Wednesday, March 27, 2019

ചിലർ


ചിലരുണ്ട് നമുക്കിടയിൽ
നമ്മൾക്കൊരു പിടിയും തരാതെ,
നമ്മെ അത്ഭുതപ്പെടുത്തി, കൊതിപ്പിച്ച്,
അവർ നമുക്കിടയിലുണ്ടാവും..

ഒന്നും സംസാരിക്കാതെ
എല്ലാം നമ്മോട് പറയുന്നവർ.
നമ്മളൊന്നും ഉരിയാടിയില്ലെങ്കിലും
നമുക്ക് പറയാനുള്ളതെല്ലാം കേട്ടവർ.

അതിൽ ചിലർ,
നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട്
നമ്മുടെ അരികത്ത് വന്നിരിക്കും.
നമ്മൾ ധന്യരാവാൻ വേണ്ടി.

ചിലർ ഒന്നും മിണ്ടാതെ
അകലങ്ങളിൽ അലിഞ്ഞു ചേരും.
കണ്ണിൽ നിന്നും മാഞ്ഞാലും മനസ്സിൽ
ഒരു നോവ് തേങ്ങിക്കൊണ്ടേയിരിക്കും!

ശുഭം

2 comments:

  1. ചിലർ ഒന്നും മിണ്ടാതെ
    അകലങ്ങളിൽ അലിഞ്ഞു ചേരും.
    കണ്ണിൽ നിന്നും മാഞ്ഞാലും മനസ്സിൽ
    ഒരു നോവ് തേങ്ങിക്കൊണ്ടേയിരിക്കും....

    ReplyDelete
  2. നഷ്ടബോധം പോൽ....
    ആശംസകൾ

    ReplyDelete