലാസ്റ്റിക് കസേരക തൂക്കിക്കൊണ്ട് അദ്ദേഹം ഇറങ്ങി വന്നു. പുളിയുടെ ചുവട്ടി ഇരുന്നപ്പോ ഞാ ചോദിച്ചു. "കുട്ടേട്ടാ,, തുളസി?"

അദ്ദേഹം ഒന്നു പുഞ്ചിരിച്ചു. "ആ..... അവള് സുഖായിരിക്കുന്നു... ഭത്താവും മോളും ഒക്കെയായി സുഖമായിരിക്കുന്നു.." കുറച്ച് നേരം ആരും ഒന്നും മിണ്ടിയില്ല... ആ മുഖത്ത് എന്തോ ഒരു സന്തോഷമില്ലായിമ ഞാ കണ്ടു. വേദനയുടെ മൂട മഞ്ഞ് പോലെ എന്തോ ഒന്ന്. നേരത്തെ കണ്ട കുട്ടികൾ സർബത്തുമായി വന്നു. ഒരു ഗ്ലാസ്സ് എടുക്കവെ ഞാനതിലൊരു കുട്ടിയോട് പേരെന്താണെന്ന് ചോദിച്ചപ്പോ തെല്ലൊരു നാണത്തോടെ അവ പറഞ്ഞു. "തുളസി" 

എൻറെ ചുണ്ടിലെ വിടന്ന പുഞ്ചിരിയുടെ ഇതളുക കൊഴിഞ്ഞുപോയോ?! ഞാ കുട്ടേട്ടനോട് ചോദിച്ചു. "എന്താ കുട്ടേട്ടാ പറ്റിയത്? നിങ്ങളൊക്കെ എന്താ എന്നി നിന്നും ഒളിക്കുന്നത്?" 

കുട്ടേട്ട ഒന്നും പറഞ്ഞില്ല. കുറെ നേരം വെറും മണ്ണിലേക്ക് നോക്കി നിന്നു. പിന്നെ പതുക്കെ പറഞ്ഞു. 

"പ്രഭാകരേട്ട വിവരമറിഞ്ഞു വന്നത് തുളസിയെ ആശുപത്രീലാക്കി മൂന്നാം ദിവസമായിരുന്നു. നീ പോയിട്ട് ഒരു വിവരവുമില്ല. തുളസിക്ക് ബോധം വന്നിട്ടുമില്ല. മൂപ്പർ ഒരു അരപ്പിരാന്തനായിരുന്നു. ആശുപത്രീലെ പിരിമുറുക്കത്തിറെ ഇടയി ചാത്തകുട്ടിയുടെ മക പ്രകാശറെ കൂടെ അവിടെവിടെയോ പോയി നന്നായി കുടിച്ചു. പ്രകാശ എന്തൊക്കെ പറഞ്ഞൂന്ന് ക്കറിയാ. തിരിച്ചു വന്നത് വല്ല്യ ചൂടിലായിരുന്നു. ഒരു മേത്തനുമായി മോളെ കറങ്ങാ വിട്ടു എന്നൊക്കെ പറഞ്ഞ് ഭയങ്കര വഴക്ക്. ഓപ്പയെ ഇനി പറയാനൊന്നൂല്ല. തല്ലുകേം ചെയ്തു. ഞാനിടപെട്ടപ്പോ അത് അതിനേക്കാ കച്ചറയായി. ഒന്നും പറയണ്ട. ബന്ധം അവിടെ വഷളായി. കുട്ടി അഞ്ചാം ദിവസമാണ് കണ്ണു തുറന്നത്. ഏട്ടീസം കഴിഞ്ഞപ്പോ ഡോക്ട്ട ഇനി പേടിക്കാനൊന്നുള്ള എന്ന് പറഞ്ഞു. മൂപ്പർ അപ്പോഴും ദേഷ്യത്തിലായിരുന്നു. എന്നോടൊ ഓപ്പയോടൊ ഒരക്ഷരം ചോദിക്കാതെ, പറയാതെ, തുളസിയെ ഡിസ്ചാജ് ചെയ്യിച്ച്, ഓപ്പയെ കൂട്ടാതെ, ഒരു പോക്ക് പോയി. ഒരു അസുര. അല്ലാതെന്താ പറയാ. ഞങ്ങള് കരുതി മൂപ്പരുടെ തറവാട്ടിലേക്കാവും പോയതെന്ന്. ചെന്നപ്പോ, മൂപ്പരങ്ങോട്ട് പോയിട്ടില്ല. ഒരു വിവരവും ഇല്ല. പഞ്ചാബിലായിരുന്നല്ലോ ജോലി. പിന്നെ ഒരലച്ചിലായിരുന്നു. എവിടെയൊക്കെയോ പോയി. ആരെയൊക്കെയോ കണ്ടു. അവരെ മാത്രം കണ്ടില്ല. ഒരു മാസം കൊണ്ട് ഓപ്പയ്ക്ക് ഒരു നൂറു വയസ്സങ്ങട്ട് കൂടി. തിന്നാതെയും കുടിക്കാതെയും ഓരോരോ ദീനങ്ങളായി. ഒരു കൊല്ലം തികച്ചില്ല...  കണ്ണീ കുടിച്ച് കുടിച്ചങ്ങട്ട് പോയി. ഇതിൻറെ ഇടയിലെ നിൻറെ കാര്യൊന്നും ഞങ്ങളാരും അന്വേഷിച്ചില്ല കുട്ട്യേ." 

ആ കണ്ണുകയി നിന്നും ഒലിച്ചിറങ്ങുന്ന നീത്തുള്ളിക കവിളി തിളച്ച് മറിയുന്നുണ്ടായിരുന്നു. എൻറെ കര പുകഞ്ഞ് നീറുകയാണ്. നൗഫ എൻറെ തോളി പിടിച്ചപ്പോ ഞാ മുഖമുയത്തി അവൻറെ കണ്ണിൽ നോക്കി. നിറഞ്ഞ കണ്ണുകളോടെ ഞാ ചോദിച്ചു. "ഇതൊക്കെ നിങ്ങക്കെല്ലാവക്കും അറിയാമായിരുന്നില്ലേ? പിന്നെ എന്തിനാടാ, ഇത്രയും കൊല്ലം എന്നെ ഈ.... ഈ..."

സങ്കടം കാരണം എനിക്ക് വാക്കുക കിട്ടിയില്ല. നൗഫ ഒന്നും മിണ്ടിയില്ല. എൻറെ മുടിയി തലോടിക്കൊണ്ടേ ഇരുന്നു. കുറച്ചു നേരത്തെ മൗനത്തിനു ശേഷം ഞാ പതുക്കെ ചോദിച്ചു. "അപ്പൊ, പിന്നെ അവരിങ്ങോട്ട് വന്നിട്ടേ ഇല്ലേ? ത്താവ് മോള് എന്നൊക്കെ പറഞ്ഞതോ?

കുട്ടേട്ട തെളിഞ്ഞ മുഖത്തോടെ തന്നെയാണ് വന്നത്. വന്നു.. "ഓള് വന്നു.. ആദ്യം വന്നതൊരു കത്താ.. സിലോണീന്ന്.."

എനിക്കത്ഭുതമായി.. ശ്രീലങ്കയി നിന്നോ.. കുട്ടേട്ട തുടന്നു.. 

"പ്രഭാകരേട്ട അന്നത്തെ വാശിക്ക് കുട്ടിയേം കൊണ്ട് പോയത് നേരെ സിലോണിലേക്കാ. ആരോടും ഒന്നും പറയാതെ. അവിടെ ഏതോ പരിചയക്കാരൊക്കെ ഉണ്ടായിരുന്നു മൂപ്പക്ക്.  പ്രഭാകരേട്ട അവളോട് ചെയ്തതാ കൊടും ക്രൂരത. ഏതോ പുകയിലപ്പാടത്താ അവര് പോയിപ്പെട്ടത്. അവക്കാണെങ്കി ഭാഷയറിയില്ല. ആളുകളെ അറിയില്ല. അവളെ വീട്ടി നിന്നും പുറത്തിറങ്ങാ പോലും സമ്മതിച്ചില്ല. മൂപ്പ അവിടുള്ളവരോടൊക്കെ പറഞ്ഞത് മോളെ തള്ള ചത്തു പോയി, നാട്ടിലൊന്നും ആരുമില്ലാന്നാണ്. മറ്റുള്ളവരോട് ഒന്ന് സംസാരിക്കാ പോലും സമ്മതിക്കാതെ അയാളവളെ ശരിക്കും ഒരു തടവിലിട്ട മാതിരിയായിരുന്നു. എത്രങ്ങാനും വിഷമിച്ചിട്ടുണ്ടാവും റെ കുട്ടി?" 

ഞാ വെറുതെ കേട്ട് നിക്കുകയായിരുന്നു. എൻറെ മനസ്സിലേക്ക് ചില ചിത്രങ്ങ കടന്നു ന്നു. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പുകയിലപ്പാടത്തെവിടെയോ ഉള്ള ഒരു കൊച്ചു വീട്ടി, സ്നേഹത്തോടെ ഒന്ന് മിണ്ടാനോ പറയാനോ ആരുമില്ലാതെ ഒറ്റയ്ക്ക്, സ്‌നേഹത്തിൻറെയും കരുതലിൻറെയും സ്ഥാനത്ത്, പകയും ദേഷ്യവും മാത്രമുള്ള അച്ഛനോടോത്ത് കഴിയേണ്ടി വന്ന തുളസിയുടെ നിറം മങ്ങിയ ചില ചിത്രങ്ങ. സ്വന്തം അമ്മ മരിച്ചതറിയാതെ, താ സ്നേഹിക്കുന്ന, തന്നെ സ്നേഹിക്കുന്ന ഒരാളുടെയും ഒരു വിവരവുമറിയാതെ, ഒരു പാതാളക്കിണറിറെ ഉള്ളിലകപ്പെട്ട പോലെ ജീവിക്കേണ്ടി വന്ന അവളുടെ ദുരന്തത്തിറെ മുപി എനിക്ക് സംഭവിച്ചതൊക്കെ എന്ത്? എത്ര നിസാരം? 

ഞാ കരുതി ൻറെ നെഞ്ചിലൊരു കനലെരിയുന്നുണ്ടെന്ന്. അല്ല. അതൊരു തീപ്പൊരി മാത്രമായിരുന്നു. തുളസിക്കതി പോലൊരു പെകിടാവിറെ നെഞ്ചിലെരിയുന്ന ഒരു കനക്കുന്നി നിന്നും റെ നെഞ്ചിലേക്ക് പറന്നു വീന്നൊരു തീപ്പൊരി മാത്രമായിരുന്നു അത്. വെറും ഒരു തീപ്പൊരി മാത്രം.  ഞാ കുട്ടേട്ടറെ മുഖത്തേക്ക് വേദനയോടെ നോക്കി. വിഷാദം താളം കെട്ടിനിക്കുന്ന മുഖത്ത് നിന്നും വരുന്ന വാക്കുകൾഏതോ ഗുഹക്കകത്ത് നിന്നും വരുന്ന ചെമ്പിച്ച ശബ്ദം പോലെ ഞാ കേട്ടു.  

"അഞ്ചാറു കൊല്ലം അവിടെ കെടന്ന് നരകിച്ചു റെ കുട്ടി. ഇടയ്ക്കെപ്പോളോ യൂസുഫ് വന്നിരുന്നു. നീ പറഞ്ഞിട്ടാണ്, തുളസിയെ പറ്റി ഒന്നുമറിയാതെ നീ ഒരു തൊയ്‌ര്യം കൊടുക്കുന്നില്ലാന്നും പറഞ്ഞ്. അന്നാണ്, നിനക്ക് പറ്റിയ കാര്യങ്ങളൊക്കെ ഞാനറിഞ്ഞത്. വല്ല്യ സങ്കടായി. അവരെ പറ്റി ആക്കും ഒന്നും അറിയില്ലായിരുന്നല്ലോ അന്നൊന്നും.  അപ്പൊ പിന്നെ ഞാനെന്ത് പറയാനാ. രണ്ടായിരത്തിലാണ്, ഒരീസം, ഒരു മൂവന്തി നേരത്ത്,  ഒരു തമിഴ വന്നു. ഒരു കത്തും കൊണ്ട്. പ്രഭാകരേട്ടന് ക്യാസറായിരുന്നു. കിടപ്പിലായ മൂപ്പരെ കൂടെ ഒരു പെങ്കുട്ടി മാത്രല്ലേ ഉള്ളൂ. അതിറെ ബുദ്ധിമുട്ടൊക്കെ പറഞ്ഞാൽ തീരുമോ? ഒരു ഭാഗത്ത് പുലികളും, മറ്റേ ഭാഗത്ത് സർക്കാരും. നിവർത്തിയില്ലാതെ വന്നപ്പോ, അവിടന്ന് ഓടിപ്പോന്ന ഒരു കൂട്ടം തമിഴന്മാരുടെ കൂട്ടത്തി പോരാ നോക്കിയതാണ് അവ. പറ്റീല. ദീനമൊക്കെ വന്ന പ്രഭാകരേട്ട ഒരു എടങ്ങേറാകും ന്ന് കരുതീട്ടുണ്ടാകും ഓല്. ഒപ്പം കൂട്ടീല. അപ്പളാ, പരിചയമുള്ള ഒരാളെ കത്തേല്പിച്ചതത്രെ..."

ഒന്നു ശ്വസിക്കാൻ പോലുമാവാതെ എല്ലാം കേട്ടിരിക്കുകയായിരുന്നു ഞാൻ. ഉറവയൊഴുകുന്ന മിഴികൾ കൊണ്ട് മാത്രം ജീവൻറെ അടയാളം കാണിക്കുന്ന ഒരു ശിലാശില്പമായി.

"പിന്നെ ഞങ്ങള് കുറച്ചാളുകള് അങ്ങോട്ട് പോകേണ്ടി വന്നു. എത്ര എടങ്ങേറായിട്ടാണ് അവരെ ഒന്ന് തിരിച്ചു കൊണ്ടു വന്നത് എന്നോ. മൂപ്പ നിന്നില്ല. ഒരു മാസം തെകച്ചില്ല.  ഓളെ ഞാനിങ്ങോട്ട് കൊണ്ടന്നു. ഓപ്പയുടെ മരണമറിഞ്ഞപ്പോ ഓക്ക് പ്രാന്ത് പിടിച്ച മാതിരിയായി. മുഴുഭ്രാന്തായില്ലല്ലോ.. ഭാഗ്യം. ഒരു മാസൊക്കെ ആയപ്പോ നിന്നെ പറ്റി ചോദിച്ചു. യാതൊരു വിവരവുമില്ലാന്ന് ഞാനൊരു നുണ പറഞ്ഞു. അല്ലെങ്കി തന്നെ നിറെ അവസ്ഥ പറഞ്ഞാ, അത് കൂടി താങ്ങൂല ആ പാവം. അതോണ്ട് ഞാമ്പറഞ്ഞില്ല. മാത്രമല്ല, നിങ്ങളൊക്കെ ശരിക്കും എവിടാ താമസിക്കുന്നത് എന്നൊന്നും ഞങ്ങക്കാക്കും അറീല്ലല്ലോ. സത്യം പറയാലോ, കൂടുതലങ്ങോട്ട് അന്വേഷിക്കാനും നിന്നില്ല. എങ്ങാനും കുട്ടി നിറെ വിവരം അറിഞ്ഞാലോ എന്നൊരു പേടി ഉണ്ടായിരുന്നെ." 

"ഒരു കല്യാണാലോചന ഒത്തു വന്നപ്പോ ഒന്നും നോക്കീല. ഓക്ക് എതിപ്പൊന്നും ഇല്ലായിരുന്നു. കല്ല്യാണത്തിന് നിന്നെ വിളിക്കാനൊത്തില്ലല്ലോ എന്ന് സങ്കടം പറഞ്ഞീരുന്നു. സുനിലിനോട്, അതാ ഭർത്താവിൻറെ പേര്, ഞാ എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. അല്ല, നാളെ അവനറിഞ്ഞ് ഒരു പ്രശ്നായാ, അങ്ങിനെ ഒരു ദുരന്തം കൂടി വേണ്ടല്ലോ. എപ്പോ വന്നാലും നിന്നെ കുറിച്ചെന്തെങ്കിലുമൊക്കെ പറയുമായിരുന്നു അന്നൊക്കെ. പിന്നെ പിന്നെ ഒക്കെ എല്ലാരും മറന്ന പോലെ ആയി. ഇത്ര കാലായില്ലെ?"

കുട്ടേട്ട പറഞ്ഞു നിത്തിയപ്പോ ഞങ്ങക്കിടയി കനത്ത ഒരു നിശബ്ദത പടന്നു. ആരെയും കുറ്റം പറയാനില്ല. ത് കൊണ്ട് കാര്യവുമില്ലല്ലോ? കുറെയധികം അഗ്നിസാഗരം നീന്തിയെങ്കിലും തുളസി ഒരു കരയി ചെന്നെത്തിയല്ലോ? സന്തോഷം. ആ സന്തോഷം മനസ്സിലെ മറ്റെല്ലാ ദുഃഖങ്ങളെയും, ഉപ്പ് മഞ്ഞുരുക്കുന്നത് പോലെ ഇല്ലാതാക്കുന്നു. അവളെ ഒന്ന് കാണണം എന്നാഗ്രഹമുണ്ട്. 

"കുട്ടേട്ടാ എനിക്കവളെ ഒന്ന് കാണാ പറ്റുമോ? അതല്ല, അതിനി അവളുടെ ഭത്താവിനൊക്കെ ഒരു പ്രശ്നമാവുമോ?" 

അതിന് തിരിച്ച് എന്നോട് ഒരു ചോദ്യമാണ് കുട്ടേട്ട ചോദിച്ചത്

"നിനക്കിന്ന് കാണണോ? ഓളെ?"

തുടരും 

2 comments:

  1. "നിനക്കിന്ന് കാണണോ? ഓളെ?"
    ന്താപറയ്യാ?!!
    ആശംസകൾ

    ReplyDelete