
എനിക്കുള്ളതെല്ലാം നിന്നക്കാണെന്ന്
ഞാനാദ്യമൊരു കള്ളം പറയാം.
നീയത് സമ്മതിക്കണം.
അതാണാദ്യത്തെ പങ്കുവെക്കൽ!
ഞാനാദ്യമൊരു കള്ളം പറയാം.
നീയത് സമ്മതിക്കണം.
അതാണാദ്യത്തെ പങ്കുവെക്കൽ!
വേറൊരാളെയും പ്രണയിക്കയില്ലെന്ന്
നീയുമൊരു കള്ളം പറയണം.
ഞാനത് വിശ്വസിച്ചോളാം.
അപ്പോൾ നമ്മൾ സമന്മാരാകും!
നീയുമൊരു കള്ളം പറയണം.
ഞാനത് വിശ്വസിച്ചോളാം.
അപ്പോൾ നമ്മൾ സമന്മാരാകും!
അങ്ങിനെ ഈ നാടകം തുടരണം
പകുതിഹൃദയം കൊണ്ട് പ്രണയിക്കണം
ബാക്കി പകുതികൊണ്ട് വെറുക്കണം
വെറുക്കുന്നെന്ന് നമ്മൾ മറക്കണം!
പകുതിഹൃദയം കൊണ്ട് പ്രണയിക്കണം
ബാക്കി പകുതികൊണ്ട് വെറുക്കണം
വെറുക്കുന്നെന്ന് നമ്മൾ മറക്കണം!
അവസാനമെൻറെ മരണമെത്തുമ്പോൾ
നമുക്കൊരിക്കൽ കൂടി പങ്കുവെക്കണം.
നമ്മുടെയവസാനത്തെ പങ്കുവെക്കൽ
നമുക്കിടയിലേറ്റവും സത്യസന്ധമായത്!
നമുക്കൊരിക്കൽ കൂടി പങ്കുവെക്കണം.
നമ്മുടെയവസാനത്തെ പങ്കുവെക്കൽ
നമുക്കിടയിലേറ്റവും സത്യസന്ധമായത്!
എൻറെ മനസ്സ് നീയെടുക്കണം
നിൻറെ സ്വപ്നങ്ങൾ ഞാനെടുത്തോളം
എൻറെ ഓർമ്മകളും നിനക്കാണ്
നിൻറെ കണ്ണുനീർ എനിക്കും
നിൻറെ സ്വപ്നങ്ങൾ ഞാനെടുത്തോളം
എൻറെ ഓർമ്മകളും നിനക്കാണ്
നിൻറെ കണ്ണുനീർ എനിക്കും
എൻറെ ഉടൽ നീ മണ്ണിനു കൊടുക്കണം
കൊടുക്കും മുൻപേ ചർമ്മമുരിയണം
എൻറെ ജീർണ്ണത പൊതിഞ്ഞ മാന്യതയാണത്.
അതിനാലാത് നീയെടുത്തുകൊൾക!
കൊടുക്കും മുൻപേ ചർമ്മമുരിയണം
എൻറെ ജീർണ്ണത പൊതിഞ്ഞ മാന്യതയാണത്.
അതിനാലാത് നീയെടുത്തുകൊൾക!
മറക്കരുത്! എൻറെ ഹൃദയം നീയെടുക്കണം
അതിൽ ഞാൻ തടവിലിട്ടൊരെൻറെ
ശതകോടി സ്വപ്നങ്ങളെ തുറന്നുവിടണം
അഗ്നിശലഭങ്ങളായ് അവ മാറിടട്ടെ!
അതിൽ ഞാൻ തടവിലിട്ടൊരെൻറെ
ശതകോടി സ്വപ്നങ്ങളെ തുറന്നുവിടണം
അഗ്നിശലഭങ്ങളായ് അവ മാറിടട്ടെ!
പിന്നെ നീയെന്നെ ഓർമ്മിക്കുമോ?
കുറച്ചുകൂടി പ്രണയമെനിക്ക്
നല്കാമായിരുന്നെന്ന് നീ ഖേദിക്കുമോ?
പുതിയൊരു പങ്കുവെക്കലിന് ദാഹിക്കുമോ?
കുറച്ചുകൂടി പ്രണയമെനിക്ക്
നല്കാമായിരുന്നെന്ന് നീ ഖേദിക്കുമോ?
പുതിയൊരു പങ്കുവെക്കലിന് ദാഹിക്കുമോ?
അബൂതി
എൻറെ മനസ്സ് നീയെടുക്കണം
ReplyDeleteനിൻറെ സ്വപ്നങ്ങൾ ഞാനെടുത്തോളം
എൻറെ ഓർമ്മകളും നിനക്കാണ്
നിൻറെ കണ്ണുനീർ എനിക്കും...