മുൻ അദ്ധ്യായം: അച്ഛൻറെ പുന്നാര മോൾ
അദ്ധ്യായം 4: അച്ഛൻറെ കൂട്ടുകാരൻ
അദ്ധ്യായം 4: അച്ഛൻറെ കൂട്ടുകാരൻ
പുതുമഴയ്ക്ക് മുൻപേ പുര മേഞ്ഞിരുന്നു. എന്നിട്ടും തിമർത്തു പെയ്യുന്ന മഴ ഞങ്ങളെ ചെറുതായി നനയ്ക്കാറുണ്ടായിരുന്നു. പിഞ്ഞിത്തുടങ്ങിയ കരിമ്പടത്തിനുളിലും തണുക്കുമ്പോൾ, ഞാൻ ശാരദക്കുട്ടിയെ കെട്ടിപ്പിടിച്ച് കിടക്കും. തൊട്ടപ്പുറത്തെ അച്ഛനുമമ്മയും കിടക്കുന്ന മുറിയിൽ നിന്നും ചില രാത്രികളിൽ എനിക്ക് തിരിച്ചറിയാനാവാത്ത ശബ്ദങ്ങൾ കേൾക്കാം. ചില കുശുകുശുക്കലുകൾ. ചിലപ്പോൾ കുറച്ച് നേരം മാത്രം. ചിലപ്പോൾ ഒരുപാട് നേരം. ആദ്യമൊക്കെ എനിക്ക് ഭയമായിരുന്നു. ഇപ്പോഴെനിക്കറിയാം, അതെന്താണെന്ന്. അച്ഛനമ്മമാർക്കിടയിൽ അത് സാധാരണമാണെന്ന്.
ഈയടുത്ത കാലത്തായി അത്തരം ചില രാത്രികളിൽ എൻറെ മനസ്സിലേക്ക് അച്ഛൻറെ സ്ഥാനത്ത് സുകുവും അമ്മയുടെ സ്ഥാനത്ത് താനും കടന്ന് വരാറുണ്ട്. നിറമില്ലാത്ത രണ്ടു നിഴൽരൂപങ്ങൾ. ആ ചിന്ത ഉടലിലുണ്ടാക്കുന്ന മാറ്റങ്ങൾ എന്നിൽ അമ്പരപ്പുണ്ടാക്കാറുണ്ട്. പിന്നെ ഞാനോർക്കും. അയ്യേ.. എന്തൊക്കെയാ ഞാനീ ആലോചിച്ച് കൂട്ടുന്നെ.. ഈശ്വരാ.. പൊറുക്കണേ.. അങ്ങിനെ ചിന്തിച്ച്, ശാരദക്കുട്ടിയെ തന്നിലേക്ക് കൂടുതൽ പറ്റിച്ചു ചേർന്ന് കിടക്കും.
സ്കൂൾ തുറന്നിരുന്നു. സ്കൂളിൽ പുതിയ കൂട്ടുകാരികളെ കിട്ടി എനിക്ക്. പഴയ ചിലരെ നഷ്ടപ്പെട്ടു. പത്താം ക്ലാസ്സിലാണ്. നല്ലോണം പഠിക്കണം. നല്ല മാർക്ക് വാങ്ങി പാസാവണം. കോളേജിൽ പോവണം. എൻറെ സ്വപ്നങ്ങൾക്ക് പുതിയ മാനങ്ങൾ കിട്ടിത്തുടങ്ങിയിരിക്കുന്നു. സ്കൂളിൽ എന്നെ ചുറ്റിപറ്റി ചില ചെറുക്കന്മാർ ഉണ്ടായിരുന്നു. അതൊക്കെ ഒരു തമാശയായേ ഞാൻ കണ്ടുള്ളൂ. അമ്മയുടെ ആധിയുടെ കാരണം എനിക്കിപ്പോൾ ഏറെക്കുറെ തെളിഞ്ഞു മനസ്സിലായിരുന്നു. നല്ല നേരത്ത് അമ്മ പറയാറുണ്ട്.
മോളെ നീ നല്ലോണം സൂക്ഷിക്കണം. ഈ മുറ്റം കഴിഞ്ഞാൽ പിന്നെ നീ കാണുന്ന ആളുകൾക്ക് നീ കരുതുന്ന സ്വഭാവമായിരിക്കില്ല. മനുഷ്യൻറെ ഉള്ളറിയാൻ നമുക്കാവില്ല. നമുക്കൊരു ചതി പറ്റാതിരിക്കേണ്ടത് നമ്മുടെ മാത്രം ആവശ്യമാണെന്ന്. ആ വാക്കുകൾ എൻറെ മനസ്സിൽ എപ്പോഴും ഉയർന്നു കേൾക്കാറുണ്ടായിരുന്നു. ഞാൻ ഒരിക്കലും അമ്മയെയും അച്ഛനേയും വിഷമിപ്പിക്കില്ല എന്ന് തീർച്ചപ്പെടുത്തിയിരുന്നു. അത് കൊണ്ട് തന്നെ പഠനമല്ലാതെ മറ്റൊന്നും സ്കൂളിൽ എന്നെ ആകർഷിച്ചില്ല. പഠിക്കണം, ഒരു ടീച്ചറാവണം. എൻറെ സ്വപ്നത്തിന് നല്ല തെളിമയുണ്ടായിരുന്നു അന്നൊക്കെ.
മഴ പെയ്തു തീർന്ന പോലെ... ആകാശത്ത് നിന്നും കാർമേഘങ്ങൾ അകന്നു പോയി. തെളിഞ്ഞ വാനം ഗ്രാമത്തിൻറെ വയലുകളിലേക്ക് സൂര്യവർഷം ചൊരിഞ്ഞു. മഴക്കാലം കഴിഞ്ഞില്ലല്ലോ എന്ന് അച്ഛനും മറ്റു കർഷകരും പരിഭവിച്ചു. നട്ടുനനച്ചുണ്ടാക്കിയതൊക്കെ വെയിലേറ്റ് വാടുമോ എന്നവർ ഭയന്നു. ഇപ്പോഴിപ്പോൾ വർഷവും വേനലുമൊക്കെ തോന്നിയ പടിയാണെന്ന് കണാരേട്ടൻ മുറുമുറുത്തു. അമ്മയുടെ ആധിയും ചൂടും പിന്നെയും ജാസ്തിയായി. അത് ശാസനകളായും ചില്ലറ കൈവേലകളായും എനിക്കും ശാരദക്കുട്ടിക്കും കിട്ടിക്കൊണ്ടേയിരുന്നു.
അന്നൊരു ദിവസം. ഞാൻ ശപിക്കപ്പെട്ട ദിവസം. ഞാനൊരു അഗാധ ഗർത്തത്തിലേക്ക് വഴുതി വീണ ദിവസം. സെപ്റ്റംബറിലെ ഒരു കറുത്ത ദിവസം. രണ്ടാഴ്ചയോളം മഴപെയ്യാതിരുന്ന ആകാശത്ത് അന്ന് രാവിലെ കറുത്ത കാട്ടാനകൾ പോലുള്ള മേഘങ്ങൾ മുരൾച്ചയോടെ ഉരുണ്ടുകൂടിയിരുന്നു. പക്ഷെ വൈകുന്നേരം വരെ മഴ പെയ്തതേ ഇല്ല.
സ്കൂൾ വിട്ടപ്പോൾ തിമർത്തു പെയ്യുന്ന മഴ എൻറെ ഉടുപ്പിൻറെ ഭൂരിഭാഗവും നനച്ചിരുന്നു. ബസ്സിറങ്ങി കുടചൂടി ഞാൻ വീട്ടിലേക്ക് നടന്നു. വീട്ടിലെത്തിയപ്പോഴേക്കും മഴ ദുർബലമായിരുന്നു. സമയം അഞ്ചു മണി കഴിഞ്ഞിരുന്നു. അവിടെ വീടിൻറെ ഇറയത്ത് മഴ തോരൻ കാത്തു നിൽക്കുന്ന കണാരേട്ടനുണ്ടായിരുന്നു. നനഞ്ഞൊട്ടിയ വസ്ത്രങ്ങളുമായി മാറിലടക്കിപ്പിടിച്ച പുസ്തകകെട്ടുമായി ചെല്ലവേ അമ്മ ശകാരിക്കും എന്ന് ഞാൻ ഭയന്നു. പക്ഷെ....
വീടിൻറെ അകത്തേക്ക് കയറിയ ഞാൻ കണ്ടത്, കാലിലൊരു വലിയ കെട്ടുമായി അകത്തിരിക്കുന്ന അച്ഛൻറെ സമീപം നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന അമ്മയെ ആണ്. എൻറെ തൊണ്ടയിൽ ഒരു നിലവിളി കുരുങ്ങിക്കിടന്നു. അച്ഛൻ എന്നെ നോക്കി തളർന്ന ഒരു പുഞ്ചിരിയോടെ പറഞ്ഞു.
"ഇനി മോളെ വക കൂടി വേണ്ട. അമ്മയുടെ വക കഴിഞ്ഞതേ ഉള്ളൂ. അച്ഛനൊന്നും പറ്റിയിട്ടില്ല. അരിവാളൊന്ന് കൈ തെറ്റി. ഒരു അഞ്ചാറ് തയ്യലുണ്ട്. അത്രെയേ ഉള്ളൂ."
എനിക്ക് സങ്കടം കൂടിക്കൂടി വന്നു. അച്ഛൻറെ മുൻപിൽ കരയാൻ മടിയായതോണ്ട് മെല്ലെ അടുക്കളയിലേക്ക് ചെന്നു. പിന്നെ ശബ്ദമില്ലാതെ കരഞ്ഞു. അൽപ നേരം കഴിഞ്ഞപ്പോൾ കാണാരേട്ടൻ വിളിച്ചു പറയുന്നത് കേട്ടു.
"ഞനിറങ്ങുകയാ വാസൂട്ടാ.. മഴ ഒന്ന് നിന്നിട്ടുണ്ട്. ചെന്നിട്ട് റേഷൻ വാങ്ങാൻ പോണം. ഞാൻ നാളെ വരാട്ടൊ.."
"നിക്കെടാ.. ഒരു ചായ കുടിച്ചിട്ട് പോകാന്ന്..."
അച്ഛൻറെ ഉച്ചത്തിലുള്ള ശബ്ദം.. പിന്നെ അമ്മയോടാവും ശബ്ദം താഴ്ത്തി ചോദിക്കുന്നത് കേട്ടു.. "ഇവിടെയിരുന്നിങ്ങനെ കണ്ണ് കലക്കാതെ ഒരു ചായ അനത്തികൊടുക്കെൻറെ പെണ്ണെ.."
കണാരേട്ടൻ മുറ്റത്ത് നിന്നും വിളിച്ചു പറഞ്ഞു.. "വേണ്ടാട്ടൊ.. ഞാൻ ദാ എറങ്ങി."
അടുക്കളയിൽ നിന്നും ഞാനെത്തി നോക്കുമ്പോൾ കണ്ടു, മുറ്റം കടന്ന് പോകുന്ന കണാരേട്ടനെ. അടുക്കളയിലേക്ക് വന്ന അമ്മ സങ്കടം മുറ്റിയ നേർത്ത ശബ്ദത്തിൽപറഞ്ഞു..
"നീ ചായ കുടിക്ക് മോളെ.. ആ പാത്രത്തിൽ കൊള്ളിയുണ്ട്..."
അമ്മയുടെ മുഖത്ത് നോക്കിയപ്പോൾ കണ്ടു. രണ്ടരുവികൾ കവിളിലൂടെ ഒലിച്ചിറങ്ങി താടിയിലൊന്നു ചേരുന്നു. എനിക്ക് സങ്കടം കൂടിവന്നു. ഞാനും നിശബ്ദയായി കരഞ്ഞപ്പോൾ അമ്മ അടുത്തു വന്ന്, എൻറെ തലമുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.
"എന്തിനാടീ,, അച്ഛനൊന്നൂല്ല.. അച്ഛനൊന്നൂല്ല.."
അവസാനത്തെ വാക്കിന് അമ്മയുടെ ഒച്ചയിടറി. അമ്മ മെല്ലെ അവിടന്ന് അച്ഛൻറെ അടുത്തേക്ക് തന്നെ പോയി. അകത്ത് അച്ഛൻ ചോദിക്കുന്നത് കേട്ടു. "മോൾക്ക് വല്ലതും കൊടുത്തോ നീയ്?"
അമ്മയൊന്ന് മൂളുക മാത്രം ചെയ്തു. ശാരദക്കുട്ടി അച്ഛനോട് ഇടയ്ക്കിടയ്ക്ക് ആശുപത്രിക്കാർ അച്ഛനെ സൂചി വച്ചോ, അച്ഛന് വേദനിച്ചോ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. അച്ഛൻ എല്ലാറ്റിനും ചിരിച്ചുകൊണ്ട് മറുപടി പറയുന്നുമുണ്ടായിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ അമ്മ അച്ഛനോട് പറയുന്നത് കേട്ടു..
"അയ്യോ, മരുന്നൊക്കെ എവിടെയാ... കണാരേട്ടൻ മരുന്നുപൊതി അറിയാതെ കൊണ്ടോയീന്നാ തോന്നുന്നെ.."
"അതവിടെയെവിടെയെങ്കിലും ഉണ്ടാകും. ഇയ്യൊന്ന് സമാധാനായി നോക്ക്.." എന്നച്ഛൻ പറയുന്നത് കേട്ടാണ് ഞാൻ അങ്ങോട്ട് ചെന്നത്. മുക്കിലും മൂലയിലുമൊക്കെ അമ്മയും ഞാനും മരുന്ന് പൊതി തിരഞ്ഞെങ്കിലും കണ്ടില്ല. അവസാനം അത് കണാരേട്ടൻറെ കയ്യിലെ പ്ലാസ്റ്റിക് കീസിൽ പെട്ടിരിക്കും എന്ന് ഉറപ്പിച്ചു. അമ്മയാണ് പറഞ്ഞത്.
"മോളെ വേഗം ഓടിച്ചെന്ന് ആ മരുന്നെടുത്തിട്ട് വാ."
അച്ഛൻ വിലക്കി.. "ഹേയ്.. അതൊന്നും വേണ്ട.. മോന്തിയാവാറായി.. നീയിപ്പോ ഒറ്റയ്ക്ക് പോകണ്ട."
ഞാൻ ആവേശത്തോടെ പറഞ്ഞു.. "എനിക്ക് പേടിയൊന്നൂല്ലച്ഛാ... ഞാൻ ദാ ഓടിപ്പോയി കൊണ്ട് വരാം.."
ഞാൻ മുറ്റത്തേയ്ക്ക് ചാടിയിറങ്ങുമ്പോൾ പിന്നിൽ നിന്നും ശാരദക്കുട്ടി ഞാനുമുണ്ട് എന്ന് പറഞ്ഞ് ചിണുങ്ങാൻ തുടങ്ങിയപ്പോൾ അമ്മ പറയുന്നത് കേട്ടു.. "നീ പോണ്ട.. കുട്ടികളെ പിടിക്കുന്ന കുറുക്കന്മാരുണ്ടാവും.. ചേച്ചി ഇപ്പൊ വരും ട്ടൊ.."
അവളുടെ കരച്ചിൽ എൻറെ പിന്നിൽ നേർത്തു നേർത്തില്ലാതായി. ഞാൻ അതിവേഗം നടക്കുകയായിരുന്നു. പാടവരമ്പത്ത് കൂടെ നടക്കുമ്പോൾ, സൂര്യൻ അസ്തമിച്ചു കഴിഞ്ഞിരുന്നു. വാഴത്തോട്ടങ്ങളിൽ ഇരുൾ ഭയാനകമായ രീതിയിൽ ഒളിച്ചിരുന്നു. വാഴത്തേനുണ്ണാൻ വവ്വാലുകൾ വന്നു തുടങ്ങിയിരിക്കുന്നു. അവ തലയ്ക്കു മുകളിലൂടെ പറന്നു നടക്കുകയാണ്. പെട്ടെന്നാണ് മഴ പിന്നെയും പെയ്ത് തുടങ്ങിയത്. ഞാൻ നനഞ്ഞു പോയി.
ഓടിക്കിതച്ച് കണാരേട്ടൻറെ വീട്ടുമുറ്റത്തേക്ക് കയറിച്ചെല്ലുമ്പോൾ കണാരേട്ടൻ ഒരു കുടയും കയ്യിലൊരു പൊതിയുമായി മുറ്റത്തേക്കിറങ്ങുകയായിരുന്നു. നനഞ്ഞൊട്ടി വന്ന എന്നെ കണ്ട് കണാരേട്ടൻ അമ്പരന്നു പോയി.
"തെന്ത് കോലാ മോളെ ഇത്.. മരുന്നിനാണോ വന്നത്. ഞാൻ വരൂലെ... ആകെ നനഞ്ഞൂലൊ.. ഒരു കാര്യം ചെയ്യ്.. ഒന്ന് തോർത്തീട്ട് പോയാ മതി. ദാ.. ആ അയലിൽ തോർത്തുണ്ട്."
ഞാൻ ഇറയത്തെ അയലിൽ നിന്നും തോർത്തെടുത്ത് തല തുവർത്തുന്നതിനിടയിൽ ചോദിച്ചു.
"ദേവേച്ചിയും സുന്ദരനും എന്തെ കണാരേട്ടാ..."
"ആ അവര് മിഞ്ഞാന് ഓളോടെ പോയതാ... ഇന്ന് വരാന്നാ പറഞ്ഞെ.. മഴായോണ്ടാവും.. നാളെ വരുമായിരിക്കും.."
എനിക്ക് തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു. മുറ്റത്ത് നിന്ന് ബീഡി വലിച്ച് കൊണ്ടിരിക്കെ കണാരേട്ടൻ പറഞ്ഞു.
"ആ മറപ്പുരേ കേറി ഉടുത്തതൊക്കെ ഒന്ന് പിഴിഞ്ഞോ... തണുപ്പടിച്ച് ഇനി പനി വരണ്ട. ആ, അല്ലെങ്കി വേണ്ട.. അവിടെ ഇരുട്ടാവും. ഇനി ഇഴജാതി വല്ലതും ഉണ്ടെങ്കിലോ.. ഇന്നാ നീയകത്തേക്ക് കേറിക്കോ.."
എനിക്കെന്തെങ്കിലും പറയാനാവും മുൻപേ കണാരേട്ടൻ വാതിൽ തുറന്നു. ഞാൻ ഒന്ന് മടിച്ചു നിന്നെങ്കിലും നനഞ്ഞ ഉടുപ്പുമായി തിരിച്ചു പോകാൻ മടിയായ കാരണം വീടിൻറെ അകത്തേക്ക് കയറി. ഭൂമിയിലെ സകല ചെകുത്താന്മാരും അവിടെ ഒരുമിച്ച് കൂടിയിട്ടുണ്ടാവണം. അല്ലായിരുന്നെങ്കിൽ എനിക്കങ്ങനെ ഒരു ബുദ്ധിമോശം വരേണ്ട കാര്യമില്ലല്ലോ. അച്ഛനെ പോലെ ഞാൻ കണ്ട ഒരാളെയും, പെൺകുട്ടി എന്ന നിലയിൽ ഞാൻ പേടിക്കേണ്ടതുണ്ട് എന്ന് ഞാനറിയാതെ പോയല്ലോ.
അകത്ത് കയറി ഞാൻ ഉടുപ്പ് പിഴിഞ്ഞ് കൊണ്ടിരിക്കെ എൻറെ പിന്നിലോരനക്കം കേട്ടാണ് തിരിഞ്ഞു നോക്കിയത്. കണാരേട്ടൻറെ മുഖഭാവം എന്നെ വല്ലാതെ ഭയപ്പെടുത്തിക്കളഞ്ഞു. വിറയ്ക്കുന്ന ശബ്ദത്തോടെ അയാൾ പറഞ്ഞു..
"ഇനി നമുക്ക് തണുപ്പൊക്കെ മാറ്റിയിട്ട് പോകാം മോളെ..."
എന്താണ് സംഭവിക്കുന്നത് എന്നാദ്യം എനിക്ക് മനസ്സിലായില്ല. ഒരു ഇരുമ്പ് കൂടം കൊണ്ട് തലയ്ക്ക് അടിയേറ്റത് പോലെ ആകെ ഒരു മരവിപ്പിലായിരുന്നു ഞാൻ. പുറത്ത് അപ്പോൾ ശക്തമായിപെയ്യുന്ന മഴയായിരുന്നു. ഞാൻ കുതറി നോക്കി. ശബ്ദമുണ്ടാക്കി വിലക്കി നോക്കി. അയാളുടെ പരുപരുത്ത കൈകൾ എൻറെ ഷമ്മീസിൻറെ ഉള്ളിലേക്ക് പടർന്നു കയറുന്നത് ഞാനറിഞ്ഞു. ആ കൈകൾക്ക് ചൂടുണ്ടായിരുന്നു. പതുക്കെ പതുക്കെ ആ ചൂട് എൻറെ ശരീരത്തിലേക്ക് പടർന്നു കയറി. ആ മുഖത്തെ മീശ എൻറെ മുഖത്ത് കുത്തി നോവിക്കുന്നുണ്ടായിരുന്നു. എനിക്ക് എവിടെയൊക്കെയോ വേദനിക്കുന്നുണ്ടായിരുന്നു. ചരൽ വാരിയെറിയുന്ന പോലെ മഴത്തുള്ളികൾ ഓടിൻറെ മുകളിൽ വീഴുന്ന ശബ്ദം ഒരു രുദ്രതാളം പോലെ ഞാൻ കേട്ടു.
തുടരും
തുടരുക ...
ReplyDelete