Friday, July 23, 2021

പ്രിയം






ഇനി വരൂ നീയെൻറെ സുന്ദരസ്വപ്നത്തിൻ
വെള്ളാമ്പൽ പൂക്കൾ വിടർന്നു നിൽക്കും
ഈ മലർ പൊയ്കതന്നരികിലെയീ മുല്ല
കൂടാരത്തിലെന്നോട് ചേർന്നിരിക്കൂ .
ഈ നിലാവർഷത്തിന്നാർദ്രമാം കുളിരിൽ
പ്രിയസഖീ നീയെന്നോടിത്തിരിചേർന്നിരിക്കൂ. ​
ഇനിയീ വസന്തം പങ്കുവെക്കാം
നമുക്കിണപ്രാവുകളായി പറന്നുയരാം
അതിലോലമാമെൻ മനമലർ തല്പത്തിൽ
മനസ്വിനി നമുക്കനുരാഗം പങ്കുവെക്കാം.

അബൂതി

No comments:

Post a Comment