മുൻ അദ്ധ്യായം: ഭയം
അദ്ധ്യായം 2: വിശപ്പ്
ഉള്ളിലെ ഭയം പുറത്തു കാണിച്ചില്ല അവൾ. പേടിയുടെ പേടമാനുകൾ ഓടിക്കളിക്കുന്ന മിഴികളിൽ ധൈര്യമുണ്ടെന്ന അഭിനയത്തിൻറെ പിഞ്ഞിയ തിരശീല ചാർത്തി. കാരണം ഭ്രാന്തനെ നമ്മൾ ഭയക്കുന്നു എന്നയാൾ തിരിച്ചറിയാത്തിടത്താണ് നമ്മുടെ സുരക്ഷിതത്വം ഒളിച്ചിരിക്കുന്നത് എന്നവൾക്കറിയാമായിരുന്നു.
"പേടിയോ? എനിക്കോ? ഞാൻ ആണിനെ കാണുന്നത് ഇതാദ്യമല്ല."
ഒരല്പ നേരം അവളുടെ മിഴികളുടെ ആഴങ്ങളിലേക്ക് നോക്കി അയാൾ ഒന്നും മിണ്ടാതെ നിന്നു. പിന്നെ ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു. അതിനിടയിൽ ഒന്ന് രണ്ടു തവണ "അതെനിക്കിഷ്ടമായി.. ഒരുപാടിഷ്ടമായി.." എന്നയാൾ പറയുന്നുണ്ടായിരുന്നു. ഇരിക്കാൻ ആംഗ്യം കാണിച്ച് അയാൾ അവൾക്ക് അഭിമുഖമായി സോഫയിലിരുന്നു. പിന്നെ ചോദിച്ചു
"വിശക്കുന്നുണ്ടോ നിനക്ക്?"
ഇല്ലെന്നവൾ തലയാട്ടി..
"വിശക്കുന്നുണ്ടോ നിനക്ക്?"
ഇല്ലെന്നവൾ തലയാട്ടി..
"എനിക്ക് വിശക്കുന്നുണ്ട്. ശരിക്കും പറഞ്ഞാൽ വിശന്നു വലഞ്ഞിരിക്കുന്നു. അതുകൊണ്ട്, ആദ്യം നമുക്ക് വയറിൻറെ വിളിക്കുത്തരം കൊടുക്കാം. ഉണ്ടുനിറഞ്ഞവൻറെ അലങ്കാരമാണല്ലോ രതി. എന്താണ് കഴിക്കാൻ വേണ്ടത്? ഞാൻ ശുദ്ധ വെജിറ്റേറിയനാണ്. പക്ഷെ താൻ നോൺ കഴിക്കുന്നതിൽ വിരോധമൊന്നും ഇല്ല."
ഒരു വികൃത പുഞ്ചിരിയോടെ അവൾ എനിക്കൊന്നും വേണ്ട എന്ന് പറഞ്ഞു. സത്യത്തിൽ അവൾക്ക് അയാളുടെ മുൻപിൽ നിന്ന് എങ്ങിനെയെങ്കിലും ഒന്നു രക്ഷപ്പെട്ടാൽ മതി എന്നായിട്ടുണ്ട്. ഇതെന്ത് മനുഷ്യനാണ് എന്നാണ് അവൾ ആലോചിക്കുന്നത്. എന്തെല്ലാം തരം മനുഷ്യരെ കണ്ടിട്ടുണ്ട്. പെരുമാറ്റം കൊണ്ട് അറപ്പ് തോന്നിപ്പിച്ചവരുണ്ട്. വാക്കുകൾ കൊണ്ട് ഹൃദയം കീറിമുറിച്ചവരുണ്ട്. എന്നാൽ മനുഷ്യന് മനസ്സിലാകാത്ത ഭാഷയിൽ സംസാരിച്ച് ഇങ്ങിനെ പേടിപ്പിച്ചവരില്ല. അയാൾ മുഖം വെട്ടിച്ചുകൊണ്ട് പറഞ്ഞു.
"അത് ശരിയല്ല. നോക്കൂ, എനിക്ക് ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാൻ കഴിയില്ല. അസഹ്യമാണത്. ഞാൻ എന്തായാലും ഓർഡർ ചെയ്യാൻ പോകുന്നു. ഈ രാത്രി എനിക്ക് വേണ്ടി എൻറെ കൂടെ നീ കുറച്ച് കഴിച്ചേ പറ്റൂ."
അവൾക്കെന്തെങ്കിലും പറയാൻ കഴിക്കുന്നതിൻറെ മുൻപേ അയാൾ ഫോണിൻറെ അടുത്തേക്ക് നടന്നു. ഏതോ നമ്പറിൽ വിളിച്ച് ഇംഗ്ലീഷിൽ എന്തൊക്കെയോ പറഞ്ഞു. ഇനി ഇയാൾ മദ്യം കഴിക്കാനാണോ ദൈവമേ പറയുന്നത്? അങ്ങിനെയും ചില ഭ്രാന്തന്മാരുണ്ട്. അവർ കുടിച്ച് പൂക്കുറ്റിയായിട്ടുണ്ടാകും. എന്നാലും പോരാ, നമ്മളെ കൊണ്ടും മോന്തിക്കും. അവളോരോന്ന് ആലോചിച്ചിരിക്കെ, അയാൾ തൻറെ പഴയ സ്ഥാനത്ത് വന്നിരിക്കുന്നതിനിടയിൽ അവളോട് ചോദിച്ചു.
"പാട്ടു പാടാനറിയാമോ തനിക്ക്."
ഇല്ലെന്നവൾ തലയാട്ടി. "ഉം.. എനിക്കുമറിയില്ല." അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു.
അവൾ തല താഴ്ത്തി മിണ്ടാതിരുന്നു. കനത്തു വരുന്ന നിശബ്ദത അവളെ അലോസരപ്പെടുത്തി. ആ നിശ്ശബ്ദതയോളം ഭയം അവൾക്കുളിൽ കനത്തു നിന്നിരുന്നു. ഇതുവരെ തോന്നാത്ത ഒരങ്കലാപ്പ്. ഒരു പുരുഷനും താനും തമ്മിൽ ജീവിതത്തിൽ ആദ്യമായി ഒരു മുറിക്കകത്ത് പെട്ട പോലെ. ഒരു വേള അവൾ മെല്ലെ കണ്ണുയർത്തി നോക്കിയപ്പോൾ അയാൾ അവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ച് നോക്കിയിരിക്കുകയാണ്. സോഫയിൽ വലത് കയ്യൂന്നി, ഉള്ളം കയ്യിൽ മുഖം താങ്ങി, ഒരു പ്രതിമ പോലെ തന്നെയും നോക്കി അയാൾ ഇരിക്കുകയാണ്.
അവൾ കൂടുതൽ അസ്വസ്ഥയായി. ദൈവമേ, ഇതെന്തൊരു പരീക്ഷണം? അറ്റകൈക്ക് അങ്ങോട്ട് കേറിക്കൊത്തിയാലോ എന്നവൾ ആലോചിച്ചു. പെണ്ണൊരുത്തി ശരിക്കൊന്ന് തീഷ്ണമായി നോക്കിയാൽ മിക്ക പുരുഷന്മാരുടെയും മുഖം താഴ്‌ന്നേ കാണാറുള്ളൂ. എങ്ങിനെയോ ധൈര്യം സംഭരിച്ച് ആ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു: "സാറിൻറെ പേരെന്താ?"
കൈവെള്ളയിൽ നിന്നും മുഖം ഉയർത്താതെ പുഞ്ചിരിയോടെ അയാളുടെ ചോദ്യം. "നമുക്കിടയിൽ ഒരു പേരിനെന്തെങ്കിലും പ്രസക്തിയുണ്ടോ?"
ദാ കെടക്കുന്നു പണ്ടാറം.. അവളുടെ കാലിൻറെ അടിയിൽ ദേഷ്യത്തിൻറെ ഒരു തരിപ്പുണ്ടായി. എങ്കിലും പിടിച്ചു കയറാൻ അവൾക്കതൊരു പിടിവള്ളി തന്നെയായിരുന്നു. കൃത്രിമമായി പടച്ചുണ്ടാക്കിയ സൗമ്യഭാവം മുഖത്തു തേച്ചവൾ പറഞ്ഞു. "അല്ല. ഞാനിനി സാറെ എന്ന് വിളിച്ച് ബുദ്ധിമുട്ടണ്ടല്ലോ. ചിലപ്പോൾ സാറിനത് ഇഷ്ടമായില്ലെങ്കിലോ? അങ്ങിനെയും ചിലരുണ്ട്..."
"ഓ.. അങ്ങിനെ. ദാറ്റ്സ് ഗുഡ്. ആ ചിലരെ സാധാരണ എന്താണ് വിളിക്കാറ്?"
അയാളുടെ ചോദ്യം കേട്ടപ്പോൾ അവൾ ആലോചിച്ചു.. എന്താണ് വിളിക്കാറ്.. കേവലമണിക്കൂറുകൾ മാത്രം നീളുന്ന സ്നേഹാഭിനയത്തിൻറെ, തേൻ പുരട്ടിയ ചെല്ലപ്പേരുകളാണ് അത്തരക്കാർക്കിഷ്ടം... കേൾക്കുന്നവർക്ക് കൗതുമുണ്ടോ എന്നറിയില്ല. തനിക്കത് നാവിൻ തുമ്പിലൊരു വഴുവഴുത്ത, അറപ്പുളവാക്കുന്ന അഭിനമയമാണ്... കാമം അഭിനയിക്കേണ്ടി വരുന്നവളുടെ ഗതികേട്..
അവളുടെ ചിന്തകളെ മുറിച്ചുകൊണ്ടയാൾ തുടർന്നു..
"തനിക്കപ്പോൾ എന്നെ വിളിക്കാനൊരു പേര് വേണം. തത്ക്കാലം, ഏട്ടാ എന്ന് വിളിച്ചോളൂ. വിളിക്കുമ്പോൾ സ്നേഹത്തോടെ വിളിക്കണം. ആ വിളിയിൽ ഞാനലിഞ്ഞു പോകണം. കേൾക്കുമ്പോൾ എനിക്ക് തോന്നണം , ഞാൻ നിൻറെ സ്വന്തമാണെന്ന്. നിൻറെ പ്രാണൻ ഞാനാണെന്ന്. എന്താ, പറ്റുമോ തനിക്ക്?"
അയാളുടെ ചോദ്യം കേട്ടപ്പോൾ അവൾ ആലോചിച്ചു.. എന്താണ് വിളിക്കാറ്.. കേവലമണിക്കൂറുകൾ മാത്രം നീളുന്ന സ്നേഹാഭിനയത്തിൻറെ, തേൻ പുരട്ടിയ ചെല്ലപ്പേരുകളാണ് അത്തരക്കാർക്കിഷ്ടം... കേൾക്കുന്നവർക്ക് കൗതുമുണ്ടോ എന്നറിയില്ല. തനിക്കത് നാവിൻ തുമ്പിലൊരു വഴുവഴുത്ത, അറപ്പുളവാക്കുന്ന അഭിനമയമാണ്... കാമം അഭിനയിക്കേണ്ടി വരുന്നവളുടെ ഗതികേട്..
അവളുടെ ചിന്തകളെ മുറിച്ചുകൊണ്ടയാൾ തുടർന്നു..
"തനിക്കപ്പോൾ എന്നെ വിളിക്കാനൊരു പേര് വേണം. തത്ക്കാലം, ഏട്ടാ എന്ന് വിളിച്ചോളൂ. വിളിക്കുമ്പോൾ സ്നേഹത്തോടെ വിളിക്കണം. ആ വിളിയിൽ ഞാനലിഞ്ഞു പോകണം. കേൾക്കുമ്പോൾ എനിക്ക് തോന്നണം , ഞാൻ നിൻറെ സ്വന്തമാണെന്ന്. നിൻറെ പ്രാണൻ ഞാനാണെന്ന്. എന്താ, പറ്റുമോ തനിക്ക്?"
പേരറിയാത്തൊരു വികാരം അവളുടെ ഉടലാകെ പടർന്നു പിടിച്ചു. അവളുടെ സ്ത്രൈണമനസ്സിൻറെ ഏതോ ലോല തന്ത്രികളിൽ ആ വാക്കുകൾ വിരൽ മീട്ടി. ഒരു ചണ്ഡാളൻറെ തലച്ചുമടിലെ കുട്ടയിലെ മാംസമാണ് താനെന്നും, ആ മാംസത്തിലേക്ക് കൊതിയോടെ നാവണച്ച് നോക്കുന്ന തെരുവുനായ്ക്കളാണ് തൻറെ ചുറ്റിലെ പുരുഷസമൂഹവുമെന്നാണ് ഇന്നോളം അവൾക്ക് തോന്നിയിട്ടുള്ളത്.
വർഷങ്ങളേറെ കഴിഞ്ഞ്, ഇന്നാദ്യമായി, ശരീരത്തിൻറെ അപ്പുറത്ത്, മനസ്സിൻറെ ഉള്ളിലെവിടെയോ ഒരു നഖക്ഷതമുണ്ടാക്കിയിരിക്കുന്നു. അതിൽ നിന്നും സുഖമുള്ള ഒരു ഉറവ പിറക്കുന്നു. അത് കണ്ണുകളിൽ പൊടിഞ്ഞു വന്നപ്പോൾ അവൾ വേഗം മുഖം താഴ്ത്തി. ഉള്ളിൻറെ ഉള്ളിൽ നിന്നും പൊടിഞ്ഞു വന്നൊരു പുഞ്ചിരി ആ ചുണ്ടിൽ ദീപം പോലെ തെളിഞ്ഞപ്പോഴാണ് വാതിലിൽ മുട്ട് കേട്ടത്. അനുവാദം കിട്ടിയപ്പോൾ വാതിൽ തുറന്നു വന്നത് റൂം ബോയ് ആയിരുന്നു. ഭക്ഷണവും കൊണ്ട്.
വർഷങ്ങളേറെ കഴിഞ്ഞ്, ഇന്നാദ്യമായി, ശരീരത്തിൻറെ അപ്പുറത്ത്, മനസ്സിൻറെ ഉള്ളിലെവിടെയോ ഒരു നഖക്ഷതമുണ്ടാക്കിയിരിക്കുന്നു. അതിൽ നിന്നും സുഖമുള്ള ഒരു ഉറവ പിറക്കുന്നു. അത് കണ്ണുകളിൽ പൊടിഞ്ഞു വന്നപ്പോൾ അവൾ വേഗം മുഖം താഴ്ത്തി. ഉള്ളിൻറെ ഉള്ളിൽ നിന്നും പൊടിഞ്ഞു വന്നൊരു പുഞ്ചിരി ആ ചുണ്ടിൽ ദീപം പോലെ തെളിഞ്ഞപ്പോഴാണ് വാതിലിൽ മുട്ട് കേട്ടത്. അനുവാദം കിട്ടിയപ്പോൾ വാതിൽ തുറന്നു വന്നത് റൂം ബോയ് ആയിരുന്നു. ഭക്ഷണവും കൊണ്ട്.
മുന്നിൽ നിരന്ന വിഭവസമൃദ്ധിയിലേക്ക് അവൾ ആകാംഷ മുറ്റിയ കണ്ണുകളോടെ നോക്കി. എല്ലാം വെജിറ്റേറിയൻ വിഭവങ്ങളാണ്. ആ കൂട്ടത്തിൽ മദ്യം കണ്ടില്ല എന്നത് അവളിൽ കൗതുകം ഉണ്ടാക്കി. അയാൾ പിന്നെയും പിന്നെയും അവളെ വിസ്മയിപ്പിക്കുകയാണ്. ഏതോ ഒരന്യഗ്രഹത്തിൽ നിന്നും വന്ന ജീവിയെ പോലെ. അമ്പരന്നിരിക്കുന്ന അവളെ അയാൾ വിളിച്ചു.
"കമോൺ... ഹാവിറ്റ്... ഭക്ഷണത്തിൻറെ മുൻപിൽ നാണമാവാം... തീന്മേശയിലേക്ക് ക്ഷണിക്കപ്പെടുന്നത് വരെ. നോക്കൂ, ഞാനൊരു ഭക്ഷണപ്രിയനാണ്. ആഹാരം ആസ്വദിച്ച് പതുക്കെ കഴിക്കാനാണ് എനിക്കിഷ്ടം. ഞാൻ ഭക്ഷണത്തിൻറെ മുൻപിൽ നാണം കുണുങ്ങാറില്ല. അത്തരക്കാരെ എനിക്കിഷ്ടവുമല്ല. കിടപ്പറയിൽ വിവസ്‌ത്രയായതിൻറെ ശേഷവും ഭർത്താവിൻറെ മുൻപിൽ നാണം നടിക്കുന്ന ഭാര്യമാരെ പോലെ, അപരനിൽ അലോസരമുണ്ടാക്കുമവർ."
തൻറെ മുൻപിലെ ഭക്ഷണ പത്രങ്ങളിലേക്ക് കൈ നീട്ടുന്നതിനിടയിൽ അവൾ ആലോചിക്കുകയായിരുന്നു. ഈ മനുഷ്യൻ ഇതെന്ത് ഭാഷയാണ് സംസാരിക്കുന്നത്? എന്തായാലും അതിനൊരു ചന്തമുണ്ട്. സഭ്യതയുണ്ട്. സാധാരണ കേൾക്കുന്നതൊക്കെയും അറപ്പിൻറെയും വെറുപ്പിൻറെയും പുഴുക്കൾ നുരയ്ക്കുന്ന വാക്കുകളായിരുന്നു. സമ്പത്ത് കൊണ്ടോ വിദ്യ കൊണ്ടോ സമ്പന്നമായവരാണെങ്കിൽ പോലും, എൻറെ മുൻപിലെത്തിയാൽ, നാവിലൂടെയും, കണ്ണിലൂടെയും, പ്രവർത്തിയിലൂടെയും, അവരുടെ സകലമാന പിശാചുകളും ഇറങ്ങി വരും. ഉള്ളിലെ അലോസരം പുറത്തുകാണിക്കാതെ എല്ലാം അഭിനയിച്ചു കാണിക്കേണ്ടി വന്ന എത്രയെത്ര സന്ദർഭങ്ങൾ.
പറഞ്ഞത് പോലെ ഒരുപാട് സമയമെടുത്താണ് അയാൾ ഭക്ഷണം കഴിച്ചു തീർത്തത്. ഇടയിൽ ഒരുപാട് കാര്യങ്ങൾ അയാൾ ചോദിക്കുന്നുണ്ടായിരുന്നു. എല്ലാം അവളുടെ ഇഷ്ടങ്ങളെ കുറിച്ചായിരുന്നു. ഒരു മാന്ത്രിക ബന്ധനത്തിലകപ്പെട്ട പോലെ അയാളുടെ എല്ലാ ചോദ്യങ്ങൾക്കും ശങ്കയൊന്നും കൂടാതെ അവൾ മറുപടി പറഞ്ഞു. ജന്മാന്തരങ്ങളുടെ യാത്രയിൽ എന്നോ എവിടെയോ തനിക്ക് പ്രയപ്പെട്ട ഒരാളായിരുന്നിരിക്കാം അയാളെന്ന് അവൾക്ക് തോന്നിത്തുടങ്ങി. മുൻപുണ്ടായിരുന്ന ഭയം ബഹുമാനത്തിന് വഴിമാറിക്കൊടുത്തു. ജീവിതത്തിലെപ്പോഴെങ്കിലും ഏതൊരു സ്ത്രീയും ഇത് പോലൊരു മനുഷ്യൻറെ കൂടെ ഒരല്പ സമയമെങ്കിലും ചിലവഴിക്കെണ്ടതാണ് എന്നവൾക്ക് തോന്നി. ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോൾ അവർ വീണ്ടും സോഫയിലേക്ക് വന്നിരുന്നു. അയാളുടെ അരികിൽ പോയിരിക്കാൻ അവൾക്കാഗ്രഹമുണ്ടായിരുന്നു. പക്ഷെ ക്ഷണിക്കാതെ ചെല്ലാൻ കഴിയാത്ത വിധം സ്ത്രീത്വത്തിൻറെ ഒരു നാണം അപ്പോഴും അവളിൽ ബാക്കിയുണ്ടായിരുന്നു. അയാളുടെ മുൻപിൽ ഒരു വെറും പെണ്ണായി നിൽക്കാൻ ഒരാഗ്രഹം. മൗനം ദീർഘമായപ്പോൾ അവൾ ചോദിച്ചു; അവളുടെ ഉള്ളിൽ അല്പനേരമായി അത്ഭുതം കൂറിനിൽക്കുന്ന ചോദ്യം...
"എന്തിനാണ് എന്നെ പോലെ ഒരാളിൻറെ അടുത്തേക്ക് വന്നത്?"
പിന്നെ തന്നെത്താൻ മന്ത്രിച്ചു... "നിങ്ങളെ പോലൊരാൾ... വേണ്ടായിരുന്നു..."
പിന്നെ തന്നെത്താൻ മന്ത്രിച്ചു... "നിങ്ങളെ പോലൊരാൾ... വേണ്ടായിരുന്നു..."
അൽപ നേരം എന്തോ ഒരാലോചനയിൽ മുഴുകി, അയാൾ ചോദിച്ചു.
"എന്തെ? എന്നെ ഇഷ്ടമായില്ലേ നിനക്ക്?"
ആ ചോദ്യത്തിന് മുൻപിൽ തരളിതയായി അവളിരുന്നു. അറിയാതെ കണ്ണുകളിലൊരു നീർപാട മൂടുകയും ചുണ്ടിൽ ഒരു വരണ്ട പുഞ്ചിരി വിടർന്നുടനെ പൊഴിയുകയും ചെയ്തു. പിന്നെ മന്ത്രിക്കുമ്പോലെ പറഞ്ഞു.
"ഇഷ്ടമോ, ഇഷ്ടക്കേടോ ഒന്നും ഞങ്ങളുടെ സ്വന്തമല്ലല്ലോ? എത്രയോ ആണുങ്ങളെ കാണുമ്പോൾ ചിലപ്പോൾ അപൂർവം ചിലരോട് ഒരിഷ്ടം തോന്നും. ആ ഇഷ്ടം പോലും, തരുന്ന പൈസയ്ക്ക് പകരം, അവർ കൊണ്ട് പോകും. സ്വയം വിൽക്കാൻ വച്ചവൾക്ക് സ്വന്തം ഇഷ്ടങ്ങളില്ല.. ആർക്കും ഞങ്ങളെ മനസ്സിലാവില്ല. ആർക്കും..."
തൻറെ മൂക്കൊന്ന് അമർത്തിത്തിരുമ്മിയതിൽ പിന്നെ അവൾ തുടരുമ്പോൾ അയാൾ അവളെ സാകൂതം കേട്ടുകൊണ്ടിരിക്കുകയായിരുന്നു.
"ഞാൻ ചോദിച്ചത്, നിങ്ങളെ പോലെ നല്ല ഒരാൾക്ക് വന്ന് കുളിക്കാവുന്ന കുളമല്ലല്ലോ ഇതെന്നാണ്. എല്ലാ മ്ലേച്ഛന്മാരുടെയും ചപ്പു ചവറുകൾ വന്നടിയുന്ന ഇടമാണിത്. ഞാൻ നല്ലവരെ അധികം കാണാറില്ല. എൻറെ അടുത്തേക്ക് നല്ലവരാരും വരാറില്ല."
അയാൾ ശബ്ദമുയർത്തി ചിരിച്ചു.. ചിരിക്കിടയിൽ പ്രയാസപ്പെട്ടാണ് ചോദിച്ചത്.
"ആര് പറഞ്ഞു ഞാൻ നല്ലവനാണെന്ന്? എന്തായാലും തൻറെ ഭാഷ കൊള്ളാം.. ഫന്റാസ്റ്റിക്ക്.. നല്ല ഭാഷ.. എവിടന്നു കിട്ടി?"
അവൾ പുഞ്ചിരിയോടെ പറഞ്ഞു: "കുറച്ചു നേരമായില്ലേ ഞാനിവിടെ ഇരിക്കാൻ തുടങ്ങിയിട്ട്..."
"ഉം.. അതും ശരിയാ.." അയാൾ തലകുലുക്കി. "നോക്കൂ, ഈ ഭൂമിയിലെ മനുഷ്യരെ ശ്രദ്ധിച്ചിട്ടുണ്ടോ? ഇവിടെ ഏറെയും പേര് അവനവന് ഇഷ്ടമില്ലാത്ത ജീവിതം ജീവിച്ചു തീർക്കുന്നവരാണ്... അവർക്ക് സന്തോഷം എന്നതിനേക്കാൾ വലിയൊരു കളവില്ല..."
അവളൊന്നും പറയാതെ വിഷാദം തിരിതെളിഞ്ഞ മിഴികളോടെ അയാളെ നോക്കിയിരിക്കുകയായിരുന്നു..
"ഒരു കാര്യം ചോദിച്ചാൽ തനിക്കിഷ്ടമാവുമോ എന്നറിയില്ല. ചോദിക്കട്ടെ?"
അവളൊന്നും പറയാതെ വിഷാദം തിരിതെളിഞ്ഞ മിഴികളോടെ അയാളെ നോക്കിയിരിക്കുകയായിരുന്നു..
"ഒരു കാര്യം ചോദിച്ചാൽ തനിക്കിഷ്ടമാവുമോ എന്നറിയില്ല. ചോദിക്കട്ടെ?"
അവൾക്ക് അതിശയം തോന്നി.. ചോദിച്ചോളൂ എന്നർത്ഥത്തിൽ പതുക്കെ തലയാട്ടി. പിന്നെയും പത്തു നിമിഷമെങ്കിലും കഴിഞ്ഞാണ് അയാൾ ചോദിച്ചത്.
"തൻറെ ജീവിതത്തിലെ ആദ്യത്തെ,,, ആ മ്ലേച്ചൻ,,, ആരായിരുന്നു?"
അവളുടെ മുഖം കല്ലിൽ കൊത്തിയത് പോലെ കനത്തുപോയി. കദന ഭാരത്തലാവും, ആ മുഖം കുനിഞ്ഞു. കനത്ത നിശ്ശബ്ദതയുടെ കരിമ്പടത്തിനുളിൽ അവർ കുടിങ്ങിക്കിടന്നു. ഇഷ്ടമല്ലെങ്കിൽ തൻ പറയേണ്ടെടോ എന്നയാൾ പറയും എന്നവൾ കൊതിച്ചു പോയി. എന്നാൽ അയാൾ അത് പറഞ്ഞില്ല. അവൾ മെല്ലെ മുഖമുയർത്തി നോക്കിയപ്പോൾ ഒരു ദാരുശില്പം പോലെ ചലനമില്ലാതെ തന്നെയും നോക്കിയിരിക്കുകയാണയാൾ. വീണ്ടും താഴേക്ക് നോക്കി ഒരു കാറ്റിൻറെ മർമ്മരം പോലെ അവൾ പറഞ്ഞു.
"അച്ഛൻറെ....... കൂട്ടുകാരൻ...."
തുടരും
"തൻറെ ജീവിതത്തിലെ ആദ്യത്തെ ആ മ്ലേച്ചൻ ആരായിരുന്നു..?"
ReplyDelete"അച്ഛൻറെ കൂട്ടുകാരൻ..'