മുൻ അദ്ധ്യായം: മോക്ഷം തേടുന്നവർ
അദ്ധ്യായം 30: നീചൻ
കർമ്മഫലത്തിൻറെ കൊയ്ത്തു പാട്ട്, സൽകർമ്മങ്ങൾ ചെയ്തവർക്ക് മാത്രമേ കേൾക്കാൻ ഇമ്പമുണ്ടാവൂ. അല്ലാത്തവർക്ക് അതുണ്ടാവില്ല. മനസ്സിന് ആസ്വാദ്യമായ വയൽപാട്ടുകൾ കേട്ട് വിളവെടുക്കാനാവില്ല അവർക്ക്. പകരം, ജീവബലിക്ക് മുൻപുള്ള, രുദ്രതാളത്തിലുള്ള, തോറ്റം പാട്ടു കേട്ട്, മനസ്സ് ഇടുങ്ങിയിടുങ്ങി, സ്വന്തം കർമ്മഫലത്തെ ശപിച്ച് കഴിഞ്ഞ് കൂടേണ്ടി വരും. ഏതൊരു കർമ്മവും അതിൻറെ ഫലത്തെ ഗർഭം ധരിക്കാതെയില്ല.
മരിച്ച് മണ്ണടിഞ്ഞവരോട് പിന്നെയും വിദ്വേഷം വച്ചിട്ട് കാര്യമില്ലല്ലോ. അവളോർത്തു. കണാരേട്ടൻ ഇന്നില്ല. അഞ്ചാറ് വർഷങ്ങൾക്ക് മുൻപ്, മദ്യത്തിൽ കരളുരുക്കി, ചോരതുപ്പി തീർന്നു. രണ്ടു വർഷം കഴിഞ്ഞപ്പോൾ, ദേവേച്ചിയും പോയി. ടൈഫോയിഡായിരുന്നത്രെ. സുന്ദരൻ മാത്രം ബാക്കിയായി. സ്വന്തം കാലിൽ നിൽക്കാമെന്നായപ്പോൾ നാട്ടിലേക്ക് വന്നു. തകർന്ന വീട് പുനർനിർമ്മിച്ചു. നാട്ടിൽ തന്നെയുള്ള ഒരു പെൺകുട്ടിയെയാണ് വിവാഹം ചെയ്തത്. മോളുടെ പേര് ആതിര. ഒന്നര വയസ്സാകുന്നു.
കുറെ നേരം സംസാരിച്ചിരുന്നാണ് സുന്ദരൻ പോയത്. അവളുടെ മനസ്സിലൊരു കുളിർകാറ്റുണ്ട് ഇപ്പോൾ. അവൾ ആലോചിക്കുകയായിരുന്നു. ഒരു മനുഷ്യൻറെ കർമ്മഫലം എത്ര ജീവിതങ്ങളെ നേരിട്ട് ബാധിക്കുന്നു. ഓരോ മനുഷ്യനും തൻറെ കർമ്മങ്ങളെ ശുദ്ധീകരിച്ചിരുന്നെങ്കിൽ അതിൻറെ നന്മ എത്രയോ ജീവിതങ്ങളെ സന്തോഷത്തിലാക്കുമായിരുന്നു. കണാരേട്ടൻറെ ഒരു തെറ്റ് കൊണ്ട് തകർന്ന് പോയത് എത്രയോ പേരുടെ ജീവിതം, സ്വപ്നം എന്നിവയൊക്കെയാണ്. ആലോചിക്കവേ, അവളൊന്ന് നെടുവീർപ്പിട്ടു.

മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അവർ. സന്ധ്യയാകാറായിരിക്കുന്നു. ആശാരിക്കവിലൊന്ന് പോകാനും, ഒരു വിളക്ക് വെക്കാനും അവൾക്കൊരാഗ്രഹം. എല്ലാവരും ഒരുമിച്ചാണ് പോയത്. മുൻകാല പ്രതാപത്തിൻറെ അരികുകളിൽ നിന്നും മനുഷ്യൻറെ ആർത്തി കയ്യേറിയിട്ടും, ആശാരിക്കാവ് ആ കൊടും വേനലിലും തണുത്ത കാറ്റിനെ കെട്ടിപ്പിടിച്ചൊരു ആലസ്യത്തിൽ മയങ്ങുകയായിരുന്നു. തലയുയർത്തി നിൽക്കുന്ന കാഞ്ഞിരമരവും, അതിലേക്ക് വലിഞ്ഞു കയറിയ പുല്ലാനിയും, ചെറുകാറ്റിൽ തിരഞ്ഞുതിരിഞ്ഞു ഭൂമിയിലേക്ക് വീഴുന്ന ഉണങ്ങിയ പുല്ലാനിപ്പൂക്കളും, അവളിൽ ഗതകാലസ്മരണകളുടെ കുഞ്ഞോളങ്ങളുണ്ടാക്കി.
കൽവിളക്കിലെ തിരികളിൽ എണ്ണയൊഴിച്ച് നാളം പകർന്ന് കൈകൂപ്പി തൊഴുതവൾ നിന്നു. ഈ ഗ്രാമത്തിൻറെ ഇടവഴികളിൽ കൂടി പാദസരത്തിൻറെ ശിഞ്ജിതമുയർത്തി ശലഭങ്ങൾക്ക് പിന്നാലെ ഓടിയിരുന്നൊരു നാടൻ പെൺകിടാവിനെ അവൾ മനസ്സിൽ കണ്ടു. ജീവിതം ഏതൊക്കെയോ അഴുക്കു ചാലുകളിലൂടെ അവളെ കൊണ്ട് പോയി. വീണ്ടുമിതാ, ഈ മണ്ണിൽ, ഈ കാവിൽ, ആ പഴയ പാവടക്കാരിയുടെ അതേ ഹൃദയവമായി അവൾ നിൽക്കുന്നു. ആ കണ്ണുകൾ തുളുമ്പിയിരുന്നു. ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

തിരിച്ചു വന്നപ്പോൾ രാധേച്ചിയുടെ വീട്ടുമുറ്റത്തൊരു അഞ്ചു വയസ്സുകാരി പെൺകുഞ്ഞും അവളുടെ അച്ഛനും ഉണ്ടായിരുന്നു. സുമുഖനായ അയാൾ അവരെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. അവൾക്ക് അയാളെ മനസ്സിലായില്ല. പക്ഷെ അമ്മ വളരെ പെട്ടെന്ന് തിരിച്ചറിഞ്ഞു. അത് വിനോദമായിരുന്നു. വിലാസിനി ചേച്ചിയുടെ മകൻ. അന്നൊരിക്കൽ, ഒരു ഞായറാഴിച്ച ദിവസം, സന്ധ്യയിൽ അച്ഛൻറെ അപകടവിവരവുമായി തങ്ങളുടെ വീട്ടുമുറ്റത്തേക്ക് ഓടിപ്പിടഞ്ഞു വന്ന ചെല്ലിച്ച ചെറുപ്പക്കാരൻ. ഇന്നിപ്പോൾ പൂവൻ കോഴിയെ പോലെ സുന്ദരക്കുട്ടപ്പനായി നെഞ്ചു വിരിച്ച് മുന്നിൽ നിൽക്കുന്നു. സുഖമല്ലേ എന്ന വിനോദിൻറെ ചോദ്യത്തിന് അവൾ മറുപടി കേവലമൊരു പുഞ്ചിരിയിലൊതുക്കി. വിനോദ് പിന്നെ അവളോട് കൂടുതലൊന്നും സംസാരിച്ചതും ഇല്ല. എന്നാൽ മറ്റുള്ളവരോടെല്ലാം വളരെ സൗഹൃദത്തോടെ ഇടപെടുന്നുണ്ടായിരുന്നു. മുമ്പൊക്കെ ഗ്രാമവീഥികളിൽ കയ്യിലൊരു പുസ്തകവുമായി, കാണുമ്പഴേല്ലാം തന്നെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തിരുന്നു അവൻ, തൻറെ മുൻപിൽ വാക്കുകൾക്കിന്നും പിശുക്ക് കാണിക്കുന്നല്ലോ എന്നവളോർത്തു.
അമ്മയോടും ശാരദക്കുട്ടിയോടുമൊക്കെ പുഞ്ചിരിയോടെ സംസാരിക്കുന്ന വിനോദിനെ അവൾ ശ്രദ്ധിച്ചു. വാക്കുകൾക്കിടയിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കി. വിലാസിനി ചേച്ചി മാത്രമല്ല, വിനോദിൻറെ ഭാര്യയും മരണപ്പെട്ടിരുന്നു. ആകെയുണ്ടായിരുന്ന ചേച്ചി ഇപ്പോൾ ഭർത്താവിൻറെയും മക്കളുടെയും കൂടെ വിദേശത്താണ്. വിനോദ് ഒരു സ്ക്കൂൾ മാഷാണ്. മകൾ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. അവൾ ആലോചിക്കുകയായിരുന്നു. ഓർത്ത് നോക്കിയാൽ ഈ ഭൂമിയിൽ സങ്കടങ്ങളില്ലാത്ത ആരുമില്ല. ഓരോരുത്തർക്കും എന്തെങ്കിലും സങ്കടങ്ങളുണ്ടാവും. സന്തോഷങ്ങൾ നീർകുമിളകൾ പോലെ ആഘോഷിച്ച് തീരുന്ന നിമിഷങ്ങളിലൂടെ പിരിഞ്ഞു പോകുമ്പോൾ, സന്താപം ഉമിത്തീയെരിയുന്ന നെരിപ്പോട് പോലെ ഉള്ളിൽ പുകഞ്ഞു കൊണ്ടേയിരിക്കുന്നു. ചിലരുടെ കണ്ണുകൾ മാത്രം ആ സങ്കടങ്ങൾ ചുരത്തി ആശ്വാസം കണ്ടെത്തുന്നു. അല്ലാത്തവർ ഉള്ളിൽ വിങ്ങുന്ന നോവിൻറെ തീച്ചൂളയിൽ പുകഞ്ഞു തീരുന്നു.
അവർ കയറിയ വാൻ മുന്നോട്ടെടുത്ത തുടങ്ങിയപ്പോൾ റോഡിൻറെ അരികിൽ കൈവീശി വിനോദും നിൽക്കുന്നുണ്ടായിരുന്നു. അവളൊന്നുകൂടി ചുറ്റിലും നോക്കി. സുകു അവിടെയെങ്ങാനും ഉണ്ടോ? കണ്ടില്ല. അല്ലെങ്കിലും, ആ ഭ്രാന്തമായ രൂപം ഇനിയും കാണാൻ ഉള്ളിൽ ആഗ്രഹമൊന്നുമില്ലല്ലോ? അവളിലൊരു നെടുവീർപ്പ് പിടഞ്ഞു വീണു. എന്നെങ്കിലുമൊരിക്കൽ അവൻറെ അസുഖം മാറുമായിരിക്കാം? തിരികെ അവൻ ജീവിതത്തിലേക്കു വരുമായിരിക്കാം. വരട്ടെ. അങ്ങിനെ വന്നാൽ ചോദിക്കണം. ഇടിഞ്ഞു പൊളിഞ്ഞു വീണ ആ പുരാതന വീടിൻറെ മൺചുവരുകൾക്കിടയിൽ, എന്തു സന്തോഷമാണ് അവൻറെ ഭ്രാന്തൻ മനസ്സ് കണ്ടെത്തിയതെന്ന്. അതല്ല, കിടന്നുറങ്ങാൻ ഒരു സ്ഥലം, ആരുടേയും ശല്യമില്ലാത്തൊരു സ്ഥലം മാത്രമായിരുന്നോ അതെന്ന്.
അമ്മ ഒരു നോക്കുകൂടി തങ്ങളുടെ തൊടിയിലേക്ക് നോക്കി നെടുവീർപ്പിടുന്നത് അവൾ കണ്ടു. ഇടറോഡിൽ നിന്നും തോട് നികത്തിയ റോഡിലേക്ക് വണ്ടിയിറങ്ങുമ്പോഴാണ് പെട്ടെന്ന് മുൻപിലൊരു ബുള്ളറ്റ് വന്നു നിന്നത്. അതിലിരുന്ന് ചുവന്ന കണ്ണുകളുമായി വാനിലേക്ക് തുറിച്ചു നോക്കുന്ന ആളെ കണ്ടപ്പോൾ അവൾ മാത്രമല്ല, അമ്മയും ശാരദക്കുട്ടിയും ഒക്കെ വല്ലാതെ ഞെട്ടി. അത് ചെമ്പകത്തെ രാജേട്ടനായിരുന്നു. അയാൾക്ക് വലിയ മാറ്റമൊന്നും ഇല്ല. കുറ്റിത്താടിയിലും കട്ടിമീശയിലും കഷണ്ടി കയറിയ ശിരസ്സിലും അവിടവിടെ വെള്ളി കെട്ടിയിട്ടുണ്ട്. അത്ര മാത്രം. റോഡിൽ നിന്നും മോട്ടോർ സൈക്കിൾ മാറ്റാതെ അതിൽ നിന്നിറങ്ങി രാജൻ വാനിൻറെ അടുത്തേയ്ക്ക് വന്നു. സ്ലൈഡ് ഡോർ നീക്കി അകത്തേയ്ക്ക് നോക്കി. അമ്മയുടെയും അവളുടെയും മുഖത്തേയ്ക്ക് മാറി മാറി നോക്കി, അവസാനം അവളോട് ചോദിച്ചു.
"ഒരു സിനിമാ പിടിച്ച്, ചെമ്പകത്തെ രാജനെ വില്ലനാക്കി, ആ കഥ നീയങ്ങ് പൊലിപ്പിച്ചു. അല്ലെടീ നായിൻറെ മോളെ? എന്നിട്ടിപ്പോ... എന്തിനാണാവോ ഇങ്ങോട്ട് വന്നത്? നന്നായെടീ... നന്നായി. നീയേത് നരകത്തിലാണെന്ന് അറിയാതെ.. കുറച്ചായി ഞാൻ സ്വസ്ഥമായൊന്നുറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു..."
അവൾക്ക് തൊണ്ട വരണ്ടു. രാജൻറെ ചുവന്ന കണ്ണുകൾ കണ്ടപ്പോൾ ഭയം കൊണ്ടവൾ ചൂളിപ്പോയി. മദ്യത്തിൻറെ രൂക്ഷ ഗന്ധം വാനിലേക്ക് അടിച്ചു കയറി. ഡോർ തുറന്ന് പുറത്തിറങ്ങിയ വേണു ക്ഷോഭത്തോടെ അയാളോട് ചോദിച്ചു.
"ഹേ മിസ്റ്റർ.. നിങ്ങളെന്ത് തോന്ന്യാസമാണീ കാണിക്കുന്നത്? എന്താ നിങ്ങളുടെ പ്രശ്നം?"
അപ്പോഴേക്കും ബാബുവും പുറത്തേയ്ക്കിറങ്ങിയിരുന്നു. സിദ്ധുവിനെ അമ്മ മുറുകെ പിടിച്ചിരിക്കുകയാണ്. അവനും വല്ലാതെ പേടിച്ചിട്ടുണ്ട്. ആരൊക്കെയോ അങ്ങുമിങ്ങും നിന്ന് നോക്കുന്നു. ഒന്ന് രണ്ടു പേര് അങ്ങോട്ടേക്ക് നടന്നു വരുന്നു. രാജൻ വേണുവിനെ ക്രൂദ്ധനായി ഒന്ന് നോക്കി. ഒരു മറുപടിയും പറഞ്ഞില്ല. പ്രതീക്ഷിതിക്കാതിരിക്കെ ഇടങ്കൈ കൊണ്ട് ഒരൊറ്റ തള്ളായിരുന്നു. വേണു ഒരുപാട് ദൂരെ പിന്നാക്കം പോയി മലർന്നടിച്ച് വീണു. എടാ എന്ന് അലറിവിളിച്ചോടി വന്ന ബാബു ചവിട്ട് കൊണ്ട് ഒരു പന്ത് പോലെ തെറിച്ചു പോയി. വാനിൽ നിന്നും പെണ്ണുങ്ങളുടെ കൂട്ട നിലവിളിയുയർന്നു. വീണിടത്ത് നിന്നും ബാബുവും വേണുവും തത്രപ്പെട്ട് എഴുനേറ്റപ്പോഴേക്കും രാജൻറെ കയ്യിലേക്ക് എവിടെ നിന്നെന്നറിയാതെ ഒരു കഠാര വന്നു. അത് നീട്ടിപ്പിടിച്ച് കാളക്കൂറ്റനെ പോലെ അയാൾ അമറി.
"ആരെങ്കിലും അടുത്ത് വന്നാ കൊല്ലും ഞാൻ... പന്നികളെ... ൻറെ ജീവിതം കുട്ടിച്ചോറാക്കീട്ട് ഒരു മോൻറെ മോളും ഇവിടെ വാഴൂല..."
അയാൾ വാനിലേക്ക് തിരിഞ്ഞു. അവളെ നോക്കി പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു..
"നീയുണ്ടല്ലോ... എടീ കൂത്തിച്ചീ... ൻറെ കുടുംബത്തിലെന്നെ മാനം കെടുത്തീട്ട്, നീയിനി വേണ്ടെടീ.... നീയിനി വേണ്ട....."
അവൾക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. അമ്മയും ശാരദക്കുട്ടിയും വലിയ വായിൽ നിലവിളിക്കുമ്പോൾ അവൾക്ക് ആകെ മൊത്തം ഒരു തരിപ്പായിരുന്നു. അയാൾ പറയുന്ന കാര്യങ്ങളെന്താണെന്ന് പോലും അവൾക്ക് മനസ്സിലാകുന്നില്ല. അയാളുടെ കയ്യിൽ കത്തി കൂടി കണ്ടതോടെ അവൾക്ക് ആകെ തല പെരുത്തു. കണ്ണുകളിൽ ഇരുട്ട് കയറി. ഇതാണ് തൻറെ ജീവിതത്തിൻറെ അവസാനം എന്നവൾ ഉറപ്പിച്ചു. ഒരു നിമിഷം കൊണ്ടവൾ സിദ്ധുവിനെയും അമ്മയെയും ഒന്ന് നോക്കി. ഓടിക്കൂടിവരുന്ന ആരൊക്കെയോ എന്തൊക്കെയോ വിളിച്ച് പറയുന്നുണ്ടായിരുന്നു. അവൾ അതൊന്നും കേട്ടില്ല. അയാളുടെ മുക്കറയിടൽ മാത്രമേ കേട്ടുള്ളൂ. അയാൾ വാഹനത്തിൻറെ അകത്ത് അമ്പരന്ന് നിൽക്കുന്ന അവളുടെ തൊട്ടടുത്തെത്തി. അവൾ കണ്ണുകൾ ഇറുക്കെ അടച്ചു. ചോര മരവിക്കുന്ന ഒരു നിലവിളി അമ്മയിൽ നിന്നുണ്ടായി. പെട്ടെന്ന് എന്തൊക്കെയോ ശബ്ദം കേട്ടു. വാഹനം ആകെ കുലുങ്ങി. അവൾ കണ്ണ് തുറന്നു നോക്കുമ്പോൾ രാജൻ നിന്നിടത്ത് അതാ നിൽക്കുന്നു, ഒരു കറുത്ത സത്വം പോലെ സുകു.
അവൻറെ കണ്ണുകളിൽ ആളുന്ന തീയുണ്ടായിരുന്നു. പല്ലുകൾ പരസ്പരം കോർത്തിരുന്നു. വായയിൽ നിന്നും തുപ്പൽ പത വരുന്നുണ്ടായിരുന്നു. കുറച്ചപ്പുറത്തേക്ക് തെറിച്ചു വീണ രാജൻ ക്രൂദ്ധനായി മുക്കറയിട്ട് അവനെ നോക്കി. അയാളുടെ കയ്യിൽ നിന്നും കഠാര എവിടേക്കോ തെറിച്ചു പോയിരുന്നു. ഒന്ന് രണ്ടു നിമിഷം അവരങ്ങനെ പോര് കോഴികളെ പോലെ പരസ്പരം നോക്കി നിന്നു. പിന്നെ സുകു ഒരലർച്ചയോടെ അയാളുടെ മേലേക്ക് ചാടി വീണു. രണ്ടു കാട്ടുനായ്ക്കളെ പോലെ ആ റോഡിൽ കിടന്ന് അവർ ഉഗ്ര പോരാട്ടത്തിലേർപ്പെട്ടു. പരസ്പരം കെട്ടിമറിഞ്ഞ് അവരവിടെ തല്ലു കൂടവേ വാഹനത്തിൻറെ അടുത്തേയ്ക്ക് വന്ന ഒരാൾ അവരോട് പറഞ്ഞു..
"വേഗം പൊയ്ക്കോളൂ... ഇവിടെ നിൽക്കണ്ട.. ചെമ്പകത്തെ രാജനിപ്പോൾ ചെകുത്താൻ കയറിയ പോലെയാ... ഇവളെ കിട്ടിയാൽ കൊല്ലും... വേഗം വിട്ടോ.."
വേണുവും ബാബുവും വേഗം വണ്ടിയിൽ കയറി. പോകുമ്പോൾ അവൾ തിരിഞ്ഞു നോക്കി. ഇണചേരുന്ന പാമ്പുകളെ പോലെ പരസ്പരം ഉഗ്രവാശിയിൽ കെട്ടി മറിയുന്ന രാജനെയും സുകുവിനെയും കാണാം. ആ കാഴ്ചയെ മറച്ചു കൊണ്ട് ആ വാഹനം ഒരു വളവിലേക്ക് തിരിഞ്ഞു...
തുടരും

No comments:
Post a Comment