മുൻ അദ്ധ്യായം: നഗരം
അദ്ധ്യായം 23: കഥാന്ത്യം
സിദ്ധു പത്തിലാണിപ്പോൾ. അവനെ നല്ല നിലയിൽ പഠിപ്പിക്കണം. ശാരദക്കുട്ടിയുടെ വിവാഹം കഴിഞ്ഞു. അവളിപ്പോൾ ഭർത്താവിൻറെ കൂടെയാണ്. ഇപ്പോഴും പഠിക്കുന്നുണ്ട്. ബിഎഡിന്. ഒരു ടീച്ചറാവുക എന്നതാണ് അവളുടെ സ്വപ്നം. അത് നടക്കും. തീർച്ചയാണ്. നല്ലൊരു മനുഷ്യനാണ് അവളുടെ ഭർത്താവ്. അവിവാഹിതയായൊരു ചേച്ചിയുണ്ട്, ആ ചേച്ചിക്കൊരു കുഞ്ഞുമുണ്ട് എന്നറിഞ്ഞു കൊണ്ട് തന്നെ കെട്ടിയതാണ്. അത് മാത്രമേ അറിയൂ. തൊഴിലറിയില്ല. ഒരിക്കലും അറിയാതിരിക്കട്ടെ. ഇന്ന്, എനിക്കൊരുപാട് സന്തോഷമുണ്ട്. അവൾക്ക് ഒരു നല്ല ജീവിതം കിട്ടിയല്ലോ. അമ്മയും സിദ്ധുവുമൊക്കെ സന്തോഷമായി ജീവിക്കുന്നുണ്ടല്ലോ. ചിലതൊക്കെ ചീയുമ്പോഴേ, മറ്റു ചിലതിനൊക്കെ നല്ല പോലെ വളരാനാവൂ.
അദ്ധ്യായം 23: കഥാന്ത്യം
ആശാരിക്കാവിൽ നിന്നും ചൂളം കുത്തി വന്നൊരു കാറ്റ്, ഞങ്ങൾ നാലുപേരുടെയും പതറിയ മുഖം തഴുകി പാടത്തേക്ക് ഒഴുകിപ്പോയി. അമ്മയുടെ കണ്ണുകയിൽ ഊറിക്കൂടിയ നീർതുള്ളികൾ വൈരം പോലെ തിളങ്ങുന്നുണ്ടായിരുന്നു. പെയ്തു തോർന്നൊരു മഴയുടെ തിരുശേഷിപ്പുകൾ, ഇലത്തുമ്പുകളിൽ വൈഡൂര്യം ചാർത്തി നിൽക്കവേ; ഒരു നനഞ്ഞ നെടു വീർപ്പോടെ ഞങ്ങൾ നടത്തം തുടങ്ങി. അത് നോക്കി നിൽക്കുന്ന അയൽവാസികളുടെ ഭാവം എന്താണെന്ന് തിരിച്ചറിയാൻ ഞങ്ങളാരും ശ്രമിച്ചതേയില്ല. ശ്രമിച്ചാലും ഞങ്ങൾക്ക് അത് തിരിച്ചറിയാനാവുമായിരുന്നോ? അറിയില്ല.
രാധേച്ചി രണ്ടു കൈകളും കൂട്ടിപ്പിടിച്ച്, അമർത്തിയ വിങ്ങലോടെ പറഞ്ഞു.. "നന്നായി വരും... എവിടെപ്പോയാലും..."
ചിലരെയൊക്കെ നേരിൽ കണ്ടു.. എത്ര നന്ദി പറഞ്ഞാലും തീരാത്ത മനുഷ്യരാണവർ. പെണ്ണുടലിലേക്ക് ആർത്തിയോടെ നീളാത്ത കയ്യുള്ളവർ. സഹജീവിയോടനുകമ്പയുള്ളവർ. അങ്ങിനെയും ചിലരുണ്ട്. കരടിച്ചേട്ടൻറെ മുഖം സന്തോഷം കൊണ്ട്, തെളിഞ്ഞിരുന്നു. പുഞ്ചിരിയോടെ പറഞ്ഞു... "എനിക്കൊറപ്പായിരുന്നു കുട്ട്യേ... നീയൊരിക്കെ രക്ഷപ്പെടുമെന്ന്.."
രക്ഷപ്പെടൽ... ആ പാവം അങ്ങിനെ വിശ്വസിച്ചോട്ടെ...
ഹാജ്യാർ ആദ്യമൊന്നും പറഞ്ഞില്ല.. എന്തോ ഗാഢമായി ചിന്തയിലാണ്ടു നിന്നു. അവസാനം ജുബ്ബയുടെ കീശയിൽ നിന്നും മുഷിഞ്ഞ കുറെ നോട്ടുകളെടുത്ത്, നീട്ടിപ്പിടിച്ചദ്ദേഹം പറഞ്ഞു.
"ഇജ്ജ് ഇപ്പൊ ചിരിക്കുന്ന ഈ ചിരിക്ക്, മൊഞ്ച് പോര. അൻറെ ഉള്ളിലാ ചിരില്ല. ഈ വയസ്സൻറെ മുന്നില്, നൊണച്ചിരി ചിരിക്കാനുള്ള കള്ളത്ത്രം, ഇജ്ജ് പഠിച്ചിട്ടില്ല.. പോണ്ടാന്ന് പറയാച്ചാ, ആവുലല്ലോ.. ഇന്നാ... ഇത് വച്ചോ.. വേറെ ഒന്നും തരാനില്ല... ഇജ്ജ് നല്ലോമ്പോലെ ചിരിക്കുന്നൊരു കാലം വരും... പടച്ചോൻറെ ഹിക്മത്ത്, ഞമ്മക്ക് തിരീല... എല്ലാ കണ്ണീരിൻറെ കണക്കും പടച്ചോന്റടുത്തുണ്ടാവും...."
ഈ ഗ്രാമം വിട്ട് ഞങ്ങളൊക്കെ ദൂരെ നഗരത്തിലേക്ക് ചേക്കേറുകയാണ്. വീടുപേക്ഷിച്ച് നഗരത്തിലേക്ക് പോരാൻ അമ്മയ്ക്ക് ഇഷ്ടമുണ്ടായിട്ടല്ല. ഞാൻ നിർബന്ധിക്കുകയായിരുന്നു. ഇതൊരു പറിച്ചു നടലാണ്. മണ്ണിൽ നിന്നും വേരുകൾ അടർത്തിയെടുക്കുമ്പോൾ ഹൃദയം വേദനിക്കുന്നുണ്ട്. ഓർമ്മകൾ ചൂഴ്ന്നു നിൽക്കുന്ന, ഈ ഇടവഴിയിലേക്ക് ഇനിയൊരിക്കൽ കൂടി തിരിച്ചു വരില്ലായിരിക്കും.
നടന്നു തുടങ്ങിയപ്പോൾ ചില അയൽവാസികളൊക്കെ അടുത്തു വന്നു. യാത്ര പറഞ്ഞു. നഗരത്തിൽ എനിക്കൊരു നല്ല ജോലി കിട്ടി. അവിടെ ഒരു കൊച്ചു വീട് വാടകയ്‌ക്കെടുത്ത ഞങ്ങൾ അങ്ങോട്ട് പോകുന്നു. അങ്ങിനെയാണ് അവരോടെല്ലാം പറഞ്ഞത്. ഭാഗ്യം കൊണ്ടാരും ജോലി എന്താണെന്ന് അന്വേഷിച്ചില്ല. അത്രയെങ്കിലും ആശ്വാസം എനിക്കവർ തന്നു..

ഇടവഴിയിലെ ഇല്ലിക്കൂട്ടത്തിൻറെ അടുത്തെത്തിയപ്പോൾ എനിക്കെന്തോ ഹൃദയം പൊടിഞ്ഞു പോവുന്ന പോലെ തോന്നി. എല്ലാ വേദനകളും ഇവിടെ ഉപേഷിച്ച് പോകാനായെങ്കിൽ... വെറുതെ ആശിച്ചു. ഇടവഴിയുടെ അങ്ങേയറ്റത്ത്, ബാബു കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഒരിക്കൽ കൂടി ചുറ്റിലും കണ്ണോടിച്ചു. കണ്ണുകൾ ആരെയോ തേടുകയാണ്. മരിച്ചു മണ്ണിലടിഞ്ഞാലും, മനസ്സിൽ പിന്നെയും മയിൽ പീലിയാട്ടുന്നു, ചില മോഹങ്ങൾ. തിരിഞ്ഞു നോക്കാതെ മഞ്ഞിൽ നടന്നു മറഞ്ഞിട്ടും, ഉള്ളിൽ ചിരിക്കുന്നു, ഒരു മുഖം. ഒരിക്കലും കാണരുത് എന്നാഗ്രഹിച്ചിട്ടും, കണ്ണുകൾക്കെന്തോ, പിന്നെയും തീരാത്ത ദാഹം...
വല്ല്യമുതലാളിയാണ് നഗരത്തിലേക്ക് ഒരു പറിച്ചു നടൽ, ശാരദക്കുട്ടിയുടെയും സിദ്ധുവിന്റെയും ജീവിതത്തിന് നന്നായിരിക്കും എന്ന് പറഞ്ഞത്. ആ വലിയ വീട്ടിൽ അദ്ദേഹവും ഒരു വയസ്സൻ പാചകക്കാരനും, ബാബുവും, പിന്നെ ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളു. ബന്ധുക്കളിലൊന്നും അങ്ങോട്ടു വരാറില്ല.
അദ്ദേഹം ഒരു ആശ്രിത വത്സലനായിരുന്നു. അദ്ദേഹത്തിനൊരു പെണ്ണുടൽ മാത്രം പോരായിരുന്നു. അതിന്റെയും അപ്പുറത്ത് വേറെ എന്തൊക്കെയോ കൂടി വേണമായിരുന്നു. അതെന്തൊക്കെയാണെന്നു മനസ്സിലാക്കാൻ എനിക്കന്നും ഇന്നും ആയിട്ടില്ല. ഒന്നുമാത്രമറിയാം. വർദ്ധക്യത്തിൻറെ കടുത്ത ഏകാന്തതകളിൽ, ചെറുപ്പകാലത്തെ തിരഞ്ഞലയുന്ന, ഒരു മനസ്സുണ്ടായിരുന്നു അദ്ദേഹത്തിന്. ജരാനരകൾ തിന്നു തുടങ്ങിയ ശരീരത്തിൽ, ഇന്നോളം അനുഭവിക്കാത്ത എന്തോ ഒരനുഭൂതി, തേടിനടക്കുന്ന ഒരു മനസ്സ്...

സിദ്ധുവിനെ സ്‌കൂളിൽ ചേർക്കാൻ സമയമായിരിക്കുന്നു എന്നറിഞ്ഞപ്പോൾ അദ്ദേഹമാണ് പറഞ്ഞത്, നഗരത്തിലെ കൊള്ളാവുന്ന ഒരു സ്‌കൂളിൽ ചേർക്കാൻ. എല്ലാ സൗകര്യങ്ങളും ചെയ്തുതരാമെന്നും പറഞ്ഞു. കൂട്ടത്തിൽ ശാരദക്കുട്ടിയേയും അമ്മയേയുമൊക്കെ നഗരത്തിലേക്ക് കൊണ്ട് വരാനും. നഗരത്തിലെ മെച്ചപ്പെട്ട സ്‌കൂളിൽ തന്നെ ശാരദക്കുട്ടിക്കും പഠിക്കാമല്ലോ. അങ്ങിനെ ഒരു വാടക വീട് തരപ്പെടുത്തി. ശാരദക്കുട്ടിയുടെ ടിസി വാങ്ങി. അമ്മയോട് പറഞ്ഞു. നമ്മുടെ ഭൂതകാലത്തിൻറെ നിഴൽ പോലുമില്ലാത്ത ഒരിടത്ത് അവർ വളരട്ടെ എന്ന്. അങ്ങിനെയാണ് ഞങ്ങൾ ഗ്രാമം വിട്ട് നഗരത്തിലേക്ക് ചേക്കേറിയത്. എൻറെ ഭൂതകാലത്തിനു തിരഞ്ഞുവരാനാവാത്തൊരിടത്തേയ്ക്ക്..
സിദ്ധുവിനെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ചേർത്തപ്പോൾ, അവൻറെ പഠന കാര്യങ്ങളൊക്കെ ഏൽപ്പിച്ചത്, അതെ സ്‌കൂളിലെ ഒരദ്ധ്യാപികയെ ആണ്. ശാരദക്കുട്ടിയെ ചേർത്തത് ഇവിടത്തെ ഗേൾസിലായിരുന്നു. ആറു വർഷങ്ങൾ പെട്ടെന്ന് കടന്നു പോയി. അപ്പോഴാണ് ആ വലിയ തണൽമരം ഞങ്ങളെ വിട്ടു പോയത്. അതു വരെ ഞങ്ങളൊരുമിച്ച് തന്നെയായിരുന്നു. ഞാൻ വല്ലപ്പോഴും വാടക വീട്ടിലേക്ക് പോവും. മാസത്തിൽ ഒന്നോ രണ്ടോ തവണ. ചെന്നാൽ പിന്നെ ഞങ്ങൾ എല്ലാവരും കൂടി സിനിമയ്ക്ക് പോകും, ഷോപ്പിംഗിന് പോകും. എല്ലാവരും വലിയ സന്തോഷത്തിൽ തന്നെയായിരുന്നു. അച്ഛൻറെ മരണശേഷം ഞങ്ങൾ ജീവിക്കാൻ തുടങ്ങിയത് അവിടം മുതലാണ്. എൻറെ നെഞ്ചിലൊരു ചൂളയെരിയുമ്പോഴും, ഉള്ളിലെനിക്ക് സന്തോഷമുണ്ടായിരുന്നു. എൻറെ പ്രിയപ്പെട്ടവരെ നോക്കി, പ്രകാശമാനമായ ചിരിക്കാനാവുന്നുണ്ടായിരുന്നു.
അന്ന് വന്നതിൽ പിന്നെ, ഗ്രാമത്തിലേക്ക് ഞങ്ങളാരും പോയിട്ടേ ഇല്ല. അമ്മ മാത്രം ചിതൽ തിന്നു തീർത്തിരിക്കാവുന്ന വീടിനെക്കുറിച്ചോർത്തും അച്ചൻറെ ഓർമകളെ കുറിച്ചോർത്തും ഇടയ്ക്കിടയ്ക്ക് കണ്ണീർ വർക്കാറുണ്ടായിരുന്നു. ഇനിയെന്നെങ്കിലും അങ്ങോട്ടേക്ക് തിരിച്ചു പോകാനാവുമോ എന്നമ്മ ചോദിക്കാറുണ്ട്.. ഇപ്പോഴും..

അദ്ദേഹത്തിൻറെ മരണശേഷം ഞാനും ബാബുവും ആ വലിയ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു. വർഷങ്ങൾക്ക് ശേഷം MDയെ ഞാൻ അന്നാണ് കാണുന്നത്. അന്നാ മുഖത്തൊരു ചളിപ്പുണ്ടായിരുന്നു. എനിക്ക് കുറച്ച് പണം വച്ചുനീട്ടി. ഞാനതു വാങ്ങിയില്ല. വേണ്ടെന്നു തോന്നി. ഹോസ്പിറ്റലിൽ ജോലി വല്ലതും വേണോ എന്നു ചോദിച്ചപ്പോൾ, ഞാൻ തിരിച്ചു ചോദിച്ചു. "സാറെനിക്ക് കൊള്ളാവുന്ന വേറെ ഒരു പണി പഠിപ്പിച്ചു തന്നില്ലേ? ഇനിയിപ്പോ, വേറെ ഒരു ജോലി എന്തിനാ?"
അയാളുടെ മുഖം വിളറി വെളുത്തുനിൽക്കുന്നതു കാണാൻ ഒരു രസമുണ്ടായിരുന്നു. ജീവിതത്തിൽ ആദ്യമായി ഒരു പുരുഷൻറെ മുൻപിൽ ജയിച്ച സന്തോഷത്തോടെ ഞാനിറങ്ങി....
എങ്ങോട്ടാ പോവേണ്ടത് എന്ന് ചോദിച്ച ബാബുവിനോട് എനിക്കൊരു കൊച്ചു വാടക വീട് വേണം എന്നാണ് പറഞ്ഞത്. അതിന് പ്രയാസമുണ്ടായില്ല. എന്തെ, വീട്ടിലേക്ക് പൊയ്ക്കൂടേ എന്ന് ചോദിച്ചപ്പോൾ, എന്നിട്ടെന്തിനാ, പിന്നെയും പഴയ പോലെ ആധി തിന്നാനോ എന്നായിരുന്നു എൻറെ ചോദ്യം. ഇത്രയും കാലം ഞാൻ ചെയ്തു കൊണ്ടിരുന്നത് മഹനീയമായ ഒരു ജോലിയൊന്നുമായിരുന്നില്ലല്ലോ. ചില വഴികളിലേക്ക് നമ്മൾ ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ തിരിച്ചു നടക്കുക സാധ്യമല്ല. അകെ മുങ്ങിയാൽ പിന്നെ കുളിരറ്റല്ലോ. പഴയ പോലെ അല്ല. അമ്മയ്ക്ക് മരുന്ന് വേണം. സിദ്ധുവിനും ശാരദക്കുട്ടിക്കും പഠിക്കണം. നല്ല ചിലവാണ്. കയ്യിൽ നീക്കിയിരിപ്പൊന്നും ഇല്ല. രണ്ടോ മൂന്നോ മാസം കഷ്ടിച്ച് കഴിഞ്ഞു കൂടാം.

ഗ്രാമം പോലെയല്ല, ഈ മഹാനഗരത്തിൽ എനിക്ക് കുറേകൂടി സ്വകാര്യതയുണ്ടായിരുന്നു. എന്നാലും, ഇടയ്ക്കിടയ്ക്ക് വീടുകൾ മാറേണ്ടി വരും. എത്രയൊക്കെ സൂക്ഷിച്ചാലും, ആളുകൾ എങ്ങിനെയെങ്കിലും മണത്തറിയും, ജോലി എന്താണെന്ന്. ഈ സമൂഹം സ്ത്രീകളുടെ മേൽ, പ്രത്യേകിച്ചും, തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ മേൽ, വലിയൊരു ഭൂതക്കണ്ണാടി വച്ചിട്ടുണ്ട്. അവളുടെ ഒരോ ചലനവും അവർ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. അതൊരിക്കലും അവളെ സംരക്ഷിക്കാനല്ല. ശിക്ഷിക്കാൻ ഒരു അവസരം കിട്ടുമോ എന്ന് നോക്കാനാണ്.
സിദ്ധു പത്തിലാണിപ്പോൾ. അവനെ നല്ല നിലയിൽ പഠിപ്പിക്കണം. ശാരദക്കുട്ടിയുടെ വിവാഹം കഴിഞ്ഞു. അവളിപ്പോൾ ഭർത്താവിൻറെ കൂടെയാണ്. ഇപ്പോഴും പഠിക്കുന്നുണ്ട്. ബിഎഡിന്. ഒരു ടീച്ചറാവുക എന്നതാണ് അവളുടെ സ്വപ്നം. അത് നടക്കും. തീർച്ചയാണ്. നല്ലൊരു മനുഷ്യനാണ് അവളുടെ ഭർത്താവ്. അവിവാഹിതയായൊരു ചേച്ചിയുണ്ട്, ആ ചേച്ചിക്കൊരു കുഞ്ഞുമുണ്ട് എന്നറിഞ്ഞു കൊണ്ട് തന്നെ കെട്ടിയതാണ്. അത് മാത്രമേ അറിയൂ. തൊഴിലറിയില്ല. ഒരിക്കലും അറിയാതിരിക്കട്ടെ. ഇന്ന്, എനിക്കൊരുപാട് സന്തോഷമുണ്ട്. അവൾക്ക് ഒരു നല്ല ജീവിതം കിട്ടിയല്ലോ. അമ്മയും സിദ്ധുവുമൊക്കെ സന്തോഷമായി ജീവിക്കുന്നുണ്ടല്ലോ. ചിലതൊക്കെ ചീയുമ്പോഴേ, മറ്റു ചിലതിനൊക്കെ നല്ല പോലെ വളരാനാവൂ.
അമ്മയ്ക്ക് പ്രായമായതിൻറെ അസുഖങ്ങൾ മാത്രമല്ല, ഗ്രാമത്തിലേക്ക് തിരിച്ചു പോകണം എന്ന ആഗ്രഹവും, അത് സാധ്യമാകാത്തതിൻറെ വിഷമവും കൂടിയുണ്ട്. ശാരദക്കുട്ടിയുടെ കാര്യം കഴിഞ്ഞില്ലേ, ഇനിയിപ്പോൾ പേടിക്കാനൊന്നുമില്ലല്ലോ എന്നമ്മ ഇടയ്ക്കിടയ്ക്ക് പറയും. ആ ഗ്രാമത്തിൽ അച്ഛനില്ലാത്തവനായി സിദ്ധു വളരേണ്ട എന്നായിരുന്നു എൻറെ തീരുമാനം. ആ കഥയൊക്കെ അവനറിയാം. ശാരദക്കുട്ടിയൊരിക്കൽ അവനോടാതു പറഞ്ഞു. പറയേണ്ടി വന്നു. അവനതിൽ വിഷമിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. പക്ഷെ എൻറെ അടുക്കൽ അവനത് ഇന്നോളം കാണിച്ചിട്ടില്ല. എന്തായാലും, അവനെ തന്തയില്ലാത്തവനെ എന്ന് വിളിക്കാൻ ഇവിടെ ആരുമില്ല. ആരും..
ബാബുവിന് വയസ്സായ അച്ഛനും അമ്മയും മാത്രമേ ഉള്ളൂ. ഇപ്പോൾ പത്തിരുപത്തെട്ട്‍ വയസ്സായിരിക്കുന്നു. അമ്മ ഇടയ്ക്കിടയ്ക്ക് പറയാറുണ്ട്. ഒരാൺകുട്ടിയില്ല എന്ന സങ്കടം അവനെ കണ്ടതിൽ പിന്നെ ഉണ്ടായിട്ടില്ല എന്ന്. ഒരിക്കൽ പോലും എൻറെ ശരീരം മോഹിച്ച ഒരു നോട്ടം പോലും അവനിൽ നിന്നും നേരിടേണ്ടി വന്നിട്ടില്ല. മാത്രമല്ല, എന്തിനും ഏതിനും അവനാണു കൂട്ട്. സഹായം. അവനു മാത്രമെ എൻറെ രഹസ്യങ്ങളറിയൂ. തീരെ സുഖമില്ലത്ത കിടപ്പിലായ അച്ഛനെ ഓർത്ത് അവനെപ്പോഴും വിഷമം പറയാറുണ്ട്. പാവം. അവനു കിട്ടുന്നതിൽ മുക്കാലും മരുന്നുകടയിൽ കൊണ്ടു കൊടുക്കുന്നു. അവൻ പറയാറുണ്ട്. സർക്കസിലെ കോമാളികൾ പോലെയാണ് നമ്മളെന്ന്. ജനങ്ങൾക്കു കളിയാക്കാനും, കല്ലെറിയാനും, കൂക്കിവിളിക്കാനും മാത്രമുള്ള പടുജന്മങ്ങൾ. ജനങ്ങൾ കരുതും, നമ്മളീ പണി സന്തോഷത്തോടെ ചെയ്യുന്നതാണെന്ന്. കോമാളികൾ ചിരിക്കുന്നത് സന്തോഷം കൊണ്ടല്ലല്ലോ? നെഞ്ചിൽ തീയാളിയിട്ടല്ലേ?
ഇതാണ് ഞാൻ. ഒരു ഗ്രാമത്തിലെ നാടൻ പെൺകുട്ടിയായി ജനിച്ചിട്ടും, ജീവിതത്തിൻറെ ഇരുണ്ടൊരു കോണിലൂടെ, ഗ്രാമത്തിൻറെ തണ്ണീർ തടങ്ങളിൽ നിന്നും, നഗരത്തിലെ വരണ്ട ചില്ലയിലേക്കു ചേക്കേറേണ്ടി വന്നവൾ. ശരീരം എത്ര ശക്തിയായി കുടഞ്ഞിട്ടും, കൈകാലിട്ടടിച്ചിട്ടും, ശരീരത്തിൽ പറ്റിയ ഒരു വൃത്തികെട്ട പുഴു പോലെ എൻറെ ദുർവിധി എന്നിലേക്ക് പറ്റിച്ചേർന്ന് നിൽക്കുകയായിരുന്നു. ഇവിടെ ഇരുട്ടിൻറെ മറവിൽ, അപരിചിതരായ ആളുകൾക്ക് എൻറെ ശരീരത്തിൻറെ ചൂരും ചൂടും വിറ്റ് ജീവിക്കുന്നു. തിരഞ്ഞെടുക്കാൻ ഇതല്ലാതെ എനിക്കുണ്ടായിരുന്നത് മരണമോ, അതല്ലെങ്കിൽ ശാരദക്കുട്ടിയെ പോലും വേട്ടയാടി ഇല്ലാതാക്കുമായിരുന്ന ഒരു ദുരന്ത ജീവിതമോ ആണ്. ഞങ്ങൾക്ക് ചാരിത്ര്യമേ ഇല്ലാതുള്ളൂ. തുടിക്കുന്ന നെഞ്ചും, ആളുന്ന വയറും, ഞങ്ങൾക്കും ഞങ്ങളുടെ ആശ്രിതർക്കുമുണ്ട്. കല്ലെറിയാൻ ഓങ്ങിനിൽക്കുന്നവരൊക്കെ ഒരവസരം കിട്ടിയാൽ ആ കല്ലുപേഷിച്ച്, ഞങ്ങളുടെ അടുത്തേയ്ക്ക് ഓടിവരും. ഈ ഇരുട്ടിൽ ഞങ്ങളെത്രയോ പകൽമാന്യന്മാരെ കാണുന്നു. എത്രയോ ആഭാസന്മാരെ കാണുന്നു. ഒരു പാതിരാത്രി സൂര്യനുദിച്ചിരുന്നെങ്കിൽ, അതു നിങ്ങൾക്കും കാണാമായിരുന്നു...

തുടരും

വേശ്യയ്ക്ക് ചാരിത്ര്യമേ ഇല്ലാതുള്ളൂ. തുടിക്കുന്ന നെഞ്ചും, ആളുന്ന വയറും ഞങ്ങൾക്കും ഞങ്ങളുടെ ആശ്രിതർക്കുമുണ്ട്. കല്ലെറിയാൻ ഓങ്ങിനിൽക്കുന്നവരൊക്കെ ഒരവസരം കിട്ടിയാൽ ആ കല്ലുപേഷിച്ച്, ഞങ്ങളുടെ അടുത്തേയ്ക്ക് ഓടിവരും. ...!
ReplyDelete