Wednesday, June 30, 2021

സ്വപ്ന സൗപർണ്ണിക

അനുപധസുന്ദര സ്വപ്നത്തിലെന്നുടെ 
അനുരാഗിണീ നീ വന്നൂ. 
മാമകമാനസ താമരപൊയ്കയിൽ 
 നീരാടുവാൻ നീ വന്നു. 
മതി മുഖം നോക്കും തെളിവാഹിനിയുടെ 
തീരത്തു നാം നട്ട കാഞ്ചനച്ചെമ്പകം 
 ആയിരം പൂചൂടി നിന്നു! 
 സഖീ! ആയിരം പൂചൂടി നിന്നു! 

 നീഹാരമണിമാല ചാർത്തിയ പൂ പോൽ 
 പ്രിയസഖി നീയെൻ മുന്നിൽ നിൽക്കേ 
 നിന്നുടെയീറൻ മാറിൽ മയങ്ങുന്ന 
 നീർസുമഹാരമായ് ഞാൻ മാറി! 
സുസ്മിതേ നിൻചൊടിയിൽ തേനൂറുമ്പോൾ 
സുന്ദരനിമിഷങ്ങൾ കുളിർചൂടുമ്പോൾ 
 ഞാനൊരു സ്വപ്നമായ് മാറി! 
 സഖീ! ഞാനൊരു സ്വപ്നമായ് മാറി! 

 അംബരമുറ്റത്തെയമ്പിളി മെല്ലെ 
 പാലൊളിപുഞ്ചിരി തൂവിടുമ്പോൾ 
 പ്രാവുപോൽ കുറുകിയെന്നോമനെ നീയെൻ 
 തരളിത മാറിൽ ചേർന്നിടുമ്പോൾ 
 ചെമ്പകമണമേന്തുമീ കുളിർകാറ്റിൽ 
 നമ്മുടലന്യോനം കൊതിച്ചിടുമ്പോൾ 
ഞാൻന്നു നിന്നെ സ്വന്തമാക്കീ! 
സഖീ! ഞാൻന്നു നിന്നെ സ്വന്തമാക്കീ! 

 ശുഭം 
 30/06/2021 
 അബൂതി

1 comment: