Tuesday, March 19, 2019

പാടുന്ന പക്ഷി!


ഞാൻ; അനന്തമാമാകാശച്ചെരുവിൽ,
ചിറകുകൾ വീശിപ്പറക്കാൻ കൊതിച്ചിട്ടും,
ആകാശമൊന്നും നേടുവാനാവാത്ത പക്ഷി!

ദേശാടനക്കിളികളോട് കൂട്ടു കൂടുവാൻ
ഏറെക്കൊതിച്ചിട്ടുമൊരു കൂട്ടുമാവാതെ,
ഞാൻ ഏകനായ് പാടുന്ന പക്ഷി! 

പണ്ടുപണ്ടേ നീ നിഴൽക്കുത്തിനാലെൻറെ,
ഹൃദയം പിളർത്തിപ്പിരിഞ്ഞു പോയിട്ടും,
മോഹമേയിനിയും പാടുന്ന പക്ഷി!

ഒരു സ്നേഹസാഗരം വാഴ്പ്പാട്ടു പാടി,
നേദിച്ചു കൈകൂപ്പി നിൽക്കുന്നു ഞാനീ,
ഏകാന്തവാടിതൻ പാടുന്ന പക്ഷി! 

താളം മുറിഞ്ഞു പിടഞ്ഞു പോകുന്നെങ്കിലും
ഘോരഘനവർഷഭേരിയിലലിഞ്ഞുപോകിലും
പിന്നെയും പിന്നെയും പാടുന്ന പക്ഷി!

നിഴലെ നീ പോലും കേൾക്കുവാനില്ലെങ്കിലും
ഇരുളിൻറെ വേദിയിൽ ഞാനിടറിവീണെങ്കിലും
പാടുവാതിരിക്കുവാനാവാത്ത പക്ഷി!

*ശുഭം* 

2 comments:

  1. താളം മുറിഞ്ഞു പിടഞ്ഞു പോകുന്നെങ്കിലും
    ഘോരഘനവർഷഭേരിയിലലിഞ്ഞുപോകിലും
    പിന്നെയും പിന്നെയും പാടുന്ന പക്ഷി....

    ReplyDelete
  2. പാടുവാതിരിക്കുവാനാവാത്ത പക്ഷി!

    ആശംസകൾ

    ReplyDelete