Monday, August 3, 2020

പ്രിയസ്വപ്നം


വിടപറഞ്ഞകന്നാലും
കരളിൻ വീണയിൽ 
കവിതയായ് വിടരുന്ന
പ്രിയസ്വപ്നമേ

ശ്രുതിതെറ്റിപ്പോയിട്ടും
നിർത്തുവാനാവാതെ
പിന്നെയും പാടുമെൻ
പ്രിയഗാനമേ

ഇനിയുമീ വെയിലേറ്റു
നീ വാടിനിൽക്കാതെ
ഈ മരച്ചോട്ടിൽ
വന്നിരിക്കൂ

നിന്മിഴിക്കോണിൽ
തുളുമ്പും നോവിനെ
നീയറിയാതെ ഞാൻ
തുടച്ചെടുക്കാം

നിനക്കുറങ്ങാനെൻ
മടിത്തട്ടു നൽകാം
നീയുറങ്ങീടുവാൻ
താരാട്ട് മൂളാം

ഉരുകുകിലെൻ മനം
നിനക്കായിരിക്കും
ഉണരുമ്പോഴെല്ലാം
നിന്നെ തേടും

ആർദ്രനിലാവിലെൻ
ഹൃദയസരസ്സിൻ
തീരത്തൊരിക്കൽ നാം
രാപാർത്തിടും

അന്നു നിന്നധരത്തിൻ
കുങ്കുമരാഗങ്ങൾ
അനുരാഗിണീ ഞാൻ
സ്വന്തമാക്കും

താമരക്കൂമ്പിയ
മാറിടമാകെ ഞാൻ
മാലേയകുളിരാൽ
തൊട്ടുണർത്തും

പിന്നെയെൻ കരളിൻറെ
ചിമിഴിയിൽ നിന്നെ ഞാൻ
പ്രാണൻറെ മുത്തായ്‌
പാത്തുവെക്കും

എനിക്കായി നീയും
നിനക്കായി ഞാനും
ഒരേപാട്ടു മൂള്ളാൻ
നേരമായീ

നീയെൻറെയാവുക
ഞാൻ നിൻറെയാവാം
പൂവിന് പൂമണം
എന്ന പോലെ! 

നിന്നെ തേടുമെൻ
കരളിൻറെ പാട്ടിനു
ശ്രുതിയായ് മാറുകെൻ
പ്രിയസ്വപ്നമേ

അബൂതി 🌹❤️🌹

2 comments:

  1. എനിക്കായി നീയും
    നിനക്കായി ഞാനും
    ഒരേപാട്ടു മൂള്ളാൻ
    നേരമായീ

    നീയെൻറെയാവുക
    ഞാൻ നിൻറെയാവാം
    പൂവിന് പൂമണം
    എന്ന പോലെ...!

    ReplyDelete
  2. എനിക്കായി നീയും
    നിനക്കായി ഞാനും
    ഒരേപാട്ടു മൂള്ളാൻ
    നേരമായീ

    നീയെൻറെയാവുക
    ഞാൻ നിൻറെയാവാം
    പൂവിന് പൂമണം
    എന്ന പോലെ...!

    ReplyDelete