മുൻ അദ്ധ്യായം: പുതിയ വേഷം
അദ്ധ്യായം 22: നഗരം
അദ്ധ്യായം 22: നഗരം
ഉറക്കം വരാത്ത രാത്രി. ഇരുട്ടിലേക്ക് തുറന്നു വച്ച മിഴികൾ. ചിന്തകളുടെ കടലിരമ്പുന്ന മനസ്സ്. കടുത്ത ആശയകുഴപ്പത്തിൻറെ തിരമാലകൾ.... കുറെ ആലോചിക്കും. പിന്നെ ഒരു നിശ്വാസത്തിൻറെ ആഴക്കടലിൽ അതെല്ലാം ഒഴുക്കിക്കളയും. പിന്നെയും ചിന്തകൾ...
നാളെ.. നാളെ എന്തിനാണ് MD യുടെ അച്ഛൻ കാണണം എന്ന് പറഞ്ഞത്? എത്ര ആലോചിട്ടും മനസ്സിലാവുന്നില്ല. ചീത്ത ഉദ്ധ്യേശത്തോടെ ഏതെങ്കിലും മകൻ, ഒരു പെണ്ണിനെ സ്വന്തം അച്ഛൻറെ മുൻപിലേക്ക് പറഞ്ഞയക്കുമോ? അറിയില്ല. എനിക്കിപ്പോൾ ഈ ലോകത്തെ തീരെ മനസ്സിലാകാത്ത പോലെയാണ്. ഇവിടത്തെ മനുഷ്യരെയും.
പുലർച്ചെ, ഉറങ്ങാതെ ചുവന്ന എൻെറ കണ്ണിലേക്ക് നോക്കി, അതിരില്ലാത്ത പരിഭ്രമത്തോടെ അമ്മ പരിഭവം പറഞ്ഞു...
"പാപി ചെല്ലുന്നിടമെല്ലാം പാതാളമാണല്ലോ ദൈവമേ... രക്ഷപ്പെട്ടു എന്നു തോന്നിയതായിരുന്നല്ലോ?"
അമ്മയോട് ചോദിച്ചില്ല... ആരാണ് പാപം ചെയ്തതെന്ന്... ചിലർ സ്വയം പഴിച്ചും സമാധാനം കണ്ടെത്തുന്നു. അത്രമാത്രം. പ്രത്യേകിച്ചൊരു തയ്യാറെടുപ്പുമില്ലാതെ ആശുപത്രിയിലെത്തി. പതിവ് പോലെ ജോലി തുടങ്ങി. നെഞ്ചിലപ്പോഴും പറഞ്ഞറിയിക്കാനാവാത്ത ഒരു ഭാരമുണ്ട്.
കുറച്ചു കഴിഞ്ഞപ്പോൾ പത്തു പതിനെട്ട് വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ വന്നു. വല്ല്യമുതലാളിയുടെ അങ്ങോട്ട് കൊണ്ടുപോകാൻ വന്നതാണത്രെ. പോവുകയല്ലാതെ നിവർത്തിയുണ്ടായിരുന്നില്ല. മനസില്ലാ മനസ്സോടെ അവൻറെ കൂടെ ചെന്നു.

ബാബു എന്നാണ് അവൻറെ പേര്. വല്ല്യമുതലാളിയുടെ ആശ്രിതനാണ്. അവനൊരോന്ന് വാതോരാതെ സംസാരിച്ച് കൊണ്ടിരുന്നു. തിരിച്ചൊന്നും പറയാതെ എല്ലാം കേട്ടു കൊണ്ടിരിക്കെ, വാക്കുകൾക്കിടയിൽ നിന്നും എനിക്ക് ചില കാര്യങ്ങൾ മനസ്സിലായി. അതിലേറ്റവും വൃത്തികെട്ട കാര്യം, കാണാൻ പോകുന്ന വല്ല്യമുതലാളിക്ക് സുന്ദരികളായ സ്ത്രീകൾ ഒരു വീക്നെസ്സ് ആണെന്നതാണ്.
വീക്നെസ്സ്, ഹും, എത്ര ലളിതം. സ്ത്രീകളോടുള്ള അടങ്ങാത്ത ഭോഗാസക്തിക്ക്, പുരുഷൻ നൽകിയ ഓമനപ്പേര്. വീക്നെസ്സ്. അതെ, പുരുഷനത് വീക്നെസ്സ് മാത്രമാണ്. അതേ വീക്നെസ്സ് ഉള്ള സ്ത്രീകളുടെ പേര്, തേവിടിച്ചി എന്നുമത്രെ...
അറപ്പു കൊണ്ട് എൻറെ മുഖം ചെരട്ടയെ പോലെ ചുരുണ്ടു. ചുണ്ടുകൾ കോടിപ്പോയി. ഒരു സ്ത്രീലമ്പടൻറെ മുന്നിലേക്കാണ് പോകുന്നത് എന്നറിഞ്ഞപ്പോൾ, മനസ്സ് ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞു. "പാപി ചെല്ലുന്നിടം പാതാളമല്ല; നരകമാണ്.. നരകം.." സ്വയം പഴിച്ചിട്ടും സമാധാനമൊന്നും കിട്ടാത്ത ജന്മദോഷത്തെ ഓർത്തപ്പോൾ, ചുണ്ടിലൊരു പുച്ഛരസം പല്ലിളിച്ചു നിന്നു.

നഗരത്തിലെ ആ വലിയ വീട്ടിലെത്തിയപ്പോൾ ഉച്ചയായിരുന്നു. നല്ല പോലെ വിശക്കുന്നുണ്ട്. ഒഴിഞ്ഞ വയറുമായി ഓടുന്ന വാഹനത്തിലിരുന്നിട്ടാണെന്ന് തോന്നുന്നു, നല്ല പോലെ ഛർദിക്കാൻ വരുന്നുണ്ടായിരുന്നു. ആകെ കൂടി ഒരു വല്ലാത്ത അവസ്ഥ. വാതിൽ തുറന്നത് പ്രായമായ ഒരാളാണ്. വേഷഭൂഷാദികൾ കണ്ടപ്പോൾ ഒരു കാര്യം തീർച്ചയായിരുന്നു. അതല്ല കാണാൻ വന്നയാൾ. ഒരു കുശിനിക്കാരൻറെ വേഷം. അകത്ത് കയറിയിരിക്കാൻ പറഞ്ഞിട്ട് അയാൾ പോയി. അല്പസമയത്തിനകം അയാൾ വന്നത് നല്ല തണുത്ത ജ്യൂസുമായാണ്. ഒറ്റ വലിക്ക് കുടിച്ചു തീർത്തു. അത്രയ്ക്കുണ്ടായിരുന്നു പരവേശം. ശേഷം ആ വലിയ വീട്ടിലെ മൃദുവായ സോഫയിൽ ഞാൻ, എന്നെ കാണേണ്ടുന്ന സ്ത്രീലമ്പടനെ കാത്തിരുന്നു. അറപ്പിൻറെ പുഴുക്കൾ പുളയ്ക്കുന്ന മനസ്സുമായി.
അല്പസമയം കഴിഞ്ഞപ്പോൾ അദ്ദേഹം വന്നു. അതുവരെ മനസ്സിലുണ്ടായിരുന്ന രൂപമേ അല്ല. ആഢ്യനായ ഒരു മനുഷ്യൻ. കണ്ടപ്പോൾ അറിയാതെ എഴുനേറ്റു പോയി. ഒരു അറുപത് വയസ്സുണ്ടാവുമായിരിക്കും. ചുണ്ടിൽ ഒരു പുഞ്ചരിയുണ്ട്. ഇരിക്കാൻ ആംഗ്യ കാണിച്ച്, നേരെ മുൻപിലെ സോഫയിൽ അയാളിരുന്നു.
"എന്തിനാണ് വിളിപ്പിച്ചത് എന്ന് വല്ല ഊഹവുമുണ്ടോ?" നേരെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ടായിരുന്നു ചോദ്യം. ഇല്ലെന്നു തലയാട്ടിയപ്പോൾ അദ്ദേഹം തുടർന്നു.
"നിന്നെക്കുറിച്ച് ഞാനൊരുപാട് കേട്ടു. ഒരുപാട്. അതെന്തായിരിക്കും എന്നൂഹിക്കാമോ?" എന്തായിരിക്കും കേട്ടതെന്ന് അറിയാമെങ്കിലും, തലയാട്ടുന്ന കളിമൺ പട്ടരെ പോലെ ഞാൻ തലവെട്ടിച്ചു.
"മോശമാണ്... സർവ്വത്ര മോശം... പക്ഷെ..." വർദ്ധിച്ച നെഞ്ചിടിപ്പോടെ, ആകാംഷയോടെ, ഇമവെട്ടാൻ പോലുമാവാതെ ഞാനദ്ദേഹത്തെ തുറിച്ചു നോക്കി.
"അത് മുഴുവനും ഞാൻ വിശ്വസിച്ചിട്ടില്ല..." എനിക്ക് ശ്വാസം വിലങ്ങി. ജീവിതത്തിൽ ആദ്യമായി കാണുന്ന മനുഷ്യനെയെന്ന പോലെ ഞാൻ അദ്ദേഹത്തെ തുറിച്ചുനോക്കിക്കൊണ്ടേയിരുന്നു. ഒരു ഗുഹാമുഖത്തു നിന്നും മുഴങ്ങിക്കേൾക്കുന്ന ശബ്ദമെന്നവണ്ണം, ഞാനദ്ദേഹത്തിൻറെ വാക്കുകൾ കേട്ടു.
"നീ പൊരുതിനോക്കുകയാണ്.. ജീവിതത്തോട്... ഈ ലോകത്തോട്... നിൻറെ ചുറ്റുപാടുകളോട്... പക്ഷെ... നീ തോറ്റു പോകുമല്ലോ കുട്ടീ... ഇന്ന് നീ ഭയക്കുന്ന തോൽവിയല്ല... അതിനേക്കാൾ വലുത്... ഭീകരമായത്... അങ്ങേയറ്റം വേദനിപ്പിക്കുന്നത്..."
എനിക്കൊന്നും മനസ്സിലായില്ല. അല്ലെങ്കിൽ എനിക്കൊന്നും മനസ്സിലാകുമായിരുന്നില്ല. പറഞ്ഞറിയിക്കാനാവാത്ത ഒരു തരം മരവിപ്പ് ബാധിച്ചിട്ടുണ്ട് ബുദ്ധിക്കാകെ.
"ഇന്ന് നിനക്കുള്ള പേരുദോഷം, നാളെ, നിൻറെ പ്രിയപ്പെട്ടവരുടെ ജീവിതത്തെ ബാധിച്ചുതുടങ്ങും. അന്നവർ വളരെ ക്രൂരമായി നിന്നെ പഴിക്കും. അതൊരു വലിയ തോൽവിയായിരിക്കും കുട്ടീ.. വലിയ തോൽവി..."
ആകാശമേലാപ്പ് അപ്പാടെ എൻറെ മൂർദ്ധാവിലേക്ക് വന്നുവീണ പോലെ ഞാൻ ഞെട്ടിത്തരിച്ചു. എൻറെ കണ്ണിലേക്ക് ഇരുട്ട് ഇരച്ചുകയറി. ആ ഇരുട്ടിൽ എനിക്ക് കേൾക്കാമായിരുന്നു; സ്വന്തം ജീവിതം കാറ്റിൽ പെട്ട കരിയില പോലെ അലക്ഷ്യമായി ചിതറിപ്പറക്കുമ്പോൾ, ശാരദക്കുട്ടി എന്നെ കുറ്റപ്പെടുത്തുന്ന ശബ്ദം. അവളുടെ ശബ്ദത്തിന് ബ്ലേഡിനേക്കാൾ മൂർച്ചയുണ്ടായിരുന്നു. അത് ഹൃദയത്തെ കഷ്ണം കഷ്ണമാക്കാൻ പര്യാപ്തമായിരുന്നു. ആ ഇരുട്ടിൻറെ മറ്റൊരു മൂലയിൽ നിന്നതാ, സിദ്ധുവിൻറെ കരച്ചിൽ കേൾക്കുന്നു. അവൻറെ കുറ്റപ്പെടുത്തൽ കേൾക്കുന്നു. തന്തയില്ലാത്തവൻ, പിഴപ്പു പെറ്റവൻ എന്ന പരിഹാസശരങ്ങളേറ്റ് അവൻ വീണുപോയിരിക്കുന്നു. അവിടെ ആ ഇരുട്ടിൽ ഞാനൊറ്റയ്ക്കായിരുന്നു.... ഞാനൊറ്റയ്ക്ക്...
ഒഴുകുന്ന കണ്ണുനീർ മുന്നിലെ കാഴ്ചകൾ മറച്ചപ്പോൾ പുറങ്കൈ കൊണ്ട് ഞാനത് തുടച്ചു. ഉള്ളിൽ വീർപ്പുമുട്ടിയൊരു നെടുവീർപ്പ് അവിടെ കിടന്നു ചത്തു. ഇന്നോളം ദുഃസ്വപ്നത്തിൽ പോലും ഓർത്തിട്ടില്ലാത്ത ഒരു കാര്യമായിരുന്നല്ലോ, അത്? പുറത്തേയ്ക്ക് ചാടാൻ ഒരുങ്ങിനിന്നൊരു വിതുമ്പലിനെ, സ്വന്തം കഴുത്തിൽ ശ്വാസം മുട്ടിച്ചു കൊല്ലുമ്പോൾ, പ്രാണൻ പിടയുന്നുണ്ട്.
"നോക്കൂ..."
ആ മനുഷ്യൻറെ വിളിയാണ് എന്നെ തിരിച്ചുകൊണ്ടുവന്നത്. പകച്ച കണ്ണുകൾ ഞാനാ മുഖത്തു തറച്ചു വച്ചു.
"അന്ന് തോൽക്കാതിരിക്കാൻ വേണ്ടി, ഇന്ന് തോൽക്കാൻ തയ്യാറാണോ നീ. എന്നാൽ പോയിട്ട് നാളെ വരിക. എനിക്ക് ഒരു പരിചാരികയെ വേണം. എൻറെ മരണം വരെ പരിചരിക്കാൻ തയ്യാറുള്ള ഒരാളെ. പിന്നെ എൻറെ മരണം വരെ, നീ വേറെ ഒന്നിനെക്കുറിച്ചും ആലോചിക്കേണ്ട."
തലപെരുത്തു ഞാൻ തരിച്ചിരിക്കെ അയാൾ തുടർന്നു.
"സമ്മതമല്ലെങ്കിൽ നാളെ മുതൽ ഹോസ്പിറ്റലിലേക്ക് പൊയ്ക്കൊള്ളൂ. നിൻറെ ജീവിതം വഴിമുടക്കില്ല ഞാൻ..."
തിരികെ മടങ്ങുമ്പോൾ മനസ്സ് അങ്ങേയറ്റം തളർന്നിരുന്നു. എങ്കിലും, ഒരു കാര്യത്തിൽ അദ്ദേഹം എന്നെ ആകർഷിച്ചു. സ്നേഹമോ സഹതാപമോ നടിച്ച് കാര്യം കാണാൻ നോക്കിയില്ല. അതൊരു സ്വഭാവ മേന്മയായിട്ടു തന്നെയാണ് തോന്നിയത്. കൈപ്പാട്ടിലേക്കെത്തുവോളം ചിരിച്ചു കാണിക്കുന്ന ആട്ടിൻ തോലിട്ട ചെന്നായയെക്കാൾ നല്ലത്, ആദ്യമേ തേറ്റ കാട്ടിത്തരുന്ന അസ്സൽ ചെന്നായ തന്നെയാണ്. ഓടിരക്ഷപ്പെടേണ്ടവർക്ക് അതിനുള്ള അവസരമെങ്കിലും കിട്ടുമല്ലോ... ഇവിടെ എന്താണ് ഞാൻ തീരുമാനിക്കേണ്ടത്? ആ ചോദ്യമെന്നെ ഒരു പെരുമ്പാമ്പിനെ പോലെ ചുറ്റിവരിഞ്ഞു.....
ഇന്നോളം ഞാൻ ചിന്തിച്ചിട്ടേ ഇല്ലാത്തൊരു കാര്യമാണ് അയാൾ പറഞ്ഞത്. എനിക്കു വന്നുഭവിച്ച ദുഷ്‌പേര്, നാളെ ശാരദക്കുട്ടിയുടെയും സിദ്ധുവിൻറെയും ജീവിതത്തെ എങ്ങിനെ ഭവിക്കും? എനിക്കിപ്പോളുറപ്പുണ്ട്; ഇനിയും ആ ഗ്രാമത്തിൽ ഒരു അപശകുനമായി ഇങ്ങിനെ കഴിഞ്ഞാൽ, അതവരെ ഒരുപാട് മോശമായിത്തന്നെ ബാധിക്കും... നാളെ ശാരദക്കുട്ടിയുടെ ജീവിതം കൂടി ചീത്തയാവും. സിദ്ധുവിൻറെ ജീവിതം ഇല്ലാതാവും. ദൈവമേ... എനിക്കൊരു രക്ഷാ മാർഗം കാണിച്ചുതരുമോ?
രക്ഷാമാർഗം... വല്ല്യമുതലാളി കാണിച്ചുതരുന്നൊരു രക്ഷാമാർഗമാണോ? അതൊക്കെ തന്നെയല്ലേ രാജേട്ടനും പറഞ്ഞത്? വേറെ രീതിയിൽ, ഭാഷയിൽ? ഒരേ നാണയത്തിൻറെ രണ്ടു വശങ്ങൾ അല്ലെ അവർ? ഈശ്വരാ... ഈ ലോകത്തിലെ സകല പുരുഷന്മാരും ഒരേ പോലെയാണോ?

വിങ്ങിവിതുമ്പി നിൽക്കുന്ന അമ്മയോട് സിദ്ധുവിനെ നല്ലോണം നോക്കണം എന്ന് പറയുമ്പോൾ, സത്യത്തിൽ തൊണ്ടയിടറിയിട്ട് വാക്കുകൾ കിട്ടാതെ വിഷമിക്കുകയായിരുന്നു. ഇനി എപ്പോഴും ഇങ്ങോട്ട് വരാനൊന്നും പറ്റില്ല. ശാരദക്കുട്ടിയെ നല്ലോണം ശ്രദ്ധിക്കണം. അവളുടെ നിഴലിന് പോലും ഒരു കേടും പറ്റാതെ നോക്കണം. അമ്മ മുൻപ് എന്നോട് പറയാറുണ്ടായിരുന്ന പോലെ, ഈ മുറ്റത്തിൻറെ അപ്പുറം മുഴുവൻ ചെന്നായ്ക്കളാണ്. തക്കം പാർത്തിരിക്കുന്ന ചെന്നായ്ക്കൾ. എൻറെ വിധി അവൾക്കുണ്ടാവരുത്. അതിന് ഞാൻ ഈ വീട്ടിലെന്നല്ല, ഈ നാട്ടിലെ ഉണ്ടാവരുത്. കുറെ കഴിയുമ്പോൾ ഈ നാട്ടുകാരൊക്കെ എല്ലാം മറക്കും. എല്ലാ മാസവും ഞാൻ പണം അയച്ചു തരാം.
ഉറക്കമില്ലാത്ത രാത്രിയിൽ ഏറെ ആലോചിച്ചു ഞാനെടുത്ത തീരുമാനമായിരുന്നു അത്. അമ്മ എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. പോകണ്ട എന്ന് പറയാൻ പാവം അമ്മയ്ക്കാകുമായിരുന്നില്ല. പോകാതിരിക്കാൻ എനിക്കും. ഇത് രണ്ടും കല്പിച്ചുള്ള ഒരു പോക്കാണ്.
അമ്മയ്ക്ക് ഒരു കാര്യത്തിൽ സമാധാനമുണ്ടായിരുന്നു. ഞാൻ നല്ലൊരു ജോലിക്കാണ് പോകുന്നത് എന്ന സമാധാനം. അമ്മയോടു പറഞ്ഞത്, MDയുടെ അച്ഛൻ വയസ്സായ ആളാണ്. അയാളെ പരിചരിക്കാൻ ആയയായി പോവുകയാണ് എന്നാണ്. പാവം. അമ്മ അങ്ങിനെ ആശ്വസിക്കട്ടെ. ആ പരിചരണത്തിൽ എൻറെ പാവടച്ചരടിൻറെ കേട്ടറ്റുപോകുമെന്ന്, അമ്മയൊരിക്കലും അറിയാതിരിക്കട്ടെ. അവർ ജീവിക്കട്ടെ. എൻറെ മകനും അനിയത്തിയും ജീവിക്കട്ടെ...
വെയിൽ ചൂട് പിടിക്കുന്നതിൻറെ മുൻപേ ഞാനിറങ്ങി. ഇടവഴി പിന്നിട്ട് നടന്നകലുമ്പോൾ ഞാനൊരിക്കലും തിരിഞ്ഞു നോക്കിയില്ല. നോക്കാനുള്ള ശക്തികിട്ടിയില്ല. റ്റാറ്റാ പറയുന്ന സിദ്ധുവിനെ പോലും തിരിഞ്ഞു നോക്കാതെ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഞാൻ എൻറെ ഗ്രാമത്തിൽ നിന്നും നടന്നകലുമ്പോൾ, ഒരു വേദനയുണ്ടായിരുന്നു നെഞ്ചിൽ. പൊരുതിയിട്ടും തോറ്റുപോയവളുടെ, നെഞ്ചിൽ നിന്നും ഹൃദയം പറിച്ചെറിയുന്ന വേദന.

തുടരും
ReplyDeleteഗ്രാമത്തിലെ പെൺകുട്ടിയുടെ കഥ ഇഷ്ട്ടപ്പെട്ടു വരുന്നു