പ്രണയമൊരു തീനാളമായ്,
എന്നിടനെഞ്ചിലുലയവെ;
മനസ്സിൻറെ മന്ത്രവീണയിൽ
താനെ ശ്രുതി ചേർന്ന കവിതേ!
ഇനിയീ കിനാസന്ധ്യയുടെ ചെരിവിൽ,
നിഴൽ വീണ നാട്ടുവഴിയിൽ,
വിരൽ കോർത്തു മെല്ല പോയിടാം
ഒരുമിച്ചീ പാത തീരുവോളം!
ഈയാടിമാസ പൈത്തിൽ,
നനഞ്ഞാടകൾ മാറ്റി വന്നെൻ,
മാറിലെ തീ കായുന്ന കനവെ!
കുളിരിൽ കുടഞ്ഞ ചിറകിൻറെ-
തൂവലൊരു രോമഹർഷമാകവേ;
ഒരു മണിദീപമാ മിഴിക്കോണിൽ
നിൻ കനവിൻറെ കിരണമാകവേ;
ഇനിയെൻറെ ജീവനാകു നീ !
ഇടയിൽ പിടഞ്ഞ മനസ്സിന്റെ
നോവലിയിച്ച മൃദുഹാസമേ!
ഹൃദയമാമലരിലൂറും പ്രണയമാം
മധുവുണ്ണുവാൻ വരിക നീ?
ഇനിയെൻറെ പ്രണൻറെ പാട്ട് പാടൂ
ഇനിയെൻറെ ചാരെ നീയിരിക്കൂ
ഒരു നൂറു സ്വപ്‌നങ്ങൾ കാവൽ നിന്നീടുമീ
അരിയ മാന്തോപ്പിലണയു നീ!
ആശംസകൾ
ReplyDeleteഇനിയെൻറെ പ്രണൻറെ പാട്ട് പാടൂ
ReplyDeleteഇനിയെൻറെ ചാരെ നീയിരിക്കൂ
ഒരു നൂറു സ്വപ്‌നങ്ങൾ കാവൽ നിന്നീടുമീ
അരിയ മാന്തോപ്പിലണയു നീ...