മുൻ അദ്ധ്യായം: സ്വപ്നചകോരവും കാലൻ കോഴിയും
അദ്ധ്യായം 12: അലങ്കോലമായൊരു വീട്
തുടരും
**** **** ****
അദ്ധ്യായം 13: അരക്കില്ലം
രണ്ടു മാസങ്ങൾ കഴിഞ്ഞു പോയി. എല്ലാ ഞായറാഴ്ചയും ഞാൻ പട്ടണത്തിലേക്ക് പോയി. ആ ജോലി എനിക്കിപ്പോൾ ശീലമായി. പ്രയാസമില്ലാത്തതായി. രാജേട്ടൻ ഇത് വരെ അങ്ങോട്ട് വന്നു കണ്ടിട്ടില്ല. ആദ്യമൊക്കെ എല്ലാ ഞായറാഴ്ചയും എനിക്ക് പേടിയായിരുന്നു. ഇപ്പോഴിപ്പോൾ ആ പേടി ഇല്ലാതായിരിക്കുന്നു. രാജേട്ടൻ ഞാൻ കരുതിയ പോലെ ഒരാളല്ല എന്നൊരു തോന്നൽ.
അദ്ദേഹം രണ്ടു വട്ടം വീട്ടിൽ വന്ന് അമ്മയുടെ കയ്യിൽ മോശമല്ലാത്ത സംഖ്യയേൽപ്പിച്ച് പോയി. വീട്ടിൽ പിന്നെയും അടുപ്പെരിയാൻ തുടങ്ങി. മിക്കപ്പോഴും ഉണക്ക മീനും, വല്ലപ്പോഴും പച്ചമീനും പൊരിച്ചത് കൂട്ടി സിദ്ധുവും ശാരദക്കുട്ടിയും രുചിയോടെ, സന്തോഷത്തോടെ ചോറ് തിന്നുന്നത് നോക്കി ഒരാത്മസായൂജ്യത്തോടെ ഞാൻ ഇരിക്കാറുണ്ടായിരുന്നു. അതൊരു സുഖമുള്ള കാഴ്ചയായിരുന്നു. പള്ള പയിച്ച കുട്ടികളുടെ ദൈന്യമായി നോട്ടം നെഞ്ച് കീറി ഹൃദയത്തിൽ കുത്തിനോവിക്കാറില്ല ഇപ്പോൾ. ചിലപ്പോഴൊക്കെ മനസ്സ് തുറന്നു ചിരിക്കാനാവുന്നു. അത് തന്നെ ഒരു മഹാഭാഗ്യം...
സിദ്ധുവിനെ കുറിച്ച് അവൻ ചോദിക്കുമ്പോഴൊക്കെ എൻറെ ഉള്ളം നിറയാറുണ്ടായിരുന്നു. സിദ്ധുവിനെ അവനിഷ്ടമാണ് എന്നെനിക്ക് തോന്നി. ഒരിക്കലവൻ പറഞ്ഞു..
"സിദ്ധുവിനെ പഠിപ്പിച്ച് വല്ല്യ ഒരാളാക്കണം.. ഇനിയത്തെ കാലത്ത് പഠിപ്പില്ലെങ്കിൽ ഒരു രക്ഷേമില്ല... എന്നെ തന്നെ കണ്ടില്ലെ.. കൂലിപ്പണിയൊക്കെ കണക്കാ.. രണ്ടീസം പോയാ മൂന്നീസം പണിയില്ല.. അമ്മക്ക് മരുന്നു വാങ്ങാൻ തന്നെ തെകയൂല.."
ഞാൻ വെറുതെ കേട്ടുനിൽക്കുകയാണെങ്കിലും, ഉള്ളിൽ നല്ല സന്തോഷമുണ്ടായിരുന്നു. ആ മുഖത്തേയ്ക്കും നോക്കി അങ്ങിനെ എത്ര നേരം വേണമെങ്കിലും ആ ഇടവഴിയിൽ നിൽക്കാമായിരുന്നു. എന്നാൽ അപ്പുറത്തു നിന്നോ ഇപ്പുറത്ത് നിന്നോ ആരെങ്കിലും വരുന്നതിൻറെ കാൽപ്പെരുമാറ്റം കേട്ടാൽ ഞാൻ വേഗം പോവും. ഞാനേതായാലും ചീത്തപ്പേരുള്ളോളാ.. എന്തിനാ ആ പാവത്തിനെ കൂടി കേൾപ്പിക്കുന്നത്.
ചിലപ്പോഴൊക്കെ സുകു ലൈംഗീകച്ചുവയുള്ള ചില ഞൊടുക്ക് വാക്കുകൾ പറയും. വല്ലപ്പോഴും മാത്രം. എൻറെ മുഖം മാറുമ്പോഴേക്കും അവൻ വിഷയം വേറെ എന്തെങ്കിലും ആക്കിയിട്ടുണ്ടാകും. അതങ്ങിനെ അറിയാതെ വന്നു പോയ ഒരു വാക്കെന്ന പോലെ. വളരെ നിരുപദ്രവമെന്നു തോന്നിയിട്ടും എന്നെ അത് അസ്വസ്ഥയാക്കുന്നുണ്ടായിരുന്നു.
എനിക്കറിയില്ല.. സുകുവിനെ വിശ്വസിക്കാമോ? സുകുവിനെനോട് ശരിക്കും സ്നേഹമുണ്ടാകുമോ? അതല്ല, നാട്ടിലെ മിക്ക ആളുകൾക്കും ഇന്നെന്നോടുള്ള ആ മറ്റേ സ്നേഹമാണോ? എങ്ങിനെയാണീശ്വരാ ഞാനതൊന്ന് തിരിച്ചറിയുക? മനുഷ്യരുടെ മനസ്സറിയാനുള്ള ഒരു കഴിവുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ..
എങ്കിലും എനിക്കിഷ്ടമാണ് സുകുവിനെ... എനിക്ക് സ്നേഹമാണ് അവനോട്... എനിക്കിപ്പോൾ അവനെക്കുറിച്ച് സ്വപ്നം കാണലല്ലാതെ വേറെ ആശ്വാസങ്ങളൊന്നുമില്ല...
വാതിൽ തുറന്ന് പുറത്ത് പോയ രാജേട്ടൻ മോട്ടോർ സൈക്കിളിൽ റോഡിലേക്ക് പോകുന്നത് വല്ലാത്തൊരു ആശ്വാസത്തോടെ ഞാൻ നോക്കി നിന്നു. ഉടലാകെ തണുത്തു പോയിരുന്നു. ശ്വാസം ഇപ്പോഴും നേരെ വീണിട്ടില്ല. ഞാനിപ്പോൾ കുഴഞ്ഞു വീഴുമെന്നായി.. ഗെയ്റ്റ് കടന്നു പോയ മോട്ടോർ സൈക്കിളിൻറെ ശബ്ദം നേർത്തുനേർത്തില്ലാതാവുന്നത് വരെ ഞാൻ കാതുകൾ കൂർപ്പിച്ചിരുന്നു. നെഞ്ചിലൊരു ചുഴലിക്കാറ്റടിച്ചു വീശിയിരുന്നു. അവിടെയിപ്പോൾ നേരിയ ഒരു ശാന്തതയുടെ ചെറുവെളിച്ചം മാത്രം..
എന്തിനായിരിക്കും അയാൾ വന്നത്... വെറുതെ ആവുമോ? എനിക്കങ്ങനെ തോന്നുന്നില്ല. ആ കണ്ണുകളിൽ ഞാൻ കണ്ട ഭാവം എത്രയോ ആണുങ്ങളുടെ കണ്ണുകളിൽ ഞാൻ കണ്ടിട്ടുണ്ട്. അതാദ്യം കണ്ടത് കണാരേട്ടനിൽ നിന്നായിരുന്നു. അന്നെനിക്ക് ഓടിരക്ഷപ്പെടാനായില്ല. എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാനുമായില്ല. അതിനു കൊടുക്കേണ്ടി വന്നത് വലിയ വിലയായിരുന്നു. ജീവിതമെന്ന മൂന്നക്ഷരം വിധിക്ക് തീറെഴുതിക്കൊടുക്കേണ്ടി വന്നു.
ഇന്നും എനിക്കോടി രക്ഷപെടാൻ കഴിയുന്നില്ലല്ലോ? അരക്കില്ലം പോലൊരു വീടാണിത്. ഇവിടത്തെ ഈ ശ്മശാനമൂകതയ്ക്കു പോലുമുണ്ട് ഒരു ചതിയുടെ മണം. ജീവിതത്തിൽ ഒരിക്കൽ മാത്രമേ പിഴവ് പറ്റിയിട്ടുള്ളൂ. ഇനിയൊരിക്കൽ കൂടി പറ്റുന്നതിൻറെ മുൻപ് ഇവിടന്ന് രക്ഷപ്പെടണം. ഈ അരക്കില്ലത്തിൽ നിന്ന്..
തുടരും
*** *** *** ***
അദ്ധ്യായം 14: ബന്ധുവിൻറെ ഊഴം
ഞാൻ പിന്നെയും ഒരു പത്തുപതിനഞ്ച് മിനിറ്റോളം ഗേറ്റിലേക്കും കണ്ണും നട്ട്, ആ ജാലകത്തിൻറെ അരികിൽ നിന്നു. ഇല്ല.. അയാൾ തിരികെ വരുന്നതൊന്നും കാണാനില്ല. എന്നാലും ഉള്ളിലൊരു പേടി പോലെ. എപ്പോൾ വേണമെങ്കിലും അയാൾക്ക് വരാമല്ലോ? മുൻവശത്തെ വാതിൽക്കൽ ചെന്ന് നോക്കിയപ്പോൾ അകത്തു നിന്നും പൂട്ടാവുന്ന ഒരു സംവിധാനവും ആ വാതിലിനില്ല. ഇനിയെന്ത് ചെയ്യും. ഇത് മനപ്പൂർവം ഒരുക്കിയ ഒരു കെണി തന്നെ.
അന്നെനിക്കറിയില്ലായിരുന്നു. വാതിലിൻറെ ലോക്കിലേക്ക് താക്കോൽ ഇറക്കി വച്ചാൽ പിന്നെ പുറത്ത് നിന്നും തുറക്കാൻ കഴിയില്ലെന്ന്. അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ..
വല്ലാത്തൊരു വിമ്മിഷ്ടത്തോടെ ആ വാതിലിൻറെ അരികിൽ ഞാനേറെ നേരം ഇനിയെന്ത് ചെയ്യും എന്നോർത്തു നിന്നു. വീട്ടിലേക്ക് പോയാലോ? പോയാൽ ഒന്നുമില്ല. തത്ക്കാലം രക്ഷപ്പെടാം. അല്ലെങ്കിൽ പിന്നെ ഇനിയൊരിക്കലും ഇങ്ങോട്ടു വരൻ പറ്റില്ല. സിദ്ധുവിൻറെയും ശാരദക്കുട്ടിയുടെയും വിശപ്പാളുന്ന നോട്ടം. അമ്മയുടെ ദൈന്യത തിങ്ങിയ മുഖം... ഒരു തീരുമാനമെടുക്കാനാവാതെ ഞാൻ കുഴങ്ങി.
അയാൾ കൊണ്ട് വച്ച ഭക്ഷണത്തുലേക്ക് എൻറെ കണ്ണുകൾ ഉടക്കി. വിശക്കുന്നുണ്ട്. വിശന്നു ചത്താലും അത് തിന്നാനൊക്കില്ല. ചതിക്കാനാണെങ്കിലോ? വല്ല മയക്കുമരുന്നും ഇട്ടിട്ടുണ്ടെങ്കിലോ? ആ സംശയം എൻറെ മനസ്സിൽ വേറെ ഒരു നടുക്കം കൂടിയുണ്ടാക്കി. അങ്ങിനെയെങ്കിൽ ഞാനത് കഴിച്ചോ എന്നറിയാൻ അയാളിനിയും വരില്ലേ? എൻറെ നെഞ്ചിൽ ഇടിമുഴക്കമുണ്ടായി. തൊണ്ടയിലെ വെള്ളം വറ്റി വരണ്ടു.
എത്രയും പെട്ടെന്ന് രക്ഷപ്പെടണം. തത്ക്കാലം അടുക്കളയിലെ പൊട്ടിയ ഗ്ലാസ് അടിച്ചു വാരിയിടാം. ഇനി രാജേട്ടനെങ്ങാനും ഒരു ദുരുദ്ധ്യേശമില്ലെങ്കിലോ? ഒക്കെ എൻറെ തോന്നൽ മാത്രമാണെങ്കിലോ? അതാരുടെയെങ്കിലും കാലിൽ കുത്തിയാലോ? ബാക്കിയൊക്കെ അവിടെയിരിക്കട്ടെ. ചോദിക്കുകയാണെങ്കിൽ സുഖമില്ലാതെ പോയതാണ് എന്ന് പറയാലോ?
ഞാൻ വേഗം അടുക്കളയിലേക്ക് ചെന്നു. തറയിലാകെ പരന്നു കിടക്കുന്ന ഗ്ലാസ് കഷ്ണങ്ങൾ. അവ അടിച്ചു വാരി വേസ്റ്റ് ഇടുന്ന ബക്കറ്റിൽ ഇടുമ്പോൾ, വീടിൻറെ അകത്ത് ആരോ ഉള്ള പോലെ എനിക്ക് തോന്നി. ഒന്ന് കാതോർത്തു നോക്കി. അനക്കമൊന്നും ഇല്ല. ഒച്ചയൊന്നും കേൾക്കാനില്ല. തോന്നിയതാവും. മോട്ടോര്സൈക്കിളിൻറെ ഒച്ചയൊന്നും കേട്ടില്ലല്ലോ? പേടി കാരണം തോന്നിയതാവും. അങ്ങിനെ ആശ്വസിക്കാൻ ശ്രമിച്ചിട്ടും മനസ്സ് നിന്നില്ല. മെല്ലെ മെല്ലെ, ഒരു കാളിച്ചയോടെ ഞാൻ അടുക്കളയിൽ നിന്നും നടുഭാഗത്തേയ്ക്ക് വന്നപ്പോൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു രാജേട്ടൻ. എൻറെ സപ്തനാഡികളും തളർന്നു പോയി. ഒരു വൃത്തികെട്ട ശബ്ദം എൻറെ തൊണ്ടയിൽ പിറന്നു.
ഇയാളിതെപ്പോഴാണ് ദൈവമേ തിരിച്ചെത്തിയത്. ഇതെല്ലം ചതിയാണ് എന്നോരായിരം വട്ടം മനസ്സ് പറഞ്ഞിട്ടും എനിക്കൊന്ന് ഓടിപ്പോകാൻ തോന്നിയില്ലല്ലോ.. ഞാൻ എന്നെ തന്നെ സ്വയം ശപിച്ചു..
പ്രതിമ കണക്കെ നിൽക്കുന്ന എൻറെ മുൻപിൽ വന്ന രാജേട്ടൻ ശബ്ദം താഴ്ത്തി പറഞ്ഞു...
"നീയെന്തിനാ ഇത്ര പേടിക്കുന്നത്? ഇതിപ്പോ അത്ര വല്ല്യ കാര്യമൊന്നുമല്ല...."
ഈശ്വരാ... ഈ ചതിയൻ.. എത്ര തവണ എൻറെ മനസ്സിൽ നീ പറഞ്ഞു... ഇതെല്ലം ഒരു ചതിയാണെന്ന്...
പേടികാരണം ശ്വാസം തിക്കിയ ഞാൻ അയാളുടെ കണ്ണുകളിലേക്ക് ദൈന്യതയോടെ നോക്കി. അവിടെയെങ്ങും ദയയുടെ ഒരു കണിക പോലും എനിക്ക് കാണാനായില്ല. ഒരു വൃത്തികെട്ട പുഞ്ചരിയോടെ അയാൾ തുടർന്നു.. ബ്ലേഡ് പോലെ മൂർച്ചയുള്ള ശബ്ദത്തിൽ....
എന്നാൽ, അടുക്കളയിൽ പൊട്ടിയ ചില്ലിൻറെ മൂർച്ചയുള്ള ഭാഗം കൈതണ്ടയിൽ അമർത്തുമ്പോൾ, എൻറെ മനസ്സിലേക്ക് സിദ്ധുവിൻറെ മുഖമോടിയെത്തി. ശാരദക്കുട്ടിയും അമ്മയുമെത്തി. എല്ലാ മുഖങ്ങളിലും ഒരേ ഭാവമായിരുന്നു. ദൈന്യത... ദൈന്യത മാത്രം..
എൻറെ കൈ വിറച്ചു. തൊലിപ്പുറത്തൊരു നേർത്ത ചുവന്ന വര വീണിട്ടുണ്ട്. ഒന്ന് കൂടി ബലം കൊടുത്താൽ എല്ലാം തീരും. എല്ലാം... എല്ലാ വേദനകളും അതോടു കൂടി അവസാനിക്കും.
ആരോ എൻറെ മനസ്സിൽ നിന്നും ഉറക്കെ വിളിച്ചു ചോദിക്കുന്ന പോലെ... ചാവേണ്ടത് നീയാണോ... അതല്ല.. ചെമ്പകത്തെ രാജനാണോ???
ഞാനൊരു നിമിഷം കണ്ണുകൾ ഇറുക്കെ അടച്ചു... അറുക്കേണ്ടത് എൻറെ കൈതണ്ടയിലെ ഞരമ്പാണോ??? അതല്ല... ചെമ്പകത്തെ രാജൻറെ കഴുത്തിലെ ഞരമ്പാണോ???
തുടരും
അദ്ധ്യായം 12: അലങ്കോലമായൊരു വീട്
അച്ഛൻ വിട്ടു പോയി എന്ന് ഇനിയും വിശ്വസിക്കാൻ വയ്യ. അടക്കം കഴിഞ്ഞ് ബന്ധുക്കളും നാട്ടുകാരുമൊക്കെ പിരിഞ്ഞു പോയിരിക്കുന്നു. ഏതാനും ചില അയൽവാസിനികൾ മാത്രം അമ്മയുടെ ചുറ്റിലും കൂടിയിരിക്കുന്നുണ്ട്. ഇപ്പോൾ ഇരുട്ടാണ് ചുറ്റിലും. പെട്ടെന്ന് ആരുമില്ലാത്തൊരു തുരുത്തിൽ എത്തപ്പെട്ടിരിക്കുന്നു. കനത്ത നിശബ്ദതയുടെ കോടമഞ്ഞിൽ മുന്നിലെ കാഴ്ച്ചകൾ അപ്രത്യക്ഷമായിരിക്കുന്നു. അച്ഛൻ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നത് എത്ര വലിയ ആശ്വാസമായിരുന്നു എന്നത് ഇപ്പോഴാണ് തിരിച്ചറിയുന്നത്. ഇനി ആ ശബ്ദം കേൾക്കില്ല. ആ സ്നേഹം അനുഭവിക്കാനാവില്ല എന്ന സത്യം എത്രമാത്രം വേദനാജനകമാണ്.
ഇനി ഈ കറുത്ത ദിനങ്ങൾ എത്ര കഴിഞ്ഞാലാണ്, ഈ വേദന അലിഞ്ഞില്ലാതാവുക? ആശ്വാസവാക്കുകൾ കടമ തീർക്കാനെന്നവണ്ണം പറയുന്നവർക്ക് ഒന്നും നഷ്ടപെട്ടിട്ടില്ലല്ലോ? അത് കൊണ്ട് അവരുടെ തൊണ്ടയിൽ ജനിച്ച ചില വാക്കുകളല്ലാതെ മറ്റൊന്നും എനിക്ക് കേൾക്കാനായില്ല. വെകുന്നേരം ഇരുട്ടിത്തുടങ്ങിയപ്പോൾ മുറ്റത്തു നിന്നും അകത്തേയ്ക്ക് തല നീട്ടി ഒരു നിഴൽ വന്നു. അത് സുകുവായിരുന്നു. എൻറെ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ നോക്കി അവൻ ഒന്നും മിണ്ടാതെ നിന്നു. എൻറെ മടിയിൽ തളർന്നുറങ്ങുന്ന സിദ്ധുവിനെ നോക്കി. ഒരു നെടു വീർപ്പോടെ പിന്നെ പോട്ടെ എന്നെന്നോട് കണ്ണുകൊണ്ട് ചോദിച്ചു.
സുകു, നീയെന്താണ് എൻറെ അടുത്തേയ്ക്ക് വരാത്തത്? എന്താണ് എൻറെ ചുമലിൽ തലോടി ഒന്നാശ്വസിപ്പിക്കാത്തത്? ദുഃഖം കൊണ്ട് പൊടിഞ്ഞു പോകുന്ന എൻറെ ഹൃദയം നീ കാണുന്നില്ലേ? ഈ അഗാധ ദുഃഖത്തിൻറെ കയത്തിൽ എൻറെ മനസ്സ് മുങ്ങിത്താഴ്ന്നു പോകുന്നത് നീ കാണുന്നില്ലേ? അതല്ല, എൻറെ ഈ നശിച്ച ജീവിതം പോലെ എൻറെ വേദനകൾ നീയും ആസ്വദിക്കുകയാണോ?
എനിക്കങ്ങനെ ചോദിക്കണം എന്നുണ്ടായിരുന്നു. എന്നിട്ടും ഞാൻ കണ്ണുകൊണ്ട് അവനു പോകാൻ സമ്മതം നൽകി.
പുല കഴിഞ്ഞു. പിന്നെയും നാലഞ്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ഞാൻ സുകു തന്ന കാശുമായി അവനെ തേടി ഇടവഴിയിലൂടെ ഒന്ന് നടന്നു നോക്കി. കണ്ടില്ല. എങ്ങിനെയാണ് ഒന്ന് കാണുക എന്നാലോചിച്ച് വിഷമിച്ചിരിക്കെ രണ്ടു മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഇടവഴിയിലൂടെ സുകു പോകുന്നത് കണ്ടു. എന്നെ നോക്കി ഒന്ന് ചിരിച്ചു കാണിച്ച് അവൻ പോയതിൽ പിന്നെ ഒരല്പ നേരം കഴിഞ്ഞപ്പോൾ ഞാൻ സിദ്ധുവിനെയും കൂട്ടി മെല്ലെ ഇടവഴിയിലേക്കിറങ്ങി. കയ്യിൽ ആ പണം കരുതിയിട്ടുണ്ടായിരുന്നു. പ്രതീക്ഷിച്ച പോലെ കുറച്ചപ്പുറത്ത് മുളങ്കൂട്ടത്തിൻറെ മറവിൽ സുകു കാത്തിരിക്കുന്നുണ്ടായിരുന്നു. ഞാൻ നീട്ടിയ പൈസയിലേക്കും എൻറെ കണ്ണുകളിലേക്കും അവൻ മാറിമാറി നോക്കി.
"ഞാനിപ്പോ നിന്നോട് പൈസ ചോദിച്ചോ?"
നീരസമായിരുന്നു ആ ചോദ്യം മുഴുവൻ.
"അച്ഛനെ ആശുപത്രിയിൽ കൊണ്ടാവേണ്ടി വന്നില്ലല്ലോ? ഇത് കയ്യിൽ വച്ചാ ചെലവായിപ്പോകും. സുകു ഇപ്പൊ ഇത് വാങ്ങ്. ആരോടൊക്കെയോ കടം വാങ്ങിയതല്ലേ."
നീട്ടിപ്പിടിച്ച എൻറെ കൈകൾ കഴക്കാൻ തുടങ്ങിയിരുന്നു. മടിച്ചു നിന്നെങ്കിലും അവസാനം സുകു കാശ് വാങ്ങി. ഞാനധികം നിന്നില്ല. അമ്മ തിരക്കുന്നതിൻറെ മുൻപേ വീടെത്തണം. മടങ്ങുമ്പോൾ എനിക്ക് സങ്കടമുണ്ടായിരുന്നു. ഇരുട്ടിൽ പ്രകാശം നൽകുന്ന വാക്കുകളൊന്നും സുകു എന്നോട് പറഞ്ഞില്ലല്ലോ എന്ന്. ഒരു പക്ഷെ എല്ലാം എൻറെ പൊട്ടക്കിനാവുകളാവും. ഭ്രാന്തുപിടിച്ച ജീവിതത്തിൽ നിന്നും ഒളിച്ചോടാനുള്ള മനസ്സിൻറെ ഒരു കള്ളക്കിനാവ്.
വീടിൻറെ മുറ്റത്തേയ്ക്ക് കയറുമ്പോൾ ഇറയത്ത് പുസ്തകം വായിച്ചിരിക്കുന്ന ശാരദക്കുട്ടിയെ കണ്ടു. അവളുടെ പാവാട കാറ്റത്താണെന്ന് തോന്നുന്നു, ഒരല്പം മേലോട്ട് കയറിയാണിരിക്കുന്നത്. കണ്ടപ്പോൾ എന്തിനെന്നറിയാതെ വല്ലാതെ ദേഷ്യം വന്നു. എന്തൊക്കെയോ അവളോട് ദേഷ്യപ്പെട്ട് സംസാരിക്കുമ്പോൾ പിന്നിൽ നിന്നൊരനക്കം കേട്ടു.
"ആഹാ.. ഏട്ടത്തീം അൻജത്തീം കൂടി കശപിശയുണ്ടാക്കാ.. നല്ല ശേല്.."
ഹാജ്യാരാണ്. ബഹളം കേട്ട് അമ്മയും പുറത്തേയ്ക്കിറങ്ങി വന്നിരുന്നു. മൂപ്പരെ കണ്ടപ്പോൾ അമ്മയുടെ മുഖത്ത് ഭവ്യത. മുറ്റത്തിൻറെ ഒരരുകിലേക്ക് മുറുക്കാൻ നീട്ടിത്തുപ്പി ഹാജ്യാർ പറഞ്ഞു.
"ഇജ്ജ് നാളൊന്ന് വാ.. അടക്ക വലിക്കാനുണ്ട്.."
ഞാൻ മൂളി.. ഹാജ്യാർ പോവുകയും ചെയ്തു. ശാരദക്കുട്ടി മുഖം കൂർപ്പിച്ച് ചവിട്ടിത്തുള്ളി അകത്തേയ്ക്ക് പോയപ്പോൾ എനിക്ക് സങ്കടമായി. പാവം.. എൻറെ നിരാശയും വിഷമവുമൊക്കെ ഞാനവളോടാണ് തീർത്തത്..
അകത്തേയ്ക്ക് ചെന്നപ്പോൾ തുറന്നു വച്ച പുസ്തകത്തിലേക്ക് നോക്കിയിരിക്കുകയായിരുന്നു അവൾ. ആ കണ്ണുകളിൽ നിന്നും തുള്ളികൾ പുസ്തകത്താളിലേക്ക് വീഴുന്നുണ്ടായിരുന്നു. ഞാനവളുടെ അടുത്തിരുന്നു. മെല്ലെ അവളുടെ ചുമലിലൊന്ന് പിടിച്ചപ്പോൾ അവൾ തേങ്ങിക്കൊണ്ട് എന്നിലേക്ക് ചാഞ്ഞു. എനിക്കും സങ്കടം വന്നു. അമർത്തിവച്ചൊരു കരച്ചിൽ തൊണ്ടയെ വേദനിപ്പിക്കുന്നു. പറഞ്ഞാൽ കേൾക്കാത്ത കണ്ണുകൾ നീർ പൊഴിക്കുന്നു. കിണുങ്ങിക്കൊണ്ട് സിദ്ധു ഞങ്ങൾക്കിടയിലേക്ക് നുഴഞ്ഞു കയറി. അത് കണ്ടുകൊണ്ടാണ് അമ്മ അങ്ങോട്ട് വന്നത്. നോക്കി നിൽക്കെ ആ മുഖത്തൊരു വിചിത്രമായ പുഞ്ചിരി പടർന്നു. സന്തോഷം കൊണ്ടാണോ? അതല്ല, സങ്കടം കൊണ്ടാണോ? എനിക്കത് മനസ്സിലായില്ല.

ഒന്നര മാസം കഴിഞ്ഞപ്പോൾ ഒരു ശനിയാഴിച്ച വൈകുന്നേരം, അപരിചിതനായൊരു മനുഷ്യൻ വന്നു. രാജേട്ടൻ പറഞ്ഞയച്ചതാണ്. അന്ന് പറഞ്ഞ പണിക്ക് പോകാൻ പറ്റുമോ എന്ന് ചോദിക്കാൻ. ഞാൻ അങ്കലാപ്പിൻറെ ഒരു ചുഴിലേക്ക് ആണ്ടുപോയി. യന്ത്രം കണക്കെ തലയാട്ടിയ അമ്മയുടെ നേരെ വീടിൻറെ താക്കോലും കുറച്ചു പൈസയും നീട്ടി. സത്യം പറയാലോ. ഇന്ന് ഈ നേരം വരെ അടുപ്പ് കത്തിച്ചിട്ടേ ഇല്ലായിരുന്നു. അൽപ്പം മുൻപാണ് രാധേച്ചി എവിടന്നോ കിട്ടിയ രണ്ടു ചെറിയ കൊള്ളിക്കിഴങ്ങ് കൊണ്ടുവന്നു തന്നത്. ഞാനതിൻറെ തൊലി കളഞ്ഞുകൊണ്ടിരിക്കുന്ന നേരത്താണ് അയാൾ വന്നത്. അപ്പോൾ പിന്നെ എങ്ങിനെ പോകാൻ പറ്റില്ലെന്ന് പറയും?
പിറ്റേ ദിവസം രാവിലെ ഞാൻ പട്ടണത്തിലേക്ക് പോയി. തലേന്ന് വന്ന ആൾ വഴിയൊക്കെ കൃത്യമായി പറഞ്ഞു തന്നിരുന്നു. പട്ടണത്തിൽ നിന്നും തിരക്കൊഴിഞ്ഞ ഒരു ഭാഗത്തായി, ഒരു കൊച്ചു ടെറസ് വീട്. ഒരു വലിയ വളപ്പിൽ അതൊരു പ്രേതാലയം പോലെ തോന്നിച്ചു. ആ വീട് കണ്ടപ്പോൾ തന്നെ എൻറെ നെഞ്ചിലൊരു വല്ലാത്ത ഭാരം തിങ്ങി നിന്നിരുന്നു. ഏതോ ഒരു വലിയ അപകടത്തിലേക്കാണ് പോകുന്നത് എന്നൊരു തോന്നൽ...

ആ വീടാകെ അലങ്കോലമായിക്കിടക്കുകയായിരുന്നു. നല്ല അദ്ധ്വാനം വേണ്ടി വന്നു, അതൊന്നു കോലം പോലെയാകാൻ. അപ്പോഴേക്കും തളർന്ന് ഒരു വഴിക്കായി. രാവിലെ ഇത്തിരി കഴിച്ചതാണ്. പട്ടണത്തിലെ ആ വീട്ടിൽ വെള്ളത്തിന് ഒരു വല്ലാത്ത ചവർപ്പായിരുന്നു. എന്നിട്ടും ഞാനത് കന്നു കാടി കുടിക്കുന്നത് പോലെ മോന്തിക്കൊണ്ടിരുന്നു.
വീട്ടിലെത്തിയപ്പോൾ എന്നെയും കാത്ത് അമ്മ മുറ്റത്ത് തന്നെ നിൽപ്പുണ്ടായിരുന്നു. ആ പഴയ ആധി ഇരട്ടിയായി അമ്മയുടെ മുഖത്ത് കാണാം. ഇറയത്തേയ്ക്ക് തളർന്നിരുന്ന ഞാൻ അമ്മയോട് കാര്യങ്ങളൊക്കെ പറഞ്ഞു. എൻറെ അരികിലിരുന്ന് തലമുടിയിൽ തലോടിക്കൊണ്ട് അമ്മ പറഞ്ഞു.
"സാരമില്ല മോളെ. ഒക്കെ ശരിയാവും. ഒക്കെ ശരിയാവും."
ഞാൻ അമ്മയുടെ ചുമലിലേക്ക് തല ചായ്ച്ചു. സിദ്ധു ഓടിവന്നെൻറെ മടിയിലേക്ക് വലിഞ്ഞു കയറി. അന്ന് രാത്രി നല്ല ക്ഷീണത്താൽ ഞാൻ അന്തം വിട്ടുറങ്ങുകയായിരുന്നു.
തുടരും
**** **** ****
അദ്ധ്യായം 13: അരക്കില്ലം
രണ്ടു മാസങ്ങൾ കഴിഞ്ഞു പോയി. എല്ലാ ഞായറാഴ്ചയും ഞാൻ പട്ടണത്തിലേക്ക് പോയി. ആ ജോലി എനിക്കിപ്പോൾ ശീലമായി. പ്രയാസമില്ലാത്തതായി. രാജേട്ടൻ ഇത് വരെ അങ്ങോട്ട് വന്നു കണ്ടിട്ടില്ല. ആദ്യമൊക്കെ എല്ലാ ഞായറാഴ്ചയും എനിക്ക് പേടിയായിരുന്നു. ഇപ്പോഴിപ്പോൾ ആ പേടി ഇല്ലാതായിരിക്കുന്നു. രാജേട്ടൻ ഞാൻ കരുതിയ പോലെ ഒരാളല്ല എന്നൊരു തോന്നൽ.
അദ്ദേഹം രണ്ടു വട്ടം വീട്ടിൽ വന്ന് അമ്മയുടെ കയ്യിൽ മോശമല്ലാത്ത സംഖ്യയേൽപ്പിച്ച് പോയി. വീട്ടിൽ പിന്നെയും അടുപ്പെരിയാൻ തുടങ്ങി. മിക്കപ്പോഴും ഉണക്ക മീനും, വല്ലപ്പോഴും പച്ചമീനും പൊരിച്ചത് കൂട്ടി സിദ്ധുവും ശാരദക്കുട്ടിയും രുചിയോടെ, സന്തോഷത്തോടെ ചോറ് തിന്നുന്നത് നോക്കി ഒരാത്മസായൂജ്യത്തോടെ ഞാൻ ഇരിക്കാറുണ്ടായിരുന്നു. അതൊരു സുഖമുള്ള കാഴ്ചയായിരുന്നു. പള്ള പയിച്ച കുട്ടികളുടെ ദൈന്യമായി നോട്ടം നെഞ്ച് കീറി ഹൃദയത്തിൽ കുത്തിനോവിക്കാറില്ല ഇപ്പോൾ. ചിലപ്പോഴൊക്കെ മനസ്സ് തുറന്നു ചിരിക്കാനാവുന്നു. അത് തന്നെ ഒരു മഹാഭാഗ്യം...
മിക്കപ്പോഴും ഇടവഴിയിൽ വച്ച് സുകുവിനെ കാണാറുണ്ട്. പട്ടണത്തിലെ ആ ജോലി അവനത്ര ഇഷ്ടമായിട്ടില്ല. ആളുകളെക്കൊണ്ട് എന്തിനാ അതുമിതും പറയിപ്പിക്കുന്നത് എന്നാണു ചോദ്യം. ആളുകൾ പറയുന്നതും നോക്കിയിരുന്നാൽ പട്ടിണി കിടക്കേണ്ടി വരും എന്നായി ഞാൻ. ആ മറുപടിയിൽ അവൻ തൃപതനല്ല എന്നാ മുഖത്തെഴുതി വെച്ചിട്ടുണ്ടായിരുന്നു.
എങ്കിലും പിന്നെയും ഞങ്ങൾ കാണാറുണ്ടായിരുന്നു. കുറച്ചു നേരം എന്തെങ്കിലും സംസാരിക്കും. അവൻറെ സംസാരം എൻറെ ഹൃദയത്തെ തൊട്ടു തലോടി കടന്നു പോകുന്നത് ഞാൻ അറിഞ്ഞു. എന്നെ കാണുമ്പൊൾ അവനുണ്ടാകുന്ന സന്തോഷവും ഞാൻ തിരിച്ചറിഞ്ഞു. അവനരികിലുണ്ടാവുമ്പോൾ, ഒരു കുളിർ കാറ്റെന്നെ തഴുകിത്തലോടി കടന്ന് പോകാറുണ്ടായിരുന്നു. മനസ്സിൽ ചിത്രശലഭങ്ങൾ പറക്കാറുണ്ടായിരുന്നു. ഹൃദയത്തിലൊരു കിളി പാടാറുണ്ടായിരുന്നു...
എങ്കിലും പിന്നെയും ഞങ്ങൾ കാണാറുണ്ടായിരുന്നു. കുറച്ചു നേരം എന്തെങ്കിലും സംസാരിക്കും. അവൻറെ സംസാരം എൻറെ ഹൃദയത്തെ തൊട്ടു തലോടി കടന്നു പോകുന്നത് ഞാൻ അറിഞ്ഞു. എന്നെ കാണുമ്പൊൾ അവനുണ്ടാകുന്ന സന്തോഷവും ഞാൻ തിരിച്ചറിഞ്ഞു. അവനരികിലുണ്ടാവുമ്പോൾ, ഒരു കുളിർ കാറ്റെന്നെ തഴുകിത്തലോടി കടന്ന് പോകാറുണ്ടായിരുന്നു. മനസ്സിൽ ചിത്രശലഭങ്ങൾ പറക്കാറുണ്ടായിരുന്നു. ഹൃദയത്തിലൊരു കിളി പാടാറുണ്ടായിരുന്നു...
സിദ്ധുവിനെ കുറിച്ച് അവൻ ചോദിക്കുമ്പോഴൊക്കെ എൻറെ ഉള്ളം നിറയാറുണ്ടായിരുന്നു. സിദ്ധുവിനെ അവനിഷ്ടമാണ് എന്നെനിക്ക് തോന്നി. ഒരിക്കലവൻ പറഞ്ഞു..
"സിദ്ധുവിനെ പഠിപ്പിച്ച് വല്ല്യ ഒരാളാക്കണം.. ഇനിയത്തെ കാലത്ത് പഠിപ്പില്ലെങ്കിൽ ഒരു രക്ഷേമില്ല... എന്നെ തന്നെ കണ്ടില്ലെ.. കൂലിപ്പണിയൊക്കെ കണക്കാ.. രണ്ടീസം പോയാ മൂന്നീസം പണിയില്ല.. അമ്മക്ക് മരുന്നു വാങ്ങാൻ തന്നെ തെകയൂല.."
ഞാൻ വെറുതെ കേട്ടുനിൽക്കുകയാണെങ്കിലും, ഉള്ളിൽ നല്ല സന്തോഷമുണ്ടായിരുന്നു. ആ മുഖത്തേയ്ക്കും നോക്കി അങ്ങിനെ എത്ര നേരം വേണമെങ്കിലും ആ ഇടവഴിയിൽ നിൽക്കാമായിരുന്നു. എന്നാൽ അപ്പുറത്തു നിന്നോ ഇപ്പുറത്ത് നിന്നോ ആരെങ്കിലും വരുന്നതിൻറെ കാൽപ്പെരുമാറ്റം കേട്ടാൽ ഞാൻ വേഗം പോവും. ഞാനേതായാലും ചീത്തപ്പേരുള്ളോളാ.. എന്തിനാ ആ പാവത്തിനെ കൂടി കേൾപ്പിക്കുന്നത്.
ചിലപ്പോഴൊക്കെ സുകു ലൈംഗീകച്ചുവയുള്ള ചില ഞൊടുക്ക് വാക്കുകൾ പറയും. വല്ലപ്പോഴും മാത്രം. എൻറെ മുഖം മാറുമ്പോഴേക്കും അവൻ വിഷയം വേറെ എന്തെങ്കിലും ആക്കിയിട്ടുണ്ടാകും. അതങ്ങിനെ അറിയാതെ വന്നു പോയ ഒരു വാക്കെന്ന പോലെ. വളരെ നിരുപദ്രവമെന്നു തോന്നിയിട്ടും എന്നെ അത് അസ്വസ്ഥയാക്കുന്നുണ്ടായിരുന്നു.
എനിക്കറിയില്ല.. സുകുവിനെ വിശ്വസിക്കാമോ? സുകുവിനെനോട് ശരിക്കും സ്നേഹമുണ്ടാകുമോ? അതല്ല, നാട്ടിലെ മിക്ക ആളുകൾക്കും ഇന്നെന്നോടുള്ള ആ മറ്റേ സ്നേഹമാണോ? എങ്ങിനെയാണീശ്വരാ ഞാനതൊന്ന് തിരിച്ചറിയുക? മനുഷ്യരുടെ മനസ്സറിയാനുള്ള ഒരു കഴിവുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ..
എങ്കിലും എനിക്കിഷ്ടമാണ് സുകുവിനെ... എനിക്ക് സ്നേഹമാണ് അവനോട്... എനിക്കിപ്പോൾ അവനെക്കുറിച്ച് സ്വപ്നം കാണലല്ലാതെ വേറെ ആശ്വാസങ്ങളൊന്നുമില്ല...
അന്നൊരിക്കൽ, പട്ടണത്തിലെ വീട്ടിൽ എത്തി ഒരു പത്തു പതിനഞ്ച് മിനിറ്റ് കഴിഞ്ഞതേ ഉള്ളൂ. വീടിൻറെ മുറ്റത്ത് ഒരു മോട്ടോർ സൈക്കിളിൻറെ കുടുകുടു ശബ്ദം കേട്ട് ഞെട്ടി വിറച്ചു. ജനാലയിലൂടെ നോക്കുമ്പോൾ മുറ്റത്ത് രാജേട്ടൻ. ഭയം ഒരു ഒച്ചിനെ പോലെ ഹൃദയത്തിൻറെ മുകളിൽ ഇഴയാൻ തുടങ്ങി.
ദൈവമേ ഈ ഒരു നിമിഷത്തെയാണല്ലോ ഞാനേറെ ഭയന്നിരുന്നത്. ഈ പട്ടണത്തിൽ, ഒറ്റപ്പെട്ട ഈ വീട്ടിൽ ഞാനും രാജേട്ടനും തനിച്ചാവുന്ന ഈ നിമിഷത്തെ.
മുൻവശത്തെ വാതിൽ താക്കോൽ ഉപയോഗിച്ച് പൂട്ടിയിരുന്നു. വാതിൽ തുറന്നു കൊടുത്തില്ലെങ്കിൽ അയാൾക്ക് അകത്തേയ്ക്ക് വരാനാവില്ല. അടുക്കളവശവും പൂട്ടിയിട്ടുണ്ട്. ഞാനങ്ങനെ വൃഥാ സമാധാനിച്ചിരിക്കെ, തൻറെ കയ്യിലെ മറ്റൊരു താക്കോലിട്ട് രാജേട്ടൻ വാതിൽ തുറന്നു. എൻറെ മനസ്സ് കരയിലിട്ട മീൻ കണക്കെ പിടച്ചുകൊണ്ടിരുന്നു. ഇങ്ങിനെ ഒരു ചതി ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നതല്ലല്ലോ. വാതിൽ തുറന്നു കൊടുക്കാഞ്ഞാൽ രാജേട്ടന് അകത്തു കയറാനാവില്ലല്ലോ എന്ന ആ ചെറിയ സമാധാനം പോലും എന്നെ ചതിച്ചു കളഞ്ഞല്ലോ. ഞാൻ ഏതോ ഒരു വിചിത്ര ജീവിയെ എന്ന പോലെ രാജേട്ടനെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു. എനിക്കെന്തെങ്കിലും ചോദിക്കാനോ പറയാനോ സാധിച്ചില്ല.
പകച്ചു പ്രതിമ പോലെ നിൽക്കുന്ന എന്നെ നോക്കി രാജേട്ടൻ സൗമ്യനായി പറഞ്ഞു.

"ഞാൻ വെറുതെ ഒന്ന് കാണാൻ വന്നതാ. രണ്ടു മൂന്നാഴ്ചയായി കരുതുന്നു. എങ്ങിനെ ഉണ്ട് നിനക്ക്. പണിയൊക്കെ ഇഷ്ടായോ? ഇത് അധികമൊന്നും ഉണ്ടാവൂല. നമുക്ക് തുണിക്കടയിലെ പണി വേഗം ശരിയാക്കാം."
പേടിച്ച് ചൂളി നിൽക്കുകയായിരുന്ന ഞാൻ രാജേട്ടനെ തുറിച്ചു നോക്കി. തൻറെ കയ്യിലെ കീസ് മേശപ്പുറത്ത് വച്ച് രാജേട്ടൻ തുടർന്നു. "ഇത് പൊറാട്ടയും ചിക്കനുമാണ്. വിശപ്പുണ്ടെങ്കിൽ തിന്നോണ്ടൂ.. നീയെന്താണിങ്ങനെ പകച്ച് നോക്കുന്നത്..? ഒരുമാതിരി മനുഷ്യനെ കാണാത്ത പോലെ..."
എനിക്കൊന്നും പറയാനായില്ല. രാജേട്ടനിൽ കണാരേട്ടൻറെ അന്ന് കണ്ട മുഖഭാവം എനിക്ക് തിരിച്ചറിയാനായി. ഇത് ചതിയാണ്. കൊടും ചതിയാണ്. ഈ ചതിയിൽ ഞാൻ പെട്ടുപോവുമോ എന്ന് ഞാൻ പേടിച്ചിരുന്നതാണ്. എന്നിട്ടും... എന്നിട്ടും ഞാൻ പെട്ടുപോയല്ലോ...
ഓടി പുറത്തു കടന്നാലോ? വല്ല മുറിയിലും കയറി വാതിലടച്ചാലോ? ഞാൻ ഓരോന്നാലോചിച്ചു കൊണ്ടിരിക്കെ രാജേട്ടൻ അടുക്കളയുടെ ഭാഗത്തേയ്ക്ക് പോയി. ഒന്നും പറയാതെ അയാൾ പോയപ്പോൾ മാത്രമാണ് എനിക്ക് ഒരല്പമെങ്കിലും ആശ്വാസമായത്. ഞാനൊന്ന് ശ്വാസം നേരെ വിട്ടത്.

അടുക്കളയിൽ പൈപ്പിൽ നിന്നും വെള്ളം ഗ്ലാസിലേക്ക് പകരുന്ന ശബ്ദം കേട്ടു. എങ്കിലും ഞാൻ അവിടെ തന്നെ നിൽക്കുകയാണ്. അങ്ങോട്ട് ചെല്ലാൻ എനിക്ക് പേടിയായി. മുൻവശത്തെ വാതിലിലൂടെ പുറത്തേയ്‌ക്കോടാനും ബുദ്ധിയുണ്ടായില്ല. ബുദ്ധിയൊക്കെ മരവിച്ചിരിക്കുകയാണ്...
പെട്ടെന്ന് അടുക്കളയിൽ ഗ്ലാസ് താഴെ വീഴുന്ന ശബ്ദം കേട്ട് ഞാനാകെ പേടിച്ചു വിറച്ചു. ഗ്ലാസുടഞ്ഞ് ചില്ലുകൾ തെറിക്കുന്ന ശബ്ദം കാതുകളിൽ കിലുങ്ങിക്കൊണ്ടിരുന്നു. ശ്വാസം പോലും കുറച്ചു നേരത്തേയ്ക്ക് നിലച്ചുപോയി. കൂടെ രാജേട്ടൻറെ നാശം പിടിക്കാൻ എന്ന പ്രാക്കും കേട്ടു. അല്പം കഴിഞ്ഞപ്പോൾ രാജേട്ടൻ വന്നു. ചിരിച്ചു കൊണ്ടെന്നോട് പറഞ്ഞു.

"അവിടെ ഒരു ഗ്ലാസ് പൊട്ടിക്കിടക്കുന്നുണ്ട്. കയ്യീന്ന് പോയി. ഞാൻ പോട്ടെ. തിരക്കുണ്ട്. പണിയൊക്കെ നന്നായിട്ടുണ്ട് കേട്ടോ. മിടുക്കിയാണ്. എനിക്കിഷ്ടമായി..."
വാതിൽ തുറന്ന് പുറത്ത് പോയ രാജേട്ടൻ മോട്ടോർ സൈക്കിളിൽ റോഡിലേക്ക് പോകുന്നത് വല്ലാത്തൊരു ആശ്വാസത്തോടെ ഞാൻ നോക്കി നിന്നു. ഉടലാകെ തണുത്തു പോയിരുന്നു. ശ്വാസം ഇപ്പോഴും നേരെ വീണിട്ടില്ല. ഞാനിപ്പോൾ കുഴഞ്ഞു വീഴുമെന്നായി.. ഗെയ്റ്റ് കടന്നു പോയ മോട്ടോർ സൈക്കിളിൻറെ ശബ്ദം നേർത്തുനേർത്തില്ലാതാവുന്നത് വരെ ഞാൻ കാതുകൾ കൂർപ്പിച്ചിരുന്നു. നെഞ്ചിലൊരു ചുഴലിക്കാറ്റടിച്ചു വീശിയിരുന്നു. അവിടെയിപ്പോൾ നേരിയ ഒരു ശാന്തതയുടെ ചെറുവെളിച്ചം മാത്രം..
എന്തിനായിരിക്കും അയാൾ വന്നത്... വെറുതെ ആവുമോ? എനിക്കങ്ങനെ തോന്നുന്നില്ല. ആ കണ്ണുകളിൽ ഞാൻ കണ്ട ഭാവം എത്രയോ ആണുങ്ങളുടെ കണ്ണുകളിൽ ഞാൻ കണ്ടിട്ടുണ്ട്. അതാദ്യം കണ്ടത് കണാരേട്ടനിൽ നിന്നായിരുന്നു. അന്നെനിക്ക് ഓടിരക്ഷപ്പെടാനായില്ല. എന്താണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാനുമായില്ല. അതിനു കൊടുക്കേണ്ടി വന്നത് വലിയ വിലയായിരുന്നു. ജീവിതമെന്ന മൂന്നക്ഷരം വിധിക്ക് തീറെഴുതിക്കൊടുക്കേണ്ടി വന്നു.
ഇന്നും എനിക്കോടി രക്ഷപെടാൻ കഴിയുന്നില്ലല്ലോ? അരക്കില്ലം പോലൊരു വീടാണിത്. ഇവിടത്തെ ഈ ശ്മശാനമൂകതയ്ക്കു പോലുമുണ്ട് ഒരു ചതിയുടെ മണം. ജീവിതത്തിൽ ഒരിക്കൽ മാത്രമേ പിഴവ് പറ്റിയിട്ടുള്ളൂ. ഇനിയൊരിക്കൽ കൂടി പറ്റുന്നതിൻറെ മുൻപ് ഇവിടന്ന് രക്ഷപ്പെടണം. ഈ അരക്കില്ലത്തിൽ നിന്ന്..
തുടരും
*** *** *** ***
അദ്ധ്യായം 14: ബന്ധുവിൻറെ ഊഴം
ഞാൻ പിന്നെയും ഒരു പത്തുപതിനഞ്ച് മിനിറ്റോളം ഗേറ്റിലേക്കും കണ്ണും നട്ട്, ആ ജാലകത്തിൻറെ അരികിൽ നിന്നു. ഇല്ല.. അയാൾ തിരികെ വരുന്നതൊന്നും കാണാനില്ല. എന്നാലും ഉള്ളിലൊരു പേടി പോലെ. എപ്പോൾ വേണമെങ്കിലും അയാൾക്ക് വരാമല്ലോ? മുൻവശത്തെ വാതിൽക്കൽ ചെന്ന് നോക്കിയപ്പോൾ അകത്തു നിന്നും പൂട്ടാവുന്ന ഒരു സംവിധാനവും ആ വാതിലിനില്ല. ഇനിയെന്ത് ചെയ്യും. ഇത് മനപ്പൂർവം ഒരുക്കിയ ഒരു കെണി തന്നെ.
അന്നെനിക്കറിയില്ലായിരുന്നു. വാതിലിൻറെ ലോക്കിലേക്ക് താക്കോൽ ഇറക്കി വച്ചാൽ പിന്നെ പുറത്ത് നിന്നും തുറക്കാൻ കഴിയില്ലെന്ന്. അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ..
വല്ലാത്തൊരു വിമ്മിഷ്ടത്തോടെ ആ വാതിലിൻറെ അരികിൽ ഞാനേറെ നേരം ഇനിയെന്ത് ചെയ്യും എന്നോർത്തു നിന്നു. വീട്ടിലേക്ക് പോയാലോ? പോയാൽ ഒന്നുമില്ല. തത്ക്കാലം രക്ഷപ്പെടാം. അല്ലെങ്കിൽ പിന്നെ ഇനിയൊരിക്കലും ഇങ്ങോട്ടു വരൻ പറ്റില്ല. സിദ്ധുവിൻറെയും ശാരദക്കുട്ടിയുടെയും വിശപ്പാളുന്ന നോട്ടം. അമ്മയുടെ ദൈന്യത തിങ്ങിയ മുഖം... ഒരു തീരുമാനമെടുക്കാനാവാതെ ഞാൻ കുഴങ്ങി.
അയാൾ കൊണ്ട് വച്ച ഭക്ഷണത്തുലേക്ക് എൻറെ കണ്ണുകൾ ഉടക്കി. വിശക്കുന്നുണ്ട്. വിശന്നു ചത്താലും അത് തിന്നാനൊക്കില്ല. ചതിക്കാനാണെങ്കിലോ? വല്ല മയക്കുമരുന്നും ഇട്ടിട്ടുണ്ടെങ്കിലോ? ആ സംശയം എൻറെ മനസ്സിൽ വേറെ ഒരു നടുക്കം കൂടിയുണ്ടാക്കി. അങ്ങിനെയെങ്കിൽ ഞാനത് കഴിച്ചോ എന്നറിയാൻ അയാളിനിയും വരില്ലേ? എൻറെ നെഞ്ചിൽ ഇടിമുഴക്കമുണ്ടായി. തൊണ്ടയിലെ വെള്ളം വറ്റി വരണ്ടു.
എത്രയും പെട്ടെന്ന് രക്ഷപ്പെടണം. തത്ക്കാലം അടുക്കളയിലെ പൊട്ടിയ ഗ്ലാസ് അടിച്ചു വാരിയിടാം. ഇനി രാജേട്ടനെങ്ങാനും ഒരു ദുരുദ്ധ്യേശമില്ലെങ്കിലോ? ഒക്കെ എൻറെ തോന്നൽ മാത്രമാണെങ്കിലോ? അതാരുടെയെങ്കിലും കാലിൽ കുത്തിയാലോ? ബാക്കിയൊക്കെ അവിടെയിരിക്കട്ടെ. ചോദിക്കുകയാണെങ്കിൽ സുഖമില്ലാതെ പോയതാണ് എന്ന് പറയാലോ?
ഞാൻ വേഗം അടുക്കളയിലേക്ക് ചെന്നു. തറയിലാകെ പരന്നു കിടക്കുന്ന ഗ്ലാസ് കഷ്ണങ്ങൾ. അവ അടിച്ചു വാരി വേസ്റ്റ് ഇടുന്ന ബക്കറ്റിൽ ഇടുമ്പോൾ, വീടിൻറെ അകത്ത് ആരോ ഉള്ള പോലെ എനിക്ക് തോന്നി. ഒന്ന് കാതോർത്തു നോക്കി. അനക്കമൊന്നും ഇല്ല. ഒച്ചയൊന്നും കേൾക്കാനില്ല. തോന്നിയതാവും. മോട്ടോര്സൈക്കിളിൻറെ ഒച്ചയൊന്നും കേട്ടില്ലല്ലോ? പേടി കാരണം തോന്നിയതാവും. അങ്ങിനെ ആശ്വസിക്കാൻ ശ്രമിച്ചിട്ടും മനസ്സ് നിന്നില്ല. മെല്ലെ മെല്ലെ, ഒരു കാളിച്ചയോടെ ഞാൻ അടുക്കളയിൽ നിന്നും നടുഭാഗത്തേയ്ക്ക് വന്നപ്പോൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു രാജേട്ടൻ. എൻറെ സപ്തനാഡികളും തളർന്നു പോയി. ഒരു വൃത്തികെട്ട ശബ്ദം എൻറെ തൊണ്ടയിൽ പിറന്നു.
ഇയാളിതെപ്പോഴാണ് ദൈവമേ തിരിച്ചെത്തിയത്. ഇതെല്ലം ചതിയാണ് എന്നോരായിരം വട്ടം മനസ്സ് പറഞ്ഞിട്ടും എനിക്കൊന്ന് ഓടിപ്പോകാൻ തോന്നിയില്ലല്ലോ.. ഞാൻ എന്നെ തന്നെ സ്വയം ശപിച്ചു..
പ്രതിമ കണക്കെ നിൽക്കുന്ന എൻറെ മുൻപിൽ വന്ന രാജേട്ടൻ ശബ്ദം താഴ്ത്തി പറഞ്ഞു...
"നീയെന്തിനാ ഇത്ര പേടിക്കുന്നത്? ഇതിപ്പോ അത്ര വല്ല്യ കാര്യമൊന്നുമല്ല...."
ഈശ്വരാ... ഈ ചതിയൻ.. എത്ര തവണ എൻറെ മനസ്സിൽ നീ പറഞ്ഞു... ഇതെല്ലം ഒരു ചതിയാണെന്ന്...
പേടികാരണം ശ്വാസം തിക്കിയ ഞാൻ അയാളുടെ കണ്ണുകളിലേക്ക് ദൈന്യതയോടെ നോക്കി. അവിടെയെങ്ങും ദയയുടെ ഒരു കണിക പോലും എനിക്ക് കാണാനായില്ല. ഒരു വൃത്തികെട്ട പുഞ്ചരിയോടെ അയാൾ തുടർന്നു.. ബ്ലേഡ് പോലെ മൂർച്ചയുള്ള ശബ്ദത്തിൽ....
"അന്ന് ആശുപത്രിയിൽ വച്ച് കണ്ടപ്പോൾ മുതൽ ഉള്ളൊരു പൂതിയാണ്... ഒരു പഞ്ചാരിമേളം. ഇനിയും കാത്തിരിക്കാനെനിക്ക് വയ്യ... ഇതിപ്പോ ആരും അറിയാനൊന്നും പോകുന്നില്ല. നിനക്കും ഗുണമല്ലാതെ ദൂഷ്യമൊന്നും ഉണ്ടാവൂല..."
നാവ് തൊണ്ടക്കുഴിയിലേക്ക് ഇറങ്ങിപ്പോയ പോലെ ശബ്ദം നഷ്ടപ്പെട്ട് ഞാൻ നിന്നു. എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത ഒരു അവസ്ഥ. എന്തൊരു വിഡ്ഡിയാണ് ഞാൻ. അയാൾ അടുക്കളവാതിൽ വഴി അകത്തു വരരുത് എന്ന് കരുതി ആദ്യമേ അതടച്ചു വച്ചു. ഇനി ഓടിയാലും കുറ്റിയും കൊളുത്തുമെടുത്ത് അതൊന്ന് തുറക്കാൻ സമയം കിട്ടുമോ?
അയാൾ എൻറെ അടുത്തേയ്ക്ക് പതുക്കെ നടന്നു വന്നപ്പോൾ ഞാൻ പിന്നിലേക്കടിവച്ചു. എന്നാൽ ആ എലിയും പൂച്ചയും കളിക്ക് അയാൾക്ക് ക്ഷമയില്ലായിരുന്നു. പെട്ടെന്ന് തന്നെ അയാൾ എന്നെ കടന്നു പിടിച്ചു. ഞാൻ വേഗം സമചിത്തത വീണ്ടെടുത്തു. ഇത് സമ്മതിക്കാൻ പാടില്ല. കണാരേട്ടൻറെ മുൻപിൽ ചൂളി നിന്നപോലെ ഇവിടെ ചൂളി നില്ക്കാൻ പാടില്ല.
ഞാനെതിർത്തു. സർവ്വശക്തിയുമെടുത്ത്. ശബ്ദമുണ്ടാക്കി. കുതറിനോക്കി. എനിക്ക് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്തു. ഒരു നിലയ്ക്കും സമ്മതിക്കില്ല എന്ന ഭാവത്തിൽ സർവ്വ ശക്തിയുമെടുത്ത് കുതറി. പ്രതികരണം ഭയാനകമായിരുന്നു. അയാൾ എല്ലാം തീരുമാനിച്ചുറപ്പിച്ചായിരുന്നു വന്നത്..

ആദ്യം മുഖമടച്ച് ഒരൊറ്റ അടിയായിരുന്നു. എൻറെ ഇടത്തെ കാതിൽ ബസ്സിൻറെ ഹോൺ പോലെ ഒരു കൂവൽ മുഴങ്ങി, കുറെ നേരത്തേയ്ക്ക്. തല മിന്നിയപ്പോൾ ഞാൻ നിലത്തിരുന്നു. മുടിക്കുത്തിന് പിടിച്ച് എഴുനേൽപ്പിച്ച് ബലിഷ്ഠമായ കരങ്ങൾ കൊണ്ട് എൻറെ കഴുത്തിൽ ചുറ്റിപ്പിടിച്ച് എന്നെ ചുമരിനോട് ചാരി നിർത്തി. എൻറെ തുറിച്ച് വന്ന കണ്ണുകളിലേക്ക് നോക്കി ഒരു മുരൾച്ചയുടെ അയാൾ പറഞ്ഞു.
"തന്തയില്ലാത്ത ഒരു കൊച്ചിനെ പെറ്റു വളർത്തീട്ട് ശീലാവതി ചമയുന്നോടീ നായിൻറെ മോളെ. ഇന്ന് ഇവിടെ എൻറെ ആഗ്രഹം സാധിച്ചിട്ട് നീ പോയാ മതി. അല്ലെങ്കിൽ ഇവിടെ കൊന്നു കുഴിച്ചു മൂടും ഞാൻ. അതിൻറെ പേരിൽ രാജനെ ഒരു പുല്ലനും ഒന്നും ചെയ്യൂലെടീ. പിന്നെ നിൻറെ തള്ളയെ പ്രാപിക്കും ഞാൻ. പിന്നെ അനിയത്തിയെ. അതിനെനിക്ക് ഇത്ര പ്രയാസമൊന്നും ഉണ്ടാവൂല. കേട്ടോടി കൂത്തിച്ചി മോളെ..."
ശ്വാസം കിട്ടാതെ എൻറെ കണ്ണുകൾ പുറത്തേയ്ക്ക് തുറിച്ചു വന്നു. മരണം മുന്നിൽ കണ്ടു. നാവ് വരണ്ടുണങ്ങി. ബോധം പോകുന്ന പോലെ. കണ്ണുകളിലേക്ക് മെല്ലെ മെല്ലെ ഇരുട്ട് കയറുന്നു.
അർദ്ധ ബോധത്തിൽ അയാളെന്നെ ഒരു മദയാനയെ പോലെ ഭോഗിക്കുന്നത് വേദനയോടെ ഞാനറിയുന്നുണ്ടായിരുന്നു. കട്ടിലിൻറെ കിലുക്കമാണോ അയാളുടെ മുക്കറയാണോ ഞാനെൻറെ കാതുകളിൽ കേൾക്കുന്നത് എന്നെനിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. കുത്തിയൊലിച്ചൊഴുകുന്ന കണ്ണീരിൻറെ ചൂട് മാത്രം ഞാനറിഞ്ഞു...
അപ്പോൾ, ഞാൻ ജീവനുള്ള ഒരു വെറും ശവമായി മാറുകയായിരുന്നു. ജീവനുള്ള വെറും ഒരു ശവം.
ഒരു പെണ്ണിനെ ഒരു വട്ടം കൊല്ലാൻ അവളുടെ നെഞ്ചിലേക്ക് ഒരു കത്തി കുത്തിയിറക്കിയാൽ മതി. എന്നാൽ ഓരോ ബലാത്സംഗവും അവളെ ആയിരം വട്ടം കൊല്ലുകയാണ്. ഒരായിരം വട്ടം....

ഈ ഭാരം ശരീരത്തിൽ നിന്നൊന്നൊഴിഞ്ഞിട്ടു വേണം, എനിക്ക് മരണത്തിലേക്ക് ഒളിച്ചോടാൻ. ആ നിമിഷം ആ ഒരു ചിന്തയല്ലാതെ മറ്റൊന്നും എൻറെ മനസ്സിലുണ്ടായിരുന്നില്ല....
എന്നാൽ, അടുക്കളയിൽ പൊട്ടിയ ചില്ലിൻറെ മൂർച്ചയുള്ള ഭാഗം കൈതണ്ടയിൽ അമർത്തുമ്പോൾ, എൻറെ മനസ്സിലേക്ക് സിദ്ധുവിൻറെ മുഖമോടിയെത്തി. ശാരദക്കുട്ടിയും അമ്മയുമെത്തി. എല്ലാ മുഖങ്ങളിലും ഒരേ ഭാവമായിരുന്നു. ദൈന്യത... ദൈന്യത മാത്രം..
എൻറെ കൈ വിറച്ചു. തൊലിപ്പുറത്തൊരു നേർത്ത ചുവന്ന വര വീണിട്ടുണ്ട്. ഒന്ന് കൂടി ബലം കൊടുത്താൽ എല്ലാം തീരും. എല്ലാം... എല്ലാ വേദനകളും അതോടു കൂടി അവസാനിക്കും.
ആരോ എൻറെ മനസ്സിൽ നിന്നും ഉറക്കെ വിളിച്ചു ചോദിക്കുന്ന പോലെ... ചാവേണ്ടത് നീയാണോ... അതല്ല.. ചെമ്പകത്തെ രാജനാണോ???
ഞാനൊരു നിമിഷം കണ്ണുകൾ ഇറുക്കെ അടച്ചു... അറുക്കേണ്ടത് എൻറെ കൈതണ്ടയിലെ ഞരമ്പാണോ??? അതല്ല... ചെമ്പകത്തെ രാജൻറെ കഴുത്തിലെ ഞരമ്പാണോ???
തുടരും
...അപ്പോൾ, ഞാൻ ജീവനുള്ള ഒരു വെറും ശവമായി മാറുകയായിരുന്നു. ജീവനുള്ള വെറും ഒരു ശവം.!
ReplyDelete