ജീവിതം
നമ്മുടെയാകാശത്തൊരു മേഘം
പെയ്യുനാവാതെ വിങ്ങി.
നിൻറെയടഞ്ഞ കണ്ണിൽ
നീയുമാ കൗശലമൊളിപ്പിച്ചു
ഉള്ളിലെന്തെന്ന് പറയാതെ
ഞാനുമാ കൗശലം പഠിച്ചു
ഇന്നിപ്പോൾ
പരപസ്പരമിങ്ങനെ
പുറന്തിരിഞ്ഞിരിക്കെ
നമ്മൾ നമ്മെപ്പറ്റിച്ചു
നമ്മോട് തന്നെ പറഞ്ഞു
ഇതാണ് ജീവിതമെന്ന്
ഇതത്രെ ജീവിതമെന്ന്
അബൂതി
ജീവിതം ...
ReplyDelete